പ്രണയിക്കണേൽ ഒരു കല്ലിപ്പൻ ചെക്കനെ പ്രണയിക്കണം..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :-Maishi Achu Lpp‎.

പ്രണയിക്കുമ്പോൾ തന്നെ നമ്മെ ഭരിക്കുന്ന ഭരണാധികാരി..

കല്യാണം ആലോചന ആയി വരുമ്പോൾ വീട്ടുകാർ എതിർക്കുമ്പോൾ നമ്മെ പൊന്നു പോലെ നോക്കികൊളം പൊന്നും പണവും വേണ്ടാന്ന് പറഞ്ഞു തിയതി നിശ്ചയിച്ചു അവന്റെ വീട്ടുകാരൊപ്പം മടങ്ങുന്ന ലോകം പിടച്ചടക്കിയ കിരീടം ഇല്ലാത്ത രാജാവ് ആവണം അവൻ..

കല്യാണ നാളിൽ സ്വർണം ഇല്ലാതെ മണ്ഡപത്തിൽ കയറിയ എന്നെ നോക്കി ചിരിക്കുന്ന കള്ള കാമുകൻ..

സ്‌ത്രീധനം എന്ന പേരിൽ പഴി കേൾക്കുമ്പോളും അവഗണിക്കുമ്പോളും സ്ത്രീ തന്നെ ധനം എന്നു പറഞ്ഞു എനിക് വേണ്ടി വാധിക്കുന്ന വക്കിൽ..

വയ്യാതെ കിടക്കുമ്പോൾ ഉറങ്ങാതെ ഉറക്കം നടിച്ചു നമ്മെ സുശ്രുക്ഷിക്കുന്ന ഡോക്ടർ

അനാഥത്വം അലറ്റുമ്പോൾ ഞാൻ ഇല്ലെടി നിനക്കു എന്നു പറഞ്ഞു നെഞ്ചോട് ചേർക്കുന്ന മാതാവും പിതാവും ,

തെറ്റു കണ്ടാൽ തിരുത്താനും സ്നേഹം കൊണ്ട് കൊഞ്ചിക്കാനും ഒരു സഹോദരൻ ആണ് ,

കല്ലിപ്പിൽ ആണേലും ഫ്രീഡം കൊണ്ടു എന്റെ കൂട്ടുകാരൻ.

അവൻ്റെ കുഞ്ഞിനെ വയറിൽ ചുമഞ്ഞു നടക്കുമ്പോൾ ശ്രദ്ധ ഇല്ലാതെ വേഗത കൂടിയാൽ പിന്നാലെ വന്നു ദേഷ്യപ്പെടുന്ന മുത്തശ്ശി,

പ്രസവ നാളിൽ തുണയായി നിൽക്കാൻ ആരുമില്ലാത്തപ്പോൾ കണ്ണീർ വർന്നപ്പോൾ ചെകിടത്തു അടിച്ചു ഞാൻ ഇല്ലെടി നിനക്കു എന്നു പറഞ്ഞു കരയാതെ നനന്ന കണ്ണുമായി ലബറൂമിൽ യാത്ര ആക്കിയ പ്രാണൻ..

കൈ കുഞ്ഞിനെ ഏല്പിച്ചപ്പോൾ ഒരു അച്ഛന്റെ വത്സല്യത്തിൽ എന്റെ സ്ഥാനം പോവുമോ എന്ന ഭയത്തിൽ കുശുമ്പിൽ നോക്കുമ്പോൾ കുഞ്ഞിന് ഒരു മുത്തം കൂടുതൽ കൊടുക്കുന്ന ദുഷ്ടൻ..

ആ നെഞ്ചിൽ ഇടം പിടിക്കാൻ മോളുമായി തല്ലുണ്ടക്കുമ്പോൾ ചെവിയിൽ നുള്ളി മാറി നിൽക്കാൻ പറയുന്ന പുത്രി സ്നേഹി

ദേഷ്യം വന്നാൽ കല്ലാത്തടിയിൽ പിടിച്ചു വലിക്കുമ്പോൾ കയ്യിൽ കടി തന്നു മാറ്റി പിങ്ങുമ്പോൾ ദേഷ്യം പിടിപ്പിക്കുന്ന മുൻശുണ്ഠി കാരൻ

ഇന്ന് എന്റെ ഭർത്താവ്…

(ആദ്യമായിട്ടാണ് പോസ്റ്റ്.. ചുമ്മാ എഴുതിയതാണ്..)

രചന :-Maishi Achu Lpp‎.

Leave a Reply

Your email address will not be published. Required fields are marked *