അവൾ അതിമനോഹരമായി പട്ടുസാരിയും മുല്ലപ്പൂവും ചൂടി നിൽക്കുന്നു അവൻെറ പിറന്നാൾ കാരി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Hari pattambi

സർപ്രൈസ്…

ഡി നീ എവിടെ പോയി കിടക്കുകയാണ് എത്ര നേരായി നീ ഒരു ചായ ഉണ്ടാക്കാൻ പോയിട്ട്..

വലിയ പത്രാസിൽ 5 മണിക്ക് എണീറ്റു എന്നിട്ട് ഒരു കാര്യവുമില്ല എനിക്കാണെങ്കിൽ ജോലിക്ക് പോകേണ്ട സമയമായി നിൻറെ ചായ കിട്ടുമോ ഇന്ന്.

അടുക്കളയിൽ നിന്നും പിറുപിറുത്ത് ഒരു രൂപം നടന്നു വരുന്നു ..

എൻെറ അച്ചുയേട്ടാ എനിക്ക് നൂറ് കെെ ഒന്നും ഇല്ല.. നിങ്ങൾ ഈ ദോശ കഴിച്ചു തുടങ്ങുമ്പോഴേക്കും ഞാൻ ചായയും ആയിട്ട് വരാം.

ദോശ കഴിച്ചു ഇരിക്കുന്ന സമയം അവൾ ചായയുമായി വന്നു. അതെ ചേട്ടാ ഉച്ചയ്ക്ക് ചോറ് മുഴുവൻ കഴിച്ചേക്കണം കേട്ടോ പിന്നെപിന്നെ ക്യാരറ്റ് ഉപ്പേരി (മൊഴുക്കുപുരട്ടി)ആണ് ഉണ്ടാക്കിയിട്ടുള്ളത് .

അത് ഒരു ചെറിയ പാത്രത്തിൽ വെച്ചിട്ടുണ്ട് പിന്നെ ഇന്നലത്തെ മോരു കറിയും വെച്ചിട്ടുണ്ട് പിന്നെ കടുമാങ്ങ അച്ചാറ് ഇന്നലെ കൊണ്ടുവന്ന ചെറിയ ആ പ്ലാസ്റ്റിക് പാത്രത്തിൽ തന്നെയാണ് വെച്ചിട്ടുള്ളത്.

എനിക്ക് മനസ്സിലായി അമ്മൂ ഞാൻ അതെല്ലാം നോക്കി എടുത്തോളാം. ഞാൻ നേഴ്സറി യിലേക്ക് അല്ലല്ലോ പോകുന്നത് ജോലിക്ക് അല്ലേ പോകുന്നത് അമ്മൂ

. ഓക്കേ… ഓക്കേ ..

സമയം ഒരുപാട് പോകുന്നു ഞാൻ പോട്ടെ അമ്മൂ. അച്ചുയേട്ടാ എനിക്ക്.. എനിക്ക് ..

ചേട്ടാ ..

ഓ..

പുറകിൽ നിന്ന് വിളിച്ചു അമ്മൂ ഞാൻ നിന്നോട് എത്ര തവണ പറഞ്ഞിട്ടുള്ളതാ എവിടെയെങ്കിലും ഒന്ന് പോകുമ്പോൾ പുറകിൽ നിന്ന് വിളിക്കരുതേ വിളിക്കരുത് എന്ന് ..

സോറി ചേട്ടാ…

ആഹ് ..

പോട്ടെ..

എന്തിനാടി നീ വിളിച്ചത് ….

ചേട്ടാ ബൈക്കിൻെറ ചാവി ചേട്ടൻ എടുക്കാൻ മറന്നു ഇതാ..

അവൻ അവളെ തന്നെ കുറച്ചു നേരം നോക്കി നിന്നു അവൻെറ ദേഷ്യം എല്ലാം ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതെയായി്..

സോറി മോളെ ..

ഞാൻ നിന്നോട് ദേഷ്യപ്പെട്ടതിന്..

അയ്യടാ ദേഷ്യം വന്നോ..

അതെല്ലാം വന്നോട്ടെ എന്നാലും സോറി ഒന്നും വേണ്ട അത് കൈയിൽ അങ്ങ് വെച്ചേക്ക്. മനുഷ്യാ..

എനിക്ക് എന്നും തരാനുള്ളത് തന്നിട്ട് ബൈക്ക് എടുത്ത് പോയാൽ മതി.

അവളെ വാരി പിടിച്ച് അവളുടെ നെറ്റിയിൽ ചുടുചുംബനം നൽകുമ്പോൾ അവൻെറ കണ്ണും മനസ്സും ഒരുപാട് സന്തോഷിച്ചിരുന്നു ..

ഓക്കേ ഡി..

ഭായ്..

സൂക്ഷിച്ചു വണ്ടിയോടികണം ട്ടോ..

പുറകിൽ നിന്ന് അവളുടെ പ്രാർത്ഥനയും സ്നേഹവും കൂടിയായപ്പോൾ അവൻെറ ഡ്രൈവിങ്ങിന് ശ്രദ്ധ അണുവിട മാറാതെ നിൽക്കുമെന്ന് അവൾക്കും അറിയാമായിരുന്നു..

മീനൂ.. നീ എണീറ്റില്ലെ പെട്ടന്ന് എണീറ്റ് റെഡിയാവ് സ്കൂൾ ബസ് വരാറായി അമ്മേ ഞാൻ കുളിക്കാൻ കയറി ..

ഇന്ന് എന്തുപറ്റി മീനു ..?

പെട്ടെന്ന് എണീറ്റല്ലോ..

ഞാൻ ഒക്കെ വലിയ കുട്ടിയായി അമ്മേ..

എന്തായാലും പെട്ടെന്ന് കുളിച്ച് റെഡിയാവ് അപ്പോഴേക്കും ഞാൻ യൂണിഫോം അയേൻ ചെയ്തു വെക്കാം..

മീനുവിന് യൂണിഫോമും അണിയിച്ചൊരുക്കി ബ്രേക്ക്ഫാസ്റ്റ് നൽകി സ്കൂൾബസിൽ കയറ്റിവിട്ട് അപ്പോഴാണ് അവൾക്ക് കുറച്ചു സമാധാനം ആയേത്..

കുറച്ചുനേരം സോഫയിൽ ഇരുന്നതും അവൾ ഒന്ന് മെല്ലെ മയങ്ങി പോയി. ഫോണിൻറെ ബെൽ വന്നു അച്ചുയേട്ടൻ ആണല്ലോ ..

ഡി ഞാൻ ഓഫീസിൽ എത്തി കേട്ടോ ..

പിന്നെ മോളുടെ ബസ് വന്നില്ലേ ..?ഏട്ടാ അവൾ കയറിപ്പോയി ആ നീ ഇതുവരെ ഒന്നും കഴിച്ചില്ല ല്ലോ അയ്യോ ചേട്ടാ ഞാനത് മറന്നു ..

എനിക്ക് തോന്നി അതാ ഞാൻ വിളിച്ചത് വേഗം പോയി വല്ലതും കഴിക്ക് ഓക്കേ മോളെ ഭായ് പിന്നെ വിളിക്കാം ഞാൻ ..

ഉമ്മ ഉമ്മ..

ഒാക്കേ ചേട്ടാ ഉമ്മ ഉമ്മ..

യൂട്യൂബിൽ ഒരു പഴയകാല മെലഡിസോങ്ങ് വച്ച് ആ പാട്ടിൻറെ ഒഴുക്കിൽ അങ്ങനെ അവളുടെ വീട്ടു ജോലിയും കഴിഞ്ഞു ഉച്ചഭക്ഷണവും കഴിഞ്ഞ് അവൾ ഉറക്കത്തിൻെറ മടിത്തട്ടിലേക്ക് മെല്ലെ ചാഞ്ഞു.

പെട്ടെന്ന് അവൾ ഞെട്ടി ഉണർന്നു അയ്യോ മൂന്നു മണി ആയി.. മീനുവും ഏട്ടനും വരേണ്ട സമയമായി. അവർക്കായി പലഹാരവും ചായയുമായി അവൾ കാത്തിരുന്നു

അവൻറെ ബൈക്കിൻെറ ശബ്ദം കേട്ടിട്ട് ആയിരിക്കണം അവൾ ഓടി വന്ന് കതക്ക് തുറന്നത്. മീനുവിനീം കൂട്ടി പോന്നൂല്ലെ ചേട്ടാ സ്കൂളിൽനിന്ന്.

മ്മും..

ഞാൻ ഓഫീസിൽ നിന്നും ഇന്ന് കുറച്ചു നേരത്തെ ഇറങ്ങി അതാ അവളെയും കൂട്ടി പോകാം എന്ന് വിചാരിച്ചു.

ചായ കുടിച്ചു കഴിഞ്ഞു കുളിമുറിയിൽ കുളിക്കാൻ കയറി അപ്പോഴേക്കും മുകളിൽ പുതിയ സോപ്പ് വെച്ചിട്ടുണ്ട് അത് എടുത്താ മതി കുളിക്കാൻ ..

ആ ഓക്കേ..

ഡി..ഞാനിപ്പോ വരാട്ടോ ഇത് എങ്ങോട്ടാ അച്ചുട്ടാ ഷർട്ടും മുണ്ടും ചുറ്റി അണിഞ്ഞ് ഒരുങ്ങിടുണ്ടല്ലോ അല്ലെങ്കിൽ ബർമൂടാ മാത്രമല്ലേ വീട്ടിലിരിക്കുമ്പോൾ ഇടാറുള്ളൂ ഇതെന്തുപറ്റി.?

ഒന്ന് പുറത്തു പോണം മോളെ ഒക്കെ പുറത്തു പോയിട്ട് വരൂ പെട്ടെന്ന് വരണേ..

മ്മും ..

എട്ടു മണിയോടെ ആയി അവൻ തിരിച്ചു വന്നപ്പോൾ ഇതെന്താ അച്ചുയേട്ടാ കയ്യിൽ ഒരു കവർ അതൊക്കെ ഉണ്ട് സർപ്രൈസാ..

അപ്പോഴേക്കും മീനു ഓടി വന്നു വാങ്ങിയോ അച്ചാ.?

മ്മും..

ഇതെന്താ ..

ചേട്ടാ നിങ്ങൾക്ക് രണ്ടുപേർക്കും അറിയാവുന്ന എനിക്ക് മാത്രം സർപ്രൈസ് തരുന്നത്.?

അതൊക്കെ ഉണ്ട് ..

മീനു കയ്യിലുള്ള കവർ മേശപ്പുറത്ത് വെച്ചത് അവൾ തുറന്നുനോക്കി വലിയൊരു കേക്ക് എൻറെ പ്രിയപ്പെട്ട പാതിക്ക് പിറന്നാളാശംസകൾ എന്ന ആ വലിയ അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവനു കാണാൻ കഴിയുന്നുണ്ട് ..

സന്തോഷം കൊണ്ടായിരിക്കാം അവൾ ഓടിവന്നു കെട്ടിപ്പിടിച്ച് അവൻറെ ചുണ്ടുകളിൽ ചുംബനം തന്നു സ്നേഹത്തോടെ ..

എൻറെ പിറന്നാൾ ആണോ ഇന്ന് ചേട്ടാ അവൾ സ്വയം തൻെറ പിറന്നാൾ മറന്നിരിക്കുന്നു ..

ജീവിതത്തിൻെറ തിരക്കിൽ അത് ഓർകാൻപോലും അവൾക്ക് സമയം ഇല്ലാതെയായി..

അച്ചുയേട്ടൻ ഓർത്ത് വെച്ചാലോ അത് മതി. സ്നേഹത്തോടെ അവളുടെ പിറന്നാൾ അവർ മൂന്നു പേരും ഒരുമിച്ച് അങ്ങ് മധുരം നുണഞ്ഞ് ആഘോഷിച്ചു.

രാത്രി ഇങ്ങു വാ ട്ടോ ഉറങ്ങാൻ ..

അങ്ങേരടെ ഒരു സർപ്രൈസ് ..?

ബാക്കി ഞാൻ അപ്പോൾ തരുന്നുണ്ട് ..

അവളുടെ കൊഞ്ചലുകൾ കുഞ്ഞു പിള്ളേരെ പോലെ തോന്നി. ..

ഉറങ്ങാനായി റൂമിലേക്ക് ചെന്നതും അവൾ അതിമനോഹരമായി പട്ടുസാരിയും മുല്ലപ്പൂവും ചൂടി നിൽക്കുന്നു അവൻെറ പിറന്നാൾ കാരി ..

അവൻ ഓടിച്ചെന്ന് അവളുടെ പുറകിൽ നിന്നും കെട്ടിപ്പിടിച്ച് പുറം കഴുത്തിൽ മധുരമൂറും ചുംബനങ്ങൾ അവൾക്കായി പങ്കുവെച്ചു ..

ചുണ്ടുകൾ പരസ്പരം വാശിയോടെ മത്സരിച്ചു തുടങ്ങി ..

അവൻറെ ശരീരത്തിലെ വിയർപ്പുതുള്ളികൾ അവളുടെ ശരീരത്തെ പ്രകമ്പനം കൊള്ളിച്ചു .

ഒരു ശരീരവും ഒരു മനസ്സും സ്നേഹത്തോടെ പങ്കുവെച്ച് ഉറക്കത്തിന് ആലസ്യത്തിലേക്ക് അവർ വഴുതി വീണു..

രചന: Hari pattambi

Leave a Reply

Your email address will not be published. Required fields are marked *