ഈ മഴയിൽ, തുടർക്കഥ ഭാഗം 5 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Thasal

അവന്റെ സ്വരം കടുത്തു കൊണ്ട് അവളെ അവനിലേക്ക് കൂടുതൽ ചേർക്കാൻ നിന്നതും ഡോർ ആരോ തള്ളി തുറന്നതും ഒരുമിച്ച് ആയിരുന്നു,,,,

ഡോർ തുറക്കുന്ന ശബ്ദം കേട്ടു രണ്ട് പേരും ഒരുപോലെ അങ്ങോട്ട്‌ നോക്കിയതും അവിടെ അല്പം പേടിയിൽ എന്നാൽ അതിനേക്കാൾ ദേഷ്യത്തിൽ നിൽക്കുന്ന ലക്ഷ്മിയെ കണ്ടതും അവന്റെ ഷൗര്യം മെല്ലെ കുറഞ്ഞു,,,,ആ തക്കത്തിൽ മരിയ അവനെ പിടിച്ചു തള്ളി കൊണ്ട് പുറത്തേക്ക് ഓടിയതും ലക്ഷ്മി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവൾക്ക് പിന്നാലെ നടന്നു,,,

“മരിയ,,,,, ”

ഹോസ്പിറ്റൽ വരാന്തയിലൂടെ ധൃതിയിൽ കണ്ണ് തുടച്ചു കൊണ്ട് പോകുന്ന മരിയയെ അവൾ വിളിക്കുമ്പോഴും മരിയ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ തോളിലെ ബാഗിൽ ഒന്ന് ഇറുകെ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു,,,

പുറത്ത് പാർക്കിങ്ങിൽ തന്നെയും കാത്തു നിൽക്കുന്ന ജെറിയെ കണ്ടതും അവളുടെ സങ്കടം ഇരട്ടി ആകുകയായിരുന്നു,,,, അവൾ ആദ്യം ഒന്ന് നിശ്ചലമായി എങ്കിലും പെട്ടെന്ന് കണ്ണ് തുടച്ചു കൊണ്ട് അങ്ങോട്ട്‌ പോയി,,,

“എത്ര നേരം ആയടി വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട്,,,, മമ്മ വിളിയോട് വിളി,,, ഒരു വിധം പറഞ്ഞു നിർത്തിയതാണ്,,,,, ”

“മ്മ്മ്,,,, ”

സങ്കടം കൊണ്ട് ഒന്നും പറയാൻ കഴിയാതെ അവൾ എല്ലാം മൂളലിൽ ഒതുക്കി കൊണ്ട് സ്കൂട്ടിയിൽ കയറി,,,,അവളുടെ ശബ്ദത്തിൽ എന്തോ മാറ്റം വന്നത് കൊണ്ട് തന്നെ അവൻ ഫോണിൽ നിന്നും തല എടുത്ത് മെല്ലെ അവളെ നോക്കിയതും അവൾ അധി വിധക്തമായി തല വെട്ടിച്ചു എങ്കിലും അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി ചെന്ന് അവളുടെ മുഖം പിടിച്ചുയർത്തി,,,പെട്ടെന്ന് ആ നിറഞ്ഞ കണ്ണുകളും മുഖത്തുള്ള പാടുകളും പൊട്ടിയ ചുണ്ടും കണ്ട് അവന്റെ മുഖത്ത് ആദ്യം ഒരു ഞെട്ടൽ ഉണ്ടായി എങ്കിലും അത് പിന്നീട് ദേഷ്യത്തിലേക്ക് വഴി മാറി,,,,

“ആരാ ചെയ്തത്,,,,, ”

അവന്റെ സ്വരം കടുത്തതായിരുന്നു,,,, അവൾ ഒന്ന് വിതുമ്പി കൊണ്ട് തല താഴ്ത്താൻ നിന്നതും അവൻ കവിളിൽ പിടിച്ചു കൊണ്ട് തല ഉയർത്തി,,,,

“നിന്നോടാ ചോദിക്കുന്നത് മരിയ,,,,, ആരാ ചെയ്തത്,,, ”

അവൻ അലറുകയായിരുന്നു,,, അതൊന്നും താങ്ങാൻ കഴിയാതെ അവൾ വേറൊന്നും പറയാതെ വണ്ടി മുന്നോട്ട് എടുത്തു,,,അവൻ പല പ്രാവശ്യം പിന്നിൽ നിന്നും അലറി വിളിച്ചു എങ്കിലും അതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ പോകുന്ന മരിയയെ കണ്ട് അവന്റെ ദേഷ്യം കൂടുകയാണ് ഉണ്ടായത്,,,, അവൻ ബുള്ളറ്റിന്റെ സീറ്റിൽ ഒന്ന് ആഞ്ഞടിച്ചതും ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി വരുന്ന ലക്ഷ്മി അവനെ കണ്ട് ധൃതിയിൽ അങ്ങോട്ട്‌ നടന്നു,,, അവളുടെ മുഖത്തെ വെപ്രാളം കണ്ടതും അവൻ ഒരു സംശയത്തിൽ അവളെ നോക്കി,,,

“മരിയ,,,,, ”

“എന്താണ് സംഭവിച്ചത്,,,, ”

അവന്റെ ശബ്ദത്തിൽ ഉള്ള മാറ്റം അറിഞ്ഞു കൊണ്ട് ലക്ഷ്മി ഒന്ന് സംശയിച്ചു നിന്നു,,,

“ലക്ഷ്മി,,,, ആരാ,,,,”

“ജോൺ മാത്യു,,,,,”

ആ പേര് കേട്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി,,, നടന്നത് മുഴുവൻ അവൾ പുറമെ നിന്ന് കേട്ടതും എല്ലാം അവനോട് പറഞ്ഞതും അവൻ വേറൊന്നും പറയാതെ ഷർട്ടിന്റെ കൈ ഒന്ന് കയറ്റി കൊണ്ട് ഉള്ളിലേക്ക് നടന്നു,,,

“സെക്കന്റ്‌ ഫ്ലോർ,,,ഇ ബ്ലോക്ക്‌,,,, തേർഡ് റൂം,,, ”

അവൻ പോകുന്നത് കണ്ടതും അവൾ പിറകിൽ നിന്നും വിളിച്ച് പറഞ്ഞു,,,

റൂമിന് പുറത്ത് എത്തിയതും അവൻ റൂം തുറന്ന് ഉള്ളിൽ കയറി മെല്ലെ ഡോർ ലോക്ക് ചെയ്തപ്പോഴും ജോൺ കയ്യിലെ ഫയൽ ഓരോന്നായി പരിശോധിക്കുകയായിരുന്നു,,, അവൻ മുന്നോട്ട് നടന്നതും കാലടി ശബ്ദം കേട്ടു ജോൺ ഒന്ന് തല ഉയർത്തി നോക്കിയതും അവൻ ചെയറോടെ പിറകിലേക്ക് മറിഞ്ഞു വീണതും ഒരുമിച്ച് ആയിരുന്നു,,, അവൻ ഒരു ഞെട്ടലോടെ ആകെ വെപ്രാളത്തോടെ മുകളിലേക്ക് നോക്കിയതും തനിക്ക് മുന്നിൽ കട്ടകലിപ്പിൽ നിൽക്കുന്ന ജെറിയെ കണ്ടതും അവൻ അറിയാതെ തന്നെ പിറകിലേക്ക് വേച്ചു പോയി,,,

“ജെറിൻ ”

അവന്റെ ചുണ്ടുകൾ ഒരു വിറയലോടെ മന്ത്രിച്ചു,,,, ജെറി അതൊന്നും ശ്രദ്ധിക്കാൻ പോലും നിൽക്കാതെ അവന്റെ കോളറിൽ പിടിച്ചു മുന്നോട്ട് വലിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി മുഖത്തേക്ക് ആകുന്നതും ആഞ്ഞടിച്ചു,,,അവന്റെ അലർച്ച ആ റൂമിനുള്ളിൽ പ്രധിധ്വനിച്ചു നിന്നു എങ്കിലും ജെറി തന്റെ ദേഷ്യം തീരും വരെ അടിച്ചു കൊണ്ട് അവന്റെ കോളറിൽ പിടിച്ചു ഉയർത്തി അവശനായി മുഖത്ത് നിന്ന് ചോര ഒലിക്കുന്ന അവനെ പിടിച്ചു ചെയറിൽ വലിച്ചിരുത്തി കൊണ്ട് മുന്നിലേക്ക് പോയി ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്ന് കാല് ടേബിളിൽ കയറ്റി വെച്ചു കൊണ്ട് പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്തു കൊണ്ട് അവനെ നോക്കിയതും അവന്റെ കണ്ണിൽ ആ വേദനയിലും പേടി നിറഞ്ഞു വന്നു,,

“ജോൺ,,,, ജോൺ മാത്യു,,,,, ആരാടാ നിന്റെ പേരിലെ മാത്യു,,,, അപ്പൻ ആണൊ,,,, അപ്പൻ,,, അതാരാണാവോ,,,,ഓഹ്,,,, മരിയകൊച്ച് പറഞ്ഞ ആ കള്ളമാത്യു ആകും,,,,, അല്ലേടാ,,, ”

അവന്റെ അലർച്ച അവിടെ മുഴങ്ങി കേട്ടു,,,,

“നീ ഇന്ന് ഇവിടെ ചെയ്ത ഷോ,,,,ആ ചീപ്പ്‌ ഷോയുടെ റിസൾട്ട്‌ ആണ് ഇപ്പോൾ ഞാൻ പ്രഖ്യാപിച്ചത്,,,,,മനസ്സിലായോടാ,,,, നീ പറഞ്ഞ രണ്ട് കാര്യങ്ങൾ,,,, ഒരാൾ ഓർത്ത് വെച്ച് കൊണ്ട് എന്നോട് പറഞ്ഞു,,,, ഒന്ന്,,,,, നിന്റെ അപ്പനെ വശീകരിച്ച് എടുത്തതാണ് മമ്മ എന്ന്,,,, വശീകരിക്കാൻ അങ്ങേര് ആരാ,,,, ഗന്ധർവ്വ ലോകത്ത് നിന്ന് വന്ന ഗന്ധർവ്വനോ,,,,, പിന്നെ പിഴച്ചു ഉണ്ടായത്,,,, അത് അവൾ അല്ലടാ,,,, നീയാണ്,,, നിന്റെ മമ്മക്ക് ഉണ്ടായ പിഴച്ച മകൻ,,,, നിന്റെ മമ്മ അങ്ങേരുടെ ലീഗലി ഉള്ള വൈഫ്‌ അല്ലല്ലോ,,,, എന്നാൽ അങ്ങേര് ലീഗൽ ആയി കല്യാണം കഴിച്ച ഭാര്യയാണ് മമ്മ,,, അങ്ങേരുടെ ആദ്യ മകളാണ് നീ ഇന്ന് കൂടെ കിടക്കാൻ വിളിച്ചത്,,,, എന്റെ പെണ്ണ്,,,,,നിനക്കും ഇല്ലെടാ ഒരു പെങ്ങൾ,,,, അവളെ നീ വിളിക്കുമോ കൂടെ കിടക്കാനും നിന്റെ കെഴപ്പ് തീർക്കാനും,,,, വിളിക്കുമോടാ,,, കഴിഞ്ഞ തവണ നീ അവളെ തൊട്ടു എന്നറിഞ്ഞപ്പോൾ നിന്നെ കാണാൻ ഞാൻ വരാൻ നിന്നതാ,,, അന്ന് തടഞ്ഞത് അവളാ,,,, അന്ന് ഞാൻ വന്നിരുന്നെൽ ഇന്ന് നിനക്ക് അങ്ങനെ ഒരു ആഗ്രഹം വരില്ലായിരുന്നു,,,, ഇന്ന് നീ തൊട്ടത് എന്റെ പെണ്ണിന്റെ ദേഹത്താ,,,,,ഇനി മേലാൽ അതിന് മുതിർന്നാൽ തീർക്കും ഞാൻ,,, എന്നോട് പിടിച്ചു നിൽക്കാൻ നിന്റെ ഈ എംബിബിസ് ഒന്നും പോരാ,,,,നിനക്ക് അറിയാലോ എന്നെ,,, പണ്ടത്തെ ആ സ്വഭാവം നീ ആയിട്ട് പുറത്തേക്കെടുപ്പിക്കരുത്,,, പിന്നെ ഇവിടെ നടന്നത് ആരോടെങ്കിലും പറഞ്ഞു കേസ് ആക്കാൻ ആണ് ഭാവം എങ്കിൽ,,,”

അവന് നേരെ ഒരു വാണിംഗ് രൂപത്തിൽ വിരൽ വീശി കൊണ്ട് ഒരു കാല് കൊണ്ട് കസേര ചവിട്ടി നീക്കി കൊണ്ട് ജെറി എഴുന്നേറ്റു,,,

“കൊന്നു കളയും എന്ന് പറയുന്നില്ല,,,, കൊല്ലാതെ കൊല്ലും,,,,,,”

അവന് നേരെ ഒന്ന് കൂടെ ഭീഷണി മുഴക്കി കൊണ്ട് കയ്യിലെ സിഗരറ്റ് ചുണ്ടോട് ചേർത്ത് പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ സന്തോഷത്തോടെ തമ്പ് അപ്പ് ചെയ്തു കാണിക്കുന്ന ലക്ഷ്മിയെ കണ്ട് അവനും ഒന്ന് ചിരിച്ചു,,,

“പൊളിച്ചു ഏട്ടായി,,, അങ്ങേർക്ക് രണ്ട് തല്ലിന്റെ കുറവ് ഉണ്ടായിരുന്നു,,,,ഇനി അങ്ങേര് ആരോടും ഇമ്മാതിരി പരിപാടിക്ക് ഇറങ്ങില്ല,,,,മരിയയോട് മാത്രമല്ല ഇവിടെ പലരോടും അയാളുടെ പെരുമാറ്റം അങ്ങനെയാ,,,,, ”

“ആദ്യം കൊടുക്കേണ്ടത് അവൾക്കാ,,,അവനെ എന്തിനാ അവൾ ഇങ്ങനെ പേടിക്കുന്നത്,,,,എല്ലാത്തിനും റിയാക്റ്റ് ചെയ്യും,,, സ്വന്തം കാര്യം വരുമ്പോൾ മിണ്ടാതിരിക്കും,,,, ഇതിനൊരു പരിഹാരം വേണ്ടേ,,,, ആദ്യം പോയി കംപ്ലയിന്റ് കൊടുക്കാൻ നോക്ക്,,,, ഇവനെ പോലുള്ളവരെ ഇറക്കി വിടാൻ പറ,,, എന്നിട്ട് മതി സുശ്രുശയും കാര്യങ്ങളും ഒക്കെ,,,, എപ്പോഴും അല്ല വല്ലപ്പോഴെങ്കിലും നിങ്ങളുടെ കാര്യങ്ങൾക്കും വാല്യൂ വേണ്ടേ,,,, ”

അവന്റെ ഓരോ വാക്കുകളും അവളിൽ വല്ലാത്തൊരു ഊർജം നിറക്കുകയായിരുന്നു,,, അവൾ ഒരു ഉറച്ച തീരുമാനത്തോടെ തലയാട്ടിയതും അവൻ ചുണ്ടിലെ സിഗരറ്റ് വിരലിൽ വെച്ച് കൊണ്ട് മുന്നോട്ട് നടന്നു,,, അപ്പോഴും അവന്റെ കയ്യിൽ നിന്നും രക്തം ഇറ്റി വീഴുന്നുണ്ടായിരുന്നു,,,

💜💜💜💜💜💜💜💜💜💜💜

ജെറി ലിഫ്റ്റിൽ നിന്നും ഇറങ്ങിയതും കാണുന്നത് മരിയയുടെ ഫ്ലാറ്റിന് മുന്നിൽ ആകുലതയോടെ പുറത്തേക്ക് നോക്കി നിൽക്കുന്ന മമ്മയെയാണ്,,,, അത് കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലാക്കി കൊണ്ട് അവൻ അങ്ങോട്ട്‌ നടന്നു,,,

“ജെറി മരിയ എവിടെ,,, ”

“അവൾ നേരത്തെ വന്നല്ലോ മമ്മ,,,, ഫ്ലാറ്റിൽ കാണും,,,, ”

അവൻ പറയുന്നത് കേട്ടതും അവരുടെ മുഖം വാടി,,,അവർ ഒന്ന് തല കുനിച്ചു കൊണ്ട് സാരി തുമ്പ് വിരലിൽ ചുറ്റി നിന്നു,,,

“മോനെ അവൾക്ക് എന്തെങ്കിലും വിഷമം ഉണ്ടോ,,, ”

അവരുടെ ചോദ്യത്തിൽ തന്നെ അവരുടെ നിസ്സഹായത തെളിഞ്ഞു വന്നിരുന്നു,,, അവൻ ഒന്ന് മൂളിയതെയൊള്ളു,,,

“അവള് എന്തേലും കഴിച്ചിരുന്നോ,,, ”

“ഇല്ല,,,, ”

“എന്നാൽ നീ ഒന്ന് നിൽക്ക്,,, ഞാൻ ഇപ്പൊ വരാം,, ”

എന്നും പറഞ്ഞു ഉള്ളിലേക്ക് പോയ അവർ ഒരു പ്ലേറ്റിൽ കുറച്ച് ഭക്ഷണവുമായി വന്നു,,,

“രണ്ട് പേരും കഴിച്ചോ,,,, അത്താഴപട്ടിണി കിടക്കേണ്ട എന്ന് പറയ്,,,, ഞാൻ പറഞ്ഞാലേ അവള് കേൾക്കില്ല,,,, ചെറുപ്പത്തിൽ നോക്കിയവർക്കല്ലേ അതിനെല്ലാം അധികാരം ഒള്ളൂ,,, അന്ന് എനിക്ക് അതിന് സാധിച്ചില്ല,,, ഇന്ന് കഴിയുകയും ഇല്ല,,,, എനിക്കറിയാം എന്നും എന്റെ മോൾക്ക്‌ വേദന ഈ മമ്മ ചെയ്ത തെറ്റിന്റെ ഫലമായാണ്,,,, ഈ വിഷമവും എന്നെ കൊണ്ടാണെങ്കിൽ അവളോട്‌ പറയണം ഈ മമ്മയോട് പൊറുക്കാൻ,,,, ”

അതും പറഞ്ഞു ഒന്ന് വിതുമ്പി കൊണ്ട് അവർ ഉള്ളിലേക്ക് പോയതും അവനും സങ്കടം വന്നിരുന്നു,,,, അവൻ കയ്യിലെ ഭക്ഷണത്തിലേക്ക് ഒന്ന് നോക്കൂ കൊണ്ട് ഫ്ലാറ്റിലേക്ക് കടന്നതും ഹാളിനോട് ചേർന്ന ബാൽകണിയിൽ കൈവരിയിൽ പിടിച്ചു ദൂരെക്ക് കണ്ണ് നട്ടു നിൽക്കുന്ന മരിയയെ കണ്ടതും അവൻ കയ്യിലെ പ്ലേറ്റ് ടേബിളിൽ വെച്ച് കൊണ്ട് മെല്ലെ അവൾക്കരികിലേക്ക് പോയി അവളുടെ പിറകിൽ നിന്നും കെട്ടിപിടിച്ചു,,,,,,, അത് ആദ്യമേ തന്നെ പ്രതീക്ഷിച്ച മട്ടെ അവളിൽ യാതൊരു വിധ ഞെട്ടലും ഉണ്ടായില്ല,, അവളുടെ ചൊടികളിൽ ചെറിയ പുഞ്ചിരിയും,, അവൾ അവന്റെ കയ്യിൽ ഒന്ന് കൈ ചേർത്തു,,, അവന്റെ മുഖം അവളുടെ ഷോൾഡറിനോട് ചേർന്നു,,,,

“മരിയ,,,,, ഐ ലൗ യു,,,, ”

“ലൗ യു ടൂ,,,, ”

അവളിൽ നിന്നും ഉതിർന്ന വാക്കുകൾ അവനിൽ ചെറുതിലെ ഒന്ന് തണുപ്പിച്ചിരുന്നു,,,

“ഐ വാണ്ട്‌ ടൂ ടൈറ്റ് ഹഗ് ജെറി,,, ”

പറയുന്നതിനോടൊപ്പം അവൾ അവന്റെ കയ്യിൽ കിടന്ന് ഒന്ന് തിരിഞ്ഞു നിന്നതും അവൻ വേറൊന്നും ചിന്തിക്കാതെ അവളെ ഒന്ന് കെട്ടിപിടിച്ചു,,,,അവളും അവനിൽ അകന്നു മാറാൻ കഴിയാത്ത വണ്ണം ഒന്ന് കെട്ടിപിടിച്ചു കൊണ്ട് ഷോൾഡറിൽ തല വെച്ച് കണ്ണടച്ചു,,, കുറച്ച് സമയത്തിന് ശേഷം അവൾ അവനിൽ നിന്നും അകന്നു മാറുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,

“ആർ യു ഓക്കേ,,, ”

“ഐ ആം പെർഫെക്ട്ലി ഓക്കേ നൗ,,,,, നീ അവനെ നന്നായി പെരുമാറിയോ,,,, ”

ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,,, എങ്കിലും അവൻ അതു മറച്ചു കൊണ്ട് സംശയത്തിൽ അവളെ നോക്കി,,,

“ആരുടെ കാര്യമാ നീ പറയുന്നേ,,,, എനിക്കൊന്നും മനസ്സിലാകുന്നില്ല,,,, ”

“എന്തിനാ ജെറിച്ചാ വെറുതെ ഉരുളുന്നെ,,, എനിക്കറിയാം നീ ജോണിനെ അടിച്ചത്,,,, ”

“ഒന്ന് പോയെ മരിയ,,,, ഞാൻ എന്തിനാ അവനെ അടിക്കുന്നത്,,, ഓരോ മണ്ടത്തരങ്ങൾ പറയാൻ,,, ഞാൻ എന്താടി ഗുണ്ട വല്ലതും ആയി തോന്നുണ്ടോ,,,, ”

“ഗുണ്ടയല്ല,,, ജെറിയാ,,, ജെറിൻ വർഗീസ്,,,, നിന്നെ എനിക്ക് അറിഞ്ഞുടെ,,,,, നീ അവനെ എടുത്തിട്ട് കുടഞ്ഞു എന്ന് നിന്റെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാകും,,,, ”

അവളുടെ ഓരോ വാക്കുകളുടെ കൂടെയും അവന്റെ മുഖഭാവം മാറി വന്നു,,, മുഷ്ടി ചുരുട്ടി കൊണ്ട് അവൻ ആരോടെന്നില്ലാത്ത ദേഷ്യത്തിൽ ആയിരുന്നു,,,,

“പെരുമാറണ്ടെ,,,,,, നിന്നെ തൊട്ടവന് അതിനുള്ള ശിക്ഷ കൊടുക്കണ്ടേ,,,,, കൊടുത്തു പലിശയും കൂട്ടു പലിശയും ചേർത്ത്,,,,”

അവന്റെ വാക്കുകൾ കേൾക്കുമ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, അവൾ മെല്ലെ അവനോട് ചേർന്നു നിന്ന് ആ നെഞ്ചിൽ ഒന്ന് ചുണ്ടമർത്തി,,,

“ജെറി,,,, എന്റെ ജീവിതം അത് ഒരാൾക്കും അക്‌സെപ്റ്റ് ചെയ്യാൻ കഴിയാത്ത ഒന്നാണ്,,,, അത് കൊണ്ട് തന്നെ എന്നിൽ നിന്നും എല്ലാവരും അകന്നു പോയിട്ടേ ഒള്ളൂ,,,, ചെറുപ്പം തൊട്ടേ ഞാൻ കേൾക്കുന്ന ഒരു ചോദ്യം ആണ്,,,, ഞാൻ ആരാ,,,,, ശരിയാണ് ഞാൻ ആരാ,,,,കാമം തലക്ക് പിടിച്ചു നടന്ന ഒരു ചെകുത്താനിൽ പിറന്നവൾ,,,,,പിന്നീട് സ്വന്തം പപ്പ എന്ന് പറഞ്ഞു അയാളെ ചൂണ്ടി കാണിക്കാൻ പോലും പേടി ആയിരുന്നു,,, ഇനി അവരുടെ ആരുടെയെങ്കിലും വായയിൽ നിന്നും അവർക്ക് കൂടി അവകാശം ഉണ്ട് എന്നറിഞ്ഞാലോ എന്ന ഭയം,,,, പേടിയാണ് ജെറി,,, ഒരിക്കലും അവസാനിക്കാത്ത പേടി,,,, അത് എന്നെ ഓർത്തല്ല,,, മമ്മയെ ഓർത്താ,,,,എന്റെ ക്രിസിനെ പറ്റി ഓർത്താ,,,കാരണം ഉപേക്ഷിച്ചു എന്ന തെറ്റല്ലാതെ അവർ അയാളിൽ വേറൊരു തെറ്റും കാണുന്നില്ല,,, അവർ അറിഞ്ഞിട്ടില്ല അയാൾക്ക്‌ ഇങ്ങനെ ഒരു മകൻ ഉള്ള സത്യം,,, തന്റെ കൂടെ ജീവിക്കുമ്പോൾ തന്നെ അയാൾ ചതിച്ചിരുന്നു എന്ന് മമ്മ പോലും അറിഞ്ഞിട്ടില്ല,,,അറിയിച്ചിട്ടില്ല ഞാൻ,,, ആരെയും,,,, അറിഞ്ഞാൽ തകർന്നു പോകും,,,,,ഇനി എത്ര നാൾ ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയും എന്നറിയില്ല,,, ഇതിലേക്ക് നിന്നെയും കൂടെ വലിച്ചിടെണ്ടി വന്നു,,,, അതിലെ സങ്കടം ഒള്ളൂ,,,, എന്റെ കുടുംബത്തേ സംരക്ഷിക്കാൻ സ്വയം വേദനകൾ സഹിക്കുമ്പോൾ ഒരു കാരണവും കൂടാതെ എന്നോടൊപ്പം എന്തിന് ചേർന്നു,,,,, എല്ലാം ആദ്യമേ പറഞ്ഞതല്ലേ,,, എന്തിനായിരുന്നു സ്വയം അനുഭവിച്ചത്,,,,”

“ബികോസ് എനിക്ക് മറ്റു ആരെക്കാളും ഇമ്പോർടെന്റ് നീയാണ് മരിയ,,,,, ഒരുപക്ഷെ എന്നേക്കാളെറെ,,,, നീ നിന്റെ കുറവുകൾ ആയി പറയുന്ന ഒന്നും എന്നെ സംബന്ധിച്ച് കുറവുകൾ ആയിരുന്നില്ല,,, നിന്റെ പപ്പ അങ്ങനെ ആയത് നിന്റെ തെറ്റല്ല,,,, അങ്ങനെ ഒരു സാഹചര്യത്തിൽ ജീവിച്ചിട്ടും നീ തെറ്റിന്റെ വഴിയേ പോയില്ലല്ലോ,,, അത് കൊണ്ട് തന്നെ നീയാണ് ശരി,,,, അങ്ങനെ ഒരാളെ ഞാൻ എന്തിന് വേണ്ടെന്നു വെക്കണം മരിയ,,,, എനിക്ക് ഇഷ്ടമാണ്,,,,,കാലങ്ങൾ കഴിയുംതോറും വീര്യം കൂടുന്ന മധു പോലെ,,,നീ എന്നിൽ ഉണ്ട്,,,,,ഒരിക്കലും വിട്ടു കളയാൻ കഴിയില്ല എനിക്ക്,,,, നിന്റെ സങ്കടങ്ങൾ എന്റേത് കൂടിയാണ്,,,, ഒരു മഴയത്ത് ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നവളാണ് നീ,,,ഒരിക്കലും വിട്ട് കളയാൻ കഴിയാത്ത ഇഷ്ടമാണ്,,, എന്നും കൂടെയുണ്ടാകും,,,, ”

അവളെ ഒന്ന് ചേർത്ത് പിടിച്ചു മുടിയിലൂടെ വിരലോടിച്ച് കൊണ്ട് അവൻ പറഞ്ഞതും അവളുടെ ഉള്ളം തണുക്കുകയായിരുന്നു,,, സ്നേഹിക്കാൻ അറിയാവുന്ന ഒരാളെ ജീവിതത്തിൽ കിട്ടിയ സന്തോഷത്തിൽ,,,

💜💜💜💜💜💜💜💜💜💜💜

“ഞാൻ പറഞ്ഞത് ഒന്നും മറക്കണ്ട,,,, അവനെ കാണുമ്പോൾ ഉള്ള പേടി വേണ്ട,,,, ബോൾട് ആയി നിൽക്കണം,,,, എന്റെ മുന്നിലും വേറെ ആരുടെ മുന്നിലും നിൽക്കുന്നത് പോലെ,,,,,മമ്മ അറിയുകയാണെങ്കിൽ അറിയട്ടെ,,, സാരമില്ല,,, എല്ലാം നമുക്ക് റെഡിയാക്കാം,,, നീ ആയിട്ട് താഴ്ന്നു കൊടുത്തു പണി ഇരന്നു വാങ്ങി കൊണ്ട് വന്നാൽ ബാക്കി ഞാൻ അപ്പോ പറയാം,,, ”

അവളെ എല്ലാം പറഞ്ഞു മനസ്സിലാക്കി കൊണ്ട് അവൻ വണ്ടി എടുത്ത് പോയതും അവൾ അവൻ പോകുന്നതും നോക്കി നിന്നു,,,അതിന് ശേഷം മെല്ലെ കുമ്പിട്ട് വണ്ടിയുടെ മിററിലൂടെ ഒന്ന് നോക്കിയതും കവിളത്ത് മായാതെ കിടക്കുന്ന അടയാളത്തിലേക്കും ചുണ്ടിലെ പൊട്ടലിലേക്കും അവൾ മാറി മാറി നോക്കി,,, അപ്പോഴേക്കും അവളുടെ കണ്ണിൽ ഇന്നലെ നടന്ന സംഭവങ്ങൾ തെളിഞ്ഞു വന്നിരുന്നു,,, തന്നെ അടിക്കുന്ന ജോണിനോടൊപ്പം അവളുടെ പപ്പയുടെ മുഖം കൂടി അവളുടെ മനസ്സിലേക്ക് കടന്നു വന്നതോടെ അവൾ കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു തുറന്നു,,, പിന്നെ രണ്ട് കൈ കൊണ്ടും മുഖം നന്നായി തുടച്ചു കൊണ്ട് സ്കൂട്ടിയിൽ നിന്നും എഴുന്നേറ്റു ബാഗ് ഒന്ന് നേരെ ഇട്ട് കൊണ്ട് ഹോസ്പിറ്റൽ ലക്ഷ്യമാക്കി നടന്നു,,,,

“ആ മരിയ താൻ ഇന്ന് ലേറ്റ് ആയോ,,, നേരെ കാശ്വാരിറ്റിയിൽ കയറിക്കോ,,,, അവിടെ ഡോക്ടർ സാമുവലിന്റെ കൺസൾടിങ്ങ് ആണ്,,, പിന്നെ ഹൌസ് ഏജൻസിയിലെ പുതിയ പിള്ളേരും ഉണ്ട്,,,വേഗം ചെല്ല്,, ”

ധൃതിപ്പെട്ടു പോകുന്ന ഒരു നേഴ്സ് അവളോടായി പറഞ്ഞതും അവൾ ഒന്ന് തലയാട്ടി കൊണ്ട് വേഗത്തിൽ ഒരു റൂമിലേക്ക്‌ കടന്നു ബാഗ് അവിടെ ഉള്ള ഷെൽഫിൽ വെച്ച് കൊണ്ട് കോട്ട് ഇടുമ്പോൾ ആണ് ലക്ഷ്മി വന്നത്,,, മരിയയെ കണ്ടതും അവളുടെ മുഖം ഒന്ന് മാറി,,, അവൾ കയ്യിലെ ബാഗ് ഷെൽഫിൽ വെച്ച് കൊണ്ട് മരിയയുടെ ഷോൾഡറിൽ ഒന്ന് പിടിച്ചതും മരിയ ഒന്ന് തല ഉയർത്തി കൊണ്ട് ചിരിച്ചു,,,

“എന്താടാ,,, ”

അപ്പോഴും ലക്ഷ്മിയുടെ കണ്ണുകൾ അവളുടെ കവിളിൽ ആയിരുന്നു,,,, ലക്ഷ്മി അവളുടെ കവിളിൽ ഒന്ന് തലോടിയതും മരിയ വേദന കൊണ്ട് ഒന്ന് എരിവ് വലിച്ചു,,,

“വേദനിക്കുന്നുണ്ടോ,,,, ”

“പിന്നെ വേദനിക്കാതെ,,,,,അവൻ എന്നെ സ്നേഹിച്ചത് അല്ലല്ലോ,,, ഉപദ്രവിച്ചതല്ലേ,,, മനഃപൂർവം കുത്തി വേദനിപ്പിക്കുന്നതല്ലേ,,, ”

അവളുടെ സ്വരം ദേഷ്യത്തിൽ വിറച്ചു,,,

“ടാ,,, ”

“ഏയ്‌,,,,വിഷമം ഒന്നും വേണ്ട,,,,ഇത് വിഷമിക്കാൻ ഉള്ളതല്ല,,, തിരിച്ചു കൊടുക്കാൻ ഉള്ളതാ,,,അത് ഞാനായിട്ട് തന്നെ കൊടുക്കുകയും ചെയ്യും,,,, ഇനി അതിനുള്ള സമയം ആണ്,,,,, ”

കോട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു കൊണ്ട് അവൾ അവിടെ നിന്നും നടന്നു നീങ്ങിയതും അത് കണ്ടു നിന്ന ലക്ഷ്മിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,,

💜💜💜💜💜💜💜💜💜💜💜💜💜

“ആഹ് മരിയ താൻ ഇപ്പോഴാണോ വരുന്നത്,,,, ”

“അല്ലടോ രണ്ട് മണിക്കൂർ മുന്നേ വരാം,,,, ”

കയറിചെന്ന പാടെയുള്ള ഡോക്ടറുടെ സംസാരം കേട്ടു ദേഷ്യം കയറിയതും അവൾ മെല്ലെ പിറുപിറുത്തു കൊണ്ട് ഉള്ളിലേക്ക് കയറി,,,,

“താൻ പോയി ആ പേഷ്യന്റിന്റെ ബിപി ചെക്ക് ചെയ്യ്,,,, ആ ഹൌസ് ഏജൻസിയിലുള്ള ഗൗതം അറ്റന്റ് ചെയ്യുന്ന കേസ് ആണ്,,, അവന്റെ കൂടെ തന്നെ വേണം,,, ”

“ഓക്കേ സർ,,, ”

അവൾ ഒരു താല്പര്യമില്ലാത്ത രീതിയിൽ സമ്മതം മൂളി കൊണ്ട് അവന്റെ അടുത്തേക്ക് പോയി,,, അവളെ കണ്ടതും ഗൗതം ഒന്ന് തല ഉയർത്തി കൊണ്ട് ചിരിച്ചു,,, അവളും അത്ര താല്പര്യമില്ലാത്ത രീതിയിൽ ഒന്ന് ചിരിച്ചു കൊണ്ട് അയാളുടെ ബിപി ചെക്ക് ചെയ്തു,,,,,

“ഹായ് മരിയ,,,, ”

“ഹായ്,,,,”

“മരിയ ഇന്ന് ലേറ്റ് ആയോ,,,, ”

അവന്റെ വിവരമന്വേഷണം കേട്ടു അവളുടെ ക്ഷമ നശിക്കാൻ പാകത്തിന് ആയിരുന്നു,,,

“ഇല്ല സർ,,,, സർ ഇതൊന്നു അറ്റന്റ് ചെയ്താൽ,,, ”

“ഓക്കേ ശുവർ,,, ”

അവൻ ഒന്ന് ചമ്മിയ ചിരിയും ചിരിച്ചു കൊണ്ട് അയാളെ പരിശോധിക്കാൻ തുടങ്ങി,,,

“മരിയ ഇന്നലെ എവിടേലും വീണായിരുന്നൊ,,,മുഖത്ത് ഒക്കെ പാട് കാണുന്നു,,, ”

“ഏയ്‌,,, ഒന്നും ഇല്ലാ,,,, ”

“വേണേൽ ഞാൻ ഡ്രസ്സ്‌ ചെയ്തു തരാട്ടൊ,,, ”

അവന്റെ ഒലിപ്പീരിന്റെ ശക്തി കൂടിയത് മരിയയുടെ ദേഷ്യത്തിന്റെ കണ്ട്രോളും കഴിഞ്ഞിരുന്നു,,,

“ടാ പീറചെക്കാ,,,, ”

ആ വിളി മതിയായിരുന്നു അവൻ ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കിയതും കട്ടിലിൽ കിടക്കുന്ന മനുഷ്യൻ പോലും ചിരിച്ചു പോയി,,,

“വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ അവന്റെ കോപ്പിലെ ഒലിപ്പീര്,,,,, നിന്റെ ചേച്ചിയുടെ പ്രായം വരും എനിക്ക്,,, എന്നിട്ട് എന്നോട് തന്നെ വേണോ,,,,ആദ്യം നീ ആ തെതസ്കോപ്പ് ഒന്ന് നേരെ പിടിക്കാൻ നോക്ക്,,, എന്നിട്ട് മതി എന്നെ ഡ്രസ്സ്‌ ചെയ്യാൻ വരവ്,,,, ഞാൻ ചിലപ്പോൾ വീണെന്നിരിക്കും ചിലപ്പോൾ നിലത്ത് കിടന്നു ഉരുണ്ടു എന്നും വെക്കും,,, നീ ആരാടാ ഇതൊക്കെ ചോദിക്കാൻ,,, ഇനി മേലാൽ ഹായ് മരിയ,,, ഹെലോ മരിയ,,, മരിയ യു ലുക്ക്‌ വെരി ബ്യൂട്ടിഫുൾ,,, എന്നൊക്കെ പറഞ്ഞു വന്നാൽ ഉണ്ടല്ലോ,,,, ചേച്ചി,,, അത് മതി,,,,കേട്ടല്ലോ,,,, ഒന്ന് വിളിച്ചെ,,,,”

“ചേച്ചി,,,,, ”

“ആഹ് അത് തന്നെ,, ഇനി എന്റെ പോന്നു മോൻ ഈ കിടക്കുന്ന ചേട്ടനെ ഒന്ന് പരിശോധിച്ച് റിപ്പോർട്ട്‌ തന്നെ,,, ചേച്ചിക്ക് വേറെ പണിയുള്ളതാ,,,,”

മരിയ അവനെ മൊത്തത്തിൽ ഒന്ന് വാരി സ്കോർ ചെയ്തു കൊണ്ട് പറഞ്ഞതും അവനും ചമ്മിയ ഒരു ചിരി ചിരിച്ചു കൊണ്ട് അയാളെ പരിശോധിക്കാൻ തുടങ്ങി,,, തുടരും

ലൈക്ക് കമന്റ് ചെയ്യണേ….

രചന: Thasal

Leave a Reply

Your email address will not be published. Required fields are marked *