വിശ്വാസം അല്ലേ മോളേ മുതലെടുക്കാൻ പറ്റു, ഞാൻ പറഞ്ഞില്ലേ ഇതൊന്നും ആരും അറിയാൻ പോവുന്നില്ല..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: കണ്ണൻ സാജു

“നിന്നിൽ നിന്നും ഞാനിതു പ്രതീക്ഷിച്ചില്ല അശോക്” തന്റെ സാരി കൂട്ടി പിടിച്ചു മാ റിടം മറച്ചു കൊണ്ടു കട്ടിലിൽ നിന്നും ന ഗ്ന നായി എഴുന്നേറ്റ അശോകിനോട് നിറ കണ്ണുകളോടെ ഗായത്രി പറഞ്ഞു..

“ഇനി നീ എന്തിനാ അതൊക്കെ മറച്ചു പിടിക്കുന്നെ?” സിഗരറ്റിന്റെ പാക്കറ്റിൽ നിന്നും ഒന്നെടുത്തു കത്തിച്ചുകൊണ്ടു അവളുടെ വാക്കുകളെ അവഗണിച്ചു കൊണ്ടു അശോക് പറഞ്ഞു…

“സൗഹൃദം എന്നത് ഒരു വിശ്വാസമാണ് അശോക്.. എന്റെ ആദിക്കും നിന്നെ അത്ര വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടല്ലേ നമ്മുടെ സൗഹൃദത്തിന് പരിമിതികൾ ഇല്ലാതിരുന്നേ ? ഇപ്പൊ ആ നീ എന്നോടിത് ചെയ്തല്ലോ?” അവൾ കണ്ണുകൾ തുടച്ചു പറഞ്ഞു..

“അതിനു കരയാൻ മാത്രം ഒന്നും ഇല്ല ! ഒന്ന് പോയി കുളിച്ചാൽ ഇതൊന്നും ഒരാളും അറിയാൻ പോവുന്നില്ല.. നമ്മള് മാത്രം !”

എന്തൊരു അവസ്ഥ ആണിത് അശോക്… ഒരു പെണ്ണിന് ആണിനെ വിശ്വാസം ഉള്ളത് കൊണ്ടല്ലേ സുഹൃത്താക്കുന്നതു.. നിന്നെ എനിക്ക് എന്ത് വിശ്വാസം ആയിരുന്നെന്നോ… പരിമിതികൾ ഇല്ലാത്ത സുഹൃത്തു ബന്ധം ഒരു സ്വപ്നമായിരുന്നു…പക്ഷെ നീ

“എന്റെ വിശ്വാസം നീ മുതലെടുത്തു അശോക്.. ഞാനിനി എന്റെ ആദിയുടെ മുഖത്ത് എങ്ങനെ നോക്കും !”

“വിശ്വാസം അല്ലേ മോളേ മുതലെടുക്കാൻ പറ്റു…. ഞാൻ പറഞ്ഞില്ലേ ഇതൊന്നും ആരും അറിയാൻ പോവുന്നില്ല.. അല്ലെങ്കിൽ തന്നെ നമുക്കിടയിൽ ഇങ്ങനൊരു കാര്യം മാത്രം എന്തിനാ മാറ്റി വെക്കുന്നെ ?”

“ഒരല്പം പോലും കുറ്റ ബോധം തോന്നുന്നിലെ നിനക്ക് ? ഒരിക്കൽ പോലും ഞാൻ മനസ്സിൽ കരുതിയില്ല അശോക് നീ എന്നെ ബലമായി കീഴ്പ്പെടുത്തുമെന്നു !”

“അപ്പൊ അറിഞ്ഞു തന്നാൽ കുഴപ്പമില്ല.. ബലമായി കീഴ്പ്പെടുത്തിയാൽ ആണ് കുഴപ്പം അല്ലേ?” സിഗരറ്റ് കുറ്റി ജനലിലൂടെ മുറ്റത്തേക്ക് എറിഞ്ഞു കൊണ്ടു അശോക് അവളെ കളിയാക്കി…

“അത് പെണ്ണിന്റെ ഇഷ്ടമാണ് അശോക്… പക്ഷെ എന്റെ ആദിയോടൊപ്പം ജീവിക്കുമ്പോ അറിഞ്ഞുകൊണ്ട് ഞാനതു ഒരിക്കലും ചെയ്യില്ല ! മുൻപും നിന്റെ കൂടെ എത്രയോ ഇടങ്ങളിൽ ഞാൻ വന്നിരിക്കുന്നു.. ഞാനെഴുതിയ കഥകൾ നമ്മൾ എത്രയോ തവണ ഒരുമിച്ചിരുന്നു വായിച്ചിരുന്നു.. അന്നൊന്നും ഒരു നോട്ടം കൊണ്ടു പോലും എന്നെ വേദനിപ്പിക്കാതിരുന്ന നീ ഇപ്പൊ എന്തിനാ ഇങ്ങനെ ചെയ്തേ?”

“നിന്റെ വിശ്വാസം നേടി എടുക്കണമായിരുന്നു… ഇനി നീ ഇത് ആരോടും പറയില്ലെന്ന് എനിക്കുറപ്പുണ്ട്.. പറഞ്ഞാൽ നിനക്ക് ഇപ്പൊ ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടും.. ഒരുപക്ഷെ ആദി നിന്നെ ഒഴിവാക്കി എന്നും വരും.. ചില സദാചാര വാദികൾ പറയാറുള്ളത് പോലെ ഭർത്താവല്ലാതെ ഒരാളുമായി എന്തിനാ സൗഹൃദം വെച്ചേ എന്നൊരു ചോദ്യം വരും… അപ്പോഴും ഞാൻ സേഫ് ആയിരിക്കും.. നാളുകളായി ഞാനും നീയും തമ്മിൽ ബന്ധപ്പെടാറുണ്ടെന്നു ഞാൻ ആദിയോട് പറയും.. അവൻ മാത്രമല്ല ഈ സമൂഹവും അതെ വിശ്വാസിക്കു.. അവർക്കു മുന്നിൽ നീ മാത്രമായിരിക്കും തെറ്റുകാരി.. കാരണം നീ പെണ്ണാണ്.. നീ എന്തിനു മറ്റൊരു പുരുഷനോട് സൗഹൃദം സഥാപിച്ചു എന്നെ എല്ലാവരും ചോദിക്കു… ആണ് എന്നും സേഫ് ആണ്.. മുന്നേയും പല തവണ നീ ഇവിടെ വരികയും എന്നോടൊപ്പം മണിക്കൂറുകൾ സംസാരിച്ചിരിക്കുകയും ചെയ്യുന്നത് അയൽക്കാരും അതുപോലെ ഇവിടെ വരാറുള്ള പണിക്കരും കണ്ടിട്ടുള്ളതാണ്.. സംസാരിച്ചിരിക്കുവായിരുന്നു എന്ന് നമുക്കെ അറിയൂ.. നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരാണും പെണ്ണും ഒരുമിച്ചിരുന്നാൽ തന്നെ മറ്റൊരു അർത്ഥം ആണ്, അപ്പൊ നീ എന്റെ വീട്ടിൽ വന്നത് ഇതിനാണെന്നേ എല്ലാരും കരുതു.. അതിനു വേണ്ടി മനപ്പൂർവം ആണ് പല മീറ്റിങ്ങുകളും ഞാൻ ഇവിടെ വെച്ചത്.. ഇടയ്ക്കു നിന്റെ വീട്ടിൽ വന്നു പോന്നതും, അവിടെ നിന്നെ നോട്ടമിട്ടു കറങ്ങി നടക്കുന്നവന്മാരുടെ ശ്രദ്ധയിൽ എന്നെ പെടുത്താൻ ആണ്.. നീ ഈ കാര്യം വെളിയിൽ പറയുമ്പോൾ ഒരാളും വിശ്വസിക്കില്ല.. നീ എന്റെ സ്ഥിരം കുറ്റിയായിരുന്നു അഭിപ്രായ വ്യത്യാസങ്ങൾ വന്നപ്പോഴോ മടുത്തപ്പോഴോ ഒഴിവാക്കാനായി പറയുന്നതെന്നേ എല്ലാവരും പറയു.. കാരണം നീ പെണ്ണാണ്.. പെണ്ണ് അങ്ങിനെ ആണെന്നാണ് ഈ സമൂഹം തീരുമാനിച്ചിരിക്കുന്നത്.. അതല്ലാത്ത പെണ്ണിനെ അവർ അങ്ങിനെ ആക്കിക്കോളും..”

“അശോക്…. എന്റെ ജീവിതം ആണ് നീ തകർത്തത് !”

“സമയം മൂന്ന് മണി ആവാറായി…. ആദി നിന്നെ വിളിക്കാൻ വരാറായി…. വേഗം കുളിച്ചു തുണി മാറാൻ നോക്കു” അവൻ ഷോട്സ് എടുത്തു ഇട്ടുകൊണ്ട് പറഞ്ഞു….

അവൾ കലങ്ങിയ കണ്ണുകളോടെ ബാത്റൂമിലേക്കു നടന്നു…

ആദി ബൈക്കുമായി വന്നു… നിശ്ശബ്ദയായി നടന്ന അവൾക്കൊപ്പം അശോകും ഗേറ്റു വരെ അനുഗമിച്ചു… ഗായത്രി അവന്റെ ബൈക്കിനു പിന്നിൽ കയറുമ്പോൾ യാതൊരു ഉളുപ്പും ഇല്ലാതെ അശോക് ആദിയോട് കുശലം പറയുന്നത് അവൾ വേദനയോടെ നോക്കി ഇരുന്നു..

തന്നെ അത്രമേൽ വിശ്വസിക്കുന്ന ഭർത്താവ്.. തന്റെ ഇഷ്ടങ്ങളെയും വിശ്വാസങ്ങളെയും സ്വന്തമായി കണ്ടു ഒന്നിനും പരിമിതികൾ വെക്കാത്തൊരു ഭർത്താവ്.. പല പെണ്ണിനും എന്നും സ്വപ്നമായ ഒന്ന്.. ഗായത്രിയുടെ ഉള്ളം കുറ്റബോധം കൊണ്ടു നീറാൻ തുടങ്ങി.. വഴിയിൽ ഉടനീളം ഒന്നും മിണ്ടാതെ അവന്റെ പുറത്തു ചാരി കൈകൾ കൊണ്ടു കെട്ടിപ്പിടിച്ചു അവൾ ഇരുന്നു…

അകത്തു കയറിയ ആദി പതിവുപോലെ കോഫീ ഇടുവാനായി അടുക്കളയിലേക്കു പോയി….

ഗായത്രി പിന്നാലെ ചെന്നു….

“ആദി.. എനിക്കൊരു കാര്യം പറയുവാൻ ഉണ്ട്” പാത്രത്തിൽ പാലൊഴിച്ചു തീ കൊളുത്തിയ ആദിയോടായി അവൾ പറഞ്ഞു….

ആദി അവളെ നോക്കി… അവൾ നടന്നതെല്ലാം പറഞ്ഞു… മൗനം തളം കെട്ടി നിന്ന നിമിഷങ്ങൾ.. പാല് തിളച്ചൊഴുകി അടുപ്പു അണഞ്ഞു….

“എന്റെ തെറ്റാണ് ആദി.. നീ എങ്ങനെ കരുതും എന്നെനിക്കു അറിയില്ല… മറ്റുള്ളവർ പറയുന്നത് പോലെ അനാവശ്യമായ സഹൃദം വരുത്തിയ വിനയായി കണ്ടോ അല്ലെങ്കിൽ ഭാര്യയെ തോന്നിവാസം അഴിച്ഛ് വിട്ടതുകൊണ്ടോ.. എന്ത് വേണമെങ്കിലും നിനക്ക് കരുതാം.. എന്നെ വേണമെങ്കിൽ നിനക്ക് ഒഴിവാക്കാം.. പറഞ്ഞാൽ മതി.. നിന്നോടിത് പറയാതിരിക്കാൻ കഴിയില്ലായിരുന്നു ആദി.. നിന്റെ കൂടെ ഉള്ളപ്പോൾ മനസ്സും ശരീരവും നിനക്കായ്‌ മാത്രം തരണമെന്ന് ആഗ്രഹിച്ചവൾ ആണ് ഞാൻ.. ഒരിക്കലും മനസ്സുകൊണ്ട് ഞാനവന് കീഴ്പ്പെട്ടിട്ടില്ല…”

ആദി മൗനമായ് നിന്നു….

ഗായത്രിയും മൗനം പാലിച്ചു…

“നീ ഒക്കെ ആണോ? മുറിവുകളോ വേദനയോ എന്തെങ്കിലും ?” ആദി സീരിയസായി ചോദിച്ചു

“ഇല്ല” അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു….

“ഉം.. ഇതിൽ ഏതിലെങ്കിലും ഒന്നിൽ തൊട്” ആദി അവൾക്കു നേരെ രണ്ട് വിരലുകൾ നീട്ടി

“എന്നെ വേണോ വേണ്ടയോ എന്നാണോ ആദി ?” വേദനയോടെ അവൾ ചോദിച്ചു

“അല്ല.. അവനെ കൊല്ലണോ അതോ നിയമത്തിനു വിടണമോ എന്ന് !”

ഗായത്രി അതിശയത്തോടെ നിന്നു

“മറ്റുള്ളവർ എന്ത് വിചാരിക്കുന്നു പറയുന്നു എന്നുള്ളതല്ല… നീ അവനിൽ വെച്ചത് വിശ്വാസമാണ്.. ഒരു നല്ല സുഹൃത്തായി എന്നും കൂടെ ഉണ്ടാവും എന്ന വിശ്വാസം.. അത് അവൻ മുതലെടുത്തതിൽ നിന്റെ ഭാഗത്തു എവിടെയാണ് തെറ്റ്? സ്ത്രീകൾ പുരുഷന്മാരുമായി സൗഹൃദം വെക്കുന്നതല്ല മോളേ തെറ്റ്, ആ സൗഹൃദം വിശ്വാസത്തിലൂടെയും ബലമായും അവരിൽ പലരും മുതലെടുക്കുന്നതാണ് തെറ്റ്… പെണ്ണിനെ സംരക്ഷിക്കാൻ അവളെ അടച്ചു പൂട്ടി വെക്കുകയും പരിമിതികൾ കൽപ്പിക്കുകയും അല്ല വേണ്ടത്, ഏതൊരു പരിതസ്ഥിതിയിലും അവളെ മുതലെടുക്കാനുള്ള ചിലരുടെ മനോഭാവത്തെ ആണ് മാറ്റേണ്ടത്… പെണ്ണിന് സുരക്ഷയുടെ ക്ലാസുകൾ നൽകുമ്പോൾ ആണിനോട് അക്രമങ്ങൾ നടത്താതിരിക്കാൻ പറയാനുള്ള ബോധം ഇവിടുത്തെ സമൂഹത്തിനു ഇല്ലാതെ പോയി.. അതിൽ കൂടുതലും നമ്മുടെ സ്ത്രീകൾക്ക് ഇല്ലാതെ പോയി… ഭർത്താക്കന്മാരെ വിദഗ്ദ്ധമായി വഞ്ചിച്ചു മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടുന്നവരുടെ സമൂഹത്തിൽ നിനക്കെന്നോട് തുറന്നു പറയാൻ തോന്നിയല്ലോ… നീ വിഷമിക്കണ്ട.. നീ കരുതുന്ന പോലെ നീ ചീത്തയായിട്ടില്ല.. നീ ഇപ്പോഴും എന്റെ പെണ്ണ് തന്നെയാണ്…”

അവൾ കരഞ്ഞുകൊണ്ട് ആദിയെ കെട്ടിപ്പിടിച്ചു…” മാനസിക പക്വത വന്നിട്ടില്ലാത്ത കപട സദാചാര വാദികളും മാന്യതയുടെ മുഖം മൂടി അണിഞ്ഞവരും നിറയെ ഉള്ള ഈ സമൂഹത്തിൽ ഇനിയും നിനക്ക് ഇതുപോലുള്ള അവസ്ഥകൾ നേരിടേണ്ടി വന്നാലും അത്ഭുദം ഇല്ല മോളേ.. കാരണം എല്ലാവരും ഇപ്പോഴും പെണ്ണിനെ കുറ്റപ്പെടുത്തുന്ന തിരക്കിലാണ്… ഒറ്റയ്ക്ക് കിട്ടുമ്പോഴും, വിശ്വാസം കാണിച്ചു അത് മുതലെടുക്കുമ്പോഴും ആണിനെ പറഞ്ഞു തിരുത്താൻ ആരും തയ്യാറാവില്ല… വണ്ടി തെറ്റായി ഓടിച്ചു ഇടിച്ചതല്ല കുഴപ്പം.. റോഡിന്റെ സൈഡിലൂടെ നമ്മൾ നടന്നതാണ് കുഴപ്പം എന്ന് പറയുന്ന പോലെ… നീ പറ.. അവനെ കൊല്ലണോ.. അതോ നിയമത്തിനു വിടണോ? രണ്ടിൽ ഏതായാലും നിന്റെ കൂടെ ഞാനുണ്ട് !”

അവളുടെ നിറുകയിൽ ചുംബിച്ചു കൊണ്ടു ആദി പറഞ്ഞു !

രചന: കണ്ണൻ സാജു

Leave a Reply

Your email address will not be published. Required fields are marked *