ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 10 വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

നീലാംബരി…സമയം തീരെയില്ല… പെട്ടെന്ന് പോയി നോമിനേഷൻ പിന്വലിച്ചോളൂ….രാഗേഷ് വരും കൂടെ…!!! ബാക്കി എല്ലാവരുടേയും കഴിഞ്ഞു….ഇനി നീ കൂടിയേയുള്ളൂ..

സഖാവ് അങ്ങനെ പറഞ്ഞതും എന്റെ മുഖത്ത് ചെറിയൊരു നിരാശ അനുഭവപ്പെട്ടു…കാര്യം ആദ്യം ഒരനിഷ്ടം തോന്നിയിരുന്നുവെങ്കിലും അപ്പോ സ്റ്റുഡന്റ്സ് യൂണിയന്റെ പാനലിൽ മത്സരിക്കാൻ ചെറിയൊരു താൽപര്യവും ഇഷ്ടവുമൊക്കെ തോന്നി തുടങ്ങിയിരുന്നു….അതാ ഒറ്റയടിക്ക് ഇല്ലാതായതെന്ന് ഓർത്ത് നിൽക്കുമ്പോഴാ ജിഷ്ണു ചേട്ടൻ സഖാവിനടുത്തേക്ക് വന്നത്….

ഘോഷേ….കാര്യങ്ങളാകെ കുഴപ്പമായി…ഹർഷനും ഗ്യാങും നോമിനേഷൻ withdraw ചെയ്തു…അവരുടെ പാനലും complete ആയി…ഇനി സമയം കഴിഞ്ഞാലുടനെ അവന്മാര് പ്രകടനവും നടത്തും….

അതിനെന്താ നമുക്കും നടത്താം…നമ്മുടേതും കഴിയാറായില്ലേ…11.30 വരെ withdraw ചെയ്യാനുള്ള time അല്ലേ…. ഇതിപ്പോ 11 ആവുന്നേയുള്ളൂ…അതിന് മുമ്പ് അവന്മാര് എങ്ങനെയാ പ്രകടനം നടത്തുന്നേ…

ഡാ..അങ്ങനെയല്ല…കാര്യങ്ങളാകെ കൈവിട്ടു പോയിക്കോണ്ടിരിക്ക്വാ…ആദർശിന്റെ ക്ലാസിലെ ഷറഫുദ്ദീൻ ഒരു കാര്യം ദേ ഇപ്പൊ എന്നോട് വന്ന് പറഞ്ഞേയുള്ളൂ….

എന്ത് കാര്യം…??

ഡാ…നീ എടുത്ത് ചാടി ഒന്നും ചെയ്യരുത്…

നീ കാര്യം പറ ജിഷ്ണു…

ഡാ… ആദർശ്…അവൻ candidate സ്ഥാനത്തേക്ക് disqualified ആവാൻ ചാൻസുണ്ട്…

നീ…നീയെന്തൊക്കെയാടാ ഈ പറയുന്നേ… disqualified ആവാനോ…!!!എന്തിന്റെ പേരിൽ… എന്തിന്റെ പേരിലാ അവന്റെ നോമിനേഷൻ reject ചെയ്യുന്നേ….

ഘോഷേ അവൻ…അവൻ സെമ് പാസായീന്നേയുള്ളു…ഒരു സബ് പോയി…ഈ കാര്യം അവൻ പോലും ഇതുവരെ അറിഞ്ഞിട്ടില്ല..അവന്റെ best friend ഹർഷന്റെ പാർട്ടീടെ ആളല്ലേ…അവൻ ആദർശിന്റെ mark list ഉൾപ്പെടെ പ്രിന്റെടുത്ത് ഹർഷന്റെ കൈയ്യിൽ ഏൽപ്പിച്ചിരിക്ക്യാന്ന്… നോട്ടിഫിക്കേഷൻ പിൻവലിയ്ക്കേണ്ട time കഴിഞ്ഞാ നമ്മുടെ ചെയർമാൻ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാനുള്ള തുറുപ്പ് ചീട്ടായി അവന്മാരത് പ്രയോഗിക്കാനിരിക്ക്വാ….അതില് നമ്മള് അടിമുടി വീണു പോകും… ഉറപ്പാ…

അങ്ങനെയാണ് അവന്മാരുടെ ലക്ഷ്യംന്ന് നിന്നോട് ആര് പറഞ്ഞു….

ഷറഫുദ്ദീൻ…അവൻ എങ്ങനെയോ ഒളിഞ്ഞു നിന്ന് കേട്ടതാ…. അങ്ങനെ വല്ലോം നടന്നാ… നമുക്ക് ഒന്നും തിരിച്ച് എതിർക്കാൻ കഴിയില്ല…ന്യായം അവരുടെ ഭാഗത്താ…ഇലക്ഷന് നില്ക്കുന്ന Candidates സെമ്മും സബ്ജക്ടും ഒരുപോലെ പാസാകണംന്ന് instructions ഉള്ളതാ…

എന്നിട്ട് അവനെവിടെ ആദർശ്….!!!😠😠😠

സഖാവിന്റെ മുഖം വരിഞ്ഞു മുറുകി…

അവൻ…അവൻ നിന്നെ പേടിച്ച്…യൂണിറ്റ് കമ്മിറ്റി ഓഫീസിലുണ്ട്……

സഖാവ് അത് കേൾക്കേണ്ട താമസം കലിച്ച് കയറി അവിടേക്ക് ഒരോട്ടമായിരുന്നു…അത് കണ്ട് ഞാനും അവർക്ക് പിറകേ ഓടി…. ക്ലാസിലേക്ക് കയറിയ പാടെ മുന്നില് കിടന്ന പ്ലാസ്റ്റിക് ചെയറുകൾ നാല് പാടും ചിതറിത്തെറിച്ച് സഖാവ് ആദർശേട്ടന് മുന്നിലേക്ക് ചെന്നു നിന്നു…

Exam ല് തോറ്റുപോയ കാര്യം നീ എന്താടാ ##@@എന്നോട് പറയാഞ്ഞത്…😠😠😠

സഖാവ് കലിച്ച് വിറയ്ക്ക്വായിരുന്നു… അതിന് മുന്നിൽ ഒന്ന് ശബ്ദമുയർത്താൻ പോലും ആവാതെ തൊണ്ടയിൽ നിന്നും ഉമിനീരിറക്കാൻ പ്രയാസപ്പെടുകയായിരുന്നു ആദർശേട്ടൻ…..

അത്…അത് പിന്നെ…ഘോഷണ്ണാ ഞാൻ…

നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ ഇലക്ഷൻ time ല് ആ ടിനൂന്റെ തോളില് കൈയ്യിട്ട് നടക്കല്ലേന്ന്…അവനും ഹർഷനും ഒരേ ഗ്യാങാണെന്ന് അറിയത്തില്ലേടാ നിനക്ക്….എല്ലാം ഒപ്പിച്ചു വച്ചിട്ട് നിൽക്കുന്ന നിൽപ് കണ്ടില്ലേ….!!! നിന്നെയൊക്കെ ഞാനെന്താ വേണ്ടേ….!!!ങേ…പറയെടാ…ഏത് നേരത്താണോ എന്തോ നിന്നെ പിടിച്ചു പാനലില് നിർത്താൻ തോന്നിയത്…!!!

സഖാവ് മുണ്ട് മടക്കി കുത്തി ടെൻഷനിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു….

ജിഷ്ണു….!!! ഇനി എത്ര പേരുണ്ട് നോമിനേഷൻ പിൻവലിയ്ക്കാൻ….????

ഒരുവിധം എല്ലാവരും കഴിഞ്ഞു ഘോഷേ…ഇനിയുള്ളത് ഇവനും, ആര്യനും,സിയാദും, പിന്നെ ആ നീലാംബരിയുമാ…. അതിൽ സിയയും ആര്യനും already candidates ആക്കാൻ തീരുമാനിച്ചവരല്ലേ…!!! ആര്യൻ general secretary ഉം സിയ arts ഉം….!!! പിന്നെ ഇപ്പോ എന്താ ചെയ്യുന്നേ….

ഘോഷണ്ണാ… എന്റെ പേരിൽ നമ്മുടെ പാർട്ടി ചെയർമാൻ ഇല്ലാതെ മത്സരിക്കേണ്ടി വര്വോ..???

ആദർശേട്ടൻ വളരേ ദുഖത്തോടും കുറ്റബോധത്തോടും സഖാവിന് നേരെ ചെന്ന് നിന്നതും സഖാവ് നെറ്റി ചുളിച്ച് ആദർശേട്ടനെ ദഹിപ്പിയ്ക്കും മട്ടിലൊന്ന് നോക്കി….

അങ്ങനെ തലയില്ലാതെ എസ്.എൻ കോളേജിൽ സ്റ്റുഡന്റ്സ് യൂണിയന്റെ ഒരു പാനല് മത്സരിച്ചൂന്ന് വന്നാൽ ഈ ഘോഷ് അന്നിറങ്ങും ഈ ക്യാമ്പസീന്ന്… പിന്നെ ഇവിടേക്ക് ഒരു മടക്കം ഉണ്ടാവില്ല…ഒന്നും നടന്നില്ലേ ആ ഹർഷനേം ഗ്യാങ്ങിനേം തേങ്ങ പൊതിയ്ക്കുന്ന പോലെ പൊതിയ്ക്കും ഞാൻ… അനിശ്ചിത കാലത്തേക്ക് കോളേജ് അടച്ചിട്ടാൽ പിന്നെ ഇലക്ഷൻ ഉണ്ടാവില്ലല്ലോ…!!!!

സഖാവ് അത്രയും പറഞ്ഞ് ജിഷ്ണു ചേട്ടനെ അടുത്ത് വിളിപ്പിച്ചു..

നീ പോയി ആര്യനോടും സിയയോടും നോമിനേഷൻ withdraw ചെയ്യാൻ പറ…ആര്യൻ ചെയർമാൻ നോമിനേഷൻ ഒഴികെയും സിയ ജനറൽ സെക്രട്ടറി നോമിനേഷൻ ഒഴികെയും വേണം withdraw ചെയ്യേണ്ടത്….

ഘോഷേ…നീ….

നീ ആദ്യം ഞാൻ പറയുന്നത് കേൾക്ക്…ആര്യനാണ് ചെയർമാൻ…സിയാദ് ജനറൽ…അത് മതി…അങ്ങനെ മതി പാനൽ….ഇവനേക്കാളും എന്തുകൊണ്ടും better ആര്യൻ തന്നെയാ….

സഖാവ് അതും പറഞ്ഞ് ആദർശേട്ടനെ ഒന്നിരുത്തി നോക്കി… പക്ഷേ തന്റെ തെറ്റിന്റെ പേരിൽ തിരിച്ചൊന്ന് പരിഭവം കാട്ടാൻ പോലുമുള്ള ധൈര്യം ആദർശേട്ടന് ഇല്ലായിരുന്നു….. പെട്ടെന്നാ സഖാവിന്റെ മൊബൈൽ റിംഗ് ചെയ്തത്…. ഡിസ്പ്ലേ എടുത്ത് നോക്കി ആള് അത് തിടുക്കപ്പെട്ട് അറ്റന്റ് ചെയ്തു..

ആ…സഖാവേ….ഇല്ല…നോമിനേഷൻ പിൻവലിക്കുന്നേയുള്ളൂ…. പിന്നെ ഇവിടെ ചെറിയൊരു problem…പാനൽ ചെറുതായി ഒന്ന് rearrange ചെയ്തു…. സഖാവ് കാര്യം മുഴുവനും ഫോണിലൂടെ പറഞ്ഞു… അവിടെ നിന്നും കേട്ട വാക്കുകൾക്ക് മറുപടിയും നല്കി ചിലതൊക്കെ ശരി വച്ച് സഖാവ് കോള് കട്ട് ചെയ്ത് അടുത്തിരുന്ന ഡസ്കിലേക്ക് വലിച്ചെറിഞ്ഞു….

നീയൊക്കെ കാരണം ഇനി എത്ര പേരടുത്ത് ഞാൻ സമാധാനം പറയണംന്നറിയോ….പാർട്ടീടെ DC ന്നാ വിളിച്ചത്…ഇനി അടുത്ത കമ്മിറ്റിയ്ക്ക് അവർടെ വായിലുള്ളത് ഞാൻ വേണം വാങ്ങി കൂട്ടാൻ… എന്റെ responsibility അല്ലേ അതെല്ലാം…എന്റെ ഉത്തരവാദിത്തക്കുറവ് കൊണ്ടാണെന്ന് പറയില്ലേ എല്ലാവരും….

ഘോഷണ്ണാ…സോറി…പറ്റിപ്പോയി… ഇങ്ങനെ… ഇങ്ങനെ ആകുംന്ന് പ്രതീക്ഷിച്ചില്ല…

ഏതായാലും നീ ഇനി സോറി പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല ആദർശേ…നല്ലൊരു സുവർണ്ണാവസരം നീയായി നഷ്ടപ്പെടുത്തി…ഇനി ഇലക്ഷൻ കഴിയും വരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ students union ന്റെ പ്രവർത്തകനായി നടന്നോ നീ…

ആദർശേട്ടനോട് അല്പം അലിവോടും അതിലടങ്ങിയ താക്കീതോടും സഖാവങ്ങനെ പറഞ്ഞ് തിരിഞ്ഞ് എനിക്ക് നേരെ നടന്നടുത്തു…

എനിക്ക് നിന്റെ ഒരു help വേണം ഇപ്പോ…

ഇഷ്ടമില്ലാതെ നിർബന്ധിച്ച് ഒരു നോമിനേഷൻ നിന്നെക്കൊണ്ട് ഞാൻ കൊടുപ്പിച്ചു….അതെന്റെ ഒരു അമിത സ്വാതന്ത്ര്യമായിരുന്നൂന്ന് കൂട്ടിയ്ക്കോ….ആ സ്വാതന്ത്ര്യത്തോടെ തന്നെ ഞാൻ മറ്റൊരു തീരുമാനം കൂടി എടുക്ക്വാ… നീയായി അതിന് എതിർപ്പ് പ്രകടിപ്പിയ്ക്കരുത്….അങ്ങനെയുണ്ടായാൽ ഈ ദേവഘോഷ് എന്നെന്നേക്കുമായി ഈ ക്യാമ്പസിൽ തോറ്റുപോയെന്ന് വരും….. അതുകൊണ്ട് ഞാൻ പറയുന്നത് നീ അനുസരിച്ചേ മതിയാകൂ…..അടിച്ചേൽപ്പിക്ക്വാണെന്ന് കരുതരുത്…

അത്രയും പറഞ്ഞ് സഖാവ് വാതിൽക്കലേക്ക് നടന്നു…കട്ടിളയിൽ കൈ ചേർത്ത് എന്നെ തിരിഞ്ഞൊന്ന് നോക്കി….

നീ സ്റ്റുഡന്റ്സ് യൂണിയന്റെ പാനലിൽ മത്സരിക്കാൻ പോക്വാ….നീയായിരിക്കും ഈ പാനലിലെ ആർട്ട് ക്ലബിന് വേണ്ടിയുള്ള candidate… പെട്ടെന്ന് എന്റെ കൂടെ വാ… ബാക്കിയുള്ള നോമിനേഷൻസ് പിൻവലിക്കാനുണ്ട്……

സഖാവ് അത്രയും പറഞ്ഞ് ക്ലാസ് വിട്ടു പുറത്തേക്ക് നടന്നു… കുറേ ദൂരം ചെന്ന് പതിയെ ഒന്ന് slow ആയി എന്നെ പ്രതീക്ഷിച്ചെന്നോണം തിരിഞ്ഞു നോക്കി….സഖാവിനെ എതിർത്തു നില്ക്കാനോ നിരാശനാക്കാനോ എന്റെ മനസനുവദിച്ചില്ല…. കുറച്ചു നേരത്തെ ആലോചനയ്ക്കൊടുവിൽ ഞാൻ രണ്ടും കല്പിച്ച് സഖാവിന് പിറകേ നടന്നു….സഖാവിനൊപ്പം നടന്നെത്തുമ്പോ ആ മുഖത്ത് ചെറിയൊരു പുഞ്ചിരി മൊട്ടിട്ടിരുന്നു….അന്നാദ്യമായി ഞാനാ മുഖത്ത് വിരിഞ്ഞ ഭാവങ്ങളെ അടുത്ത് കണ്ടു…ആ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ കാറ്റിൽ അലകൾ തീർത്ത് ഉലഞ്ഞു ചിതറുകയായിരുന്നു…..

എല്ലാവരുടേയും നോട്ടം ഞങ്ങളിലേക്ക് വീഴുമ്പോഴും എന്റെ നോട്ടം ആ ചെഗുവേരയിലേക്ക് മാത്രമായി ഒതുങ്ങി…. സഖാവിന്റെ നിർദ്ദേശം അനുസരിച്ച് ബാക്കിയുള്ളവർക്കൊപ്പം ചേർന്ന് ഞാനെന്റെ നോമിനേഷൻസ് ഓരോന്നായി പിന്വലിച്ചു…. അങ്ങനെ ആ ഓഫീസിൽ നിന്നും പടിയിറങ്ങുമ്പോ ഞാൻ പഴയ നീലാംബരി ആയിരുന്നില്ല…. ഔദ്യോഗികമായി ഞാൻ സ്റ്റുഡന്റ്സ് യൂണിയന്റെ ഒരു candidate ആയി മാറിയിരുന്നൂന്ന് സാരം….

ഓഫീസിന് പുറത്തേക്കിറങ്ങിയതും പുറത്ത് 3rd year physics ലെ ഹർഷൻ ഞങ്ങളെ കാത്തെന്ന പോലെ വരാന്തയിൽ നില്പുണ്ടായിരുന്നു… അയാൾടെ മുഖം കണ്ടതും സഖാവിന്റെ കൈയ്യിലെ ഞരമ്പുകൾ ഓരോന്നും വരിഞ്ഞു മുറുകാൻ തുടങ്ങി….ഞാനത് ഒരു പേടിയോടെ നോക്കി കാണുകയായിരുന്നു….

എന്താ സഖാവേ….സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥി ഇല്ലാതെ മത്സരിക്കാൻ പോക്വാണെന്ന് കേട്ടു…. ഏതോ ഒരു ആദർശിനെ തീരുമാനിച്ചു വച്ചിട്ട് ഒടുക്കം അവൻ വോട്ടിന് നില്ക്കും മുമ്പേ എട്ടു നിലയിൽ പൊട്ടി ല്ലേ…!!!😀😀😀

ഇതിപ്പോ എല്ലാവരും നോമിനേഷൻ പിന്വലിച്ചു കഴിഞ്ഞല്ലോ…ഇനി ഒരു നോമിനേഷൻ ഈ വർഷം നൽകാനും കഴിയില്ല…ഫുൾ പാനൽ തികയ്ക്കാതെ അങ്ങനെ ആദ്യമായി students union ഞങ്ങളോട് ഏറ്റുമുട്ടുന്നു….😁😁😁

ഓഫീസിൽ നടന്ന കാര്യങ്ങൾ ഒന്നും അറിയാതെ ഹർഷൻ വായിൽ തോന്നിയതെന്തൊക്കെയോ പുലമ്പുകയായിരുന്നു….. സഖാവ് അതെല്ലാം ക്ഷമയോടും ഉള്ളിലടക്കിപ്പിടിച്ച അടങ്ങാത്ത കോപത്തോടും കാതോർത്തു…..

ദേ ഘോഷേ…നീ അത് കണ്ടോ…!!! അവിടെ പറന്നുയരുന്ന കൊടി കണ്ടോ നീ… നമ്മുടെ രണ്ടുപേരുടേയും ആശയങ്ങൾ ഏതാണ്ട് ഒരുപോലെയാണ്… പക്ഷേ നമ്മള് അടിയുറച്ച് വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾ വ്യത്യാസപ്പെട്ടൂന്ന് മാത്രം… എനിക്കിവിടെ എന്റെ പ്രസ്ഥാനത്തിന്റെ കൊടി ഇങ്ങനെ വാനിലുയർത്തിയേ മതിയാകൂ… അതിന് ഈ നില്ക്കുന്ന ഘോഷിനേയും സഖാവ് വളർത്തിക്കൊണ്ടു വരുന്ന പ്രസ്ഥാനത്തെയും ഈ ക്യാമ്പസിൽ നിന്നും പിഴുതെറിഞ്ഞിട്ടാണെങ്കിൽ അങ്ങനെ….അതുടനെ ചെയ്തിരിക്കും ഈ ഹർഷൻ….. അതിന്റെ ആദ്യ പടി എന്നോണം ചരിത്രത്തിൽ ആദ്യമായി ഇപ്പോ നിങ്ങൾക്ക് നിങ്ങടെ പാനലിലെ ചെയർമാനെ നഷ്ടമായി…. അപ്പോ വരുന്ന 28ആം തീയതി മുതൽ ഈ കോളേജിന്റെ ചെയർമാൻ ആരായിരിക്കും….ഞങ്ങടെ പാർട്ടീടെ അനിരുദ്ധൻ… ഈ ക്യാമ്പസ് അടക്കി വാഴുന്നത് ആരായിരിക്കും….ഈ ഹർഷൻ നയിക്കുന്ന ഞങ്ങടെ പാർട്ടി…..

ഹർഷൻ ഒരു പുഞ്ചിരിയോടെ പറഞ്ഞ് മുഴുവിപ്പിച്ചതും പെട്ടെന്ന് ഒരു announcement ചുറ്റിലും ഉയർന്നു കേട്ടു….

Dear students…..

2013-14 വർഷത്തെ കോളേജ് ഇലക്ഷന്റെ ഭാഗമായുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചിരിക്കുകയാണ്….ഇതുവരെയും പിൻവലിക്കത്ത നാമനിർദ്ദേശ പത്രികകൾ അസാധുവായി കണക്കാക്കിയിരിക്കുന്ന വിവരം എല്ലാവരേയും അറിയിച്ചു കൊള്ളുന്നു… ഒപ്പം മത്സരിക്കാൻ qualified ആയിട്ടുള്ള Candidates ന്റെ പേര് വിവരം നോട്ടീസ് ബോർഡിൽ ചേർക്കുന്നതായിരിക്കും…. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന candidates ന്റെ പേര് വിവരം ചേർക്കുന്നു…

അനിരുദ്ധ് അയ്യപ്പൻ…2nd year Economics… ആര്യൻ നന്ദകുമാർ…2nd year Physics….

അത് കേട്ടതും സഖാവ് ഹർഷന്റെ മുഖത്ത് നോക്കി പകയോടെ ഒന്ന് പുഞ്ചിരിച്ചു… വീണ്ടും അതേ announcement ചുറ്റിലും മുഴങ്ങ്വായിരുന്നു……ഹർഷന്റെ മുഖം ചെയർമാൻ സ്ഥാനാർത്ഥീടെ പേര് കേൾക്കും തോറും ഓടിക്കറുക്ക്വായിരുന്നു……..

നീ എന്താ പറഞ്ഞേ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഇല്ലാതെ മത്സരിക്കാൻ പോക്വാന്നോ…!!! അത് മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയായിപ്പോയല്ലോ ഹർഷാ….നീ എന്നെ കാണിച്ച ആ കൊടിയുണ്ടല്ലോ…അത് അധികനാൾ ഈ ക്യാമ്പസിൽ പാറിപറക്കില്ല… വരാൻ പോകുന്ന 28ആം തീയതി…അന്നു വരെയേ ആ കൊടിയ്ക്ക് ഈ കോളേജിൽ സ്ഥാനമുള്ളൂ… ഇലക്ഷൻ കഴിഞ്ഞാൽ ഞാൻ തന്നെ പിഴുതെറിയും അതീ മണ്ണിൽ നിന്നും…അതിനെ എട്ടായി ഓടിച്ചു മടക്കി ഈ ദേവഘോഷ് വരും നിന്റെ മുന്നിലേക്ക്…… നിന്റെ മുഖത്തെ ഈ ധൈര്യം ഇതുപോലെ അവശേഷിക്കുന്നുണ്ടെങ്കിൽ അന്ന് നമ്മള് തമ്മിലൊന്ന് കാണും…അന്ന് ഈ ഘോഷ് തരുന്നുണ്ട് ഈ പറഞ്ഞതിന് എല്ലാറ്റിനുമുള്ള മറുപടി…ആ നിമിഷത്തിന് വേണ്ടി നീ കാത്തിരുന്നോ ഹർഷാ …

തുടരും…. ലൈക്ക് കമന്റ് ചെയ്യാൻ മടിക്കല്ലേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *