നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം വെറും കെട്ട് കഥകൾ മാത്രമായിരിക്കും.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സൽമാൻ സാലി

“”ഹലോ.. മോളെ… ഇപ്പച്ചി വരുമ്പോൾ ന്താ കൊണ്ടരണ്ടേ…

“ഇപ്പച്ചീ.. ഇൻക് കളർ മാണം ടാബ് മാണം ടെഡി ബീർ മാണം പിന്നെ ചോക്ലേറ്റും മാണം..

“”ഇപ്പച്ചി കൊണ്ടരാം ട്ടോ!!മോള് ഫോൺ ഉമ്മച്ചിക്ക് കൊടുക്ക്..

“”ഹലോ… എടീ അനക്കെന്താ കൊണ്ടരണ്ടേ..

“മ്മ്മ്മ്.. ഇൻക്…. ന്റെ പർദ്ദ ല്ലാം പഴേത് ആയിക്കണ്.. പിന്നെ ഒരു ബാഗും.. ഒരു വാച്ചും ബാക്കി ഞാൻ വാട്സാപ്പിൽ ഫോട്ടോ അയച്ചേരാം ഇങ്ങള് വാങ്ങാൻ പോവുമ്പോ വീഡിയോ കാൾ വിളിച്ചോളി.. ന്നാ ഇൻക് നോക്കി വാങ്ങാലോ…

‘”മ്മ്മ്മ്മ്മ്മ്മ്മ്.. ആയിക്കോട്ടെ.. ഇയ്യ് അനിയന്റൽ കൊടുക്ക് ഫോൺ…

“”ഹലോ.. ഡാ അനക്ക് ന്തേലും മാണോ ..

“ആ… ഇക്കാ ഇൻക് ഒരു i phon വേണം പിന്നെ ഒരു സ്മാർട്ട്‌ വാച്ചും… ഒരു പ്യുമാ ഷൂവും…

“”മ്മ്മ്മ്മ് ശരി .. ഞാൻ വാങ്ങിക്കോള… ഇയ്യ് ഫോൺ മ്മാടെൽ കൊടുക്ക്…

“”ആ.. അസ്സലാമുഅലൈക്കും മ്മാ.. ഇങ്ങക്ക് ന്തേലും വാങ്ങണോ …

“”ഇൻക് ഒന്നും മാണ്ട ഡാ മ്മാടെ കുട്ടി ഇപ്പൊ അതും ഇത്തുമൊക്കെ വാങ്ങി കായി കളയണ്ട ട്ടോ.. ഇയ്യ് ഇങ് വന്ന് കണ്ടാൽ മതി…

ഇങ്ങനെ ഒരു ഡയലോഗ് ആണ് വീഡിയോയിൽ ഒക്കെ കണ്ടത് പക്ഷെ.. ഉമ്മ പണി പറ്റിച്ചു

“”ഡാ ഈടതെ ഇസ്തിരി പെട്ടി പോയിപോയിക്ക്ണ്.. പിന്നെ പാല് പൊടി വേണം ടാങ്ക് വേണം. ഒരു ജ്യൂസ് മെഷീൻ വേണം പ്ളേറ്റ് ഒക്കെ പഴേത് ആയിക്ക്ണ് ഒരു ഡിന്നർ സെറ്റ് ണ്ടേൽ വാങ്ങികാളി.. പിന്നെ ഇയ്യ് എപ്പളും കൊണ്ടരുന്ന ആ സോപ്പും പൊടിയും പാത്രം കഴുകുന്നതും… മാണം…

മ്മടെ കുട്ടി അതികം പൈസ ചിലവാക്കണ്ട ട്ടോ…

രണ്ട് മാസത്തെ ശമ്പളം തീരാനുള്ള ലിസ്റ്റും തന്നിട്ട് അവസാനത്തെ ഡയലോഗ് കൂടി ആയപ്പോ സന്തോഷം ആയി ..

വെറുതെ ആരെങ്കിലും ഒക്കെ ഇടുന്ന വീഡിയോ കണ്ട് അതുപോലെ ആവും ന്ന് കരുതി ഫോൺ വിളിച്ചു പണി മേടിക്കാൻ ഇനിയും ന്റെ ജീവിതം ബാക്കി….

ബന്യാമിൻ പറഞ്ഞ പോലെ “”നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം വെറും കെട്ട് കഥകൾ മാത്രമായിരിക്കും “”

നാട്ടിൽ പോകുന്നത് പ്രമാണിച്ച് തത്കാലിമായി ഈ നിലയത്തിൽ നിന്നുമുള്ള പ്രക്ഷേപണം നിർത്തി വെക്കുന്നു… അവധി കുടുംബതോടൊപ്പം ചിലവഴിക്കാൻ ഉള്ളതായത് കൊണ്ട് ഈ പുസ്തകം ഇനി അവധി കഴിഞ്ഞു വന്നിട്ട് തുറക്കുന്നതായിരിക്കും ഇതുവരെ ന്റെ തള്ള് സഹിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി …പ്രാർത്ഥിക്കുക… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: സൽമാൻ സാലി

Leave a Reply

Your email address will not be published. Required fields are marked *