സ്നേഹിക്കാൻ മാത്രേ ലവൾക്ക് അറിയൂ, ഭയങ്കര ഇഷ്ട്ടം ആരുന്നു തന്നെ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: പാർവണ പ്രവി പാച്ചു

“ചേട്ടാ…. മഞ്ഞ ജമന്തി അവിടേം കൂടെ കുറച്ചു വെച്ചോ.. ഓറഞ്ചും മഞ്ഞയും മിക്സഡ് ആക്കി വെക്കണേ..”..

“ടി.. ചിമ്മു അതൊക്കെ അവര് നോക്കിക്കോളും അമ്മുവേച്ചി ഒരുങ്ങാൻ പോയി. നമുക്കും പോവാം..”

“ഉയ്യോ വന്നേ ഇത് കഴിഞ്ഞ് ഫോട്ടോ എടുത്ത് തകർക്കാൻ ഒള്ളതാ”..

ഞാൻ ആരാണെന്നല്ലേ… ചിമ്മു അഥവാ ചിന്മയ.ഒരു കുഞ്ഞു ഡോക്ടർ ആന്നേ ഞാൻ. പിന്നെ ആക്ടിങ് പ്രാന്ത് തലയ്ക്കുപ്പിടിചോണ്ട് കുറച്ചു ഷോർട് മൂവിസിലൊക്കെ തകർത്തു വാരിയിട്ടുണ്ട്.. ഞങ്ങടെ ഫാമിലിയിലെ ഞങ്ങടെ ജനറേഷനിലെ ആറ്റു നോറ്റു കിട്ടിയ ആദ്യത്തെ കല്യാണം ആണ്. ഡോക്ടർ അനുഗ്രഹ എന്ന അമ്മുവേച്ചിയുടെ.എന്റെ വല്യച്ഛന്റെ മോൾ ആണ് അമ്മുസ് .ഇപ്പൊ എന്നെ വിളിച്ചോണ്ട് പോവുന്നത് അനീഷ അമ്മുസിന്റെ അനിയത്തി. ഇന്ന് ഹാൽദി ആണ്… അതിന്റെ തിരക്കിലാണ് ഞങ്ങൾ..

“ചിമ്മു ലവൻ ലാൻഡ് ചെയ്തിട്ടുണ്ട്..”

“ആര്”..

“അൽ തേപ്പു പെട്ടി ആദിജിത്”

“ഓഓഓ… ഇതിനെ ഒക്കെ എന്നാത്തിനാടി കല്യാണം വിളിച്ചത്”..

“അമ്മേടെ റിലേറ്റീവ് അല്ലേ.. അതാ”..

“മ്മ്… അവന്റെ ഒടുക്കത്തെ ഡയലോഗ്… ലുക്ക്‌ ഇല്ലാ പോലും…അല്ലടി എന്നിട്ട് നവ്യയെ പ്രേമിക്കാൻ പോയിട്ട് ലവള് തേച്ചല്ലേ..”

“പിന്നെ അടിപൊളി ആയിരുന്നു… അവസാനം അവൾ കല്ലുമാലകാതിൽ കമ്മൽ ഇട്ട് അവനെ തേച്ചു..”

“എനിക്കൊന്ന് അടിച്ചുപൊളിക്കണം ഇന്ന്… ഹോ ഇനി അവൻ പറയൂലല്ലോ ലുക്ക്‌ ഇല്ലാന്ന്..”

“അത് ശെരിയാ.. ഇപ്പൊ നിന്നെ കണ്ടാൽ എനിക്കും പ്രേമിക്കാൻ തോന്നും..”

“അയ്യേ അയ്യയെ… മേം അത്തരക്കാരി നഹി…”

“ദേ രണ്ടിന്റേം ഒരുക്കം കഴിഞ്ഞില്ലേ…”

“ആ വരുന്നമ്മേ..”

ആഹ മൊത്തം മഞ്ഞ ഓറഞ്ച് മയം.. ഇന്നൊരു കലക്ക് കലക്കണം… പിന്നെ ഫുഡിന്റെ സെക്ഷൻ… ആഹ ആഹഹ…

“ടി… ദേണ്ടെ നിന്റെ എക്സ് ഉണ്ണിയേട്ടൻ”…

“ടി ഞാൻ വല്ലോം പറഞ്ഞാ കൂടിപ്പോവും”…

പിന്നെ എന്റെ ഒരു ആശ്വാസത്തിന് ഈ നിലംതുടയ്ക്കുന്ന ലഹങ്കയും പൊക്കി പിടിച്ച് തലയും ഇട്ട് ആട്ടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

“മ്മ് ആടുന്നുണ്ട് ആടുന്നുണ്ട്”

ആടി ആടി ചെന്തെങ് എന്റെ അടുത്തു തന്നെ എത്തി…

“മയി…..”..

ദേവ്യേ… ഇവന് ഈ പേരൊക്കെ ഓർമയുണ്ടോ. മയി നീ ആണെന്റെ പ്രണയം…. നീ ഇല്ലാതെ ഞാൻ ഇല്ലാ… നീ വിട്ടുപോയാൽ എന്റെ ശ്വാസം നിലയ്ക്കും… ഹോ… തള്ളേ ഇവനെ അങ്ങോട്ട് ചവിട്ടി കൂട്ടിയാലോ (ആത്മ )

“ആഹ്… ഹലോ ആദി”

“ആക്ച്വലി ഐ ആം സോറി മയി..അന്ന് അങ്ങനെയൊക്കെ…”

“ഏയ്‌ ഇറ്റ്സ് ഓക്കേ ആദി. താൻ കാരണം ആണ് എനിക്ക് എന്റെ റിയൽ ഡ്രീംസിലേക്ക് എത്താൻ പറ്റിയത്… തന്നോടുള്ള വാശിക്ക്”

“ഹ്മ്മ്.. ദാറ്റ്‌സ് ഗുഡ്… ഞാൻ തന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു താൻ ഫോൺ എടുത്തില്ല”..

“ആണോ.. സോറി കേട്ടോ.. നമ്പർ ഇല്ലല്ലോ.വല്ല അലവലാതികളും ആണെന്ന് കരുതി ഞാൻ അൺനോൺ നമ്പറുകൾ അറ്റൻഡ് ചെയ്യാറില്ല.. ഫാൻസ്‌ ആന്നും പറഞ്ഞു വിളിക്കും കൊറേയെണ്ണം”…

“മയി… ഐ റിയലി ലവ് യൂ… വീട്ടിൽ പറഞ്ഞിരുന്നു.. അവരും ഓക്കെ ആണ്… കെട്ടിക്കോട്ടെടോ…”….

മോനെ മനസ്സിൽ ലഡു പൊട്ടി… എത്രയോ തവണ കേൾക്കാൻ ആഗ്രഹിച്ചത്… കണ്ണൊക്കെ അറിയാതെ തന്നെ നിറഞ്ഞു… നോ ചിമ്മു ഐലൈനേർ ഇളകിയാൽ ബോർ ആകുമെ…

“ആർ യൂ സീരിയസ് ആദി…”

“യെസ്… താൻ ആലോചിച് നാളെ റിപ്ലൈ തന്നാൽ മതി”…

“ഹ്മ്മ്… ഓക്കെ”…

“ബൈ”..

അന്ന് മൊത്തം അങ്ങേരുടെ കണ്ണുകൾ എൻറെ പുറകെ തന്നെ… തേച്ചിട്ട് പോയവൻ ഇങ്ങോട്ട് വന്ന് കെട്ടുമോ എന്നു ചോദിക്കുമ്പോൾ കിട്ടുന്ന ആ ഫീൽ ഒണ്ടല്ലോ…. ന്റെ സാറെ….

“അല്ല ചിമ്മു നീ യെസ് പറയാൻ പോകുവാണോ..”

“അല്ലാതെ പിന്നെ… ഹോ എന്തോരം ആഗ്രഹിച്ചതാ…”

കസിൻ തെണ്ടികൾ മൊത്തം കൂടി ഇരുന്നു ചോദ്യോത്തര പരുപാടി ആണ്.

അന്ന് രാത്രി ഉറക്കമേ വന്നില്ല.. നാളെ പറയാൻ നല്ല ഫീൽ ഉള്ള ഡയലോഗ് ഒക്കെ പഠിച്ചു ന്നിട്ട് കിടന്നു പോത്തു പോലെ ഉറങ്ങി..

ഒരുക്കം ഒട്ടും കുറച്ചില്ല. ലവന് ഇനി തോന്നരുത് നിക്ക് ലുക്ക്‌ പോരാന്നു…. ഓഡിറ്റോറിയത്തിൽ ചെന്നപ്പഴേ കണ്ടു നോക്കി നിൽക്കുന്ന ആദിയെ.. പിള്ളേർ ഒക്കെ കൂടി സെല്ഫി എടുക്കാൻ കൊണ്ടുപോയോണ്ട് താമസിച്ചാ ചെന്നത്…

“എന്താ മയി താൻ എന്തിനാ ഇത്രേം ലേറ്റ് ആയത്..”.

“ആം സോറി ഉണ്ണിയേട്ടാ.. നമുക്ക് അങ്ങോട്ട് മാറി നിൽക്കാം”

“മ്മ്…”

“താൻ പറഞ്ഞോ തൻ്റെ തീരുമാനം എന്താ”…

“വെയിറ്റ്… ഐ ആം ലിറ്റിൽ ടെൻസ്ഡ്…”

“ഹ ഹ…”

പെട്ടന്ന് ഒരു ബ്രൗൺ ഡസ്റ്റർ അങ്ങോട്ട് വന്നു പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി അതിൽ നിന്ന് ഡാർക്ക്‌ ബ്ലൂ
കുർത്തയും കസവിന്റെ മുണ്ടും റെയ്ബാൻ ഗ്ലാസും വെച്ചൊരു ചുള്ളൻ ഇറങ്ങി. ഞങ്ങടെ അടുത്തോട്ടു നടന്നു വന്നു..

“പാർഥ് മഹേശ്വർ…”

“യെസ് ഐ ആം പാർഥ് മഹേശ്വർ…”

“കണ്ണേട്ടാ…..”

“ഇതാണോടി നിന്റെ ഉണ്ണിയേട്ടൻ..”

“യെസ്…”

“ഉണ്ണിയേട്ടാ.. ഇത്..”

“അറിയാം ആരാധകരുടെ നെഞ്ചിൽ ഇടം നേടിയ ശബ്ദത്തിനുടമ…”

“യെസ്… ബട്ട്‌ എനിക്ക് ഇരിക്കാൻ ഹൃദയത്തിൽ ഇടം തന്ന ആൾ അതാണ് ദിത്..”

“വാട്ട്‌..”

“യെസ്… ലുക്ക്‌ ഇല്ലാ ന്നും പറഞ്ഞു ഇട്ടേച് പോയതല്ലേ മിസ്റ്റർ ആദിജിത്.. അത് കഴിഞ്ഞ് തനിക്കും കിട്ടി പ്രണയനൈരാശ്യം… ഇന്നലെ വന്ന് അങ്ങനൊക്കെ പറഞ്ഞാൽ ഞാൻ അങ്ങ് വീഴും ന്നു കരുതിയോ… നോ വേ.. സെൽഫ് റെസ്‌പെക്ട് എന്നൊരു സാധനം ഒണ്ട് മച്ചാനെ.. പിന്നെ ലാസ്റ്റ് മന്ത് താൻ തേച്ച വൈഷ്ണവ അത് എന്റെ ചങ്കിന്റെ കസിൻ ആരുന്നുട്ടാ…”

“അപ്പോ ഓക്കേ ജിത്.. ഞങ്ങൾ അകത്തോട്ടു പോകട്ടെ… ചിത്തു നീ നടന്നോ ഞാൻ ദാ വരുന്നു”

“ജിത്തേ.. സ്നേഹിക്കാൻ മാത്രേ ലവൾക്ക് അറിയൂ.. ഭയങ്കര ഇഷ്ട്ടം ആരുന്നു തന്നെ. പക്ഷെ തനിക്ക് നേരം പോക്ക്.. ഒരു കാര്യത്തിൽ തന്നോട് നന്ദി ഉണ്ട് താൻ കാരണം അല്ലെ അവളെ എനിക്ക് കിട്ടിയത് സൊ കല്യാണത്തിന് ഫസ്റ്റ് ഇൻവിറ്റേഷൻ തനിക്ക് തന്നെ…”

സ്ലോ മോഷനിൽ മുണ്ടും മടക്കി കുത്തി വരുന്ന എന്റെ കണ്ണേട്ടൻ…. യാ മോനെ…

“കണ്ണെട്ടോ…പൊളിച്ചു…”

“പിന്നല്ല നിന്റെ ഡ്രീം ഇപ്പോ സെറ്റ് ആയല്ലോ..

“പിന്നെ…. അവിടെ നിന്നെ… ”

“എന്താടി ”

“കൂളിംഗ് ഗ്ലാസ്‌ വേണ്ട മോനെ ദിനേശാ ”

“കുശുമ്പി “…

“അതേലോ… ആറ്റ് നോറ്റ് കിട്ടിയ എന്നുടെ കാതലിനെ എപ്പടി നാൻ കൈവിട മുടിയും കണ്ണാ… ”

“വിടണ്ടന്നെ മുറുകെ പിടിച്ചോ… ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…

രചന: പാർവണ പ്രവി പാച്ചു

Leave a Reply

Your email address will not be published. Required fields are marked *