പൊട്ടി പെണ്ണ് – തുടർക്കഥ ഭാഗം 8 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അക്ഷയ

“”മനു ഡാ മതി കുടിച്ചത് “””

‘””നീയാരാ അത് പറയാൻ “”

“”ഞാൻ ആരുമല്ല കുടിച്ചു കുമ്പ് വാടി പോകാതിരിക്കാനായി പറഞ്ഞു എന്ന് മാത്രം”””

വരുൺ പറയുന്നത് കേട്ടവൻ ഒന്നൂടി ഗ്ലാസ്‌ വായിലേക്ക് കമത്തി……….. വരുൺ പിന്നെയൊന്നും പറയാൻ നിന്നില്ല

“””മനു ഇനി എന്താ നിന്റെ പ്ലാൻ… ഇപ്പോ തന്നെ ഒരായിരം തെറ്റുകൾ ചെയ്ത് കൂട്ടി ഇനിയും വേണോ നിർത്തിക്കൂടെ ‘”””

മനുവിന്റെ കൈയിൽ പിടിച്ചു അപേക്ഷയോട് ചോദിച്ചവൻ…..

“”വിട് ഡാ,,,, പെട്ടന്ന് ഉണ്ടായ മനസാന്തരം ആണോ എങ്കിൽ അത് വേണ്ട…..ഞാൻ പറയുന്നത് അനുസരിച്ചാൽ മാത്രം മതി….”””

വരുണിനെ നോക്കി പുച്ഛിച്ചു അവൻ വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങി

“””എല്ലാം കാര്യത്തിലും മുന്നിലായിരുന്നില്ലേ അവൻ ആ ആകാശ് പക്ഷെ അവന്റെ ജീവിതം കണ്ടില്ലേ….ഇപ്പോഴും മീനാക്ഷി തെറ്റ് കാരി ആണെന്ന് കരുതിയിരിക്കുവല്ലേ പക്ഷെ സത്യം നമ്മുക്കല്ലേ അറിയൂ… “””

“”അതിലൊരു നല്ല പങ്ക് നിനക്കില്ലേ “””

“”ന്ത്‌ പങ്ക് “””

“”ഒന്നും അറിയില്ലേ അവനെ തകർക്കാൻ അല്ലെ നീ ഇതൊക്കെ കാട്ടി കൂട്ടിയത്, ആ മീനുനെ അവളെ നീയല്ലേ….. എന്നിട്ട് ലേശം ഉളിപ്പ് ഇല്ലാണ്ട് പറയുന്നത് കേട്ടില്ലേ “””

“”അവളുടെ കാര്യം പറഞ്ഞു പോകരുത് നീ ആ %*%മോൾക്ക് ഞാനൊന്ന് തൊട്ടപ്പോൾ പൊളി ഞാൻ തൊട്ട ശരീരവും വെച്ച ജീവിക്കില്ലെന്ന് ഭീഷണി പെടുത്തി അന്ന് അവിടെ നിന്നും ഇറങ്ങിയതാ….

“”എന്നിട്ട് എന്തായി… മരിക്കാൻ ഒരുങ്ങിയ അവളെ ചത്തു എന്ന് പേരിൽ കായലിൽ കെട്ടി താഴ്ത്തിയിട്ട് ആത്മത്യ എന്നൊരു പേര് കൂടി നീ ചാർത്തി കൊടുത്തില്ലേ “”

“”അങ്ങനെ ഞാൻ ചെയ്തത് കൊണ്ടല്ലേ ആകാശ് ഇപ്പോഴും നീറി നീറി ജീവിക്കുന്നത്”””

ക്രൂരമായൊരു ചിരിയോടെ മനു പറഞ്ഞവസാനിപ്പിച്ചു…….

“”അടുത്ത നിന്റെ ലക്ഷ്യം ആ മാളവിക അല്ലേടാ “”

വരുണിന്റെ കൈയും തട്ടി മാറ്റി അവൻ വരുണിനെ ഒന്ന് കൂർപ്പിച്ചു നോക്കി കാറും എടുത്തവൻ പോയി…….

എന്നാൽ അവരറിയാതെ രണ്ട് കണ്ണുകൾ പകയോടെ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു………

മനുവിന്റെ കാർ ബാറിന്റെ ഗേറ്റ് കടന്നു പോയപ്പോൾ തന്നെ അയാൾ അപ്പുവിന്റെ ഫോണിലേക്ക് വിളിച്ചു……

ഗൂഢമായൊരു ചിരിയോടെ അയാൾ തന്റെ വണ്ടി മനുവിന്റെ കാറിനു നേരെ പറപ്പിച്ചു…..

*****💕******

“”അപ്പമ്മേ “”””

മയക്കത്തിൽ നിന്നും തന്റെ പേര് വിളിച്ചു ചാടി എഴുനേൽക്കുന്ന മാളുനെ കണ്ടതും അംബികയുടെ സങ്കടം ഇരട്ടിച്ചു….. വീണ്ടും ഓരോ പിച്ചും പൈയും പറഞ്ഞവൾ മയങ്ങി….

“”അതെ നിങ്ങളെ ഡോക്ടർ വിളിക്കുന്നു “”

നേഴ്സ് പോയതും അവളെ സങ്കടത്തോട് നോക്കി അംബിക അവർക്കൊപ്പം നടന്നു…

അഭിയുടെ കോൺസൽറിംഗ് റൂമിൽ എത്തിയതും ആ നേഴ്സ് അകത്തെ ചൂണ്ടി കയറി പോകാൻ ആംഗ്യം കാട്ടി……

…………………….❤…………………….

“”ഡോക്ടർ “””

“”ആഹാ അമ്മേ കയറി വാ “”

അംബിക അടുത്ത് കണ്ട ചെയറിൽ വന്ന് ഇരുന്നു അപ്പുറത്തായി രാമനും ഉണ്ട്….

“”ആകാശ് പറഞ്ഞു നിങ്ങളെ ഒക്കെ നല്ല വ്യക്തമായി അറിയാം എനിക്ക്.. “”

അതിനവരൊന്ന് പുഞ്ചിരിച്ചു കൊടുത്തു…

“”മാളൂനെ പറ്റി പറയാനാ ഞാൻ വിളിപ്പിച്ചത്..””

“”ഡോക്ടർ എന്റെ കുട്ടിക്ക് “””

ആവലാതിയോടെ അവർ അഭിയെ നോക്കി ചോദിച്ചു…

“”പേടിക്കാൻ ഒന്നുമില്ല പിന്നെ മാളൂന്റെ മനസ്സിൽ അച്ഛന്റെ മരണത്തിന് കാരണം അവളാണെന്ന് ഒരു ചിന്ത ഉണ്ട്…അത് മാറ്റി എടുക്കണം..””””

“”മോനെ എന്റെ കുട്ടിക്ക് ഒന്നും സംഭവിക്കരുത് അത് മാത്രമേ ഞങ്ങൾ അപേക്ഷിക്കാൻ കഴിയു “””

“”മാളു പഴയത് പോലെ ആക്കും….. പിന്നെ മാളൂന്റെ അച്ഛൻ കൊന്നും എന്ന് പറഞ്ഞ ആ ആൾ അയാളെ പറ്റി എന്തെങ്കിലും like അവൻ മാളു ഉപദ്രവിക്കാൻ കാരണം…..””

“”നാട്ടിൽ ഏറ്റവും വല്യ പ്രമാണിയും അത്പോലെ തന്നെ ദാനശീലനും ആയിരുന്നു വർമ സർ അദ്ദേഹത്തെ മാളൂന് വല്യ കാര്യമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ മരിച്ചതോടെ മാളു ആണ് അയാൾ വേണ്ടി ഭക്ഷണവും മരുന്നും ഒക്കെ കൊടുക്കാൻ പോയി കൊണ്ടിരുന്നത്….. അദ്ദേഹം നല്ല മനുഷ്യൻ ആണെങ്കിൽ പോലും അദ്ദേഹത്തിന്റെ മകൻ അങ്ങനെ ആയിരുന്നില്ല….. ഒരിക്കൽ……..

(സംശയം ഉള്ളവർ മനസിലാക്കുക ഈ മനു അല്ല അപ്പുന്റെ മനു പേര് ഒന്നാണെന്നു മാത്രം )

*****❤****

(പാസ്ററ് )

“”മാളു മോളെ സ്റ്റോർ റൂമിൽ നിന്നും ആ വല്യ പത്രം ഒന്നെടുക്ക് “””

മാളു പത്രം എടുത്ത് തിരിയുമ്പോഴാണ് വഷളൻ ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന മനു നെ കാണുന്നത് മാളു വേഗം ഇറങ്ങാൻ തുടങ്ങുമ്പോൾ മനു അവളുടെ കൈപിടിച്ച് തന്നോട് ചേർത്ത് നിർത്തി……

മാളു കുതറി മാറി….

“”അടങ്ങ് പെണ്ണെ നിന്നെ ഞാനൊന്ന് കാണട്ടെ “””

മാളുവിന്റെ ദവാണിയിൽ കൈവെച്ചൻ പറഞ്ഞതും നിമിഷ നേരം കൊണ്ടവവളുടെ കൈകൾ വായുവിൽ ഉയർന്ന പൊങ്ങി അവന്റെ കവിളിൽ പതിഞ്ഞു…..

“””എടി അധികം നീ ഞെകളിക്കണ്ട..😡. നിന്നെ ഞാൻ എടുത്തോളം “””

മനു ദേഷ്യത്തിൽ ഇറങ്ങി പോയി…… മാളു കരഞ്ഞു തളർന്നു നിലത്തേക്ക് ഇരുന്നു പോയി….

…………………………❤………………………..

“”അതിൽ പിന്നെ ആ വൃത്തികെട്ടവനെ പേടിച്ചു എന്റെ കുട്ടി ആ വീട്ടിലേക്ക് പോയിട്ടില്ല…..മോനെ…””””

“”ആ വൈറഗ്യത്തിന്റെ പുറത്താണ് അല്ലെ അവൻ…. മ്മ്…. അപ്പുവും ആയി ഉള്ള വിവാഹം വിവരം അറിഞ്ഞാൽ മാളൂന്റെ അവസ്ഥ നമ്മുക്ക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരിക്കും….”””

“”അപ്പോൾ എന്റെ കുട്ടി “””

“”സാധാരണ ഇങ്ങനെ ഉള്ളവരിൽ നിന്നും മാളൂന്റെ അവസ്ഥ കുറച്ച് weird ആണ് അത്കൊണ്ട് തന്നെയാണ് മാളൂനെ വേദനിപ്പിക്കുന്ന ഒരു ചെറിയ കാര്യം പോലും ഉണ്ടാവാൻ പാടില്ലെന്ന് വിലക്കിയത്..ചെറിയ കാര്യങ്ങൾ പോലും അവളെ നന്നായി വേദനിപ്പിക്കുന്ന അവസ്ഥയിൽ ആയിരുന്ന അവൾക്ക് ആ സ്ത്രീ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല…… ഇപ്പോ അവൾ നോർമൽ ആയി വരുന്ന സമയം അല്ലെ നമ്മുക്ക് കുറച്ച് വെയിറ്റ് ചെയാം ശേഷം മാളുവിനോട് ഒക്കെ പറയാം””””

“”അപ്പോൾ എന്റെ കുട്ടിക്ക് ഈ കാലയളവിൽ നടന്നതൊന്നും ഓർമയുണ്ടാവില്ലേ “””

“””മാളുവിന്റെ അച്ഛൻ മരിച്ചത് മുതൽ ഇന്നല്ലേ വരെയുള്ള കാര്യങ്ങൾ അവൾക്ക് ഓർമ ഉണ്ടാവില്ല….. “””

അംബികയുടെ മനസ് കളങ്ങി മാറിയിക്കായിരുന്നു………

അവർ അഭിയോട് പറഞ്ഞ ശേഷം മുറിയിലേക്ക് നടന്നു……

«««««««««««««««««❤»»»»»»»»»»»»»»»»

തന്റെ വണ്ടിക്ക് മുന്നിൽ ആയി ഒരു പ്രകാശം വന്നതും മനു വണ്ടി മെല്ലെ സൈഡ് ആക്കി….

വെളിച്ചം കാരണം അകത്തുള്ള ആളെ അവൻ തിരിച്ചറിയാൻ കഴിഞ്ഞില്ല……

ലൈറ്റ് ഓഫ്‌ ആയതും അതൊരു താർ ആണെന്ന് അവന് മനസിലായി…

അതിലുളിലേക്ക് നോക്കാൻ തുടങ്ങാവ് കാതടപ്പിക്കുന്ന ഒരു ഒച്ച വണ്ടിക്ക് പിന്നില്ലേ നിന്നവൻ കേട്ടു……

നിമിഷങ്ങൾ അകം വണ്ടി മുന്നിലേക്ക് ചലിച്ചു……….

ലൈറ്റ് ഓഫ്‌ ആയതും അവൻ കാറിനുള്ളിലേക്ക് നോക്കി…….

“”ആകാശ് “”” ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… തുടരും…….

രചന: അക്ഷയ

Leave a Reply

Your email address will not be published. Required fields are marked *