ഇന്ദു

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :Sree Lakshmi Vishnu‎

“ഇന്നീ ആശുപത്രി വരാന്തയിൽ ഇരിക്കുമ്പോൾ, എന്റെ മനസ്സിൽ പ്രാർത്ഥിയെക്കാളും, സങ്കടത്തെക്കാളും കൂടുതൽ കുറ്റബോധമാണ് ……..”

ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആണ് ……

എന്റെ ഇന്ദു…. അവൾ എന്നിൽ നിന്ന് അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല ഇന്ദു എന്നൊരു വിളി ….. അത്രമാത്രം…..

എന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നിലേക്കു നടന്നു…..

എന്റെ ജീവിതത്തിലെ ആദ്യത്തെതും അവസാനത്തേയും പ്രണയം എന്റെ വർഷ…….

അവളെ ഞാൻ ആദ്യമായി കാണുന്നത് കോളെജിൽ വച്ചാണ് ….. പുതിയ കുട്ടികളെ റാഗ് ചെയ്യുന്നത് ഒരു അവകാശം പോലെയാണല്ലോ സീനിയേഴ്സിന് .. കുട്ടുകാരുടെ റാഗിങ്ങിൽ കലങ്ങിയ കണ്ണുമായ് നിൽക്കുന്ന അവളെ കണ്ടപ്പോ എന്തോ ഒരു വിഷമം തോന്നി… അന്ന് അവളെ സമാധാനിപ്പിച്ച് ക്ലാസിലേക്ക് വിട്ടപ്പോൾ കൂട്ടുകാർ ചില്ലറയൊന്നുമല്ല കളിയാക്കിയത്…..

പിന്നിട് വലിയ കൂട്ടായി ഞങ്ങൾ അത് പിന്നീട് എപ്പേഴോ പ്രണയമായ് വളർന്നു ….

ഞാൻ 3rd year ആയതിനാൽ കോളേജിൽ ഒരു വർഷമേ പ്രണയിക്കാൻ കഴിഞ്ഞുള്ളു…..

പിന്നീട് ഞാൻ ബാങ്ക് കോച്ചിങ്ങിനായ് പോയെങ്കിലും ഞങ്ങളുടെ പ്രണയം ശക്തമായിരുന്നു…… സ്വന്തമായൊരു ജോലി അതിനു ശേഷം വിവാഹം, കുടുംബം, കുട്ടികൾ ഞങ്ങൾ ഒന്നിച്ചു സ്വപ്നം കണ്ടു ……

ഒരു വർഷം കഴിഞ്ഞ് എനിക്ക് എറണാകുളത്ത് ബാങ്കിൽ ജോലി കിട്ടി……

അവളെ കണ്ട് യാത്ര പറഞ്ഞ് പോന്നു…..

കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്റെ ഫോണിൽ ഒരു മെസേജ് ” ഇനി എന്നെ വിളിക്കുകയോ, കാണാൻ ശ്രമിക്കുകയോ ചെയ്യരുത്, ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല ……good bye” ‘ഇതായിരുന്നു അവളുടെ അവസാന മെസേജ് ………..

പിന്നീട് അവളെ വിളിക്കാനും, കാണാനും ഞാൻ ഒരു പാട് ശ്രമിച്ചു നടന്നില്ല…..

പിന്നീട് ആണ് ഞാൻ അറിഞ്ഞത് പ്രതാപിയും തറവാടിയും ആയ എന്റെ അച്ഛൻ ഞങ്ങളുടെ ബന്ധം അറിഞ്ഞു……. വലിയ സാമ്പത്തിക ഭദ്രത യൊന്നും ഇല്ലാതിരുന്ന കുടുംബമാണ് അവളുടേത് പോരാത്തതിന് വേറെജാതിയും അതാ രു ന്നു എന്റെ വീട്ടുകാർ അവളിൽ കണ്ട കുറ്റം …….

ഒരു ദിവസം എന്റെ അച്ഛൻ അവളുടെ വീട്ടിൽ ചെന്ന് ഞാനുമായി ഒരു ബന്ധവും പാടില്ലാന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അവളുടെ അച്ഛനെ അധിക്ഷേപിക്കുകയും ചെയ്തു…… അവളെ അത് ഒരു പാടു വേദനിപ്പിച്ചു……

ഒരു ദിവസം ഞാൻ അവളെ കാണാൻ പോയി, വിവാഹത്തിനു സമ്മതമാണോന്ന് ചോദിക്കാൻ പക്ഷെ അവൾ വന്നില്ല …… അവളുടെ അച്ഛൻ? പ്രതികാരം പോലെ എന്നെ ഇറക്കിവിട്ടു……. അവരുടെ നിർബന്ധത്തിനു വഴങ്ങി അവൾ മറ്റൊരാളുടെ ഭാര്യയായി ……

അന്നുമുതൽ എനിക്ക് അച്ഛനോട് ദേഷ്യമായി വീട്ടിലേക്ക് പോകാതെയായി…. അവരെ കാണാനും പോകില്ല, വിളിക്കുലും ഇല്ലാതായി…. ആ ഇടയ്ക്ക് എനിക്ക് നാട്ടിലേക്ക് സ്ഥലമാറ്റമായി……

അമ്മയുടെ കണ്ണീരിനു മുന്നിൽ വീട്ടിലേക്ക് മടങ്ങാനും, ആത്മഹത്യ ഭീഷണിയിൽ ഇന്ദുവിനെ വിവാഹം കഴിക്കേണ്ടതായും വന്നു….

പക്ഷെ ഒരിക്കലും അവളെ ഭാര്യയായി കാണാൻ എനിക്ക് കഴിഞ്ഞില്ല …… അവളെ ഞാൻ ശ്രദ്ധിച്ചതെയില്ല …… അവളുടെ പേരു പോലും ഞാൻ മറന്നിരുന്നു.പക്ഷെ അവൾ ഒരു പരിഭവവും പറഞ്ഞില്ല, തറയിൽ പായ വിരിച്ച് കിടന്നപ്പോഴും ഒരമ്മയാകാനുള്ള അവളുടെ അവകാശം പോലും ഞാൻ നിഷേധിച്ചു……

അവൾ എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തന്നു ….. നിറകണ്ണുകളോടെ അല്ലാതെ ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല …. അവൾ സങ്കടപെടുമ്പോൾ എന്റെ അച്ഛനും അമ്മയും വേദനിക്കുന്ന കാണുമ്പോൾ അവളെ ഞാൻ നോവിച്ചുകൊണ്ടെയിരുന്നു അവളിലൂടെ അവരോടുള്ള പ്രതികാരം വീട്ടികൊണ്ടിരുന്നു……

ഒരു കാര്യം മാത്രമേ അവൾ എന്നോട് ആവിശ്യപ്പെട്ടുള്ളു അവളുടെ അച്ഛനും അമ്മയും ഒരിക്കലും ഇതൊന്നും അറിയരുതെന്ന് പക്ഷെ ആ വാക്കെനിക്ക് പാലിക്കാൻ കഴിഞ്ഞില്ല …….. അപ്പോഴും കണ്ണീരല്ലാതെ ഒന്നു അവളിൽ കണ്ടില്ല……

പരിഭവങ്ങൾ ഇല്ലാതെ അവൾ എന്നെ എന്റെ അസുഖത്തിൽ സുശ്രുക്ഷിച്ചു …. എനിക്ക് വേണ്ടി ഉറക്കമുളച്ചു …..

പതിക്കെ എനിക്ക് അവളോട് സിമ്പതി തോന്നി അത് സ്നേഹമായി വളർന്നു ….. പക്ഷെ ഞാൻ അത് പ്രകടമാക്കിയില്ല…..

ഒരു ദിവസം ഉച്ചയ്ക്ക് അച്ഛന്റെ ഫോൺ ……

“ഹരി ……….നീ വേഗം വാ ഇന്ദു ന് ചെറിയൊരു വയ്യായ്ക ഞങ്ങൾ ആശ പത്രിയിലേക്ക് കൊണ്ടു പോകുവാ.. വേഗം വാ മോനേ…. ”

ഞാൻ വേഗം ബാങ്കിൽ നിന്ന് ആശ പത്രിയിലേക്ക് പോയി…… അവിടെ ചെന്നപ്പോൾ എല്ലാവരും എത്തിയിട്ടുണ്ട് …….

ഇന്ദുവിനെIcu വിലാക്കി എന്ന് അച്ഛൻ പറഞ്ഞു…… എന്റെ കൈയ്യും കാലും തളരുന്നത് പോലെ തോന്നി….. ഞാൻ ഡോക്ടറെ കാണാൻ ചെന്നു……

“May I come in doctor….” ” Yes, pls be seated…” ” ഡോക്ടർ…. ഞാൻ ഇന്ദുലേഖയുടെ hasband ആണ് ….. Icu വിൽ admitt ചെയ്ത ….. എന്താ ഡോക്ടർ അവൾക്ക്? “ഇന്ദുലേഖ….. ഒന്നു പറഞ്ഞിട്ടില്ലേ? Mr….? ” Hariprasad :…. ” ” oh yes…Mr.hari Prasad… ഇന്ദുലേഖ എന്റെ പെഷ്യന്റ് ആണ് ഒരു മാസം മുന്നെയാണ് ചെറിയൊരു heart pain ആയി ആ കുട്ടി വന്നത് വിശദമായ ചെക്കപ്പിൽ ഇന്ദുലേഖയുടെ heart ന് ചെറിയൊരു hole കാണാൻ കഴിഞ്ഞത്….. ഞാൻ കുട്ടിയോട് പ്രത്യേകം പറഞ്ഞതാണ് സർജറി വേണമെന്നും സൂക്ഷിക്കണമെന്നും ….. medicines proper ആയി കഴിച്ചിട്ടില്ല …..mentally stress ഒന്നും ഉണ്ടാകാതെ നോക്കണം എന്ന് പ്രത്യേകം പറഞ്ഞതുമാണ് …… ഉടനെ surgery ചെയ്യണം…..”

“എന്റെ ഇന്ദു.. അവൾക്ക് ഒന്നും സംഭവിക്കില്ലല്ലോDoctor: …..”

“50_50 chance ആണ് …. ദൈവത്തോട് പ്രാർത്ഥിക്കു…..

അവിടെ നിന്ന് ഇറങ്ങുമ്പോൾ എന്റെ കാലുകൾ ഇടറി….. പാവം…. അവളെ ഞാൻ ഒരു പാട് സങ്കടപെടുത്തി….. അവളുടെ ഹൃദയത്തിന് താങ്ങാൻ പറ്റാത്തതിൽ ഏറെ …..

എന്റെ കണ്ണുകൾ നിറഞ്ഞു;ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു ഇന്ന് ഞാൻ മറ്റ ന്തിനെക്കാൾ സ്നേഹിക്കുന്നത് അവളെയാണെന്ന്…..

ഓപ്പറേഷൻ തിയേറ്ററിൽ പോകന്നതിനു മുന്നേ അവൾ എന്നെ കാണണമെന്ന് ആവിശ്യപെട്ടു…..

എന്നെ കണ്ടതും ആദ്യമായി അവളുടെ മുഖത്ത് ചിരി കണ്ടു അപ്പോഴും കണ്ണുകൾ കലങ്ങിയിരുന്നു അവൾ പതിഞ്ഞ സ്വരത്തിൽ നിറകണ്ണുകളോടെ ചോദിച്ചു…. ” ഹരിയേട്ടാ….. ഞാനെ ഒരു കാര്യം ചേദിച്ചാൽ സാധിച്ച് തരോ….? ഒരിക്കലെങ്കിലും സ്നേഹത്തോടെ ഇന്ദു എന്നൊന്, വിളിക്കോ…..?ഇനി ഒരു പക്ഷെ എനിക്ക് ആ വിളി കേൾക്കാനുള്ള ആയുസ്സില്ലങ്കിലോ….?

“ഇന്ദൂ ….”

ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് അവളുടെ നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്തു ….. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….. അവളുടേയും..

മാസങ്ങൾ കടന്നു പോയി …… ഇന്ന് അവൾ എനിക്ക് ഏറ്റവും പ്രിയപെട്ടവളാണ്…. എന്റെ അനുമോളുടെ അമ്മയാണ്……

രചന :Sree Lakshmi Vishnu‎

Leave a Reply

Your email address will not be published. Required fields are marked *