പൊട്ടിപ്പെണ്ണ്, തുടർക്കഥ ഭാഗം 3 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അക്ഷയ

കാലു വയ്യാത്തത് കൊണ്ട് തന്നെ അന്നവൾ അംബിക്ക് ഒപ്പം കിടക്കട്ടെ എന്നവൻ പറഞ്ഞെങ്കിലും അവരത്തിന് അനുവദിച്ചു കൊടുത്തില്ല

മാളു മുറിയിലേക്ക് മുടന്തി മുടന്തി ആണ് വന്നത്……. അത് കണ്ട് ആദ്യം അവനൊരു സങ്കടം തോന്നിയെങ്കിലും അവൾ ബെഡിലേക്ക് ആണ് കിടക്കാൻ പോകുന്നത് എന്ന് കണ്ട് അപ്പു ഒരാലർച്ച യായിരുന്നു

“”ഡീീ”””

മാളു വിടർന്ന കണ്ണുകളോടെ അവനെ നോക്കി..

“”ദേ നിലത്ത് കിടന്നോ “”””

ഷീറ്റും തലയണയും അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞു……

“” നിക്ക് കട്ടിലിൽ കിടന്നാൽ മതി അപ്പേട്ട “”

ചുണ്ട് ചുള്ക്കി അവൾ അവനെ നോക്കി പറഞ്ഞു…..

“”അത് വേണ്ട “”

അപ്പു തറപ്പിച്ചു പറഞ്ഞു…..

“”ഉറക്കം ദേ കണ്ണിൽ വന്നു അപ്പേട്ട ഞാൻ ഇവിടെ കിടന്നോടെ പ്ലീച്ച് “””

ചുണ്ട് ചുളിക്ക് കണ്ണ് നിറച്ചുള്ള അവളുടെ വർത്താനം കേട്ടതും അവൻ ഒന്നും മിണ്ടാതെ കട്ടിലിന്റെ ഒരത്ത് ചെന്ന് കിടന്നു ഉറക്കം വന്നത് കൊണ്ടവളും കട്ടിലിൽ വന്ന് കിടന്നു…..

രാവിലെ അപ്പു എഴുനേൽക്കുമ്പോൾ വല്ലാത്തൊരു ഭാരം ദേഹത്തു അനുവഭപെട്ട് നോക്കുപോൾ മാളുവിന്റെ കൈയും കാലും എല്ലാം അവന്റെ മേലിൽ ആണ് ഒരു വിധം അവളുടെ കൈയും കാലും ഒക്കെ ദേഹത്തുന്ന് അവൻ എടുത്ത് മാറ്റി…..

തന്റെ സങ്കല്പത്തിൽ ഉള്ള ഭാര്യ രാവിലെ കുളിച്ചു കുറിതൊട്ട് തന്നെ അതിരാവിലെ വിളിച്ചെഴുന്നേൽപ്പിക്കുന്നവളാണ്….. ഇതിപ്പോ താൻ എഴുനേറ്റ് കുളിച്ചു വന്നാൽ പോലും അവൾ എഴുനേൽക്കില്ലെന്ന് അവന് നന്നേ അറിയാമായിരുന്നു………

രാവിലെ 10.00 മണിക്ക് ആണ് മാളു എഴുന്നേറ്റത്…….

അംബികയുടെയും രാമന്റെയും പിന്നല്ലേ നടന്ന് അവൾ കുറുമ്പ് കാട്ടുമ്പോൾ അപ്പു വിന്റെ ശ്രെദ്ധ അറിയാതെ എങ്കിലും അവൾക്കരുകിൽ എത്തും…..

പ്രായമായ തന്റെ അച്ഛനും അമ്മയും പോലും അവളോടൊപ്പം കൂടി കുഞ്ഞു കുട്ടികളെ പോലെ ആയി മാറിയത് അപ്പു നോക്കി കാണുകയിരുന്നു…..

“”അപ്പമ്മേ ദേ നോക്ക് ഈ മീനിനെ കാണാൻ എന്ത് ഭംഗിയാ “””

ഫിഷ് ടാങ്കിൽ കിടക്കുന്ന ഗോൾഡൻ ഫിഷിനെ നോക്കിയവൾ കണ്ണുകൾ വിടർത്തി കൗതുകത്തോടെ പറഞ്ഞു

കൊച്ച് കാര്യങ്ങളിൽ പോലും ഇത്രയും അധികം സന്തോഷം ആ പെണ്ണ് കണ്ടെത്തുന്നത് ഓർത്ത് അവൻ അത്ഭുതം തോന്നി പോയി…….

വീട്ടിൽ ഇരുന്ന് എന്തൊക്കെയോ വേണ്ടതാ ചിന്തകൾ മനസിനെ ഉലക്കും എന്ന് തോന്നിയത് കൊണ്ടവൻ പുറത്തേക്ക് പോകാനായി റെഡി ആക്കാനായി മുറിയിലേക്ക് പോയപ്പോൾ പുറകിന് തന്നെ മാളുവും ചെന്ന്……

“”അപ്പേട്ട എന്റുടെ കളിക്കാൻ വരാമോ “”

കുഞ്ഞു കുട്ടികളെ പോലെ തന്റെ പിറകിൽ വന്ന് നിന്ന് കൊഞ്ചുനവളോട് അവൻ അതിയായ വാത്സല്യം തോന്നി….

“”ഞാനില്ല മാളു, ഞാൻ ഒന്ന് പുറത്ത് പോകുവാ”””

“”എവിടെക്കാ അപ്പേട്ടാ “””

അപ്പു അതിനു മറുപടി ഒന്നും കൊടുത്തില്ല

“””ചോക്ലേറ്റ് വാങ്ങി കൊണ്ട് വരാമോ അപ്പേട്ടാ “””

പ്രതീക്ഷയോടെ ഉള്ള ആ പെണ്ണിന്റെ ചോദ്യം കേട്ടതും അവൻ തലയാട്ടി കാണിച്ചു….

🔹🔹🔹🔹🔹🔹🔹🔹🔹

അപ്പുവിന്റെ വണ്ടി ചെന്ന് നിന്നത് വിശാലമായ കടൽ തീരത്താണ് അവിടെ പൂഴി മണ്ണിൽ ഇരിക്കുമ്പോൾ തന്റെ മനസിലെ ചിന്തങ്ങൾ പോലെ ഇളകി മറയേണ്ടിരുന്ന തിരമാലകൾ പതിവിലും ശാന്തമായി അവന് തോന്നി…….

അവൻ അവിടെ നിന്നു എഴുന്നേറ്റ് നടന്നു……

“”ആകാശ് “”

പിന്നിൽ നിന്നൊരു വിളി കെട്ടവൻ തിരിഞ്ഞു നോക്കി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉച്ചയോടെ അടുപ്പിച്ചു വെളിയിൽ പോയ അപ്പുവിനെ തൃസന്ധ്യ സമയം ആയിട്ടും കാണാതെ വന്നപ്പോൾ അംബിക ആവലാതിയോടെ ഉമ്മറത്ത് അവനായി കാത്ത് നിന്നും….

ഒന്നും മനസിലായില്ലെങ്കിൽ പോലും മാളുവും ചിന്നുവും ഗേറ്റിലേക്ക് നോട്ടം പായിച്ചു ഉമ്മറത്ത് ഇരുന്നു……..

അപ്പുവിന്റെ കുടു കുട വണ്ടിയുടെ ശബ്ദം കേട്ടതും ആ പെണ്ണിന്റെ കണ്ണുകൾ വികസിച്ചു…….

ആകാംഷയോട് അവനെ നോക്കിയ ആ കണ്ണുകളിൽ ഉണ്ടായ പ്രകാശത്തിന് വല്ലാത്തൊരു ചന്തമായിരുന്നു……

അപ്പു വണ്ടി മുറ്റത് കൊണ്ട് വന്ന് നിർത്തിയതും അംബികയേക്കാൾ വേഗത്തിൽ കാലിലെ വേദന വക വെക്കാതെ അവൾ അവനരുകിലേക്ക് ഓടി……..

അവൻ നേരെ കൈകൾ നീട്ടി പിടിച്ചവൾ കണ്ണു ചിമ്മി തുറന്നു……

അപ്പു അതൊന്നും വക വെക്കാതെ ബുള്ളറ്റിൽ നിന്നും ചാവി ഊരി അകത്തേക്ക് നടന്നു……

മാളു അവനെക്കാൾ മുന്നേ ചെന്ന് വീണ്ടും പഴയ പടി ഉമ്മറപ്പടിയിൽ ചെന്നിരുന്നു……

ഇടക്ക് ഇടെ പരിഭവത്തോടെ ആ തത്തമ്മ ചുണ്ടുകൾ ഓരോന്ന് പിറുപിറുക്കുന്നുണ്ട് തന്നെ പറ്റിയാക്കാം എന്നവൻ ഊഹിച്ചു…

“”ന്താടാ ഇത് ആ കുട്ട്യേ വിഷമിപ്പിക്കാനായിട്ട്””

അപ്പു അവരെ നോക്കി കണ്ണിറുക്കി കാണിച്ചു അവൾക്ക് നേരെ തിരിഞ്ഞു കൈയിലിരുന്ന ചോക്ലേറ്റ് മാളുവിന് നേരെ നീട്ടി……..

ചോക്ലേറ്റ് കൈയിലേക്ക് വാങ്ങിയവൾ അപ്പുവിന്റെ കവിളിൽ നോവിക്കാതെ കടിച്ചു അകത്തേക്ക് ഓടി…….

അപ്പു ഒരു ചെറു പുഞ്ചിരിയോടെ കവിളിൽ കൈവെച്ചു തിരിഞ്ഞപ്പോഴാണ് ഇതെല്ലാം കണ്ട് അംബിക അവിടെ നിൽക്കുന്ന കാര്യം അവനോർമ്മ വന്നത്……

അംബിക കാണാതിരിക്കാനായി ചുണ്ടിലെ പുഞ്ചിരി ഒളിപ്പിച്ചു ഗൗരവത്തോടെ അവൻ അവരെ നോക്കി….

അപ്പു അവളോട് മയത്തിൽ സംസാരിക്കുന്നത് അംബിയെ സംബന്ധിച്ചു വല്യൊരു കാര്യം തന്നെ ആയിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹

അപ്പു തന്റെ കട്ടിലിൽ ഇരുന്നു പഴയ ആൽബം നോക്കി കാണുകയാണ്…..

അതിൽ നിറയെ മാളുവിന്റെ അവന്റെയും മീനുവിന്റെ ഫോട്ടോ ആണ്……

കണ്ണുകൾ അറിയാതെ പോലും മീനുവിന്റെ ചിത്രത്തിൽ പതിഞ്ഞില്ല

താനും മീനുവും കളിക്കുന്നത് കണ്ട് കൊണ്ട് അപ്പുറത്ത് കേറുവോടെ മാറി നിൽക്കുന്ന കുഞ്ഞി മാളു, മാളുവിന്റെ അച്ഛൻ പകർത്തിയ ചിത്രമാണ്……..

അന്നേ കുശുമ്പി ആയിരുന്നു അവൾ…..

അപ്പുവിന്റെ ഓർമ്മകൾ ഭൂതകാലത്തിലേക്ക് ചിറകേറി….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അമ്മയുടെ സഹോദരും മക്കളും മുംബൈയിൽ നിന്നും നാട്ടിലേക്ക് വരുന്നതോർത്ത് അപ്പു ഒരുപാട് സന്തോഷിച്ചിരുന്നു…… ഭാര്യ മരിച്ച അദ്ദേഹത്തിന് രണ്ട് പെൺകുട്ടികളെ നോക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് കാരണം, വൈകാതെ അയാൾ ആ മാലാഖ കുഞ്ഞുകളോടൊപ്പം നാട്ടിലേക്ക് വന്നു മൂത്തത് മീനാക്ഷി ഇളയവൾ മാളവിക എല്ലാത്തിനും മുൻൻപന്തിയിൽ നിന്നുരുന്നത് മാളു ആണ് മീനുവിന്റേത് പതുങ്ങിയ സ്വാഭാവം ആയിരുന്നു……. മീനു അവനെ അപ്പു എന്ന് വിളിച്ചപ്പോൾ മാളു അത് അപ്പേട്ടനാക്കി മാറ്റി……….. അവന്റെ മാത്രം കിലുക്കാംപ്പെട്ടി പെണ്ണിന്നോട് പ്രേത്യേക ഒരിഷ്ടം അവനുണ്ടായിരുന്നു…. പക്ഷെ അതൊരിക്കലും പ്രണയം ആയിരുന്നില്ല ആണെങ്കിൽ പോലും അവൻ അത് സമ്മതിച്ചു കൊടുത്തിരുന്നില്ല……മാളു +2 വിന് പഠിക്കുമ്പോഴാണ് അവനു മീനുവും മെഡിസിൻ പഠിക്കാനായി കോയമ്പത്തൂർ പോകുന്നത്………..

മീനു വും അപ്പുവും നല്ല സുഹൃത്തുക്കൾ ആയിരുന്നു അവർക്ക് ഇടയിലേക്ക് മനുവും വരുണും വന്നതോടെ ആണ് സർവ്വതും തകർന്നത്… മീനുവിനെ അപ്പുവിന് ഇഷ്ടമാന്നെന്ന തെറ്റധാരണ അവർക്കിടയിൽ ഉണ്ടാക്കി….. പിന്നീട് ഉള്ള മീനുവിന്റെ പ്രവർത്തികളിൽ നിന്നും അപ്പുവിന് കാര്യം മനസിലായി അവളെ വിലക്കി…… മീനു പിന്മാറാൻ തയാറായിരുന്നില്ല…….. അപ്പുവിന്റെ ഇഷ്ടക്കേട് പലതവണ അവളെ അറിയിച്ചു അവസാനം സ്നേഹിച്ചില്ലെങ്കിൽ ചത്ത് കളയും എന്ന പറഞ്ഞപ്പോൾ വേറെ നിവർത്തി ഇല്ലാതെ അപ്പുവിന് സമ്മതിച്ചു കൊടുക്കേണ്ടി വന്നു……

മീനു അവന്റെ സ്നേഹം പിടിച്ചു വാങ്ങിയതായി പലതവണ അവനു സ്വയം തോന്നി എങ്കിൽപോലും പറഞ്ഞാൽ അവൾ ഒരു പക്ഷെ എന്തെങ്കിലും കടും കൈചെയ്താലോ എന്ന് ഭയത്തിൽ അവൻ അവളുടെ താളത്തിനൊത്ത് തുള്ളി……..

ഒരു ദിവസം രാവിലെ മീനുവിനെ വിളിക്കാൻ ആയി അപ്പു ഹോസ്റ്ററ്റിൽ ചെന്നപ്പോൾ അവളുടെ റൂം മേറ്റ് അവൾ എഴുതിയ ഒരു കാത്താണ് ഉണ്ടായിരുന്നത്…….

തന്നെ ജീവന് തുല്യം സ്നേഹിക്കുന്നവന്റെ സ്നേഹം മനസിലാക്കാതെ മനുവിന്റെയും വരുണിന്റെയും വാക്ക് വിശ്വസിച്ചാണ് അപ്പു വിനെ അവൾ സ്നേഹിച്ചത് എന്നും അവനോടൊപ്പം പോകുന്നു എന്നും മാത്രമാണ് ആ കത്തിൽ ഉണ്ടായിരുന്നത്….

മീനു ഒളിച്ചോടിയ വാർത്ത അറിഞ്ഞവരൊക്കെ ഞെട്ടി കാരണം വിചാരിക്കാത്ത സംഭവങ്ങൾ ആണെല്ലോ എല്ലാം…….

പലരും ഒളിഞ്ഞു തെളിഞ്ഞും മീനു തന്നെ തേച്ചു എന്ന് പറയുന്നത് അപ്പു കേട്ടെങ്കിലും ഒന്നും വകവെച്ചില്ല……

കുറച്ചു നാളുകൾക്കു ശേഷം പുഴയിൽ പൊന്തിയ ഒരു ശവശരീരം മീനുവിന്റേത് ആണെന്ന് കണ്ടെത്തിയതോടെ പല ആളുകളും പല കഥകളും പറഞ്ഞുണ്ടാക്കി…….

പിന്നീട് നാട്ടിലേക്കുള്ള കോൺടാക്ട് ഒക്കെ അപ്പു ഉപേക്ഷിച്ചു……. കാരണം മീനുവിനെ നോക്കാൻ തന്നെ ഏൽപ്പിച്ചിട്ട് നോക്കാൻ പറ്റാതെ പോയതിന്റെ സങ്കടം തന്നെ.

പടുത്തം കഴിഞ്ഞു തിരിക്കെ എത്തിയ അപ്പു അറിയുന്നത് അമ്മാവൻ മരിച്ചു എന്നാണ്… എന്താണ് സംഭവിച്ചത് എന്നോ എങ്ങനെ സംഭവിച്ചു എന്നോ ആരും തന്നോട് പറഞ്ഞില്ല……

പിന്നീട് അപ്പു മാളുവിനെ കാണുമ്പോൾ അവൾ ഈ അവസ്ഥയിലും ആണ് അമ്മാവന്റെ മരണം തീളിവുകൾ ഇല്ലാത്തതിനാൽ സ്വാഭാവികം മരണം ആക്കി മാറ്റുകയും ചെയ്തു….

🔹🔹🔹🔹🔹🔹🔹🔹🔹🔹

മീനു, അവളെ കുറിച്ചോർക്കുമ്പോൾ മാളുവിനെ മനസറിഞ്ഞു സ്നേഹിക്കാൻ പറ്റാത്തത് പോലെ

അപ്പു ഓരോന്ന് ഓർത്തിരുന്നു എപ്പോഴോ കാട്ടിലിലേക്ക് ചാരിയിരുന്നു ഉറങ്ങി പോയി…… അപ്പു എഴുന്നേറ്റപ്പോൾ രാത്രിയോട് അടുത്തിരുന്നു………

ബെഡിൽ ചിന്നു ഉണ്ട് പക്ഷെ മാളുവിന്റെ അനക്കം ഒന്നും കേൾക്കുന്നില്ല……

ബാത്‌റൂമിൽ നിന്നും സൗണ്ട് കേൾക്കുന്നുണ്ട്

“”ഇവളത്തിനക്ക് എന്താ ചെയുന്നത്….”””

അപ്പു കണ്ണാടിക്ക് മുന്നിൽ നിന്ന് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു….. അലസമായി കിടക്കുന്ന മുടിയിലൂടെ വിരലോടിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്……….

“”Hello വട്ടിന്റെ ഡോക്ടറെ “”

“”അഭി നിയോ “””

“” അതേല്ലോ……അല്ല വട്ടിൻറെ ഡോക്ടറിന്റെ 💞പൊട്ടി പെണ്ണ് 💞 എവിടെ….

“”എടാ…..വേണ്ടാട്ടോ “””

“”ഓ പറഞ്ഞു മനസിലാക്കി തന്നപ്പോൾ നമ്മൾ ഔട്ട്‌ അല്ലെ….”””

“”അതെല്ലോ “”

“”ആകാശേ ഡാ……. ഒന്നേ ഒന്നേ എനിക്ക് ഇപ്പോഴോ അപ്പോഴും ഒക്കെ പറയാനൊള്ളൂ….നീ കാരണം അല്ല മീനു മരിച്ചത് അതിന്റെ കുറ്റബോധം കാരണം മാളുവിനെ സ്നേഹിക്കാതിരിക്കരുത്… അവളുടെ നിഷ്കളങ്കമായ മനസിന്റെ സ്നേഹം മുഴുവൻ അവൾ കൂട്ടി വെച്ചിരിക്കുന്നത് നിനക്കാണ്… അവളുടെ അപ്പെട്ടന്…. കൂടെ നിന്നവളെ സ്നേഹിച്ചു നോക്ക് അപ്പോൾ മനസിലാക്കും “””

അപ്പു തിരിക്കെ ഒന്നും പറഞ്ഞില്ലെങ്കിലും പോലും അഭിയുടെ വാക്കുകൾ അവനെ സ്വാധീനിക്കാൻ തകവണ്ണം ഉള്ളതായിരുന്നു പെട്ടന് ആണ് ഒരു പെണ്ണ് ശബ്ദം അപ്പുറത്ത് നിന്നും വന്നത്…..

“”ഹലോ ആകാശേട്ടാ “”

“”ആഹാ ആരിത് ആനി കൊച്ചോ “”

“”ആഹാ ആകാശേട്ടാ ഞാൻ തന്നെയാ പിന്നെ മാളൂട്ടി എവിടെ “””

“”ഇവിടെ ഉണ്ടെടാ ‘””

പിന്നെയും ഒരുപാട് നേരം ആ സംഭാഷണം തുടർന്നു……

******* (അപ്പു )

ബീച്ചിൽ വെച്ച കണ്ടത് അഭിയെയും ആനിനെയും ആണ്…….

അഭിയും ഞാനും ഒരേ ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയുന്നത്……. എന്റെ കാര്യങ്ങൾ ഒക്കെ അവന് അറിയാം

അവൻ ആദ്യമായി അറ്റന്റ് ചെയ്ത അവന്റെ patient അതാണ് അവന്റെ ആൻ ഇപ്പോ ആൻ അവന്റെ വൈഫ് ആണ്…… അവളുടെ നിശകളങ്കമായ മനസിനോട് തോന്നിയ പ്രണയം ആണ് പിന്നീട് അവളെ ജീവിതത്തിലേക്ക് കൂട്ടാൻ അവൻ തീരുമാനിച്ചത്……

അവന്റെ സ്നേഹവും ട്രീറ്റ്മെന്റ് ഒക്കെ കൂടി കിട്ടിയതോടെ ആൻ ഒക്കെ ആയി……..

അവൻ പറഞ്ഞതിലും കാര്യം ഉണ്ട് കുറ്റബോധം കാരണം മാളുവിന്റെ നിഷ്കളങ്കമായ മനസിനെയും അവളുടെ സ്നേഹത്തെയും കാണാതെ പോകരുത് എന്ന് ഉളിൽ ഇരുന്ന് ആരോ പറയുന്നുടെങ്കിലും എന്തോ അതിൽ നിനൊക്കെ എന്തോ പിന്തിരിപ്പിക്കും പോലെ…….

******

“””അപ്പേട്ടാ ഓടി വായോ….”””

ബാത്‌റൂമിൽ നിന്നും മാളുവിന്റെ നിലവിൽ കേട്ടതും അപ്പു വേഗം ബാത്‌റൂമിലേക്ക് ഓടി……..

ആവലാതിയോടെ ഡോറിൽ തട്ടിയപോഴേക്കും മാളു ഡോർ തുറന്നവനെ കണ്ട ഉണ്ടനെ അവനെ ഇറുക്കി പുണർന്നു…

“”അപ്പേട്ടാ അകത്തില്ലേ ഒരു പറ്റാ “”

മാളു പേടിയോടെ അവനോട് ചേർന്ന് നിന്ന് അകത്തേക്ക് കൈ ചൂണ്ടി പറഞ്ഞു……

അവനറിയാതെ തന്നേ കൈകൾ മാളുവിനെ പൊതിഞ്ഞു പിടിച്ചു…….

“”മാളു മാറിക്കെ ഞാൻ പോയി നോക്കാം “””

അപ്പു പറഞ്ഞതും മാളു വേഗം അവന്റെ പിന്നില്ലേക്ക് മാറി നിന്നും…….

അപ്പു ബാത്‌റൂമിന് ഉളിലേക്ക് പോയതും മാളു വും പമ്മി പമ്മി അവന്റെ പിന്നല്ലേ പോയി…….

അകത്തു കയറി അപ്പു നോക്കിയപ്പോൾ അവിടെ എങ്ങും ഒന്നുമില്ല

ഗൗരവത്തോടെ മാളുവിനെ നോക്കിയതും ഒരു ചിരിയോടെ വന്നവൾ ഷവർ ഓപ്പൺ ആക്കി……..

അപ്പു അക്കെ നനഞ്ഞു പുറത്തേക്ക് ഓടാൻ നിന്ന അവളെ വലിച്ചവൻ നെഞ്ചിലേക്ക് ഇട്ടു…

അപ്പുവിന്റെ കണ്ണുകൾ മാളുവിന്റേതും ആയി കൊരുത്തു……..

അവളുടെ മിഴികളിൽ പരിഭവം വന്ന് നിറയുന്നതാവനൊരു പുഞ്ചിരിയോടെ നോക്കി കണ്ടു..,.

“”ദുഷ്ടനാ “””

മാളു കേറുവോടെ അവനെ ബാക്കിലേക്ക് തള്ളി പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അപ്പുവിന്റെ കൈകൾ ഒന്നുകൂടി അവളിൽ മുറുകി എന്നല്ലാതെ അവനൊരടി അനങ്ങിയില്ല………

മാളുവിന്റെ കണ്ണുകളിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെ അപ്പു അവളെ തന്നെ നോക്കിയിരുന്നു………

മാളു ഒരു കള്ള ചിരിയോടെ അവന്റെ നെഞ്ചിൽ ആഞ്ഞൊരു കടി കൊടുത്തു…..

“”ആആആ……”””

“”ബ്ല…ദുഷ്ടനാ “””

മാളു അവനെ കൊഞ്ഞനം കുത്തി ഓടി…. അപ്പു നെഞ്ചിൽ നല്ലോണം ഒന്നുഴിഞ്ഞു അവൾ പോയ വഴിയേ നോക്കി ചിരിച്ചു….. അവൾക്ക് പിന്നല്ലേ പോയി

“”നിക്കടി അവിടെ “””

🔹🔹🔹🔹🔹🔹🔹🔹🔹🔹

“”എന്റെ മാളൂട്ടി നീ ഈ നനഞ്ഞു ഇത് എങ്ങോട്ടാ ഓടുന്നത് “”

അമ്പികെയുടെ പിന്നിൽ വന്നോളിച്ചു നിന്നതും അവരവളോട് ചോദിച്ചതും പിന്നാലെ വരുന്ന അപ്പുവിനെ ചൂണ്ടി കാട്ടി….

അംബികയെ കണ്ടതു അപ്പു വന്ന വഴിയേ തിരിഞ്ഞു നടന്നു അത് കണ്ടതും അവരുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു

*********

“”അപ്പേട്ടാ പിന്നില്ലേ ആ മാവ് നിറയെ മാങ്ങയാ പക്ഷെ ഇല്ലേ കാല് വയ്യ കയറാൻ പറ്റൂല്ല….”””

“”പിന്നില്ലേ അപ്പേട്ടാ ആ ചോട്ടു ഇല്ലേ അപ്പുറത്തെ അവൻ എന്റെ ചിന്നുന്നേ അടിച്ചു ഞാൻ അപ്പേട്ടനോട് പറയും എന്ന് പറഞ്ഞപ്പോൾ അവൻ അപ്പേട്ടൻ പൊട്ടയാ എന്ന് പറഞ്ഞു എനിക്ക് ദേഷ്യം വന്നപ്പോ ഇല്ലേ……….

.

രാത്രി ഉറങ്ങാൻ മുറിയിൽ വന്നപ്പോൾ മുതൽ അപ്പൂന്റെ പിന്നാല്ലേ കൂടിയതാണ് മാളു………..അപ്പു ബുക്ക്‌ ഒക്കെ അടുക്കി വെക്കുന്ന തിരക്കിൽ ആയിരുന്നു അതിൽ ഒരുപാടും മാളൂന്റെത് തന്നെയാണ്……..

സ്കൂളിൽ പഠിക്കുമ്പോൾ മാളു എഴുതിയ കവിതകളും കഥകളും അതിൽ ഏറെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അതെല്ലാം വായിച്ച ശേഷം മെല്ലെ എടുത്ത് സെൽഫിൽ വെക്കുന്നത് കൊണ്ട് തന്നെ മാളു പറയുന്നത് പലതും അവൻ കെട്ടിരുന്നില്ല………

മാളുവിന്റെ ബുക്കിന്റെ ഇടയിൽ നിന്നും വീണ പേപ്പർ എടുത്ത് നോക്കാൻ തുടങ്ങിയത് മാളു അവന്റെ കൈയും പിടിച്ചു നടക്കാൻ തുടങ്ങി……..

അവനെ കട്ടിലിൽ പിടിച്ചിരുത് കൂടെ മാളുവും ഇരുന്നു……..

“”അപ്പേട്ടാ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ..”””

കുഞ്ഞു കുട്ടികളെ പോലെ തന്നെ നോക്കി മാളു പറയുമ്പോഴാണ് അവനും അവളെ ശ്രെദ്ധിക്കുന്നത്

രണ്ട് വശത്തായി മുടി പിന്നിയിട്ടിരിക്കുന്നു….. കണ്ണിൽ കരി കൊണ്ട് നീട്ടി വരഞ്ഞിട്ടുണ്ട്.. പുരുക കോടികൾക്ക് ഇടയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടു കുത്തിയിട്ടുണ്ട് അതിനെല്ലാം പുറമെ അഹങ്കാരത്തോടെ അവളുടെ മുക്കിന് തുമ്പിൽ പ്രകാശിച്ചു നിൽക്കുന്ന മൂക്കുത്തിയോട് പോലും അവൻ അസൂയ തോന്നി………..

“”അപ്പേട്ടാ……. ഈ അപ്പേട്ടനെ കൊണ്ട് “””

മാളു സ്വയം തലകടിച്ചു അപ്പുനെ കുലുക്കി വിളിച്ചു….. സ്വപ്‍ന ലോകത്തിൽ ആയിരുന്ന അവൻ പുറത്തേക്ക് വന്നു…….

“”ഇനി ഞാൻ പറയുന്നത് കെട്ടില്ലെങ്കിൽ മിണ്ടില്ലാ അപ്പേട്ടനോട് “””

കേറുവോടെ ഉള്ള മാളൂന്റെ വർത്തമാനം കേട്ടതും അഭിയുടെ വാക്കുകൾ ആണ് അപ്പുവിന്റെ ഉള്ളിലേക്ക് കടന്നു വന്നത്….

“”ഒന്ന് സ്നേഹിച്ചു നോക്ക് നീ അവളെ അതിന് ആയിരം ഇരട്ടി നിന്നെ തിരിച്ചു സ്നേഹിക്കും അവൾ “”””

“”ദേ ഈ അപ്പേട്ടൻ പിന്നെ പോ മിണ്ടില്ല ഞാൻ “””

മാളു തിരിഞ്ഞിരുന്നതും അപ്പു അവൾക്ക് മുന്നിലായി മുട്ട് കുത്തി ഇരുന്ന് കൈ രണ്ട് ചെവിയിൽ പിടിച്ചു സോറി എന്ന് പറഞ്ഞതു ആ പെണ്ണിന്റെ കണ്ണുകൾ വിടർന്നു…..

“”അപ്പേട്ടാ പിന്നില്ലേ ആ കുറുഞ്ഞി ഇല്ലേ അവൾക്ക് ഭയങ്കര കുസൃതിയാ എന്നെ പോലെ ഒന്നും അല്ല “””

മാളു അത് പറഞ്ഞതും അപ്പു പൊട്ടി ചിരിച്ചു പോയി….

“”എന്തിനാ അപ്പേട്ട ചിരിക്കുന്നത് “””

അപ്പു ചുമൽ കുപ്പി ഒന്നുമില്ലെന്ന് കാട്ടി….

“”അല്ല മാളു ആരാ ഈ കുറുഞ്ഞി “””

“”കുറുഞ്ഞി ഇല്ലേ പൂച്ചയാ, നല്ല കുസൃതി പൂച്ച അപ്പമ്മക്ക് അവളെ ഇഷ്ടമല്ല അതെന്നതാന്ന് അറിയോ അപ്പേട്ടാ ആ കുറുഞ്ഞി ഇല്ലേ കറിവെക്കാൻ അപ്പ കൊണ്ട് വരുന്ന മീൻ എല്ലാം കട്ടെടുക്കും…..

മാളു വീണ്ടു ഓരോന്ന് പറഞ്ഞിരുന്നു…

അവളെ കേൾക്കുകയായിരുന്നു അവൻ ചെറിയൊരു കാര്യം പോലും സന്തോഷത്തോടെ തന്നോട് പറയുന്ന അവളെ പറ്റിയൊർത്ത് അവനു ആശ്ചര്യം ആണ് തോന്നിയത്…….

തുടരും…..

ലൈക്ക് കമന്റ് കുറവാണ്, നിങ്ങളുടെ സപ്പോർട്ട് കിട്ടാൻ ആണ് കഥ എഴുതുന്നത്, അഭിപ്രായങ്ങൾ അറിയിക്കണേ… ലൈക്ക് ഷെയർ ചെയ്യണേ…

രചന: അക്ഷയ

Leave a Reply

Your email address will not be published. Required fields are marked *