ഈ മഴയിൽ, തുടർക്കഥ ഭാഗം 4 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Thasal

“വേണ്ട ആന്റി,,, കഴിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലല്ലോ,,, ആന്റി പറഞ്ഞു പറഞ്ഞു പിരി കയറ്റിയാൽ ഈ യൂദാസ് അതും പറഞ്ഞു കുടിക്കും,,,, അത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും,,,,അല്ലെ,,,,, അത് കൊണ്ട് വേണ്ടാന്ന് വെച്ചു,,,, പിന്നെ ആന്റിയും കഴിക്കരുത് ട്ടൊ,,, മുഖത്തൊക്കെ ചുളിവ് വരുന്നുണ്ടോ എന്നൊരു സംശയം,,, ”

മരിയ പറഞ്ഞതും അവർ മുഖത്തു ഒന്ന് കൈ വെച്ച് കൊണ്ട് പെട്ടെന്ന് തന്നെ ഒരു ആകുലതായോടെ കയ്യിലെ ഫോണിൽ ക്യാമറ ഓൺ ചെയ്തു നോക്കാൻ തുടങ്ങി,,, അത് കണ്ടതും മമ്മമാർ പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി തലക്ക് കൈ കൊടുത്തതും ബാക്കിയിള്ളവർ ചിരി ഒതുക്കാൻ കഴിയാതെ കഷ്ടപ്പെടുമ്പോഴും ജെറിയും മരിയയും പണി കൊടുത്ത സന്തോഷത്തിൽ പെട്ടെന്ന് തന്നെ അവിടെ നിന്നും വലിഞ്ഞു,,, അത് നേരെ എത്തിയത് കൂട്ടം കൂടി ഇരുന്നു സംസാരിക്കുന്ന അവരുടെ പ്രായക്കാരുടെ അടുത്താണ്,,,

“ആഹാ,,,, ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ ലൈല മജ്നുവിന്,,,, ”

“ടാ ഡാർക്ക്‌ പറയല്ലേടാ ഈ തോണി ഒന്ന് കരക്ക് അടുപ്പിക്കാൻ ഞങ്ങള് പെടുന്ന പാട്,,,, അതിനിടയിൽ വിരഹകഥയിലെ നായകനും നായികയും ആക്കിയാൽ ആർക്കെങ്കിലും സഹിക്കാൻ പറ്റുമോടാ,,,, വേണമെങ്കിൽ വല്ല ചാർലിയും ടെസയും എന്ന് പറഞ്ഞോ ഞങ്ങൾ അങ്ങ് സഹിക്കും അല്ലേടാ,,, ”

അവരുടെ അരികിൽ ചെയർ വലിച്ചു ഇരിക്കുന്നതിനിടയിൽ അവൾ ചോദിച്ചതും അവനും ഒന്ന് തലയാട്ടി കൊണ്ട് ഇരുന്നു,,,

“അയ്യടാ,,, പറയാൻ പറ്റിയ മുതലുകൾ,,,, ആദ്യം നിങ്ങൾ തമ്മിലുള്ള മത്സരം നിർത്ത്,,, എന്നിട്ടാലോചിക്കാം,,, ”

“വെരി സോറി എന്നാൽ ആ ആലോചന നമുക്ക് ഈ സെക്കന്റ്‌ നിർത്താം,,, ”

ചെയറിലേക്ക് ഒന്ന് കൂടെ ചാരി ഇരുന്നു ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടോട് ചേർത്ത് കൊണ്ട് അവൻ പറഞ്ഞതും അവർ എല്ലാവരും ഒരുപോലെ ചിരിച്ചു,,,

“എന്തൊക്കെ പറഞ്ഞാലും ഇവരുടെ ഭാഗ്യം ഈ കൂട്ടത്തിൽ ഒരുത്തനും ഒരുത്തിക്കും കിട്ടി കാണില്ല,,, ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ വീട്ടുകാര് ഉറപ്പിച്ചു കൊടുക്കുന്നു,,,, പിന്നെ അങ്ങോട്ട്‌ ലൗ അല്ലെ മോനെ,,,”

“ഉറപ്പിച്ചു കൊടുക്കുക എന്ന് പറയാൻ പറ്റോ,,,, എനിക്ക് അവളെ കെട്ടണം എന്ന് ഒരുത്തനും എനിക്ക് അവനെ വേണം എന്ന് ഒരുത്തിയും,,, അല്ലാതെ കെട്ടിച്ചു തരോ എന്നൊന്നും ചോദിച്ചിട്ടില്ലല്ലോ,,, അതിനൊക്കെ ഞങ്ങൾ,,, ഇവന്റെ കണ്ടിട്ട് ആവേശം മൂത്ത് പോയി ചോദിച്ചതാ എന്ത് കൊണ്ടാ അടിച്ചത് എന്ന് യാതൊരു ഓർമയും ഇല്ല,,, ”

ഒരുത്തൻ തൊട്ടടുത്ത് ഇരിക്കുന്ന പെൺകുട്ടിയെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു,,,

“കർത്താവിന് നിരക്കാത്തത് പറയല്ലേടാ,,,,അവര് നിങ്ങളെ ഇങ്ങനെ കൂടി ഇരിക്കാൻ പോലും സമ്മതിക്കുന്നില്ലേ,,, അപ്പോൾ അതും ശരിയാകും,,,, തിങ്ക് പോസിറ്റീവ് മാൻ,,,, ”

“തിങ്ക് പോസിറ്റീവ് മാൻ,,,,പറയാൻ നല്ല എളുപ്പമാ,,,,വീട്ടുകാരും പോസിറ്റീവ് ആയിട്ടാ തിങ്ക് ചെയ്യുന്നേ,,,, ഞങ്ങള് പിരിയും എന്ന്,,,, ”

ഒരു കുലുങ്ങി ചിരിയോടെ അവൻ പറഞ്ഞു,,,

“ലീവ് ഇറ്റ്,,, ഇനി അതിന്റെ പേരിൽ മൂഡ് കളയേണ്ട,,,,എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത് ഇവരുടെ കാര്യമാണ്,,, നല്ലോണം തല്ല് നടന്നു കൊണ്ടിരുന്ന സമയത്ത് എങ്ങനെ ഈ പ്രേമം ഉണ്ടായി,,,,പ്രണയിക്കാൻ പറ്റിയ സിറ്റിവേഷൻ ആയിരുന്നില്ലല്ലോ,,, ”

“ദാറ്റ്‌ വാസ് സടെൻ ഫീൽ മാൻ,,,, ഫസ്റ്റ് എനിക്ക് തോന്നി,,,,, അത് കഴിഞ്ഞു ഇവൾക്കും,,,, ”

“അത് എങ്ങനെ അതാണ്‌ ചോദിച്ചത് മോനെ,,, ”

അവൻ വീണ്ടും കുത്തി കുത്തി ചോദിച്ചതും ജെറി ചുണ്ടിലെ സിഗരറ്റ് ഒന്ന് എടുത്ത് വിരലുകൾക്കിടയിൽ വെച്ച് കൊണ്ട് മെല്ലെ ചെയറിലേക്ക് ചാരി,,,അപ്പോഴും മരിയയുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,

“അതൊരു സിമ്പതെറ്റിക്ക് സിറ്റിവേഷൻ ആയിരുന്നു,,,, ഫസ്റ്റ് ടൈം ഒരു മത്സരമില്ലാത്ത ഡേ,,, ദാറ്റ്‌ ഡേ മേക്ക് ലൗ,,,, യു റിമെംബേർ ടു ഇയർ മുൻപ് എനിക്കൊരു ആക്‌സിഡന്റ് ഉണ്ടായത്,,,, ”

“യാ,,,, ”

“ആ ആക്‌സിഡന്റ് കാരണം നടക്കാൻ കഴിയാതെ വന്ന ഇവനെ കണ്ട് എനിക്ക് ഡിപ്രഷൻ കയറി ആകെ കച്ചറയായി ഉറങ്ങാൻ കഴിയാതെ വന്നു,,,, അന്നത്തെ അവസ്ഥ പറയേണ്ടതില്ല,,, ”

“ഇടക്കൊക്കെ എമിലിന്റെ പേരും പറഞ്ഞു എന്നെ കാണാൻ വരും,,, ആദ്യം ഞാൻ അത്ര മൈന്റ് കൊടുത്തില്ല,,, കാരണം എന്റെ ഒരേ ഒരു എനിമി ഇവളല്ലേ,,,, പിന്നെ ശ്രദ്ധിക്കാൻ തുടങ്ങി,,, പിന്നെ എപ്പോഴോ തോന്നി,,,,, ”

“അപ്പോഴേക്കും സിമ്പതി ഇഷ്ടത്തിലേക്ക് വഴി മാറി,,,, ചെറുതായി ചിരിക്കാൻ തുടങ്ങി,,,, സംസാരിക്കാൻ തുടങ്ങി,,, ഫ്രണ്ട്‌സ് ആയി,,,,പിന്നെ പ്രണയവും ആയി,,,,”

രണ്ട് പേരും മാറി മാറി പറഞ്ഞു നിർത്തി പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു,,,

“ഇതിൽ ആരാ ഫസ്റ്റ് പ്രൊപ്പോസ് ചെയ്തത്,,, ”

ആ ചോദ്യത്തിന് അവരുടെ കണ്ണുകളിൽ പ്രണയം ആയിരുന്നു,,, അവർ മെല്ലെ തല ഉയർത്തി ഒന്ന് മുകളിലേക്ക് നോക്കി,,, അവരുടെ മുന്നിലേക്ക് ആ കാലം കടന്നു വന്നിരുന്നു,,,

💜💜💜💜💜💜💜💜💜💜

“ടാ എന്താ,,, എങ്ങോട്ടാ പിടിച്ചു കൊണ്ട് പോകുന്നെ,,, ”

ടെറസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൾ ചോദിക്കുന്നുണ്ടെങ്കിലും അവനിൽ നിന്നും യാതൊരു മറുപടിയും ഉണ്ടായില്ല,,, ടെറസിൽ കൈ വരിക്കരികിൽ എത്തിയതും അവൻ അവളുടെ കൈ മോചിപ്പിച്ചു കൊണ്ട് അതിൽ കയറി ഇരുന്നു സംശയത്തോടെ അവനെ നോക്കുന്ന മരിയയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു,,,

“എന്താടാ കോപ്പേ,,,,, ഈ കാണുന്ന സ്റ്റയർ മുഴുവൻ മനുഷ്യനെ ഒടിച്ചു കയറ്റിയിട്ട് മുഖത്ത് നോക്കി ഇളിക്കുന്നോ,,,, ”

കിതപ്പടക്കി കൊണ്ട് അവൾ പറഞ്ഞതും അവന്റെ ഇളി കൂടിയതെയൊള്ളു,,,,

“നീ ഇങ്ങനെ ഹീറ്റ് ആകാതെ ഇങ് കയറി ഇരിക്ക്,,,,, ”

“ആദ്യം നീ കാര്യം പറ,,,, എന്തെങ്കിലും പ്രശ്നം ഒപ്പിച്ചു വെച്ചോ,,, ”

“അതൊന്നും അല്ല,,,, നീ ഇങ് ഇരിക്കടി മറിയാമ്മേ,,,, എന്നിട്ട് ഞാൻ പറയാം,,,, ”

അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ ആദ്യം എന്തോ ആലോചിച്ചു എങ്കിലും മെല്ലെ ഒന്ന് പുഞ്ചിരിച്ചു മുഖത്തേക്ക് പാറി വീണ മുടി ഒന്ന് ചെവിക്ക് പിറകിലേക്ക് ഒതുക്കി വെച്ച് കൊണ്ട് അവൾ കയറി ഇരുന്നു,,, അപ്പോഴും അവൻ എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടുന്നുണ്ടായിരുന്നു,,,

“ഇനി പറ,,,, ”

“ഒരു മിനിറ്റ്,,,, ”

“ഇതിനും മാത്രം എന്ത് തേങ്ങയാ നിനക്കു പറയാനുള്ളെ,,,, ”

“ടി നീ ഇങ്ങനെ തിരക്ക് കൂട്ടല്ലേ,,,, അത് പറയാൻ ഒക്കെ അതിന്റെതായ ഒരിത് ഉണ്ട്,,,, അപ്പോൾ കുറച്ച് സമയം എടുത്തെന്നു വെക്കും,,,,”

അവന്റെ സംസാരം കേട്ടപ്പോൾ തന്നെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, എല്ലാം അറിയാം എന്ന മട്ടെ,,, അവൾ മെല്ലെ ദൂരത്തേക്ക് കണ്ണും നട്ടു ഇരുന്നു,,,

“ആൻ,,,, ”

അവന്റെ വിളി വന്നപ്പോൾ തന്നെ അവൾ ഒന്ന് തിരിയാൻ നിന്നു,,,

“നോക്കല്ലേ,,,, നീ നോക്കുമ്പോൾ പറയാൻ കഴിയില്ല,,,, ”

അത് കേട്ടതും അവൾ വീണ്ടും കണ്ണുകൾ മുന്നിലേക്ക് തിരിച്ചു,,,

“എനിക്കറിയാം നമ്മൾ ആദ്യമായി കണ്ടതും പരിജയപ്പെട്ടതും അത്ര നല്ല സാഹചര്യത്തിൽ അല്ല എന്ന്,,,, അത് പോലെ നമ്മൾ ഒരിക്കലും ആദ്യം നല്ലൊരു സുഹൃത്തുക്കൾ പോലും അല്ലായിരുന്നു,,,, എന്നും തല്ലും വഴക്കുമായി,,, നമ്മൾ അടുത്ത് അറിഞ്ഞിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളു,,, പക്ഷെ,,,, ഈ കുറച്ച് മാസങ്ങൾ കൊണ്ട് നിന്നെ എനിക്ക് അറിയാം,,, നിനക്ക് എന്നെയും,,, ഒരുപക്ഷെ എന്റെ മമ്മയെക്കാൾ ഏറെ എന്നെ സപ്പോർട്ട് ചെയ്തതും ജീവിക്കാൻ പഠിപ്പിച്ചതും ചിരിപ്പിക്കാൻ പഠിപ്പിച്ചതും എല്ലാം നീയാണ്,,, സോ,,,,,, ”

“ടു യു ലൗ മി ജെറി,,,, ”

പെട്ടെന്നുള്ള മരിയയുടെ ചോദ്യം കേട്ടതും ജെറി ഒന്ന് ഞെട്ടി അവൻ ഒരു സംശയത്തിൽ മരിയയെ നോക്കിയതും അവൾ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ഒന്ന് പുഞ്ചിരിച്ചു,,,

“അറിയാഡോ,,,, എല്ലാം,,, ഞാൻ കുറച്ച് ദിവസമായി ഇതിനുള്ള കാത്തിരിപ്പ് ആയിരുന്നു,,,,, നീ എന്താടാ ഇത്രയും ലേറ്റ് ആയത്,,,, ”

അവന്റെ നെറ്റിയിൽ ഒന്ന് തട്ടി കൊണ്ടുള്ള അവളുടെ സംസാരം അവന്റെ ഉള്ളിൽ സംശയങ്ങൾ ഉടലെടുക്കുകയായിരുന്നു,,, പോസിറ്റീവ് ആണൊ നെഗറ്റീവ് ആണൊ എന്നറിയാതെ,,,

“എന്താ ഇങ്ങനെ നോക്കുന്നത്,,, ഓഹോ,,, ഇത് പോസിറ്റീവ് ആണൊ നെഗറ്റീവ് ആണൊ എന്നുള്ള നോട്ടം ആകും ലെ,,,, എന്റെ കണ്ണിലേക്കു ഒന്ന് നോക്കിക്കേ എന്നിട്ട് പറ അതിനുള്ള ഉത്തരം,,, ”

അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി,,,

“പോസിറ്റീവ് ആകും,,,, എന്ന്,,, തോന്നുന്നു,,,, ”

“തോന്നലെ ഒള്ളൂ,,,, ടാ പൊട്ടാ,,,, പോസിറ്റീവ് തന്നെയാടാ,,, ഇന്നും കൂടി നീ എന്നെ പ്രൊപ്പോസ് ചെയ്തില്ലേൽ അങ്ങോട്ട്‌ കയറി പറയാനായിരുന്നു പ്ലാൻ,,,, ഉഫ്,,, ഇപ്പോൾ ഒരു ആശ്വാസം ഉണ്ട്,,,, ”

അവളുടെ മറുപടി കൂടി ആയതോടെ ആദ്യം അവൻ ഒന്ന് ഞെട്ടി എങ്കിലും പിന്നീട് അത് ഒരു പുഞ്ചിരിയിലേക്ക് വഴി മാറിയതും അവളെ ഒന്ന് തോളിലൂടെ കയ്യിട്ട് പിടിച്ചു,,,

“താൻ പറഞ്ഞത് പോലെ ആദ്യം നമ്മൾ നല്ലൊരു സുഹൃത്തുക്കൾ പോലും ആയിരിക്കില്ല,,, പക്ഷെ എപ്പോഴോ തമ്മിൽ തിരിച്ചറിഞ്ഞു,,, ടുഡേ ഐ സ്ട്രോങ്ങ്‌ലി ബിലീവ് ജെറിച്ചൻ എനിക്ക് നല്ലൊരു പാർട്ണർ ആകും എന്ന്,,,,,ഐ റിയലി ലവ് യു,,,, ”

ഒന്ന് തല ഉയർത്തി നോക്കി കൊണ്ട് അവൾ പറഞ്ഞതും അവൻ അവളുടെ നെറ്റിയിൽ ഒന്ന് നെറ്റി മുട്ടിച്ചു നിർത്തി,,,

“ലൗ യു ടൂ,,,, ”

ആ ഒരു വാക്ക് മതിയായിരുന്നു അവളുടെ ഉള്ളം നിറയാൻ,,,

💜💜💜💜💜💜💜💜💜💜

“എന്തൂട്ടാ ഇത് മുഖത്തോട് മുഖം നോക്കി നിൽക്കാതെ പറയടാ,,, നിങ്ങളിൽ ആരാ ഫസ്റ്റ് പ്രൊപ്പോസ് ചെയ്തത്,,,, ”

പെട്ടെന്ന് ഒരുത്തന്റെ ശബ്ദം കേട്ടതും അവർ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു,,, പിന്നീടത് ഒരു ചിരിയായി മാറി,,,,

“അത് ഞാൻ തന്നെയാ,,,,മതി എല്ലാം കൂടെ സംസാരിച്ച് ഇരുന്നത് പോയി ഉറങ്ങാൻ നോക്ക്,,, നാളെ ഓഫിസിൽ പോയില്ല എന്ന് പറഞ്ഞു നിങ്ങളുടെ മമ്മമാർ എല്ലാം കൂടെ എന്നെ പഞ്ഞിക്കിടും ചെല്ല്,,, ”

അതും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി,,,

💜💜💜💜💜💜💜💜💜💜💜

“മരിയ,,, താൻ ഒരു സഹായം ചെയ്യാവോ,,, ”

ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ സീനിയർ നേഴ്സ് അവളോട്‌ ചോദിച്ചതും അവൾ ഒരു ആകുലതയോടെ വാച്ചിലേക്ക് നോക്കി,,,

“സോറി മാം,,, ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി,,,,സോ,,,,”

“ഏയ്‌,,,, അതികം സമയം ഒന്നും വേണ്ടഡോ,,,,ഈ റെഫറൻസ് ഞാൻ പറയുന്ന ആളുടെ അടുത്ത് ഏൽപ്പിച്ചാൽ മതി,,,,, എനിക്ക് ഒരു അർജെന്റ് ഉണ്ടായത് കൊണ്ടാണ്,,, പ്ലീസ്,,, ”

“ഓക്കേ മാം,,,, ”

അതും പറഞ്ഞു കൊണ്ട് അവൾ റൂമിന് പുറത്ത് നിൽക്കുന്ന ലക്ഷ്മിയെ നോക്കിയതും അവൾ കണ്ണ് കൊണ്ട് വാച്ചിലേക്ക് കാണിച്ചതും മരിയ കൈ കൊണ്ട് ‘വൺ മിനിറ്റ് ‘എന്ന് കാണിച്ചു കൊണ്ട് മാഡത്തിന്റെ അടുത്തേക്ക് പോയി കയ്യിലെ ഫയൽ വാങ്ങിച്ചു,,

“ഇത് നമ്മുടെ കാർടിയാകിൽ ഉള്ള ഡോക്ടർ ജോൺ മാത്യുവിനെ ഏൽപ്പിക്കണം,,,സർ കൺസൾടിങ്ങ് റൂമിൽ ഉണ്ടാകും,,, പ്രോബ്ലംസ് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ കാണാൻ പറയണം,,, ഓക്കേ,,,, ”

അത് കേട്ടതും മരിയ ഒന്ന് ഞെട്ടി,,, അവൾ ഒരു പേടിയിൽ ലക്ഷ്മിയെ നോക്കിയതും അവളും പേടിച്ച് നിൽക്കുന്നുണ്ടായിരുന്നു,,,

“മാം,,, ”

“ഓക്കേ മരിയ താൻ ചെല്ല്,,, ”

എന്നും പറഞ്ഞു കൊണ്ട് അവർ തിരിഞ്ഞതും പുറത്ത് നോക്കി നിൽക്കുന്ന ലക്ഷ്മിയെ കണ്ട് അവർ ഒന്ന് ചിരിച്ചു,,,

“ലക്ഷ്മി,,, താൻ എന്നെ ആ ഫയൽസ് ഒന്ന് കറെക്റ്റ് ചെയ്യാൻ ഹെൽപ് ചെയ്യ്,,,ഒൺലി ഫൈവ് മിനിറ്റ്സ്,,,, തനിക്ക് തിരക്കൊന്നും ഇല്ലല്ലോ,,,, ”

മാഡം എല്ലാം പറയുമ്പോഴും ലക്ഷ്മിയുടെ കണ്ണുകൾ തന്നെ ദയനീയമായി നോക്കുന്ന മരിയയിൽ ആയിരുന്നു,,,

“മാഡം,,,, എനിക്ക്,,,, ”

“നോ ലക്ഷ്മി ഫൈവ് മിനിറ്റ്സ് മതി,,,, ”

അവളെയും കൊണ്ട് നടക്കുന്നതിനിടയിൽ അവർ പറയുമ്പോഴും അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു,,,, ഒരു പേടി പോലെ,,,,

അവർ പോയതും ഉള്ളിൽ ഉടലെടുത്ത പേടിയാൽ മരിയയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു,,, മുഖത്ത് വിയർപ്പു കണങ്ങൾ തങ്ങി നിന്നു,,, അവൾ വിറയാർന്ന കൈകളാൽ മുഖം ഒന്ന് അമർത്തി തുടച്ചു കൊണ്ട് ജോണിന്റെ കാബിൻ ലക്ഷ്യമാക്കി നടന്നു,,, അതിന് പുറത്ത് എത്തിയതും അവളുടെ കാലുകൾ നിശ്ചലമായി,,, തന്റെ ശ്വാസം പോലും ഉയർന്നു കേൾക്കും പോലെ,,,കണ്ണുകൾ താനെ അടയും പോലെ ഒരു ദുരന്തം സ്വയം വരുത്തി വെക്കും പോലെ,,, അവൾ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ആ വരാന്തയിലേക്ക് ഒന്ന് കൂടെ നോക്കി കൊണ്ട് മെല്ലെ ആ ഡോറിൽ ഒന്ന് നോക് ചെയ്തു,,,

“യെസ് കമിങ്,,, ”

ഉള്ളിൽ നിന്നും അയാളുടെ ശബ്ദം കേട്ടതും അവളുടെ ഹൃദയമിടിപ്പ് ഒന്ന് കൂടെ വർധിച്ചു,,,

*വേണ്ട,,,, കയറെണ്ടാ,,, എന്തിനാ സ്വയം ഇല്ലാതാകുന്നേ,,,,, വേണ്ട പേടിക്കണം അവനെ,,,, വേണം,,, നീ എന്തിനാണ് പേടിക്കുന്നത് മരിയ,,,, നീ ഒരു തെറ്റും ചെയ്തിട്ടില്ല,,, ഒരിക്കൽ പോലും അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിച്ചിട്ടില്ല,,, പിന്നെ എന്തിനാ ഇവനെ പോലെ ഒരു ഫ്രോഡിനെ പേടിക്കുന്നത്,,,, ജെറി പറഞ്ഞിട്ടില്ലേ,,, ഇവനെ ഫേസ് ചെയ്യേണ്ട സിറ്റിവേഷൻ വന്നാൽ ധൈര്യത്തിൽ നേരിടാൻ,,,, ഞാൻ സ്ട്രോങ്ങ്‌ ആണ്,,, ഒരുത്തനെയും ഭയപ്പെടുന്നവൾ അല്ല,,,, ബി സ്ട്രോങ്ങ്‌ ആൻ,,, *

ഉള്ളിൽ വലിയ വാക്വാരങ്ങൾ തന്നെ നടന്നപ്പോഴും അവൾ സ്വയം സ്ട്രോങ്ങ്‌ ആയി കൊണ്ട് ഒരു കൈ ഒന്ന് മുറുകെ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് കയറിയതും ഉള്ളിൽ ചെയറിൽ ഇരിക്കുന്ന ജോണിനെ കണ്ടതും എന്തോ ധൈര്യം ചോർന്നു പോകും പോലെ അവൾക്ക് തോന്നി തുടങ്ങിയിരുന്നു,,, അവൾ കണ്ണിലെ പേടി മറച്ചു വെച്ച് കൊണ്ട് മെല്ലെ അവനരികിലേക്ക് പോയി കയ്യിലെ ഫയൽ ടേബിളിൽ വെച്ചതും ആ കൈകളിലൂടെ അവന്റെ നോട്ടം മുന്നിൽ നിൽക്കുന്ന മരിയയിൽ എത്തി നിന്നു,,,, അവളെ കണ്ടതും അവന്റെ മുഖത്ത് ക്രൂരത നിറഞ്ഞ ഒരു ചിരി വിരിഞ്ഞു വന്നു,,,

“ആഹാ ആരാ ഇത്,,,, ആൻ മരിയ,,,,,എന്റെ അപ്പന് എലിസബത്തിൽ ഉണ്ടായ സന്തതി,,,, കുറെ ആയല്ലോ കണ്ടിട്ട്,,,, അവസാനം കണ്ട അന്ന് തന്ന വേദന മാറിയത് ഇപ്പോഴാണോ,,, ”

ക്രൂരത നിറഞ്ഞ ആ വാക്കുകൾ കേട്ടതും അവളുടെ കൈ അറിയാതെ തന്നെ അവളുടെ കഴുത്തിൽ എത്തി നിന്നു,,,, അവിടെ മങ്ങിയ നിറത്തിൽ കാണപ്പെട്ട മുറിവിൽ അത് അമർന്നതും അവളുടെ കണ്ണുകൾ ചെറുതിലെ നിറഞ്ഞു,,, അവൾ പെട്ടെന്ന് തന്നെ പുറത്തേക്ക് പോകാൻ നിന്നതും അതിന് മുന്നേ അവൻ എഴുന്നേറ്റു വന്നു കൊണ്ട് അവളുടെ കൈ പിറകിലാക്കി വെച്ച് കൊണ്ട് അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു,,,

“എങ്ങോട്ടാഡി പോകുന്നത്,,,,നിന്നെ ഇങ്ങനെ കയ്യിൽ കിട്ടിയിട്ട് ഞാൻ വെറുതെ വിടും എന്ന് കരുതുന്നുണ്ടോ,,,, ”

“ജോൺ പ്ലീസ്,,,, വിട്,,,, ”

“അങ്ങനെ വിടാൻ കഴിയോ,,, ”

അവൻ ഒന്ന് കൂടി അവളെ ചേർക്കാൻ നിന്നതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,,,,അവൾ പെട്ടെന്ന് കിട്ടിയ ശക്തിയിൽ അവനെ പിടിച്ചു തള്ളി കൊണ്ട് പുറത്തേക്ക് കടക്കാൻ നിന്നതും അവൻ അവളെ ഉള്ളിലേക്ക് വലിച്ചു കൊണ്ട് സൈഡിൽ ഉള്ള ചുമരിൽ തട്ടി നിർത്തി,,, പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൾ ഒന്ന് ഞെട്ടി,,, എന്നാൽ പ്രതീക്ഷിക്കാതെ അവളുടെ കവിളിൽ ഒന്ന് ആഞ്ഞടിച്ചു,,,,

“എന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ കഴിയും എന്ന് തോന്നിയോടി പിഴച്ചവളെ,,,,,”

അവന്റെ ആ അടിയിൽ തന്നെ അവളുടെ കണ്ണുകൾ അടഞ്ഞു പോകുന്നതായി അവൾക്ക് തോന്നി തുടങ്ങിയിരുന്നു,,, എങ്കിലും അവൾ അവന്റെ മുന്നിൽ പരമാവധി പിടിച്ചു നിന്നു,,,

“തന്നോട് ഞാൻ എന്ത് തെറ്റാടാ ചെയ്തത്,,, എന്നെ ഇങ്ങനെ വേദനിപ്പിക്കാൻ,,,, ”

അവളുടെ സ്വരത്തിൽ ധൈന്യതയോടൊപ്പം ഒരു തരം പ്രതിഷേധവും നിറഞ്ഞു നിന്നിരുന്നു,,,അവന്റെ ചുണ്ടിൽ ഒരു പരിഹാസം നിറഞ്ഞ ചിരിയും,,, അപ്പോഴും അവന്റെ കൈകൾ അവളുടെ പൊട്ടി ചോര ഒലിക്കുന്ന ചുണ്ടിലും ആ കവിളിലും ആയിരുന്നു,,,

“തെറ്റ്,,,, നീ ചെയ്തതല്ല നിന്റെ മമ്മ,,,,ആ പിഴച്ചവൾ ചെയ്തതാണ് തെറ്റ്,,,, ”

“ടാ എന്റെ മമ്മയെ പറഞ്ഞാൽ ഉണ്ടല്ലോ,,,, ”

“നീ എന്ത് ചെയ്യും,,, ഒന്നും ചെയ്യില്ല,,,, കാരണം,,, നീ പിഴച്ചുണ്ടായ സന്താനം അല്ലെ,,,”

അത് കേട്ടതും അവളുടെ നെഞ്ച് വല്ലാതെ പിടഞ്ഞു അവൾ കണ്ണുനീർ സ്വാതന്ത്രമാക്കി,,,

“കരയടി,,, നീ കരയ്,,,,നിനക്ക് അറിയാവുന്ന ചരിത്രം തന്നെയാണ്,,, എന്റെ മമ്മയെ ചതിച്ചു കൊണ്ട് എന്റെ പപ്പയെ വശീകരിച്ചതാണ് നിന്റെ മമ്മ,,,, ആ വേശ്യക്ക് പിന്നെ എന്ത് പേരിട്ടാ ഞാൻ വിളിക്കേണ്ടത്,,,, ഇനി നീ പപ്പയിൽ ഉണ്ടായത് ആണൊ എന്ന് പോലും സംശയമാണ്,,,,,ആണുങ്ങളെ മയക്കുന്ന ആ പിഴച്ചവളിൽ ഉണ്ടായവളല്ലേ നീ,, നിനക്കും കിടക്കാം,,, ആരുടെ കൂടെ വേണമെങ്കിലും,,,, ആദ്യം എന്റെ കൂടെ തന്നെ ആകട്ടെ,,,,, ”

അവന്റെ വാക്കുകൾ കേട്ടതും അവൾ ഒരു ഞെട്ടലോടെ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു,,,

“നീ എത്ര ബഹളം വെച്ചിട്ടും കാര്യം ഇല്ല,,, ഒരു കുട്ടി പോലും ഇങ്ങോട്ട് വരാൻ പോകുന്നില്ലടി,,, ”

അവന്റെ സ്വരം കടുത്തു കൊണ്ട് അവളെ അവനിലേക്ക് കൂടുതൽ ചേർക്കാൻ നിന്നതും ഡോർ ആരോ തള്ളി തുറന്നതും ഒരുമിച്ച് ആയിരുന്നു,,,, തുടരും, ലൈക്ക് കമൻറ് ചെയ്യണേ, ഫ്രണ്ട്‌സ്, സപ്പോർട്ട് ചെയ്യണേ…

രചന: Thasal

Leave a Reply

Your email address will not be published. Required fields are marked *