പൊട്ടിപ്പെണ്ണ്, തുടർക്കഥ ഭാഗം 2 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അക്ഷയ

അകത്തേക്ക് വരുന്ന മാളു നെ കണ്ടതും അപ്പു എഴുനേറ്റ് വന്ന ശേഷം അവളെ ഊക്കോടെ തള്ളി മാറ്റി അപ്പു വേഗം മുറിയിൽ നിന്നിറങ്ങി നടന്നു……

മാളു നിലത്തേക്ക് വേച്ചു പോയിരുന്നു അവളുടെ കളങ്കമില്ലാത്ത മനസ്സിൽ അപ്പുവിന്റെ പെരുമാറ്റം ഒരു നോവായി മാറി….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

താഴെ എത്തിയപ്പോൾ രാമനും അംബികയും അവനെ കാത്ത് എന്നോണം ഹാളിൽ ഉണ്ടായിരുന്നു…..

അവൻ അവരെ കാണാത്തത് പോലെ ഇറങ്ങി നടന്നു……..

“”അപ്പു നീ ഒന്ന് നിന്നേ “”

രാമന്റെ ശബ്ദം ഉയർന്നതും അപ്പു അയാൾക്ക് നേരെ നോട്ടം പായിച്ചു…

“””നീ ഒന്ന് ഞങ്ങളോടൊപ്പം വാ “”

രാമനും അംബികയും അവനുമായി അവരുടെ മുറിയിലേക്ക് ആണ് പോയത്

🔹🔹🔹🔹🔹🔹🔹🔹🔹🔹

“”അപ്പു നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഉണ്ടായിരുന്നില്ലെന്ന് അറിയാം എങ്കിലും മോൻ ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കണം “””

അംബിക അപേക്ഷയുടെ സ്വരത്തിൽ അവനോട് അഭ്യർത്ഥിച്ചു….

“”എന്തിനാ അമ്മേ ഇതൊക്കെ “””

ചോദിക്കുമ്പോൾ സങ്കടവും ദേഷ്യവും പുച്ഛവും എല്ലാം അവന്റെ സ്വരത്തിൽ കലർന്നിരുന്നു…..

“”നിനക്ക് അറിയുന്നതല്ലേ അപ്പൂട്ടാ നമ്മുടെ മാളൂട്ട്യേ……. ചെറുപ്പം മുതൽക്കേ നിയായിരുന്നില്ലേ അവളുടെ ലോകം നിനക്ക് അത് പോലെ ആയിരുന്നില്ലേ അപ്പു പിന്നെ ഇപ്പോ എന്താ “”

“”അത് പോലെ ആണോ അച്ഛാ ഇത് “”

“”ന്താടാ ഇവിടെ മാറ്റം വന്നത്.???”””

അയാളുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു………

“””മാറ്റം വന്നത് ഞങ്ങൾ അല്ല മോനെ നിനക്കാ, ഒരാളെ നിർബന്ധിച്ചു ഇഷ്ടപ്പെടുത്താൻ കഴിയില്ല ആരെയും, സ്വയം ഒന്നാലോചിച്ചു നോക്കെടാ അവളെ പോലെ നിന്നെ കളങ്കമില്ലാതെ സ്നേഹിക്കാൻ മറ്റാർക്കു……..””

രാമൻ പറയുന്നത് ഒന്നും കേൾക്കാൻ കഴിയാത്ത മാനസികാവസ്ഥ ആയിരുന്നത് കൊണ്ട് അയാളെ മുഴുവനാകാൻ സമ്മതിക്കാതെ തന്നെ അവൻ ബുള്ളറ്റ്റിന്റെ കീയും എടുത്ത് പുറത്തേക്ക് പോയി………

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അപ്പുവിന്റെ വണ്ടി ചെന്ന് നിന്നത് ഒരു നാലുകെട്ടിന് ഉളിലാണ്…….

തനിക് ടൗണിൽ ജോലി കിട്ടും മുന്നേ ഇവിടെയായിരുന്നു അവരുടെ ലോകം ഏകദേശം 6 മാസം ആയിട്ടുണ്ടാക്കും ഇവിടെ നിന്ന് മാറിയിട്ട്……..

അതിനപ്പുറത്ത് മാറി ഓടിട്ട ഒരു കുഞ്ഞു വീട് അവന്റെ കണ്ണിൽ പതിച്ചതും എന്നും രാവിലെ അവിടെ നിന്നുള്ള മാളുവിന്റെ അപ്പേട്ടാ എന്ന് വിളി ചെവിയിലേക്ക് തുളച്ചു കയറും പോലെ അവന് തോന്നി……..ഒപ്പം മീനാക്ഷിയുടെ ഓർമ്മകൾ മനസിലേക്ക് ഓടിയെത്തിയതും അപ്പുവിന് ഒരുതരം അസ്വസ്ഥത അനുഭവപ്പെട്ടു……..

🔹🔹🔹🔹🔹🔹🔹🔹🔹

അപ്പമ്മേ………

മുകളിൽ നിന്നും ഉള്ള മാളൂന്റെ നില വിളി കേട്ടതും രാമനും അംബികയും കാര്യം അറിയാനായി അവിടേക്ക് ചെന്ന് നോക്കുമ്പോൾ കാണുന്നത് കണ്ണ് നിറച്ചു നിൽക്കുന്ന മാളു നെ ആണ്……

“”ന്താടാ പറ്റിയത് “”

മാളു കരഞ്ഞു കൊണ്ട് കാൽപാദം അവർക്ക് നേരെ കാണിച്ചു കൊടുത്തു….

പൊട്ടി ഫ്ലവർ വേസിൻറെ ചീള് കാലിലേക്ക് കുത്തികയറി ചോര പോകുന്നുണ്ട്…….

അംബിക ആവലാതിയോട് രാമന്റെ മുഖത്തു നോക്കിയ ശേഷം ആദിയോട് അവൾക്ക് അരുകിലേക്ക് ഓടി……..

“”മാളുട്ടി അവിടെ ഇരുന്നേ…”””

മാളുനെ പിടിച്ചു കട്ടിലിൽ ഇരുത്തിയ ശേഷം അംബിക കാലെടുത്തു മടിയിൽ വെച്ച ശേഷം മെല്ലെ അതിൽ നിന്ന് കുപ്പി മുറി മാറ്റാൻ നോക്കിയതും അവൾ വല്യവായിൽ നിലവിളിച്ചു………

ആ……

അപ്പു വീട്ടിലേക്ക് വന്നപ്പോൾ കേൾക്കുന്നത് മാളൂന്റെ നിലവിളി ആണ് പിന്നെ അതികം വൈകാതെ അപ്പു മുറിയിലേക്ക് ഓടി…

അവിടെ എത്തിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കട്ടിലിൽ ഇരിക്കുന്ന മാളൂനെയും അവളുടെ കാല് മടിയിൽ വെച്ച ഇരിക്കുന്ന അംബികയേയു ആണ് കണ്ടത് അടുത്തേക്ക് ചെന്ന് നോക്കുമ്പോൾ ആണ് മാളൂന്റെ കാലിൽ തറച്ച കുപ്പി മുറി അവൻ കാണുന്നത്….

അപ്പു സ്വയം തലക്ക് കൈവെച്ചു പോയി…. കുറച്ചു മുന്നേ മനുവിനോടും വരുണിനോടും ഉള്ള ദേഷ്യം തീർക്കാനായി എറിഞ്ഞു പൊട്ടിച്ച ഫ്ലവർ വേസ് ആണെല്ലോ എന്നോർക്കേ അവന് സങ്കടം തോന്നി…..

“”മോനെ അപ്പു ഒന്ന് വന്ന് എടുകേടാ ഞാൻ എടുക്കാൻ ഈ കുട്ടി സമ്മതിക്കുന്നില്ല “””

“”വേദനി….ച്ചിട്ടാ അപ്പമ്മേ “””

മാളു അംബികയോട് കരച്ചിലിനിടയിലും പറഞ്ഞൊപ്പിച്ചു…….

അവൻ അവർക്കരുകിലേക്ക് നടന്ന മാളുവിന്റെ കാലുകൾ എടുത്ത് മടിയിൽ വെച്ച ശേഷം അംബികയെ നോക്കി….

മാളുവിന്റെ കാലിൽ നിന്നും അപ്പു ആ കുപ്പി ചില്ല് മെല്ലെ ഊരി മാറ്റി….വേദന കൊണ്ട് അവളുടെ കരങ്ങൾ അവന്റെ തോളിൽ അമർന്നു….. കണ്ണിൽ നിന്നും വെള്ളം തനിയെ പുറത്തേക്ക് ചാടാൻ തുടങ്ങി…

“”അമ്മ ആ ഫസ്റ്റ് എയ്ഡ് ബോക്സ്‌ ഇങ്ങ് എടുക്ക് “””

അംബിക ഫസ്റ്റ് എയ്ഡ് ബോക്സ്‌ കൈയിൽ വെച്ചു കൊടുത്തു മുറിവ് വൃത്തിയാക്കിയ ശേഷം അതിലിരുന്ന സ്പിരിറ്റ്‌ പഞ്ഞിയിൽ മുക്കി അവൻ അവളുടെ മുറുവിലേക്ക് വെച്ചു കൊടുത്തു

മാളു ഒന്ന് ഏങ്ങി………

അവൻ തന്നെ ആണ് മുറിവൊക്കെ ഡ്രസ്സ്‌ ചെയ്ത് കൊടുത്തത്……

“” അമ്പടി കള്ളി ആ മുറവിൽ ഞാൻ തൊടുന്നതിന് മുന്നേ അലറിയവളാ എന്നിട്ട് ഇപ്പോ അതിൽ അവൻ സ്പിറ്റ് ഒഴിച്ചപ്പോൾ നിനക്ക് നൊന്തില്ലേ…. “””

“”ബ്ലെ……. അപ്പമ്മ വേദനിപ്പിച്ചു അപ്പേട്ടൻ വേദനിപ്പിച്ചില്ല….”””

അവരെ നോക്കി കൊഞ്ഞണം കുത്തി കൊണ്ടവൾ പറഞ്ഞു…..

“”മ്മ്മ്…..ഇപ്പോൾ നമ്മൾ ഒക്കെ പുറത്താ അല്ലേ…..”””

കേറുവോടെ അംബിക അവളോട് ചോദിച്ചതും അവൾ അപ്പുവിന്റെ മുഖത്തേക്ക് നോക്കി….

“””എന്റെ അപ്പേട്ടനാ ആയത്കൊണ്ട് എനിക്ക് വേദനിക്കൂല്ല, എന്റെ ചക്കര അപ്പേട്ടനാ “””

പറയുന്നതിനൊപ്പം കാല് നിലത്ത് വെച്ച അവനോട് ചേർന്നിരുന്നു അവന്റെ കവിളിൽ അവൾ ചുണ്ട് പതിപ്പിച്ചിരുന്നു………. അപ്പുവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു അവളുടെ ഈ കളങ്കം ഇല്ലാത്ത സ്നേഹം ഇത്രനാൾ കണ്ടില്ലെന്ന് വെക്കാൻ കഴിയും എന്നവൻ അവനോട് തന്നെ ആരാഞ്ഞു

“”എന്റെ നല്ല അപ്പേട്ടനാ “””

മാളു കുസൃതിയോടെ അവന്റെ മീശയിൽ പിടിച്ചു വലിച്ചു അംബികയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു അവനോട് ഒന്നൂടി ചേർന്നിരുന്നു….

അപ്പു സ്വബോധത്തിൽ വന്നത് പോലെ അവൾക്കായി കാത്തോർതു…….

“”പിന്നില്ലേ മാമ്മേ പുറത്ത് പോകുമ്പോൾ എനിക്ക് chocolate വേണം “””

“”ആഹാ, നിന്റെ അപ്പേട്ടൻ ഇല്ലേ കൊണ്ട് പുറത്ത പോകുമ്പോൾ കൊണ്ട് വരാൻ പറ “”

“”ബ്ല മാമ്മ വാങ്ങേണ്ട എനിക്ക് എന്റെ അപ്പേട്ടൻ വാങ്ങി തരും “””

അംബികയു രാമനും അവളെ നോക്കി തലയിട്ടിയ ശേഷം റൂമിൽ നിന്നും വെളിയിലേക്ക് പോയി……

അപ്പു അവളെ ഒന്ന് നോക്കി അവനിൽ നിന്നും അടർത്തി മാറ്റി ടവലും എടുത്ത് ബാത്‌റൂമിലേക്ക് കയറി…….

“”ബ്ല….. വലിയൊരു ആൾ വന്നിരിക്കുന്നു…”””

അപ്പു അത് കേട്ടെങ്കിലും കേൾക്കാത്ത ഭാവം നടിച്ചു ബാത്‌റൂമിലേക്ക് കയറി…..

🔹🔹🔹🔹🔹🔹🔹🔹🔹

കുളിച്ചു ഇറങ്ങിയ അപ്പു കാണുന്നത് തന്റെ പാവ കുട്ടിയോട് പരാതി പറയുന്ന മാളൂനെ ആണ്……. അവൾ പറയുന്ന എന്താണെന്ന് അറിയാൻ അവൻ കാതോർത്ത് നിന്നും……

“”ബ്ല….അപ്പേട്ടൻ അല്ല കോപ്പേട്ടൻ ഹും….. ഒന്ന് ചിരിച്ചൂടെ എന്താ ജാടാ “”

മാളൂന്റെ കുറുമ്പോട് ഉള്ളു വർത്താനം കേട്ടതും അപ്പു കണ്ണു മിഴിച്ചു അവളെ നോക്കി……..

“”പിന്നില്ലേ ചിന്നുവേ കാല് വയ്യ വേദന ഉണ്ട് നമ്മൾ എങ്ങനെയാ കളിക്കുന്നത് ഇനി… അപ്പുറത്തെ തൊടിയിൽ നിറയെ മാങ്ങാ ഉണ്ട് എങ്ങനെ പറിക്കും “””

“”കാൽ വയ്യാതെ പുനർത്തിറങ്ങിയാൽ എന്റെയിന്ന് നല്ലത് കിട്ടും നിനക്ക്…””””

അപ്പു കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നും അവളെ നോക്കി പറഞ്ഞതു ചിന്നു ആണ് സംസാരിച്ചത് എന്ന് കരുതി ചിന്നുന്നേ തിരിച്ചു മറിച്ചു നോക്കി അവൾ ചുറ്റിനും പരതിയാപ്പോൾ അപ്പോൾ ആണ് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അപ്പുനെ അവൾ കണ്ടത്……

അവനെ കൊഞ്ഞണം കുത്തി ചിന്നുന്നേ കൊണ്ടവൾ തിരിഞ്ഞിരുന്നു

അപ്പു അവളെ ഒന്ന് നോക്കിയ ശേഷം ഷർട്ടിൻറെ സ്ലീവും മടക്കി വെച്ചു പുറത്തേക്ക് പോയി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹

“””ഏട്ടാ നമ്മുടെ അപ്പൂട്ടൻ മാളൂട്ട്യേ ഇഷ്ടപെടും അല്ലേ “”

“””അല്ലെങ്കിൽ തന്നെ ആർക്കാടോ നമ്മുടെ കിലുക്കംപ്പെട്ടിയെ ഇഷ്ടമാവാതെ ഉള്ളത് “”

അപ്പുവിന് മാളുവിനെ അംഗീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷ രാമന്റെയും അംബികയുടെയും മനസ്സിൽ ആവോളം ഉണ്ടായിരുന്നു……..

തുടരും……

ഫസ്റ്റ് പാർട്ടിന് തന്ന സപ്പോർട്ടിന് ഒരുപാട് സ്നേഹം, ഇഷ്ടമായെങ്കിൽ ലൈക്ക് കമൻറ് ചെയ്യണേ…

രചന : അക്ഷയ

Leave a Reply

Your email address will not be published. Required fields are marked *