ഈ മഴയിൽ, തുടർക്കഥ ഭാഗം 7 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Thasal

🎶ആരോ പാടുന്നു ദൂരെ,,,, ആ,,,ആ,,,, 🎶

“അയ്യോ,,, ആരായാലും ദൂരെ നിന്ന് പാടിക്കോട്ടെ അതിന് ഇയാളെന്തിനാ കിടന്ന് കാറുന്നെ,,,, മിക്കവാറും ഇയാളെ ഞാൻ തന്നെ കൊല്ലും,,,,, ക്കൂൂ,,,, ”

ജോയ് അങ്കിൾ സ്റ്റേജിൽ നിന്ന് പാടുന്നത് കേട്ടു കണ്ട് യൂത്തിന് ക്ഷമയില്ല,,, എല്ലാരും കൂടെ കൂവി വിളിക്കുന്നുണ്ട് എങ്കിലും തൊലിക്കട്ടിയിൽ ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ജോയ് തന്റെ പണി തുടർന്നു,,,

“കൂവിയിട്ട് കാര്യം ഇല്ലടാ,,,,,, വർഷങ്ങളായി ഈ ജോലി ഇയാൾക്കുള്ളതാ എന്ന വെപ്പ്,,,, പേരിനു പോലും നാണവും മാനവും അടുത്ത് കൂടി പോയിട്ടില്ല,,, ഇനി ഇപ്പോൾ നീ കൂകിയിട്ടും,,,, ചീറിയിട്ടും ഒന്നും കാര്യം ഇല്ലാ,,,, ഇത് കഴിയും വരെ അങ്ങേര് അവിടെ കാണും,,,, ”

മരിയ പറഞ്ഞതും തൊട്ടടുത്തുള്ള കൃഷ്ണ പല്ല് കടിച്ചു പോയി,,,,,

“ഇയാളെ സ്റ്റേജിൽ നിന്നും ഇറക്കാൻ ആരും ഇല്ലേ,,,,, ”

സ്പോർട്ടിൽ തന്നെ എവിടെ നിന്നോ ഒരു ഗിറ്റാറിന്റെ ശബ്ദം ഉയർന്നു വന്നതും അത് വരെ സ്റ്റേജിലേക്ക് ആയിരുന്ന സ്പോർട്ട് ലേറ്റ് മെല്ലെ സ്ഥാനം തെറ്റി,,,, അത് നേരെ ഒരു സൈഡിലേക്ക് ആയതും അവിടെ ചെയറിൽ ഗിറ്റാർ പിടിച്ചു ഇരിക്കുന്ന ജെറിയെ കണ്ടതും എല്ലാവരുടെയും കരകോശങ്ങൾ ഉയർന്നു,,,, മരിയ ഒരു ചെറു പുഞ്ചിരിയോടെ അവനെ നോക്കി ഇരുന്നതും അവൻ മെല്ലെ മൈക്ക് തന്നോട് ചേർത്ത് വെച്ചു കൊണ്ട് പാടാൻ തുടങ്ങിയിരുന്നു,,,

🎶നെഞ്ചുകുൾ പെയ്തിടും മാമഴെയ്,,,, നീറുകുൾ മൂഴ്കിടും താമരെയ്,,,, സെകിണ്ട്ര മാറിത് വാനിലേ,,, പെണ്ണെ ഉൻ മേൽപിഴെയ്,,, മെല്ലാമൽ വീസിടും പേരലേയ്,,, നെഞ്ച്കുൾ നീന്തിടും താരകൈ,,, പൊൻവണ്ണം സൂടിയ താരികേ,,, പെണ്ണെ നീ കാഞ്ചനെയ്,,, ഓ,,,,ശാന്തി,,,ശാന്തി,,, ഓ,, ശാന്തി,, എൻ ഉയിരേ ഉയിരേ നീ ഏന്തി,,, എൻ സെൻട്രയ് സെൻട്ര എനതാണ്ടി,,, ഇനി നീതാ എൻത നൻതാകി,,,🎶 അവൻ മെല്ലെ പാടി അവസാനിപ്പിച്ചതും അവിടെ വീണ്ടും കരഘോഷങ്ങൾ ഉയർന്നു,,, അവൻ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് നിന്നു കൊണ്ട് ആദ്യം തന്നെ മരിയയെ നോക്കി ഒന്ന് സൈറ്റ് അടിച്ചതും മരിയ കൈ കെട്ടി അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു,,,

“താങ്ക്യൂ,,,,, ആൻഡ് സോറി ജോയ് അങ്കിൾ,,,, പെട്ടെന്നുള്ള എൻട്രി ആയത് കൊണ്ട് പറയാൻ കഴിഞ്ഞില്ല,,, നെക്സ്റ്റ് ടൈം ഐ ഡിഫെനറ്റ്ലി ടെൽ യു,,, ”

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും റോയ് തന്നെ ടിസ്റ്റെർബ് ചെയ്ത ദേഷ്യം ഉള്ളിൽ ഒതുക്കി കൊണ്ട് ഒന്ന് ചിരിച്ചു തലയാട്ടി,,, അത് കണ്ടതും അവൻ മെല്ലെ സ്റ്റേജിൽ നിന്നും ഇറങ്ങി മരിയ ഇരിക്കുന്നിടത്തേക്ക് നടന്നതും വഴിയിൽ വെച്ച് മമ്മമാർ കൈ പൊക്കിയെല്ലാം കാണിക്കുന്നുണ്ട്,,, അവൻ നേരെ വന്നു മരിയയുടെ അടുത്തായി ഇരുന്നതും മരിയ സന്തോഷം കൊണ്ട് അവനെ ഒന്ന് ഹഗ് ചെയ്തു കൊണ്ട് മാറി നിന്നു,,,,

“സൂപ്പർ ആയിരുന്നു,,,, ഇതെല്ലാം എപ്പോ ഒപ്പിച്ചു,,, ”

“എന്റെ പോന്നു മോളെ,,,, വെറുതെ ചൊറിയും കുത്തി നിന്ന എന്നെ ആ കാലമാടൻ പ്രസിഡന്റും ആ കോലം കെട്ടി നിൽക്കുന്ന തള്ളയും കൂടി കയറ്റിയതാ,,,, നാണം കെട്ടു എന്ന് ശരിക്കും കരുതി,,,,ഉഫ്,,,, ”

അവൻ ഒന്ന് തല കുടഞ്ഞു കൊണ്ട് പറയുന്നത് കേട്ടു അവൾ ഒന്ന് കുലുങ്ങി ചിരിച്ചു,,,

“ഞാനും കരുതി എന്ത് പറ്റീന്ന്,,,, എന്തായാലും കൊള്ളായിരുന്നു മോനെ,,,,, അല്ലടാ ഇവിടെ ഇരിക്കാൻ തന്നെയാണോ പ്ലാൻ,,,, ”

“ഞാൻ പാർക്കിങ്ങിൽ കാണും മമ്മ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ നീയും വന്നോണം,,,,,,പിന്നെ ബിയർ വാങ്ങിയിട്ടുണ്ട്,,,, രണ്ട് പേരും അടിക്കും,,,, ഓക്കേ,,,, ”

“ഓക്കേ ഇന്നേക്ക് മാത്രം,,, നീ നടക്ക്,,,, ”

അവൾ മറുപടി വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അവൻ മെല്ലെ എഴുന്നേറ്റ് പാർക്കിങ്ങിലേക്ക് നടന്നു,,, അവൾ ചുറ്റും ഒന്ന് നോക്കിയതും തന്നെ നോക്കുന്ന മമ്മയെ കണ്ട് അവൾ സംശയത്തിൽ ഒന്ന് നോക്കിയതും മമ്മ ജെറിയെ ചൂണ്ടി എങ്ങോട്ട് പോവുകയാ എന്ന് കൈ കാണിച്ചതും അവൾ ഒന്ന് ഇളിച്ചു കൊണ്ട് ചെറുവിരൽ പൊക്കി ടോയ്ലറ്റ് എന്ന് കാണിച്ചതും മമ്മ ഒന്ന് തലയാട്ടി കൊണ്ട് തിരിഞ്ഞു,,,പിന്നീട് അവർ എന്തോ ഓർത്തപോലെ പിന്നെയും തിരിഞ്ഞു നോക്കിയതും മരിയ ഇരിക്കുന്നിടവും ശൂന്യമായിരുന്നു,,, അവർ ആദ്യം സംശയത്തിൽ ചുറ്റുപാടും കണ്ണുഴിഞ്ഞു എങ്കിലും പിന്നീട് എന്തോ ചിന്തയിൽ തിരിഞ്ഞു ഇരുന്നു സ്റ്റേജിലേ പരുപാടിയിൽ ശ്രദ്ധ കൊടുത്തു,,,,

അപ്പോഴേക്കും പാർക്കിങ്ങിൽ എത്തിയ മരിയ തന്നെയും കാത്തു ബുള്ളറ്റിൽ ഇരിക്കുന്ന ജെറിയുടെ പിന്നിൽ കയറി ഇരുന്നു,,,അവൻ കണ്ണാടിയിലൂടെ അവളെ ഒന്ന് നോക്കിയ ശേഷം ബുള്ളറ്റ് മുന്നോട്ട് എടുത്തു,,,

“സ്പീഡിൽ പോ ജെറിച്ചാ,,,, ”

അവൾ പറഞ്ഞതും അവൻ ബുള്ളറ്റിന്റെ വേഗത കൂട്ടി,,, അത് ചെന്ന് അവസാനിച്ചത് നഗരത്തിലെ ബ്രിഡ്ജിന്റെ മുകളിൽ ആണ്,,, അവൾ പെട്ടെന്ന് തന്നെ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി അതിന്റെ വീതിയുള്ള കൈ വരിയിൽ പോയി ഇരുന്നതും തൊട്ടു പിന്നാലെ അവൻ ബുള്ളറ്റിൽ നിന്നും രണ്ട് ബിയർ ബോട്ടിലും പിടിച്ചു കൊണ്ട് അവൾക്കരികിൽ സ്ഥാനം പിടിച്ചു,,,,

രാത്രി ഏറെ വൈകിയത് കൊണ്ട് തന്നെ വാഹനങ്ങൾ വളരെ കുറവായിരുന്നു,,, ഇടക്ക് വരുന്ന ടാങ്കറുകളും ചില രാത്രി സഞ്ചാരികളും മാത്രം,,, നഗരം മുഴുവൻ നിശബ്ദമായി ഉറങ്ങുന്ന സമയം,,, അവൾക്ക് മുന്നിലേക്ക് നീട്ടിയ ബിയർ ബോട്ടിൽ വാങ്ങി അവൾ ഒരു പുഞ്ചിരിയോടെ ദൂരെ മങ്ങിയ വെളിച്ചത്തിൽ കാണുന്ന ഫ്ലാറ്റുകളിലെക്ക് കണ്ണുകളെ അയച്ചു കൊണ്ട് ബിയർ ബോട്ടിൽ ചുണ്ടോട് ചേർത്തു,,,

“ജെറിച്ചാ,,,, ഞാൻ എന്തിനാ ഇവിടെ വരണം എന്ന് പറഞ്ഞത് അറിയോ,,,, ”

അവളുടെ ചോദ്യം കേട്ടതും അവൻ ഒരു സംശയത്തിൽ അവളെ നോക്കി,, പിന്നെ അവൻ ഒന്ന് ചിരിച്ചു,,,

“നിനക്ക് വട്ട്,,,, അല്ലാതെന്താ,,,, ”

“കാര്യം ചോദിക്കുമ്പോൾ തമാശ പറയല്ലേട്ടൊ,,, ”

അവൾ അല്പം ദേഷ്യത്തിൽ പറഞ്ഞതും അവൻ മെല്ലെ അവളോട് ചേർന്നു ഇരുന്നു കൊണ്ട് ബോട്ടിൽ ചുണ്ടോട് ചേർത്തു,,,

“മ്മ്മ്,, എന്ന നീ പറ,,,,എനിക്കും അറിയാലോ ഇതിന് പിന്നിലെ ഹിസ്റ്ററിയും ജോഗ്രഫിയും എല്ലാം,,,, ”

അവൻ പറയുന്നത് കേട്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു,,,

“പണ്ട് ഞാനും അപ്പയും മമ്മയും ഇത് വഴി പോകുമ്പോൾ ഞാൻ പല വട്ടം വാശി പിടിച്ചിട്ടുണ്ട് ഇവിടെ ഒന്ന് ഇറങ്ങാൻ,,,”

“അതിനെല്ലാം തല്ലും കിട്ടി കാണും,,,, ”

“മ്മ്മ്,,, നല്ലോണം കിട്ടും,,,, അന്ന് എന്റെ വിചാരം ഇതിന് താഴെ വേറെ ഏതാണ്ടൊക്കെയോ ആണെന്ന,,, അത് പോലെ ആ കാണുന്ന ഫ്ലാറ്റുകൾ കാണുമ്പോൾ അതെന്താ എന്ന് അറിയാനുള്ള ത്വരയും,,,, പിന്നെ ഒരു സീക്രെട് അറിയോ,,,, ഞാൻ ആരും കാണാതെ ഇങ്ങോട്ട് വന്നിട്ടുണ്ട്,,, ഒരു രാത്രിയിൽ,,,, ”

അവൾ പറയുന്നത് കേട്ടു ബിയർ കുടിച്ചിരുന്ന ജെറി തരിപ്പ് കയറി ചുമക്കാൻ തുടങ്ങി,,,,

“ഒറ്റക്കോ,,,, ”

“മ്മ്മ്,,,,, എനിക്ക് സ്കൂട്ടി വാങ്ങിയിട്ട് പിറ്റേ ദിവസം,,, അന്ന് നീ ഫ്ലാറ്റിൽ വന്നിട്ടില്ല,,, ഞാൻ ആരും കാണാതെ മുങ്ങിയതാ,,,, ഇന്ന് വരെ ഈ കാര്യം ആരും അറിഞ്ഞിട്ടില്ല,,,”

“ആരും,,,, ”

അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയതും അവളും അത് പോലെ അവനെ നോക്കി,,,,

“ടാ അത് നീ ആയിട്ടു പറഞ്ഞാൽ ഉണ്ടല്ലോ,,,, ശരിയാക്കും നിന്നെ,,,, ”

അവന് നേരെ വിരൽ നീട്ടി കൊണ്ടുള്ള അവളുടെ സംസാരം കേട്ടപ്പോൾ തന്നെ അവൻ ആ വിരൽ ഒന്ന് പിടിച്ചു താഴ്ത്തി,,,

“ഇല്ലടി കുതിരേ,,,, ”

രണ്ട് പേരും അവരുടേതായ ലോകത്ത് പുറം കാഴ്ച കണ്ടും സംസാരിച്ചും ആഘോഷിക്കുകയായിരുന്നു,,,, അവൻ പോകാനായി ബ്രിഡ്ജിൽ നിന്നും ഇറങ്ങി താഴെ നിന്നതും അവൾ മെല്ലെ അതിന് മുകളിലായി കയറി നിന്നു,,,,ഒരു കയ്യിൽ ബിയർ ബോട്ടിലും പിടിച്ചുള്ള അവളുടെ നിൽപ്പ് കണ്ടപ്പോഴേ അവൻ ഒരു പേടിയിൽ അവളെ പിടിക്കാൻ നിന്നു എങ്കിലും അവൾ ഇറങ്ങാൻ തയ്യാറായില്ല,,,,,,

“നിനക്ക് അറിയോടാ ജെറി,,,,, ടാ ജെറി,,,, ”

നാവ് കുഴഞ്ഞുള്ള അവളുടെ വിളി കേട്ടപ്പോഴെ അവന് ഏകദേശം കാര്യം മനസ്സിലായിരുന്നു,,,

“ആ കേൾക്കുന്നുണ്ട്,,,, ”

“ആ അങ്ങനെ പറ,,,, ഞാനെ വെറും പാവം ആയിരുന്നടാ,,, ഒരു പാവം,,,, അപ്പോഴാണ് അയാൾ വന്നത്,,,,, സോറി,,,,, അയാൾ വന്നതിന് ശേഷം ആണ് ഞാൻ വന്നത്,,,, മൈ മിസ്റ്റേക്ക്,,, നിനക്ക് മനസ്സിലാകുന്നുണ്ടോടാ,,,,, ”

സ്റ്റേജ് പെർഫോമൻസ് പോലുള്ള അവളുടെ അലറൽ കേട്ടപ്പോൾ തന്നെ അവൻ ഒരു പേടിയിൽ ചുറ്റുഭാഗം നോക്കി,,,

“എന്റെ പോന്നു മരിയ,,,, ഇത് ഞാൻ നാളെ രാവിലെ കേട്ടോളാം,,, നൈറ്റ്‌ ഡ്യൂട്ടിയുള്ള പോലീസുകാർ വല്ലതും കണ്ടാൽ അകത്തു കിടക്കേണ്ടി വരും,,, നീ ഇറങ്ങിക്കെ,,,, വീണാൽ പൊടി പോലും കിട്ടില്ല,,,, ”

“നീ പോടാ പട്ടി,,,, നിനക്ക് പറ്റില്ലേച്ചാൽ ഇട്ടേച്ചു പോടാ,,, ഈ മരിയ ഇന്ന് എല്ലാം പറഞ്ഞിട്ടേ ഇറങ്ങൂ,,,, കേൾക്കാൻ കഴിയും എങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി,,, കേട്ടോടാ,,,, ”

ബിയർ കുപ്പിയും പിടിച്ചുള്ള അവളുടെ പെർഫോമൻസ് കണ്ടപ്പോൾ തന്നെ അവന് ചിരി ഒതുക്കാൻ കഴിഞ്ഞില്ല,,,അവൻ അവളെ ഒന്ന് നോക്കി തലയാട്ടിയതും അവൾ കയ്യിലെ ബിയർ കുപ്പി അവനെ ഏൽപ്പിച്ചു കൊണ്ട് രണ്ട് കയ്യും മുകളിലെക്ക് ഉയർത്തി,,,,

“എന്റെ കർത്താവെ ഈ കുഞ്ഞാട് തുടങ്ങട്ടെ,,,, ”

അവൾ അതും പറഞ്ഞു കുരിശ് വരച്ചു കൊണ്ട് അവനെ ഒന്ന് സൂക്ഷിച്ചുനോക്കി,,,

“നിനക്ക് അറിയാമോടാ,,,, ആദ്യം വന്നത് അയാളാ,,,, അത് കഴിഞ്ഞു കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ ഞാനും ഉണ്ടായി,,,,എന്താ ഭംഗി,,, പെൺകുട്ടിയല്ലെ,,, നമുക്ക് ആൻമരിയ എന്ന് പേരിടാം,,,, എന്താ സ്നേഹം,,,, ജനിച്ചു രണ്ട് കൊല്ലം സ്നേഹം വാരി കോരി തരുകയല്ലായിരുന്നൊ,,,,,സ്നേഹിച്ചു സ്നേഹിച്ചു അഭിനയിച്ചു ആരും കാണാതെ വേദനിപ്പിച്ചു അവസാനം എന്നെ ഇങ്ങനെയാക്കി,,,,അവസാനം അയാൾ പോയപ്പോഴും ഇങ്ങനെ തന്നെ നിന്നു ഞാൻ,,, ഒരാളോടും നല്ല രീതിയിൽ സംസാരിക്കാതെ,,,,അറിയോ നിനക്ക് കോളേജിൽ എല്ലാവരും എന്നെ ഡെവിൾ എന്ന വിളിച്ചിരുന്നത്,,,,അയാൾ കാരണമാ,,,, കൊല്ലണം,,,, എനിക്ക് കൊല്ലണം അയാളെ,,,, ”

പറയുന്നതിനനുസരിച്ച് ബ്രിഡ്ജിൽ നിന്നും ഇറങ്ങി വരുന്ന മരിയയെ കണ്ട് അവന് പാവം തോന്നി അവളെ ഒന്ന് താങ്ങി പിടിച്ചു കൊണ്ട് സൈഡിൽ പാർക്ക്‌ ചെയ്ത ബുള്ളറ്റ് ലക്ഷ്യമാക്കി നടന്നു,,,

“എന്നെ എങ്ങോട്ട് കൊണ്ട് പോകുകയാ,,,,എന്നെ അയാളുടെ അടുത്തേക്ക് കൊണ്ട് പോ,,, കൊല്ലണം അയാളെ,,,, ”

അവന്റെ കയ്യിൽ കിടന്ന് പിടഞ്ഞു കൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,,

“അയാളെ നമുക്ക് നാളെ കൊല്ലാം,,, ഇന്ന് വീട്ടിൽ പോകേണ്ടേ,,,, ”

“വേണ്ട ആദ്യം അയാളെ കൊല്ലണം,,,, ”

“ഇത് രാത്രിയല്ലെ,,, ഇപ്പോൾ പോയാൽ കണ്ണ് കാണില്ല,,, നാളെ പോയിട്ട് കൊല്ലാം,,,”

“ശരിക്കും,,, ”

“ശരിക്കും,,,, ”

ഒരു കുഞ്ഞിനെ പോലെ ചുണ്ട് കൂർപ്പിച്ചു ചോദിക്കുന്ന അവളെ കണ്ട് അവന് ചിരി വന്നിരുന്നു,,, അവൻ അവളെയും പിടിച്ചു ബുള്ളറ്റിൽ കയറി,,,

“ഒരു ബിയർ അടിച്ചപ്പോഴേക്കും കാറ്റ് പോയ ഇവളാ കൊല്ലാൻ പോകുന്നത്,,,,, ”

“എന്താ പറഞ്ഞേ,,,, ”

അവനോട് ചേർന്നു ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു,,,,

“ബോധം പാതി മറഞ്ഞാലും പാമ്പിന്റെ ചെവി തന്നെ,,,, ഒന്നും ഇല്ല പൊന്നെ,,, നീ പിടിച്ചു ഇരുന്നോണം,,,, വഴിയിൽ വീണാൽ പോലും അറിയില്ല,,, അതിനും ഇച്ചിരി വെയിറ്റ് വേണ്ടേ,,,, ”

ഒരു ചിരിയോടെ ഓരോന്ന് പറഞ്ഞു കൊണ്ട് അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തതും അത് കണ്ട് കൊണ്ട് കുറച്ച് പിന്നിൽ നിർത്തിയിട്ട കാറിൽ ഇരിക്കുന്ന ആളിൽ ഒരു സംശയം ജനിക്കുകയായിരുന്നു,,,

💜💜💜💜💜💜💜💜💜💜💜

“പാതിരാത്രി കയറി വന്നിട്ട് സൂര്യൻ ഉച്ചിയിൽ ഉതിച്ചാലും എഴുന്നേൽക്കില്ല,,, ടി,,,മരിയ,,,,നിന്റെ ഒക്കെ താളത്തിനൊക്കെ തുള്ളുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ,,,,,എഴുന്നേൽക്കടി,,,, ”

മമ്മയുടെ ചീത്ത പറച്ചിലും തലയിൽ എന്തോ ഭാരവും അനുഭവപ്പെട്ടപ്പോൾ ആണ് അവൾ ഉണരുന്നത്,,,കണ്ണ് തുറക്കാൻ നന്നേ കഷ്ടപ്പെട്ട് കൊണ്ട് അവൾ എഴുന്നേറ്റു ബെഡിന്റെ ബാക്ക്ബോർഡിൽ ഒന്ന് ചാരി ഇരുന്നു,,,, തലയിൽ എന്തോ പെരുപ്പ് അനുഭവപ്പെട്ടതും അവൾ തലയിൽ ഒന്ന് കൈ വെച്ച് പോയി,,, ഇന്നലത്തെ കാര്യങ്ങൾ പൂർണമായും മൈൻഡിൽ വരുന്നില്ല എങ്കിലും എന്തൊക്കെയോ ഓർത്തെടുത്തു കൊണ്ട് അവൾ സൈഡിലെ ടേബിളിൽ വെച്ച കോഫി എടുത്തു കുടിച്ചു,,,

“ആഹ് എഴുന്നേറ്റോ തമ്പുരാട്ടി,,,,സമയം എത്രയായി എന്ന വിചാരം,,, ഇന്ന് എന്താടി ഹോസ്പിറ്റലിൽ പോകുന്നില്ലേ,,,,”

“ഇന്ന് ഹാഫ്ഡേ ലീവ് എടുത്തു,,,, ”

“എപ്പോഴും അങ്ങനെ പറഞ്ഞാൽ മതി,,,, ഈ മടിക്കെ ശമ്പളം കിട്ടുമ്പോൾ പഠിച്ചോളും,,,, ”

ഓരോന്ന് പറഞ്ഞു കൊണ്ട് അവർ ഹാൻഡ്ബാഗിലേക്ക് സാധനങ്ങൾ എടുത്ത് വെക്കുന്നത് കണ്ട് അവൾ അവരെ ഒന്ന് കണ്ണുഴിഞ്ഞു,,,

“മമ്മ എങ്ങോട്ടാ പോകുന്നത്,,,, ”

“ഞാൻ സാധാരണ എങ്ങോട്ടാ പോകാറുള്ളത്,,,, അങ്ങോട്ട്‌ തന്നെ,,,, ”

അവർ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ നിന്നു,,,

“മമ്മ ഒന്ന് നിന്നെ,,,, ”

അവളുടെ വിളി കേട്ടതും അവർ സംശയത്തിൽ ഒന്ന് തിരിഞ്ഞു,,,,

“ഇപ്രാവശ്യത്തെ സാലറിയുടെ 50% അത് എനിക്ക് വേണം,,,, ഇനി എന്ത് ന്യായം പറഞ്ഞാലും ആ ഡേറ്റിന് എന്റെ കയ്യിൽ തരണം,,,,”

“അത്,,,, ”

അവർ നിന്ന് പരുങ്ങാൻ തുടങ്ങി,,,

“അതും ഇതും ഒന്നും ഇല്ലാ,,, വേണം,,,,പിന്നെ ഇപ്രാവശ്യത്തെ അധികചിലവും കുറച്ചേക്ക് മനസ്സിലായോ,,,,”

“ഈ എന്താടി എന്റെ അപ്പൻ ആവുകയാ,,,, എനിക്ക് ഇഷ്ട്ടമുള്ളത് ഞാൻ ചെയ്യും,,, അത് ചോദിക്കാൻ നീ ആരാ,,,, ”

“ഞാൻ നിങ്ങളെ മൂത്ത പുത്രി,,,, ന്യായം പറഞ്ഞു ഒതുക്കാം എന്ന വല്ല മോഹവും ഉണ്ടെങ്കിൽ മമ്മ അങ്ങ് വാങ്ങി വെച്ചേര്,,,,, മമ്മ തരും,,, അല്ലേൽ ഞാൻ വാങ്ങിക്കും,,,, ”

“നമുക്ക് കാണാം,,,, ”

പുറത്തേക്ക് ഇറങ്ങുന്നതിനോടൊപ്പം അവർ പറഞ്ഞു,,,,

“ആ കാണാന്നെ,,,, ”

അവളും ഒട്ടും വിട്ട് കൊടുക്കാതെ പറയുന്നതിനിടയിൽ ആണ് ക്രിസ് ഡോറും തുറന്ന് കയറി വന്നത്,,,,

“രാവിലെ തന്നെ തുടങ്ങിയോ,,,,,, ”

അവൾ മുടി ഒന്ന് പിന്നിയിട്ട് കൊണ്ട് ചോദിച്ചതും മരിയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കോഫി കുടിച്ചു,,,

“ഇന്നലെ നല്ല ഫിറ്റ്‌ ആയിരുന്നല്ലോ,,,,, ഞാനാ ഡോർ തുറന്ന് തന്നത്,,,, ”

“ആഹ്ഡി ലേശം ഓവർ ആയി,,,അല്ല നീ സ്കൂളിൽ പോകുന്നില്ലേ,,,, ”

“മ്മ്മ്,,, ചേട്ടായി കാത്തു നിൽക്കുന്നുണ്ട്,,, എന്നാൽ ഞാൻ പോയെ,,,,, ചേട്ടായി ബേബിയോട് പറഞ്ഞു ഇന്ന് ഓഫിസിലേക്ക് ഒന്ന് ചെല്ലാൻ,,,,, ”

അതും പറഞ്ഞു അവൾ പുറത്തേക്ക് ഓടിയതും മരിയ ബെഡിൽ നിന്നും എഴുന്നേറ്റു ഹാളിൽ ഉള്ള ബാൽകണിയിലേക്ക് നടന്നു,,, താഴെ അവളെ കാത്തു നിൽക്കും പോലെ ജെറി ഉണ്ടായിരുന്നു,,, അവൻ കൈ ഉയർത്തി കാണിച്ചതും അവളും കൈ ഉയർത്തി,,,അവർ പോകും വരെ അവൾ അവിടെ തന്നെ നിന്നു,,,

💜💜💜💜💜💜💜💜💜💜💜💜💜

“ആഹ്,,,, നീ ആ കാന്റീനിലെക്ക് കയറി വാ,,,, ”

“ടാ സമയം വൈകി,,,, പോകണ്ടേ,,,, ”

“നീ വാഡി,,,, ആവശ്യം ഉണ്ട്,,,, ”

അവന്റെ ശബ്ദത്തിലെ ഗൗരവം മനസ്സിലാക്കി കൊണ്ട് ടുവീലർ ഒന്ന് സൈഡ് ആക്കി ഹെൽമെറ്റ്‌ ഊരി വെച്ച് കൊണ്ട് അവൾ ഓഫീസിന് തൊട്ടടുത്തുള്ള കാന്റീൻ ലക്ഷ്യമാക്കി നടന്നു,,,, ആദ്യം അവിടേക്ക് വന്നത് കൊണ്ട് തന്നെ പരിജയക്കാരെ നോക്കി ഒരു ഇളം പുഞ്ചിരിയോടെ അവൾ ഉള്ളിലേക്ക് കയറിയതും സൈഡിൽ ഒരു ടേബിളിൽ ഇരിക്കുന്ന ജെറിയെ കണ്ട് അവൾ അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് അവന് ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്നു,,,,

“എത്ര നേരം ആയി പുറത്ത് വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്,,,, നിനക്ക് എന്താ നേരത്തെ ഇറങ്ങിയാൽ,,,, ”

അവൾ ദേഷ്യത്തോടെ ചോദിക്കുമ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,

“രാഘവ്,,,,ഇതാണ് താൻ ചോദിച്ചയാൾ,,,,, മരിയ,,,,,”

പെട്ടെന്നുള്ള അവന്റെ സംസാരം കേട്ടു അവൾ അവൻ നോക്കുന്ന സൈഡിലേക്ക് തല ചെരിച്ചതും തനിക്കടുത്ത് ഇരിക്കുന്ന ആളെ കണ്ടതും ആദ്യം അവളിൽ ഒരു ഞെട്ടൽ ഉണ്ടായി എങ്കിലും പിന്നീട് വല്ലാത്തൊരു പുഞ്ചിരിയോടെ അവനെ നോക്കി,,,

“രാഘവ്,,,,എടാ,,,, ”

അവളുടെ വാക്കുകളിൽ തന്നെ അവളുടെ സന്തോഷം കാണാൻ കഴിഞ്ഞിരുന്നു,,, രാഘവ് ഒരു ഇളം പുഞ്ചിരിയോടെ അവളെ നോക്കി അവളുടെ കയ്യിൽ ഒന്ന് പിടുത്തമിട്ടു,,,,

“ആഹാ നിങ്ങൾ മുന്നേ പരിജയം ഉണ്ടോ,,,, ”

“പിന്നെ ഇല്ലാതെ,,,, ഞങ്ങളുടെ ബാച്ചിലെ ആകെയുള്ള അഞ്ച് മെയിൽ സ്റ്റുഡന്റസിൽ ഒരാളായിരുന്നു,,,,,നിങ്ങൾ എങ്ങനെയാ പരിജയം,,,, ”

“ഇപ്പോൾ ഞങ്ങൾ ഒരുമിച്ച ജോബ് ചെയ്യുന്നേ,,, ”

“ഇവന്റെ ഓഫിസിലോ,,,,, ഹൗ,,,,”

“അന്ന് നമ്മൾ സ്ട്രൈക്ക് വിളിച്ചതിന് ശേഷം ഞാൻ കോളേജിൽ നിന്നും ഇറങ്ങി പോന്നില്ലേ,,, അതിന് ശേഷം ഒരുപാട് കഷ്ടപ്പെട്ട് കൺടൊടാഷൻ അടച്ചു സിർട്ടിഫിക്കറ്റ് ഒക്കെ തിരികെ വാങ്ങി,,,, അച്ഛന്റെ സ്ട്രിക്ട് ഓർഡർ ഉള്ളത് കൊണ്ട് തന്നെയും കാശ് ആദ്യമേ പൊടിച്ചത് കൊണ്ടും ഡിഗ്രിക്ക് ജോയിൻ ചെയ്തു,,,ഇവിടെ വരെ എത്തി,,,, ”

അവൻ പറഞ്ഞു നിർത്തി കൊണ്ട് ചെയറിൽ ഒന്ന് ചാരി ഇരുന്നു,,,,

“ആഹാ,,,, എന്നിട്ട് എന്നെ എങ്ങനെ കണ്ട് പിടിച്ചു,,,, ഞാൻ ആർക്കും പിടി കൊടുക്കാതെ പോകുകയായിരുന്നു,,,,”

“ആഹ്ഡി,,,, അതിന് ശേഷം പിന്നെ കണ്ടില്ലായിരുന്നല്ലോ,,,, ഇവിടെ ജോയിൻ ചെയ്തതിന് ശേഷം ജെറിയോട് കൂട്ടായി,,, ഇവൻ മരിയ എന്ന് പല ആവർത്തി പറയും എങ്കിലും അത്ര അങ് ശ്രദ്ധിച്ചില്ല,,,ഇന്നലെ നിങ്ങളെ ഞാൻ കണ്ടിരുന്നു,,,,ബീച്ച് റോഡിലേ ബ്രിഡ്ജിൽ തൂങ്ങിയുള്ള അഭ്യാസം,,,, അപ്പോൾ മനസ്സിലായി ആ മരിയയും ഈ മരിയയും ഒന്നാണെന്ന്,,, ”

അവന്റെ സംസാരം കേട്ടപ്പോൾ തന്നെ ജെറി വാ പൊത്തി ചിരിച്ചതും മരിയ അവന്റെ കാലിൽ ഒന്ന് ചവിട്ടി,,,,

“ആള് മാറി എന്നെയാ ചവിട്ടിയത്,,,, ”

രാഘവിന്റെ വാക്കുകൾ കൂടി ആയതോടെ അവൾ ഒന്ന് ചമ്മിയ ചിരി ചിരിച്ചു,,,,

“ഫുഡ്‌ കഴിക്കുന്നോ,,,, ”

“ഏയ്‌ ഇല്ലടാ,,, വീട്ടില് കാത്തു നിൽക്കാൻ ആളുണ്ട് മോനെ,,,, എന്നാൽ ശരി ഞങ്ങൾ അങ്ങോട്ട്‌,,,, ”

അവൾ അതും പറഞ്ഞു കൊണ്ട് എഴുന്നേറ്റതും ജെറിയും കൂടെ എഴുന്നേറ്റു,,,

“അല്ല,,, നിന്റെ പണ്ടത്തെ സ്ട്രൈക്കും ചീത്ത വിളിയും ഇപ്പോഴും ഉണ്ടോ,,,, ”

പെട്ടെന്നുള്ള രാഘവിന്റെ ചോദ്യം കേട്ടു ജെറി ഒരു സംശയത്തിൽ മരിയയെ നോക്കിയതും മരിയ നെറ്റി ചുളിച്ചു കൊണ്ട് ഒന്ന് ചിരിച്ചു,,, ഇടയിലൂടെ രാഘവിനെ നോക്കി പോടാ പട്ടി എന്ന രീതിയിൽ ഒന്ന് ചുണ്ടനക്കി,,, അത് കണ്ടതും പറഞ്ഞത് അബദ്ധം ആണെന്ന കണക്കെ അവൻ പെട്ടെന്ന് മുഖം വെട്ടിച്ചു,,,

“എന്ന ശരി മോനെ,,,, നിന്നെ പിന്നെ കണ്ടോളാം,,,, ”

അവന്റെ അരികിൽ ടേബിളിൽ ഒന്ന് അടിച്ചു കൊണ്ട് മരിയ പറഞ്ഞതും രാഘവ് ഒന്ന് ഉമിനീർ ഇറക്കി കൊണ്ട് ജെറിയെ നോക്കിയതും ജെറി എല്ലാം അറിയാം എന്ന കണക്കെ ചിരിക്കുന്നുണ്ട്,,,,

“കാണണോ,,,, ”

“പിന്നെ കാണാതെ,,, കാണും,,,, ശരി പോകട്ടെ,, ഒരു ദിവസം വീട്ടിൽ വരണം,,,, ഓക്കേ,,, ”

“ശുവർ,,,, ”

മരിയ നീട്ടിയ കയ്യിൽ ഒന്ന് പിടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് തലയാട്ടി കൊണ്ട് തിരിഞ്ഞു നടന്നു,,,, അവൾക്ക് പിറകെയായി ജെറിയും,,,

തുടരും…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Thasal

Leave a Reply

Your email address will not be published. Required fields are marked *