ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 13 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എല്ലാവരും ക്ലാസിൽ നിന്നും ഇറങ്ങിയതും ഞാനും അവർക്കൊപ്പം സഖാവിനടുത്തേക്ക് നടന്നു….പിന്നെയുള്ള സമയമത്രയും സഖാവിനെ ഒന്നൊറ്റയ്ക്ക് സംസാരിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന പ്രാർത്ഥന മാത്രമായിരുന്നു എന്റെ മനസിൽ….

പക്ഷേ അതിന് പറ്റിയ ഒരവസരവും കിട്ടീല്ലാന്ന് മാത്രമല്ല പിന്നെയുള്ള സമയമത്രയും സഖാവ് ആകെ തിരക്കിലുമായിരുന്നു.. വൈകുന്നേരം ഇലക്ഷൻ മീറ്റിംഗ് ഉണ്ടെന്ന് പറയാൻ മാത്രമാണ് പിന്നെ സഖാവിനെ കണ്ടത്….

കോളേജിലെ വോട്ട് പിടുത്തവും ക്യാമ്പെയ്നും എല്ലാം അവസാനിച്ചിറങ്ങുമ്പോ സമയം ഒരുപാടായിരുന്നു… പാർട്ടിക്കാരും സെക്യൂരിറ്റിയും മാത്രമായി കോളേജിൽ…. സഖാവ് പറഞ്ഞതനുസരിച്ച് ഞാനും സംഗീതയും കൂടി കോളേജിനടുത്തുള്ള യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്ക് ചെന്നിരുന്നു…. അവിടെ ഒട്ടുമിക്ക എല്ലാ പ്രവർത്തകരുമുണ്ടായിരുന്നു…..

ഞാൻ വെറുതെ ഒരു മാഗസീൻ എടുത്ത് മറിച്ചു നോക്കി ഇരുന്നപ്പോഴേക്കും സഖാവ് റൂമിലേക്ക് കയറി വന്നു…. അപ്പോഴേക്കും എല്ലാവരും ഓരോ സീറ്റുകളിലായി ഇടംപിടിച്ച് അനുസരണയോടെയിരുന്നു….അതുവരെയും മൊബൈലിൽ കളിച്ചോണ്ടിരുന്ന ചില വിരുതന്മാർ ‘ഘോഷണ്ണൻ വന്നു’ എന്നടക്കം പറഞ്ഞ് മൊബൈലൊക്കെ പോക്കറ്റിലേക്ക് തിരുകി..

സഖാവ് നേരെ നടന്ന് ഞങ്ങൾക്ക് മുന്നിലായുള്ള ചെയറ് വലിച്ചിട്ട് ഞങ്ങൾക്ക് അഭിമുഖമായി ഇരുന്നു…പോക്കറ്റിൽ ഇരുന്ന മൊബൈൽ എടുത്ത് ഡസ്കിന് പുറത്തേക്ക് വച്ച് ഡസ്കിലിരുന്ന നോട്ട് പാഡിൽ എന്തൊക്കെയോ കാര്യമായി കുറിച്ച് വയ്ക്കാൻ തുടങ്ങി…

അപ്പോഴേക്കും അഭി ചേട്ടൻ എഴുന്നേറ്റ് നിന്ന് ഇലക്ഷനെപ്പറ്റി സംസാരിച്ചു തുടങ്ങിയിരുന്നു…. സഖാവ് അതിന് ചെവികൊടുത്തു കൊണ്ട് തന്നെ എഴുത്ത് continue ചെയ്തു….അഭി ചേട്ടൻ ഒരുവിധം ആകെത്തുക ഒരവലോകനം നടത്തിയതും സഖാവ് പേനയുടെ cap അടച്ചു വച്ച് അത് പോക്കറ്റിലേക്ക് തിരുകി എഴുന്നേറ്റ് നിന്നു….

സഖാക്കളേ….!!!

വലിയ ആമുഖങ്ങളൊന്നുമില്ലാതെ പറയാം..നമ്മുടെ ക്യാമ്പസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇലക്ഷൻ ചൂടിന്റെ പാരമ്യത്തിൽ എത്താൻ പോവുകയാണ്….നമ്മുടെ പാനൽ കൃത്യവും വ്യക്തവുമായി ഇപ്പോൾ ഓരോ വിദ്യാർത്ഥി മനസിനും സുപരിചിതമായിക്കഴിഞ്ഞു…..മുൻവിധിയോട് കൂടി കാര്യങ്ങളെ കാണാത്തതുകൊണ്ടും,ചെറിയൊരു ഉപേക്ഷ കുറ്റം കൊണ്ടും ഇലക്ഷന്റെ ആദ്യ പടിയിൽ നമുക്ക് ഒരബദ്ധം സംഭവിച്ചിരുന്നു….ഇപ്പോൾ അതെല്ലാം പരിഹരിച്ചു കൊണ്ട് വളരെ അടുക്കും ചിട്ടയുമുള്ള ഒരു പാനലിലാണ് നമ്മൾ മത്സരിക്കാൻ പോകുന്നത്….

ഓരോ candidates ഉം നിങ്ങളുടെ പരമാവധി വോട്ടുകൾ നേടിയെടുക്കണം…ജയിക്കുന്നതിലും ഉപരി ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടാനാണ് നമ്മൾ ശ്രമിക്കേണ്ടത്..അതിന് വേണ്ടി ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ candidates ഉം നമ്മൾ പ്രവർത്തകരും എണ്ണയിട്ട ഒരു യന്ത്രം പോലെയായിരിക്കണം ഈ ക്യാമ്പസിൽ പ്രവർത്തിക്കേണ്ടത്…..നാളെ മുതൽ ക്യാമ്പസിൽ ഏറ്റവും ആദ്യം എത്തേണ്ടതും ഏറ്റവും അവസാനം ക്യാമ്പസ് വിട്ടു പുറത്തു പോകേണ്ടതും നമ്മൾ സഖാക്കളായിരിക്കണം….ഏത് വിദ്യാർത്ഥിയുടേയും പ്രശ്നങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ ഇടപെടാനും അതിന് പരിഹാരം കാണാനും നമുക്ക് കഴിയണം…അത് ഇലക്ഷൻ വരെയുള്ള കാര്യമല്ല…അത് കഴിഞ്ഞാലും അങ്ങനെ തന്നെയായിരിക്കണം…

സഖാവ് സംസാരിച്ച ഓരോ വരിയ്ക്കും സമ്മതം മൂളി തലയാട്ടി കേട്ടിരിക്ക്യായിരുന്നു ഞങ്ങൾ…. അക്കൂട്ടത്തിൽ പെൺകുട്ടികളായി ഞങ്ങൾ ആറ് പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ…..അതിൽ എന്നെ കൂടാതെയുള്ള രണ്ട് പേര് candidates ആയിരുന്നു… മീറ്റിംഗ് അവസാനിച്ചപ്പോ നേരം ഇരുട്ടി തുടങ്ങിയിരുന്നു….. പണ്ടത്തെപ്പോലെ സഖാവ് കൂട്ടിനുണ്ടാകുംന്ന ധൈര്യത്തില് നിന്നതും ഞങ്ങളെ ജിഷ്ണു ചേട്ടനെ ഏൽപ്പിച്ച് സഖാവ് ബുള്ളറ്റുമായി എവിടേക്കോ തിടുക്കപ്പെട്ട് പാഞ്ഞു…..

കൂടെയുണ്ടായിരുന്ന ബാക്കി ചേച്ചിമാരെല്ലാം ഒരേ റൂട്ടായിരുന്നു… അവർക്ക് കൂട്ടായി അഭി ചേട്ടനും കൂടി…. പിന്നെ പാതി മനസ്സോടെ ജിഷ്ണു ചേട്ടനൊപ്പം ഞങ്ങള് സ്റ്റാന്റിലേക്ക് നടന്നു….

നീലാംബരി.. നിന്റെ വീട്ടില് ഈ politics ലൊക്കെ ഇടപെടുന്നതിന് നല്ല സപ്പോർട്ട് ഉണ്ടല്ലേ…??

അങ്ങനെ അത്ര വലിയ സപ്പോർട്ട് ഒന്നുമില്ല…അച്ഛനും അമ്മയ്ക്കുമൊക്കെ ഇഷ്ടാ.. അത്രേയുള്ളൂ…എന്താ ജിഷ്ണു ചേട്ടാ അങ്ങനെ ചോദിച്ചേ…

അല്ല നിന്നെ വോട്ടിന് നിർത്താൻ വേണ്ടി നിന്റെ അച്ഛനെ വിളിച്ച് അനുവാദം ചോദിച്ചപ്പോ അങ്കിള് ഒരെതിർപ്പും പറഞ്ഞില്ല…ഞങ്ങള് കുറേ കാര്യങ്ങൾ മനസിൽ കരുതി വച്ചിട്ടാ വിളിച്ചത്…സമ്മതം വാങ്ങാനായിട്ടേ… പക്ഷേ അങ്കിളിന് അതിന്റെയൊന്നും ഒരാവശ്യവും ഇല്ലായിരുന്നു….😁😁 അതാ ചോദിച്ചേ…!!!

ഞാനതു കേട്ട് ആകെ ഞെട്ടിത്തരിച്ചു നിന്നു പോയി….

അച്ഛനെ വിളിച്ചിരുന്നോ… എന്നിട്ട് ഇക്കാര്യം അച്ഛൻ എന്നോട് പറഞ്ഞില്ലല്ലോ…ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് വോട്ടിന് നില്ക്കേണ്ടി വന്നച്ഛാന്ന് പറഞ്ഞ് കാലില് വീണപ്പോ പ്രത്യേകിച്ച് എതിർപ്പൊന്നും വന്നില്ലാന്നുള്ളത് നേരാ….എന്നാലും…

ഞാൻ പറയുന്നത് കേട്ട് ജിഷ്ണു ചേട്ടനും സംഗീതയും പൊട്ടി ചിരിക്ക്യായിരുന്നു…

അല്ല…ആരാ വിളിച്ചേ…അതും എന്റച്ഛനെ തന്നെ…???

വേറെ ആര് വിളിയ്ക്കാൻ…ഘോഷ് തന്നെ..!!!! candidates ന്റെ കാര്യത്തിൽ തീരുമാനമായി ഇരുന്നപ്പോഴല്ലേ ആ ബോംബ് പൊട്ടിയത്… പിന്നെ വല്ലതും ചെയ്യാൻ കഴിയ്വോ…??? നിന്നോട് അഭിപ്രായം ചോദിച്ചു കഴിഞ്ഞ് അവൻ നിന്റെ അച്ഛനെ വിളിച്ച് കാര്യമെല്ലാം അവതരിപ്പിച്ചു…അപ്പോ അങ്കിളാ പറഞ്ഞേ.. നിനക്ക് പ്രത്യേകിച്ച് പേടിയൊന്നുമില്ലെങ്കിൽ നിർത്തിക്കോളാൻ….

ഹോ..അപ്പോ അത്രേം നടന്നിട്ടാ എന്റച്ഛൻ തന്നെ എന്റെ മുന്നിൽ ഭരത് ഗോപിയായി അഭിനയിച്ചത്… വീട്ടിലേക്ക് ചെല്ലട്ടേ ഞാൻ…കൊടുക്കുന്നുണ്ട്…!!!

അയ്യോ..പ്രശ്നായോ.. ഞാൻ പറഞ്ഞൂന്ന് കരുതി കിട്ടിയ ചാൻസ് ഇല്ലാതാക്കല്ലേ നീ…!!!

ഏയ്…അങ്ങനെയൊന്നുമില്ല…എന്റച്ഛൻ അല്ലെങ്കിലും അല്പം പുരോഗമന ചിന്താഗതിക്കാരനാ… പ്രത്യേകിച്ച് problem ഒന്നും ഉണ്ടാവില്ല… എന്തായാലും ജിഷ്ണു ചേട്ടൻ ആയതുകൊണ്ട് ഇപ്പോ ഇതെല്ലാം ഞാനറിഞ്ഞു… നിങ്ങടെ ആ ചങ്ങായി ആയിരുന്നേൽ…എന്റമ്മോ…😳

ആര് ഘോഷോ…???😀😀😀

പിന്നല്ലാതാരാ…??? ശരിയ്ക്കും അങ്ങേർക്ക് ഈ വാതുറന്ന് സംസാരിക്കുന്നതിന് വല്ല problem ഉം ഉണ്ടോ….???എന്തൊരു ജാഡയാ…??? സഖാക്കൾക്ക് ഇത്ര ജാഡ must ആണോ…അല്ല നമുക്കൊക്കെ ഇവിടെ വന്ന് നിങ്ങളെയൊക്കെ കണ്ടുള്ള പരിചയമേയുള്ളേ….!!!! അതോണ്ട് ചോദിച്ചതാ…

ജിഷ്ണു ചേട്ടൻ അതുകേട്ട് പൊട്ടിപൊട്ടി ചിരിക്ക്യായിരുന്നു….

ഘോഷിന്….ജാഡ..ല്ലേ…!!!😀😀😀ഹത് കൊള്ളാം….. ഞാനവനോട് ചോദിയ്ക്കാം ട്ടോ എന്തിനാ ഇത്ര ജാഡയെന്ന്…???

അയ്യോ… അതൊന്നും വേണ്ടായേ… ഞാൻ പറഞ്ഞൂന്നേയുള്ളു…ഇനി ഇതും പറഞ്ഞ് അങ്ങോട്ട് ചെന്നിട്ട് വേണം അങ്ങേർടെ വായിലിരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കാൻ…!!! ശരിയ്ക്കും നിങ്ങടെ ഘോഷണ്ണന്റെ history എന്താ…???അവിടുന്നും ഇവിടുന്നുമൊക്കെ കുറച്ചു കാര്യങ്ങൾ എനിക്കറിയാംന്നേയുള്ളൂ… അല്ലാതെ ഒന്നും അറിയില്ല…!!! അയാൾക്ക് വീടും വീട്ടുകാരും ഒന്നുമില്ലേ…

അവനൊരു അനാഥ ബാലനാണ് മോളെ നീലാംബരി….അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്തൊരു orphan….ന്തേ…

ജിഷ്ണു ചേട്ടന്റെ ആ വാക്കുകൾ കേട്ട് ഞാനാകെയൊന്ന് നടുങ്ങി… എല്ലാം ചിരിയോടെ കേട്ട് എനിക്കൊപ്പം നടന്ന സംഗീതേടെയും അവസ്ഥ ഏതാണ്ട് അതുപോലൊക്കെ തന്നെ…

സത്യം… ശരിയ്ക്കും… ശരിയ്ക്കും orphan ആണോ…???പാവം…!!!☹️☹️😢😢

ഞാനല്പം സങ്കടത്തോടെ ചോദിച്ചതും ജിഷ്ണു ചേട്ടൻ വായ പൊത്തി ചിരിച്ചു….

എന്റെ പൊന്നു കുഞ്ഞേ…നീ ഇത് അവന്റെ മുന്നിലെങ്ങും പോയി പറഞ്ഞു കളയല്ലേ..അവൻ നിന്നേം കൊല്ലും ഇങ്ങനെ പറഞ്ഞ എന്നേം കൊല്ലും….😀😀😀 ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതാ….അവന് വീടും,വീട്ടുകാരുമൊക്കെയുള്ളതാ….

അതുകേട്ടതും എന്റെയുള്ളില് ജിഷ്ണു ചേട്ടനെ കൊല്ലാനുള്ള ദേഷ്യം തോന്നി…. ഞാനത് കടുപ്പിച്ചൊരു നോട്ടത്തിലൂടെ തീർത്തു….

ഞാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ നീലാംബരി…അവന്റെ വീട് ഇവിടെ നിന്നും കുറച്ചു ദൂരെയാ…..അതുകൊണ്ട് വീട്ടിൽ പോകുന്നത് തീരെ കുറവാ…മിക്കദിവസങ്ങളിലും പാർട്ടി ഓഫീസിലായിരിക്കും… പിന്നെ അവധി ദിവസങ്ങള് വരുമ്പോഴും,അവന്റെ അമ്മേടെ നിർബന്ധം കൂടുമ്പോഴുമാ വീട്ടില് പോകുന്നേ….!!!

വീട്ടില് ആരൊക്കെയുണ്ട്…???

എന്റെയോ…???

പിന്നെ നിങ്ങടെ ആർക്ക് വേണം… ഞാൻ ചോദിച്ചത് നിങ്ങടെ സഖാവിന്റെ കാര്യമാ…!!!

ഹാ..അവന്റെ വീട്ടിൽ…!!!അവന്റച്ഛൻ,അമ്മ,പിന്നെ സിസ്റ്റർ…!!!അല്ല നീ എന്താ അവന്റെ ജീവചരിത്രം എഴുതാൻ പോക്വാണോ… എല്ലാം ചോദിച്ചറിയാൻ…!!!

എന്താ ജീവചരിത്രം എഴുതാൻ വേണ്ടി മാത്രമേ എല്ലാവരും എല്ലാവരുടേയും കാര്യങ്ങൾ അന്വേഷിക്കാറുള്ളോ..???

ഹോ…നമ്മള് ചുമ്മാ ചോദിച്ചൂന്നേയുള്ളേ…!! അല്ല നിന്റെ കൂട്ടുകാരി എന്താ മിണ്ടൂല്ലേ…???

ജിഷ്ണു ചേട്ടൻ അങ്ങനെ ചോദിച്ചതും സംഗീത ഒരവിഞ്ഞ ചിരി പാസാക്കി കാണിച്ചു… അങ്ങനെ ഓരോന്നും ചോദിച്ചും പറഞ്ഞും ഞങ്ങള് ബസ് സ്റ്റോപ്പിൽ വന്ന് നിന്നു…ആദ്യം കണ്ട ബസിൽ കയറി സ്റ്റാന്റിൽ എത്തി… കുറേനേരം കാത്തുനിന്നിട്ടും ബസൊന്നും വന്നില്ല…അപ്പോഴായിരുന്നു ജിഷ്ണു ചേട്ടന്റെ മൊബൈലിൽ ഒരു കോള് വന്നത്….

ഹാ…ഘോഷേ…!!!ഇല്ലെടാ… ബസിന് waitingലാ.. സ്റ്റാന്റിൽ…!!!

അത്രേം നേരവും പല ബസുകളിലേക്ക് ആകാംഷയോടെ നോട്ടമിട്ട് ആകെ മടുത്ത് നിന്നപ്പോഴായിരുന്നു ജിഷ്ണു ചേട്ടന്റെ ഘോഷേന്നുള്ള വിളി….അത് കേട്ടതും എന്റെ കണ്ണൊന്ന് വിടർന്നു…. സഖാവ് വന്നിരുന്നെങ്കിലെന്ന് മനസ് ആത്മാർത്ഥമായി ആഗ്രഹിച്ചിരിക്കുമ്പോഴാ സഖാവിന്റെ ബുള്ളറ്റ് ബസ്റ്റാന്റിന് മുന്നിലേക്ക് വന്നു നിന്നത്….

അപ്പൊഴേക്കും ഞാനാകെയൊന്ന് ഉണർന്നിരുന്നു….വണ്ടി പാർക്ക് ചെയ്തു കീ പോക്കറ്റിൽ തിരുകി സഖാവ് ഞങ്ങൾക്ക് മുന്നിലേക്ക് നടന്നടത്തു….

ഇതുവരെയും ഒരു വണ്ടി പോലും വന്നില്ലേ….???

ജിഷ്ണു ചേട്ടൻ അതുകേട്ട് ചുമൽ കൂച്ചി ഇല്ലാന്ന് മറുപടി പറഞ്ഞു…

സഖാവ് നേരെ ഡിപ്പോയിലെ enquiry ല് പോയി അന്വേഷിച്ചു വന്നു…

അരമണിക്കൂർ wait ചെയ്യേണ്ടി വരും…!!!നിന്റെ ബൈക്ക് എന്തേ…???

സഖാവ് ജിഷ്ണു ചേട്ടനോട് അങ്ങനെ ചോദിച്ചതും എന്റെ കണ്ണുകൾ ആകെയൊന്ന് വിടർന്നു…സംഭവം ഇനി ചിലപ്പോൾ ലേറ്റായതുകൊണ്ട് ബൈക്കിൽ കൊണ്ടു വിടാനാവുമെങ്കിലോ….???🤔🤔🤔

അത്…എണ്ണ തീർന്നു… അതുകൊണ്ട് കോളേജില് അഗസ്റ്റിൻ അണ്ണനെ ഏൽപ്പിച്ചിട്ടാ ഇങ്ങോട്ട് വന്നത്…!!!

ആഹാ.. ബെസ്റ്റ്… സത്യത്തിൽ ആ ബൈക്ക് വാങ്ങിയതിൽ പിന്നെ എണ്ണ കണ്ടിട്ടുണ്ടോടാ….??? ഒരത്യാവശ്യം വന്നാൽ അല്ലേലും അതുപകരിക്കില്ല….. ഇനിയിപ്പോ അരമണിക്കൂർ ഇവിടെ wait ചെയ്തോ…ഒരാളേ ഉണ്ടായിരുന്നുള്ളുവെങ്കിൽ എന്റെ വണ്ടിയില് കൊണ്ടാക്കാമായിരുന്നു…. ഇതിപ്പോ ഇവര് രണ്ട് പേരില്ലേ…!!!

(ശ്ശോ…മിസ്സായി…മിസ്സായി…ഒരു യമണ്ടൻ ചാൻസാ നീ കാരണം പോയത്…!!!) ഞാൻ സംഗീതേ നോക്കി പേടിപ്പിച്ചതും അവള് നിസ്സഹായതയോടെ എന്റെ മുഖത്തേക്ക് തന്നെ ലുക്ക് വിട്ടു നിന്നു….

ആദ്യം കുറേനേരം ഞങ്ങൾക്കൊപ്പം നിന്ന സഖാവ് പിന്നെ മൊബൈലും ചെവിയില് തിരുകി സ്റ്റാന്റിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ആരെയൊക്കെയോ call ചെയ്യുകയായിരുന്നു….എനിക്കപ്പോ ആ മൊബൈൽ വാങ്ങി ദൂരെയിറിയാനുള്ള ദേഷ്യമുണ്ടായിരുന്നു….😠😠😠

അങ്ങനെ ആകെ മൊത്തം കലിപ്പ് മോഡ് ഓൺ ചെയ്തു നിന്നതും ഞങ്ങൾക്ക് പോകാനുള്ള ബസ് സ്റ്റാൻഡിൽ വന്നു നിന്നു…. സഖാവിന്റെ മുഖത്തേക്ക് ഒന്ന് നോക്ക്വ പോലും ചെയ്യാതെ ഞാൻ സംഗീതേം കൂട്ടി ബസിലേക്ക് കയറി…പതിവിലും വിപരീതമായി അവളെ സൈഡ് സീറ്റിലിരുത്തി ഞാൻ പുറത്തെ കാഴ്ചകളിൽ നിന്നും മറഞ്ഞ് സീറ്റിലേക്ക് ചാരിയിരുന്നു…. സംഗീത മാത്രം ജിഷ്ണു ചേട്ടനും അയാൾക്കും ടാറ്റായൊക്കെ കൊടുത്തിരിക്ക്യായിരുന്നു….

ആ യാത്ര അധികം വൈകാതെ ഞങ്ങടെ ജംഗ്ഷനിൽ ചെന്നു നിന്നു…ഞങ്ങളേം കാത്ത് അച്ഛൻ ജംഗ്ഷനിൽ തന്നെ നില്പുണ്ടായിരുന്നു…

എന്തേ ഇത്ര വൈകിയേ….???

എന്താ വൈകിയേന്ന് ആ ഘോഷിനോട് പോയി ചോദിയ്ക്ക്… വിളിച്ചു പറഞ്ഞു കാണുമല്ലോ അതും….മ്മ്മ്മ്ഹ്ഹ്ഹ്ഹ്ഹ്😏😏😏😏😏😏

ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞ് ഞാൻ അച്ഛനേയീം സംഗീതയേയും വകഞ്ഞ് മാറ്റി മുന്നേ നടന്നു… എനിക്ക് പിറകെ വന്ന രണ്ടാളും കോളേജില് അന്നു നടന്ന ഓരോ കാര്യവും വിശദമായി സംസാരിച്ച് നടക്ക്വായിരുന്നു… വല്യച്ഛന്റെ വീടിനടുത്ത് എത്തിയതും സറഗീതെ വീട്ടിലാക്കി അച്ഛൻ എനിക്ക് പിറകെ വച്ചു പിടിച്ചു…

വീട്ടിലെത്തി അമ്മയോടും അധികം തമാശയ്ക്ക് പോവാതെ നേരെ റൂമിലേക്ക് വച്ച് പിടിച്ചു…. പക്ഷേ കഴിയ്ക്കാനിരിയ്ക്കുന്ന time ആയപ്പോഴേക്കും അച്ഛനും അമ്മയും ചേർന്ന് എന്റെ പിണക്കം മുഴുവനും മാറ്റിയെടുത്തിരുന്നു…. അന്ന് ഉറങ്ങാൻ കിടക്കുമ്പോഴും പതിവ് പോലെ സഖാവിന്റെ മുഖം മാത്രമായിരുന്നു മനസിൽ….

പിറ്റേന്ന് രാവിലെ സഖാവ് പറഞ്ഞത് പോലെ കോളേജിൽ ആദ്യമെത്തിയത് ഞങ്ങൾ സഖാക്കളായിരുന്നു… അന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു… മറ്റൊന്നുമല്ല meet the candidate program തന്നെ…(ഇലക്ഷന് നില്ക്കുന്ന എല്ലാ പാർട്ടിയുടേയും സ്ഥാനാർത്ഥികളെ students ന് മുന്നിൽ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്ന പ്രോഗ്രാം ആണ് meet the candidate…ഇത് open stage ൽ വച്ച് പ്രിൻസിപ്പാളിന്റേയും എല്ലാ അധ്യാപകരുടേയും എല്ലാ പാർട്ടി പ്രവർത്തകരുടേയും students ന്റെയും സാന്നിധ്യത്തിലാണ് നടത്തുന്നത്)…

തലേദിവസം സഖാവ് പറഞ്ഞതനുസരിച്ച് boys എല്ലാവരും വെള്ളമുണ്ടും ഷർട്ടും അണിഞ്ഞിട്ടായിരുന്നു ക്യാമ്പസിലേക്ക് വന്നത്…… candidates ആയ ഞങ്ങൾ പെൺകുട്ടികൾ സെറ്റുസാരിയും… അതുകൊണ്ട് ഞങ്ങളെ എല്ലാവരെയും കാണാൻ ആകെത്തുക നല്ല ഭംഗിയായിരുന്നു…..

കോളേജിന്റെ ഓപ്പൺ സ്പേസിൽ വച്ചായിരുന്നു പ്രോഗ്രാം നടന്നത്… ഞങ്ങളെല്ലാവരും ഒരു വശത്തും ഞങ്ങൾക്ക് opposite ആയി ഹർഷനും ഗ്യാങും മറുസൈഡിലായി മുസാഫിറും ഗ്യാങും ഇടം പിടിച്ചു…അവർക്ക് മുന്നിലായി അവരുടെ സ്ഥാനാർത്ഥികളുമുണ്ടായിരുന്നു… with dress code… മുസാഫിറും ടീമും നീലത്തിൽ മുങ്ങിയപ്പോ ഹർഷനും ഗ്യാങും വെള്ളയും ചുവപ്പും കൊണ്ട് മൂടി….

പക്ഷേ അവിടേം ഭംഗീടെ കാര്യത്തിൽ സ്കോർ ചെയ്തത് ഞങ്ങളായിരുന്നു….കഴുത്തിൽ ചുവന്ന റിബണും കൈയ്യിൽ തൂവെള്ള കൊടിയുമായി നിരനിരയായി നിന്ന ഞങ്ങളെ കാണാൻ തന്നെ ഒരാനച്ചന്തമുണ്ടായിരുന്നു….ചുറ്റിനും വീശിയടിച്ച കാറ്റില് ആ കൊടിയും കഴുത്തിലെ മാലയും ഇളകിയാടിക്കളിയ്ക്കുന്നുണ്ടായിരുന്നു…അതിന്റെ കൂടെ ഞങ്ങൾക്ക് ഇരുവശവും കൂട്ടത്തോടെ പാറിക്കളിച്ചു നിന്ന ചുവന്ന ഹൈഡ്രജൻ ബലൂണുകൾ ആകെയുള്ള ഭംഗിയൊന്ന് ഇരട്ടിപ്പിച്ചു….

ഏറ്റവും ഉയർന്ന സ്ഥാനം മുതൽ alphabetical order അനുസരിച്ച് ഓരോ സ്ഥാനാർത്ഥിയേയും വിജു കുമാർ സാർ തന്നെ announce ചെയ്തു… chairman സ്ഥാനാർത്ഥിയായി ആദ്യം announce ചെയ്തത് ആര്യൻ ചേട്ടനെ തന്നെയായിരുന്നു….

ആര്യാ… പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ…മറ്റൊരു പാർട്ടീടെയും പേര് എടുത്ത് പറയരുത്…അവരെ ആരെക്കുറിച്ചും ഒന്നും പറയാൻ പോവരുത്…നീ നിന്റെ വോട്ട് മാത്രം ഉറപ്പ് വരുത്തണം…!!!

സഖാവ് അത്രയും പറഞ്ഞ് ആര്യൻ ചേട്ടനെ ഡയസിലേക്കയച്ചു… ആര്യൻ ചേട്ടന്റെ ചെറിയൊരു പ്രസംഗം കഴിഞ്ഞതും ചുറ്റും വീറോടെ ഒരു മുദ്രാവാക്യം അലയടിച്ചു… സഖാവിന്റെ ശബ്ദമായിരുന്നു അത്….ആ മുദ്രാവാക്യം വിളിയോട് കൂടി സഖാവ് തന്നെ ആര്യൻ ചേട്ടന്റെ കഴുത്തിലേക്ക് ഒരു മാലയും കൈയ്യിലേക്ക് കൊടിയും ഏൽപ്പിച്ചു കൊടുത്തു…

പിന്നെ മുദ്രാവാക്യം വിളി ജിഷ്ണു ചേട്ടൻ ഏറ്റെടുത്തു…അവിടമാകെ ഒരു ആവേശക്കടലിരമ്പം തന്നെ നിറയുകയായിരുന്നു… എല്ലാ പാർട്ടിയുടേയും candidates നെ വിളിയ്ക്കും തോറും അവരും മുദ്രാവാക്യം വിളിയോടെ അവരുടെ സ്ഥാനാർത്ഥികളെ വരവേറ്റു….

ഒടുവിൽ എന്റെ ഊഴം വന്നെത്തി…അല്പം പേടിയോടെ ഞാൻ സഖാവിന്റെ മുഖത്തേക്ക് നോക്കിയതും സഖാവ് ഇരുകണ്ണുകളും അടച്ചൊന്ന് പുഞ്ചിരിച്ചു കാണിച്ചു…ആ മുഖം കണ്ടതും എവിടെ നിന്നോ ഒരാത്മ വിശ്വാസം വന്നപോലെ ഞാൻ ഡയസിലേക്ക് നടന്നു…

പഠിച്ചു വച്ചിരുന്ന കുറച്ചു കാര്യങ്ങൾ സംസാരിച്ച് ഞാൻ ഡയസിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും സഖാവിന്റെ മുദ്രാവാക്യം വീണ്ടും അവിടെ മുഴങ്ങി കേട്ടു….

💪Red salute….Red salute… Red salute the comrade….💪

ആര്യൻ ചേട്ടന് ശേഷം സഖാവ് എനിക്കായിരുന്നു മുദ്രാവാക്യം വിളിച്ചത്..ആ സന്തോഷത്തിൽ നിൽക്കുമ്പോഴായിരുന്നു സഖാവ് കൈയ്യിൽ കരുതിയ ഒരു മാല എന്റെ കഴുത്തിലേക്ക് അണിയിച്ചത്…അതിന്റെ കൂടെ ഒരു കൊടി കൂടി എന്റെ കൈയ്യിലേക്ക് പകർന്നു തന്നു…. എന്റെയുള്ളിൽ തോന്നിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു….ആ കൊടിയെ തോളോട് ചേർത്ത് പിടിച്ച് ഞാനും എന്റെ മുഷ്ടി ചുരുട്ടി ഉറക്കെ മുദ്രാവാക്യം ചൊല്ലിയിറങ്ങി…

meet the candidate കഴിയും വരെ എന്റെ മനസിൽ നിറയെ സഖാവ് എന്റെ കഴുത്തിൽ ഹാരമണിയിച്ചു തന്ന നിമിഷമായിരുന്നു….ആ പ്രോഗ്രാം കഴിഞ്ഞ് ക്യാമ്പസാകെ ഇലക്ഷൻ ലഹരിയിൽ അടിമുടി മുങ്ങി കുളിയ്ക്കാൻ തുടങ്ങ്വായിരുന്നു….

meet the candidate കഴിഞ്ഞ് Individual vote ചോദിയ്ക്കാനായി എല്ലാവരും ഓരോരോ കോണുകളിൽ ഇടംപിടിച്ചു….. എല്ലാവരോടും വോട്ട് ചോദിച്ച് ചോദിച്ച് ഞാനൊരു വകയായി നിന്നപ്പോഴായിരുന്നു സഖാവിന്റെ വരവ്…എന്നെ കണ്ടതും സഖാവ് പതിവില്ലാതെ ഒന്ന് ചിരിച്ചു കാണിച്ചു…

എന്താ നീലാംബരി… വോട്ട് ചോദിച്ച് ക്ഷീണിച്ചോ…???

ഞാനതു കേട്ട് കണ്ണ് ചിമ്മാതെ സഖാവിന്റെ മുഖത്തേക്ക് തന്നെയൊന്ന് നോക്കി നിന്നു…

ഏയ്…ഇല്ല…..കുഴപ്പമൊന്നുമില്ല…!!! വോട്ട് ചോദിയ്ക്ക്യായിരുന്നു…!!!

നീ ഇപ്പൊഴേ ജയിച്ചിരിക്ക്യല്ലേ…!!! അതുകൊണ്ട് നീ ഇനി അധികം വോട്ട് ചോദിച്ച് കഷ്ടപ്പെടേണ്ട… കുറച്ചു നേരം റെസ്റ്റെടുത്തോ…!!!

സാരല്യ… ബുദ്ധിമുട്ടൊന്നുമില്ല…!!

ഞാൻ പറഞ്ഞത് കേട്ട് സഖാവ് എന്റെ മുഖത്തേക്ക് നോക്കി തന്നെ ഒന്ന് ചിരിച്ചു…

ഇത്രേം മതി നീലാംബരി.. ഞാൻ സീരിയസായി പറഞ്ഞതാ… പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കൂടെ വന്നാൽ ഞാനൊരു പണി തരാം…

ഞാനതു കേട്ട് അല്പം സംശയ ഭാവത്തിൽ സഖാവിന്റെ മുഖത്തേക്ക് നോക്കി…

എന്ത് പണിയാ…???

വലിയ ഭാരിച്ച പണിയൊന്നുമല്ല… എന്റെ പിറകേ പോന്നോളൂ…

സഖാവതും പറഞ്ഞ് നടന്നു… ഞാൻ പിറകേയും.ആദ്യമായിട്ടായിരുന്നു സംഗീത ഇല്ലാതെ ഒരു പോക്ക്….സാരിയുടുത്തത് കാരണം നടക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു… പിന്നെ ഒരുവിധം സഖാവിനൊപ്പം കത്തിച്ചു വിട്ടു… ഇടയ്ക്ക് ഓരോ ക്ലാസ് റൂമിന് വാതിൽക്കൽ നിന്നും students ഘോഷണ്ണാന്നും വിളിച്ച് സഖാവിനോട് സംസാരിക്കുന്നുണ്ടായിരുന്നു…

ഞാനവരുടെ സംസാരം തീരും വരെ അവിടെ തന്നെ wait ചെയ്തു… ഒടുവിൽ എല്ലാം കഴിഞ്ഞ് ഞങ്ങള് കോളേജിലെ യൂണിറ്റ് കമ്മിറ്റി റൂമിൽ ചെന്നു നിന്നു… അവിടെ ഡസ്കിൽ നിറയെ പല വലിപ്പത്തിലുള്ള ആലിലകൾ അലങ്കോലമായി വാരിവിതറിയിട്ടിരിക്ക്യായിരുന്നു…. സഖാവ് അതിൽ നിന്നും ഒരെണ്ണം എടുത്ത് എന്റെ നേർക്ക് നീട്ടി…

ദേ ഇതിൽ ഓരോ candidates ന്റെയും പേരെഴുതിയ വയ്ക്കാമോ… അതിന്റെ കൂടെ vote for—– എന്നുകൂടി എഴുതണം…!!!

ഞാനതിനെല്ലാം തലയാട്ടി കേട്ടു…

ദേ whitener…എഴുതിയ്ക്കോ…!!

സഖാവ് ഒരു whitener എനിക്ക് നേരെ നീട്ടി തന്നു… എന്നിട്ട് മറ്റൊരു ആലില എടുത്ത് സഖാവും അതിലേക്ക് എഴുതാൻ തുടങ്ങി…തലചരിച്ച് പിടിച്ച് ഫുൾ concentration എഴുത്തിലേക്ക് കൊടുത്തായിരുന്നു സഖാവിന്റെ ഇരുപ്പ്….ഞാനും പിന്നെ അധികം mind ആക്കാൻ പോവാതെ എഴുതാൻ തുടങ്ങി…

ഈ ക്യാമ്പസിലെ ഏറ്റവും ജാഡയുള്ള ആളാണോ നീലാംബരി ഞാൻ….???

സഖാവിന്റെ ചോദ്യം കേട്ട് എഴുത്തിക്കോണ്ടിരുന്ന ഞാൻ ഒരു ഞെട്ടലോടെ എഴുത്ത് നിർത്തി… സഖാവിനെ നോക്കിയപ്പോ ആ ചോദ്യം ചോദിച്ചത് ഞാനേ അല്ല എന്ന മട്ടിലൊരു ഇരുപ്പും.. ഞാൻ സഖാവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നതും സഖാവ് എഴുതുന്നത് നിർത്തി എന്റെ നേർക്ക് ലുക്ക് വിട്ടു…

ഞാൻ ചോദിച്ചതിന്റെ ഉത്തരം കിട്ടീല്ല….!!! എനിക്ക് അത്രയും ജാഡയുണ്ടോ…???

സഖാവിന്റെ കണ്ണുകൾ എന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയായിരുന്നു… അതിനെ നേരിടാനാവാതെ ഞാൻ മുഖം തിരിച്ചു…. തുടരും… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *