നിറമില്ലാത്ത സ്വപ്നങ്ങൾ..!

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :Fasal Muhammad.

യാത്രയാകുന്നതിന് മുന്നെ ചേർത്തു പിടിച്ചവൻ പറഞ്ഞു. വൈകാതെ വരും.. എത്തിയാലുടനെ വിളിക്കാമെന്നും.. എയർപോർട്ടിലേക്കുള്ള യാത്രയിലും വാട്സപ്പിൽ അവൾ മെസേജിട്ടുക്കെണ്ടേ ഇരുന്നു…. വിങ്ങുന്ന മനസ്സിലേക്ക് തന്നെയാണ് ഓരോ മെസേജും കയറിയത്.. തിരിച്ചൊരു മെസേജിട്ടു.. എയർപോർട്ടിലെത്തിയാൽ എമിഗ്രേഷനും ലഗേജ് ചെക്കിംങ്ങും കഴിഞ്ഞാൽ പിന്നെ കാത്തിരിപ്പാണ്.. വിമാനത്തിലേക്കുള്ള അനൗൺസ്മെൻറെ് വരുന്നത് വരെ.. ഞാനപ്പോൾ വിളിക്കാം. എന്നും പറഞ്ഞവൻ നെറ്റ് ഓഫ് ചെയ്തു..

പാഞ്ഞു പോകുന്ന വണ്ടികൾക്കിടയിലൂടെ തന്നെയാണ് ഞങ്ങളുടെ കാറും പായുന്നത്.. ഇനി അധികം ദൂരമില്ല അരമണിക്കൂർ കൂടി മതിയെന്ന് ഡ്രൈവർ പറഞ്ഞു…

വൈകാതെ തന്നെ എയർപോർട്ടിലെത്തി.. ലഗേജെടുത്ത് ട്രേളിയിൽ വെച്ചു.. ഡ്രൈവർ കൈതന്നു യാത്ര പറഞ്ഞു.. ഇനി ഇവിടം മുതൽ ഞാൻ തനിച്ചാണന്ന് ആദിക്ക് തോന്നി.. എയർപോർട്ടിലെ ചെക്കിംങ് കൗണ്ടറിൽ അത്യാവശ്യം തിരക്കുണ്ട്.. ലൈൻ നിൽക്കുമ്പോ അവൻ മൊബൈലെടുത്ത് നെറ്റ് ഓൺ ചെയ്തു.. നാലഞ്ചു മെസേജുകൾ ഒരുമിച്ച് വന്നു.. എല്ലാം ആദിയുടെ പ്രിയപ്പെട്ടവളുടേത് തന്നെ.. സ്നേഹത്തിൻറെയും വിരഹത്തിൻറെയും എഴുത്തുകൾ.. തനിച്ചായതുപോലെയുള്ള തോന്നലുകൾ.. നെടുവീർപ്പിൻറെ തേങ്ങലുകൾ..

ചെക്കിംങ് കഴിഞ്ഞു ആദി മൊബൈലെടുത്ത് തിരിച്ചു വിളിച്ചു… വൈകാതെ വരുമെന്നും അല്ലേൽ നിന്നെ ഞാനങ്ങോട്ട് കൊണ്ട് പോവാമെന്നും നമുക്കൊരു വീടുവെക്കണമെന്നും അത് കഴിഞ്ഞ് നാട്ടിൽ എന്തേലും ജോലിയെടുത്ത് കഴിയാമെന്നുമ്മുള്ള ഓരോ പ്രവാസിയുടെയും സ്വപ്നങ്ങൾ….

അനൗൺസ്മെൻറ് വന്നതും ആളുകളെല്ലാം എണീറ്റ് വിമാനത്തിലേക്ക് കയറാനായി ലൈൻ നിന്നു തുടങ്ങി.. സീറ്റ് നംമ്പർ നോക്കി ആദിയും ഇരുന്നു.. ഇനിയൊരു യാത്രയാണ് ഒരുപാട് സ്വപ്നങ്ങൾ യഥാർത്ത്യമാക്കാനുള്ള പ്രവാത്തിലേക്കുള്ള യാത്ര.. സ്വപ്നങ്ങൾക്ക് നിറം ചേർക്കുന്ന യാത്ര.. വിമാനത്തിലാണ് അവിടെ എത്തിയിട്ട് വിളിക്കാം.. ആദിയൊരു മെസേജിട്ടു..

കംമ്പനിയിലെ ജോലി സുഖമുള്ളതല്ലെങ്കിലും ബുദ്ധിമുട്ടില്ലായിരുന്നു.. ഓരോ ദിവസവും ആദി അവൻറെ പ്രിയപ്പെട്ടവളുമായി ഒന്നിലധികംതവണ സംസാരിക്കും.. മെസേജുകൾ അയക്കും. തിരിച്ചും മെസേജുകൾ.. അല്ലേലും അകന്നിരിക്കുമ്പോഴാണല്ലോ പ്രണയത്തിൻറെ തീവ്രത അതിൻറെ അത്യുന്നതങ്ങളിലെത്തുന്നത്.. വേർപ്പാടിൻറെ നൊമ്പരങ്ങൾക്കും വിരഹത്തിനും പ്രണയത്തെ അത്രമേൽ ആഴത്തിലേക്കെത്തിക്കാനാവും…. ഓരോ നേരത്തെയും വിശേഷങ്ങൾ ഓഫീസിലെ കാര്യങ്ങൾ വീട്ടിലെ വിശേഷങ്ങൾ കൂട്ടുക്കാരുടെ കുടുംബക്കാരുടെ എല്ലാം അവരങ്ങിനെ പറഞ്ഞും കേട്ടും പങ്കുവെച്ച്കൊണ്ടിരുന്നു.. കാണാമറയത്താണങ്കിലും ഇന്നിൻറെ ടെക്നോളജി ഒരു വിളിക്കപ്പുറത്ത് നമ്മളെ വല്ലാതെ അടുപ്പിച്ചിരിക്കുന്നു…

ഒരുമിച്ചു നെയ്ത സ്വപ്നങ്ങൾക്ക് ചിറക് മുളക്കാൻ തുടങ്ങി. കൂടെപിറപ്പുകളുടെ ആഗ്രഹങ്ങൾ ചെറുതായങ്കിലും നിറവേറ്റിക്കൊണ്ടിരുന്നു.. സ്വന്തമായൊരു വീടെന്ന ആഗ്രഹത്തിന് ആദ്യ പടിയായി തറക്കല്ലിടുകയും തുടർന്നുള്ള തറയിടലും കഴിഞ്ഞു.. മനോഹരമായ നിറവേറ്റാൻ കഴിയുന്ന ചെറിയ ആഗ്രഹങ്ങളെ അവർ രണ്ടുപേരും കണ്ടിരുന്നൊള്ളൂ.. ഒന്നിച്ചു ഒരുമിച്ചു ജീവിക്കാനായിരുന്നു സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുകളുടെ ഭാരം കുറച്ചത്..

വീടിൻറെ തുടർപണികൾ നടന്നുകൊണ്ടിരുന്നു.. ക്രമം തെറ്റിയുള്ള ഭക്ഷണവും ക്യത്ത്യതയില്ലാത്ത ഉറക്കവും പലപ്പോഴും ആദിയെ അസ്വസ്ത്ഥനാക്കി.. ജീവിതം ചിറകടിച്ച് പറക്കാനാവണമെങ്കിൽ ഇനിയുമേറെ വളരണം..

ആയിടക്കാണ് കംമ്പനിയിൽ നിന്ന് ആളുകളെ പിരിച്ചുവിടുന്നതുണ്ടായത്.. പക്ഷെ ആദിയെ പറഞ്ഞു വിട്ടില്ല. പക്ഷെ ജോലിയുടെ ഭാരം കൂടി. ഓവർട്ടൈമിലേക്ക് മാറി.. ഉറക്കവും ഭക്ഷണവും സമയത്തിനില്ലാതായി.. എന്നാലും വീടെന്ന സ്വപ്നം പൂർത്തിയാവുന്നവരെ നിൽക്കാൻ തന്നെ തീരുമാനിച്ചു..

ഒരു ദിവസം തല കറങ്ങി വീണ ആദിയെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലെത്തിച്ചു.. ശരീരം തളർന്നുപോകുന്നതു പോലെ തോന്നി.. മണിക്കൂറുകൾ നീണ്ട ശാസ്തക്രിയകൾക്കൊടുവിൽ നാട്ടിലേക്ക് കൊണ്ടുപോയാൽ ഇതിലും ബെറ്ററായി ചികിത്സ ലഭിക്കുമെന്നും പൈസ കുറയുമെന്നും.. വൈകാതെ നാട്ടിലേക്ക് തന്നെ കൊണ്ട് വന്നു.. നിറമുള്ള സ്വപ്നങ്ങൾക്ക് നിറം മങ്ങിയത് ആദിയറിഞ്ഞില്ല.. എയർപോർട്ടിൽ നിന്ന് കൊച്ചിയിലെ പ്രശസ്ത്ഥമായ ഒരാശുപത്രിയിലേക്കായിരുന്നു വന്നത്.. തൻറെ പ്രിയപ്പെട്ടവളുടെ കൈകളിൽ ആദി ചേർത്തു പിടിച്ചു.. വിരലുകൾ വിരലുകളാൽ കഥ പറഞ്ഞു…

ശരീരത്തിൻറെ ഒരു ഭാഗം തളർന്നു പോയിരുന്നു. മുഖം ഒരു ഭാഗത്തേക്കൊതുങ്ങി..പലപ്പോഴും ബോധം നശ്ട്ടപെടുന്നു.. ഓർമകളെ സിരകളുടെ യാന്ത്രികമായ താളം നിശ്ചലമാക്കുന്നുണ്ട്.. സ്വപ്നങ്ങൾക്ക് ഇനിയുമേറെ ദൂരം യാത്രയാവാനുണ്ട്..

ആദീ എന്ന വിളിക്കേട്ട് പതിയെ കൺതുറന്നപ്പോൾ തൻറെ പ്രിയപ്പെട്ടവളുടെ കൈയിൽ തലവെച്ചു കിടക്കുകയാണ് ആദി അവളുടെ കൈകൾ അവൻറെ കയ്യിലെടുത്ത് പതിയെ ചുംമ്പിച്ചു.. തലോടി.. ഞാൻ നിനക്കൊന്നും തന്നില്ലല്ലോ..നമ്മുടെ സ്വപ്നങ്ങൾ പാതി വഴിയിലായല്ലോ.. ഇനിയത് പൂർത്തിയാക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല പെണ്ണേ.. ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് എനിക്കുണ്ടാവുമെന്ന് നീ പ്രതീക്ഷിക്കുന്നുണ്ടോ.. ഡോക്റ്ററെന്താ പറഞ്ഞത്.. അവര് നമ്മളെ സമാധാനിപ്പിക്കാൻ വേണ്ടിയാവും നല്ലതേ വരൂ എന്ന് പറയുന്നത്.. ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ് ഓരോ ചോദ്യങ്ങളും… ആദിയുടെ കണ്ണീർ അവളുടെ കൈകളിലേക്ക് ചേർന്നപ്പോൾ അവിടെ അനിയന്ത്രിതമായി തേങ്ങലുകൾ.. പാതി നിലച്ച ജീവിതങ്ങൾക്കെങ്ങിനെയാണ് സ്വപ്നങ്ങൾ കാണാൻ കഴിയുന്നത്..അവരുടെ സ്വപ്നങ്ങളിൽ നിറയെ ഇരുട്ടായിരിക്കും…

രണ്ട് മൂന്ന് ദിവസം കഴിഞ്ഞു. ഓരോ ദിവസം കഴിയുമ്പോഴും ഡോക്റ്റർമാരുടെയും ആദിയുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്. അബോധാവസ്ത്ഥയിൽ നിന്നുണരുമ്പോ തൻറെ പ്രിയപ്പെട്ടവളെ ചോദിക്കും. ചേർന്നിരിക്കാനും കൈ ചേർത്ത് പിടിക്കാനും പറയും.. പിന്നീടതൊരു തേങ്ങലിൽ സ്വബോധം നശ്ട്ടപെടും..

ഇനിയൊരു പ്രതീക്ഷയുമില്ല. ആദി തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ല.. ഓരോ ദിവസം കൂടതൽ വശളാവുകയാണ്.. ഇടക്കിടെ സ്വബോധം വന്നിരുന്നത് ഇപ്പോ തീരെയില്ലാതായി.. ജീവനുണ്ടായിരിക്കെ മരിച്ച ശരീരമായി.. ഇനിയൊരു തിരിച്ചു വരവില്ലന്നറിഞ്ഞ ആദിയുടെ പ്രിയപ്പെട്ടവൾ ആ ശരീരത്തിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.. ആരൊക്കെയോ ചേർന്നു പിടിച്ചു മാറ്റി.. തേങ്ങലുകളും സ്വപ്നങ്ങളും ബാക്കിയാക്കി ആദി യാത്രയായി.. എന്നേന്നേക്കുമായി.. ആദി എന്നെ തനിച്ചാക്കി പോയത് ഉൾക്കൊള്ളാനാവാതെ ഒരു മരവിപ്പിലേക്ക് പ്രിയപ്പെട്ടവളൊതുങ്ങുമ്പോ ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ മാത്രം പാതിയിൽ ബാക്കിയായി.. മനസ്സ് സമ്മധിക്കാത്ത യാത്രക്ക് ആദിയെ യാത്രയാക്കുമ്പോ അകത്തെ മുറിയിൽ തേങ്ങികരയുകയുകയായിരുന്നു പാവം…

പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറമേറെയുണ്ടെങ്കിലും പലരുടെയും സ്വപ്നങ്ങൾ നിറമില്ലാത്തതായി ഒതുങ്ങി പോവാറുണ്ട്..!

”ജനനവും ജീവിതവും മരണവും യാദൃശ്ചികമാണ്, നിറമുള്ള സ്വപ്നങ്ങളും ഒരിക്കലും വിട്ടുപോവില്ലെന്നതും തനിച്ചാവില്ലെന്നുതുമാണ് ജീവിതത്തെ നാമോരുരുത്തർക്കും ഇത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്.!

രചന :Fasal Muhammad.

Leave a Reply

Your email address will not be published. Required fields are marked *