കുറച്ചൊക്കെ നമ്മൾടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കണ്ടേ ആയ കാലത്തു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അശ്വതി സുജിത്ത്

“” നീ എന്തൊക്കെ പറഞ്ഞാലും ശെരി നന്ദു.. ഇത്തവണ ടൂർ പോകണ്ട. SSLC ആണ് ഇത്തവണ. മറക്കണ്ട.”” അടുപ്പിലെ തീ ഊതിക്കൊണ്ട് ശാരദ പറഞ്ഞു.. “”ഇതെന്താ അമ്മേ.. SSLC എന്നും പറഞ്ഞു അമ്മ ഇങ്ങനെ എപ്പോളും പേടിപ്പിക്കണ്ട കാര്യം ഇല്ല. പരീക്ഷക്ക്‌ ഞാൻ നന്നായി പഠിക്കുന്നതല്ലേ അമ്മക്കും അറിയില്ലെ അത്.. പിന്നെ എന്താ ഞാൻ ടൂറിനു പോയാൽ. അച്ചനും ഏട്ടനും സമ്മതിക്കും എനിക്ക് ഉറപ്പുണ്ട്. അമ്മ മാത്രം ആണ് എപ്പോളും എന്തേലും തടസ്സം പറയുക.. “” നന്ദു മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.

“”പെൺകുട്ടികൾ ആയാൽ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്ക ആണ് വേണ്ടത്.. അല്ലതെ ഊര് ചുറ്റി നടക്കുവല്ല വേണ്ടേ. “”

“”എന്താണ് ശാരദേ രാവിലെ തുടങ്ങിയോ നീ “” കിണ്ടിയിലെ വെള്ളം കാലിൽ ഒഴിച്ച് കോലായിലേക്കു കേറിക്കൊണ്ട് ഗോപൻ ചോദിച്ചു.

“ഗോപേട്ടൻ ഇത് എന്ത് അറിഞ്ഞിട്ടാ പറയുന്നേ പെണ്ണ് ഇക്കൊല്ലം SSLC ആണ്. ചുമ്മാ ടൂർ എന്നും പറഞ്ഞു നടന്നാൽ പരീക്ഷക്ക്‌ മാർക്ക്‌ കുറയും “”

“”അച്ഛൻ ഇത് കേട്ടോ അമ്മ ടൂർ പോകണ്ട എന്നു പറയുവാ. അച്ഛനു അറിയാലോ ഇത് ഞങ്ങൾടെ ക്ലാസ്സിൽ നിന്നും ഒരുമിച്ചു പോകുന്ന അവസാനത്തെ ടൂർ ആണ്. അമ്മയോട് ഒന്ന് പറ”””

“”ഓ മാർക്ക്‌ കുറച്ചു കുറഞ്ഞാലും സാരമില്ല. എനിക്ക് എന്റെ മോളുടെ സന്തോഷം ആണ് വലുത്..”” ഗോപൻ നന്ദുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. “”നിന്റെ മോൻ ടൂർ പോകുമ്പോ നീ ഇങ്ങനെ ഒന്നും പറയാറില്ലലോ ശാരദേ. “”

“”അതിപ്പോ എന്ത് പറയാൻ അവൻ ഒരു ആൺകുട്ടി അല്ലെ. അവനു ചുറ്റാനും കറങ്ങാനും ഒകെ ആണ് ഇഷ്ടം. “”

“”കേട്ടില്ലേ അച്ഛാ.. അപ്പോ ഏട്ടൻ എവിടെ പോകുന്നതിലും അമ്മക്ക് കുഴപ്പമില്ല. ഞാൻ പോകുമ്പോൾ ആണ് പ്രശ്നം””

“”അല്ലെങ്കിലും നീ എന്താ ഈ പറയുന്നേ ശാരദേ. അവനെ പോലെ തന്നെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ മോൾക്കും ഇല്ലേ. നമ്മൾ അല്ലെ അതൊക്കെ സാധിച്ചു കൊടുക്കണ്ടത്.. ആ നീ ആണോ ഇങ്ങനെ പറയുന്നേ.. നിനക്കു അറിയാലോ മോൾക് അറിവ് വച്ച കാലം തൊട്ടേ യാത്രകൾ ചെയ്യാൻ ഇഷ്ടം ആണെന്ന്.. നമ്മുടെ കല്യാണം കഴ്ഞ്ഞു നമ്മൾ എത്ര യാത്ര പോയിട്ടുണ്ട് മോളേം മോനേം കൂട്ടി.നീ എല്ലാം മറന്നോ “”

“”അങ്ങനെ പറഞ്ഞു കൊട് അച്ഛാ “”

“”ഉം ഉം അച്ഛനും മോളും ഇക്കാര്യത്തിൽ ഒറ്റ കെട്ടാണെന്നു എനിക്ക് അറിയാം.ഇനി ഞാൻ ഒന്നും പറയുന്നില്ല..””

“”എഡോ അങ്ങനെ അല്ല, യാത്ര ചെയ്യാൻ ഇഷ്ടം ഇല്ലാത്തവർ ആരെങ്കിലും ഉണ്ടാകുമോ. കല്യാണം കഴിഞ്ഞ ശേഷം നമ്മൾ എത്ര എത്ര യാത്രകൾ പോയി. എന്നെ പോലെ ആകണം എന്നില്ലാ എല്ലാവരും.. ഞാൻ പോകുന്നിടത്തു ഒകെ നിന്നെയും കൂട്ടി. അത് എന്തിനാണെന്നു നിനക്കു മനസിലായിരുന്നോ എന്റെ ശാരദേ. പലരിലും ഉറങ്ങികിടക്കുന്ന മോഹങ്ങളിൽ ഒന്നാണ് യാത്രകൾ.. എല്ലാരിലും ഉണ്ടാകും ഒരു സഞ്ചാരി. നമ്മൾ കുറെ പഠിച്ചു കുറെ ജോലി ചെയ്തു ജീവിതം തുലച്ചു കളയാതെ.. കുറച്ചൊക്കെ നമ്മൾടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കണ്ടേ ആയ കാലത്തു എല്ലാം ഉണ്ടാക്കി വച്ചിട്ട് വയസാം കാലത്തു യാത്ര സ്വപ്ങ്ങളിലേക് തിരിഞ്ഞു നോക്കുമ്പോൾ നമ്മളുടെ മനസു അനുവദിച്ചാലും ഒരു പക്ഷെ നമ്മുടെ ശരീരം അനുവദിച്ചു എന്ന് വരില്ല.വാർദ്ധക്യം നമ്മളെ അവശനാക്കി ഇരിക്കും അതുകൊണ്ട് ആണ് ഞാൻ നിന്നെയും മക്കളെയും കൂട്ടി തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഇടക്ക് ഓരോ യാത്രകൾ പൊയ്ക്കൊണ്ടിരുന്നത് .. അപ്പോൾ നമ്മൾ ഇവളെ ഇങ്ങനെ തടയാൻ പാടുണ്ടോ അവളും നിബന്ധനകളോ ആക്രോശങ്ങളോ ഒന്നുമില്ലാതെ സ്വാതന്ത്ര്യത്തോടെ മനസു നിറഞ്ഞു ഒരു പറവയെ പോലെ പറക്കട്ടെ. “”” ഗോപൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”നിങ്ങൾ ഇങ്ങനെ പുരോഗമന ചിന്ത ഒക്കെ പറഞ്ഞു ഇരുന്നോ.. “”

“”കണ്ടോ അച്ഛാ.. അമ്മക്കു ഇപ്പോളും നേരം വെളുത്തിട്ടില്ല. വെളുക്കുമെന്നു തോന്നുന്നുമില്ല. “”

അവർ രണ്ടും ശാരദയെ നോക്കി പരസ്പരം ചിരിച്ചു. ================================== തനി നാട്ടിൻ പുറത്തു കാരി ആയിരുന്നു ശാരദ. അവർക്കു പെണ്ണ് എന്നാൽ അടുക്കളയിൽ മാത്രം ഒതുങ്ങി കൂടുക എന്നതിന് അപ്പുറം മറ്റൊരു ചിന്ത ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെ അവരെ പറഞ്ഞു മനസിലാക്കുക എന്നത് ശ്രമകരം ആയ ഒന്നായിരുന്നു..

കാലങ്ങൾ ശര വേഗത്തിൽ കടന്നു പോയി. നന്ദു പടുത്തം ഒകെ കഴ്ഞ്ഞു ജോലിയിൽ പ്രവേശിച്ചു.. ഇതിനിടയിൽ അവൾ കൂട്ടുകാരൊത്തും ഒറ്റക്കും ഒകെ ആയി ഒരുപാട് യാത്രകൾ ചെയ്തു.. അന്നും ശാരദ എതിർപ്പുകൾ ആയി വരുമെങ്കിലും ഗോപൻ ഇടപെട്ടു അതൊക്കെ പരിഹരിച്ചു പോന്നു.. ==============================

മുറ്റത്തു തുണി വിരിക്കുകയായിരുന്നു ശാരദ..

“”അല്ല ശാരദേ മോൾക് കല്യാണം ഒന്നും നോക്കുന്നില്ലെ.. വയസു ഇപ്പോൾ എത്ര ആയിന്ന..? പ്രായം കൂടിയാൽ നല്ല ആലോചനകൾ ഒകെ വരാൻ പാടായിരിക്കും കേട്ടോ.. സുശീലയുടെ മകൾ ഇല്ലേ രേണു, നിന്റെ നന്ദുവിന്റെ പ്രായം ആണ്. അവൾക് ഇപ്പോൾ രണ്ടാമത് വിശേഷം ഉണ്ട്… വേഗം കെട്ടിച്ചു വിടാൻ നോക്ക് മോളെ .. “” അപ്പുറത്തെ വീട്ടിലെ ഉഷ ആയിരുന്നു.

“”ആ ഇത്തവണ എന്തായാലും ഉണ്ടാകും ഉഷേച്ചിയെ.. “”അത്ര മാത്രം പറഞ്ഞുകൊണ്ട് ശാരദ മുറ്റത്തു നിന്നു അകത്തേക്ക് കയറി.

ശാരദയുടെ മനസു മുഴുവനും അന്ന് ഉഷ ചോദിച്ച കാര്യങ്ങൾ ആയിരുന്നു. ഗോപൻ പുറത്തു പോയ്‌ വന്നപാടെ അവർ നന്ദുവിന്റെ കല്യാണകാര്യത്തിൽ ഒരു തീരുമാനം എടുക്കണം എന്നു പറഞ്ഞു..അവരുടെ ആവലാതി മനസിലാക്കി നന്ദുവിനോട് അതെ പറ്റി സംസാരിക്കാൻ ഗോപൻ തീരുമാനിച്ചു.

“”മോളെ പഠിച്ചു നല്ലൊരു ജോലി ഒകെ ആയില്ലേ ഇനി ഒരു കല്യാണത്തിന് സമയം ആയില്ലേ എന്ന് അമ്മ പറയുന്നു..””

“” അച്ഛാ.. എനിക്ക് ഇപ്പോൾ ഒരു കല്യാണം വേണ്ട… ഇപ്പോൾ ഉള്ള എന്റെ ലൈഫിൽ ഞാൻ ഹാപ്പി ആണ്. കല്യാണം കഴിച്ചാൽ പിന്നെ ഇതുപോലെ യാത്രകൾ ചെയ്യാൻ പറ്റുമോ എനിക്ക്.. ആരോടൊക്കെ സമ്മതം ചോദിക്കണം.. ഇപ്പോൾ ആകുമ്പോ എനിക്ക് നിങ്ങളുടെ അനുവാദം മാത്രം മതിയല്ലോ..”””

“”ആ മോഹം നീ മനസിൽ വച്ചാൽ മതി.. അച്ഛനും മക്കളും എന്തൊക്കെ പറഞ്ഞാലും ഇവളെ ഇങ്ങനെ വിടാൻ ഞാൻ ഇനി സമ്മതിക്കില്ല.. ഉടനെ ബ്രോക്കറെ വിളിച്ചു നല്ല പയ്യൻമാർ ഉണ്ടെങ്കിൽ വരാൻ പറ. ഇനിയും വച്ച് നീട്ടിയാൽ എങ്ങനെയാ.. ഇവളുടെ ഒപ്പം പഠിച്ചവർ ഒകെ കല്യാണം കഴ്ഞ്ഞു കുട്ടികളും ആയി.. അപ്പോഴാ ഇനി കല്യാണം വേണ്ടന്നു.. ഞാൻ സമ്മതിക്കില്ല.. കല്യണം കഴിഞ്ഞാലും യാത്ര ഒക്കെ ചെയ്യാലോ.. അവളുടെ ഭർത്താവിന്റെ കൂടെ പോകാലോ എവിടെ വേണേലും.. അത് മതി. “”

“” ഈ അമ്മക്ക് ഇത് എന്താ. ജീവിതത്തിൽ കല്യാണം കഴിഞ്ഞാൽ എല്ലാം തികഞ്ഞു എന്നാണോ അമ്മ പറയുന്നതു. കല്യണത്തിനു മാത്രം ആണൊ ഒരാളുടെ ജീവിതത്തിൽ പ്രാധാന്യം ഉള്ളത്..നമ്മുടെ കുടുംബത്തിൽ തന്നെ എത്ര പേരുണ്ട് കല്യാണം കഴ്ഞ്ഞു സന്തോഷത്തോടെ സുഖത്തോടെ കഴിയുന്നത് വിരലിൽ എണ്ണാൻ പോലും ഉണ്ടാകില്ല. .. അമ്മയുടെ കാര്യത്തിൽ ഓക്കേ അത് പിന്നെ ഞങ്ങളുടെ അച്ഛൻ അമ്മയെ പോന്നു പോലെ നോക്കുന്നുണ്ട്. എന്നാൽ അച്ഛനെ പോലെ ആകണം എന്നില്ല എല്ലാരും.. ഇന്നും അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ ജീവിതം കരഞ്ഞു തീർക്കുന്ന എത്രയോ വിദ്യസമ്പന്നരായ സ്ത്രീകൾ ഉണ്ട്. നമ്മളുടെ കുടുംബങ്ങളിൽ തന്നെ ഇല്ലേ അമ്മേ.. “”

ശാരദ എന്തൊക്കയോ പറയാൻ ആയി വന്നു എങ്കിലും.. ഒന്നും പറയാൻ ആവാതെ മിണ്ടാതെ നിന്നു.. എല്ലാം കേട്ടുകൊണ്ട്.

“”അച്ഛാ.. ഞാൻ കല്യാണം കഴിക്കില്ല എന്ന് പറയുന്നില്ല. എനിക്ക് ഇനിയും കുറെ യാത്രകൾ ചെയണം ഇനിയും ബാക്കി ഉണ്ട് കുറച്ചു ആഗ്രഹങ്ങൾ അത് കൂടി കഴ്ഞ്ഞു.. എനിക്ക് ചേരുന്ന ഒരാളെ ഇതിനിടയിൽ ഞാൻ കണ്ടെത്തിയാൽ നമക്ക് ആലോചിക്കാം. എന്താ അത് പോരെ തത്കാലം.. “”

അവൾ ചിരിച്ചുകൊണ്ട് ഗോപനെ നോക്കി പറഞ്ഞു.

“” നിന്റെ ആഗ്രഹങ്ങൾക് അച്ചൻ ഇത് വരെ എതിർപ്പു പറഞ്ഞിട്ടിണ്ടോ മോളെ. പക്ഷെ അമ്മ പറഞ്ഞത് അവൾക്ക് നിന്നെ കുറിച്ചുള്ള വേവലാതികൊണ്ട് മാത്രം ആണ്.. നിന്റെ ഒപ്പം ഉള്ള കുട്ടികൾ ഒകെ കല്യാണം കഴ്ഞ്ഞു കുട്ടികൾ ആകുമ്പോ ഏതൊരു മാതാ പിതാക്കൾക്കും ഉണ്ടാകുന്ന ഒരു ആദി ഉണ്ട് മനസിൽ.. അതാണ്‌ അമ്മ അങ്ങനെ പറഞ്ഞത്.. നീ അത് മറന്നു പോകരുത്.. “”

“”ഇല്ലച്ഛാ.. ഒരിക്കലും ഇല്ല.. എന്റെ അമ്മയെ എനിക്ക് അറിയില്ലെ. ആദ്യം എതിർക്കും എങ്കിലും പിന്നീട് അമ്മയും എനിക്ക് ഒപ്പം ആവും എന്ന്.. ശെരിക്കും നിങ്ങൾ എന്റെ ഭാഗ്യം തന്നെ ആണ്.. ഏട്ടനോട് ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട് ആൾറെഡി.. ഏട്ടനും എതിരൊന്നും പറഞ്ഞില്ല.. “”

“”അപ്പോൾ എന്റെ അച്ചനും അമ്മയും ഇനി എന്റെ കല്യാണകാര്യത്തിനെ കുറിച്ച് ടെൻഷൻ ആവണ്ട.. എനിക്കും നിങ്ങൾക്കും ഇഷ്ടം ആകുന്ന ഒരാളെ ഞാൻ തന്നെ കണ്ടെത്തിക്കൊള്ളാം.. നിങ്ങളുടെ ജോലി ഭാരം ഞാൻ കുറചില്ലേ. “” അവൾ ഒരു കള്ള ചിരിയോടെ അതും പറഞ്ഞു റൂമിലേക്ക് പോയി..

“”ശാരദേ നിനക്കു വിഷമമുണ്ടോ. അവൾ അങ്ങനെ ഒകെ പറഞ്ഞത് കേട്ട്. അവൾ പറഞ്ഞതിലും കാര്യം ഉണ്ട്. നമ്മൾ പെട്ടന്നു അവളെ പിടിച്ചു കല്യാണം കഴിപ്പിച്ചു വിട്ടു എന്നിരികട്ടെ അവളുടെ ആഗ്രഹത്തിന് ഒത്തുള്ള ഒരു ജീവിതം അല്ല കിട്ടുന്നതു എങ്കിൽ, ജീവിതകാലം മുഴുവൻ അത് ഓർത്തു നമ്മൾ ദുഖിക്കേണ്ടി വരും.. നമ്മുടെ കുടുംബങ്ങളിൽ തന്നെ നമക്ക് അറിയാവുന്ന എത്ര പേരുണ്ട് ജീവിതം എങ്ങനയോ തള്ളി നീക്കുന്നത്. അതുകൊണ്ട് അവൾ ജീവിതം ആസ്വദിക്കട്ടെ അവളുടെ ആഗ്രഹങ്ങൾക്കു അനുസരിച്ചു. ആകെ ഒരു ജീവിതം അല്ലെ നമക്ക് ഒകെ ഉള്ളത്. അവൾക് യോജിച്ച ഒരാൾ ഉണ്ടാകും.. നമക്ക് കാത്തിരികാം.. “”

അതെ ഗോപേട്ട.. നമ്മളുടെ മക്കളുടെ സന്തോഷം ആണ് നമുക് വലുത്.. അവരുടെ ആഗ്രഹങ്ങൾക് നമ്മൾ ഒരു വിലങ്ങു തടി ആയി ഇരിക്കില്ല ഒരിക്കലും.. എനിക്ക് ഇപ്പോൾ സന്തോഷം മാത്രം ഉള്ളു അവളെ ഓർത്തു.. അവരുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു അത് പറയുമ്പോൾ.. അനന്ദകണ്ണുനീർ ആയിരുന്നു അത്..

ഗോപൻ ശാരദയെ ചേർത്ത് പിടിച്ചു.

അവസാനിച്ചു..

രചന: അശ്വതി സുജിത്ത്

Leave a Reply

Your email address will not be published. Required fields are marked *