പൊട്ടിപ്പെണ്ണ് – തുടർക്കഥ ഭാഗം 5 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :അക്ഷയ

രാവിലെ എഴുനേൽക്കുമ്പോൾ മാളു അടുത്തില്ല ഹോസ്പിറ്റട്ടിൽ പോകേണ്ടല്ലോ എന്ന് കരുതിയവൻ ഒന്നൂടി കിടക്കാൻ ആഞ്ഞപ്പോഴാണ്…..

“”അപ്പു മോനെ വേഗം വാ “””

പിറക് വശത്തു നിന്നു അമ്മയുടെ ശബ്ദം കേട്ട് ആവലാതിയോടെ അപ്പു അവിടേക്ക് ചെന്നു…..

അംബിക മാവിൽ നോക്കി നിൽക്കുവാ അപ്പു അംബികക്ക് അടുത്തേക്ക് എത്തി

“”എന്താ അമ്മേ “””

“”ശു…. ശു “””

മാവിന്റെ മുകളിൽ നിന്നും ശബ്ദം കേട്ടതും അപ്പു ഒരടി പിന്നില്ലേക്ക് മാറി ശേഷം മുകളിലേക്ക് നോക്കി…..

അപ്പു നോക്കുമ്പോൾ മാവിന്റെ പൊക്കത്തിൽ ഉള്ള ഒരു കമ്പിൽ മാളു…. അപ്പുവിന്റെ കണ്ണിപ്പോൾ നിലത്ത് മുട്ടും എന്നായി

“”മാളു ഇറങ്ങിക്കെ “””

അപ്പു മുകളിലേക്ക് നോക്കി ഗൗരവത്തോടെ വിളിച്ചു…….

മാളു ചുണ്ട് ചുളുക്കി അപ്പുവിനെ നോക്കി…

“”ഇല്ല “””

“”ദേ മാളു അതിന്റെ മുകളിൽ നിന്നെങ്ങാനം വീണാൽ ഉണ്ടല്ലോ “””

“”അപ്പേട്ടാ ഇല്ല പറ്റണില്ല “””

“”മോനെ എടാ അവളെ ഒന്ന് ഇറക്കാൻ കഴിയുമോ എന്ന് നോക്ക് ഞാൻ പോയി അച്ഛനെ വിളിക്കാം “””

അംബിക അകത്തേക്ക് പോയതും അപ്പു മാളുവിനെ നോക്കി താഴേക്ക് ചാടാൻ ആവിശ്യപ്പെട്ടു……..

“””വീഴും അപ്പേട്ടാ “””

“”വീഴാതെ നോക്കാൻ ഞാനില്ലേ മാളു നീ ചാടിക്കോ “””

മാളു ആ ചില്ലയിലേക്ക് എഴുനേറ്റ് നിലക്കാൻ ഒരുങ്ങവേ കാല് തെറ്റി നിലത്തേക്ക് പോയിരുന്നു……..

പേടിയോടെ മാളു തന്റെ കണ്ണുകൾ മുറുക്കെ അടച്ചു…….

അപ്പുവിന്റെ കൈകളിൽ ശുരക്ഷിതയാണെന്ന് അറിഞ്ഞു കൊണ്ട് അവൾ ഒരു കല്ലചിരിയോടെ കണ്ണുകൾ തുറന്നു……..

അപ്പുവിന്റെ മുഖത്തെ പേടിക്കണ്ടവൾ പൊട്ടി ചിരിച്ചു…..

മാളു അവളുമായ് മുറിയിലേക്ക് നടന്നു

“”ഒരൽപ്പം കുറുമ്പ് കൂടുന്നുണ്ട് മാളൂട്ടി നിനക്ക് “””

മാളുവിനെ നിലത്ത് നിർത്തിയവൻ പറഞ്ഞു…….

“”ഞാൻ ഒന്നും ചെയ്തില്ല അപ്പേട്ടാ “””

നിഷ്കളങ്കമായി പറയുന്ന മാളുവിനെ കണ്ടതും ഗൗരവം നിടച്ചവൻ തിരിഞ്ഞു നടന്നു…..

“””ഹു… അപ്പേട്ടാ “””

മാളുവിന്റെ വിളികേട്ടവൻ തിരിഞ്ഞു നോക്കുപോൾ നിന്നെടുത്ത നിന്ന് തുള്ളുന്ന മാളൂനെ ആണ് അവൻ കണ്ടത്……

അവൾക്കാരുകിലേക്ക് ഓടി അടുക്കുമ്പോൾ ഹൃദയം വല്ലാതെ മിടിച്ചു…..

“”എന്താ മാളുവേ….”””

അപ്പു ആവലാതിയോടെ അവളോട് ചോദിച്ചു……….

“””അപ്പേട്ടാ അതിൽ നിറയെ നീറായിരുന്നു ദേ കടിക്കുന്നു “””

മാളു പുളഞ്ഞു കൊണ്ടവനെ നോക്കി പറഞ്ഞു…..

അപ്പു അവൾക്കരുകിലേക്ക് എത്തി നീറിനെ ഒക്കെ തട്ടിയെറിയാൻ തുടങ്ങി

“””ദേ അപ്പേട്ടാ ഇവിടേ….. “””

ഇട്ടിരുന്നു ഉടുപ്പിന് ഉളിലേക്ക് ചൂണ്ടിയവൾ പറഞ്ഞതും അപ്പു ഒന്ന് വിയർത്തു പോയി…..

“”മാ….. ളു… അത് “””

“”വേഗം അപ്പേട്ടാ കടിക്കണു “”””

മാളു നിന്നെടുത്ത് നിനൊന്നും പുളഞ്ഞു അപ്പുവിനോട് പറഞ്ഞു…….

അപ്പു ഒരു ദീർക്കാനിശ്വാസം എടുത്ത് മാളുവിന്‌ മുന്നിൽ മുട്ടുകുത്തി ഇരുന്നു ഉടുപ്പ് മേലേക്ക് പൊക്കി……..

പൊക്കിൾ ചുഴിയിലേക്ക് കടക്കാൻ ഒരുങ്ങിയ ആ നീറിനെ അവൻ കൈകൊണ്ട് തട്ടി മാറ്റി…..

അവന്റെ കൈകൾ വയറ്റിൽ പതിച്ചതും മാളു ഒന്ന് ഉയർന്ന പൊങ്ങി…….

അപ്പു അവന്റെ കണ്ണുകളെ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു…….

ആ പെണ്ണിന്റെ പഞ്ഞിക്കെട്ട് പോലെയുള്ള അരയിൽ അവന്റെ കൈ മുറുകി……

ചുണ്ടുകൾ ആ പെണ്ണിന്റെ വയറ്റിൽ മുട്ടിച്ചവൻ മെല്ലെ എഴുന്നേറ്റും……..

ശേഷം എന്തോ ഓർത്തെടുത്ത പോലെ അവളുടെ സിന്ദൂര രേഖയിൽ മുത്തി…..

ഒന്നും മനസിലാക്കതെ മാളുവും അവന്റെ കവിൾ തടത്തിൽ ഒരു ചുംബനം വർഷിച്ചു….

അപ്പു ഒരു ചിരിയോടെ അവളെ ചേർത്ത് നിർത്തി….

“”എന്റെ പെണ്ണിന്റെ പൂർണ അനുവാദം ഇല്ലാതെ എന്റെ പെണ്ണിന്നെ ഞാൻ സ്വന്തമാക്കിലാട്ടോ…..”””

മാളു ഒന്നും മനസിലാകാതെ അവനെ കണ്ണു മിഴിച്ചു നോക്കി…….

“”എന്റെ പെണ്ണ് ഇപ്പോ ഒന്നും ആലോചിച്ചു ആ കുഞ്ഞി തല പുകക്കണ്ട കേട്ടോ “””

മാളുവിന്റെ തലയിൽ മെല്ലെ കൊട്ടിയവൻ പറഞ്ഞതും മാളു കേറുവോടെ അവനെ നോക്കി…..

“””വേദനിച്ചുട്ടോ അപ്പേട്ടാ, ഞാൻ മിണ്ടില്ല “””

മാളു മുഖം കൊട്ടി താഴേക്ക് ഇറങ്ങി 5 മിനിറ്റ് ആക്കു മുന്നേ അപ്പേട്ടാ എന്ന് വിളിച്ചു തനിക്കാരുകിലേക്ക് വരുന്ന ആ പെണ്ണിന്നെ ഓർത്തവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……..

“””അപ്പേട്ടാ വായോ “””

താഴെ നിന്നുള്ള മാളുവിന്റെ വിളി എത്തിയതും അപ്പു താഴേക്ക് ചെന്നു

“”മാളൂട്ടി നല്ല ചൂട്, അടുത്തെത്തി “””

“”കാണുന്നില്ല അപ്പേട്ടാ “””

മാളുവിനോപ്പം കളിക്കുന്ന അപ്പുവിനെ കണ്ടാണ് അംബികയും രാമനും അവിടേക്ക് വന്നത്, അവന്റെ മാറ്റം അവരെ ആശ്ചര്യ പെടുത്തിയെങ്കിൽ പോലും അവന്റെ മാറ്റത്തിൽ മാറ്റാരെക്കാളും സന്തോഷിച്ചതും അവർ തന്നെയാണ്…….

“”ആഹാ മാളൂട്ട്യേ കളിക്കാൻ ആളെ കിട്ടിയപ്പോൾ ഞങ്ങളെ വേണ്ടല്ലേ “””

അംബിക കുറവോടെ പറഞ്ഞതും അവൾ അവരെ തിരിഞ്ഞു നോക്കി രണ്ടാളുടെയും കൈ പിടിച്ചു അപ്പുവിന്റെ അടുത്തേക്ക് കൊണ്ട് വന്നു….

“””അപ്പേട്ടാ മാമ്മയും അപ്പമ്മയേയും കളിക്കും കേട്ടോ ഞങ്ങളെ കണ്ട് പിടിക്കട്ടെ””

മുറ്റത്തിറങ്ങി മൂന്നാലും കൂടി തിരച്ചിൽ തുടങ്ങി…….

ഇത് കണ്ട് കൊണ്ടാണ് അയല്പക്കത്ത് ഉള്ള രമണി അങ്ങോട്ടേക്ക് വരുന്നത് ഒപ്പം നാട്ടിലെ തന്നെ ന്യൂസ്‌ പേപ്പർ രാധയും ഉണ്ട്……..

“”എന്താ അമ്പികേച്ചിയെ തിരയുന്നത് “””

രമണിയുടെ ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കി…..

“”കിളിക്ക്യാ വരുന്നോ രമണിയേച്ചിയെ “””

മാളു നോക്കിക്കുന്നതിനിടയിൽ തന്നെ വിളിച്ചു കൂവി…..

“”ഇല്ല മാളൂട്ടി കളിച്ചോ “””

രമണി പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു…….

“”നിങ്ങൾക്കും വട്ടായോ അംബിക ചേച്ചി ഈ പൊട്ടി പെണ്ണിന്റെ താളത്തിന് ഒത്ത് തുള്ളാൻ””

രാധ ഒരൽപ്പം പരിഹാസം ചെവയോടെ ആണ് ചോദിച്ചത്……

മാളു മുഖവീർപ്പിച്ചവളെ നോക്കി

“”രാധേ…. നിനക്ക് ബോധം ഇല്ലാണ്ടായോ “”

രമണി അവരെ നോക്കി ഗൗരവത്തോടെ ചോദിച്ചു……

“””ഞാൻ പറഞ്ഞത് സത്യം അല്ലെ രമണി പൊട്ടി തന്നെ അല്ലെ “””

അവരുടെ വാക്കുകൾ ഗർത്ഥത്തിൽ നിന്ന് എന്നോണം മാളുവിന്റെ ചെവിയിൽ പ്രതിഫലിച്ചു കേട്ടു….. മാളു കരഞ്ഞു കൊണ്ട് അക്കത്തേക്ക് കയറി……

മാളുവിന്റെ മുന്നിൽ വെച്ചു അവളെ വേദനിപ്പിക്കും പോലെ ഒന്നും പറയാൻ പാടില്ലെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ടായിരുന്നു……

അംബിക എന്തെങ്കിലും പറയും മുന്നേ അപ്പു അവർക്കരുകിലേക്ക് പാഞ്ഞടുത്തു

“”ദേ പ്രായത്തിൽ മുതിർന്നതായി പോയി അല്ലെങ്കിൽ എപ്പോ എന്റെ കൈ നിങ്ങളുടെ കവിളിൽ പതിഞ്ഞേനെ….. ഇനി എന്റെ പെണ്ണിന്നെ പറ്റി ഒരക്ഷരം പറഞ്ഞാൽ….””

അപ്പു അവർക്കൊരു താക്കിത് നൽകി മളുവിന് പിന്നാല്ലേ പോയി…….

*********

റൂമിന്റെ ഒരു മുലയിൽ മാളു ചുരുണ്ട് കൂടി

എന്തൊക്കെയോ അവ്യക്തമായ ഓർമ്മകൾ അവളുടെ മുന്നിൽ തെളിഞ്ഞു വന്നു…..

മാളു ഒരു ഭ്രാന്തിയെ പോലെ അലറി വിളിച്ചു…….

തുടരും……. ❤ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന :അക്ഷയ

Leave a Reply

Your email address will not be published. Required fields are marked *