വിചാരിക്കുന്ന രീതിയിയുള്ള ആണായിട്ട് ജീവിച്ചോളൂ, ഞാൻ പെൺ കോന്തനായിട്ട് ജീവിച്ചോളാം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Nithinlal Nithi

“നീയൊരു പെൺ കോന്തൻ ആയോണ്ടാണ്….അല്ലെങ്കിൽ ഇതിനൊക്കെ എന്താ പറയുക ” സുഹൃത്ത് തന്നെ നോക്കി പുച്ഛിച്ചപ്പോൾ ജീവ അവനെ നോക്കി ചിരിച്ചു…

“….. ഞാൻ പറഞ്ഞത് സത്യമല്ലേ… അല്ലെങ്കിൽ അവള് പറയുമ്പോഴേക്കും ചാടി തുള്ളി നീ വീട്ടിലേക്ക് ഓടുന്നതെന്തിനാ….”

ജീവ വീണ്ടും ചിരിച്ചു…എന്നിട്ട് സുഹൃത്തിന്റെ തോളിൽ കയ്യിട്ടു…

“നീ… എപ്പോഴെങ്കിലും നിന്റെ ഭാര്യക്ക് ഒരു കപ്പ് ചായ ഇട്ട് കൊടുത്തിട്ടുണ്ടോ…”

“ഇല്ല… എനിക്ക് അതിന് എപ്പോഴും പറയുമ്പോഴേക്കും അവൾ ചായ ഉണ്ടാക്കി കൊണ്ട് വന്നു തരുമല്ലോ…. ”

” ആണോ… നല്ല കാര്യം… രാവിലെ മക്കളെ സ്കൂളിൽ പറഞ്ഞയക്കാനും ഓഫീസിൽ പോകാനും പരക്കം പായുന്നതിനിടയിൽ അടുക്കളയിൽ ചെറുതായി സഹായിച്ചിട്ടുണ്ടോ?”

“…. ഇല്ലല്ലോ… വെറ്തെയല്ല നിന്നെ ഞാൻ നേരത്തെ പെൺ കോന്തൻ എന്ന് വിളിച്ചത്… എന്തിന് അവളെ സഹായിക്കണം… അവളെ ഞാനാണ് കല്യാണം കഴിച്ചത്… അല്ലാതെ… അവൾ എന്നെയല്ല ”

അവന്റെ ഉത്തരം കേട്ടിട്ട് ജീവയ്ക്ക് ചിരി വന്നെങ്കിലും അത് മുഖത്ത് കാണിക്കാതെ സുഹൃത്തിനെയും കൂട്ടി മുന്നോട്ടേക്ക് നടന്നു…

“പിന്നേയ്… നിന്റെ പെണ്ണിന് മാസാമാസം വയറ് വേദന വന്ന് പുളയുമ്പോൾ ആ വയറിൽ അമർത്തി മുത്തം കൊടുക്കാറുണ്ടോ”

“നിനക്ക് വട്ട് തന്നെയാ ജീവ… അത് നമ്മുടെ ഭാര്യമാർക്ക് മാത്രം ഉള്ളതൊന്നുമല്ലല്ലോ…എല്ലാവർക്കും മാസാമാസം ഇതൊക്കെ ഉണ്ടാവുന്നതല്ലേ… അതൊക്കെ അവര് തന്നെ എങ്ങനേലും മാനേജ് ചെയ്തോളും….”

ഒരു നിമിഷം ജീവതോളത്തിട്ടിരുന്ന കൈ മെല്ലെ പിൻവലിച്ചു….

“നീ… നീ വിചാരിക്കുന്ന രീതിയിയുള്ള ആണായിട്ട് ജീവിച്ചോളൂ… ഞാൻ പെൺ കോന്തനായിട്ട് ജീവിച്ചോളാം കേട്ടോ….”

ഒരു നല്ല ചിരി പാസ്സാക്കി തന്റെ നല്ലപാതിക്ക് കൊടുക്കാൻ വാങ്ങി വച്ച പഴം പൊരിയുടെ കവർ ബൈക്കിന്റെ ഹാൻഡിൽ കൊളുത്തി അവൻ യാത്രയായി…

രചന: Nithinlal Nithi

Leave a Reply

Your email address will not be published. Required fields are marked *