“എടി ഞാൻ നിന്നെ പ്രേമിച്ചോട്ടെ ??”

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : പ്രവീണ കൃഷ്ണ

പെട്ടെന്നുള്ള മനുവിന്റെ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.

“ഡി നീ എന്താ ഒന്നും മിണ്ടാത്തെ ഞാൻ നിന്നെ പ്രേമിച്ചോട്ടെ എന്ന് ”

“നിനക്കെന്താ മനു ഭ്രാന്തായോ . ഒരാഴ്ച കൂടെ കഴിഞ്ഞാൽ എന്റെ എൻഗേജ്മെന്റ് ആണ് ”

“എൻഗേജ്മെന്റ് അല്ലേ കല്യാണം ഒന്നുമല്ലല്ലോ. ഡി ശെരിക്കും നിനക്ക് ഇഷ്ടായിട്ട് ആണോ ഈ കല്യാണം നടക്കുന്നെ ”

“മം ”

“മൂളാതെ കാര്യം പറയെടി. നിനക്കീ കല്യാണത്തിന് ഇഷ്ടമാണോന്ന് ”

“ഇഷ്ടമുള്ളത് കൊണ്ടല്ലേ മനു ഇത് നടക്കുന്നത് ”

“നീ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ ഞാൻ എന്ത് ചെയ്യും ”

“എന്റെ കല്യാണവും നീയും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്. ഞാൻ പോണു മനു ലേറ്റ് ആയി ബൈ ”

“നീ പോ അതാ നല്ലത് ”

മനു ദേഷ്യത്തിൽ ബൈക്കിൽ കേറി പോയി.

“നീ എന്താ പെണ്ണേ ആലോചിക്കുന്നത് ”

“ഒന്നുമില്ലമ്മേ എനിക്ക് നല്ല സുഖമില്ല ഞാൻ കുറച്ച് കിടക്കട്ടെ ”

“നിള ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ”

“എന്താ അമ്മേ ”

“നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലേ മോളെ ”

“അങ്ങനൊന്നും ഇല്ലമ്മേ ”

കിടന്നിട്ടു ഉറക്കം വരുന്നില്ല. മനസ്സിൽ മുഴുവൻ മനുവിന്റെ വാക്കുകൾ ആയിരുന്നു. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ മനു. ആദ്യം ഒന്ന് മടിച്ചെങ്കിലും കാൾ എടുത്തു.

“ഹലോ ”

“ഡി നിന്റെ മറ്റവനെ വിളിച്ചു പറയ് ഈ എൻഗേജ്മെന്റ് നടക്കില്ലെന്നു ”

“മനു നീ എന്തൊക്കെയാ ഈ പറയണേ നീ എന്താ കുടിച്ചിട്ടുണ്ടോ ”

“ഞാൻ ചിലപ്പോൾ കുടിക്കും വലിക്കും. നീ ആദ്യം ഞാൻ പറയുന്നത് കേട്ടാൽ മതി. ”

“മനു നമുക്ക് രാവിലെ സംസാരിക്കാം ഇപ്പൊ നീ കിടന്നുറങ്ങു ബോധം വന്നിട്ട് സംസാരിക്കാം ”

“എനിക്ക് നല്ല ബോധം ഉണ്ട് നിനക്കാണ് ബോധം ഇല്ലാത്തതു. അല്ലെങ്കിൽ മനസ്സിൽ ഒരുത്തനെ വച്ചിട്ട് അത് അവനോടു പോലും തുറന്നു പറയാതെ വേറൊരുത്തനെ കെട്ടാൻ തയ്യാറാകുവോ ”

“മനു……. ”

“എന്തെടി കോപ്പേ നിനക്കിപ്പോ ഒന്നും പറയണ്ടേ ”

“മനു…. ഞാൻ….. അത് പിന്നെ…. ഞാൻ കരുതി…… ”

“നീ എന്ത് കരുതി എന്ന്….. ഡി പോത്തേ നിനക്ക് എന്നെ ഇഷ്ടമാണെന്നു നേരത്തെ പറയാൻ പാടില്ലായിരുന്നോ ”

“ഞാൻ കരുതി നിനക്ക് എന്നെ ഇഷ്ടമല്ലായിരിക്കും എന്ന് ”

“അത് നീ കരുതിയാൽ മതിയോ. എന്തെങ്കിലും ഉണ്ടേൽ തുറന്നു പറയണം അല്ലാതെ മനസ്സിൽ വച്ചോണ്ട് ഇരുന്നാൽ എനിക്ക് അറിയാൻ പറ്റില്ല. എന്നിട്ട് അവൾ ഇപ്പൊ വേറെ കെട്ടാൻ പോണു ”

“മനസ്സിൽ വച്ചോണ്ട് ഇരുന്നിട്ട് ഞാൻ അങ്ങനെ കരുതി ഇങ്ങനെ കരുതി എന്നൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല ”

“നിനക്കെന്താ ഒന്നും പറയാനില്ലേ ”

“മനു ഐ ലവ് യൂ ”

“ഓഹ് ഇപ്പോഴെങ്കിലും ഒന്ന് പറഞ്ഞല്ലോ. പക്ഷേ നിള ഇനി പറഞ്ഞിട്ട് കാര്യം ഇല്ല ഒരാഴ്ച കഴിഞ്ഞാൽ നിന്റെ എൻഗേജ്മെന്റ് അല്ലേ ”

“എൻഗേജ്മെന്റ് അല്ലേ കല്യാണം ഒന്നുമല്ലല്ലോ. എനിക്ക് താല്പര്യം ഇല്ലാന്ന് ഞാൻ പറഞ്ഞോളാം ”

“ഹ ഹ ഹ ഇപ്പൊ പെണ്ണിന് നാക്ക് വന്നല്ലോ. എങ്കിലേ എന്റെ മോള് വേഗം വിളിച്ചു പറയ് താല്പര്യം ഇല്ലെന്നു ”

മനസിലുള്ള ഇഷ്ടം തുറന്നു പറയാതെ അവർ എന്ത് കരുതും. അവർക്കു ഇഷ്ടമാകുവോ എന്നൊക്കെ ചിന്തിച്ചിരുന്നാൽ നമുക്ക് അവരെ നഷ്ടമാകും. ചിലപ്പോൾ നമ്മുടെ ഒരു വാക്കിനു വേണ്ടി ആയിരിക്കും അവരും കാത്തിരിക്കുന്നത്……

രചന : പ്രവീണ കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *