പൊട്ടിപ്പെണ്ണ് – തുടർക്കഥ ഭാഗം 9 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അക്ഷയ

“”ആകാശ് “””

അപ്പുവിനെ കണ്ട വെപ്രാളത്തിൽ വണ്ടി ബാക്കിലേക്ക് എടുക്കാൻ തുടങ്ങാവേ ആണ് താൻ ഇരിക്കുന്ന വണ്ടിയുടെ പിന്നിൽ ഒരു വല്യ കണ്ടെയ്നർ കിടക്കുന്ന മനുവിന്റെ ശ്രെദ്ധയിൽ പെട്ടത്……

അപ്പു വണ്ടിയിൽ നിന്നും ഇറങ്ങി മുണ്ട് മടക്കി കുത്തി മനുവിന്റെ കാറിന് നേരെ നടന്നു……….

അപ്പു കാറിൽ നിന്നും പിടിച്ചിറക്കുമ്പോൾ മദ്യ ലഹരിയിൽ ഒന്നും ചെയ്യാനാകാതെ മനു ഇരുന്നു……….

അപ്പു അവന്റെ കൈകലുകൾ ബന്ധിച്ചു താറിന്റെ പുറകിലായി കൊണ്ട് ഇട്ടു…..ശേഷം അവൻ “M”എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് call ചെയ്തു

“””ദൈവത്തിന്റെ വിശുദ്ധ മാലാഖ അന്വവേഷിച്ചു നടന്ന ചെകുത്താനെ കിട്ടി സിറ്റിക്ക് അടുത്ത പൂട്ടി കിടക്കുന്ന ഫാക്റിയിൽ വന്നാൽ മതി “””

അപ്പു phone വെച്ച് അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു

******❤*******

റൌണ്ട്സിന് ഇടയിൽ മാളൂനെ കാണാൻ വന്നതാണ് അഭി ആൾ കണ്ണു തുറന്ന് കിടപ്പുണ്ട്……

“”മാളവിക “””

അഭിയെ കണ്ടവൾ മങ്ങിയ ഒരു പുഞ്ചിരി സമാനിച്ചു………..

“”എങ്ങനെ ഉണ്ട് “””

അവൾ അവനെ നോക്കി പുഞ്ചിരിക്കയല്ലാതെ ഒന്നു ചെയ്തില്ല…

അഭി കസേരയിൽ ഇരുന്നു ശേഷം അവളുടെ മുഖത്തേക്ക് നോക്കി ഹൃദയമായി ഒന്ന് പുഞ്ചിരിച്ചു

“”എനിക്ക് സംസാരിക്കാല്ലോ അല്ലെ “””

അഭി ചോദിച്ചതും ആവാം എന്ന രീതിയിൽ അവൾ തലയാട്ടി……….

“”മനസിനുളിൽ ന്തൊക്കെയോ കിടന്നു പുകയുന്നുണ്ട് അല്ലെ…..”””

അവളുടെ കണ്ണുകൾ കലങ്ങി……

“””ഞാൻ പറയുന്ന കാര്യം മാളവിക ശ്രെദ്ധിച്ചു കേൾക്കണം “”

ചോദ്യഭാവത്തിൽ മാളു അഭിയെ നോക്കി….

“””ജീവിതം ഒന്നേ ഉള്ളു അനാവശ്യമായ ചിന്തങ്ങൾക്ക് മനസ്സിൽ കൊണ്ട് നടന്ന ഒരിക്കലും അത് പാഴാക്കി കളയരുത്….””

എന്തൊക്കെയോ ചിന്തകൾ മനസിനെ വന്ന് മുടിയതും മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……

“”അയ്യേ എന്താ ഇത് ഏട്ടന്റെ മാളൂട്ടി പറയുവാ “””

അവനെഴുനേറ്റ് അടുത്തേക്ക് വന്നവളെ ചേർത്ത് നിർത്തി……..

ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭി മാളുവിന്‌ സ്വന്തം ഏട്ടനെ പോലെ,അല്ല സ്വന്തം ഏട്ടനായി മാറിയിരുന്നു……..

മാളുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി……..

അത് വരെ മറച്ചു പിടിച്ച സങ്കടങ്ങൾ ഒക്കെ മാളു ഒരേട്ടനോട് എന്നപോലെ തുറന്ന് പറഞ്ഞു…….

അഭിക്കും ഒരു കുഞ്ഞനുജത്തിയെ കിട്ടിയ സന്തോഷം ആയിരുന്നു………..

****💕****

ശരീരം തളരും പോലെ തോന്നിയപോഴാണ് മനു കണ്ണുകൾ വലിച്ചു തുറന്നത്…..

ചുറ്റുമുള്ളതെല്ലാം തലകീഴായി കണ്ടപ്പോൾ ഒന്നമ്പരുന്ന്

തനിക് നേരെ നടന്നടുക്കുന്ന കാലൊച്ച കേട്ടവൻ ആയസ്പെട്ട നല്ല ഉയർത്തി നോക്കി…….

തനിക് നേരെ നടന്നടുക്കുന്ന ആകാശിനെ കണ്ടതും ഒരു തരം ഭയത്തോടെ അവൻ ചുറ്റിനും നോക്കി…….

അപ്പു സൈഡിലേക്ക് നോക്കി ക്കൈകൊണ്ട് ആംഗ്യം കാട്ടിയതും നിമിഷങ്ങൾക്ക് അകം മനുവിനെ തലകീഴായി കെട്ടി തൂക്കിയിരുന്ന കയർ താഴ്ന്നു വന്നു താഴെ ആയി കിടന്ന കുപ്പിച്ചിലുകൾ അവനെ ശരീരത്തിൽ മുറിവ് സൃഷ്ടിച്ചു

അപ്പു ഒരു പുച്ഛത്തോടെ മുഖം തിരിച്ചു….

“””നിനക്കുള്ള ശിക്ഷ തരാൻ എന്നെക്കാളും അധികാരവും അവകാശവും ഉള്ള ഒരാൾ ഉണ്ട് ഉണ്ട് “””

അപ്പു പറഞ്ഞു തീർന്നതും അകത്തേക്ക് വന്നയാളിൽ മനുവിന്റെ കണ്ണുകൾ തങ്ങി നിന്നു…….

“”വിശ്വാ…..”””

( ആരാന്ന് ചോദിക്കരുത് മീനുനെ സ്നേഹിച്ച അവൻ തന്നെ )

പതർച്ചയോട് ഉള്ള മനുവിന്റെ വാക്കുകൾ കേട്ടവൻ പുച്ഛിച്ചു മനുവിന് നേരെ നടന്നടുത്തു……

“””എന്നെ കണ്ട് ഇങ്ങനെ പതറിയെങ്കിൽ ഇനി വരാൻ പോകുന്നവനെ കണ്ടാൽ ഉള്ള നിന്റെ അവസ്ഥ വളരെ ഭയാനകം ആയിരിക്കുമല്ലോ “””

വിശ്വ പുച്ഛത്തോടെ ചോദിച്ചു അപ്പുവിനരുകിൽ വന്ന് നിന്നു……..

കുറച്ച് സമയത്തിനുള്ളിൽ തന്നെ ഒരു black കളർ ജിപ്സി ആ ഗോഡൗണിലേക്കു പാഞ്ഞു കയറി…….

അപ്പുവിന്റെ വിശ്വയുടെ മുഖത്തു ഭയമാണെങ്കിൽ മനു വിന്റെ മുഖത്ത് നന്നേ ഭയം നിഴലിച്ചിരുന്നു…….

വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ടവൻ ഒന്ന് വിറച്ചു…….

“”മിഖായേൽ “””

(M for ആരാന്ന് മനസിലായെല്ലോ അല്ലെ )

അവന്റെ മുഖത്തു നിറഞ്ഞു നിന്നിരുന്നത് മാലാഖയുടെ ശാന്തത ആയിരുന്നില്ല മറിച്ചൊരു രൗദ്ര ഭാവം ആണ്……….

Angle ന്റെ മുഖം മനസിലേക്ക് ഓടി എത്തിയതും മഹി (മിഖായേൽ )മനുവിനെ നേരെ പാഞ്ഞാടുത്തു……..

തന്റെ കലി അടങ്ങും വരെ മഹി അവനെ തല്ലി……..ഇനി തല്ലിയാൽ അവൻ മരിച്ചു പോകുമെന്ന് തോന്നി അപ്പുവും വിശ്വയും അവനെ പിടിച്ചു മാറ്റി…….

“കൊല്ലെടെടാ ഇവനെ എന്റെ Angel നെ പ്രായം പോലും നോക്കാതെ ഇവൻ ആ ഇവനെ ഞാൻ എന്താ ചെയേണ്ടത് “”””

അപ്പുവിനും വിശ്വക്കും ഒന്നോർത്തപ്പോൾ അവൻ ചെയ്തത് തടയാൻ തോന്നിയില്ല അത്രക്ക് ക്രൂരതയാണ് മനു അവനോട് ചെയ്ത് കൂട്ടിയിട്ടുള്ളത്……..

മഹിക്ക് ആകെ സ്വന്തം എന്ന് പറയാൻ ഉണ്ടയിരുന്നു കുഞ്ഞി പെങ്ങളെ ആണ് സൗഹൃദം നടിച്ചു കൂടെ നിന്ന് മനു ഇല്ലാണ്ടാക്കിയത് അന്ന് മുതൽ മനുനെ കൊല്ലാൻ വെറിപൂണ്ടു നടക്കുവാന് മഹി…..

തന്റെ കുഞ്ഞി പെങ്ങളെ ഓർക്കേ കലി അടങ്ങാതെ വന്ന് തന്റെ റീവോൾവർ കൈയിലെടുത്ത മഹിയെ അവർ തടഞ്ഞു…….

എത്ര ശ്രെമിച്ചിട്ടും കാലിയടക്കാൻ വയ്യാതെ വന്നപ്പോൾ കൈയിൽ കരുതിയ കത്തിയെടുത്ത അവന്റെ മുഖത്തേക്ക് ആഞ്ഞു വരഞ്ഞു………

കലിയടങ്ങും വരെ മഹി ആഞ്ഞു വരഞ്ഞു…….

അപ്പു അടത്തേക്ക് ചെന്നവന്റെ മുടി കുത്തിനു പിടിച്ചു പുറകിലേക്ക് ആട്ടി വിട്ടു…. അവന്റെ തല പിറകിലത്തെ ഭിത്തിയിൽ ചെന്നിടിച്ചു……….

അവന്റെ നേരെ ആദ്യത്തെ നിറയൊഴിച്ചത് മഹി ആയിരുന്നു………രണ്ടാമത്തെ തവണ വിശ്വയും……

തറയിൽ ജീവന് വേണ്ടി പിടയുന്ന മനുവിനെ അപ്പു പിടിച്ചെഴുനേൽപ്പിച്ചു നിർത്തി……

“”ന്റെ മരണം ഒരു തോക്കിലെ വെടിയുണ്ടകൾ നിശ്ചയിക്കണ്ടതല്ല അത് ഞങ്ങൾ മൂന്നാളും തീരുമാനിച്ചതാണ്….. മഹിയുടെ angel മോൾക്ക് വേണ്ടി ഞങ്ങളുടെ മീനുണ് വേണ്ടിയാണിത്….നീ ശവശരീരം പോലും ഒറ്റക്യൊരുത്തനും ഇനി ഞങ്ങൾക്ക് നേരെ കൊണ്ട് വരാൻ പാടില്ല””””

ആ ഫാക്റട്ടറിൽ ഉളിൽ കൃതിമം ആയി ഉണ്ടാക്കിയിരുന്ന ഒരു കുഴിയിലേക്ക് അപ്പു അവനെ തള്ളിയിട്ടു…….

കോശങ്ങളെ ആസിഡ് ൻറെ രാജാവ് പൂർണമായും നശിപ്പികുംവരെ അവന്റെ അലർച്ച അവിടം അക്കെ മുഴങ്ങി കേട്ടു…………..

മഹിയും വിശ്വയും അപ്പുവും അവിടെ നിന്നും ഇറങ്ങുമ്പോൾ പലരുടെയും മുഖത്തു പലതരം നിർവൃതി ആണ്…..

തന്റെ നല്ലൊരു സുഹൃത്തായിരുന്നവളെ എന്നേക്കുമായി ഇല്ലാതാക്കിയ അവനെ നശിപ്പിച്ചതിന്റെ നിർവൃതിയാണ് അപ്പുവിന്റെ മുഖത്തെങ്കിലും………

തന്റെ പ്രണയത്തിന് വേണ്ടി അവനെ പോലൊരുവനെ നശിപ്പിച്ചതിന്റെ സന്തോഷം ആയിരുന്നു വിശ്വയിൽ……

മഹി സ്വന്തം കുഞ്ഞു പെങ്ങളെ നശിപ്പിച്ചവനോടുള്ള നശിപ്പിച്ചനെ പൂർണമായും ഇല്ലാതാക്കിയ സന്തോഷം ആയിരുന്നു…………

……………………❤……………………

(പ്രെസെന്റിലേക്ക് come on……)

നാളെ ആണ് ആ ദിവസം……

ഭിത്തിയിൽ മലയിട്ട് വെച്ചിരുന്ന ഫോട്ടോയിലേക്ക്അപ്പുവിന്റെ കണ്ണു പോയി

മീനുവിന്റെ ചിരിക്കുന്ന മുഖം കണക്കെ അവന്റെ ഉള്ളിൽ വല്ലത്തൊരു നീറ്റൽ അനുഭപെട്ടു…..

മനു മരിച്ചു 2മാസം കഴിഞ്ഞെങ്കിൽ പോലും മനു എന്ന രക്ഷസനെ പറ്റി ആരും അന്വേഷിച്ചില്ല.അതുകൊണ്ട് തന്നെ അവന്റെ മരണ വാർത്ത ആരും അറിഞ്ഞതുമില്ല…… മഹി നാട്ടിലേക്ക് പോയി വിശ്വ ഇപ്പോഴും മീനുനെ ഓർത്ത് ഉരുകി കഴിയുവാണ്………

മാളൂന്റെ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു നാളെ ആ തിരികെ എത്തുന്നത്…….

**********

ഈ 2 മാസത്തിനിടയിൽ അഭി പറയുന്നതല്ലാതെ ഒരിക്കൽ പോലും അപ്പു മാളൂനെ കാണാൻ ചെന്നിട്ടില്ല എന്ന് സങ്കടത്തോടെ അംബിക ഓർത്തു….

മാളുനോട് അപ്പുവിന്റെ കാര്യം പറയാൻ കൊണ്ട് പോയതാണ് അഭിയും ആനും (അഭിയുടെ വൈഫ്‌ )..

****❤*****

ഹോസ്പിറ്റലിന് പുറത്തുള്ള ഗാർഡനിൽ ഇരിക്കുകയായിരുന്നു മാളുവും ആനും….

ആൻ അവളോട് കാര്യങ്ങൾ ഒക്കെയും മയത്തിൽ അവതരിപ്പിച്ചു……….

ഒരു പൊട്ടിത്തെറി മാളുവിൽ നിന്നും പ്രതീക്ഷിച്ചു നിന്ന അവരെ പോലും ഞെട്ടിച്ചു കൊണ്ടവൾ ഒന്നും പറയാതെ അകത്തേക്ക് കയറി പോയി…….

അന്നത്തെ രാത്രി എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു മാളു ഉറക്കത്തെ കൂട്ടുപിടിച്ചു……

*****❤******

അപ്പുവിന് തന്റെ പഴയ മാളൂനെ തിരികെ കിട്ടാൻ പോകുന്നു എന്നറിഞ്ഞത് മുതൽ വല്ലാത്തൊരു സന്തോഷം ആയിരുന്നു…..

നിദ്രദേവി പോലും തന്നെ കൈവെടിഞ്ഞെന്ന് അവൻ തോന്നി പോയി……..തുടരും…..

(രണ്ട് മനു ഒന്നല്ലാട്ടോ എന്റെ മിസ്റ്റേക്ക് ആണ് പേര് type ചെയ്തപ്പോൾ ഓർത്തില്ല already frst പാർട്ടിൽ പറഞ്ഞ മനുന്റെ കാര്യം ) ലൈക്ക് കമൻറ് ചെയ്യണേ…

രചന: അക്ഷയ

Leave a Reply

Your email address will not be published. Required fields are marked *