“അച്ചൂ……….”

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :-ആനു.ആർ.രാജ്

“അച്ചൂ……….”

മറുപടി കേള്‍ക്കാതായപ്പോൾ കണ്ണന്‍ ഒന്നുകൂടി ഉറക്കെ വിളിച്ചു.

“ഡീ അശ്വതീ….”

“ഓഹ് ഈ മനുഷ്യന്‍… എന്തിനാ കണ്ണേട്ടാ അലറി വിളിക്കുന്നത്?”

“നിനക്ക് ചെവി കേള്‍ക്കില്ലേ അച്ചു?”

“ഞാൻ അടുക്കളയില്‍ ആരുന്നു… പാവം കുട്ടിയല്ലേ, കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതല്ലെ എന്ന് കരുതി ഒന്ന് സഹായിച്ചൂടേ ഏട്ടന്?”

“പിന്നേ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു… അതും നീ.. പറയുന്നത് കേട്ടാല്‍ തോന്നും ഈ വീട്ടിലെ ജോലി എല്ലാം ചെയ്യുന്നത് അവള്‍ ആണെന്ന്.സത്യം പറയ് അച്ചൂ നീ ആരുടെ കള്ള കഥ പറയുവായിരുന്നു അമ്മയോട്? ”

” ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. ഞാൻ പച്ചക്കറി അരിഞ്ഞ് കൊടുക്കുവായിരുന്നു.”

“ആഹ് കണ്ടോ ഇപ്പൊ എന്തായി! ഞാൻ പറഞ്ഞില്ലേ… ഇതാണോ ഇത്ര വലിയ ജോലി? ”

” അമ്മ പറഞ്ഞു മോള് അരിഞ്ഞ് തന്നാൽ മതി എന്ന്..”

“പാവം എന്റെ അമ്മയെ നീ സോപ്പിട്ട് വെച്ചേക്കുവല്ലേ?.. അമ്മയ്ക്ക് അറിയാം നിന്റെ പാചകത്തിന്റെ മഹത്വം ”

” ദേ കണ്ണേട്ടാ വെറുതെ ദേഷ്യം പിടിപ്പിച്ചാൽ ഞാൻ ഉപദ്രവിക്കും കേട്ടല്ലോ ”

” അയ്യോ അറിയാം.. രണ്ട് ദിവസം മുമ്പ് എനിക്ക് ഉറക്കത്തിൽ കിട്ടിയ ചവിട്ട് ഇപ്പോഴും ഓര്‍മ്മയുണ്ട് ”

” മ് ”

” നിന്റെ ദേഷ്യം കാണാൻ വേണ്ടി വെറുതെ പറഞ്ഞതല്ലേ ഞാൻ… മോള് പോയി ചേട്ടായിക്ക് ഒരു ചായ എടുത്തിട്ട് വാ ”

” അങ്ങനെ മര്യാദക്ക് പറയ് ”

” നീ പോടീ കാന്താരി”

****** എന്റെ അച്ചു – ആദ്യ പ്രണയത്തിന്റെ തേപ്പിൽ നിന്ന് രക്ഷപ്പെടാന്‍ എല്ലാ ആണുങ്ങളെ പോലെയും ഞാൻ കണ്ടെത്തിയ മാര്‍ഗം ആരുന്നു മദ്യപാനം.. പാവം എന്റെ അച്ഛന്റെയും അമ്മയുടെയും വാക്കുകൾ അന്ന് ഞാൻ അനുസരിച്ചിരുന്നില്ല… എപ്പോഴും കുടി.. കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലിയ്ക്കും പോവാതെ ആയി.. അവസാനം അമ്മയുടെ വിഷമം കണ്ടില്ലെന്ന് വെക്കാനായില്ല. എല്ലാരുടെയും താൽപര്യം അനുസരിച്ച് പെണ്ണ് കാണാന്‍ പോയി. എങ്ങനെങ്കിലും ഈ കല്യാണം മുടക്കണം എന്നൊരു ലക്ഷ്യം മാത്രെ ഉണ്ടായിരുന്നുള്ളു.. പക്ഷേ അമ്മ പണി പറ്റിച്ചു. എന്റെ എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞിരുന്നു

“കുട്ടികള്‍ക്ക് തമ്മില്‍ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം”

“എന്താ പേര്?”

യാതൊരു താല്‍പര്യവും ഇല്ലാത്ത ആ ചോദ്യം കേട്ട് ചിരിച്ച് കൊണ്ട്‌ അവൾ പറഞ്ഞു. “അശ്വതി”

“അതേ കുട്ടി എനിക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല. കാരണം….”

“എല്ലാം എനിക്ക് അറിയാം അമ്മ പറഞ്ഞു.. എല്ലാ പെണ്ണുങ്ങളും ഒരു പോലെ അല്ല. എനിക്ക് ചേട്ടനെ മതി. ”

അവളുടെ ആ ഉറച്ച തീരുമാനം എന്നെ അവളിലേക്ക് പതിയെ അടുപ്പിച്ചു..അടുത്ത് അറിഞ്ഞപ്പോള്‍ ഒരു കാന്താരി.. നല്ല അസ്സല്‍ എരിവുള്ള കാന്താരി..കുറുമ്പും കുസൃതിയും കൊണ്ട്‌ അവള്‍ അമ്മയ്ക്കും അച്ഛനും സ്വന്തം മകളായി. ആദ്യ പ്രണയത്തിലെ തേപ്പ് കിട്ടിയതാണ് എന്നെ അവളിലേക്ക് കൂടുതൽ ആകര്‍ഷിച്ചത്.

“അതേ കണ്ണേട്ടാ എന്തിനാ ഇങ്ങനെ കുടിക്കുന്നത്?”

“ആ നശിച്ച അവളെ മറക്കാൻ വേണ്ടിയാ”

“ചേട്ടനെ പോലെ എനിക്കും ഒരു തേപ്പ് കിട്ടിയതാ. നന്ദൻ. ജീവന് തുല്യം സ്നേഹിച്ചതാ ഞാനും. വേറൊരു പെണ്ണിനെ കിട്ടിയപ്പോ ഒരു വാക്ക് പോലും പറയാതെ എന്നെ കളഞ്ഞിട്ട് പോയി. എല്ലാത്തില്‍ നിന്നും എന്നെ ബ്ലോക്ക് ചെയതു. ഒത്തിരി കരഞ്ഞു അതിന്റെ പേരില്‍… പിന്നെയും കരഞ്ഞ് കാല്‍ പിടിച്ച് പിറകെ പോയി..പിന്നെ അതൊരു വാശി ആയി.. അവന്റെ അമ്മയെ കണ്ടിട്ട് ഞാൻ പറഞ്ഞു ‘അമ്മേടെ മകനോട് ഞാൻ ഒരു ബെസ്റ്റ് വിഷസ് പറഞ്ഞു എന്ന്.. എല്ലാം ദൈവം കാണുന്നുണ്ട് എന്നുകൂടി പറയാന്‍ പറഞ്ഞു ”

” ഡീ കാന്താരി അവന്റെ അമ്മ അവനെ അടിച്ച് ഒരു കോലം ആക്കി കാണുമല്ലോ? ”

” അതിനു വേണ്ടി തന്നെയാണ് പറഞ്ഞത്. ഇങ്ങനെ പറ്റിച്ച് പോകുന്ന എല്ലാവർക്കും അടി തന്നെ കിട്ടണം അതും സ്വന്തം അമ്മയുടെ കയ്യില്‍ നിന്ന്… അല്ലാതെ പോയവരെ ഓര്‍ത്ത് കുടിച്ച് നശിക്കുക അല്ല ചെയ്യേണ്ടത്. ജീവിച്ചു കാണിക്കണം സന്തോഷത്തോടെ.. ”

” ഓഹ് ശെരി തമ്പുരാട്ടി ”

സ്നേഹം കൊണ്ടും ശാസന കൊണ്ടും മദ്യപാനം എന്ന വിപത്തിൽ നിന്നും അവള്‍ എന്നെ മോചിപ്പിച്ചു. ഞാനും ജീവിതത്തെ ഏറെ സ്നേഹിച്ച് തുടങ്ങി. എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാൻ അവള്‍ക്ക് താലി ചാർത്തി. *****

” ഇതാ ചായ ”

” നീ റെഡി ആവുന്നില്ലേ? 10 മണിക്കാണ് കല്യാണം ”

” ഒരു അഞ്ച് മിനിറ്റ്. ഇപ്പൊ റെഡി ആവാം”

“വേഗം വേണം.. ഇന്നാ കല്യാണം.. നാളെ അല്ല”

“ആഹാ ഇന്ന് സുന്ദരി ആയല്ലോ എന്റെ പെണ്ണ്!”

“അതെന്താ അല്ലെങ്കിൽ മോള് സുന്ദരി അല്ലെ?”

“അതേ അതേ”

“. അമ്മേ ഞങ്ങൾ ഇറങ്ങുന്നു”

” നല്ല ജോഡി അല്ലെ രണ്ടാളും.. അല്ലെ കണ്ണേട്ടാ? ”

” മ്. . അതേ. നമുക്ക് പോവാം? ”

” മ്.. ഏട്ടാ, ദേ അവന്‍! ”

” ആര്? ”

” നന്ദന്‍… ഞാൻ പറഞ്ഞിട്ടില്ലേ..? അവനെ പിന്നെ ഇന്നാ ഞാൻ കാണുന്നത്. ദേവി എന്റെ മുന്നില്‍ കൊണ്ട്‌ എത്തിച്ചതാ.. വെറുതെ വിടാൻ പറ്റില്ല ”

” പിന്നെ..? ”

” അന്നത്തെ ആ പഴയ കണക്ക് തീർത്തിട്ട് വരട്ടെ? ഇനി ഒരു പെണ്ണിനെയും കൂടി അവന്‍ പറ്റിയ്ക്കരുത് ”

” നീ പോയിട്ട് വാ ”

” ഹേയ് നന്ദന്‍.. നിനക്ക് എന്നെ മനസ്സിലായല്ലോ അല്ലെ? ”

മറുപടി ഇല്ലാതെ നില്‍ക്കുന്ന നന്ദനെ കണ്ടപ്പോൾ കണ്ണന് പരിഹാസം ആണ് തോന്നിയത്. ഇങ്ങനെ ഒരു പെണ്ണിനെ, സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന എന്റെ അച്ചുവിനെ വിട്ടുകളഞ്ഞപ്പോൾ അവനോട് പുച്ഛം തോന്നി.

” നന്ദന്‍, നീ ഒരിക്കല്‍ എങ്കിലും എന്നെ ഓര്‍ത്ത് കരഞ്ഞു കാണും.. കരയണം നീ.. അതൊന്നും ഞാൻ കരഞ്ഞ് തീര്‍ത്ത എന്റെ കണ്ണീരിന്റെ അടുത്ത് പോലും വരില്ല. ഇപ്പൊ ഞാൻ ഒത്തിരി സന്തോഷത്തിലാണ്..ഒന്ന് കൈയിൽ ഉളളപ്പോൾ വേറെ ഒന്നിനെ തേടി പോവുന്ന എല്ലാവർക്കും വേണ്ടി നിന്റെ കവിളിൽ ഞാൻ ഈ സമ്മാനം തരുന്നു ”

*ഠപ്പേ* പ്രതീക്ഷിക്കാതെ ഉള്ള അടി. എല്ലാരേയും ഞെട്ടിച്ചു. കണ്ണന് അറിയാമായിരുന്നു ഇതാകും അച്ചു കൊടുക്കുന്ന സമ്മാനം എന്ന്.. കൂട്ടത്തിൽ ഒരുത്തൻ അവളുടെ നേര്‍ക്ക് കൈ നീട്ടിയതും കണ്ണന്‍ കൈ തടഞ്ഞു കൊണ്ട്‌ പറഞ്ഞു

” ഹേയ് മിസ്റ്റർ, അത് അവര് തമ്മിലുള്ള പ്രശ്‌നം ആണ്. അടി കിട്ടിയിട്ടും നന്ദന്‍ ഒന്നും പറയാതെ നില്‍ക്കുന്നത് കണ്ടപ്പോൾ തന്നെ എല്ലാര്‍ക്കും കാര്യം മനസ്സിലായിക്കാണുമല്ലോ?”

“ഇത് എന്റെ പെണ്ണാ.. എന്റെ പാതി ജീവന്‍. ഇവളെ തൊടില്ല ഒരാളും” കണ്ണന്‍ അവളെ ചേര്‍ത്തു നിർത്തി പറഞ്ഞു. അത് അവള്‍ക്ക് കൂടുതൽ ആത്മവിശ്വാസം തോന്നി.

” നീ വാ മോളെ ”

” അയ്യേ ന്റെ കാന്താരി പെണ്ണ് കരയുവാണോ? ”

” അല്ല കണ്ണേട്ടാ… സന്തോഷം കൊണ്ടാ”

” നിന്റെ ജീവിതാഭിലാഷം ആയിരുന്നല്ലോ അവന് ഒരു അടി കൊടുക്കുക എന്നത്.. ഹാപ്പി ആയില്ലേ..?”

“പിന്നെ ഡബിൾ ഹാപ്പി.. ഒരു ഡയലോഗ് കൂടി പറയട്ടെ അവനോട്”

“ഹേയ് മിസ്റ്റർ നന്ദന്‍,ഏത് ആപത്തിലും ദേ ഇത് പോലെ ചേര്‍ത്ത് നിർത്താൻ ഒരാണ്‍ മതി ഒരു പെണ്ണിന്റെ ജീവിതം സന്തുഷ്ടമാവാൻ… ”

ശുഭം

രചന :-ആനു.ആർ.രാജ്

Leave a Reply

Your email address will not be published. Required fields are marked *