ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 8 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

നോമിനേഷൻ ലെറ്റർ കൊടുത്ത ആരും ഈ ക്ലാസ് വിട്ട് പുറത്തിറങ്ങാൻ പാടില്ല… അതുപോലെ കൈയ്യിൽ കരുതിയിരിക്കുന്ന ID cards എന്റെ അനുവാദമില്ലാതെ ഒരു കാരണവശാലും തിരികെ കൊടുക്കരുത്….

അത്രയും പറഞ്ഞ് സഖാവ് പുറത്തേക്ക് ഒരോട്ടമായിരുന്നു….!!!

സഖാവ് പറഞ്ഞത് കേൾക്കാനുള്ള ക്ഷമ കാണിക്കാതെ അവർക്ക് കുറച്ചു പിന്നിലായി ഞങ്ങളും തിടുക്കപ്പെട്ട് നടന്നു…ക്ലാസിൽ നിന്നും നടുമുറ്റത്തേക്ക് ഇറങ്ങിയതും സഖാവ് ശരിയ്ക്കും ശര വേഗത്തിൽ പായുകയായിരുന്നു….സ്റ്റെയർ കയറി നേരെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലേക്ക് വച്ച് പിടിച്ചതും ഞങ്ങളും തൊട്ടു പിന്നിലായി കൂടി… ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് എത്തിയതും ഒരു കിതപ്പോടെ ക്ലാസിന് വാതിൽക്കൽ നിന്ന് ഞങ്ങള് കാഴ്ചകള് കണ്ടു….

അധികം students തടിച്ചു കൂടാതിരിയ്ക്കാൻ വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു സഖാവ് കിരണിനോട് സംസാരിച്ചത്…അത് കേൾക്കാനായി അല്പം കഷ്ടപ്പെട്ട് ഞാനും സംഗീതയും ചെവി കൂർപ്പിച്ച് നിന്നു..

കിരണേ എല്ലാ വർഷവും നീ കാണിക്കുന്ന സ്ഥിരം അഭ്യാസം ഇറക്കാൻ നോക്കല്ലേ നീ… നിനക്കറിയാല്ലോ ഈ ക്യാമ്പസിൽ നിന്റെ പാർട്ടീടെ ഒരു നോമിനേഷൻ പോയിട്ട് ഒരു ചെറിയ തോരണത്തിന്റെ തുണ്ട് പോലും ഉയരാൻ അനുവദിക്കില്ല ഞാൻ…. പിന്നെ ആരെ കാണിക്കാനാ നീ ഈ പണിയ്ക്ക് പോകുന്നേ….!!!

സഖാവ് കൈ നെഞ്ചിന് മീതെ കെട്ടി നിന്ന് വളരെ സമാധാന സ്വരത്തിലായിരുന്നു സംസാരിച്ചു നിന്നത്….

എന്താ ഘോഷേ നിനക്കും നിന്റെ പാർട്ടിയ്ക്കും പേടിയായി തുടങ്ങിയോ..??? ഞാനും എന്റെ പിള്ളേരും ഒരു നോമിനേഷൻ കൊടുക്കാൻ തീരുമാനിച്ചപ്പോഴേ വിറച്ചു പോയോ നീ….

അത് കേട്ട് സഖാവ് പുച്ഛത്തോടെ ഒന്ന് ചിരിച്ചു നിന്നു…അപ്പോഴും ആ മുഖത്തെ ഭാവത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല…

ഒരു എതിരാളി വേണ്ടേ ഘോഷേ നിനക്കും നിന്റെ പാർട്ടിയ്ക്കും…അതും നിന്നോട് മുട്ടാൻ പാകത്തിന്….ഞങ്ങളും ഒന്ന് ശ്രമിച്ചു നോക്കട്ടേ നിന്റെ പാർട്ടിയ്ക്ക് കിട പിടിക്കാൻ കഴിയ്വോന്ന്…

മോനേ കിരണേ….. കടലിൽ അലയടിച്ചു വരുന്ന കൂറ്റൻ തിരമാല കണ്ട് കടൽവെള്ളം ബക്കറ്റിൽ കോരി വീട്ടിൽ കൊണ്ടു വന്ന് അതിൽ തിരമാല കാണണംന്നൊക്കെ വാശി പിടിച്ചാ….അതൊരു വല്ലാത്ത ആഗ്രഹമായിപ്പോവില്ലേ…. പിന്നെ ഞങ്ങളോട് മുട്ടാനുള്ള നിന്റെ അടുത്ത ആഗ്രഹം…മുട്ടാൻ പോയിട്ട് ഈ മുട്ടുകാല് നിവർത്തി ഞങ്ങൾക്ക് മുന്നിലൊന്ന് നില്ക്കണമെങ്കി പോലും നിനക്ക് എന്റെ അനുവാദം കൂടിയേ തീരു….നീ നോമിനേഷൻ സമർപ്പിച്ച് നാളെ ഞങ്ങളെയങ്ങ് ഒലത്തിക്കളയുംന്ന ഭയപ്പാടോടെ നിന്റെ മുന്നില് കേണപേക്ഷിയ്ക്കാൻ വന്നതല്ല ഞാൻ….

എതിരില്ലാതെ ജയിക്കാൻ പോകുന്ന മൂന്ന് സീറ്റുകൾ ഇപ്പോൾ തന്നെ ഞങ്ങൾക്കുണ്ട്… ബാക്കിയുള്ള സീറ്റുകളിൽ മാത്രമേ മത്സരം ഉണ്ടാവു….. പാരമ്പര്യം ആവോളമുള്ള സ്റ്റുഡന്റ്സ് യൂണിയന് കിടപിടിക്കാൻ അപ്പോഴും നിനക്കൊന്നും യോഗ്യത ഇല്ലാന്ന് സാരം…. ഒരു candidate സ്ഥാനത്ത് പോലും നീയൊക്കെ സ്റ്റുഡന്റ്സ് യൂണിയന്റെ എതിരാളിയാവാൻ പാടില്ല….ഒന്നുമില്ലേലും നോമിനേറ്റ് ചെയ്യാനും സപ്പോർട്ട് ചെയ്യാനും അടക്കം മൂന്ന് പേര് വേണ്ടേ…!!ആ മൂന്ന് അംഗ സംഖ്യ നീയൊക്കെ ഇവിടെ തികച്ചു കഴിഞ്ഞാൽ ഈ ഘോഷിവിടെ ജീവനോടെ ഇരുന്നിട്ട് കാര്യമില്ലല്ലോ….!!!

പേടിയാണോ സഖാവേ…!!!പേടിച്ചിട്ടാണോ… എനിക്കറിയാം ഈ സമയം ഈ ക്യാമ്പസിന്റെ ഘോഷണ്ണന് ഒന്ന് ശബ്ദമുയർത്തി സംസാരിക്കാൻ പോലും കഴിയില്ലാന്ന്…കാരണം സമയോചിതമാല്ലാത്ത ഇടപെടീൽ ബാധിക്കുന്നത് സഖാവ് നട്ടു നനച്ചു വളർത്തിക്കോണ്ടു വരുന്ന പാർട്ടിയേയും വരാൻ പോകുന്ന കോളേജ് ഇലക്ഷനേയും ആവും… അതുകൊണ്ട് ഞങ്ങള് നോമിനേഷൻ കൊടുത്താലും ആ സീറ്റിൽ മത്സരിച്ചാലും സഖാവൊന്നും ചെയ്യാൻ പോകുന്നില്ല….

നോമിനേഷൻ നിനക്ക് കൊടുക്കാം… പക്ഷേ നോമിനേഷൻ പിന്വലിക്കേണ്ട ഡേറ്റ് ദുഃഖാചരണം കാരണം യൂണിവേഴ്സിറ്റി തീരുമാനിച്ചതിലും ഒരു ദിവസം നീണ്ടു പോകുമെന്ന് മാത്രം….ഘോഷണ്ണന് പേടിയാ… ഇവിടെ ഈ മണ്ണില് ഇപ്പോ ഇങ്ങനെ നില്ക്കുമ്പോഴും ഇനി വരാൻ പോകുന്ന 28 ആം തീയതി ഉച്ചയ്ക്ക് 1.30 വരെയും…… എന്നു കരുതി 28ആം തീയതി വരെ ഞാനെന്തും ക്ഷമിച്ചു സമാധാനപ്രിയനായി ആശ്രമവും കെട്ടി ഇരുന്നോളുംന്ന് വെറുതെ മനക്കോട്ട കെട്ടിയിരിക്കണ്ട മോനേ കിരണേ…. ഇവിടെ ഇപ്പോ ദേ മൂന്നാം വർഷം തികയ്ക്കാൻ പോക്വാ ഞാൻ…ഈ ഘോഷ് ജീവിതത്തിൽ ആദ്യം കണ്ട ക്യാമ്പസുമല്ല ഇത്…. ഇത്രയും നാളും ഈ ക്യാമ്പസിൽ നിന്റെ പാർട്ടീടെ ഒരു കൊടി പോയിട്ട് ആരുടേയും വായിൽ നിന്നും അതിന്റെ ആദ്യത്തെ അക്ഷരം പോലും ഉയർന്നു കേട്ടിട്ടില്ല…അതിനിയൊട്ട് കേൾക്കാൻ അനുവദിയ്ക്കേം ഇല്ല ഈ ഘോഷ്….!!! അത് നിനക്കറിയില്ലേലും മൈതാനത്ത് അരട്രൗസറും ഇട്ട് അഭ്യാസം കാണിക്കുന്ന നിന്റെ ചേട്ടൻ വരുണിന് നന്നായി അറിയാം…. സമയം പോലെ ചോദിച്ചാൽ മതി ചേട്ടനോട്…പറഞ്ഞു തരും അവൻ….വിശദമായിട്ട്….

പിന്നെ നിന്റെ നിർദ്ദേശ പ്രകാരം മലയാളം ഡിപ്പാർട്ട്മെന്റിലേക്ക് ഒരുത്തനെ ചാവേറായി എറിഞ്ഞിട്ടുണ്ടെന്നറിഞ്ഞു… സ്പോർട്സ് ക്വാട്ടയില് കേറിയ നിനക്ക് ഓടാനുള്ള കഴിവ് ആവശ്യത്തിലും അധികം ഉണ്ട്…. പക്ഷേ അവന്റെ കാര്യം അങ്ങനെയല്ല….ചെറിയ പയ്യനാ… വെറുതെ പണി വാരിക്കൂട്ടണ്ടാന്ന് കൂടി പറഞ്ഞേക്കണം….

ഇനി ഒരുതവണ കൂടി എന്നെക്കൊണ്ട് സംസാരിപ്പിക്കാൻ ഇടവരുത്താതെ ആ നോമിനേഷൻ പേപ്പർ നീയങ്ങ് കീറിക്കളഞ്ഞേക്ക് കിരണേ…!!!അതാ നിനക്കും….നിന്റെ ഈ തടിയ്ക്കും നല്ലത്…!!!

സഖാവ് പറഞ്ഞതെല്ലാം കേട്ടപ്പോ ശരിയ്ക്കും ബലൂണിന്റെ കാറ്റഴിച്ചു വിട്ട പോലെയായിരുന്നു കിരണിന്റെ അവസ്ഥ…ആ കുറഞ്ഞ സമയം കൊണ്ട് അവൻ വെട്ടിവിയർത്തിരുന്നു…അവന്റെ ആ expression കണ്ടപ്പോഴേ എല്ലാ കാര്യവും തീരുമാനമാക്കിയ മട്ടിൽ സഖാവ് ക്ലാസിൽ നിന്നും പുറത്തേക്ക് നടന്നു…അത് കാണേണ്ട താമസം ഞാൻ സംഗീതേടെ കൈയ്യും പിടിച്ച് വലിച്ച് താഴേക്കൊരോട്ടമായിരുന്നു…ആ ഓട്ടം ചെന്നു നിന്നത് ഹിസ്റ്ററി ക്ലാസിലും…. സഖാവ് വരും മുമ്പേ ഞാനുമവളും അവിടെ ഹാജർ വച്ചിരുന്നു… ഞങ്ങളെ കണ്ടതും എല്ലാവരും ഒരുപോലെ കണ്ണും മിഴിച്ച് ഒരേ നോട്ടമായിരുന്നു…എല്ലാം കുറേ പരിചയമില്ലാത്ത ചേച്ചിമാരും ചേട്ടന്മാരും ആയതു കൊണ്ട് ഞങ്ങള് അധികം mind ആക്കാതെ പുറത്തേക്ക് കണ്ണും നട്ടിരുന്നു….

അപ്പോഴാ സഖാവും ടീമും അവിടേക്ക് വന്നത്…കൂടെ ആദർശ് ചേട്ടനുമുണ്ടായിരുന്നു… സഖാവിന്റെ മുഖത്തെ expression കണ്ട് ആകെ ഭയപ്പാടോടെയായിരുന്നു ആ ചേട്ടൻ നടന്നത്….!!

ക്ലാസിലേക്ക് കയറിയ പാടെ സഖാവ് നോമിനേഷൻ കൊടുത്ത എല്ലാവരേയും അടുത്ത് വിളിപ്പിച്ചു… ഞങ്ങളെല്ലാവരും സഖാവിന് ചുറ്റിലുമായി സ്ഥാനം പിടിച്ചിരുന്നു….

ഏതാനും നിമിഷങ്ങൾക്കുള്ളിൽ നോട്ടിഫിക്കേഷൻ സമർപ്പിക്കേണ്ട time കഴിയും…നിലവിൽ 2nd Dc rep 1st and 2nd Pg rep എന്നീ സീറ്റുകളിൽ മത്സരം ഉണ്ടാവില്ല…അത് നമ്മള് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും… 2nd Dc maths ലെ അജ്മലും, 1st and 2nd Pg ഗൗരിയും, അനന്തുവുമായിരിക്കും…. ബാക്കി സീറ്റുകളിലാണ് മത്സരം വരുന്നത്…അതും ചെയർമാൻ, വൈസ്, എന്നിവ tight ആവാൻ തീരെ ചാൻസില്ല… പിന്നെ കടുത്ത മത്സരം വരാൻ പോകുന്നത് UUC ലും ജനറൽ സെക്രട്ടറിയിലുമാ….

അതുകൊണ്ട് candidates ൽ തീരുമാനം ആകും വരെ ഈ നിൽക്കുന്ന ഒറ്റയെണ്ണം ക്യാമ്പസിൽ ഒരു Issue create ചെയ്യാനോ, ഏതെങ്കിലും പ്രോബ്ലത്തിൽ എന്റെ സമ്മതം കൂടാതെ ഇടപെടാനോ പാടില്ല….!!!!😠😠😠 അത്രയും പറഞ്ഞ് സഖാവ് ആദർശ് ചേട്ടനെ ഒന്നിരുത്തി നോക്കി….

ഞങ്ങളെല്ലാവരും അതിന് മറുപടിയായി തലയാട്ടി നിന്നു… ഞാൻ ഡമ്മിയായതുകൊണ്ട് അധികം പ്രോബ്ലം ഇല്ലല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോ….

ആദർശേ നീ എന്തിനാ അവനോട് വെറുതെ സംസാരിക്കാൻ പോയേ…!!!

ജിഷ്ണു ചേട്ടൻ അല്പം അനുനയത്തിൽ ചോദിച്ചു…

അത് പിന്നെ…അവന്മാര് വെറുതെ നമ്മളെ ഞോണ്ടാൻ വന്നപ്പോ കൈയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റീല്ല…!!!അതാ ഞാൻ…

എന്നിട്ട് നീ അവന്മാർക്കിട്ട് പൊട്ടിച്ചോടാ…😠😠 പറയാൻ….!!!😠😠😠

സഖാവ് again എസ്കലേറ്റ് കലിപ്പിൽ നിന്ന് വിറച്ചതും ആദർശ് ചേട്ടന്റെ സ്വരം താഴ്ന്നു..

അവന്മാര് ഞോണ്ടാൻ വന്ന് പോലും..നിന്നെക്കൊണ്ട് എന്തിന് വേണ്ടീട്ടാ നോമിനേഷൻ കൊടുപ്പിച്ചേന്ന് ബോധമുണ്ടോ നിനക്ക്… എനിക്ക് വിറഞ്ഞ് കേറി വന്നാ സകലയെണ്ണത്തിനേം വാരിയിട്ട് ഞാനലക്കും…പറഞ്ഞില്ലാന്ന് വേണ്ട….😠😠😠

നിന്റെ പേരിലുള്ള ആദർശം അടുത്ത 28ആം തീയതി വരെ നീ ആർക്കും മുന്നിൽ എടുക്കാൻ നോക്കരുത്….!!! ആവശ്യമില്ലാതെ ഒരു problem create ചെയ്ത് ഇലക്ഷൻ നിർത്തി വയ്ക്കാനുള്ള തന്ത്രമാ അവന്റെയൊക്കെ… അതിലേക്ക് നിന്റെ ഈ ആദർശവുമായി ചെന്നാൽ ഉണ്ടാവാൻ പോകുന്നത് എന്താണെന്ന് ശരിയ്ക്കൊന്ന് ആലോചിച്ച് നോക്ക്… ഇവിടെ ഇപ്പോ എന്ത് നടന്നാലും എനിക്ക് ചുറ്റിനും നില്ക്കുന്ന നിങ്ങളെ ആരെയും അത് ബാധിക്കാൻ പോകുന്നില്ല..ആ attitude ആണ് ഓരോരുത്തരിലും വേണ്ടത്….

കാരണം നിങ്ങളുടെ സ്വഭാവവും പ്രവർത്തിയുമാണ് വരുന്ന 28ആം തീയതി ഈ ക്യാമ്പസ് നെഞ്ചിലേറ്റാൻ പോകുന്നത്…. അപ്പോ സ്റ്റുഡന്റ്സ് യൂണിയന്റെ candidates മുതൽ ഇതിൽ പങ്കുചേരുന്ന ഓരോ പ്രവർത്തകർ പോലും ആ മര്യാദയോടെ വേണം ഓരോ students നും മുന്നിൽ ചെന്നു നിൽക്കാൻ….

നിലവിൽ നമുക്ക് ഈ ക്യാമ്പസിൽ അധികം എതിരാളികൾ ഇല്ല…. നമുക്ക് മുമ്പേ ഇവിടെ പഠിച്ചു പോയ സഖാക്കളുടെ പക്വതയോടെയുള്ള തീരുമാനങ്ങളുടേയും അവരുടെ സമയോചിതമായ ഇടപെടലുകളുടേയും ഫലമാണത്….അതിനെ നിലനിർത്തിപ്പോവേണ്ട ചുമതല students union ന്റെ ഓരോ പ്രവർത്തകരിലും ഉണ്ട്….

അതുകൊണ്ട് ഇനിയുള്ള നാളുകൾ നമ്മുടെ ശ്രദ്ധ വരാനിരിക്കുന്ന കോളേജ് ഇലക്ഷനിൽ മാത്രം ഒതുങ്ങണം…..കോളേജിന്റെ ക്രമസമാധാന നിലയിൽ ഒരു ചെറിയ ഉലച്ചിൽ പോലും ഉണ്ടാവാൻ പാടില്ല…. ഓരോ വിദ്യാർഥികളുടേയും വോട്ടുകൾ നമ്മുടെ പാർട്ടീടേതയായി ഊട്ടിയുറപ്പിച്ചു വയ്ക്കണം ഓരോരുത്തരും…!!! അതിന് ഈ കൂടി നില്ക്കുന്ന ഓരോരുത്തരും ബാധ്യസ്ഥരാണ്….

ഞാനതു കേട്ട് സംഗീതേ ഒന്ന് നോക്കി…അവളതെല്ലാം ശ്രദ്ധിച്ച് നില്ക്ക്വായിരുന്നു….

സഖാവ് അത്രയും പറഞ്ഞവസാനിപ്പിയ്ക്കും മുമ്പേ ഒരു announcement ഉയർന്നു കേട്ടു….അതിന്റെ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്നവണ്ണം സഖാവിന്റെ സംസാരം അവസാനിപ്പിച്ചു.. എല്ലാവരും ആ announcement കേട്ടു തുടങ്ങി….

📢 Dear students….!!!

2013-14 വർഷത്തെ കോളേജ് ഇലക്ഷനോടനുബന്ധിച്ചുള്ള നോമിനേഷൻ സമർപ്പിയ്ക്കാനുള്ള സമയം അവസാനിച്ചിരിക്കുന്നു…ഇനി വരുന്ന നോമിനേഷനുകൾ സ്വീകരിക്കപ്പെടുന്നതല്ല….!!! അതോടൊപ്പം 2nd Dc representative ആയി അജ്മൽ ഷാ, 1st Pg representative ആയി ഗൗരി കൃഷ്ണ, 2nd Pg representative ആയി അനന്തു സദാശിവൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായും അറിയിക്കുന്നു…. Thank you…..📢

അത്രയും കേട്ടതും ഓരോ ക്ലാസുകളിൽ നിന്നും ഉച്ചത്തിലുള്ള കൈയ്യടി ശബ്ദങ്ങൾ ഉയർന്നു കേട്ടു….ഞങ്ങൾ നിന്ന ക്ലാസിലും ഒരു കൂട്ട കൈയ്യടി ഉയർന്നതും സഖാവ് മനസ് നിറഞ്ഞൊന്ന് പുഞ്ചിരിച്ചു…മരഭൂമിയിലെ മഴ പോലെ ഇടയ്ക്കിടെയുള്ളൊരു പ്രതിഭാസമാണതെങ്കിലും അത് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു….

എല്ലാവരുടേയും മുഖത്ത് സന്തോഷത്തിന്റെ അലകൾ നിറഞ്ഞതും സഖാവ് വീണ്ടും പഴയ ഗൗരവം ഫിറ്റ് ചെയ്തു…

നോമിനേഷൻ പിൻവലിക്കുന്ന ദിവസം വരെ എല്ലാവരും ID card കൈയ്യിൽ തന്നെ വയ്ക്കണം… ഓഫീസിൽ നിന്നും ഇപ്പോ ഞാൻ പെർമിഷൻ വാങ്ങി വരാം… അപ്പോഴേക്കും അഭിയും, വന്ദനയും,സുവിനും പല ക്ലാസുകളിലേക്ക് തിരിഞ്ഞ് ക്യാമ്പെയ്ൻ തുടങ്ങി വയ്ക്കണം…

പ്രത്യേകം ശ്രദ്ധിച്ചു വേണം…നമ്മള് ഫസ്റ്റ് തുടങ്ങി വയ്ക്കുന്നേയുള്ളൂ… രാഷ്ടീയ ക്യാമ്പെയ്ൻ മതി…കൗണ്ടറുകളിൽ തൊടാൻ പോവരുത്… അത് ഇനിയുള്ള ദിവസങ്ങളിൽ മതി… പിന്നെ ജിഷ്ണു നീ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സഖാക്കളെ സ്വീകരിച്ച് just ഒന്ന് അറേഞ്ച് ചെയ്തു നിർത്തണം…ഒരു പ്രകടനം ഉള്ളതാ…. അഭീ പറഞ്ഞത് ഓർമ്മയുണ്ടല്ലോ…!!!

സഖാവ് ഒന്നുകൂടി ഓർമ്മപ്പെടുത്തി തിടുക്കപ്പെട്ട് പുറത്തേക്കോടി…ഞാനും സംഗീതയും അതുകണ്ട് എന്ത് ചെയ്യണംന്നറിയാതെ വായും പൊളിച്ചു നിന്നു പോയി…കാരണം അവിടെ അപ്പോഴേക്കും എല്ലാവരും ഒരുതരം പ്രത്യേക ഊർജം സംഭരിച്ചെടുത്ത പോലെ active ആയിരുന്നു…അത് കുറച്ചധികം ഞങ്ങളിലേക്ക് പകർന്നു എന്നും പറയാം… പിന്നെ അവിടെ നിന്ന് സമയം കളയാതെ ഞങ്ങളെല്ലാവരും കൊടികളും റിബണുകളും തോരണങ്ങളുമായി ജിഷ്ണു ചേട്ടന് പിന്നാലെ വച്ച് പിടിച്ചു….

മുദ്രാവാക്യം എന്ന് പറഞ്ഞാൽ….ഒരു രക്ഷേം ഇല്ലാത്ത മുദ്രാവാക്യമായിരുന്നു ജിഷ്ണു ചേട്ടന്റേത്…തൊണ്ട കീറിപ്പൊളിച്ച് വിളിയ്ക്ക്വാന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അത് കാണുന്നത് ആദ്യമായിട്ടായിരുന്നു….

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരെയും മുന്നിൽ നിർത്തി ഞങ്ങളെല്ലാവരും അതിന് പിന്നിലായി അണി നിരന്നു… അവരുടെ മൂന്നു പേരുടേയും കഴുത്തിൽ ചുവപ്പ് റിബൺ കോർത്തെടുത്ത മാല അണിഞ്ഞിരുന്നു…..ശരിയ്ക്കും പറഞ്ഞാൽ അങ്ങനെ നിന്നപ്പോ എനിക്ക് ചെറിയ തോതിൽ ഒരാവേശമൊക്കെ തോന്നി തുടങ്ങി….!!!

🚩അഭിവാദ്യങ്ങൾ…. അഭിവാദ്യങ്ങൾ..!!! ധീര സഖാക്കൾക്കഭിവാദ്യങ്ങൾ….!!!! നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ….!!!!🚩

💪ആരിതു പറയുവതറിയാമോ…. പുന്നപ്രയുടെ പുന്നാരങ്ങൾ…. വയലാറിന്റെ വസന്തങ്ങൾ…. കയ്യൂരിന്റെ കരുത്തന്മാർ…. കൂത്തുപറമ്പിൻ ധീരന്മാർ…. വെള്ളക്കൊടിയുടെ വെള്ളിത്തേരിൽ… വെള്ളിടി വീശി വരുന്നു ഞങ്ങൾ….💪

ആ വരികൾ ക്യാമ്പസിന്റെ ഓരോ കോണിലും തട്ടിത്തെറിച്ചു പ്രകമ്പനം സൃഷ്ടിയ്ക്ക്യായിരുന്നു…അത്രയും അലർച്ച കലർന്ന സ്വരത്തോടെയായിരുന്നു ആ മുദ്രാവാക്യം മുഴങ്ങി കേട്ടത്…ഏറ്റുചൊല്ലുന്ന സ്വരങ്ങളിലും അങ്ങേയറ്റം ആവേശം കലർന്നിരുന്നു…

ഓരോ ക്ലാസ് മുറികൾക്ക് മുന്നിലൂടെയും പ്രകടനം കടന്നു പോയപ്പോ ഓരോ students ഉം ഞങ്ങളെ നോക്കി കാണുകയായിരുന്നു….അവരുടെ എല്ലാം കണ്ണുകളിലും students യൂണിയനോടുള്ള ഇഷ്ടവും വിശ്വാസവും നിറഞ്ഞു നിൽക്കുന്നുണ്ടേയിരുന്നു..ഒരു സീനിയർ ചേട്ടൻ കൈയ്യിലേക്ക് ഒരു കൊടി എടുത്ത് തന്നതും ഞാനത് മുറുകെ ചേർത്ത് പിടിച്ച് പ്രകടനത്തിനൊപ്പം നടന്നു… എന്റെയുള്ളിൽ ആദ്യമാദ്യം തോന്നിയ പേടിയും, ചെറിയ നാണക്കേടുകളും പതിയെ പതിയെ ഇല്ലാതാവുകയായിരുന്നു….

പ്രകടനം അവസാനിപ്പിച്ച് എല്ലാവരും തിരികെ റസ്റ്റ്റൂമിലേക്ക് വന്നിരുന്നപ്പോഴായിരുന്നു ഹിസ്റ്ററി ക്ലാസിൽ നിന്നും സഖാവിന്റെ ശബ്ദം ഉയർന്നു കേട്ടത്… പിന്നെ ഇടംവലം ചിന്തിക്കാതെ നേരെ ഹിസ്റ്ററി ക്ലാസിലേക്ക് പാഞ്ഞു…ഞാനവിടേക്ക് ഓടിയടുത്തപ്പോഴേക്കും ക്യാമ്പെയ്ൻ അവസാനിപ്പിച്ചു കൊണ്ടുള്ള അവസാന രണ്ട് വരികളും മുഴങ്ങി കേട്ട കൈയ്യടികളും മാത്രമായിരുന്നു ശേഷിച്ചത്….ഒരു നിരാശയോടെ ഞാൻ വരാന്തയിൽ തന്നെ നിന്നതും സഖാവ് ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു…

എന്നെ കണ്ടപ്പോ പഴയ ഗൗരവമില്ലായിരുന്നു…അതിനു പകരം ചെറിയൊരു പുഞ്ചിരിയുമായിട്ടായിരുന്നു സഖാവിന്റെ വരവ്…സഖാവിനൊപ്പം ഇറങ്ങി വന്ന 2nd year history ലെ സിഞ്ചൂനെ എനിക്കായ് പരിചയപ്പെടുത്തിയായിരുന്നു സഖാവിന്റെ വരവ്… ഞാനത് കേട്ട് സിഞ്ചൂനെ നോക്കി ഒന്ന് പുഞ്ചിരിച്ച് നിന്നു….

ഇവൻ കലാസ്കോഡ് എങ്ങനെ വേണംന്ന് പറഞ്ഞു തരും…. നീലാംബരീ…നീ അത്യാവശ്യം പാടാൻ പറ്റിയ കുറച്ചു നല്ല പാട്ടുകൾ ഇവനൊപ്പം ചേർന്ന് കണ്ടുപിടിച്ചു വയ്ക്കണം…. നിന്റെ ശബ്ദം ഈ ക്യാമ്പസിൽ കുറച്ചു പേരുടെയെങ്കിലും മനസിൽ ഇടം നേടിയിട്ടുണ്ട്… അതിനിയും ഉയരും…..അതിന് പറ്റിയ കുറച്ചു പാട്ട്…..

പിന്നെ ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ ക്ലാസിൽ കയറാം എന്നുള്ള പ്രതീക്ഷയൊന്നും വെയ്ക്കണ്ട…ക്ലാസുണ്ടാവില്ലാന്നുള്ളതാണ് സത്യം… പക്ഷേ എല്ലാ ഡിപ്പാർട്ട്മെന്റും പേരിന് attendance എടുക്കും…!!!

അയ്യോ…അപ്പോ എനിക്ക് attendance കിട്ടാതിരിയ്ക്ക്വോ…???

ക്ലാസിൽ കയറാതെ എങ്ങനെയാ attendance കിട്ടുന്നേ… അതൊന്നും ഓർത്ത് വിഷമിക്കണ്ട…നിനക്ക് condonation ഒന്നും വരില്ല..വരാതെ ഞാൻ നോക്കിക്കോളാം…!!!

അത് കേട്ടപ്പോ ചെറിയ ആശ്വാസം തോന്നി… എങ്കിലും സംഗീതേടെ കാര്യം കൂടി തീരുമാനം ആകാത്തോണ്ട് ചെറിയൊരു ടെൻഷൻ തോന്നി…

എനിക്ക് മാത്രമല്ല…!!! ഇവൾക്കും attendance വേണമായിരുന്നു…

അത് കേട്ട് സഖാവ് ചെറിയൊരു പുഞ്ചിരി മുഖത്തൊളിപ്പിച്ച് എന്നേയും അവളേം മാറിമാറി നോക്കി….

നീലാംബരിയ്ക്ക് escort ആണോ സംഗീത…!!!

സഖാവിന്റെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം കേട്ടതും ഞാനൊരമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കി….

പേടിയ്ക്കണ്ട രണ്ടാളും… attendance shortage ഒന്നും ഉണ്ടാവില്ല… ഞാൻ വിജു കുമാർ സാറിനോട് പറഞ്ഞേക്കാം…ഇനി ഈ പ്രശ്നത്തിന്റെ പേരിൽ കലാസ്കോഡിന് ഒരു പോരായ്മയും വരുത്തരുത്…

ഞാനതിന് തലയാട്ടി സമ്മതം മൂളിയതും സഖാവ് അവിടെ നിന്നും നടന്നകന്നു….വരാന്തയുടെ ഓരോ കോണിലുമുള്ള വിദ്യാർത്ഥികൾ ഘോഷണ്ണൻ എന്ന ഒരേ മന്ത്രത്തോടെ സഖാവിലേക്ക് ദൃഷ്ടി പതിപ്പിച്ചു നിന്നത് ഞാനൊരു തരം ആരാധനയോടും അതിലൊളിപ്പിച്ച കുശുമ്പോടും നോക്കി കണ്ട് നിന്നു….

പിന്നെയുള്ള സമയമത്രയും സിഞ്ചൂനൊപ്പമിരുന്ന് ഓരോ songs ഉം പാടി നോക്കി…സിഞ്ചൂന് ഇഷ്ടമുള്ളത് എനിക്കും എനിക്കിഷ്ടമുള്ളത് സിഞ്ചൂനും തീരെ ഇഷ്ടമായില്ല…ഒടുവിൽ ഡ്യുയറ്റ് പാടാനുള്ള ഞങ്ങളുടെ തീരുമാനം പാടെ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു….

പക്ഷേ എന്തിനും അന്തിമ തീരുമാനം വരുന്നത് ചെഗുവേരേടെ വായിൽ നിന്നും മാത്രമാ…ആ തീരുമാനത്തിന് മുന്നിൽ പിന്നെ അപ്പീൽ ഇല്ലാ എന്നാണ് പൊതുവെ വയ്പ്പ്….ആ മനസ് ഒന്നലിയണമെങ്കി ഒരാൾ വിചാരിച്ചാലേ നടക്കൂ… മറ്റാരുമല്ല ജിഷ്ണു ചേട്ടൻ തന്നെ…!!!

അങ്ങനെ വൈകുന്നേരം അടുക്കാറായതും കലാസ്കോഡ് ഏകദേശം സെറ്റായി..കരോക്കെ song ആയിരുന്നു ഉദ്ദേശിച്ചിരുന്നത്… പക്ഷേ ക്യാമ്പസിൽ അതൊക്കെ strictly restricted ആയിരുന്നു… അതുകൊണ്ട് orchestration ഇല്ല…

ഓരോ ദിവസവും പാടാനുള്ള കുറേ പാട്ടുകൾ ഞങ്ങളാ കുറഞ്ഞ സമയം കൊണ്ട് സെറ്റാക്കി… ഒപ്പം സിഞ്ചുവും, രാഗേഷും, വൃന്ദയും, വന്ദന ചേച്ചിയുമൊക്കെയായി ഞങ്ങൾ നല്ല പരിചയത്തിലായി….

അന്ന് വൈകിട്ട് ഒരു പാർട്ടി മീറ്റിങും കഴിഞ്ഞായിരുന്നു വീട്ടിലേക്ക് പോയത്…ഇലക്ഷൻ കമ്മിറ്റി രൂപീകരണമായിരുന്നു…ബിനീഷേട്ടൻ ആയിരുന്നു അതിന്റെ സെക്രട്ടറി…പ്രസിഡന്റ് ആനന്ദും…. അവിടെ വച്ച് ഏകദേശം ക്യാമ്പെയ്ൻ കമ്മിറ്റികൾക്കും കലാസ്കോഡിനും എല്ലാം തീരുമാനമായി… candidates നെ മാത്രം സഖാവും ബാക്കി മുതിർന്ന നേതാക്കളും ചേർന്നായിരുന്നു തിരഞ്ഞെടുത്തത്….!!!

അതെല്ലാം കഴിഞ്ഞ് കുറച്ച് വൈകിയായിരുന്നു വീട്ടിലേക്കുള്ള ബസ് പിടിച്ചത്..ബസ് സ്റ്റാൻഡിലേക്ക് നാടക്കും വഴി പിന്നിൽ നിന്നും സഖാവിന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് ഞാനും സംഗീതയും ഒരുപോലെ തിരിഞ്ഞു നോക്കി… സഖാവ് അപ്പോഴേക്കും ബുള്ളറ്റ് ഞങ്ങൾക്ക് മുന്നിൽ സ്ലോ ചെയ്തിരുന്നു…. സഖാവിന് തൊട്ടു പിന്നിലായി ജിഷ്ണു ചേട്ടനുമുണ്ടായിരുന്നു…

എങ്ങനെയാ പോകുന്നേ… ഒരുപാട് സമയമായല്ലോ….!!!ഇനി ഇവിടെ നിന്നും ബസ് കിട്ടില്ലല്ലോ…!!

അത് സാരല്ല…!!ഇവിടുന്ന് കിട്ടിയില്ലെങ്കിലും സ്റ്റാന്റിൽ നിന്നുമുണ്ട്….!!!

ഞാൻ പറഞ്ഞത് കേട്ട് സഖാവ് ബുള്ളറ്റ് ഓഫ് ചെയ്ത് കീ ഊരിയെടുത്തു…അത് കാണേണ്ട താമസം ജിഷ്ണു ചേട്ടൻ പിന്നിൽ നിന്നും ഇറങ്ങി വണ്ടി വരുന്നുണ്ടോന്ന് ചുറ്റും ഒന്ന് കണ്ണോടിച്ച് നിന്നു… അതിന് പിറകേ സഖാവും വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നു… ഞങ്ങളോട് പ്രത്യേകിച്ച് ഒന്നും പറയാൻ നില്ക്കാതെ അവര് രണ്ടുപേരും അവിടെ നിന്ന് സ്റ്റാന്റിലേക്ക് പോകാനുള്ള ബസും തിരഞ്ഞ് നിന്നു…പെട്ടന്നാ ഒരു ബസ് അത് വഴി വന്നത്…

ആ ബസിന് കൈ കാണിച്ചു ഞങ്ങൾക്ക് മുന്നിലേക്ക് നിർത്തിച്ച് ഞങ്ങളെ രണ്ടാളെയും അതിലേക്ക് കയറ്റിയ ശേഷം അവര് രണ്ടുപേരും ഞങ്ങൾക്ക് പിന്നിലായി തന്നെ ബുള്ളറ്റിൽ വന്നു…. ബസിന്റെ സൈഡ് സീറ്റിലിരുന്ന എനിക്ക് അഭിമുഖമായി ബുള്ളറ്റോടിച്ച് പോയ സഖാവിന്റെ ആ ഗൗരവമേറിയ മുഖം കാണും തോറും ശരിയ്ക്കും ചുണ്ടിൽ അറിയാതെയൊരു പുഞ്ചിരി വിരിയുകയായിരുന്നു…..😁😁😁

നിമിഷനേരം കൊണ്ട് വണ്ടി സ്റ്റാന്റിൽ ചെന്നു നിന്നു… അപ്പോഴേക്കും ചുറ്റിലും ഇരുട്ട് പരന്നിരുന്നു…. ഞങ്ങൾക്കൊപ്പം സഖാവും ജിഷ്ണു ചേട്ടനും ബുള്ളറ്റ് പാർക് ചെയ്തു സ്റ്റാന്റിലേക്ക് വന്നു നിന്നു… പെട്ടെന്നാ വീട്ടിൽ നിന്നും അച്ഛന്റെ കോള് മൊബൈലിലേക്ക് വന്നതാ…ഞാനത് അറ്റന്റ് ചെയ്ത് കാര്യം അവതരിപ്പിച്ചു… എനിക്കും സംഗീതം യ്ക്കും കൂട്ടായി അച്ഛന് പ്രീയപ്പെട്ട ചെഗുവേരയും ഉണ്ടെന്ന് കേട്ടതും അച്ഛന്റെയുള്ളിലെ ടെൻഷന് നേരിയ കുറവുണ്ടായി…

അച്ഛനോട് സംസാരിച്ച് നിന്നതും സഖാവ് തന്നെ ഞങ്ങൾക്ക് രണ്ടാൾക്കും അടുത്തുള്ള ചെറിയ shop ൽ നിന്നും ചൂട് പാറുന്ന കോഫി വാങ്ങി തന്നു… ഒപ്പം എണ്ണയിൽ നന്നായി മൊരിഞ്ഞ ചൂട് ഉഴുന്ന് വടയും… ശരിയ്ക്കും പറഞ്ഞാൽ ഉച്ചയ്ക്ക് നന്നായി ഒന്ന് ആഹാരം കഴിയ്ക്കാൻ പോലും കഴിയാഞ്ഞതു കൊണ്ട് അപ്പോഴേക്കും വിശപ്പിന്റെ വിളി കാര്യമായി ഞങ്ങളെ രണ്ടാളെയും അലട്ടിയിരുന്നു….

കുറേനേരത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് പോകാനുള്ള ബസ് സ്റ്റാൻഡിൽ വന്ന് നിന്നു…ഞങ്ങളെ രണ്ടാളെയും അതിലേക്ക് കയറ്റിയ ശേഷം ടിക്കറ്റെടുക്കാനുള്ള പൈസയും ഏൽപ്പിച്ചായിരുന്നു സഖാവും ജിഷ്ണു ചേട്ടനും അവിടം വിട്ടു പോയത്… ശരിയ്ക്കും സഖാവ് നല്കിയ ആ കരുതൽ ഞാൻ നന്നായി ആസ്വദിയ്ക്കുന്നുണ്ടായിരുന്നു… വീട്ടിലെത്തി വലിയ വഴക്കൊന്നും അച്ഛന്റെ കൈയ്യിൽ നിന്നും വാങ്ങി കൂട്ടിയില്ല… പക്ഷേ അന്നത്തെ രാത്രി കുറച്ചധികം മധുരമൂറുന്ന ഓർമ്മകളെ അയവിറക്കിയാണ് ഞാൻ കിടന്നത്….

പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി… അച്ഛനോടും അമ്മയോടും കലാസ്കോഡിന്റെ കാര്യം വിസ്തരിച്ചു പറഞ്ഞിട്ടായിരുന്നു എന്റെ യാത്ര…. എനിക്ക് കലാസ്കോഡുള്ളോണ്ട് സംഗീതയും എനിക്കൊപ്പം നേരത്തെ വീട്ടിൽ നിന്നും ഇറങ്ങി… കോളേജിലെത്തി ചെഗുവേരേടെ നിർദ്ദേശ പ്രകാരം 3rd year English ലായിരുന്നു ഞാനും സിഞ്ചുവും ബാക്കി ഗ്യാങും കൂടി ആദ്യം കയറിയത്….. പ്രാക്ടീസ് എല്ലാം അത്യാവശ്യം കഴിഞ്ഞതു കൊണ്ട് permission letter മായി ഞങ്ങൾക്ക് മുമ്പേ ആയുഷ് ചേട്ടനായിരുന്നു ആദ്യം ക്ലാസിലേക്ക് കയറിയത്…

ലെറ്റർ കൈയ്യിൽ വാങ്ങിയതും ക്ലാസെടുത്തു കൊണ്ടിരുന്ന ടീച്ചർ വാച്ചിൽ ടൈം നോക്കിയ ശേഷം ഞങ്ങൾക്കായി ക്ലാസ് ഒഴിഞ്ഞു തന്നു… എനിക്കും സിഞ്ചൂനും ഒരു കിടിലൻ intro തന്ന് ആരതി ചേച്ചിയായിരുന്നു ഞങ്ങളെ ക്ലാസിലേക്ക് invite ചെയ്തത്.. students union ന്റെ കലാസ്കോഡ് ആയതുകൊണ്ട് നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങിയായിരുന്നു ഞങ്ങൾ ഡയസിലേക്ക് ചെന്നു നിന്നത്…

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ തന്നെ ആദ്യം പാടി തുടങ്ങി..

🎶ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ പാടുവതും രാഗം നീ തേടുവതും രാഗമായ് ദേവനുമനുരാഗിയാം അമ്പലപ്രാവേ…🎶

അവസാനത്തെ വരി പാടി ജനൽപ്പാളിക്കിടയിലൂടെ പുറത്തേക്ക് നോട്ടമിട്ടതും എന്റെ പാട്ട് കേട്ട് നിന്ന സഖാവിലേക്കായിരുന്നു ആ നോട്ടം ചെന്നു നിന്നത്….!!!! തുടരും…

വായിക്കുന്ന കുറച്ചു പേർക്കെങ്കിലും ക്യാമ്പസ് രാഷ്ട്രീയം ഇഷ്ടപ്പെടാൻ സാധ്യത ഇല്ല… പക്ഷേ ഈ ക്യാമ്പസ് രാഷ്ട്രീയം അടുത്തറിഞ്ഞവർക്ക് മനസിലാകും…അതൊരു പ്രത്യേക ഫീലാണ്… ലൈക് കമൻറ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *