അമ്മാവൻ ദി ഹീറോ

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :അഞ്ജൂസ്

“ഡീ കാന്താരീ. …

“ന്താന്നും ഇങ്ങക്ക് വേണ്ടേ. …….

“ന്താടീ നിനക്കിത്ര ജാഡ…പെണ്ണായാൽ ഇത്രക്ക് അഹങ്കാരം പാടില്ലാട്ടോ…

“ഓ ഈ പറയുന്ന ആൾക്ക് ഇതൊട്ടും ഇല്ല. ..ഞാനല്ലല്ലോ മാഷല്ലേ തെറ്റിപ്പോയെ…

” ആ ഇനി ന്റെ തലേലിട്ടോ…….ന്റെ പെണ്ണേ നിനക്കി വഴക്കിടാൻ മാത്രേ അറിയൂ……ഒന്നൂല്ലേലും നീ ന്റെ പെണ്ണായി ന്റെ വീട്ടിലേക്ക് വലത്കാല് വെച്ച് കേറേണ്ടവളാ…

” ഓ പിന്നെ നിക്കൊന്നും വയ്യ ഇങ്ങളെ കെട്ടാൻ. ….

” ആണോ എന്നാ എനിക്ക് വേണം ന്റെ ഈ കാന്താരിയേ. ….നീ ന്നെ കെട്ടണ്ട..ഞാൻ കെട്ടിക്കോളം…………..

അയ്യടാ കെട്ടാൻ പറ്റിയ ഒരു മൊതല്……പോടാ കുരങ്ങാ. …….

” ടീ നിൽക്കടി അവിടെ. .ടീ…..നിന്നെ ഞാൻ. …..

അയ്യോ. അച്ഛൻ. ……..

” ഈശ്വരാ അമ്മാവൻ. ………

“ന്താ സുധി ഈ വഴിക്ക്. …..

” ഒന്നൂല്ല അമ്മാവാ. …ഞാൻ വെറുതെ. ..

“ഹാ ന്തായി നിന്റെ ജോലിക്കാര്യം…..

“നോക്കുന്നുണ്ട് അമ്മാവാ…..

“നീ വാ എനിക്ക് നിന്നോടു കുറച്ച് സംസാരിക്കാനുണ്ട്….

“ന്താ അമ്മാവാ ….

” വേറെ ഒന്നുല്ല. .നന്ദക്കിപ്പോ കുറേ ആലോചനകൾ വരുന്നുണ്ട്. .എല്ലാം അവൾ നിന്റെ പേര് പറഞ്ഞാ മുടക്കുന്നേ…….ഞാൻ പറഞ്ഞു വരുന്നത് സുധിക്ക് മനസിലാവുന്നുണ്ടോ….നീ ഇങ്ങനെ ജോലീം കൂലീം ഇല്ലാണ്ടേ നടന്നാൽ. …ഇവളെ കെട്ടികഴിഞ്ഞാൽ എങ്ങനെ ജീവിക്കും. .

“അത് അമ്മാവാ ഞാൻ നോക്കുന്നുണ്ട്. …

” ഇതന്നല്ലേ നീ എന്നും പറയണ പല്ലവി…അതോണ്ട് ഞങ്ങള് ഒരു കാര്യം തീരുമാനിച്ചു. ഈ വരുന്ന ചിങ്ങത്തിൽ അവൾടെ കല്യാണം നടത്താൻ…പിന്നെ അവളും സമ്മതിച്ചിട്ടുണ്ട്. ….ഇനി നീ ഇത്രമാത്രം ചെയ്താൽ മതി.നാളെ തൊട്ട് മ്മടെ കമ്പനിക്ക് പോരെ.അവിടെ ഒരു ജനറൽ മാനേജർ ന്റെ ഒഴിവ് ഉണ്ട്. …

“ഏഹ്.!!!!!!

” ന്താടാ നീ വായുംപൊളിച്ച് നിൽക്കണേ…. നിക്ക് ആണായിട്ടും പെണ്ണായിട്ടും ഇവളേ ഉള്ളൂ. .ഇവൾക്ക് വേണ്ടിയല്ലേ ഞാനീ സമ്പാദിച്ചു കൂട്ടിയേ….പിന്നെ നീ ഏതായാലും എംബിഎ ഒക്കെ കഴിഞ്ഞതല്ലേ…. അപ്പോ ന്റെ കാലശേഷം ഇതൊക്കെ നോക്കിനടത്താൻ ഒരാളും ആയല്ലോ…. മുഹൂർത്തം നോക്കി തീയതി കുറിച്ചിട്ട് ഞാൻ നാളെ വീട്ടിലോട്ടു വന്നോളാം…..

” മ് ശരി. ……..

“ന്താ മാഷേ വിശ്വസിക്കാൻ പറ്റുന്നില്ലേ…

“ടീ നീയെന്നെ ഒന്നു നുള്ളിക്കാ…ഞാൻ സ്വപ്നമൊന്നും അല്ലല്ലോ ഈ കാണുന്നേ. .അല്ല സ്വപ്നത്തിലേ ഞാൻ കണ്ടിട്ടുള്ളൂ അമ്മാവൻമാർ ഇങ്ങനെ സമ്മതിക്കുന്നത്…..

“അതാണ് മോനെ മ്മടെ അച്ഛൻ. ……

“ഡീ ഏതായാലും കല്യാണം ഉറപ്പിച്ചില്ലേ…ഒരുമ്മ താ. ….

“അയ്യടാ ആ പൂതി മോൻ മനസ്സിൽ വെച്ചാതീ…..

“നിന്നെ ഞാനെടുത്തോളാടി …കെട്ടൊന്നു കഴിയട്ടെ ..കാണിച്ചു തരാം. ………

രചന :അഞ്ജൂസ്

Leave a Reply

Your email address will not be published. Required fields are marked *