ഈ മഴയിൽ, തുടർക്കഥ ഭാഗം 1 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Thasal

*പീ,,,,,,,,,,,,”ഡി പിശാശ്ശെ ഒന്ന് നീർത്തഡി,,,,ആരുടെ അമ്മ ചവാൻ കിടന്നിട്ടാഡി ഈ കിടന്ന് ഹോൺ അടുക്കുന്നെ,,,,, ” മുന്നിൽ വരി വരിയായി നിൽക്കുന്ന വണ്ടികൾ കണ്ട് അവൾ ഹോൺ നിർത്താതെ അടിച്ചതും തൊട്ടടുത്ത് സ്കൂട്ടിയിൽ ഇരുന്ന് കൊണ്ട് ലക്ഷ്മി ചോദിച്ചതും അവൾ മുഖം ചുളിച്ചു കൊണ്ട് വാച്ചിൽ നോക്കി,,, എന്നിട്ട് വീണ്ടും ഹോൺ നിർത്താതെ അടിച്ചു,,,

“എന്റെ മോളെ ട്രാഫിക് കാണുന്നില്ലേ,,,,,അതിങ്ങനെ ഹോൺ അടിച്ചാൽ ഒന്നും തീരില്ല,,, ഒരു കിലോമീറ്ററോളം ഉണ്ട്,,,, ”

തൊട്ടടുത്ത കാറിലെ ചേട്ടൻ ശല്യം സഹിക്കാൻ വയ്യാതെ ഗ്ലാസ്‌ താഴ്ത്തി കൊണ്ട് പറഞ്ഞതും അവൾ അയാൾക്ക്‌ ഒന്ന് ഇളിച്ചു കൊടുത്തു കൊണ്ട് കയ്യിലെ ഫോണിലെക്ക് നോക്കി,,,, എത്തിയിട്ടില്ല,,,, കമോൺ മരിയ എന്തേലും ചെയ്യ്,,, ഇല്ലേൽ തോറ്റു പോകും,,,,

മനസ്സ് വീണ്ടും വീണ്ടും വിളിച്ച് പറഞ്ഞതും അവൾ കയ്യിലെ ഫോൺ പാന്റിന്റെ പോക്കറ്റിൽ വെച്ച് ഹെൽമെറ്റ്‌ ഒന്ന് ഊരി വെച്ചു കൊണ്ട് ചുറ്റുഭാഗം ഒന്ന് നിരീക്ഷിച്ചു,,,,, നാല് ഭാഗവും വണ്ടികളാൽ നിറഞ്ഞു നിൽപ്പുണ്ട്,,,,, അതിനിടയിൽ ഉള്ളിലേക്ക് ഉള്ള ഒരു പോക്കറ്റ് റോഡ് കണ്ണിൽ പെട്ടതും അവൾ ചുണ്ടിൽ ഒരു പുഞ്ചിരിയും വെച്ച് കൊണ്ട് ലക്ഷ്മിക്ക് നേരെ തിരിഞ്ഞു,,,

“ലച്ചു,,, ഞാൻ പോയി,,,,പോയിട്ട് അത്യാവശ്യം ഉണ്ട്,,, ബൈ,,,,, ”

“ഇതിനിടയിൽ നിന്ന് എങ്ങനെയാഡി പോത്തേ,,, ”

അതിന് അവൾ ഒന്ന് കണ്ണിറുക്കി കാണിച്ച് കൊണ്ട് സ്കൂട്ടി സൈഡിലെക്ക് വളച്ചു ആ ഇരുട്ട് നിറഞ്ഞ പോക്കറ്റ് റോഡിലേക്ക് കയറിയതും ലക്ഷ്മി അവൾ പോയ വഴിയേ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി,,,

*കമോൺ മരിയ,,, യു കാൻ ടു ഇറ്റ്,,,, ഇനിയും പത്ത് മിനിറ്റ് ബാക്കിയുണ്ട്,,,, ഫാസ്റ്റ് ഫാസ്റ്റ്,,,, *

മനസ്സ് കിടന്ന് ചാടി പറഞ്ഞതും അവൾ വേറൊന്നും ആലോചിക്കാതെ കഴിവതും വേഗത്തിൽ വണ്ടി ഒടിച്ചു പത്ത് മിനിറ്റിനകം ഫ്ലാറ്റിന് മുന്നിൽ എത്തി,,,,,

*പീ,,,പീ,,,, *

അവളുടെ നിർത്താതെയുള്ള ഹോണഡി കേട്ടു പെട്ടെന്ന് തന്നെ വാച്ച് മാൻ ഗേറ്റിനടുത്തേക്ക് വന്നു അവളെ കണ്ടതും അയാൾ ഒന്ന് ചിരിച്ചു,,,

“രാമണ്ണ,,, വേഗം ഗേറ്റ് തുറക്ക്,,,, ”

അവളുടെ വെപ്രാളം കണ്ടതും അയാൾ വേഗത്തിൽ ഗേറ്റ് തുറന്നു,,, അവൾ ഉള്ളിലേക്ക് പോകുന്നത് കണ്ട് ആയാളും ചിരിച്ചു കൊണ്ട് അവൾക്ക് പിറകെയായി പാർക്കിംഗ് ഏരിയയിലേക്ക് നടന്നു,,,,

“ച്ചെ,,,,, കാലൻ,,,, തെണ്ടി,,,,, ഒരു അഞ്ച് മിനിറ്റ് വൈകിക്കൂടായിരുന്നോ,,,, എട്ടേ അൻപത് ആയുള്ളൂ,,,, അപ്പോഴേക്കും വന്നു,,,, ”

പാർക്കിംങ്ങിൽ കിടന്ന ബുള്ളറ്റിനെ കണ്ടതും അവൾ ഓരോന്ന് പിറുപിറുത്തു കൊണ്ട് അതിന് ചാരെ സ്കൂട്ടി നിർത്തി ഇറങ്ങി വന്നു അതിൽ ഒരു ചവിട്ടും കൊടുത്തു കൊണ്ട് തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന രാമണ്ണനെ കണ്ട് ഒന്ന് ഇളിച്ചു,,,

“ഇന്ന് കുഞ്ഞ് നേരത്തെ വന്നു,,, മോളെയും പെട്ടെന്ന് പ്രതീക്ഷിച്ചു,,,,,മോളോട് പറയാതെ വന്നതാണല്ലേ,,,,, ഈ മത്സരം നിർത്താൻ ആയില്ലേ മോളെ,,, കൊല്ലം രണ്ട് കഴിഞ്ഞില്ലേ,,, ”

അദ്ദേഹത്തിന്റെ ചോദ്യം കേട്ടു അവൾ ആദ്യം കയ്യിലെ ബാഗിൽ നിന്നും ഒരു പൊതി എടുത്ത് അയാൾക്ക്‌ നേരെ നീട്ടി,,, അയാൾ ചെറു പുഞ്ചിരിയോടെ അത് വാങ്ങി,,,,

“ഈ ഭക്ഷണം കൊണ്ട് വന്നു തരുന്നത് ആ കാലത്ത് തന്നെ തുടങ്ങിയാതല്ലേ,,,, പക്ഷെ അത് മടുക്കുന്നില്ലല്ലൊ,,,, അത് പോലെ തന്നെയാണ് ഇതും,,,,,, എന്തൊക്കെയാണേലും പരസ്പരം സ്നേഹിക്കുന്നുണ്ടേലും ഈ സ്പേസിന് വേണ്ടിയുള്ള തല്ല് എന്നും ഇത് പോലെ തന്നെ ഉണ്ടാകും,,,, മനസ്സിലായോ എന്റെ അണ്ണാ,,, ”

അയാളുടെ താടിയിൽ ഒന്ന് തട്ടി ചിരിച്ചു കൊണ്ട് അവൾ ഉള്ളിലേക്ക് പോയതും അത് കണ്ട് നിന്ന അദ്ദേഹത്തിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു,,, അദ്ദേഹം കയ്യിലെ ഭക്ഷണപൊതിയിലേക്ക് ഒന്ന് നോക്കി കൊണ്ട് തിരിഞ്ഞു നടന്നു,,,

💜💜💜💜💜💜💜💜💜💜💜

“*ഒന്നാം മല കേറി പോകേണ്ടേ,,,, അവിടുന്ന് തലകുത്തി ചാടെണ്ടെ,,,,, രണ്ടാം കുന്നിലെറി പോകേണ്ടേ അവിടുന്ന് തലേം കുത്തി തലേം കുത്തി ചാടെണ്ടെ,,,, *ഈ പണ്ടാരം കഴിയുന്നും ഇല്ലല്ലോ എന്റെ കർത്താവെ,,,, ”

സ്റ്റയർ കയറുന്നതിനിടയിൽ അവൾ സ്വയം ഓരോന്ന് പറഞ്ഞു,,,

“പത്തമ്പത് ലക്ഷം കൊടുത്തു ഒരു ഫ്ലാറ്റ് വാങ്ങിയിട്ട് അതിന് മാസം ജീവിക്കണമെങ്കിൽ വാടക കൊടുക്കണം,,, ഇലക്ട്രിസിറ്റി ബിൽ വേറെ,,, വാട്ടർ അതോറിറ്റി ബിൽ,,,, എല്ലാം പോട്ടെന്നു വെക്കാം,,, എന്നിട്ട് കോപ്പിലെ ലിഫ്റ്റ് നന്നാക്കാൻ നേരമില്ല,,, പണ്ടാരം,,,, എല്ലാത്തിനും കൂടി ഒരു കംപ്ലയിന്റ് കൊടുക്കണം,,, ഈ പൈസ കൊണ്ട് ആ കോട്ടയത്ത്‌ തന്നെ വീടും വെച്ച് കഴിഞ്ഞാൽ മതിയായിരുന്നു,,, ”

കയറുന്ന സ്റ്റെപിനനുസരിച്ച് അവളുടെ ഡയലോഗും കൂടി വന്നു,,,

“ദേടാ മക്കളെ ഒൻപത് മണിയായി എന്ന് തോന്നുന്നു,,, മരിയ ചേച്ചിയുടെ പ്രസംഗം തുടങ്ങിയിട്ടുണ്ട്,,,, ഉറങ്ങാൻ നോക്ക്,,,, ”

ഒരു ഫ്ലാറ്റിൽ നിന്നും അങ്ങനെ ഒരു കമന്റ്‌ കേട്ടതും അവൾ ആ ഫ്ലാറ്റിന്റെ ഡോറിൽ ഒന്ന് തട്ടി,,,

“ജയേച്ചി,,, വേണ്ട,,,,എന്നെ ട്രോളുന്ന നേരം കൊണ്ട് ആ കാശിഏട്ടന് ഏതെങ്കിലും ഉണ്ടാക്കി കൊടുക്കാൻ നോക്ക്,,,, ”

അതും പറഞ്ഞു കൊണ്ട് അവൾ മുകളിലെക്ക് നടന്നതും ഉള്ളിലെ നിന്നും അടക്കിയ ചിരി കേൾക്കുന്നുണ്ട്,,,,

“ഹു,,,എത്തി,,, ഇനി ജന്മം ഉണ്ടെങ്കിൽ ഈ നാലാം നിലയിൽ ഫ്ലാറ്റ് എടുക്കില്ല,,,, ”

അവൾ ഒരു ഫ്ലാറ്റിൽ ബെൽ അടിച്ചു,,,, ആരും തുറക്കുന്നും ഇല്ല,,,,

“മോളെ,,, ഇതാ കീ,,, ”

അടുത്ത ഫ്ലാറ്റിലെ ആന്റി കീ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞതും അവൾ ഒരു സംശയത്തിൽ അവരുടെ കയ്യിൽ നിന്നും കീ വാങ്ങി,,,

“മമ്മ,, എങ്ങോട്ട് പോയതാ ആന്റി,,, ”

“അത് സെഫിയയുടെ ഫ്ലാറ്റിൽ ഉണ്ട്,,,, പ്രെഷർ നോക്കാൻ പോകുകയാണ് എന്ന് പറഞ്ഞു,,,,, മോള് വന്നാൽ കീ തരാനും,,,, ”

*എന്റെ കർത്താവെ,,,, *

അവൾ അറിയാതെ ഉള്ളിലെ വിളിച്ച് പോയി,,,

“എന്തെങ്കിലും പറഞ്ഞോ മോള്,,,, ”

“ഒന്നുമില്ല ആന്റി,,,, താങ്ക്സ്,,,, ”

അവൾ അവർക്ക് മുന്നിൽ ഒന്ന് ഇളിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി,,,,

*എന്റെ കർത്താവെ,,,, എന്തൊക്കെയാണാവോ ഉണ്ടാക്കാൻ പോകുന്നത്,,,,ഇപ്പൊ വിളി വരും,,, *

സ്വയം ഓരോന്ന് പിറുപിറുത്തു കൊണ്ട് അവൾ ഫ്രഷ് ആയി നൈറ്റ്‌ ഡ്രസ്സ്‌ എടുത്തിട്ടതും പ്രതീക്ഷിച്ച പോലെ ഫ്ലാറ്റിൽ ആരോ ബല്ലഡിച്ചു,,,

“ആഹാ ഇന്ന് നേരത്തെ ആണല്ലോ,,,,,, സാധാരണ ഒരു റൗണ്ട് കഴിഞ്ഞിട്ടാണല്ലോ എന്നെ വിളിക്കാറ്,,,,, ”

ഡോറ് തുറന്നതും മുന്നിൽ നിൽക്കുന്ന എമിലിനെ നോക്കി അവൾ പറഞ്ഞതും അവൻ വെപ്രാളപ്പെട്ടു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു,,,

“മരിയേച്ചി,,,, എലിസബത്ത് ആന്റി തലകറങ്ങി വീണു,,, വേഗം വാ,,,, ”

അവളുടെ കയ്യിൽ തൂങ്ങി കൊണ്ട് എമിൽ പറയുമ്പോഴും അവൾക്ക് ഒരു കൂസലും ഇല്ല,,,

“വാ ചേച്ചി,,,, ”

“ഞാൻ ഈ ഡോർ ഒന്ന് അടച്ചോട്ടടാ,,,, ”

“ഇത് അടക്കാൻ ഒന്നും സമയം ഇല്ല,,, വാ ചേച്ചി,,, ”

അവളുടെ ഷിർട്ടിന്റെ ബാക്കിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറയുമ്പോഴും അവൾ മെല്ലെ ഡോർ അടച്ചു,,,

“ഇത് ഇന്നും ഇന്നലേം തുടങ്ങിയത് അല്ലല്ലോ,, കുറച്ച് കിടക്കട്ടെ,,,,, എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്,,, എന്റെ ബിപി കിറ്റിൽ തൊടരുത് എന്ന്,,, എന്നും അതും പിടിച്ച് വലിയ ഡോക്ടർ ആയി പോകുന്നത് അല്ലെ,,, ആരുടെയെങ്കിലും നോക്കിയാൽ ഒന്ന് കൂടിയാൽ മതി,,, അപ്പോഴേക്കും ഒരാളുടെ ബോധം പോകും,,,,,,കാണിച്ചു കൊടുക്കുന്നുണ്ട്,,,, ”

അവനെ ഒന്ന് ദഹിപ്പിച്ചു നോക്കി കൊണ്ട് അവൾ രണ്ട് ഫ്ലാറ്റ് അപ്പുറം ഉള്ള ഫ്ലാറ്റിൽ യാതൊരു ചോദ്യവും പറച്ചിലും ഇല്ലാതെ കയറി പോയി,,, അവിടെ ഒരു മധ്യവയസ്ക സോഫയിൽ ചാരി ഇരിക്കുന്നുണ്ട്,,, അവരുടെ ചാരെ ഇരുന്ന് കൊണ്ട് വെള്ളം കുടിപ്പിക്കുന്ന തിരക്കിൽ ആണ് മറ്റൊരു സ്ത്രീ,,, അവർക്ക് ചാരെ ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്,,, അവർ ഇരിക്കുന്ന സോഫയുടെ പിറകെ നിന്ന് അവരെ നോക്കുന്ന തിരക്കിൽ ആണ് ഒരു ചെറുപ്പക്കാരൻ,,,, ഡോറും തള്ളി തുറന്ന് വന്ന മരിയയെ കണ്ടതും എല്ലാവരും ഒരുപോലെ ഞെട്ടി,,,വെള്ളം കുടിപ്പിച്ചിരുന്ന അമ്മ പെട്ടെന്ന് വെള്ളഗ്ലാസിന്റെ ഭംഗി ആസ്വദിച്ചതും ആ പെൺകുട്ടി മുകളിലെ ചെറുപ്പകാരന്റെ കയ്യിൽ തട്ടുന്ന തിരക്കിൽ ആണ്,,,, അവൻ ആണെങ്കിൽ എങ്ങോട്ട് ഓടും എന്ന തിരച്ചിലിലും,,,,അതിനെക്കാൾ ഇത് വരെ ചെറുതിലെ എങ്കിലും ഇരുന്ന ആള് ബോധം പോയ പോലെ ഒറ്റ കിടത്തവും,,,,

“അഭിനയിച്ചു ഓസ്കാർ വാങ്ങാൻ ആണൊ,,,, മതി കിടന്നത്,,, എഴുന്നേൽക്ക്,,,, ”

അവളുടെ വിളി വന്നതും അവർ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്,,,, ആ പെൺകുട്ടി അവരെ ഒന്ന് തട്ടി എഴുനേൽക്കാൻ പറയുന്നുണ്ട് എങ്കിലും ചത്താലും എഴുന്നേൽക്കില്ല എന്ന പോലുള്ള കിടത്തം ആണ് ആളുടെത്,,,,

“സഫിയമ്മ മമ്മയോട് എഴുനേൽക്കാൻ പറയണോ,,, അതോ ഞാൻ ഇൻജെക്ഷൻ എടുക്കണോ,,, ”

അവസാനതന്ത്രം എന്ന രീതിയിൽ അവൾ അത് പ്രയോഗിച്ചതും കിടന്നിരുന്ന ആള് ഇതേ എഴുന്നേറ്റ് ഇരിക്കുന്നു,,,കയ്യിന്റെ ഭംഗിയും നോക്കിയുള്ള ഇരുപ്പ,,,,

“ഓഹ്,,,,എന്താ ഒരു ഇരുത്തം,,, ഇരുത്തം കണ്ടാൽ തോന്നോ,,,, ഇമ്മാതിരി സംഭവം ഉണ്ടാക്കി വെച്ച ആള് ആണെന്ന്,,, ”

“ഇന്ന് വെറുതെ വീണതല്ല മോളെ,,, സഫിയയുടെത് പരിശോദിച്ചപ്പോൾ 190,,,,അതെങ്ങനെയാ,,,,,”

“അതിനാ പറയുന്നത് ആദ്യം നോക്കാൻ അറിയണം എന്ന്,,,, മോളെ നെഴ്സിംഗ് പഠിപ്പിച്ചു എന്ന് കരുതി മമ്മ അതും പിടിച്ചു ഇറങ്ങുകയാ,,, എന്നിട്ട് ഒരു ബോധംകെടലും,,,, ആദ്യം തല്ലു കിട്ടേണ്ടത് സഫിയാന്റിക്കും,,,, ജെറിച്ചനും ആണ്,,, എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്,,,, ഇതും പിടിച്ചു വന്നാൽ നോക്കാൻ സമ്മതിക്കരുത് എന്ന്,,,, എവിടെ എന്റെ വാക്കിന് എന്തേലും ഒരു വില വേണ്ടേ,,,ഒരാൾക്ക് ബെസ്റ്റ് ഫ്രണ്ട് അല്ലെ,,,ഒരാൾക്ക് ആണെങ്കിലോ ഭാവി അമ്മായിയമ്മയെ വിഷമിപ്പിക്കാൻ കഴിയില്ല,,,, എല്ലാത്തിനെയും പിടിച്ച്,,,,, ”

അവൾ തലക്ക് കൈ കൊടുത്തു കൊണ്ട് അവർക്കരികിൽ തന്നെ ഇരുന്നതും അവർ മെല്ലെ അവളുടെ മുടിയിൽ ആയി തലോടിയതും അവൾ പെട്ടെന്ന് തന്നെ തല ഉയർത്തി അവരെ ദഹിപ്പിച്ചു നോക്കി,,,

“ഇന്നത്തെ ബോധം കെടൽ ഒക്കെ കഴിഞ്ഞില്ലേ,, ഇനി ഫ്ലാറ്റിൽ പോകാം,, എഴുന്നേൽക്ക്,,, ഇനി നാളെ വന്നു പുതിയ സീൻ,,,, ക്രിസ്,,,,പിടിക്ക്,,,, ”

അവൾ അവരെ പിടിച്ചു കൊണ്ട് തൊട്ടടുത്തുള്ള പെൺകുട്ടിയെ നോക്കി പറഞ്ഞതും ആ കുട്ടി എമിലിന്റെ കയ്യിൽ ഒന്ന് പിടിച്ചു,,, അത് കണ്ടതും മമ്മ അവിടെ തന്നെ ഇരുന്നു,,,

“ഇനി ഇപ്പോൾ നാളെ പോകാം,,, എനിക്ക് അധികം നടക്കാൻ കഴിയാത്തത് കൊണ്ടല്ലേ,,, മമ്മയുടെ മുത്തല്ലേ,,,, ക്രിസിന്റെ ഹോംവർക്ക്‌ എല്ലാം ചെയ്തു കഴിഞ്ഞു,,, അല്ലെ,,, ”

മമ്മ അവളെ സോപിടാൻ വേണ്ടി പറഞ്ഞു കൊണ്ട് ക്രിസിനെ നോക്കിയതും അവൾ വളരെ നിഷ്കുവായി ഒന്ന് തലയാട്ടി,,,

“എനിക്കറിഞ്ഞൂടെ,,, ഇതിനല്ലേ,,, എന്നും ഇതും പിടിച്ചു വരുന്നത്,,,, ഇത് ലാസ്റ്റ് ആണ്,,, നാളെ മുതൽ ഇല്ല,,,, ഓക്കേ,,,, ”

“ഓക്കേ,,, സഫിയ നീ എന്നെ ഒന്ന് പിടിച്ചേ,,,, എനിക്ക് ഒന്ന് കിടക്കണം,,, ”

പറഞ്ഞു കഴിഞ്ഞതും ആന്റി അവരെ ഒന്ന് പൊക്കി പിടിച്ചു കൊണ്ട് റൂമിലോട്ട് നടന്നു,,, പോകുമ്പോൾ രണ്ട് പേരും അടക്കി പിടിച്ചു ചിരിക്കുന്നുണ്ട്,,,

“ഇനി എന്ത് കണ്ടു നിൽക്കുകയാണ്,,, രണ്ടും പോയി ഉറങ്ങിക്കോ,,, നാളെ ഏർലി സെവൻ ഓഫ് ക്ലോക്ക് ആകുമ്പോഴേക്കും എഴുന്നേൽക്കണം,,,,,അണ്ടർസ്റ്റാൻഡ്,,,, ”

“യെസ്,,,, ”

അതിന് മറുപടി എന്നോണം കുട്ടികൾ രണ്ട് പേരും ഒരുപോലെ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയതും പെട്ടെന്ന് അവളുടെ ചെവിയിൽ അവന്റെ പിടുത്തം വീണിരുന്നു,,,

“ആഹ്,,, ജെറിച്ചാ വിട്,,, വേദനിക്കുന്നു,,, ”

“വേദനിക്കാൻ തന്നെയാഡി പോർക്കെ പിടിച്ചതും,,,, ഇന്ന് നീ എന്നോട് എന്താ പറഞ്ഞത്,, നമുക്ക് ഇന്ന് ഇവിടെ കൂടാന്ന്,,, എന്നിട്ട് ആ പാവം മമ്മ ഒരു ഐഡിയ പറഞ്ഞു തന്നപ്പോൾ അതിനെ ഇട്ടു പഠിപ്പിക്കുന്നോ,,,,, ”

“അയ്യോ,,,, അതല്ല ഇച്ചാ,,,അറിയാതെ പറ്റി പോയതാ വിട്,,,, ”

അവളുടെ ദയനീയമായ വിളി കേട്ടു അവൻ ഒന്ന് ചിരിച്ചു കൊണ്ട് പിടി വിട്ടു,,, അവൾ ആണെങ്കിലോ ചെവിയിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി,,,

“എന്നതാടി,,,, നോക്കി പേടിപ്പിക്കുന്നോ,,,,ഉണ്ട കണ്ണ് കുത്തി പൊട്ടിക്കും,,,, ”

“നീ പോടാ പട്ടി,,,,, ”

അവളുടെ പെട്ടെന്നുള്ള റെസ്പോൺസ് കേട്ടു അവൻ അറിയാതെ ചിരിച്ചു പോയി,,, അവന് കൂടെ അവളും,,, അവൻ മെല്ലെ അവളുടെ കഴുത്തിലൂടെ കയ്യിട്ട് കൊണ്ട് ഹാളിനോട് ചേർന്നു കിടക്കുന്ന ബാൽകണിയിലേക്ക് നടന്നു കൊണ്ട് അവിടെയുള്ള ബീൻബാഗിൽ ഇരുന്നു,,,, അവനോട് ചേർന്നു കൊണ്ട് അവളും,,,,

“ജെറി,,,,, നീ എപ്പോഴാ ഓഫിസിൽ നിന്ന് ഇറങ്ങിയേ,,,, ”

“ഞാൻ ഉച്ചക്ക്,,,, ഇന്ന് നമ്മുടെ ലോണിന്റെ കാര്യത്തിന് ബാങ്കിൽ പോകേണ്ടിയിരുന്നു,,, ”

“പോയിട്ട് എന്തായി,,, ”

“നടക്കില്ല,,,, അഞ്ച് പവൻ കൂടി ഉണ്ടായിരുന്നേൽ എന്തേലും കിട്ടിയേനെ,,,,,പിന്നെ ഞാൻ കരുതി ഈ ലോൺ എടുത്തിട്ട് തിരിച്ചടക്കേണ്ടെ,,,, അതിനേക്കാൾ നല്ലത് എടുക്കാതിരിക്കുന്നത് അല്ലെന്ന്,,, ”

“അയ്യ,,, അധികം തമാശിക്കല്ലേ,,,,കുട്ടികളുടെ ഫീസ് അടക്കാൻ ഉള്ളത് അപ്പോൾ കൂട്ടി വെച്ചതിൽ നിന്ന് എടുക്കണം എന്ന് സാരം,,,, ”

“മ്മ്മ്,,,, അപ്പോൾ നമ്മുടെ മിന്ന്കേട്ട് ഇനിയും നീണ്ടു പോകും എന്നത് വേറൊരു സത്യം,,, ”

അവൻ ഒരു തമാശ രീതിയിൽ പറഞ്ഞു കൊണ്ട് താടിക്കും കൈ കൊടുത്തു ഇരുന്നതും അവൾ ചിരിച്ചു കൊണ്ട് അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് അവനെ ചാരി ഇരുന്നു,,,

“ജെറി,, നമ്മൾ പ്രണയിക്കാൻ തുടങ്ങിയിട്ട് എത്രയായി,,,,”

“നിനക്ക് അറിയില്ലേ,, രണ്ട് വർഷം,,,,പരിചയപെട്ടിട്ട് മൂന്ന് വർഷം,,, അതിനിടയിൽ നിന്റെ കോഴ്സ് കഴിഞ്ഞു നീ നേഴ്സ് ആയി കയറി,,, എനിക്ക് കമ്പനിയിൽ ജോലി ലഭിച്ചു,,,,എന്തിന് പ്രളയം വരെ വന്നു,,,, ഇപ്പോഴും മാറാത്ത ഒന്ന്,,,, ഈ പണ്ടാര ചിലവ്,,,, അതിന് മാത്രം ഒരു മുടക്കും ഇല്ല,,,, ”

അവന്റെ സംസാരം കേട്ടു അവൾക്ക് പോലും ചിരി വന്നിരുന്നു,,, അവൾ അവന്റെ കയ്യിൽ വട്ടമിട്ടു പിടിച്ചു കൊണ്ട് ആ ഷോൾഡറിനടുത്തായി ചുണ്ടമർത്തി,,, അവൻ അവളെ ഒന്ന് നോക്കിയതും അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,,

“എല്ലാം ശരിയാവും,,,,, ഒന്നും ഇല്ലാത്തിടത്ത് നിന്ന് ഇത് വരെ എത്തിയില്ലേ,,,, ഇനിയും തടസ്സം ഇല്ലാതെ എല്ലാം നടക്കും,,,, അതിന് ഇനി ടെൻഷൻ ആകേണ്ട,,,,ഫുൾ ഫ്രീ ആയിരിക്കണം,,,,, ഓക്കേ,,, ”

അതിന് മറുപടി എന്നോണം അവൻ ഒരു കൈ കൊണ്ട് അവളെ കൈക്കുള്ളിൽ ഒതുക്കിയതും അവൾ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ഒരു പൂച്ചകുഞ്ഞിനെ പോൽ അവനിൽ ഒതുങ്ങി,,

കാലം തെറ്റി ചെറുകാറ്റോട് കൂടി വന്ന മഴ ഭൂമിയിലെക്ക് പതിച്ചതും രണ്ട് പേരും ഒരുപോലെ ചാടി എഴുന്നേറ്റ് കൊണ്ട് താഴേക്ക് നോക്കിയതും അവിടെ അവരുടെ ബുള്ളറ്റും സ്കൂട്ടിയും ഷീറ്റ് കൊണ്ട് മറക്കുന്ന രാമണ്ണനെ കണ്ട് അവർ ഒന്ന് ചിരിച്ചു,,,,

“രാമണ്ണ,,,,,മഴ നനയേണ്ട,,,,, ”

അവൾ വിളിച്ച് പറയുന്നത് കേട്ടു അയാൾ പ്രയാസപ്പെട്ട് കൊണ്ട് മുകളിലേക്ക് നോക്കി ഒന്ന് കൈ വീശി കാണിച്ചു,,,, അപ്പോഴേക്കും പല ഫ്ലാറ്റിൽ നിന്നും രാമണ്ണ എന്ന വിളി വന്നതും അദ്ദേഹം യാതൊരു മുടക്കും പറയാതെ ഓരോ വണ്ടികളിൽ ആയി ഷീറ്റ് വിരിക്കാൻ തുടങ്ങിയിരുന്നു,,,,

അത് കണ്ട് ബാൽകണിയിൽ നിൽക്കുമ്പോൾ അവരിലേക്ക് മഴയുടെ കുളിരിനോടൊപ്പം പഴയ പ്രണയചൂടും അവരെ പൊതിയാൻ തുടങ്ങിയിരുന്നു,,, മിഴികൾ തമ്മിൽ കോർത്തു,,,,ചുണ്ടിൽ ഒരു പുഞ്ചിരിയും,,,, കണ്ണുകളാൽ കൈ മാറുന്ന പ്രണയം,,,

💜💜💜💜💜💜💜💜💜💜💜💜

“ഇച്ചാ എഴുന്നേൽക്ക്,,,, ”

ഉറങ്ങി കിടക്കുന്ന ജെറിയെ ഒന്ന് കുലുക്കി വിളിച്ച് കൊണ്ട് അവൾ ഉള്ളിലേക്ക് പോയതും അവൻ മെല്ലെ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ബീൻബാഗിൽ തന്നെ ചാരി ഇരുന്നു,,,

“എന്നാടി ഈ കൊച്ചുവെളുപ്പാൻ കാലത്ത് തന്നെ,,,, ”

അവൻ പുറമെ ഒന്ന് നോക്കി കൊണ്ട് അവളോട്‌ വിളിച്ച് ചോദിച്ചു,,,

“കൊച്ച് വെളുപ്പാൻ കാലമോ,,,സമയം ഏട്ട് കഴിഞ്ഞു മനുഷ്യ,,,, ഇന്നലത്തെ മഴയുടെ കാറാ അത്,,,, പെട്ടെന്ന് എഴുന്നേറ്റ് ഫ്രഷ് ആകാൻ നോക്ക്,,,, ടാ എമി,,,, ക്രിസ്,,,എഴുന്നേൽക്ക് സ്കൂളിൽ പോകണ്ടേ,,,, ”

തല തോർത്തുന്നതിനിടയിൽ അവൾ വിളിച്ചതും രണ്ടിനും കേട്ട ഭാവം പോലും ഇല്ല,,,,

“എഴുന്നേൽക്കടാ,,,, ”

അവരെ രണ്ട് പേരെയും ബെഡിൽ നിന്ന് പിടിച്ചു വലിച്ചു ക്രിസിനെ ബാത്‌റൂമിൽ കയറ്റി,,, അവൾ ഇറങ്ങിയതും അവനെയും കയറ്റി രണ്ട് പേരെയും യൂണിഫോം എല്ലാം മാറ്റി അവളും ചേഞ്ച്‌ ചെയ്തു പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങിയതും അവനും ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു ഇറങ്ങി വന്നിരുന്നു,,,അവർ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നതും അവൻ അകത്തേക്ക് നോക്കുന്നത് കണ്ട് അവൾ പ്ലേറ്റിലേക്ക് ഒരു ബ്രെഡ്‌ ഇട്ടു കൊടുത്തു,,

“നോക്കണ്ട,,, അവര് പോയി,,,, ബ്യൂട്ടിപാർലറിൽ അവര് ചെല്ലാതെ പറ്റില്ലത്രെ,,,, രാവിലെ തന്നെ പോയിട്ടുണ്ട്,,,, ”

“ഇന്നും ക്ലാസിന് പോകുന്നില്ലേ,,,, ”

“ചോദിച്ചു,,,അവര് അതൊക്കെ ഒഴിവാക്കി,,, ക്ലാസ്സിൽ ചേർത്തി കൊടുത്ത നമ്മള് മണ്ടന്മാർ,,, ”

കഴിച്ചു എഴുന്നേറ്റ് കൊണ്ട് അവൾ പറയുന്നത് കേട്ടു അവനും ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ട് കൈ കഴുകി ഇറങ്ങി,, പിള്ളേരെയും പൊക്കി വണ്ടിയിൽ കയറ്റി സ്കൂളിന് മുന്നിൽ ഇറക്കി കൊണ്ട് കയ്യിൽ തൂക്കിയ ഹെൽമെറ്റ്‌ വെക്കുന്നതിനിടയിൽ അവര് സ്കൂളിലേക്ക് കയറി പോകാതെ അവരെ നോക്കി നിൽക്കുന്നത് കണ്ട് അവർ സംശയത്തിൽ നോക്കി,,

“എന്താടാ പോകുന്നില്ലേ,,,, ”

അതിന് മറുപടിയായി അവർ ചുമൽ ഒന്ന് പൊക്കി,,,,

“എന്താടി പ്രശ്നം,,,, ”

ഇപ്രാവശ്യം മരിയയുടെ ശബ്ദം ഉയർന്നതും രണ്ടും ഒരു പേടിയിൽ അവളെ നോക്കി,,,

“ഇന്നലെ ഞങ്ങൾ ഐസ്ക്രീം വാങ്ങാൻ പോയത് മേഡം കണ്ടു,,, പരെന്റ്സിനെ കൂട്ടി ചെല്ലാൻ പറഞ്ഞിരിക്കുവാ,,, അല്ലെങ്കിൽ സ്കൂളിൽ കയറ്റില്ല,,,, ”

ഒരു കുറ്റവാളി കണക്കെ തല താഴ്ത്തി നിൽക്കുന്ന രണ്ടെണ്ണത്തിനെയും കണ്ടപ്പോൾ തന്നെ അവർക്ക് ചിരി വന്നിരുന്നു,,,

“എല്ലാം ഒപ്പിച്ചു വെച്ചിട്ട് തല താഴ്ത്തി നിന്നാൽ മതിയല്ലോ,,,, ഇനി വേറെ എന്തെങ്കിലും ചെയ്തു വെച്ചിട്ടുണ്ടോ,,,,”

രണ്ട് പേരും ഒരുപോലെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,,

“എന്നാ നടക്ക്,,,, ”

ഫോണിൽ മെസ്സേജ് അയച്ചു കൊണ്ട് അവൻ പറഞ്ഞതും അവർ മുന്നോട്ട് നടന്നു,,,

💜💜💜💜💜💜💜💜💜💜💜

“ക്രിസ്റ്റൽ ഏഞ്ചലിന്റെ പരെന്റ് ആരാണ്,,, ”

“ഞാനാണ് മാം,,,, ആൻ മരിയ,,,,, സിസ്റ്റർ ആണ്,,, ”

“ഞാൻ എമിൽ വർഗീസിന്റെ ബ്രദർ,,,,ജെറിൻ വർഗീസ്,,,,”

സ്വയം ഒന്ന് പരിജയപ്പെടുത്തി കൊണ്ട് അവർ പറഞ്ഞതും പ്രിൻസിപ്പാളിന്റെ നോട്ടം എമിയിലേക്കും ക്രിസിലേക്കും വീണു,,,,

“ഇവർ ഇവിടെ എന്താണ് കാണിച്ചു കൂട്ടുന്നത് എന്ന് നിങ്ങൾ അറിയുന്നുണ്ടോ,,,, ഈ സ്കൂളിന് ചില റെക്കഗനെഷൻ ഒക്കെയുണ്ട്,,, അതെല്ലാം ബ്രേക്ക്‌ ചെയ്തു പുറത്തേക്ക് പോകുക,,, എന്നൊക്കെ പറഞ്ഞാൽ,,,,ദാറ്റ്‌ വാസ് വെരി സീരിയസ് ഇഷ്യൂ,,,, ഇവിടെ ഇവരെ പോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നതാ,,,,ഇവർക്ക് മാത്രം ഒള്ളൂ ഈ ചീപ് ആറ്റിറ്റൂട്,,,,എന്താ നിങ്ങൾക്ക് ഒന്നും പറയാനില്ലേ,,,, ”

ഇടക്ക് എപ്പോഴോ രണ്ട് പേരുടെയും നോട്ടം എമിയിലേക്കും ക്രിസിലേക്കും നീണ്ടു എങ്കിലും പ്രത്യേകിച്ച് ഒരു ഭാവവും അവർക്ക് ഉണ്ടായിരുന്നില്ല,,,

“എന്താണ് മാം പറയേണ്ടത്,,, ഇതിനും മാത്രം ഇവർ എന്ത് തെറ്റാണ് ചെയ്തത് എന്ന് പറഞ്ഞാൽ അതിനൊരു മറുപടി ഞങ്ങൾക്ക് നൽകാമായിരുന്നു,,”

ഒരു കൂസലും കൂടാതെയുള്ള അവളുടെ മറുപടി കേട്ടു പിള്ളേര് രണ്ട് പേരും ഒന്ന് ഞെട്ടി,,,

“ഇത്രയും നേരം ഞാൻ എന്താണ് പറഞ്ഞിരുന്നത്,,,, നിങ്ങളുടെ സിസ്റ്റർ സ്കൂൾ കോമ്പോണ്ട് വിട്ട് പുറത്ത് പോയി എന്ന്,,, ”

“സോ വാട്ട്‌,,,, അവര് എന്തെങ്കിലും മോഷ്ടിച്ചിട്ട് പോയതാണോ,,, അല്ലെങ്കിൽ ഇവിടെ എന്തെങ്കിലും നശിപ്പിച്ചിട്ട്,,,, ഒന്നും അല്ലല്ലോ,,, പിള്ളേരല്ലേ മേഡം,, ഒരു ഐസ്ക്രീം കഴിക്കാൻ കൊതിയായിട്ട് പോയതാ,,, അതും അടുത്തുള്ള ഐസ്ക്രീം പാർലറിൽ,,, അതിൽ ഒരു തെറ്റും ഞങ്ങൾ കാണുന്നില്ല,,,, ”

ഇപ്രാവശ്യം അവന്റെ വാക്കുകൾ ആയിരുന്നു,,,

“ഈ സ്കൂളിൽ പഠിക്കുമ്പോൾ അതിന്റെതായ എല്ലാ നിയമങ്ങളും പാലിക്കാൻ ഇവരും ബാധ്യസ്തർ ആണ് മിസ്റ്റർ,,, ”

“അതിന് ഞങ്ങൾ കുട്ടികളെ കൊണ്ട് വന്നാക്കിയത് ജയിലിൽ ഒന്നും അല്ലല്ലോ,,, അവരുടെ ജീവിതം തുടങ്ങുന്നത് ഈ സ്കൂളിൽ ആണ്,, അവരുടെ ചൈൽഡ്ഹുഡ് സുന്ദരമാക്കാൻ ആണ് നിങ്ങൾ ശ്രമിക്കേണ്ടത്,,, അല്ലാതെ പിള്ളേരെ ഇങ്ങനെ അടച്ചു പൂട്ടി,,,അവർ ഇപ്പോഴും ഫോർത്തിൽ എത്തിയിട്ടൊള്ളൂ മാഡം,,, അത് മനസ്സിലാക്കൂ,,, ഇനിയും തർക്കിക്കാൻ ഞങ്ങൾക്ക് തോന്നുന്നില്ല,,, ഇപ്പോഴും ഇവരുടെ അടുത്താണ് തെറ്റ് എന്ന് തോന്നുന്നുണ്ടേൽ,, സോറി,,,, സോറി ഫോർ ദ മിസ്റ്റേക്ക്,,,, ”

അതും പറഞ്ഞു ഒന്നും മിണ്ടാതെയുള്ള അവളുടെ പോക്ക് കണ്ട് അവനും അവർക്ക് ഒരു ചിരി പാസാക്കി കൊണ്ട് പിള്ളേരേം കൂട്ടി പുറത്തേക്ക് നടന്നു,,, പുറത്ത് വണ്ടിയുടെ അടുത്ത് എത്തിയതും അവൾ അവളുടെ സ്കൂട്ടിയിൽ ഇരുന്നു കൊണ്ട് ഫോണിൽ കുത്തുന്ന തിരക്കിൽ ആണ്,,, അവനും ബുള്ളറ്റിൽ കയറി ഹെൽമെറ്റ്‌ വെച്ചു കൊണ്ട് പിള്ളേരെ നോക്കി,,, അപ്പോഴേക്കും അവളും ഫോൺ പാന്റിന്റെ പോക്കറ്റിൽ വെച്ച് ഹെൽമെറ്റ്‌ വെച്ചു,,,,

“ഇന്നും ആ പെണ്ണും പിള്ളയുടെ വായിൽ ഇരിക്കുന്നത് എല്ലാം കേൾപ്പിച്ചു തന്നപ്പോൾ രണ്ടിനും സമാധാനം ആയല്ലോ,,, അവരോട് പറഞ്ഞത് കേട്ടു നിങ്ങൾ വല്ലാതെ തുള്ളാൻ നിൽക്കേണ്ട,,,, ഇനി എങ്ങാനും ഇമ്മാതിരി പരിപാടി നടത്തി എന്നറിഞ്ഞാൽ,,, അറിയാലോ,,, അടിച്ചു ഷേപ്പ് മാറ്റി കളയും,,,, പൊയ്ക്കോ രണ്ടും,,,, ”

അവളുടെ അനുവാദം കിട്ടിയ പാടെ പിള്ളേര് രണ്ട് പേരും കയ്യും പിടിച്ചു ഉള്ളിലേക്ക് പോകുന്നത് കണ്ടതും അവരൊന്നു ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു,,,

💜💜💜💜💜💜💜💜💜💜

“ടാ നീ ഇറങ്ങിയില്ലേ,,,, ഒൻപത് കഴിഞ്ഞടാ,,,”

അവന്റെ ഓഫിസിന് മുന്നിൽ നിന്ന് ഫോൺ വിളിച്ച് കൊണ്ട് മരിയ ചോദിച്ചതും അവൻ മറു സൈഡിൽ നിന്നും നിന്നും എന്തൊക്കെയോ പറയുന്നുണ്ട്,,,, വൈകാതെ തന്നെ അവൻ ഇറങ്ങി വന്നു ബുള്ളറ്റ് എടുത്ത് റോഡിലേക്ക് കയറി,,, അവനെ കണ്ടതും അവൾ ഒന്ന് കണ്ണുരുട്ടി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു,,, ഫ്ലാറ്റിന് മുന്നിൽ എത്തിയതും രാമണ്ണൻ ഗേറ്റ് തുറന്നതും രണ്ട് പേരുടെയും സ്പീഡ് ഒരുപോലെ കൂടിയിരുന്നു,,, അവൾ വേഗം വണ്ടി പാർക്ക്‌ ചെയ്തു കൊണ്ട് തൊട്ടടുത്ത് നിർത്തിയ അവനെ നോക്കി ഒന്ന് നാവ് പുറത്തേക്ക് ഇട്ടു കൊഞ്ഞനം കുത്തി,,,

“ആഹാ,,,, ഞാൻ പറഞ്ഞില്ലേ ഇന്ന് ഞാനാ ജയിച്ചത്,,,, ”

“നോക്കിക്കോഡി നാളെ ഞാൻ ആദ്യം പാർക്ക്‌ ചെയ്യും,,, ”

ഒരു വാശി പോലെ അവനും പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നതും അവളും ചിരിച്ചു കൊണ്ട് അവന്റെ പിന്നാലെ ഓടി,,, ഓരോന്ന് പറഞ്ഞും കളിച്ചും രണ്ട് പേരും നാലാം നിലയുടെ മുകളിൽ എത്തിയതും അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി,,,

“ബൈ,,,, ”

“ബൈ പറഞ്ഞു പോകുന്നതിനു മുന്നേ എന്തേലും താടി,,, ”

അവന്റെ കൊഞ്ചിയുള്ള സംസാരവും അതിനു പുറമെ താടിയിൽ ഉഴിഞ്ഞു കൊണ്ടുള്ള അടുത്തേക്കുള്ള വരവും കണ്ട് അവൾ അവനെ ഒന്ന് തള്ളി മാറ്റി,,,

” തരാൻ ഉള്ളത് ഒക്കെ പിന്നെ തരാം,,, ഇപ്പൊ മോൻ പോകാൻ നോക്ക്,,, ”

“ഒന്ന് താടി,,,, ”

“പോടാ പട്ടി,, ”

ഒരു ഫ്ലോയിൽ ചിരിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടതും അവൻ പല്ല് കടിച്ചു എന്തൊക്കെയോ പറയുന്നുണ്ട്,,, അതിന് പകരം അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ച് ഉമ്മ വെക്കുന്നത് പോലെ കാണിച്ചു കൊണ്ട് ഫ്ലാറ്റിന്റെ ബെൽ അടിച്ചതും അവൻ അവളെ പുച്ഛിച്ചു കൊണ്ട് അവന്റെ ഫ്ലാറ്റിലേക്ക് കയറി പോയി,,, അപ്പോഴേക്കും ഫ്ലാറ്റിന്റെ ഡോർ തുറന്ന് വന്നിരുന്നു,,,

അവൾക്ക് മുന്നിൽ അല്പം ഭയത്തിൽ നിൽക്കുന്ന ക്രിസിനെ കണ്ട് അവൾ ഒന്ന് പിരികം പൊക്കി കൊണ്ട് ഉള്ളിലേക്ക് കയറി കയ്യിലെ പൊതി അവളെ ഏൽപ്പിച്ചതും അപ്പോഴാണ് ടേബിളിൽ കൈ തലക്കും കൊടുത്തു ഇരിക്കുന്ന മമ്മയെ കണ്ടത്,,, അത് പ്രതീക്ഷിച്ചത് കൊണ്ട് തന്നെ അവൾ അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ക്രിസിന്റെ തോളിലൂടെ കയ്യിട്ട് ഉള്ളിലേക്ക് പോകാൻ നിന്നു,,,അപ്പോഴേക്കും ഒരു ഗർജനത്തോടെ അവരുടെ കൈ ടേബിളിൽ പതിഞ്ഞു,,, “മരിയാ,,,,, (തുടരും) ലൈക്ക് കമന്റ് ചെയ്യണേ, വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കൂ, ബാക്കി മിസ്സ് ചെയ്യാതെ വായിക്കുവാൻ കുപ്പിവള എന്ന ഈ പേജ് ലൈക്ക് ചെയ്യുക..

രചന: Thasal

Leave a Reply

Your email address will not be published. Required fields are marked *