നീണ്ട പതിനേഴ് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടതല്ലേ താൻ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Sahra Banu

“ആധി…. നീ മറുപടിയൊന്നും പറഞ്ഞില്ല…. ആദിലക്ഷ്മിയുടെ മൗനം സേതുവിന്റെയുള്ളിൽ വല്ലാത്തൊരു പേടിതോന്നി …

“ഞാൻ…. എനിക്കൊന്ന് ആലോചിക്കണം… ” അവളുടെ ഹൃദയം തകർന്നുള്ള മറുപടി കെട്ടും സേതുവിന് യാതൊരു കുറ്റബോധവും തോന്നിയില്ല…

മ്മ്…. Ok…. One week…. സമയമേടുത്ത് നല്ലതുപോലെ ആലോചിച്ചൊരു തീരുമാനം പറഞ്ഞാൽ മതി നീ …. പക്ഷെ. ആ തീരുമാനം നമ്മൾ രണ്ടാളുടെയും മുന്നോട്ടുള്ള ജീവിതത്തിനു സന്തോഷം നൽകുന്നതും കൂടിയാകണം…… എന്ന് മാത്രം…” അയാൾ വാക്കുകളിൽ ഒളിപ്പിച്ച അമ്പുകൾ ലക്ഷ്യം തെറ്റാതെ നേരെ അവളുടെ നെഞ്ചിൽ തന്നെ കുത്തിയിറങ്ങി.. തകർന്ന ഹൃദയ വേദന കണ്ണുനീരായി പുറത്തേക്ക് ചാടുമെന്ന് തോന്നിയതും ആദി വേഗം എഴുന്നേറ്റ് വാതിലിനടുത്തേക്ക് നീങ്ങി…

“നീയെങ്ങോട്ടാ ഈ സമയത്ത്… കിടക്കുന്നില്ലേ…”

“… ഞാനിന്നുമുതൽ മോളോടൊപ്പം കിടന്നോളാം….. ഒരുമുറിയിൽ കിടന്ന് മുറിവ് വൃണമാകുന്നതിലും നല്ലത് ഇനിമുതൽ അവൾക്കോപ്പം ഉറങ്ങുന്നതാ … ” അയാളുടെ മറുപടിക്ക് കാത്ത്നിൽക്കാതെ വാതിലും തുറന്ന് അവൾ പുറത്തെക്കിറങ്ങി… അവൾ പോയതും സേതു ഫോണെടുത്ത് “മഹി എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച് അക്ഷമനായി കാത്തിരുന്നു….. രണ്ട് ബെല്ല് കേട്ടതും മറുതലക്കൽ ആർദ്രമായൊരു സ്ത്രീ ശബ്ദം ഉണർന്നു…

“ഹലോ… മാധവ്….” “ആ… മഹി താനിതുവരെ ഉറങ്ങിയില്ലേ…. ” “ഇല്ലാ മാധവിന്റെ കാളിനായി ഞാൻ കാത്തിരിക്കുവായിരുന്നു… എന്തായി ലക്ഷ്മിയുമായി സംസാരിച്ചോ… ”

“മ്മ്… സംസാരിച്ചു…. “എന്താ അവൾടെ തീരുമാനം…. “അവൾക്ക് സമയം വേണമെന്ന്…. ആയിക്കോട്ടേന്ന് ഞാനും….”

“മാധവ്… Are you okay..? “അതെന്താ മഹിമ…

“അല്ല…. നീണ്ട പതിനേഴ് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടതല്ലേ താൻ.. ഇനി അവളുടെ കണ്ണുനീര് കണ്ട് തന്റെ മനസ്സെങ്ങാനും മാറിയെന്ന് ചോതിച്ചതാ…” “അങ്ങനെയെന്റെ മനസ്സ് മാറുമെന്ന് തനിക്ക് തോന്നുന്നുണ്ടോ…”

“മ്മ്മ്മ്…” അവളുടെയുള്ളിൽ വല്ലാത്തൊരു കുളിരുതോന്നി…. “പക്ഷെ മഹി അവളിത്രപെട്ടെന്ന് നമ്മുടെ റിലേഷൻ എങ്ങനെ കണ്ടുപിടിച്ചൂന്ന എനിക്ക് മനസ്സിലാക്കത്തെ…. എന്തായാലും അവളോട്‌ കാര്യമവതരിപ്പിച്ചപ്പോ മനസ്സിന് വല്ലാത്തൊരാശ്വാസം…..” അവരുടെ പ്രണയസല്ലാപങ്ങൾ വലിൽക്കൽ നിന്ന ആദിയുടെ കാതുകൾക്കുള്ളിൽ കയറിയിറങ്ങി…. നിശബ്ദമായി മകളുടെ റൂം തുറന്ന് അകത്തേക്ക് കയറി വാതിലടച്ചു. വാതിലിൽ ചാരിനിന്നവൾ ഹൃദയം പൊട്ടി കരഞ്ഞു… ശബ്ദം ഉറങ്ങിക്കിടക്കുന്ന തൻറെ മകളായ അപർണ്ണയുടെ കാതുകളിലേക്കെത്തുമെന്ന് തോന്നിയതും അവൾ ബാത്‌റൂമിൽ കയറി ഷവറിനടയിലേക്ക് നീങ്ങിനിന്ന് ടാപ് തുറന്ന് ആവോളം കരഞ്ഞു…. ബാങ്ക് മാനേജർ ആയ തന്റെ ഭർത്താവ് സേതുമാധവൻ… കഴിഞ്ഞ കുറച്ച് നിമിഷങ്ങൾ മുൻപ്‌വരെ തൻറെ പ്രാണനായവൻ…. അയാളുടെ ബാങ്കിൽ ആറുമാസങ്ങൾക്ക് മുന്നേ അസിസ്റ്റന്റ് മാനേജർ ആയി വന്ന മഹിമ എന്ന മുപ്പത്കാരി … ആദ്യമൊക്കെ അവർ വെറുമൊരു കൊളീഗ്സ് മാത്രം. പിന്നെ ഫ്രിണ്ട്സ്.. പതിയെ ആ ബന്ധം പാതിരാത്രിവരെ നീളുന്ന ഫോൺ സംഭാഷണത്തിലേക്കും താനിന്നാലേ അയാളുടെ ഫോണിൽ കണ്ട ചില ഇക്കിളി മെസ്സേജുകളിലേക്കും നീണ്ടു….. അതായിരുന്നു അയാൾക്കുമുന്നിൽ ചോദ്യമായി താൻ ഇട്ടതും … പക്ഷെ…. പക്ഷെ … ചോദ്യങ്ങൾക്ക് അയാളിൽ നിന്നും ഇങ്ങനൊരു മറുപടി താനൊരിക്കലും പ്രതീക്ഷിച്ചില്ല…. എത്ര ലാഘവത്തോടെയാണ് തന്നോടയാൾ ഡിവോഴ്സ് ആവശ്യപ്പെട്ടതെന്ന് ആദി അത്ഭുതത്തോടെ ഓർത്തു….. പതിനേഴു വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അയാൾക്ക് വെറും പതിനഞ്ചു മിനിറ്റ് മാത്രം മതിയാകുമായിരുന്നോ …..ഇത്രേം വർഷത്തെ തന്റെ കഷ്ട്ടപാടിനെ എങ്ങനെയാണ് അയാൾക്ക് തള്ളിപ്പറയാൻ തോന്നിയത്… അയാളുടെ ഒരു കുഞ്ഞിനെ പ്രസവിച്ചിതല്ലേ താൻ..അവൾക്കിപ്പോ പതിനഞ്ചു വയസ്സായി എന്നിട്ടും…..എങ്ങനെ… ചിലപ്പോ ഒന്ന് പ്രസവിച്ച തന്നോട് അയാൾക്ക് പുച്ഛം തോന്നിയിരിക്കുമോ… അതോ തനിക്ക് വയസ്സായിക്കാണുമോ…. ആയിരിക്കാം… അല്ലങ്കിൽ തന്നെക്കാൾ വെറും അഞ്ചു വയസ്സിനിളയതായ വിവാഹം കഴിഞ്ഞ് രണ്ടുവർഷം പോലും ഭർത്താവുമായി ഒരുമിച്ച് താമസിക്കാത്ത ഒരു സ്ത്രീയോട് അയാൾക്ക് പ്രേമം തോന്നേണ്ട കാര്യമുണ്ടോ…. അല്ല… ഇത് പ്രേമമോ അതോ അവളിൽ അയാൾക്ക് തോന്നിയ കാമമോ….അറിയില്ല…. എല്ലാ ആണുങ്ങളും ഇങ്ങനെയായിരിക്കുമോ ഇവർക്കൊക്കെ എന്നാണ് സ്ത്രീ എന്ന ദേഹത്തോടുള്ള ആർത്തി തീരുന്നത്… അവൾ സ്വയം ഒരു വിചാരണ തന്നെ നടത്തി. ഒന്നിനും പൂർണ്ണമായൊരുത്തരം അവൾക്ക് കിട്ടിയില്ല.. … ദേഹത്തുന്ന് ഒലിച്ചിറങ്ങിയ വെള്ളത്തിനൊപ്പം ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ അവൾ പുച്ഛത്തോടെ നോക്കി …. ” ഓരോന്നാലോചിച്ചു നിൽക്കേ ബാത്റൂമിലെ വാതിലിൽ തട്ടുന്ന ശബ്ദം അവളുടെ ചിന്തകളെ തടഞ്ഞു…..

“അമ്മാ…..ഒരുപാട് നേരം അങ്ങനെ നിൽക്കണ്ട…. വല്ല പനിയോ മറ്റും വരും…. ഇറങ്ങി വായോ…. “വാതിലപ്പുറം അപർണ്ണയുടെ ശബ്ദം കേട്ടതും ആദി വേഗം ടാപ്പടച്ചു. തലയും തുവർത്തി ഇറങ്ങിവന്ന തനിക്ക് നേരെ നൈറ്റിയും നീട്ടിപ്പിടിച് നിൽക്കുന്ന അപ്പുനെ കണ്ടതും അവളുടെ ഹൃദയം തകർന്നു… കണ്ണുകൾ പിന്നെയും നിറയവെ അപ്പു അവൾക്കരികിലേക്ക് വന്ന് ആ കണ്ണുനീർ തുടച്ചു… ‘അമ്മ പോയി ഡ്രസ്സ്‌ മാറ്റിവാ.. തണുപ്പടിച്ച് പനി വരും…. ” ആദി ഒന്നും മിണ്ടാതെ നൈറ്റിയും വാങ്ങി ബാത്റൂമിലേക്ക് കയറി…

അപർണ്ണ എന്ന അപ്പു …..തന്റെ മകൾ…. അല്ല തന്റെ കൂട്ടുകാരി… അച്ഛന്റെ ശെരിതെറ്റുകൾ തന്നെക്കാൾ മുന്നേ മനസ്സിലാക്കിയവൾ…എല്ലാം കേട്ട് തകർന്ന് പോയ തനിക്ക് അയാളുടെ പ്രവർത്തികളെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ് ബലം തന്നവൾ…. അവളുടെ ചിന്താഗതികളെ പറ്റി കേൾക്കുമ്പോ.. അവളുടെ ഉറച്ച തീരുമാനങ്ങളെ അറിയുമ്പോ താൻ അത്ഭുതപ്പെടാറുണ്ട്.. വെറും പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് എങ്ങനെ ഇത്ര പ്രാപ്തമായ കാര്യങ്ങൾ ആലോചിക്കാൻ കഴിയുന്നു എന്ന്….. ആദി ഡ്രസ്സ്‌ മാറ്റി ഇറങ്ങി കട്ടിലിൽ കിടന്ന അപ്പുന്റെ അടുത്തേക്ക് ചേർന്ന് കിടന്നു..

അമ്മാ…. “മ്മ്…. ‘അമ്മ…. Are you okay….” “മ്മ്….. അതെ മോളെ…..” ആദിയുടെ നനവുള്ള വാക്കുകൾ കേട്ട് അപ്പു അവൾക്കഭിമുഖമായി തിരിഞ്ഞ് കിടന്നു… “ഞാൻ അമ്മയോട് പറഞ്ഞതല്ലേ പപ്പ ഡിവോഴ്സിനെ പറ്റി അധികം വൈകാതെ തന്നെ അമ്മയോട് പറയുമെന്ന് പിന്നെന്തിനാ ഇപ്പൊ ‘അമ്മ പപ്പയോടു ഈ വിഷയമെടുത്തിട്ടത്…” “അപ്പു … ‘അമ്മ ഒരു കാര്യം ചോതിച്ചാൽ മോള് സത്യം പറയുവോ…” “Yes… ‘അമ്മ ചോദിക്ക്…

“പപ്പ എനിക്ക് ആലോചിക്കാൻ ഒരാഴ്ച്ച സമയം തന്നിരിക്കയാണ്…. ‘അമ്മ അദ്ദേഹത്തിനനുകൂലമായൊരു തീരുമാനം പറഞ്ഞതിന് ശേഷം മോളോട് പപ്പ ചോദിക്കും ആരുടെകൂടെ പോകണമെന്ന്.. എന്തായിരിക്കും മോൾടെ തീരുമാനം… അതെന്താണെന്ന് അമ്മയോട് പറയാവോ നിനക്ക്…. ” ആദി അവളുടെ മറുപടിക്കായി കാതോർത്തു..

“‘അമ്മ….. എനിക്ക് നിങ്ങൾ രണ്ടുപേരും ഒരുപോലെയാണ്….. pappa… He is my good friend… ” but you’re my only one amma…. അമ്മയുമായുള്ള ഡിവോഴ്സ് കഴിഞ്ഞ് പപ്പയും മഹിയാന്റിയും ഒത്തുള്ള ലൈഫിൽ ഞാൻ ഡിസ്റ്റർബ് ആകാൻ ആഗ്രഹിക്കുന്നില്ല മ്മാ… എനിക്ക് ‘അമ്മ മതി…. You are my mine….. ” അവളതും പറഞ്ഞ് ആദിയെ കെട്ടിപ്പിടിച്ചു…. നിറഞ്ഞ മിഴികളോടെ ആദി അവളുടെ മൂർദ്ധാവിൽ ആർദ്രമായി ചുംബിച്ചു…..

***** “എന്തൊക്കെപ്പറഞ്ഞാലും മോളെ ഞാൻ വിട്ട് തരില്ല…… ” ആദിയുടെ ഉറച്ചവക്കുകൾ അഡ്വക്കേറ്റ് പീറ്ററിന്റെ ഓഫീസിൽ പ്രകമ്പനം കൊണ്ടു….. സേതു അവളുടെ മാറ്റം കണ്ട് അന്തിച്ചുപോയി

…. ആദിലക്ഷ്മി… കൂൾ… കൂൾ… ” പീറ്റർ സേതുവിനെ രൂക്ഷമായൊന്ന് നോക്കി…. “ലുക്ക്‌ ആദി… ഞാൻ നിങ്ങളുടെ കേസേറ്റെടുത്ത വക്കീലായിട്ടല്ല. ഫാമിലി ഫ്രണ്ട് ആയിട്ടാണ് ഇനി സംസാരിക്കുന്നത്…. സേതുവിനെയും ആദിയെയും വര്ഷങ്ങളായി എനിക്കറിയാം… നിങ്ങളുടെ ലൈഫിൽ ഇത്രേം വല്യൊരു അകൽച്ച വരുമെന്ന് സ്വപ്നത്തിൽപോലും ഞാൻ വിചാരിച്ചില്ല…. നിങ്ങൾ ഇരുവർക്കും ഒരുപോലെ അവകാശപ്പെട്ടതല്ലേ അപ്പു … ആദി പറയുന്നത് ശെരിയാണെന്ന് തോന്നുന്നുണ്ടോ…. ” പീറ്റർ അവൾക്ക് ആലോചിക്കാനെന്നോണം നിമിഷങ്ങൾ മൗനമായിരുന്നു…. ഒന്നും മിണ്ടാതെ ആദി എഴുന്നേറ്റ് പുറത്തേക്ക് നടന്നു….

“അല്ല… ആദി. ഒരു തീരുമാനം പറഞ്ഞില്ല…. ” പീറ്റർ അവളുടെ തീരുമാനത്തിനായി കാതോർത്തു…

“എന്റെ മോളെ വിട്ട് തരാൻ എനിക്ക് സമ്മതമല്ല…. ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്ന ഈ മനുഷ്യനോട് പറയാനെനിക്ക് ഒന്നേയുള്ളു… എന്ത് വന്നാലും എന്റെ മോളെ ഞാൻ വിട്ട് തരില്ല….ഡിവോഴ്സ് പേപ്പറിൽ എന്റെ അവസാന ഒപ്പ് വീഴണമെങ്കിൽ ഇയാൾ എന്റെ ആവശ്യം അംഗീകരിച്ചേ പറ്റു… അതല്ല … മോളെ സ്വന്തമാക്കാൻ വേണ്ടി ഇനിയോരു മത്സരം നടത്തേണ്ടി വന്നാൽ… അറിയാല്ലോ….. നിലവിൽ നിയമത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ ഇപ്പോഴും ഇയാളെന്റെ ഭർത്താവാണ്… ആയിരിക്കെ മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം ഏതൊക്കെ രീതിയിൽ ഇയാൾക്ക് തലവേദനയാകുമെന്ന്കൂടി വക്കീലൊന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക് പ്രിയപ്പെട്ട സുഹൃത്തിന് … ” വാക്കുകളിൽ തീർത്ത വീര്യം കെട്ടടങ്ങും മുന്നേ ആദിലക്ഷ്മി അവിടംവിട്ടിറങ്ങി….

~~~~~~~ ആറുമാസങ്ങൾക്ക് ശേഷം കോടതിയിൽ നിന്ന് മഹിമയുടെ കൈകൾ കോർത്ത് പിടിച്ച് സന്തോഷഭരിതനായി ഇറങ്ങിവരുന്ന സേതുവിനെ ആദി നിറകണ്ണുകളോടെ നോക്കിനിന്നു…ദേഹമാകെ തളരുന്നത് പോലെ നീര്തുള്ളികളാൽ നിറഞ്ഞ കണ്ണിന്റെ കാഴ്ച്ച മങ്ങിപോയി.. അവൾ വീണുപോകുമോയെന്നു ഭയന്നതും കയ്യിൽ തണുത്തൊരു കരസ്പർശം തട്ടി.. നോക്കിയ ആദി കണ്ടത് അപ്പുവിന്റെ നനുത്ത കണ്ണുകളെയാണ് …..

“‘അമ്മ…. പോകാം നമുക്ക്…. ” അവളുടെ വാക്കികളിലെ ഉണർവ് ആദിക്ക് എന്തെന്നില്ലാത്ത ധൈര്യം നൽകി …

“മ്മ്… പോകാം…. ഒഴുകിവന്ന കണ്ണുനീരിനെ പുറംകൈയ്യാൽ തുടച്ചു ആദി അപ്പുന്റെ കയ്യുംപിടിച് മുന്നോട്ട് നടന്നു…..

~~~~~ നിർത്താതെയുള്ള കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ഉച്ചമയക്കം നഷ്ട്ടപെട്ടതിന്റെ ഈർഷ്യത്തിൽ സേതു വാതിൽ വലിച്ച് തുറന്നതും നിറഞ്ഞ പുഞ്ചിരിയോടെ മുന്നിൽനിൽക്കുന്ന തന്റെ മകൾ…… നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷം തന്റെ മകളെ കണ്ട അയാളുടെ തളർന്ന കണ്ണുകൾ വിടർന്നു ….

“പപ്പയങ്ങു വയസ്സായല്ലോ….താടിയൊക്കെ വളർന്ന് വല്ലാണ്ട് വെളുത്തു പോയി….. മുഖത്ത് ക്ഷീണം ചുളിവ് വീഴ്ത്തിത്തുടങ്ങി….. ” അപ്പുന്റെ വാക്കുകൾ കേട്ട് സേതു ചൂളിപ്പോയി…

“അത്‌ നിനക്ക് വർഷങ്ങൾ കഴിഞ്ഞ് കാണുന്നത് കൊണ്ട് തോന്നുന്നതാ…” സേതു പതർച്ചയോടെ അവളെ നോക്കി.. വാ …. അകത്തേക്ക് കേറിവാ മോളെ… ” സേതു അവളെ തോളിൽ കയ്യിട്ട് തന്നോട് ചേർത്ത്നിർത്തി… “നീഎന്താ പെട്ടന്ന് ഇന്നലെ വിളിച്ചിട്ടും ഒന്നും പറഞ്ഞില്ല…. ബാംഗ്ലൂരുന്ന് എപ്പോയെത്തി….. ” സോഫയിലേക്ക് ഇരുന്ന അപ്പു ആ വീടാകെ കണ്ണോടിച്ചു…. അഞ്ചു വർഷങ്ങൾക്ക് മുന്നേ അമ്മയുടെ കയ്യുംപിടിച് ഇവിടുന്നിറങ്ങുമ്പോൾ ഇതൊരു സ്വർഗമായിരുന്നു… പക്ഷെ ഇപ്പൊ ആ സ്വർഗത്തിൽ മാറാലകലും പൊടിയും പിടിച്ച് ഒരുപാട് പഴകിയത്പോലായി …

“മോളെ…. ” സേതുവിൻറെ ശബ്ദം അവളെ ചിന്തകളിൽനിന്നുയർത്തി…. “ജോബോക്കെ എങ്ങനെ…. ഇഷ്ട്ടപെട്ടോ നിനക്ക് അവിടം…. ”

“മ്മ്…. ജോലിയിൽ കയറി മൂന്ന് മാസമായില്ലേ പപ്പാ .. എല്ലാം ഒക്കെയായി വരുന്നുണ്ട്…. അല്ല ഇവിടാരുമില്ലേ.. മഹിയാന്റി എവിടെ കണ്ടില്ല…. ” അവളുടെ ചോദ്യം കേട്ടതും അയാളുടെ കണ്ണുകളിൽ നൊമ്പരം നിറഞ്ഞു…

“അവൾ…. അവൾ … ഇന്ന് ഏതോ ഫ്രണ്ടിന്റെ വീട്ടിൽ ബര്ത്ഡേ പാർട്ടിയുണ്ട്..അതിന് പോയതായിരിക്കും… ” അയാളുടെ അലോസരമായ വാക്കുകളിൽ അവളുടെയുള്ളിൽ നിറഞ്ഞ സംശയത്തിനുള്ള ഉത്തരവുമുണ്ടായിരുന്നു…

” പപ്പാ… ഞാൻ വന്നത് പപ്പയെയും മഹിയാന്റിയെയും വിവാഹത്തിന് ക്ഷണിക്കാനാണ്…. ഈ വരുന്ന ഞായറാഴ്ച നമ്മടെ കുടുംബക്ഷേത്രത്തിൽ വച്ചാ താലികെട്ട്…പിന്നെ ഈവെനിംഗ് റിസപ്‌ഷൻ ഉണ്ട്.. അഡ്രെസ്സ് താ ഈ ഇൻവിറ്റേഷൻ കാർഡിലുണ്ട്… പപ്പയും മഹിയാന്റിയും വരണം… അനുഗ്രഹിക്കണം… ” അപ്പു നിറഞ്ഞ സന്തോഷത്തോടെ ഇൻവിറ്റേഷൻ കാർഡ് സേതുവിന് നേരെ നീട്ടി….

“നിന്റെ വിവാഹത്തിന്റെ ഡേറ്റ് വരെ നിച്ഛയിച്ചു ക്ഷണക്കത്തും അടിച്ചാണോ അച്ഛനായ എന്നെ അറിയിക്കുന്നത്… ” അയാളുടെയുള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി….

“അയ്യോ… പപ്പാ ഇത് എന്റെ വെഡിങ് ഇൻവിറ്റേഷൻ അല്ല… എന്റെ അമ്മയുടെ… അതായത് പപ്പയുടെ എക്സ് വൈഫ് ആയ മിസ്സ്‌ ആദിലക്ഷ്മിയുടെയും, മിസ്റ്റർ മഹാദേവൻ തമ്പിയുടേം വിവാഹ ക്ഷണ കത്താ ഇത്…..” അപ്പുവിന്റെ വാക്കുകൾ കേട്ടതും സേതുവിന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി….. ” താ പിടിക്ക് പപ്പ….. ” അപ്പു സേതുവിൻറെ മരവിച്ച കൈകളിൽ കാർഡ് ബലമായി വച്ചു…. അയാളുടെ കണ്ണുകൾ നിറയുന്നത് ഒരു മനസ്സുഖത്തോടെ അപ്പു നോക്കിക്കണ്ടു…

“എന്നാ ഞാനിറങ്ങട്ടെ പപ്പ … ഒരുപാടു പേരെ ഇൻവൈറ്റ് ചെയ്യാനുള്ളതാ…. ” അപ്പു ധൃതിയിൽ എഴുന്നേറ്റതും സേതു തളർച്ചയുടെ അവളുടെ കയ്യിൽ പിടിച്ച് നിർത്തി….

“അയാള് നല്ലവനാണോ എന്നെപ്പോലെയല്ലലോ….ഇനിയും ആ പാവത്തിനെ കണ്ണീരിലാഴ്ത്തരുത്…..അവളോട് ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്…. ” അയാളുടെ വാക്കുകളിൽ നിറഞ്ഞ കുറ്റബോധത്തെ അപ്പു പുച്ഛത്തോടെ നോക്കി….. അവൾ അയാൾക്കഭിമുഖമായിരുന്നു….

“പപ്പ ഓർക്കുന്നുണ്ടോ…. അന്ന് ആ കോടതി വരാന്തയിൽ മഹിമയുടെ കയ്യുംപിടിച് ചിരിയോടെ ഇറങ്ങിവന്ന ആ നിമിഷം… അന്ന് ഞാൻ കണ്ടത് പപ്പയുടെ സന്തോഷമല്ല…ഇഞ്ചിഞ്ചായി മരിച്ച എന്റെ അമ്മയുടെ സന്തോഷങ്ങളെയായിരുന്നു… നിങ്ങളൊരുമിച്ചുള്ള കാലത്ത് ഒരിക്കൽ പോലും ‘അമ്മ പപ്പയോടു വഴക്കിടുന്നതോ പപ്പയോടു അമ്മയുടെ ആഗ്രഹങ്ങൾ പറയുന്നതോ കണ്ടിട്ടില്ല…ഒരിക്കൽ പോലും പപ്പ അറിഞ്ഞു അമ്മക്ക് എന്തേലും വാങ്ങിക്കൊടുക്കുന്നതും ഞാൻ കണ്ടിട്ടുമില്ല….. എന്നാലും ‘അമ്മ ആരോടും പരാതി പറയാതെ സന്തോഷത്തോടെ പപ്പക്കൊപ്പം നിന്നു…. പക്ഷെ പപ്പ എന്താ പകരമായി എന്റെ അമ്മക്ക് കൊടുത്തത്… ” അപ്പു കിതപ്പോടെ സേതുവിനെ നോക്കി …. തലയും കുനിച്ചു തന്റെമുന്നിലിരുന്ന് കരയുന്ന അയാളെ കണ്ടിട്ടും അവളുടെയുള്ളിലെ എരിയുന്ന കോപത്തിന്റെ അളവ് കുറഞ്ഞില്ല… ഇനിയിവിടെയിരുന്നാൽ താൻ മറ്റെന്തെങ്കിലും കൂടി പറഞ്ഞുപോകുമെന്ന് അപ്പൂന് മനസ്സിലായി ….. അവൾ എഴുനേറ്റ് വാതിലിനടുത്തേക്ക് നടന്നു… എന്തോ ഓർത്തപോലെ ഒരുനിമിഷം തിരിഞ്ഞ് അയാളെ നോക്കി….

“കല്യാണ ചെക്കൻ വേറാരുമല്ല എന്റെ ബെസ്റ്റ് ഫ്രണ്ടായ രാഹുലിന്റെ അച്ഛനാ….അവന്റെ ‘അമ്മ അവന് പത്ത് വയസ്സുള്ളപ്പോ അവരെല്ലാം വിട്ട് പോയി… ഇപ്പൊ അവനും ജോലി കിട്ടി ലണ്ടനിൽ പോകാനുള്ള തയ്യാറെടുപ്പിലാ… അച്ഛനെ ഒറ്റക്കാക്കാൻ അവനും അമ്മയെ തനിച്ചാക്കാൻ എനിക്കും വയ്യ… അവസാനം ഈ തീരുമാനത്തിലെത്തി….’ അമ്മ ആദ്യമൊക്കെ എതിർത്തു… ഒരുപാടു കരഞ്ഞു ആ പാവം… അവസാനം ഞാൻ സമ്മതിപ്പിച്ചു… എന്തായലും പപ്പ എനിക്ക് ഒരുകാര്യം ഉറപ്പാണ്…. അദ്ദേഹം പപ്പയെപ്പോലെ ചതിയനല്ല…. നല്ലൊരു മനസ്സിന്നുടമയാണ്…..വഞ്ചന ഒരിക്കലും മനുഷ്യന് നന്മ തരില്ല പപ്പ…. അത്‌ മറ്റൊരു രീതിയിൽ നമ്മിൽ തന്നെ വന്നണയും… അതിന്റെ ഏറ്റവും വല്യ ഉദാഹരണമാണ് പപ്പയിപ്പോൾ അനുഭവിക്കുന്നത്…. “ഇത്രെയും പറഞ്ഞ് വീര്യത്തോടെ പുറത്തേക്ക് നടന്നു പോകുന്ന തന്റെ മകളിൽ സേതു കണ്ടത് തന്റെ ആദിയെ തന്നെയായിരുന്നു എന്ന് വേദനയോടെയോർത്തു….

NB:-പരസ്പരം വഞ്ചിതരാകാത്ത കാലത്തോളം ഏതൊരു ബന്ധവും പവിത്രമാണ്…… ലൈക്ക് കമൻറ് ചെയ്യണേ…

രചന: Sahra Banu

Leave a Reply

Your email address will not be published. Required fields are marked *