അവൻ്റെ നെഞ്ചിലെ ചൂടിൽ ചേർന്ന് കിടന്നു കൊണ്ട് അവൾ ചോദിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: കീർത്തന ദിലീപ്

“ആദി നിനക്കെന്നെ ഒന്നു കൂടെ കല്യാണം കഴിക്കാമൊ?

അവൻ്റെ നെഞ്ചിലെ ചൂടിൽ ചേർന്ന് കിടന്നു കൊണ്ട്….. അവൾ ചോദിച്ചു….

” നിനക്കെന്താ ഭാനു വട്ടാണൊ… കല്യാണം കഴിഞ്ഞ് കുട്ടികള് രണ്ടായി അപ്പോഴാ അവളുടെ ഓരോ വട്ട്….

” എനിക്ക് വട്ട് തന്നെയാണ് ആദി…. നിന്നോടുള്ള വട്ട്….. മനസ്സ് നിറഞ്ഞ് നിൽക്കുന്നത് ആ വട്ടാണ്…..

” നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടാണ് വട്ട് പിടിച്ച ഈ വർത്തമാനങ്ങള് വേണ്ടന്ന്….. ദേഷ്യത്തിൽ അവൻ തിരിഞ്ഞ് കിടന്നു….

മുറിക്കുള്ളിൽ നിശബ്ദത നിറഞ്ഞു….

“എനിക്കെന്തോ പേടിയാവണത്പോലെ…. ഇങ്ങ് തിരിയ് ആദി…. ആ നെഞ്ചില് തല വച്ച് കിടന്നോട്ടെ ഞാൻ….. അമ്മയുടെ മടിയില് തല വച്ച് കിടക്കുന്ന ആശ്വാസമാ ഈ നെഞ്ചില് ചേർന്ന് കിടക്കുമ്പോഴും……

ആത് കേട്ടിട്ടും ദേഷ്യം മാറാത്തതിനാൽ അവൻ തിരിയാതെ തന്നെ കിടന്നു….

ഉറക്കത്തിനിടയിൽ പുറകിൽ നിന്ന് അവൾ കെട്ടി പിടിച്ച് ചേർന്ന് കിടക്കുന്നത് അറിഞ്ഞിട്ടും തിരിഞ്ഞില്ല…..

ഇങ്ങനെയുള്ള അവളുടെ ഓരോ വർത്തമാനങ്ങൾ കേൾക്കുമ്പോൾ പേടിയാണ്…. പണ്ടത്തേ പോലെ അവളുടെ മനസ്സ് കൈവിട്ട് പോകുമോ എന്ന പേടി….

രാവിലെ എണീറ്റപ്പോൾ അടുത്തെങ്ങും കണ്ടില്ല…..

“അടുക്കളയിലാവും…. അപ്പുറത്ത് നിന്ന് പത്രങ്ങളുടെ കലപില ശബ്ദം കേൾക്കുന്നുണ്ട്…

എഴുന്നേറ്റ് ശബ്ദം ഉണ്ടാക്കാതെ അടുക്കളയിലേക്ക് ചെന്നു….

മേശക്ക് അടുത്തിരുന്ന് കുഞ്ഞുവും ,അപ്പുവും പാഠ ഭാഗങ്ങൾ ഈണത്തിൽ വായിക്കുന്നുണ്ട്….

“തിരിഞ്ഞ് നോക്കുന്നില്ലെന്ന് കണ്ട് ഞാൻ അടുത്ത് ചെന്ന് മുരടനക്കി….”

കേട്ടതും ഇക്കിയിട്ട് തിളപ്പിച്ച ചൂടൻ കട്ടൻ അവൾ ഗ്ലാസ്സിലേക്ക് പകർത്തി തന്നു….

മുഖത്ത് തെളിച്ചമില്ല…. കണ്ണാക്കെ വീർത്ത് കെട്ടിയിട്ടുണ്ട്…..

പെണ്ണ് ഉറങ്ങിയിട്ടില്ല എന്ന് സാരം…..

“എനിക്ക് ഈ നെഞ്ചില് ചേർന്ന് കിടന്നില്ലെങ്കില് ഉറക്കം വരില്ല ആദി….

അവള് പലപ്പോഴും പറഞ്ഞിരുന്ന വാക്കുകള് വീണ്ടും കാതില് മുഴങ്ങി കേട്ടു…..

ചായ ചുണ്ടോട് ചേർക്കുമ്പോഴും കണ്ണുകള് അവളിലായിരുന്നു….

എന്തൊക്കെയോ ചെയ്തെന്ന് വരുത്തുന്നതല്ലാതെ ഒന്നും ചെയ്യണില്ല പെണ്ണ്….

എൻ്റെ മുഖത്ത് ചിരി വിരിഞ്ഞു…. എന്ത് ചെയ്താലും ഈ പിണക്കം മാറില്ല… “വഴിണ്ട്…. ”

കുളിച്ച് ഇറങ്ങാറായപ്പോഴേക്കും വാഴയിലയിൽ വാട്ടി പൊതിഞ്ഞ ഊണുമായി പെണ്ണെത്തി….

മുഖം വീർത്ത് തന്നെ ഇരുന്നു….

“ൻ്റെ ഭാനു നിനക്കിപ്പൊ എന്താ വേണ്ടേ? കല്യാണം കഴിക്കണം….. ശരി നാളെ അവധിയല്ലേ നാളെ നമുക്ക് അമ്പലത്തിൽ പോവാം…..

” അത് കേട്ടതും പെണ്ണിൻ്റെ മുഖം തെളിഞ്ഞു…..

“ന്നാ… മുകാംബികേല് പോവാ…..

“ആ….. അവൻ തലയാട്ടി….

ബാക്കി പണികൾ ഒക്കെ ഒതുക്കുമ്പോഴും മനസ്സില് തെക്കേലെ മുത്തശ്ശി പറഞ്ഞ വാക്കുകൾ ആയിരുന്നു….

മൂകാംബികദേവിയുടെ പ്രസാദം ഉണ്ടേല് ദീർഘസുമംഗലി ആയിരിക്കാം ന്ന്….

എൻ്റെ ജീവിതത്തില് സ്വന്തം എന്ന് പറയാൻ ആദി മാത്രമേ ഉള്ളൂ …. രണ്ട് ദിവസം ആയി കാണുന്ന സ്വപ്നങ്ങളിൽ എല്ലാം ആദിക്ക് നടക്കുന്ന അപകടങ്ങളാണ്….

അത് പറഞ്ഞാൽ ആദി കളിയാക്കും…. പണികളെല്ലാം നേരത്തേ തീർത്തു….. നാളേക്കുള്ള കാത്തിരിപ്പ് ആയിരുന്നു പിന്നീട്…..

അലമാരയിൽ നിന്ന് പഴയ കലാണ സാരി എടുത്ത് ഉടുത്തു….. മുറ്റത്തെ മുല്ലയിൽ നിന്ന് പറിച്ച് കോർത്ത മുല്ലപ്പൂ ചൂടി….

സ്വന്തമെന്ന് പറയാൻ ആകെള്ള രണ്ട് വളകളും, കരിമണി മാലയും കുഴുത്തിലെടുത്ത് ഇട്ടു….

കുളി കഴിഞ്ഞ് വന്ന ആദി അത്ഭുതപെട്ടു നോക്കുന്നുണ്ടായിരുന്നു….

” ഇങ്ങനെ നോക്കല്ലെ ആദിയേട്ടാ….എനിക്ക് ചമ്മലാണ്…..

അവൻ്റെ ചുണ്ടിൽ ചിരി വിരിഞ്ഞു….

മൂകാംബിക ദേവിയുടെ മുന്നിൽ രണ്ടു മക്കളെ സാക്ഷി നിർത്തി താലികെട്ടുമ്പോഴും അവളുടെ പ്രാർത്ഥന മരിക്കും വരെ താൻ സുമംഗലി ആയിരിക്കണേ എന്നായിരുന്നു….

കൗതുകത്തോടെ ഇതെല്ലാം നോക്കി നിൽക്കുന്ന മക്കളെ അവർചേർത്ത് പിടിച്ചു…. വാശി പിടിച്ച് അവൾക്കിഷ്ടപെട്ട മസാല ദോശയും കഴിച്ചാണ് അവിടെ നിന്ന് പോന്നത്….

” വീടെത്തി ഇറങ്ങണ്ടേ നമുക്ക്…. തോളിൽ ചാരി ഇരുന്ന് ഉറങ്ങുന്ന അവളെ തട്ടി ഉണർത്താൻ ശ്രമിച്ചപ്പോഴേക്കും അവൾ കുഴഞ്ഞ് മടിയിലേക്ക് വീണിരുന്നു….

തലയ്ക്കൽ വിളക്ക് കത്തിച്ച് കാലുകൾ കൂട്ടിക്കെട്ടി വെറും നിലത്ത് കിടക്കുമ്പോഴും അവൾ ഉറങ്ങുകയാണെന്നേ തോന്നുകയുള്ളൂ….പക്ഷെ ഇപ്പോഴും മുഖത്താ ചിരിയുണ്ട്

ഉണ്ണികള് രണ്ടും സംഭവിച്ചത് എന്തെന്നറിയാതെ കളികളിലാണ്….

അവിടെ കൂടി നിന്ന ആരുടേയോ സംസാരം അവൻ്റെ ചെവികളിലേക്കെത്തി…..

“ആ കുട്ടിക്ക് വൈദവ്യ ദോഷം ഉണ്ടായിരുന്നൂ അത്രേ ജാതകത്തില്….. ആ ദോഷം അവള് തന്നെ സ്വീകരിച്ചതാ…..

“സുമംഗലി ആയിട്ട് മരിക്കാനും ഒരു യോഗം വേണേ….

” അവൻ്റെ കണ്ണുകള് നിറഞ്ഞു…. അതേ അവള് പ്രാർത്ഥിച്ച പോലെ തന്നെ സുമംഗലിയാണ് അവളിപ്പോഴും……

” അമ്മ എപ്പോഴാ അച്ഛാ എണീക്കാ? കുഞ്ഞൂന് വിശക്കണൂ…..

ഏറ്റവും ഇളയത് അത് പറയുമ്പോഴും അവളുടെ വാക്കുകൾ മനസ്സിലേക്ക് ഒഴുകി വന്നു….

“കുറുമ്പും കുസൃതീം കാണിച്ച് നടന്നോ അച്ഛനും പിള്ളേരും…. ഞാൻ ഇല്ലാണ്ടാവുമ്പോ അറിയാം…… ലൈക്ക് കമന്റ് ചെയ്യണേ… അവസാനിച്ചു…..

രചന: കീർത്തന ദിലീപ്

Leave a Reply

Your email address will not be published. Required fields are marked *