പൊട്ടി പെണ്ണ് – തുടർക്കഥ ഭാഗം 7 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അക്ഷയ

അപ്പു വീട്ടിലേക്ക് മനസിലാ മനസോടെ ആണ് വന്ന് കയറിയത്…….

മുറിയിൽ ആക്കെ മാളുവിന്റെ ഗന്ധമാണ് മാളുവിന്റെ പൊട്ടി ചിരി അവിടം ആകെ അലയടിച്ചു കേൾക്കും പോലെ അവന് തോന്നി……

റൂമിന്റെ ഒത്ത നടുവിലായി ഫ്രെയിം ചെയ്ത് വെച്ചിരുന്ന തങ്ങളുടെ വിവാഹ ഫോട്ടോയിലേക്ക് നോക്കെ മനസ് കൈവിട്ട് പോകും പോലെ അപ്പുവിന് തോന്നി………

ആ ഫോട്ടോ എടുത്ത് കൈയിൽ വെക്കുമ്പോൾ അതിനകമ്പടിയായി ഒരു തുളി കണ്ണുനീർ ആ ഫോട്ടോയിൽ പതിച്ചു..

“”ന്തൊക്കെ അനുഭവിച്ചു പെണ്ണെ നീ….ക്ഷമിക്കേടാ സംരക്ഷിക്കാൻ കഴിഞ്ഞില്ലാലോ എന്റെ പെണ്ണിന്നെ….. പ്രണയത്തിന് മേൽ കുറ്റബോധം വന്നു നിറഞ്ഞതെപോഴാണെന്ന് അറിയില്ല നിക്ക്…”””

അപ്പു ഊർന്ന നിലത്തേക്ക് വീണു…….

“”വയ്യെടാ നിക്ക് “””

ബെഡിൽ കിടന്നിരുന്ന മാളുവിന്റെ ദാവണിയുടെ ഷാൾ കൈയിലെടുത്തവൻ നാസികയോട് അടുപ്പിച്ചു……… എന്തൊക്കെയോ വികാരങ്ങൾ മനസിനെ മൂടുന്നത് അവൻ അറിഞ്ഞു…..

അതിൽ മുന്നിൽ നിന്നിരുന്നത് നിർവികരതയാണ്……..

“”നിയെന്നെ മറക്കുമോ പെണ്ണെ “””

മാളുവിന്റെ ഫോട്ടോയിലേക്ക് നോക്കിയവൻ കണ്ണീരുടെ ഓരോന്ന് പുലമ്പി കൊണ്ടേയിരിന്നു…….

“””മാളുവിന്റെ ഓർമകളിൽ ഒരു പക്ഷെ ഇപ്പോ നടന്നതൊന്നും ഉണ്ടാവില്ല….എന്തിനേറെ ഞങ്ങളുടെ വിവാഹം പോലും അവളുടെ ഓർമയിൽ ഉണ്ടായിരിക്കില്ല……..””””

മനസ് കൈവിട്ട് പോകും പോലെ തോന്നിയവൻ അഭിയെ വിളിച്ചു……

“”ഹലോ “”

“”അഭി ഡാ മാളു “””

“”മയക്കത്തിലാണ് ആകാശ് “””

“””അഭി മാളു,അവൾ അവളെന്നെ മറക്കുമോടാ “”””

“”ന്ത്‌ ചോദ്യമാടാ നീയൊരു ഡോക്ടർ അല്ലെ എന്നിട്ട് കൂടി “”””

“””അറിയില്ല അഭി മാളു മറന്നാൽ പിന്നെ ഞാൻ,, നിക്ക് ഒന്നും അറിയില്ലെടാ ഇത്രയും ദിവസം മാളൂനെ എന്നെ സ്നേഹിച്ചത് പോലെ ഇനി സ്നേഹിക്കില്ലെന്ന് ഓർത്തപ്പോൾ മനസ് കൈവിട്ട് പോയെടാ “””

“”അപ്പു നീ കുറച്ചു സമയം ഒന്ന് കിടക്ക് മാളൂനെ ഞാൻ പറഞ്ഞു മനസിലാക്കാം “”””

“””ആഹാടാ “”””

……………………❤…………………..

ഒന്ന് മയങ്ങി എഴുന്നേറ്റപ്പോഴേക്കും അംബിക കാണുന്നത് കണ്ണു തുറന്ന് കിടക്കുന്ന മാളൂനെ ആണ്…….

അംബിക അവൾക്ക് അരുകിലേക്ക് ചെന്ന് മുടിയിൽ മെല്ലെ തലോടി……

“”’മാളൂട്ടി “””

അവർ വാത്സല്യത്തോടെ തലയിൽ തലോടി വിളിച്ചതും ഒരു പൊട്ടികരച്ചിലോടെ അവൾ അവരുടെ മാറിലേക്ക് വീണു…..

“”അപ്പേ….”””

വർഷങ്ങൾക്ക് ശേഷം ആണ് മാളൂട്ടിയുടെ നാവിൽ നിന്നും ആ വിളി അവർ കേൾക്കുന്നത്…..

“””അപ്പേ അച്ഛനെ അച്ചനെ കൊന്നത് ഞാനാ “””

മാളു അവരോട് ചേർന്നിരുന്നു ഓരോന്ന് പുലമ്പാൻ തുടങ്ങി……..

രാമൻ അഭിയെ വിളിക്കാനായി അവന്റെ റൂം ലക്ഷമാക്കി നടന്നു….

_____❤______

ഫോണിന്റെ ശബ്ദം കേട്ടാണ് അപ്പു ചിന്തകളിൽ നിന്നും ഉണരുന്നത്…….

നാളെ ആണ് ആ ദിവസം……

ഓർമകളിൽ അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി………

വീണ്ടും ഓരോ ഓർമ്മകൾ അവന്റെ മനസിലേക്ക് ഇരച്ചു കയറി……

ഭിത്തിയിൽ മലയിട്ട് തോക്കിയിരുന്ന ചിത്രം അവനെ വല്ലാണ്ട് നൊമ്പരപ്പെടുത്തി……

(ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 😁)

അവൻ പഴയ കാല സ്‌മൃതികളിലേക്ക് ചേക്കേറി……..

^^^^^^^^^^^^^^^❤^^^^^^^^^^^^^^^ (പാസ്റ് )

അഭിയോട് ഫോണിൽ സംസാരിച്ചശേഷം ബെഡിൽ കിടന്നത് അപ്പു എപ്പോഴോ ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു……

പതിവില്ലാതെ ഉള്ള വിശ്വയുടെ ഫോൺ ആണ്………

അപ്പുവിന്റെയും മീനുവിന്റെയും ഒപ്പം പഠിച്ചതാണ് അവൻ അവന് മീനുനെ ഇഷ്ടമായിരുന്നു

“”ആകാശ് ഇങ്ങോട്ട് ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി….”””

ഫോൺ എടുത്തപ്പോൾ തന്നെ അവൻ നിർത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു……….

. “””ആകാശ് ഞാൻ നിന്റെ വീട്ടിലേക്ക് വരാം'””

ഫോൺ വെച്ച ശേഷം അപ്പു ആലോചനയിൽ ആണ്ടു……

നിമിഷങ്ങൾക്ക് അകം അവൻ അവിടെ എത്തി…..

വന്നയുടൻ വരുന്ന ഡോർ ലോക്ക് ചെയ്യാൻ ആവിശ്യപെട്ടു……..

“”ആകാശ് ഞാൻ പറയുന്നത് നീ മുഴുവനായി കേൾക്കണം…മീനാക്ഷിയുടെ മരണം ഒരു സാധരണ മരണം അല്ല…..”””

അവൻ പറയുന്നത് വിശ്വാസം വരാതെ അപ്പു അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കി

“” നിന്നെ മീനു പ്രണയിക്കാൻ കാരണം മനു ആണ് അവന്റെ വാക്ക് കേട്ടാണ് മീനാക്ഷി നിന്നെ പ്രണയിച്ചത്.. അല്ല പ്രണയിക്കും പോലെ അഭിനയിച്ചത്.. അവളൊരുപാട് തവണ എതിർത്തു എങ്കിൽ പോലും പല നീജ ചിന്തകളും മനസിലിട്ട് അമ്മാനം അടിയ അവൻ അവളെ ഒരുപാട് ഫോഴ്സ് ചെയ്താണ് നിന്നോട് ഇഷ്ടമെന്ന് പറയാൻ പറഞ്ഞത്….അവന്റെ ലക്ഷ്യം തന്നെ നിന്നെ തകർക്കുക എന്നുള്ളതാണ് ആകാശ്……… അവളിലൂടെ നിന്നെ തകർക്കാനായിരുന്നു അവന്റെ പ്ലാൻ…..ഞാൻ ഇത്ര ചോദിച്ചിട്ടും മീനാക്ഷി എന്ത് കൊണ്ട് അവനെ അനുസരിച്ചു എന്നറിയാൻ ശ്രെമിച്ചെങ്കിലും കഴിഞ്ഞില്ല ….””””

അവന്റെ വാക്കുകൾ വിശ്വസിക്കാനാകാതെ അവനെ തന്നെ നോക്കി നിന്നും അപ്പു……….

“”അവന്റെ കൈവശം ഉണ്ടായിരുന്നു അവളുടെ കുറെ naked ഫോട്ടോസ് ആണ് അവൾ അവനെ അനുസരിക്കാൻ കാരണം എന്നറിഞ്ഞു ഞാൻ ആണ് അവളെ അവിടെ നിന്നും മാറ്റിയത് നിങ്ങൾ കരുതും പോലെ അവൾ അന്ന് നാട് വിട്ട് പോയതല്ല “””

അവൻ ഒന്ന് നിർത്തിയ ശേഷം അപ്പുവിനെ നോക്കി

“”മീനാക്ഷിയുടെ മരണത്തിന് ഉത്തരവാദി മാറ്റാരുമല്ല മനു തന്നെ ആണ്…അവൻ അവളെ എങ്ങനെയോ കണ്ടെത്തി….. അവൻ അവളെ പിടിച്ചു കൊണ്ട് പോയെന്ന് ഹോസ്റ്റൽ വാർഡൺ പറഞ്ഞപ്പോൾ എന്ത് ചെയണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു…””””

“”””പോലീസിൽ കംപ്ലയിന്റ് കൊടുത്ത് ഞാൻ തിരികെ പോരാൻ നിൽക്കുമ്പോഴാണ് മീനു തിരികെ എത്തിയെന്നു പറഞ്ഞു വാർഡൺ വിളിച്ചത്…… എന്നെ കണ്ടിട്ട് കൂടി ഒന്നും പറഞ്ഞില്ല അവൾ അവളുടെ രൂപം കണ്ട് ഏകദേശം എല്ലാ കാര്യങ്ങളും എനിക്ക് മനസിലായിരുന്നു.അവന്റെ കാമവെറി തീർക്കാൻ അവൻ മീനുവിനെ ഉപയോഗിച്ചു ആ ചെറ്റ….മനു വിനോട് ചോദിക്കാൻ തീരുമാനിച്ചു ഇറങ്ങിയ ഞാൻ അറിയുന്നത് ഹോസ്റ്റൽ റൂമിൽ മീനു തൂങ്ങി മരിച്ചു എന്ന വാർത്തയാണ്….. ഹോസ്റ്റലിന്റെ റിപ്പുറ്റേഷൻ ബാധിക്കാതിരിക്കാൻ ആണ് അവളുടെ ജടം മനുവിന്റെ സഹായത്തോടെ അവളെ അടുത്തുള്ള കായലിൽ തള്ളി……. “”

“””അന്ന് ആ ഹോസ്റ്റൽ വാർഡ്നും മനുവിനും നേരെ പരാതി കൊടുക്കാൻ ഞാൻ ഒരുപാട് ശ്രെമിച്ചിരുന്നു അപ്പോഴേക്കും പണത്തിന്റെ സ്വാധീനം ഉപഗോയിച്ചു അവർ എന്നെ ഭ്രാന്താശുപത്രി അടച്ചിരുന്നു…ഇപ്പോ അവർ കാണാതെ പുറത്ത് ചാടിയതാണ് ഞാൻ ആദ്യം എല്ലാം. നിന്നോട് പറയണം എന്ന് തോന്നി…… അവർ എന്റെ പിന്നാലെ ഉണ്ടായിരുന്നു അവർ കാണും മുന്നേ പോണം എനിക്ക് “””

വിശ്വ ഒന്നും പറയാതെ ഇറങ്ങി നടന്നു കേട്ടതിന്റെ ഒക്കെ ഷോക്കിൽ ആയിരുന്നു അപ്പു…….

മീനുവിന്റെ മരണത്തിനു പിന്നില്ലേ രഹസ്യങ്ങൾ അവനെ ശെരിക്കും സങ്കടത്തിൽ ആഴ്ത്തി……

എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടിക്കൊണ്ടാവാൻ ഫോൺ എടുത്ത് “”M””എന്ന് സേവ് ആക്കിയിരുന്ന നമ്പറിലേക്ക് വിളിച്ചു……. ഫോൺ വെച്ചശേഷം കാറുമായി പുറത്തേക്ക് പാഞ്ഞു……..

ലൈക്ക് ചെയ്യണേ…

തുടരും…..

രചന: അക്ഷയ

Leave a Reply

Your email address will not be published. Required fields are marked *