ഈ മഴയിൽ, തുടർക്കഥ ഭാഗം 6 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Thasal

“ഇന്ന് എങ്ങനെ ഉണ്ടായിരുന്നു,,, ”

ടെറസിൽ ഇരിന്നു ദൂരെ റോഡിലൂടെ പോകുന്ന വാഹനങ്ങളെ നോക്കുന്നതിനിടയിൽ അവൻ ചോദിച്ചതും അവൾ ഒന്ന് ചെരിഞ്ഞു നോക്കി കൊണ്ട് പാതി പുഞ്ചിരിച്ചു,,,

“തരക്കേടില്ലാത്ത ദിവസം,,,,സാധാരണ പോലെ തന്നെ,,, നിനക്കോ,,, ”

“സെയിം,,, ഒരു മാറ്റവും ഇല്ല,,,, ”

അവന്റെ ഒഴുക്കൻ മട്ടെയുള്ള സംസാരം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് ചിരിച്ചു അവന്റെ പുറത്ത് ഒന്ന് തട്ടി കൊണ്ട് അവന്റെ മടിയിലേക്ക് കയറി ഇരുന്നു,,,, അവൻ ഒരു കുഴപ്പവും കൂടാതെ അവളെ ഒന്ന് അരയിലൂടെ ചേർത്ത് പിടിച്ചതും അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കി,,,,

“എന്താ മാഡം,,,ഇന്ന് നല്ല റൊമാന്റിക് ആണല്ലോ,,,, ”

“മ്മ്മ്,,,, ഇന്ന് എന്തോ റൊമാന്റിക് ആകണം എന്ന് തോന്നി,, ഈ അൺറൊമാന്റിക് മൂരാച്ചി എന്ന പേര് ഒന്ന് മാറ്റി എടുക്കേണ്ടെ,,,, ”

അവന്റെ ചോദ്യം പോലെ തന്നെ അവളുടെ മറുപടിയും നിസാരം ആയിരുന്നു,,, അവൾ അവന്റെ നെറ്റിയിൽ ഒന്ന് അധരം പതിപ്പിക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,

“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയോ ജെറിച്ചാ,,,,, ”

“ഇന്നല്ലെ ആ ദിനം,,,, എന്റെ മരിയ കൊച്ചിനെ ആദ്യമായി കണ്ട ദിനം,,,, അത് അങ്ങനെ മറക്കാൻ കഴിയോ,,,, ”

അവന്റെ ചുണ്ടിൽ ഒളിഞ്ഞു നിൽക്കുന്ന പുഞ്ചിരി കണ്ട് കൊണ്ട് അവൾ മെല്ലെ അവിടെ ചുണ്ട് ചേർത്ത് കൊണ്ട് മാറി നിന്നു,,,,

“അന്ന് നിന്നെ കണ്ടില്ലായിരുന്നേൽ ഞാൻ തനിച്ചായി പോയേനെ,,,, ”

അവന്റെ കണ്ണുകളിൽ നോക്കി കൊണ്ട് അവൾ മെല്ലെ മൊഴിഞ്ഞതും അവൻ അവളെ ഒന്ന് കൂടെ അവനിലേക്ക് ചേർത്ത് കൊണ്ട് അവളുടെ അധരങ്ങളെ സ്വന്തമാക്കി,,,, ദീർഘ ചുമ്പത്തിൽ നിന്നും രണ്ട് പേരും വിട്ട് മാറുമ്പോൾ അവളിൽ തെല്ലും നാണമോ ചമ്മലോ അല്ല കാണാൻ കഴിഞ്ഞത് ഒരു തരം സംതൃപ്തിയായിരുന്നു,,, അവൾ ഒന്ന് കിതപ്പടക്കാൻ കഷ്ടപ്പെട്ടു കൊണ്ട് മെല്ലെ അവന്റെ മാറിലെക്ക് ചേർന്നു കിടന്നു,,,

“അന്ന് കാണുമ്പോൾ എന്റെ മുന്നിൽ നീ വെറും അഹങ്കാരിയായിരുന്നു,,,, ഒരിക്കലും ചേരില്ലാത്ത രണ്ട് പേർ,,,, നിന്നെ അടുത്ത് അറിഞ്ഞപ്പോൾ ആണ് മനസ്സിലായത്,,, ഈ ജെറിക്ക് ആരെങ്കിലും ചേരുന്നുണ്ട് എങ്കിൽ അത് എന്റെ മരിയ കൊച്ചായിരിക്കും,,,, ഒരേ ദിശയിലേക്ക് തുഴയുന്ന രണ്ട് പേർ,,, വ്യത്യസ്ത സാഹചര്യത്തിൽ ആണേലും നമ്മുടെ ലക്ഷ്യങ്ങൾ ഒന്ന് തന്നെയല്ലെ,,,, ചെറുത്ത് നിൽപ്പ്,,,,എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയാം,,, ദാറ്റ്‌സ് ഓൾ,,,, അത് മതി നമുക്ക്,,,, മതിയല്ലോ,,,, ”

അവൻ ഒന്ന് തല താഴ്ത്തി കൊണ്ട് ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ മാറിലെക്ക് തന്നെ മുഖം അമർത്തി,,,, അത് മതിയായിരുന്നു അവളുടെ ഉത്തരത്തെ അവനും മനസ്സിലാക്കാൻ,,, അവൻ അവളെ ഒന്ന് ചേർത്ത് പിടിക്കുമ്പോൾ കൂട്ടിന് രണ്ട് വർഷത്തെ ഓർമ്മകൾ ഉണ്ടായിരുന്നു,,,

💜💜💜💜💜💜💜💜💜💜💜💜💜

“ബേബി,,, ബേബി,,, എഴുന്നേൽക്ക്,,,, പള്ളിയിൽ പോകണ്ടേ,,, മമ്മ റെഡി ആയി നില്ക്കുവാ,,, ബേബി,,,, ”

ക്രിസിന്റെ വിളി കേട്ടു അവൾ ഒന്ന് കണ്ണ് തിരുമ്മി എഴുന്നേറ്റു കൊണ്ട് കട്ടിലിന്റെ ബാക്ക് ബോർഡിൽ ചാരി ഇരുന്നു,,, അപ്പോഴും അവളുടെ കണ്ണുകൾ മുഴുവനായി തുറന്നിരുന്നില്ല,,,,,അവൾ ഒരു ചടപ്പോടെ മുഖത്തെക്ക് വീണ മുടി ഒന്ന് ഉയർത്തി കെട്ടി കൊണ്ട് കണ്ണ് ഒന്ന് തിരുമ്മി,,,

“എന്നതാഡി,,,, രാവിലെ തന്നെ,,,, ഒരു ദിവസം ലീവ് കിട്ടുന്നതാ,,,അന്നും സമാധാനം തരില്ല എന്ന് വെച്ചാൽ,,,, ഒന്ന് പോയെ നീ,,, ”

“ബേബി,,, ടൈം 8 കഴിഞ്ഞു,,,, കുർബാന തുടങ്ങി കാണും,,,,വാ,,, ”

അവളുടെ കയ്യിൽ ഒന്ന് പിടിച്ചു വലിച്ചു കൊണ്ട് ക്രിസ് പറഞ്ഞതും അവൾ ഒരു ഞെട്ടലോടെ ക്ലോക്കിലേക്ക് നോക്കി,,, എന്നിട്ട് പെട്ടെന്ന് തന്നെ തലക്ക് കൈ കൊടുത്തു പോയി,,,

“എന്റെ ഈശോയെ,,,,,നേരം വൈകിയല്ലോ,,,, ഇന്ന് മമ്മ എന്നെ ശരിയാക്കും,,,, ”

“പെട്ടെന്ന് ഫ്രഷ് ആയി വാ,,,, ഞങ്ങള് പുറത്ത് കാണും,,,, മമ്മ നല്ല ചൂടിലാ,,,, ”

അവളുടെ ഒരു വാക്ക് മതിയായിരുന്നു അവൾ പെട്ടെന്ന് തന്നെ ബാത്‌റൂമിലേക്ക് ഓടി,,,,

അവൾ ഫ്രഷ് ആയി താഴേക്ക് ചെന്നതും കാണുന്നത് ഗാർഡനിൽ ഇരിക്കുന്ന മമ്മയെയാണ്,,, അവളെ കണ്ടതും അവർ ഒന്ന് കണ്ണ് കൂർപ്പിച്ച് കൊണ്ട് അവൾക്കടുത്തേക്കായി വന്നു,,,,

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ,,, ഇന്നത്തെ ദിവസമെങ്കിലും നേരത്തെ എഴുന്നേൽക്കാൻ,,, എല്ലാവരുടെയും ചോദ്യം കേട്ടു എന്റെ തൊലി ഉരിഞ്ഞു പോയി,,, ”

അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അത് അവർ പറഞ്ഞതും അവൾ ഒന്ന് ഇളിച്ചു കാണിച്ചു,,,

“അത്ര വേഗം ഉരിയുന്ന തൊലിയല്ലല്ലോ മമ്മ,,, നല്ലോണം കട്ടിയില്ലേ,,,,അത് കൊണ്ട് സാരല്യട്ടൊ,,,, ”

അവരുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൾ പറഞ്ഞതും അവർ ഒന്ന് കണ്ണുരുട്ടി എങ്കിലും ക്രിസ് ചിരി ഒതുക്കാൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു,,,,

“എന്ത് പറഞ്ഞാലും തറുതല പറഞ്ഞാൽ മതി,,,അല്ലേലും നാക്കിനാണല്ലോ നീളം,,,, ”

“എന്റെ പൊന്നു മമ്മ ഈ വഴിയിൽ വെച്ച് വെറുതെ പ്രശ്നമുണ്ടാക്കണ്ട,,,,ഇച്ചിരി ലേറ്റ് ആയി സമ്മതിച്ചു,,,അതൊരു പൊറുക്കാൻ കഴിയാത്ത തെറ്റായൊന്നും എനിക്ക് തോന്നുന്നില്ല,,,,ഇനിയും ലേറ്റ് ആകാതെ നടക്കാൻ നോക്ക്,,,,അല്ല സെഫിയാന്റി ഇല്ലേ,,, ”

“അവളും മോനും നേരത്തെ പോയി,,, നിനക്കല്ലേ ഇറങ്ങാൻ വലിയ മടി,,,,ഏതു നേരവും ഉറക്ക്,,, ”

“മമ്മ നിർത്തിക്കെ,,,, ഞാൻ ഏതു നേരവും ഉറക്ക് ആണെങ്കിൽ എല്ലാത്തിന്റെയും വയറ് ഒഴിഞ്ഞു കിടന്നേനെ,,,, വെറുതെ വഴക്ക് കൂടാതെ നടക്ക്,,,, ”

അല്പം ഗൗരവത്തിൽ ക്രിസിന്റെ കൈ പിടിച്ചു അവൾ മുന്നേ നടന്നതും മമ്മയും എന്തൊക്കെയോ പെറുക്കി പറഞ്ഞു കൊണ്ട് നടന്നു,,,

പള്ളിയിൽ നിന്ന് കുർബാന കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ തനിക്ക് അടുത്തേക്ക് വരുന്ന അച്ചനെ കണ്ട് അവൾ ഒന്ന് ഞെട്ടി കൊണ്ട് പെട്ടെന്ന് മുഖം മറച്ചു കൊണ്ട് പുറത്തേക്ക് ഓടി,,,,

“നീ എങ്ങോട്ടാ കൊച്ചെ ഇത്രയും ധൃതിയിൽ സെഫിയ കൂടി വരാനുണ്ട്,,,, ”

“ഇപ്പോൾ പോയില്ലേൽ പിന്നെ പോകാനേ കഴിയില്ല,,,, മമ്മ മെല്ലെ പോരെ,,, ഞാൻ അങ്ങോട്ട്‌ പോയി,,,, ”

അവൾ ധൃതിപ്പെട്ടു കൊണ്ട് പുറത്തേക്ക് ഓടാൻ നിന്നതും തനിക്ക് മുന്നിൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന അച്ഛനെ കണ്ട് അവൾ ഒന്ന് വേണോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു കൊണ്ട് മമ്മയെ നോക്കിയതും മമ്മ ഒരു സംശയത്തിൽ അവരുടെ അടുത്തേക്ക് വന്നു,,,

“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,,,”

“അതെപ്പോഴും സ്തുതിയായിരിക്കും,,, നിന്നെ ഒന്ന് കയ്യിൽ കിട്ടാൻ കാത്തു നിൽക്കുകയായിരുന്നു,,,, ”

“എന്തിനാ അച്ചോ,,,,”

ചോദ്യം മമ്മയുടെ വകയായിരുന്നു,,, അത് കേട്ടതും മരിയ മമ്മയെ നോ മമ്മ എന്ന രീതിയിൽ ഒരു നോട്ടം,,,

“ഈ നിൽക്കുന്നത് ആരാണെന്ന് അറിയോ എലിസബത്തേ,,,, ”

“ഇത് എന്റെ മോളല്ലേ,,,, ”

“എന്നാൽ നിനക്ക് തെറ്റി,,,, യൂദാസാ ഇവള്,,,, ”

അച്ഛന്റെ വാക്കുകൾ മുഴങ്ങിയതും അവർ മരിയയെ ഒരു നോട്ടം,,,, അവൾ മുഖം ചെരിച്ചു കൊണ്ട് അച്ഛനെ നോക്കി കണ്ണ് കാണിച്ചു എങ്കിലും അച്ഛൻ അടങ്ങുന്ന ലക്ഷണം ഇല്ല,,,

“നീ നോക്കണ്ട,,,,ഇന്ന് ഞാൻ എനിക്ക് കിട്ടാനുള്ളത് കൊണ്ടേ പോകൂ,,,, എവിടെ വൈൻ വാങ്ങാൻ വേണ്ടി നീ വാങ്ങി കൊണ്ട് പോയ രണ്ടായിരം,,,, ”

അത് കേട്ടതും മമ്മ ഒന്ന് ഞെട്ടി കൊണ്ട് വായ പൊത്തി നിന്നു പോയി,,,

“എന്താ അച്ചോ,,,വല്ല അന്യരോട് പോലെ സംസാരിക്കുന്നത്,,, നമ്മളൊക്കെ ഇനിയും കാണേണ്ടതല്ലേ,,,, ”

“ഇനിയും കണ്ടില്ലേലും കുഴപ്പമില്ല,,,നീ ആദ്യം അതിങ്ങ് താ,,,,”

“അച്ചോ,,,പൈസക്ക് അത്രയും അത്യാവശ്യം ഉള്ളത് കൊണ്ട് വാങ്ങിയതല്ലേ,,, ”

“അതിന് ഒരു പള്ളിയിലച്ചനെ പറ്റിച്ചാണൊ പൈസ വാങ്ങേണ്ടാത്,,,,പള്ളി വക പണമാണ്,,,അത് ഞാൻ മുക്കി എന്നും പറഞ്ഞു കേസ് വരും,,, ”

“എന്താ അച്ചോ ഇത്,,, അച്ഛൻ കേട്ടിട്ടില്ലേ,,, ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക എന്നല്ലേ,,, ഈ പാവപ്പെട്ട എനിക്ക് കുറച്ച് പൈസയുടെ ആവശ്യം ഉണ്ടായിരുന്നു,,, ഞാൻ അത് അച്ചനോട് ചോദിച്ചു,,, അച്ചൻ തന്നു,,,സഹായം പുണ്യമാണെങ്കിൽ അത് തിരികെ ചോദിക്കൽ തെണ്ടിത്തരം ആണ് അച്ചോ,,,, ”

അവൾ ഇടയിലൂടെ കാല് വാരി കൊണ്ട് പറഞ്ഞതും തൊട്ടടുത്തുള്ള മമ്മ അവളുടെ കയ്യിൽ ഒന്ന് പിച്ചി,,, അവൾ എരിവ് വലിച്ചു കൊണ്ട് ഒന്ന് മാറി നിന്നു,,,

“ഞാൻ തന്നതല്ലല്ലോ,,,, പിടിച്ചു വാങ്ങിച്ചതല്ലേ,,, പിന്നെ എനിക്ക് തെണ്ടിത്തരങ്ങൾ ആണ് ഇഷ്ടം,,,, ”

“എന്താണച്ചോ,,, അച്ഛന്റെ പണം എനിക്ക് വേണ്ട,,, ”

“എന്നാൽ ഇങ് തന്നേക്ക്,,, ”

“അങ്ങനെ പറയരുത്,,,, ഞാൻ തരാം,,, ഇത്തിരി സമയം വേണം,,,, ഞാനൊന്ന് വലുതാകട്ടെ,, ”

“ഇനി എങ്ങോട്ട് വലുതാകാൻ ആണ് കുഞ്ഞേ,,, ഈ അച്ചനെ വിഷമത്തിൽ ആക്കാതെ ആ പണം ഇങ് താ മോളെ,,, ”

“സത്യായിട്ടും അച്ചാ,,, ഇപ്പോൾ കയ്യിൽ ഇല്ലാ,,,, ഞാൻ വൈൻ വാങ്ങാൻ തന്നെ പോയതാ,,,വൈനും വാങ്ങി,,,, പക്ഷെ,,, ”

“പക്ഷെ,,, ”

“അത് വീണു പൊട്ടി പോയതാ,,, സത്യം ആയിട്ടും പൈസ കയ്യിൽ കിട്ടുമ്പോൾ തരാം,,, ”

എന്നും പറഞ്ഞു കൊണ്ട് അവൾ പെട്ടെന്ന് ഓടിയതും അത് കണ്ടു നിന്ന അച്ചനു പോലും ചിരി വന്നു,,,

“നിന്നെ ഞാൻ എടുത്തോളാം,,,, ”

“ആയ്കോട്ടെ,,,, ”

ഓടുമ്പോൾ അവൾ വിളിച്ചു പറയുന്നുണ്ട്,,,

“അച്ചോ,,,,സോറി,,, അവള് ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല,,,,, ഞാൻ നാളെ തന്നെ പണം ഇവിടെ എത്തിക്കാം,,, അവളോട്‌ ഒന്നും തോന്നല്ലേ,,, ”

“ഏയ്‌ വേണ്ട എലിസബത്തേ,,,, ഇതെല്ലാം പിള്ളേരുടെ ഓരോ തമാശയായെ ഞാൻ കണ്ടിട്ടൊള്ളൂ,,,, പിന്നെ അവളെ ഒന്ന് തിരിക്കാൻ ഞാൻ വെറുതെ ചോദിച്ചു എന്നൊള്ളു,,,, അന്ന് ജെറിയും ഇവളും വന്നു ചോദിച്ചപ്പോഴെ എനിക്ക് അറിയായിരുന്നു,,, ഇത് ആവശ്യം വേറെ ആണെന്ന്,,,”

അച്ഛൻ ഒരു ചിരിയാലേ പറഞ്ഞു,,,

“അപ്പോൾ ജെറിയും ഉണ്ടായിരുന്നു,,,, അച്ഛന് ഒരു കാര്യം അറിയോ ഇവളെ കൂടെ കൂടും മുന്നേ ആ കൊച്ചന് യാതൊരു കുഴപ്പവും ഇല്ലായിരുന്നു,,, ഇപ്പോൾ എല്ലാ ഉടായിപ്പിലും ഉണ്ടാകും,,,,”

“പോട്ടെ പിള്ളേരല്ലേ,,, ”

“മ്മ്മ്,,,, അത് കൊണ്ട് തന്നെയാണ് മിണ്ടാതെ നിൽക്കുന്നതും,,,,എന്റെ മോളുടെ കൂടെ കൂടി ആരും കേട് വന്നു എന്ന് പറയരുതല്ലോ,,,, ”

“അത് പറയുമോ എലിസബത്തേ,,,,, അവൾ അവനെ നന്നാക്കുകയല്ലേ ചെയ്തത്,,, ”

അത് വഴി വന്ന സെഫിയ കൂടി പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് നിന്നു,,,

“സെഫിയയും വന്നിരുന്നോ,,,, ”

“ഒരു ഞായർ അല്ലെ,,,അച്ചോ,,,”

“മ്മ്മ്,,, അല്ല കൊല്ലം രണ്ട് കഴിഞ്ഞില്ലേ,,, പിള്ളേരുടെ മിന്ന് കെട്ടു നടത്തുന്നില്ലേ,,, ”

പെട്ടെന്ന് തന്നെ അച്ചൻ ചോദിച്ചതും അവർ രണ്ട് പേരും ഒരുപോലെ മുഖത്തോട് മുഖം നോക്കി,,

“അതൊന്നും പറയാതിരിക്കുകയാണ് അച്ചോ നല്ലത്,,, രണ്ട് പേർക്കും അവരുടെ പണം കൊണ്ട് തന്നെ മിന്ന് കെട്ടു നടത്തണം,,,, ഏകദേശം പണം സെറ്റായി വരുകയായിരുന്നു,,, ഈ മാസം നടത്താം എന്ന് തീരുമാനിച്ചതും ആണ്,,, അതിനിടയിൽ ആണ് എമിലിന് ഒരു ആക്‌സിഡന്റ്,,,,പുറമെ പ്രശ്നം ഒന്നും ഇല്ലായിരുന്നു എങ്കിലും കയ്യിൽ ചെറുതായി ഒരു ഫ്രാക്ച്ചർ,,,, അതും കൂടാതെ ക്രിസിന് ശ്വാസം മുട്ടൽ കൂടി,,, എല്ലാം കൂടി ഹോസ്പിറ്റൽ ബില്ലായി പോയി,,,, ഇനി ഒരു വൺ ഇയർ കൂടി വേണം എന്ന പറയുന്നേ,,,അവരുടെ വാശിയല്ലെ,,,, അതെ ജയിക്കൂ,,,, ”

മമ്മ ഒന്ന് പറഞ്ഞു നിർത്തിയതും അച്ഛൻ എല്ലാം അറിഞ്ഞ പോലെ ഒന്ന് തലയാട്ടി,,,,

“ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും പക്വത കാണിച്ചു രണ്ട് കുടുമ്പങ്ങളെ നോക്കുന്നില്ലേ,,, ഇന്നത്തെ കുട്ടികൾ ചെയ്യുന്ന കാര്യം ആണൊ അത്,,,, അതിന് കർത്താവിനെ സ്തുതിക്ക്,,,, പിന്നെ എല്ലാം കർത്താവ് നോക്കിക്കോളും,,, രണ്ട് പേരും നന്നാകും,,,, ”

അച്ഛൻ ഒരു പുഞ്ചിരിയിൽ പറയുന്ന കാര്യങ്ങൾ കേട്ടു രണ്ട് പേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു,,,

💜💜💜💜💜💜💜💜💜💜💜💜

“പട്ടി,,,,,,,, ”

ജെറിയുടെ മേലേക്ക് ചാടി കയറി ഇരുന്നു അവനെ കയ്യിൽ കിട്ടിയ പില്ലോ കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു,,,,, ജെറി എന്ത് ചെയ്യും എന്നറിയാതെ അവളെ പിടിച്ചു വെക്കാൻ ആകുന്നതും ശ്രമിച്ചു കൊണ്ട് അവളുടെ കയ്യിലെ പില്ലോ ഒന്ന് വാങ്ങി വലിച്ചെറിഞ്ഞു കൊണ്ട് അവൻ ആശ്വാസത്തോടെ ബെഡിൽ കിടന്നതും അവൾ അവന്റെ കോളറിൽ പിടിച്ചു കൊണ്ട് അവനെ പൊക്കി,,,

“എന്താടി നിനക്ക് പ്രാന്താണോ,,, മാന്യമര്യാദക്ക് ഉറങ്ങി കിടന്ന എന്നെ എഴുന്നേൽപ്പിച്ചു പല്ല് തേപ്പിച്ചത് ഇങ്ങനെ പട്ടിയെ പോലെ തല്ലാനാണോ,,,, ”

“നിന്നെ ഒക്കെ തല്ലുകയല്ല വേണ്ടത്,,, കൊല്ലണം,,,, കാലമാടാ,,,, ”

“ടി,, വെറുതെ തെറി പറഞ്ഞു കളിക്കാൻ മാത്രം എന്ത് അപരാദം ആണെടി ഊളെ ഞാൻ ചെയ്തത്,,, ”

അവളെ പിടിച്ചു നേരെ ഇരുത്തി ബെഡിന്റെ ബാക്ക്ബോർടിലേക്ക് ഒന്ന് ചാരി ഇരുന്ന് കൊണ്ട് അവൻ ചോദിച്ചത് അവൾ ഒന്ന് പല്ല് കടിച്ചു കൊണ്ട് അവന്റെ കഴുത്തിൽ പിടിക്കും പോലെ ആക്കി,,,,

“പന്ന,,,, ഒന്നും ചെയ്യാത്ത ഒരു പോന്നു മോൻ,,,, ടാ പട്ടി നീ അല്ലേടാ ആ അച്ചന്റെ കയ്യീന്ന് പൈസ വാങ്ങിയേ,,,, ”

“ആ കൂടെ നീയും ഉണ്ടായിരുന്നില്ലേടി,,,, ”

“എങ്ങനെ,,, ഞാൻ എത്ര പ്രാവശ്യം പറഞ്ഞടാ വേണ്ടാന്ന്,,,, ഇന്ന് പള്ളിയിൽ വെച്ച് പണംതിരികെ ചോദിച്ചപ്പോൾ തൊലി വല്ല ചിക്കൻ സിക്സ്റ്റി ഫൈവ് പോലെ ആയി പോയി,,, കേട്ടോടാ,,,, ”

അവളുടെ വാക്കുകൾ കേട്ടതും അവൻ പൊട്ടിച്ചിരിച്ചു,,,, കണ്ണ് കൂർപ്പിച്ചു കൊണ്ടുള്ള അവളുടെ നോട്ടം കണ്ടതും സ്വയം ഒന്ന് കണ്ട്രോൾ ചെയ്തു,,,,

“ചിരിക്കടാ,,,, നീ ചിരിക്ക്,,,,, ഇന്ന് പള്ളിയിൽ വരില്ല എന്ന് പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായതാ,,,തെണ്ടി,,,അന്നേ ഞാൻ പറഞ്ഞതാ പള്ളി വക പണം ആണെന്ന്,, പള്ളിയും പട്ടക്കാരും ഒന്ന് തുനിഞ്ഞു ഇറങ്ങിയാൽ തീരും ഞാനും നീയും ഒക്കെ,,, ”

“പിന്നെ രണ്ടായിരം രൂപയ്ക്കു വേണ്ടി തുനിഞ്ഞു വരുകയല്ലേ,,,, ഒന്ന് പോയെടി,,,, അച്ചന്റെ പണം അല്ലെ,,,, അടുത്ത സാലറി കിട്ടുമ്പോൾ കൊടുക്കാം,,,, അതിനാണോടി നീ നല്ലൊരു ദിവസം ആയിട്ട് രാവിലെ തന്നെ സുപ്രഭാതം പാടിയത്,,,പുല്ലേ,,,,പട്ടി,,,,”

അവന്റെ വാക്കുകൾ കേട്ടതും അവൾ അവന്റെ മേലിൽ നിന്നും ഇറങ്ങി അവനോടൊപ്പം ബാക്ക്ബോർഡിൽ ചാരി ഇരുന്നു അവന് വേണ്ടി കൊണ്ട് വെച്ച കോഫി എടുത്ത് ചുണ്ടോട് ചേർത്തു,,,

“വീട്ടില് ഒന്നും ഇല്ലാഞ്ഞിട്ടാണോടി രാവിലെ തന്നെ കുറ്റിയും പറിച്ചു ഇറങ്ങിയേക്കുന്നെ,,,, ”

അവളുടെ കയ്യിൽ നിന്നും കോഫി കപ്പ്‌ തട്ടിപറിച്ചു വാങ്ങി കൊണ്ട് അവൻ ചോദിച്ചതും അവൾ അത് പോലെ തന്നെ അത് തിരികെ വാങ്ങി,,,

“നിനക്ക് വേണ്ടി നല്ലോണം ചീത്ത കേട്ടുള്ള വരവാ,,,ആ ദാഹം ഇങ്ങനെയെങ്കിലും തീർക്കണ്ടേ പോന്നു മോനെ,,,, ”

കോഫി മോന്തി കൊണ്ടുള്ള അവളുടെ വാക്കുകൾ കേട്ടു അവൻ ഒരു ചിരിയോടെ കട്ടിലിന്റെ വലിപ്പിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടോട് ചേർത്തതും അത് കണ്ട മരിയ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി,,,

“ഈ രാവിലെ തന്നെ തുടങ്ങണോടാ പുകക്കാൻ,,,,ഇത് നിർത്താൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്,,,,,എനിക്കാണേൽ ഇതിന്റെ മണം തീരെ പിടിക്കത്തില്ല,,,, ”

ഒരു തരം വെറുപ്പോടെ അവൾ മുഖം തിരിക്കാൻ നിന്നതും അവൻ ഒരു കൂസലും കൂടാതെ പുക അവളുടെ മുഖത്തേക്ക് ഊതി വിട്ടു,,,,

“ഐ ആം വെരി സോറി,,,, എല്ലാം നിർത്താം എന്തോ ഇത് മാത്രം വയ്യ,,,, ”

“നിർത്തണം എന്ന് പറയുന്നില്ല കുറച്ചൂടെ,,,, ”

“നമുക്ക് ശ്രമിക്കാന്നെ,,,, ”

“എന്ന ശ്രമം മാത്രം ഉണ്ടാകുകയൊള്ളു,,,, എന്ത് പറഞ്ഞാലും കൂസലില്ല,,,, പിന്നെ മിക്കവാറും ഇപ്രാവശ്യം പണി കിട്ടും,,,ഹോസ്പിറ്റൽ റൂൾസ് എല്ലാം മാറ്റാൻ പോവുകയാ,,, എന്നെ നല്ലോണം മാർക്ക്‌ ചെയ്തിട്ടുണ്ട് എന്ന കേട്ടത്,,, ശമ്പളം പിടിക്കും,,,, ”

ഒരു തരം സങ്കടത്തോടെ കോഫി കുടിച്ചു കൊണ്ട് മരിയ പറഞ്ഞതും അവനും കാര്യമായ ആലോചനയിൽ ആണ്,,,

“മ്മ്മ്,,,,ഇപ്രാവശ്യം ഞാൻ ബോസിനോട് പറഞ്ഞു അഡ്വാൻസ് ആയി സാലറി വാങ്ങിക്കോളാം,,,അപ്പോൾ അച്ചനുള്ളതും പിള്ളേരുടെ ഫീസും കഴിയും,,,, പക്ഷെ ഫ്ലാറ്റിന്റെ വാടക,,, ഒരു വഴിയും ഇല്ലാ,,,, ”

അവന്റെ ഓരോ വാക്കുകളും കേൾക്കുന്നതിനോടൊപ്പം അവൾ കോഫി കപ്പ്‌ അവന് നേരെ നീട്ടിയതും അവൻ അത് വാങ്ങി അല്പം കുടിച്ചു,,,

“കൊള്ളാലോ,,,,”

“ടാ അത് വിട്,,,,, ഫ്ലാറ്റിന്റെ വാടക ഞാൻ പറഞ്ഞു ശരിയാക്കിക്കോളാം,,,, അതിന് പിറകെ ഓരോ ചിലവ് വരുമ്പോഴാ പ്രശ്നം,,, ”

“ഏയ്‌ ഇപ്രാവശ്യം ചിലവ് വരില്ല,,, മമ്മയോടും ആന്റിയോടും ശക്തമായി പറഞ്ഞിട്ടുണ്ട് അധികചിലവ് അവരുടെ തലയിൽ ആണെന്ന്,,, ”

“എല്ലാം നടന്നാൽ കൊള്ളാം,,,, നീ എഴുന്നേറ്റ് വരാൻ നോക്ക്,,,,,ഈ ഇരിപ്പ് തുടർന്നാലേ ഇന്നത്തെ ആനുവൽ ഫങ്ക്ഷൻ പോയി കിട്ടും,,, ”

എന്നും പറഞ്ഞു കൊണ്ട് അവൾ ബെഡിൽ നിന്നും നിരങ്ങി ഇറങ്ങിയതും അപ്പോഴും അവൻ ചിന്തയിൽ തന്നെ,,,,

“എന്താടോ മോനെ,,, നിന്നോട് പറഞ്ഞു കുടുങ്ങിയോ,,,, നീ ഇപ്പോഴും അത് ആലോചിച്ചു കൊണ്ടിരിക്കുകയാണോ,,,, അതൊക്കെ നമുക്ക് ശരിയാക്കാന്നെ താൻ ടെൻഷൻ അടിക്കാതെ,,, ”

അവൾ അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു,,,

“ആർക്ക് ടെൻഷൻ,,,, ഇത് അതൊന്നും അല്ല,,,, ”

“പിന്നെ,,,, ”

“അല്ല,,, ഇന്നത്തെ കോഫി ഭയങ്കര ടേസ്റ്റ്,,, എന്റെ മമ്മ ഉണ്ടാക്കുന്ന കോഫി ഇങ്ങനെയല്ല,,, എന്ത് പറ്റി എന്ന് ആലോചിച്ചതാ,,,,ഇനി വല്ല വേലക്കാരിയെയും,,,,, ”

പറഞ്ഞു തീരും മുന്നേ രണ്ട് പേരും മുഖത്തോട് മുഖം നോക്കി പെട്ടെന്ന് ഞെട്ടി കൊണ്ട് അടുക്കളയിലേക്ക് ഓടി,,, ഹാളിൽ ടീവി കണ്ട് കൊണ്ടിരുന്ന എമിലും ക്രിസും അവരെ അന്തം വിട്ട് കൊണ്ട് നോക്കി ഇരിക്കുന്നുണ്ടായിരുന്നു,,, അടുക്കളയിൽ എത്തിയതും അവർ നാല് ഭാഗം പരതി എങ്കിലും ആരെയും കാണാതെ വന്നതോടെ സമാധാനത്തോടെ നെഞ്ചിൽ കൈ വെച്ച് പോയി,,,

“ഞാൻ പേടിച്ച് പോയി,,,, ”

“ഞാനും,,,, വിവരമില്ലാത്ത കുട്ടികൾ ആണേ,,,, ശമ്പളം മുതൽ ഭക്ഷണം വരെ ഓഫർ ചെയ്യും,,,ഉഫ് വല്ലാതെ പേടിച്ച് പോയി,,, ”

അടുക്കളയുടെ ഡോറിൽ ചാരി വല്ലാതെ കിതപ്പടക്കി കൊണ്ട് അവർ പറഞ്ഞതും അത് കേട്ടു കൊണ്ട് വന്ന എമിലും ക്രിസും അവരെ സംശയത്തോടെ നോക്കി,,,

“നിങ്ങളെങ്ങോട്ടാ ഓടിയെ,,,, ”

“തൃശൂർ പൂരം കാണാൻ,,, ഒന്ന് മാറടാ ചെറുക്കാ,,,”

എമിലിനെ ഒന്ന് തള്ളി മാറ്റി കൊണ്ട് അവൾ പോയതും പിന്നീട് അവരുടെ നോട്ടം ജെറിയിലേക്ക് ആയി,,,,

“വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി,,,,,, ശോ,,, വല്ലാതെ തെറ്റിദ്ധരിച്ചു പോയി,,,, മാറി നിൽക്ക് പിശാശെ,,,,”

അവരെ ഒന്ന് മാറ്റി നിർത്തി കൊണ്ട് അവൻ ഉള്ളിലേക്ക് പോകാൻ നിന്നു,,,

“എന്നാലും എന്ത് കണ്ടിട്ടാ ഇവര് ഓടിയത്,,,, ”

ആരോടെന്നില്ലാത്ത ക്രിസിന്റെ സംശയം കേട്ടു ജെറി ഒന്ന് തിരിഞ്ഞു നോക്കി,,,അത് കണ്ടതും എമിൽ അവളെ ഒന്ന് തോണ്ടി അവനെ ഒന്ന് കാണിച്ചു കൊടുത്തതും അവൾ ഒന്നും അറിയാത്ത പോലെ മുഖം ചെരിച്ചു കൊണ്ട് സോഫയിൽ തന്നെ പോയി ഇരുന്നു,,,

“മ്മ്മ് നിനക്കൊക്കെ അത് തന്നെയാ നല്ലത്,,,, നമ്മൾ എങ്ങോട്ടാ പോകുന്നത് ?????,,,,വഴി അറിയാത്ത ഒരു പെണ്ണും കൂട്ടിന് ഒരു കുരങ്ങനും,,,,,പോകുന്നത് എങ്ങോട്ടാ എന്നറിയില്ലേലും എന്നും ടൂറാ,,,,, പോയി വീട്ടില് ഇരിക്കാൻ നോക്കടി,,,, ”

എന്തൊക്കെയോ പെറുക്കി പറഞ്ഞു കൊണ്ട് റൂമിലേക്ക്‌ കയറുന്ന ജെറിയെ കണ്ട് അവർ ചിരിച്ചു പോയി,,,,

തുടരും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: Thasal

Leave a Reply

Your email address will not be published. Required fields are marked *