ഇന്ന് ഒരു രാത്രി നീ എനിക്ക് ഒപ്പം പോരുമോ, രണ്ട് പെഗ് ചെന്നപ്പോൾ വല്ലാത്ത മൂഡ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രച്ചൂസ് പപ്പൻ

“ഇന്ന് ഒരു രാത്രി നീ എനിക്ക് ഒപ്പം പോരുമോ..? രണ്ട് പെഗ് ചെന്നപ്പോൾ വല്ലാത്ത മൂഡ്… അപ്പോഴാണ് നിന്റെ കാര്യം ഓർത്തത്…” അയാളുടെ വോയിസ്‌ മെസേജ് ഫോണിൽ കേട്ടപ്പോൾ ശരീരത്തിന് വല്ലാത്തൊരു മരവിപ്പാണ് തോന്നിയത്…. അയാൾ ഉപയോഗിച്ചിരുന്ന നമ്പറുകൾ എല്ലാം ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്… ഇത് പുതിയത് നമ്പറിൽ നിന്നാണ്… തിരിച്ചൊന്നും മറുപടി പറയാതെ തന്നെയാ ബ്ലോക്ക്‌ ബട്ടണിലേക്ക് കൈ പോകും മുൻപ് അയാളുടെ കാൾ എത്തിയിരുന്നു … ആദ്യത്തെ റിങ്ങിൽ തന്നെ കട്ട്‌ ചെയ്തെങ്കിലും നിറുത്താതെ ഫോൺ വിളി തുടർന്നപ്പോൾ ആണ് കാൾ ഞാൻ അറ്റൻഡ് ചെയ്തത്..

“എന്തായാലും നീ ഇതുവരെ ഒരുത്തനും കിടക്ക വിരിച്ചില്ലല്ലോ കൊറേ നാളായില്ലേ നീ ഇതിന്റെ ഒക്കെ സുഖം അറിഞ്ഞിട്ട് അതുകൊണ്ട് നിനക്കും എൻജോയ് ചെയ്യാമല്ലോ എന്ന് കരുതി..”

“നിങ്ങൾക്ക് എന്താണ് വേണ്ടത് മതിയായില്ലേ ഇതുവരെ എന്റെ സ്വസ്ഥത കളഞ്ഞത്” എന്ന് ഞാൻ ചോദിച്ചു തീരും മുൻപുള്ള അയാളുടെ മറുപടിയിൽ എനിക്ക് വെറുപ്പാണ് തോന്നിയത്…

“തനിക്ക് എൻജോയ് ചെയ്യാൻ തന്റെ ഇപ്പോഴത്തെ ഭാര്യയെ വിളിക്കടോ” എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു ഭിത്തിയോട് ചേർന്ന് കിടക്കുമ്പോൾ കണ്ണുകൾ അനുവാദം ഇല്ലാതെ നിറയുന്നുണ്ടായിരുന്നു…

ഓർമ്മകൾ വർഷങ്ങൾക് പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ ശവത്തെ പോലെ കിടന്ന് തരാൻ അല്ലാതെ മറ്റെന്തെങ്കിലും അറിയുമോ നിനക്ക് എന്ന അയാളുടെ സ്ഥിരം വാക്കുകൾ എല്ലാ രാത്രിയിലും കാതുകളെ കുത്തിനോവിക്കുന്നുണ്ടായിരുന്നു….

തിരിച്ചൊന്നും പറയാതെ ദേഹത്ത് വെള്ളം ഒഴിക്കുമ്പോൾ ശരീരത്തെക്കാൾ നീറ്റൽ മനസ്സിന് അനുഭവപ്പെട്ടത് ഗർഭിണി ആണ് എന്ന് അയാളോട് പറഞ്ഞ ആ രാത്രിയിലെ പരാക്രമങ്ങളുടെ ഓർമ്മകൾ തികട്ടി വരുമ്പോൾ ആയിരുന്നു..

ഡോക്ടർ മൂന്ന് മാസം റസ്റ്റ്‌ പറഞ്ഞപ്പോളും അയാൾക്ക് എന്നിൽ നിന്നും വേണ്ടത് ശരീരസുഖം മാത്രമായിരുന്നു..

എന്തിനും അവസാനം നിന്നേ പോലെ ഒരു ശവത്തിനെ തന്നെ എന്റെ തലയിൽ കെട്ടി വെച്ചല്ലോ എന്ന വാക്കുകൾ ആയിരുന്നു കൂടുതലും നോവിച്ചത്…

കണ്ണുകൾ കൂട്ടി അടച്ചു ഉറക്കത്തെ ചേർത്ത് പിടികക്കാൻ പാട് പെടുമ്പോൾ പലപ്പോഴും അലമാരയിലെ സർട്ടിഫിക്കറ്റുകൾ എന്നെ നോക്കി കൊഞ്ഞനം കാണിക്കാറുണ്ടായിരുന്നു….

രാവിലെ മുതൽ അയാളുടെ വിഴുപ്പ് തുണികളുമായി മല്ലിടുമ്പോൾ എന്നെന്നേക്കുമായി ഇട്ടറിഞ്ഞ ജോലി എനിക്ക് മുന്നിൽ നിന്ന് പരിഹസിക്കുന്നുണ്ടായിരുന്നു…

മോൾക്ക് ഒരു വയസ്സ് ആകുന്നതിനു തൊട്ടു പിന്നാലെ വീണ്ടും വിശേഷം ആയപ്പോൾ ആണ് അയാളിലെ മറ്റൊരു മൃഗത്തെ ഞാൻ കണ്ടത്….

അബോർഷൻ മാത്രമാണ് മുന്നിൽ എന്ന് അയാളുടെ ഉപദ്രവം കൂടി വന്നപ്പോൾ തിരിച്ചറിഞ്ഞു എങ്കിലും സ്വന്തം ചോരയെ കൂടെ വേണം എന്ന ഉറച്ച തീരുമാനം ആണ് അന്ന് എന്നെ ഒരു ഭ്രാന്തിയെ പോലെ അലാറാൻ പ്രേരിപ്പിച്ചത്.. അന്നും കൈയിൽ കുഞ്ഞിമോൾ ഉണ്ടായിരുന്നു..

എന്നോടുള്ള വാശിക്ക് മറ്റൊരുവളോടൊപ്പം ഞങ്ങളുടെ സ്വകാര്യ മുറിയിൽ എനിക്ക് മുന്നിലൂടെ മദ്യവും ശരീരവും പങ്ക് വെക്കപ്പെട്ടപ്പോൾ ആണ്… ഇനി എനിക്കായി അവിടെ ഒന്നും ചെയ്യാനില്ല എന്ന് തിരിച്ചറിഞ്ഞത്..

പിറ്റേന്ന് ഒരു മറുവിളിക്കായി പോലും കാത്തുനിൽക്കാതെ ആ വീട് വിട്ട് കുഞ്ഞുമായി ഇറങ്ങുമ്പോൾ പോലും അയാൾ പിന്നിൽ നിന്ന് പറഞ്ഞത്.. നിന്നെ പോലൊരു ശവത്തെ ഇനിയും ഭോഗിയ്ക്കണ്ടല്ലോ എന്ന് മാത്രമാണ്..

രാത്രി പന്ത്രണ്ട് കഴിഞ്ഞിട്ടും നിറുത്താതെ ഉള്ള ഫോൺ വിളി കേട്ടാണ് കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റത്…

അയാളുടെ വോയിസ്‌ മെസ്സേജ്കൾ കൊണ്ടും കാളുകൾ കൊണ്ടും നിറഞ്ഞിരുന്നു ഫോൺ…

വീണ്ടും ബെൽ അടിച്ചപ്പോൾ അറ്റൻഡ് ചെയ്തു അയാളോട് ചോദിച്ചത് ശവത്തെ ഭോഗിക്കാൻ എന്തെ നിങ്ങൾക്കിപ്പോൾ മോഹം വന്നത് എന്ന് മാത്രം ആയിരുന്നു…

ഒന്ന് ഊറി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞത് ഭാര്യ ഇവിടെ ഇല്ല… നിനക്ക് ക്യാഷ് എത്രവേണമെങ്കിലും തരാം ഇന്നോ നാളെയോ നീ പറയുന്ന സ്ഥലത്തു ഞാൻ വരാം എന്നായിരുന്നു…

തിരിച്ചൊന്നും പറയാതെ ഫോൺ കൈയിൽ തന്നെ പിടിച്ചു സ്തംഭിച്ചു നിൽക്കുന്ന എന്റെ കൈയിൽ ചെറു ചൂടുള്ള സ്പർശനം ലഭിച്ചപ്പോൾ ആണ് ത ഞാൻ സ്ഥിര ബോധത്തിലേക്ക് തിരിച്ചെത്തിയത്…

എന്റെ അമ്മ മടികുത്ത് അഴിക്കാൻ തുടങ്ങിയിട്ടില്ല ഇതുവരെ അതും തന്നെ പോലെ ഒരു പേപ്പട്ടിക്ക് മുന്നിൽ ഒരിക്കലും ഉണ്ടാവില്ല . അതല്ല പെണ്ണിനെ ശവമായി കാണുന്ന നിങ്ങൾക് പെണ്ണിന്റെ ചൂട് അറിയണം എങ്കിൽ ഞാൻ താരം.. പക്ഷേ അത് തന്റെ മുഖത്തായിരിക്കും അതും നാലാൾ കണ്ടുനിൽക്കേ..ജനിപ്പിച്ച തന്തയെ തല്ലി എന്ന് കൂടെ കേൾപ്പിച്ചേ നിങ്ങൾ അടങ്ങുള്ളൂ എങ്കിൽ എന്താ ചെയ്യുക.. അത് വേണോ… എന്ന അവളുടെ ചോദ്യത്തിന് മുന്നിൽ മൗനത്തിന് അപ്പുറം ഉത്തരം ഇല്ലാതെ ഫോൺ കട്ട്‌ ചെയ്തു പോവുകയാണ് അയാൾ ചെയ്തത്..

ഫോൺ എന്നെ തിരികെ ഏല്പിച്ചു രണ്ടും കണ്ണുകളും അടച്ചു ചെറു ചിരി സമ്മാനിച്ച് അമ്മകിടന്നോളൂ… എന്ന് പറഞ്ഞു തിരികെ നടക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു…

കുഞ്ഞുനാൾ തന്നെ അവളുടെ പേരിനോട് ചേർന്ന് നിന്ന അയാളുടെ പേരിനെ വെട്ടി മാറ്റി എന്റെ പേര് ചേർത്തത് അവള് പെണ്ണായത് കൊണ്ട് തന്നെ ആണെന്ന്.. നല്ലത് ഉശിരുള്ള പെണ്ണ്… വെറും ശവം ആകാൻ ഒരുക്കം അല്ലാത്ത പെണ്ണ്…. കഥ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ, നിങ്ങളുടെ കഥ പേജിൽ ചേർക്കാൻ പേജിലേക്ക് മെസേജ് ചെയ്യുക…

രചന: രച്ചൂസ് പപ്പൻ

Leave a Reply

Your email address will not be published. Required fields are marked *