ഈ മഴയിൽ, തുടർക്കഥ ഭാഗം 3 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Thasal

എന്റെ മാത്രം പെൺകിളി,,, എന്നും നീയെൻ സ്വന്തമെ,,, പൊന്നു നൂലിൽ രണ്ട് ജീവൻ ഒന്ന് ചേരുന്നെ,,,

സബിൽ നിന്നും ഉയരുന്ന പാട്ടിന്റെ ഈരടിയോടൊപ്പം അവൾ ഒരു പുഞ്ചിരിയുമായി ബെഡിൽ എഴുന്നേറ്റിരുന്നു,,, ഓരോ പ്രഭാതവും ഓരോ മുഖങ്ങൾ എന്ന പോലെ പ്രഭാത കിരണങ്ങൾ ഗ്ലാസ്‌ വിൻഡോയിലൂടെ ഉള്ളിലേക്ക് പൊൻകിരണങ്ങൾ തൂവുന്നുണ്ടായിരുന്നു,,,, അവൾ അലസമായ മുടിയെ ഒന്ന് ഒതുക്കി വെച്ച് കൊണ്ട് സബിനടുത്ത് വെച്ച ആവി പറക്കുന്ന കോഫി കപ്പ്‌ പിടിച്ചു മെല്ലെ ഗ്ലാസ്‌ വിൻഡോക്കടുത്തേക്ക് പോയി അത് തുറന്നു കൊണ്ട് കൈകൾ കൈവരിയിൽ വെച്ച് മെല്ലെ കണ്ണുകൾ ഇറുക്കെ അടച്ചു ആ പ്രഭാതത്തെ ഒന്ന് നന്നയി ആസ്വദിച്ചു,,, മെല്ലെ കണ്ണുകൾ തുറന്ന് ദൂരെ നഗരവീതിയിൽ കുതിച്ചു പായുന്ന വണ്ടികൾ മുതൽ താഴെ ആരുടെയോ വണ്ടികൾ കഴുകുന്ന രാമണ്ണനിൽ വരെ കണ്ണുകൾ എത്തി,,,, അത് മെല്ലെ പാർക്കിൽ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിൽ എത്തി നിന്നതും ആ ചുണ്ടുകൾ എന്തിനെന്നില്ലാതെ പുഞ്ചിരി തൂവി കൊണ്ട് കോഫി കപ്പ്‌ ചുണ്ടോട് ചേർത്തു,,,,

“ഗുഡ്മോർണിംഗ് ബേബി,,,, ”

പിറകിൽ നിന്നും ക്രിസിന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് തിരിഞ്ഞു നോക്കി,,, പിന്നിൽ കബോടിൽ നിന്നും ഫുട്ബാൾ എടുക്കുന്ന ക്രിസിനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു,,,

“വെരി ഗുഡ്മോർണിംഗ്,,,, ആഹാ,,, ഇന്ന് ഫുട്ബോൾ ആണൊ,,,”

“യെസ്,,, കേണൽ അങ്കിളിന്റെ സജെസ്ഷൻ,,, ”

“എനി വേ ഓൾ ദ ബെസ്റ്റ്,,,, ”

“താങ്ക്യൂ,,,, ബേബി,,, ”

അതും പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങുന്നതും നോക്കി അവൾ പെട്ടെന്ന് തന്നെ ബാത്രൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി ഹാളിലെക്ക് പോയതും ടീവിയിൽ വാർത്ത കണ്ട് കൊണ്ട് ഇരിക്കുന്ന മമ്മയെ കണ്ട് പെട്ടെന്ന് തന്നെ ടേബിളിൽ ബാസ്കറ്റിൽ നിന്നും ഒരു ആപ്പിൾ എടുത്ത് കടിച്ചു കൊണ്ട് അവരുടെ അരികിലേക്ക് പോയി ടീപോയിയിൽ നിന്നും റിമോർട്ട് എടുത്ത് ചാനൽ മാറ്റിയതും ആദ്യം മമ്മ ഒന്ന് കൂർപ്പിച്ചു നോക്കി എങ്കിലും അവൾ ഒരു മൈന്റും കൂടാതെ ആപ്പിൾ കഴിച്ചു അതിലേക്കു തന്നെ നോക്കി ഇരിന്നു,,,

“മരിയ,,,,, ഇന്ന് ഞാനും സെഫിയയും പിള്ളേരും കൂടി ഒന്ന് ടൗൺ വരെ പോകുന്നുണ്ട്,,, നീ വരുന്നോ,,,, ”

“നോ മോം,,, ഇന്ന് ഞാനും ജെറിച്ചനും കൂടി പോകുന്നുണ്ട്,,, ”

ടീവിയിൽ നിന്നും കണ്ണ് മാറ്റാതെ അവൾ പറഞ്ഞതും അവർ ഒന്ന് തലയാട്ടി,,,

“മരിയ,,,, ”

“മ്മ്മ്,,, ”

“മരിയ,,,,, ”

“കേൾക്കുന്നുണ്ട് മമ്മ,,, പറ,,, ”

“ആദ്യം ടീവി ഒന്ന് ഓഫ് ചെയ്യ്,,, എനിക്ക് നിന്നോട് സംസാരിക്കണം,,, ”

അവരുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ അവൾ ഒരു സംശയത്തിൽ അവരെ നോക്കി,, അവരുടെ ഒരു പരുങ്ങലും ഒരു വിറയലും കണ്ടപ്പോൾ തന്നെ എന്തോ കാര്യമായി സംസാരിക്കാൻ ഉണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് അവൾ മെല്ലെ ടീവി ഓഫ് ചെയ്തു കൊണ്ട് സോഫയിൽ ചാരി ഇരുന്നു,,,

“ഓക്കേ,,, ഇനി മമ്മ പറ,,,, ”

“അത്,,,,,, ”

“എന്തായാലും പറ,,,, ”

“വേറൊന്നും അല്ല,,,, നിനക്ക്,,, നിനക്ക് നിന്റെ പപ്പയെ മിസ്സ് ചെയ്യുന്നുണ്ടോ,,,, ”

അവരിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം ആയത് കൊണ്ട് തന്നെ അറിയാതെ തന്നെ അവൾ ഒന്ന് തരിച്ചു പോയി,,, ആ കണ്ണുകൾ അവരിൽ കൊരുത്തു,,, അത് മെല്ലെ പരിഹാസത്തിലെക്ക് വഴി മാറിയതും അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് കയ്യിലെ ആപ്പിൾ ഒന്ന് കടിച്ചു ടീപോയിൽ നിന്നും ന്യൂസ്‌ പേപ്പർ എടുത്ത് ഒന്ന് നിവർത്തി അതിലേക്കു കണ്ണ് പായിച്ചു,,,

“മരിയ,,,, ”

“നോ മമ്മ,,, ആൻ,,,, ആൻ മരിയ,,, അങ്ങനെ ആയിരുന്നില്ലേ അയാൾ എന്നെ വിളിച്ചിരുന്നത്,,, ”

പറയുന്നതിനോടൊപ്പം അവൾ ന്യൂസ്‌ പേപ്പർ ഒന്ന് മടക്കി വെച്ചതും അവരിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു നിന്നു,,, അവർ ഒരു ഞെട്ടലോടെ അവളെ നോക്കി,,,

“എന്നെ ഒന്ന് സ്നേഹത്തോടെ നോക്കാത്ത,,, എന്റെ ചൈൽഡ്ഹുഡ് സ്പോയിൽ ചെയ്ത അയാളെ മിസ്സ്‌ ചെയ്യുന്നുണ്ടോ എന്നൊരു ചോദ്യം അത് പ്രസക്തമല്ല മമ്മ,,,,ഐ ജസ്റ്റ്‌ ഹേറ്റ് ഹിം,,, ഐ ഹേറ്റ് ദാറ്റ്‌ ബ്ലഡി,,,,, ആരെക്കാളും ഏറെ ഞാൻ വെറുക്കുന്നത് അയാളെയാണ്,,, ആൻഡ് ഐ ഡോണ്ട് മിസ്സ്‌ ഹിം,,, അയാളിൽ നിന്നും മോചനം ലഭിച്ചതിന് ശേഷം ആണ് ഞാൻ ഞാനായത്,,,,അത് വരെയുള്ള അയാളുടെ അടിമയിൽ നിന്നുമുള്ള മോചനം,,, ഐ നോ മമ്മക്ക് ഒരിക്കലും അയാളെ മറക്കാൻ കഴിയില്ല എന്ന്,,, ബട്ട്‌ ആ കാലം എന്റെ മനസ്സിൽ ഒരു ദുസ്വപ്നം മാത്രമാണ്,,, പ്ലീസ്,,, ഡോട്ട് റിമെംബേർ ദാറ്റ്‌,,, ഐ ആം നോട്ട് ഇന്റെറെസ്റ്റ്‌ ,,, ”

അത്രയും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് പോയതും അവളിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ആദ്യമേ പ്രതീക്ഷിച്ചത് കൊണ്ട് തന്നെ അവർ ഉള്ളിലെ സങ്കടത്തെ കടിച്ചമർത്തി കൊണ്ട് സോഫയിലേക്ക് ചാരി കിടന്നു കൊണ്ട് കണ്ണുകൾ അടച്ചു,,,,, അപ്പോഴേക്കും അവരുടെ മുന്നിലേക്ക് തന്റെ പ്രണയകാലവും,,,, അയാൾ അവർക്ക് നൽകിയ സ്നേഹവും,,,, വിവാഹശേഷം അയാളിൽ ഉണ്ടായ മാറ്റവും,,,, കുഞ്ഞിനെ തന്നിൽ നിന്നും അടർത്തി മറ്റുന്നതും,,,, മരിയയെ മുറിക്കുള്ളിൽ വെച്ച് അടിക്കുമ്പോൾ മാറി നിന്ന് കണ്ണീർവാർക്കുന്ന തന്നെയും,,, അവസാനം അയാളിൽ നിന്നും അടർന്നു വീണ വേശ്യഎന്ന വിളിപേരും അവരിലൂടെ കടന്നു പോയതും അവർ ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു,,,

അപ്പോഴേക്കും മരിയ ഡ്രസ്സ്‌ മാറ്റി കൊണ്ട് ഇറങ്ങി വന്നിരുന്നു,,,,അവളിൽ നിന്നും തനിക്ക് നേരെ യാതൊരു ദയനിറഞ്ഞ നോട്ടവും ലഭിക്കില്ല എന്നറിഞ്ഞു കൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചതും അവൾ നേരത്തത്തെ യാതൊരു പിണക്കവും ഇല്ലാതെ അവരെ വന്നു ഒന്ന് കെട്ടിപിടിച്ചു കൊണ്ട് മാറി നിന്നു,,,

“മമ്മ,,, ജെറി വെയിറ്റ് ചെയ്യുന്നുണ്ട്,,, ഞാൻ പോയി,,, പിന്നെ ഇത് കൊണ്ട് പിള്ളേർക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണം,,,, ഇപ്രാവശ്യം അവരെ കൊണ്ട് പുറത്തൊന്നും പോകാൻ കഴിഞ്ഞില്ല,,,ഓക്കേ,,, ”

പോക്കറ്റിൽ നിന്നും കുറച്ച് നോട്ടുകൾ എടുത്ത് അവർക്ക് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞതും ആദ്യം അവർ ഒന്ന് വാങ്ങാൻ വിസമ്മതിച്ചു എങ്കിലും അവൾ നിർബന്ധിച്ച് കയ്യിൽ വെച്ച് കൊടുത്തു അവരെ നോക്കി ഒരു പുഞ്ചിരിയും നൽകി കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി,,, സ്റ്റയർ ഇറങ്ങാൻ നിന്നപ്പോൾ ആണ് ലിഫ്റ്റ് തുറന്നു വരുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്,,, അവൾ പെട്ടെന്ന് തന്നെ അങ്ങോട്ട്‌ പോയതും ലിഫ്റ്റിൽ നിന്നും കുറച്ച് പേര് ഇറങ്ങിയതും അവൾ ഉള്ളിലേക്ക് കയറി,,, അതിനുള്ളിൽ ഉള്ള ആളുകളെ നോക്കി അവൾ ഒന്ന് ചിരിച്ചു,,,

“ഹായ് മരിയ,,”

“ഹായ്,,,, ”

അതിൽ ഒരു പെൺകുട്ടി കൈ വീശി കൊണ്ട് പറഞ്ഞതും അവളും ഒന്ന് ചിരിച്ചു കൊണ്ട് കൈ വീശി,,

ഗ്രൗണ്ട് ഫ്ലോറിൽ ലിഫ്റ്റ് ഓപ്പൺ ആയതും അവൾ ധൃതിപ്പെട്ടു കൊണ്ട് പാർക്കിംങ്ങിലേക്ക് പോയതും അവളെയും പ്രതീക്ഷിച്ച് ബുള്ളറ്റും ചാരി ഫോണിൽ തോണ്ടി ജെറി നിൽപ്പുണ്ടായിരുന്നു,,, അവൾ അവന്റെ അരികിലേക്ക് പോയതും അവൻ ഫോണിൽ നിന്നും തല ഉയർത്തി അവളെ ഒന്ന് നോക്കി,,,

“ആഹാ,,, ഇപ്പോഴാണോ വരുന്നത്,,,എത്ര നേരമായടി കാത്തു നിൽക്കാൻ തുടങ്ങിയിട്ട്,,, ”

പറയുന്നതിനോടൊപ്പം അവൻ ബുള്ളറ്റിൽ കയറി ഇരുന്നതും അവളും അവന്റെ പിന്നിൽ കയറി കൊണ്ട് സൈഡിൽ വെച്ച ഹെൽമെറ്റ്‌ അവന്റെ തലയിലൂടെ ഇട്ടു കൊടുത്തു,,,

“എന്തോന്നാടി കാണിക്കുന്നേ,,,, ഹെയർ സെറ്റ് ആക്കിയത് എല്ലാം കെടുവരുത്താൻ,, ”

“ആദ്യം തല മുഗ്യം ബിഗിലെ,,, അത് കഴിഞ്ഞിട്ട് മതി ഹെയർ,,,,മോൻ വണ്ടി എടുക്കാൻ നോക്ക്,,, ”

ഹെൽമെറ്റിൽ ഒന്ന് തട്ടി കൊണ്ട് അവൾ പറഞ്ഞതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു,,, മിററിലൂടെ അവളെ തല ചെരിച്ച് ഒന്ന് നോക്കിയതും അവളും കണ്ണിറുക്കി വണ്ടി എടുക്കാൻ കാണിച്ചതും അവൻ മെല്ലെ വണ്ടി മുന്നോട്ട് എടുത്തു,,, ആദ്യമാദ്യം അവരിൽ ഒരു മൗനം തളം കെട്ടി നിന്നു,, പിന്നീട് അവളുടെ കരങ്ങൾ അവന്റെ ഷോൾഡറിൽ പതിഞ്ഞു കൊണ്ട് അവനോട് ചേർന്നു ഇരുന്നു,,,, ആ സമയം അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,,

ബീച്ചിൽ മണൽതിട്ടയിൽ കരകാണാ കടലിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ് ജെറിയും മരിയയും,,,,അവന്റെ തോളിൽ തല വെച്ച് കൊണ്ട് അവൾ മുന്നോട്ട് നോക്കി കിടന്നു,,, അവന്റെ കരങ്ങൾ അവളുടെ കൈകളെ ബന്ധിപ്പിച്ചിരുന്നു,,, ആ കൈകൾ ഒന്ന് എടുത്തുയർത്തി കൊണ്ട് അവൻ മെല്ലെ മുത്തി,,,,, അവരുടെ മുന്നിൽ കടലോളം വരുന്ന ഓർമ്മകൾ തന്നെ ഉണ്ടായിരുന്നു,,,, അവരുടെ ആദ്യ കൂടി കാഴ്ച,,,

🎶ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു,,, തീരാ മൊഴിയിൽ മൗനങ്ങളൊന്നായ് അലിഞ്ഞു, ഈറൻ കാറ്റിൽ മെല്ലെ,,, മായും മഞ്ഞിന്റെയുള്ളിൽ,,,, പുലരും പൂക്കളായ് നാം,,,, പകലുകൾ തീരാതെ,,, പുതുമഴ തോരാതെ,,, ഇരുചിറകറിയാതെ ഒന്നാകുന്നെ,,, പല നിറമകലുന്നെ,, പുതുനിറമുണരുന്നെ,,, ഒരു സ്വരമുയരുന്നെ നെഞ്ചിൽ താനേ,,, 🎶

“മോളെ മെല്ലെ,,,, പാർക്കിങ്ങിൽ തിരക്കാ,,,”

കോരിച്ചൊരിയുന്ന മഴയിൽ നനഞ്ഞു കൊണ്ട് സ്കൂട്ടി ഫ്ലാറ്റിന്റെ കോമ്പോണ്ടിലേക്ക് കയറ്റിയതും രാമണ്ണൻ പറയുന്നത് കേട്ടു നനഞ്ഞു ഒട്ടിയ മുടി ഒന്ന് പിറകിലേക്ക് ആക്കി കൊണ്ട് മരിയ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് വണ്ടി പതിവ് സ്പീഡിൽ മുന്നോട്ട് എടുത്തു,,,, അത് കുറച്ച് മുന്നോട്ട് പോയതും മുന്നിൽ വണ്ടി കണ്ട് ഒന്ന് ബ്രേക്ക്‌ പിടിക്കാൻ നോക്കി എങ്കിലും ബ്രേക്ക്‌ കിട്ടാതെ അത് മുന്നിൽ ഉള്ള ബുള്ളറ്റിൽ ഒന്ന് തട്ടി നിന്നതും ഒരുമിച്ച് ആയിരുന്നു,,,

ഇടിച്ച ഞെട്ടലിൽ ഒരു കണ്ണ് മാത്രം തുറന്നു കൊണ്ട് മുന്നോട്ട് നോക്കിയതും ബുള്ളറ്റിൽ നിന്നും കട്ടകലിപ്പിൽ ഇറങ്ങി വരുന്ന ജെറിയെ കണ്ട് അവൾ ഒന്ന് മുഖം ചുളിച്ചു,,,

“എന്റെ കർത്താവെ,,, എന്ത് വയ്യാവേലി ആണാവോ,,, ”

“ഡി,,,,, നിനക്ക് കണ്ണ് കണ്ടൂടെഡി,,,,, മുന്നിൽ വണ്ടി കണ്ട് കൊണ്ടാണോഡി കുരുട്ടടക്കെ ഇത്രയും ഓവർ സ്പീഡിൽ വരുന്നത്,,, ”

ബുള്ളറ്റിന്റെ പെയിന്റ് പോയ ദേഷ്യത്തിൽ റൈൻകോട്ട് ഒന്ന് താഴ്ത്തി കൊണ്ട് അവൻ അവൾക്ക് നേരെ ചാടി വീണതും അവൾ പെട്ടെന്ന് തന്നെ വണ്ടി അല്പം പിന്നിലേക്ക് എടുത്തു,,,

“സോറി,,, ”

“എന്ത് സോറി എന്നാ,,,,വന്നു ഇടിച്ചിട്ടിട്ട് സോറി എന്ന് പറഞ്ഞാൽ മതിയല്ലോ,,,, ”

“ഞാൻ കണ്ടില്ല,,,, ”

“കാഴ്ചയില്ലാത്തവർ വീട്ടിൽ ഇരിക്കണം,,, അല്ലാതെ ഈ ഉണക്ക സ്കൂട്ടിയും കൊണ്ട് ഇറങ്ങുകയല്ല,,, ”

“ഡോ,,, എന്റെ സ്കൂട്ടിയെ പറഞ്ഞാൽ ഉണ്ടല്ലോ,,,, ”

“നീ എന്താടി ചെയ്യുക കുരുട്ടടക്കെ,,, ”

“ദേ,,,,ഇടിച്ചു ഷേപ്പ് മാറ്റികളയും,,,, ”

“എന്നാ മാറ്റെടി,,,, ”

അവൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് നീങ്ങി നിന്നതും അവന്റെ മുടിയിൽ നിന്നും ഇറ്റി വീഴുന്ന വെള്ളതുള്ളികൾ അവളിൽ വിശ്രമിക്കുന്നുണ്ടായിരുന്നു,,,അവൾ അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് പിന്നിലേക്ക് നിന്നതും പെട്ടെന്ന് അവളുടെ നോട്ടം അവന്റെ പിന്നിലേക്ക് പതിഞ്ഞതും അവൾ പെട്ടെന്ന് ചിരിക്കാൻ തുടങ്ങി,,, അവളുടെ ചിരി കണ്ട് അവൻ തിരിഞ്ഞു നോക്കിയതും ബുള്ളറ്റിന്റെ സീറ്റിൽ നനയുന്ന ഫയൽ കണ്ട് അവൻ തലക്ക് കൈ വെച്ച് കൊണ്ട് ഓടി ബുള്ളറ്റ് ഉന്തി ഉള്ളിലേക്ക് ആക്കി,,, അപ്പോഴേക്കും അവന്റെ കൂടെ രാമണ്ണനും കൂടിയിരുന്നു,,,

അവൾ മെല്ലെ ചിരി ഒതുക്കി കൊണ്ട് സ്കൂട്ടി ഉന്തി ഉള്ളിലെക്ക് എടുത്തു,,,

“ഡോ,,, ഇത് എന്റെ സ്പേസ് ആണ്,,,, വണ്ടി മാറ്റ്,,, ”

“അയ്യടാ,,, രാജകുമാരിക്ക് രാജാവ് സ്ത്രീധനം കൊടുത്തത് ഒന്നും അല്ലല്ലോ,,,, ഒന്ന് പോടീ,,, വലിയ സ്പേസ്കാരി വന്നിരിക്കുന്നു,,, ”

“നീ പോടാ,,, ”

“നീ പോടീ,,, ”

നനഞ്ഞ ഫയൽ ഒന്ന് തട്ടി വെള്ളം കളഞ്ഞു കൊണ്ട് അവൻ ഉള്ളിലേക്ക് പോകുന്നതിനിടയിൽ പറഞ്ഞതും അവൾ ദേഷ്യം കൊണ്ട് വിറച്ചു കൊണ്ട് അവന്റെ പിറകെ പോകാൻ നിന്നു എങ്കിലും രാമണ്ണൻ പിടിച്ചു വെച്ചു,,,

“രാമണ്ണാ വിട്,,, അവൻ ആരാണെന്ന വിചാരം,,, ഇതിന് ഒരു മറുപടി കൊടുക്കണം,,, ”

“വേണ്ട മോളെ,,,, സാരല്യ,,,, ആ കുട്ടി അറിയാതെ പറഞ്ഞതാവും,,,, ഇപ്രാവശ്യം വേണ്ട,,, പാവല്ലേ,,, ”

രാമണ്ണന്റെ പിടിയിൽ അവൾ ഒന്ന് ഒതുങ്ങിദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് വണ്ടിയിൽ നിന്നും ഒരു പാക്കറ്റ് എടുത്ത് രാമണ്ണനു നേരെ നീട്ടി,,,

“ഒന്ന് ചിരിച്ചിട്ട് താടോ,,,, ”

അയാളുടെ പുഞ്ചിരി നിറഞ്ഞ സംസാരം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കവർ അദ്ദേഹത്തിന് നേരെ ഒന്ന് കൂടെ നീട്ടിയതും അദ്ദേഹവും ഒരു പുഞ്ചിരിയിൽ അത് വാങ്ങി,,,

“രാമണ്ണാ,,,, ”

പെട്ടെന്ന് ആരുടേയോ വിളി കേട്ടു രണ്ട് പേരും ഒരുപോലെ തിരിഞ്ഞു നോക്കിയപ്പോൾ പോയ പോലെ തന്നെ തിരിച്ചു വരുന്ന ജെറിയെ കണ്ട് അവൾ മുഖം വെട്ടിതിരിച്ചു,,, അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് രാമണ്ണന് നേരെ തിരിഞ്ഞു,,,

“അണ്ണൻ വണ്ടിയൊന്നു മഴ കൊള്ളാതെ കവർ ചെയ്യണം,,,, ”

“ചെയ്യാം മോനെ,,, ”

“താങ്ക്സ് അണ്ണാ,,, ”

അവൻ അയാൾക്ക്‌ നേരെ ഒരു ചിരിയും നൽകി കൊണ്ട് തിരിഞ്ഞു നടന്നതും മരിയ അവനെ നോക്കി ചുണ്ട് കോട്ടി,,,

“ഏതാ അണ്ണാ ആ ജാടപുഴു,,, ”

“ഹ,,ഹ,,,ഹ,,, അതിന് ജാടയൊന്നും ഇല്ല മോളെ ഒരു പാവം,,, ഇന്നലെ വന്നതേയൊള്ളു,,,, അമ്മയും അനിയനും ആണെന്ന് തോന്നുന്നു,, രണ്ട് പേര് കൂടെ ഉണ്ടായിരുന്നു,,, നല്ല സ്വഭാവം,,, ”

“സ്വഭാവം,,, കണ്ടാലും മതി,, എന്റെ സ്പേസിൽ വണ്ടി നിർത്തിയിട്ട്,,, കാണിച്ചു തരാഡോ,,, ”

“എന്താ മോളെ പറഞ്ഞത്,,, ”

“ഏയ്‌ ഒന്നുമില്ല,, ഞാൻ ഓരോന്ന് ആലോചിച്ച്,,,എന്നാൽ ശരി അണ്ണാ,,, ഞാൻ പോയി,,, മമ്മ കാത്തു നിൽക്കുന്നുണ്ടാകും,,, ”

“ശരി,,, ”

അവൾ ഒന്ന് തിരിഞ്ഞു നടന്നതും അയാൾ ഒന്ന് ചിരിച്ചു പോയി,,,,

പിന്നെ അവരുടെ ഓരോ ദിവസവും ആ സ്പേസിന് വേണ്ടിയുള്ള പോരാട്ടം ആയിരുന്നു,,, തമ്മിൽ കണ്ടാൽ ഒന്ന് മിണ്ടുക പോലും ഇല്ല എങ്കിലും മനസ്സിലെ കുശുമ്പിനും ദേഷ്യത്തിനും ഒരു പരിതി ഇല്ലായിരുന്നു,,, മുഖം വെട്ടി തിരിക്കുമ്പോഴും മനസ്സിൽ കൊഞ്ഞനം കുത്തുന്ന രണ്ട് പേര്,,,

എല്ലാം ആലോചിച്ചു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൻ മെല്ലെ തല ഉയർത്തി അവനെ നോക്കിയതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, അവന്റെ കണ്ണുകൾ അവളിൽ പതിഞ്ഞതും അവനെ തന്നെ കണ്ണ് ചിമ്മാതെ നോക്കി നിൽക്കുന്ന അവളെ കണ്ട് ഒന്ന് പിരികം പൊക്കി,,,

“നീ എന്താ ചിന്തിച്ചത്,,, ”

“നീ ചിന്തിച്ചത് തന്നെ,,, ”

അവന്റെ ചോദ്യത്തിന് അതെ രീതിയിൽ തന്നെ അവൾ മറുപടി നൽകിയതും അവൻ ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ ഒന്ന് കൂടെ ചേർത്ത് ഇരുത്തി,,,

“അന്ന് നീ എന്ത് ബോറായിരുന്നടാ,,, അറിയാതെ തട്ടിയതിന്റെ പേരിൽ എന്തൊരു ഷോ ആയിരുന്നു,,, ”

“ആണല്ലേ,,, എനിക്കും തോന്നി,,,, അന്ന് ഇത്ര പക്വതയില്ലായിരുന്നല്ലോഡി,,, അതിന്റെതായ ചില കുഴപ്പങ്ങൾ ഉണ്ടായിരുന്നു,,, പിന്നെ ഞാൻ മാത്രം അല്ലല്ലോ,,, നീയും ഓവർ റിയാക്റ്റ് ചെയ്തത് കൊണ്ടല്ലേ,,, ”

“അന്ന് എനിക്കും പക്വതയില്ലല്ലോ അത് കൊണ്ടാവും,,,, ”

“അപ്പോൾ അത് നമ്മുടെ തെറ്റല്ലല്ലേ,,,, ”

“ഏയ്‌,,, എന്നാലും ആ കാലം രസമായിരുന്നു,,, നിന്റെ ദേഷ്യവും,,, എന്നെ കാണുമ്പോൾ ഉള്ള മാറി നടക്കലും,,, വഴക്കും ബഹളവും,,, നിനക്ക് ഓർമ്മയുണ്ടോ,,, ക്ലബിന്റെ ആനുവൽ ഡേയുടെ അന്ന് നമ്മൾ വഴക്കിട്ടത് ,,,അന്ന് മമ്മ പറഞ്ഞതാ ഇങ്ങനെ പോയാൽ ഫ്ലാറ്റ് മാറേണ്ടി വരുമെന്ന്,,,, ദെൻ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്,,,, എന്തിനായിരുന്നു എല്ലാം എന്ന്,,, ഒരു രീതിയിൽ ചിന്തിക്കുമ്പോൾ അതാണ് എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത്,,,,എന്റെ ഈ സന്തോഷങ്ങൾക്ക് കാരണം,,, നീ കൂടെ ഇല്ലായിരുന്നേൽ ഒരുപക്ഷെ ടുഡേ ഐ നോട്ട് അലീവ്,,,,,ലവ് യു,,,,ലവ് യു സോ മച്ച് ജെറി,,,, ആൻഡ് താങ്ക്യു ഫോർ ഗിവ് മി സച് എ ബ്യൂട്ടിഫുൾ ഡേയ്‌സ്,,,, ”

അവന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടുള്ള അവളുടെ വാക്കുകൾ കേട്ടു അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറുകയിൽ ഒന്ന് ചുണ്ടമർത്തി,,,,

💜💜💜💜💜💜💜💜💜💜💜💜

“സഫിയ,,,, ജെറി എവിടെ,,,,അവനെ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ,,, ”

“അവനും മരിയയും കൂടി പുറത്തോട്ടു പോയതാണ്,,, ഇത് വരെ വന്നിട്ടില്ല,,, ”

“ആഹ്,,,, അത് ചോദിക്കാൻ മറന്നു,,,, പിള്ളേരുടെ മിന്നുകെട്ടു നടത്താൻ ഒരു പ്ലാനും ഇല്ലേ രണ്ട് പേർക്കും,,,, ”

ഗാർഡനിൽ ഇരുന്നു സംസാരിക്കുന്നതിനിടയിൽ കൂട്ടത്തിൽ ഒരു ആന്റി മമ്മമാരോടായി ചോദിച്ചതും അവർ ഒന്ന് പുഞ്ചിരി തൂകി,,,,

“ഇവരോട് ചോദിച്ചിട്ട് കാര്യം ഉണ്ടോ,,, അതെല്ലാം പിള്ളേര് തന്നെയല്ലേ തീരുമാനിക്കൽ,,,, ഇവർ പിള്ളേരെ വളർത്തിയ പോലെയാണ് വളർത്തേണ്ടത്,,,, ആവശ്യത്തിൽ കൂടുതൽ പക്വതയും,,,, സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണിയും,,,, അങ്ങനെ വേണം കുട്ടികൾ ആയാൽ,,,, ”

അവരോടൊപ്പം ഇരിക്കുന്ന മറ്റൊരു ആന്റി പറഞ്ഞതും രണ്ട് പേരും അഭിമാനത്തോടെ ഒന്ന് തല ഉയർത്തി വെച്ചു,,,

“അത് ഞങ്ങൾ വളർത്തിയത് കൊണ്ട് മാത്രം അല്ല,,, ചെറുപ്പം മുതൽ അവർക്കറിയാം നല്ലതേതാ,,, ചീത്തയെതാ എന്ന്,,, അവർ തിരഞ്ഞെടുക്കുന്ന എല്ലാം നല്ലതാകും,,,, അത് കൊണ്ടാണല്ലോ പരസ്പരം തിരഞ്ഞെടുത്തത്,,,, ”

ഒരു പുഞ്ചിരിയോടെ സഫിയ പറഞ്ഞു നിർത്തിയതും വലിയ ശബ്ദത്തോടെ ജെറിയുടെ ബുള്ളറ്റ് കോമ്പോണ്ട് കടന്ന് വന്നിരുന്നു,,, ബുള്ളറ്റ് പാർക്കിങ്ങിൽ നിർത്തി കൊണ്ട് ഇറങ്ങുന്നതിനിടയിൽ രണ്ട് പേരും ഒരുപോലെ പാർക്കിലേക്ക് നോക്കിയപ്പോൾ തങ്ങളെ നോക്കി നിൽക്കുന്ന മമ്മമാരെയും ആന്റിമാരെയും കണ്ട് ഒന്ന് കൈ വീശി കാണിച്ചു,,,,

“ഇങ്ങോട്ട് വാ രണ്ട് പേരും,,,,,,നിങ്ങളെ പിള്ളേര് കാത്തു നിൽക്കുന്നുണ്ട്,,, ”

പാർക്കിന്റെ ഒരു ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് ഒരു ആന്റി പറഞ്ഞതും രണ്ട് പേരും ഒരുപോലെ അങ്ങോട്ട്‌ നോക്കിയതും അവരുടെ പ്രായം തോന്നിക്കുന്ന ഒരു കുറച്ച് ആളുകൾ ഒരു ഭാഗത്ത്‌ ഇരുന്ന് സംസാരിക്കുന്നത് കണ്ട് അവർ ഒന്ന് തലയാട്ടി,,,

“എല്ലാരും വന്നോ,,, ഞങ്ങൾ പോയി ഫ്രഷ് ആയിട്ട് വരാം,,,, രാവിലെ പോയതല്ലേ,,,,”

“ഓക്കേ,,, ”

അവരുടെ മറുപടി വന്നതും അവരും ഒന്ന് ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി,,,

അല്പസമയത്തിന് ശേഷം അവർ ഫ്രഷ് ആയി ഇറങ്ങി വന്നപ്പോഴും എല്ലാവരും ഭയങ്കര സംസാരത്തിൽ ആണ്,,,

“ഇത് വരെ തീർന്നില്ലേ സംസാരം,,,, ഇന്ന് ഉറക്കവും ഇല്ലേ,,,, ”

മരിയ ഒരു തമാശ രീതിയിൽ ചോദിച്ചതും അവർ ഒന്ന് പൊട്ടിച്ചിരിച്ചു,,,

“ഇന്ന് ഉറങ്ങണ്ട എന്നാ കമ്മിറ്റി തീരുമാനം,,, എന്നും ആ ഫ്ലാറ്റിൽ പൂട്ടി ഇരുന്ന് മടുത്തു,,,, ”

“ശരിയാ,,, രാവിലെ തുടങ്ങുന്ന ഇരുത്തം ആണ്,,, ഏട്ടൻ ആണെങ്കിൽ പുറത്തേക്ക് കൊണ്ട് പോകുകയും ഇല്ല,,,, അവർക്കറിയില്ലല്ലോ നമ്മുടെ അവസ്ഥ,,,ആകെ കിട്ടുന്ന എൻജോയ്മെന്റ് ഇതാണ്,,,, ”

അവർ എല്ലാവരും ഓരോന്ന് പറയാൻ തുടങ്ങിയപ്പോൾ തന്നെ ജെറി മരിയയെ നോക്കി ഒന്ന് കൈ മലർത്തി,,, വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന മട്ടെ,,,

“എൻജോയ്മെന്റിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർമ വന്നത്,,,, നമ്മുടെ മിസ്സിസ്സ് കേണൽ എവിടെ,,,, ആളെ ഇന്ന് പുറത്തെക്കൊന്നും കണ്ടില്ലല്ലോ,,, ”

“കേണലിന്റെ കൂടെ വീശാൻ പോയതാ,,, അവിടെ എങ്ങാനും ഉണ്ടാകും,,, ഈ പ്രായത്തിലും നല്ല വീശലാ,,, ”

“അസൂയപ്പെട്ടിട്ട് കാര്യമില്ല ആന്റി,,,, ആളെ മിസ്സിസ് കേണൽ ആണ്,,, മാസം ഫ്രീ ആയിട്ട് സാധനം ഇങ് വരും,,,,”

“നീ കഴിക്കാറില്ലേ മോനെ,,,, ”

“ആന്റി വെറുതെ ഇവനെ വഴി തെറ്റിക്കല്ലേ,,, ഒരുപാട് കഷ്ടപ്പെട്ട് നന്നാക്കി എടുത്തതാ,,,”

“അതിനെന്താ മോളെ,,,, നമ്മൾ ക്രിസ്ത്യൻസ് ഒന്ന് കഴിച്ചു എന്ന് കരുതി യാതൊരു കുഴപ്പവും ഇല്ല,,,,ഈ എന്നെ തന്നെ നോക്ക് ഞാൻ കഴിക്കാറുണ്ട്,,,, ”

“വേണ്ട ആന്റി,,, കഴിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലല്ലോ,,, ആന്റി പറഞ്ഞു പറഞ്ഞു പിരി കയറ്റിയാൽ ഈ യൂദാസ് അതും പറഞ്ഞു കുടിക്കും,,,, അത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും,,,,അല്ലെ,,,,, അത് കൊണ്ട് വേണ്ടാന്ന് വെച്ചു,,,, പിന്നെ ആന്റിയും കഴിക്കരുത് ട്ടൊ,,, മുഖത്തൊക്കെ ചുളിവ് വരുന്നുണ്ടോ എന്നൊരു സംശയം,,, ”

മരിയ പറഞ്ഞതും അവർ മുഖത്തു ഒന്ന് കൈ വെച്ച് കൊണ്ട് പെട്ടെന്ന് തന്നെ ഒരു ആകുലതായോടെ കയ്യിലെ ഫോണിൽ ക്യാമറ ഓൺ ചെയ്തു നോക്കാൻ തുടങ്ങി,,, അത് കണ്ടതും മമ്മമാർ പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി തലക്ക് കൈ കൊടുത്തതും ബാക്കിയിള്ളവർ ചിരി ഒതുക്കാൻ കഴിയാതെ കഷ്ടപ്പെടുമ്പോഴും ജെറിയും മരിയയും പണി കൊടുത്ത സന്തോഷത്തിൽ പെട്ടെന്ന് തന്നെ അവിടെ നിന്നും വലിഞ്ഞു,,, (തുടരും) ലൈക്ക് കമന്റ് ചെയ്യണേ…

രചന: Thasal

Leave a Reply

Your email address will not be published. Required fields are marked *