എന്റെ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം തന്നെയെന്നെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു, എന്റെ ഭർത്താവ് ..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :Shabna Haris

എന്റെ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം തന്നെയെന്നെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു, എന്റെ ഭർത്താവ് …. അങ്ങനെ വിശേഷിപ്പിക്കാൻ ഇനി കഴിയുമോ ?അറിയില്ല “അയാൾ” എന്ന ഒറ്റ വാക്കിൽ ഞാനിവിടെ ച്ചുരുക്കി വിളിക്കാൻ താല്പര്യപെടുന്നു.

വിവാഹം കഴിഞ്ഞന്ന് രാത്രിയേ ഞാൻ അയാളെ ശ്രദ്ധിച്ചു, എന്റെ മുഖതൊന്നു ന്നോക്കാനോ അരികിൽ വരാനോ അയാൾ ശ്രേമിച്ചേയില്ല !എന്റെ നിഴൽ കാണുമ്പോഴേക്കും അയാൾ ഒഴിഞ്ഞു മാറികൊണ്ടേയിരുന്നു,

മുഷിഞ്ഞ വസ്ത്രവും, ചീകി ഒതുക്കാത്ത മുടിയും, രാവിലെ മുതൽ അധ്വാനിച്ചതിന്റെ വിയർപ്പുമായി ആദ്യരാത്രി മുറിയിലേക്ക് കയറി വന്ന അയാൾ എനിക്ക് നേരെ ഒരു പായ നീട്ടി “താഴെ കിടന്നോ “എന്ന് ദേഷ്യത്തിൽ പറഞ്ഞു .

അയാളോട് തമാശകൾ പറഞ്ഞ് ഒട്ടിയുരുമി പുലരുവോളം ഇരിക്കുന്നത്ത് സ്വപ്നംകണ്ട എനിക്ക്, എന്റെ ഹൃദയമയാൾ ഒരു ചിതയിലേക്ക് വലിച്ചെറിഞ്ഞ പോലെ തോന്നിയ നിമിഷങ്ങളായിരുന്നു അത്.

കാലത്ത് കുളിച്ചടുക്കളയിൽ ചെന്നപ്പോ അയാളുടെ അമ്മയോ ചേച്ചിമാരൊ എന്നെ കണ്ടതായി ഭാവിചേയില്ല, മറ്റാരും കാണാതെ അയാളുടെ ചേട്ടന്റെ ഭാര്യ എന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി “നിന്നെ യിന്നു നിന്റെ വീട്ടിലേക്കു തിരിച്ചു വിടാൻ പോവാ,അവന് നിന്നെ ഇഷ്ട്ടമായില്ലന്നു “യെന്ന് പറഞ്ഞു കേട്ടയുടനെ എന്റെ കൈക്കാലുക്കൾ തളർന്നു, ഞാൻ ബോധരഹിതയായി,എന്നാ അതൊല്ലാം അയാളും അയാളുടെ വീട്ടുകാരും കണ്ണടച്ച് കളഞ്ഞു. വീട്ടിലേക്കു കൊണ്ട് വിടുന്നവരെ അയാളെനെ ന്നോക്കിയത് പോലുമില്ല !

അയാൾ ബന്തുക്കളുമൊത്ത് ആദ്യമായിയെന്നെ കാണാൻ വന്നയാദുഷിച്ച നിമിഷം ,അയാളെന്നെ അടിമുടി ന്നോക്കിയിരുന്നു..എന്നിട്ടും വിവാഹ ശേഷം എന്നെ ഇഷ്ട്ടായില്ലന്ന് പറയാൻത്തക്ക കാരണം എന്തെന്ന് എനിക്ക് അറിയേണ്ടതായി തോന്നി.

അയാളുടെ വീട്ടിലേക്കു തിരികെകൊണ്ട് പോവാൻ ആരും വന്നില്ലങ്കിലും ഞാൻ തനിച്ചു അമ്മയുടെ കൂടെയാവീട്ടില്ലേക്ക് കയറി ചെന്നു.

“ആരോടു ചോദിച്ചാ നീ ഇങ്ങോട്ട് വന്നേ” എന്ന അയാളുടെ അമ്മേടെ ചോദ്യത്തിനു മൗനം ഉത്തരം നൽക്കി,എന്റെ അമ്മേടെ അടുത് തിരികെ വീട്ടിലേക്കു പോവാൻ പറഞ്ഞു,സ്മാഷാനം പോലെ തോന്നിക്കുന്ന എന്റെയാ മണിയറയിൽ കയറി കഥകടച്ചു. !

മൂന്ന് ദിവസമാമുറിയിൽനിന്നും പുറത്തിറങ്ങുക്കയോ ഒരു ജലപാനിയം കുടിക്കുകയോ ചെയ്തില്ല.ഞാനാമുറിയിൽ കിടന്നു മരിച്ച് പോയാൽ ഉണ്ടാവുന്ന ഭവിശത്ത് ഓർത്താക്കണം നാലാന്നാൾ അയാളാമുറിയിലേക്ക് കടന്ന് വരുകയും നീ നിന്റെ വീട്ടിലേക്കു തിരികെ പോകണം എന്ന് ആദ്യ മൊക്കെ അഭ്യർത്ഥിക്കുക്കയും പിനീട് ഭീഷണി മുഴക്കുക്കയും ചെയ്തു.

എന്നെ ഒഴിവാക്കാൻ ഉള്ള കാരണം തിരക്കിയപ്പോൾ , അയാൾ പറഞ്ഞ കാരണങ്ങൾ എന്നെ ശെരിക്കും നെട്ടിച്ചു എന്റെ കൈകാലുക്കളാണ് അയാളുടെ പ്രശ്നം. മഞ്ഞുക്കാലങ്ങളിൽ ഞാൻ പറയാതെ പ്രകൃതി എനിക്ക് നൽകുന്ന സമ്മാനം. കൈകാലുക്കൾ വിണ്ടുപൊട്ടും , ചിലപ്പോൾ രക്തവും വരാറുണ്ട്. ആ സമയം എന്റെ കാലുകൾ കൃഷിയിറക്കാത്ത വരണ്ടു കിടക്കുന്ന തരിശു ഭൂമി പോലെ തോന്നിപോവും.

അടുത്ത കാലാവസ്ഥയിൽ യിതിനുമാറ്റം വരുമെന്ന് ഞാൻ കെഞ്ചിപറഞ്ഞു നോക്കി. അപ്പോൾ അയാളുടെ അമ്മയെന്നെ മുടിയിൽ കുത്തി പിടിക്കുക്കയും പുറത്താക്കി വാതിലടക്കുക്കയുമാണ് ചെയ്തേ.

അമ്മാവൻ വന്നു എന്നെ തിരികെ എന്റെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നെങ്കിലും ഇപ്പോഴും അയാളുടെ ഓരോ വാക്കും എന്നെ കത്തിവെച്ചു ഹൃദയത്തിൽ കുത്തികൊണ്ടിരിക്കുന്നു!

വശ്യമായ കണ്ണുകളും, മുട്ടിനു താഴെ തട്ടുന്ന മുടിയഴക്കും, മൃതുലമായ ശരീരവും,നല്ല ആകാര വടിവുമുളളവളും അവളെ കാണുമ്പോഴേ അയാളുടെ വികാരങ്ങൾ ഉണർത്തുക്കയും ചെയ്യുന്ന പെണ്ണിനെയാ അയാൾ ആഗ്രഹിച്ചതെന്നും …എന്നെ കാണുമ്പോൾ ഓക്കാനമാ വരുന്നേന്നും അയാൾ എന്റെ മുഖത്ത്ന്നോക്കി പറഞ്ഞു.

അയാളിന്ന് വേറെ കല്ല്യാണം ന്നോക്കുന്നുണ്ട്, വേറെ ഭാര്യയെകിട്ടുതാനും.കാരണം അയാൾ സുമുഖനും ആരോഗ്യ വാനുമായയുവാവും…ആരെയും മയക്കുന്ന തേൻ ഒലിപ്പിക്കുന്ന വാക്കുകൾ പറയാൻ കഴിവുള്ളവനുമാണ്.

എന്നാ ഞാനിന്നു ഒരുപാട് സങ്കടങ്ങളിലൂടെയാ കടന്ന് പോണേ..സ്ത്രീ ഒരു കൊല്ലം ഭർത്താവ്നോടൊപ്പം കഴിഞ്ഞ് വേര്പെട്ടാലും ഒരൂസം കഴിഞ്ഞു വേർപെട്ടാലും ഒരു പോലെതന്നെയാ .

ഞാൻ അയാളുമായികിടപ്പറപങ്കിട്ടില്ലങ്കിലും ചിലരൊക്കെ എന്റെ കഴിവ് കേടിനെ കുറിച്ചും എന്റെ സ്വകാര്യഭാക്കങ്ങളിലെ പോരായിമയെ കുറിചുമെല്ലാം ഒളിച്ചും പാത്തും പറയുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്.

കുറച്ച് ദിവസം വീട്ടിൽ നിന്നപ്പോഴേ “നിങ്ങളെ പെങ്ങളെ ഇവിടെ ഇങ്ങനെ നിർത്താൻ പോവണോ എന്നും….. എങ്ങനേലും വേറെ ആർകെങ്കിലും കെട്ടിച്ചു കൊടുക്കൂ ” എന്ന് എന്റെ ഏട്ടന്റെ ഭാര്യ പറയുന്നത് കേട്ടു.

വീട്ടിൽ ചിലരൊക്കെ ഞാൻ ഒരു അതികപറ്റായിയെന്ന് തുറന്ന് പറഞ്ഞില്ലങ്കിലും അവരുടെ മുഖങ്ങളിൽ നിന്നും അത് വായിചെടുക്കാൻ എനിക്ക് കഴിഞ്ഞു.

യിനി ഒരിക്കൽ കൂടി പ്രതീക്ഷക്കൾ കോർത്തിണക്കി മറ്റൊരു മണ്ഡപത്തിൽ അണിഞൊരുങ്ങി കയറാൻ ഞാൻ ഒരുക്കമല്ല, അതുകൊണ്ട് തന്നെ എന്റെ മരണത്തിന്റെ മണിമുഴക്കം ഞാൻ പലപ്പോഴും കേൾക്കാറുണ്ട് !…

യിതു ചിലപ്പോ എന്റെ ആത്മ കഥയിലേ അവസാനത്തെ ഏടുകളാവാം,എന്റെ വിശ്വാസപ്രകാരം സ്വയം കൊല്ലുന്നത് പാപമാണ് ,പാപിയായ ഞാൻ നാളെ നരകത്തിൽ പ്രവേശിക്കാൻ പോകുന്നു എനിക്കറിയാം.!

എന്നിരുന്നാലും നരകത്തിന്റെ കവാടത്തിനുമുന്നിൽ തീക്കട്ടയിൽ കോർത്ത മാലയും ചെണ്ടുമായി അയാളുടെ വരവും കാത്തു ഞാൻ നിൽക്കും… ആയാൾ തീർച്ചയായും നരകവാസിയായിരിക്കും

രചന :Shabna Haris

(ഒരുപാട് പ്രതീക്ഷകൾ നിറച്ചു ഭർത്താവുമൊത്ത് പുതിയ വീട്ടുകാരുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാൻ കൊതിച്ചു കയറി ചെന്നിട്ടെല്ലാ പ്രതീക്ഷക്കളും ഒരു നിമിഷം കൊണ്ട് പൊഴിഞ്ഞു . യിന്നുവരെ കണ്ടിട്ടില്ലാത്ത മുഖങ്ങളും,അനുഭവങ്ങളും, അവസാനം ഒരുപ്പാട് പോരാട്ടങ്ങൾകൊടുവിൽ എന്നന്നേക്കുമായി സ്വയംജീവിതത്തിൽ നിന്നും ഒളിച്ചോടുകയും ചെയ്ത ഒരുപാട് സ്ത്രീ ഹൃദയങ്ങൾ )

Leave a Reply

Your email address will not be published. Required fields are marked *