ഒരിക്കൽ തന്റെ ജീവനായിരുന്നുന്നവൾ, ഇനിയൊരിക്കലും കാണില്ല എന്നു വിചാരിച്ച മുഖം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Uma S Narayanan

സേതുവിന്റെ ഗംഗ

“സിസ്റ്ററേ,, ഏതാണ് അരുന്ധതി ദേവിയുടെ റൂം ” സേതു ഹിന്ദിയിൽ ഹോസ്പിറ്റലിലെ കോറിഡോറിൽ കണ്ട സിസ്റ്ററിനോട് ചോദിച്ചു,,

സിസ്റ്റർ സേതുവിനെ സൂക്ഷിച്ചു നോക്കി,

“സാർ, മലയാളിയാണോ, ഉം,, അതേ,, മലയാളിയാ, ഞാനും മലയാളിയാ,,കോട്ടയം പാലക്കാരിയാണ്,, മലയാളത്തിൽ പറഞ്ഞോളൂ,,

അരുന്ധതിദേവി എന്നൊരു സ്ത്രീ ഇവിടെ അഡ്മിറ്റായിട്ടുണ്ടോ,, ങേ,,അതാരാ അങ്ങനെയൊരു പേരിൽ ഇവിടെയിപ്പോൾ ആരുമില്ല,,

അല്പം മുൻപ് ഒരു മലയാളി സ്ത്രീയേ ഇവിടെ കണ്ടല്ലോ ഗർഭിണിയാണ്,,

“അത് ഗംഗയാണ് ” ങേ,,”ഗംഗയോ “?

സേതു സംശയത്തോടെ ചോദിച്ചു,

“”അതെ,,അവർ ലേബർറൂമിലാണ്, വേദന തുടങ്ങി,,ഇനി പ്രസവം കഴിഞ്ഞു റൂമിൽ കൊണ്ട് വരും,,, അപ്പോഴേ കാണാൻ പറ്റൂ,,

ഗംഗ,, താൻ മാത്രം വിളിച്ചിരുന്ന ആ പേര് മനസിന്റെ ഉള്ളിൽനിന്ന് സേതുവിനെ നോവുന്ന ആ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി,,

താനും കുടുംബവും നാടും വീടും വിട്ടോടി പോകാൻ കാരണമായ ഇന്നും പലപ്പോഴും തന്റെ ഉറക്കം കെടുത്തുന്ന ഓർമ്മകൾ,,

സേതു ഒരു നെടുവീർപ്പോടെ അടുത്ത് കണ്ട ചെയറിലേക്കിരുന്നു അവളെ കണ്ടേയിനി പോകുന്നുള്ളുവെന്ന ഉദ്ദേശത്തോടെ..,

പാടം കഴിഞ്ഞു റോഡിലേക്ക് കേറുമ്പോളാണ് പിന്നിൽ നിന്നൊരു വിളി “സേതുവേട്ടാ ഒന്ന് നിക്കണേ “”

“”പിന്നിൽ നിന്നുള്ള വിളികേട്ട് തിരിഞ്ഞു നോക്കി “”

ഒരു കൈയിൽ ഇലയിൽ പ്രസാദവും മറു കൈകൊണ്ടു ഉടുത്ത കസവുപാവാട തുമ്പു പൊക്കി പിടിച്ചു ഓടിവരുന്നു അരുന്ധതിദേവി എന്ന തന്റെ ഗംഗ.,,

“ഗംഗാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെയെന്റെ പിന്നാലെ നടക്കരുതെന്ന് “”

“”ഓഹോ,,അതിനെന്താപ്പോ ഇവിടെ ഉണ്ടായേ”

“”നിന്റെച്ഛൻ അരവിന്ദൻ നായർ കണ്ടാൽ പിന്നെ എന്റെ പൊടി പോലും ബാക്കി വച്ചേക്കില്ല “‘

“”ഏട്ടന് ഇത്രേം പേടിയുണ്ടായിരുന്നുവെങ്കിൽ പിന്നെന്തിനാ പ്രേമിക്കാൻ എന്റെ പിന്നാലെ വന്നേ “”

“”ഗംഗേ,, ഇത് നടു റോഡാണ്,, ഇവിടെ നിന്നാണോ കിന്നാരം പറയണ്ടത്,, “”

“”സേതുവേട്ടാ,, അറിയുന്നവരറിയട്ടെ,, ഞാൻ എന്റെ ഈ സേതുവേട്ടന്റെയാ “”

“”അതായിപ്പോ നന്നായെ,, കാൽ കാശിനു വകയില്ലാത്ത പുറം പണിക്കാരൻ കൃഷ്ണന്റെ മോന് നാട്ടിലെ പ്രമാണിയുടെ മകളുമായി പ്രേമം,,എന്നിപ്പോ നാട്ടുകാരെ അറിയിക്കേണ്ട..,.. എനിക്കൊരു ജോലി കിട്ടുന്നത് വരെ ക്ഷമിക്ക് ഗംഗേ ”

“”ഞാനീ പ്രസാദം തരുവാനാണേ ഓടി വന്നത്, ഇന്ന് സേതുവേട്ടന്റ പക്ക പിറന്നാളാണ്,, അത് മറന്നോ,,? എന്ന ഞാൻ പോയെക്കാം, ട്ടാ,

“”പിണങ്ങല്ലേ പെണ്ണെ,, ഇങ്ങു താ, എനിക്കിന്നൊരു ഇന്റർവ്യൂ ഉണ്ട്,, എറണാകുളത്ത്, ഡൽഹിയിലെ ഒരു കമ്പനിയിലേക്കാണ്,, ഞാൻ പോകുന്ന വഴിയാ,,ഇത് ശരിയായാൽ നിന്നേം കൊണ്ട് ഞാൻ ഇവിടം വിടും,,

അവൾ പുഞ്ചിരിച്ചു കൊണ്ടു ഇല ചീന്തിലെ ചന്ദനം വിരൽ നീട്ടി അവന്റെ നെറ്റിയിൽ തൊട്ടു,,

“”അതാ ബസ് വരുന്നു,ഞാൻ പോട്ടെ മോളെ,, വന്നിട്ട് കാണാം ട്ടാ ,,

അന്ന് ഇന്റർവ്യൂ ശരിയായി ആ ജോലി കിട്ടി എന്ന സന്തോഷത്തോടെ അവളേ അറിയിക്കാനായാണ് എറണാകുളത്തു നിന്ന് നാട്ടിലേക്ക് ബസ് കയറിയത്,

പക്ഷെ എല്ലാം തകിടം മറിഞ്ഞു.

അരവിന്ദൻനായരുടെ ശിങ്കടികളാണ് ബസ് ഇറങ്ങിയപ്പോൾ തന്നെ വരവേറ്റത് ,രാവിലെ ഗംഗയുമായുള്ള കൂടിക്കാഴ്ച ആരോ അയാളുടെ ചെവിയിൽ എത്തിച്ചിരുന്നു,, തന്റെ അച്ഛനും അമ്മയും അവരുടെ അടുത്ത് തടങ്കലിൽ ആണെന്ന നടുക്കുന്ന വാർത്ത കേട്ട് അവൻ തളർന്നു,,

ആ നാട് വിട്ടു പോകണം അല്ലങ്കിൽ അച്ഛനെയും അമ്മയെയും അവർ കൊന്നു കെട്ടി തൂക്കി ഇടുമെന്ന ഭീഷണിക്കു മുന്നിൽ അന്ന് രാത്രി ആ നാട് വിട്ട് പോന്നു അവരെയും കൊണ്ട് ഡൽഹിയിലേക്ക്, തനിക്കപ്പൊൾ അച്ഛന്റെയുമമ്മയുടെയും ജീവനായിരുന്നു വലുത്,,

കുറച്ചു നാളുകൾക്കു ശേഷമറിഞ്ഞു,, അവൾ,,തന്റെ ഗംഗ വിവാഹിതയായെന്ന്,,

ഒരുപാട് വർഷങ്ങൾക്കു ശേഷം അവളെ താൻ ഇവിടെ വച്ചു കാണുമെന്നു ഒരിക്കലും പ്രതീക്ഷിച്ചതല്ല.

ഹാർട്ട് ഓപറേഷൻ കഴിഞ്ഞു റൂമിൽ കിടക്കുന്ന സുഹൃത്തിനെ കണ്ട ശേഷം പുറത്തു ഇറങ്ങിയപ്പോളാണ് അപ്രതീക്ഷിതമായി ആ മുഖം കണ്ടത് വീണ്ടും ഒന്നുകൂടി നോക്കി,, അതെ അവൾ തന്നെ ഗംഗ,, കാരാത്ത് തറവാട്ടിലെ പ്രതാപശാലിയും നാട്ടിലെ ജന്മിയും കുരുട്ട് ബുദ്ധിയിൽ ആരെക്കാളും മുൻപിലുള്ളയാളുമായ അരവിന്ദൻ നായരുടെ മകൾ ,

അരുന്ധതിയെന്ന തന്റെ ഗംഗ,,

ഒരിക്കൽ തന്റെ ജീവനായിരുന്നുന്നവൾ, ഇനിയൊരിക്കലും കാണില്ല എന്നു വിചാരിച്ച മുഖം…

അവളെങ്ങനെയെത്തി,,ഈ ഡൽഹി നഗരത്തിൽ,,

അവൾക്കൊരു മകളുണ്ടായെന്നും ഒരിക്കൽ ആരോ പറഞ്ഞറിഞ്ഞിരുന്നു,,

ഉത്തരം കിട്ടാത്ത കുറേയേറെ ചിന്തകളുമായി അയാളിരുന്നു,,

“സർ അവർ റൂമിൽ എത്തി “”

നഴ്സിന്റെ വിളി കേട്ടാണ് സേതു ചിന്തയിൽ നിന്ന് ഉണർന്നത്..,,

വാച്ചിൽ നോക്കി സമയം നാലു മണിക്കൂർ കഴിഞ്ഞിരിക്കുന്നു,,

താനിവിടെ ഇത്ര നേരം ഓർമ്മകളിൽ ഇരിക്കുകയായിരുന്നോ.

ഗംഗയുടെ റൂമിന് പുറത്തു ശങ്കയോടെ നിന്നു,, അകത്തേയ്ക്ക് കേറണോ??

പതിയെ ആ റൂമിന്റെ ചാരിയിട്ട വാതിലിൽ മുട്ടി

അകത്തു നിന്നും ഗംഗയുടെ കൂടെ കണ്ട ആ വെളുത്ത പെൺകുട്ടി വാതിൽ തുറന്നു,,

ഗംഗയുടെ അതെ ഛായ,,അവളുടെ മകളായിരിക്കും ,,

“”ഗംഗ,,, “അതെ അമ്മ അകത്തുണ്ട്,, നിങ്ങളാരാണ്,”അവൾ തെല്ലൊരു സംശയത്തോടെ നോക്കി,,

ഗംഗയുടെ ഒരു നാട്ടുകാരനാണ്,,

“”വരൂ, അകത്തേയ്ക്ക് വരൂ,, അവൾ പുഞ്ചിരിയോടെ ക്ഷണിച്ചു,,

ബെഡിൽ കുഞ്ഞിന്റെ അരികിൽ ക്ഷീണത്തോടെ കണ്ണടച്ച് കിടക്കുകയായിരുന്ന ഗംഗ മകളുടെ വിളി കേട്ടു പതിയെ കണ്ണു തുറന്നു നോക്കി,, ഗംഗേ,,

ഒരു നിമിഷം,,അരുദ്ധതി ആ വിളി കേട്ടൊന്നു ഞെട്ടിയോ?? വർഷങ്ങൾക്കു ശേഷം ഇതാ മുന്നിൽ തന്റെ സേതുവേട്ടൻ,, “സേതുവേട്ടാ ” ഒരേങ്ങലോടെ ഗംഗ വിളിച്ചു,, “”നീയെന്താ ഈ നഗരത്തിൽ,,,

“”അതൊരു കഥയാണ് സേതുവേട്ട ”

“”എന്റെച്ഛൻ അന്ന് സേതുവേട്ടനെ നാട് കടത്തിയത് ഞാൻ പിന്നീടറിഞ്ഞു,,

ഒരു മാസം കഴിഞ്ഞയുടൻ കടുത്ത എതിർപ്പ് വക വയ്ക്കാതെ എന്റെ വിവാഹം നിർബന്ധിച്ചു നടത്തി,,

ദുബായിലായിരുന്നു അദ്ദേഹം.., ഒരു മോളുണ്ടായി അവളുടെ ഒന്നാം പിറന്നാളിന് ഗുരുവായൂർ പോയി തിരിച്ചു വരുമ്പോൾ ആക്സിഡന്റിൽ അദ്ദേഹം മരിച്ചു,,

അച്ഛന് ഗുരുതരമായി പരിക്കുപറ്റി,, അരക്ക് താഴെ തളർന്നു വർഷങ്ങളോളം നരകിച്ചു കിടന്നു മരിച്ചു… ഇന്നിപ്പോൾ എന്റെ മകൾക്ക് കുട്ടികൾ ഉണ്ടാവില്ല ഒരു കുഞ്ഞിനെ സ്വപ്നം കണ്ട് നടന്ന അവൾക് ഒരമ്മയാകാൻ കഴിയില്ല അവളുടെ ഗർഭപാത്രത്തിൽ എൻഡോമെട്രിയം സിസ്റ്റ് വന്ന് നീക്കം ചെയ്തു ഏക മാര്‍ഗം വാടക ഗര്‍ഭധാരണം മാത്രമായിരുന്നു.”

അങ്ങനെയാണ് വാടക ഗര്‍ഭധാരണത്തെക്കുറിച്ച്‌ ഇരുവരും ചിന്തിച്ചത്. എന്നാല്‍ അതിന് പറ്റുന്ന ഒരു സ്ത്രീയെ കണ്ടെത്താന്‍ അവര്‍ക്ക് കിട്ടിയില്ല പിന്നെയാണ് ഞാൻ തന്നെ ഇതിനു വേണ്ടി മുന്നോട്ടിറങ്ങിയത്..എന്റെ മകൾക്ക് വേണ്ടി ഒരിക്കൽ കൂടെ ഞാൻ ഈ കുഞ്ഞിനെ പ്രസവിച്ചത് എന്റെ മകളുടെ കുഞ്ഞാണിത് നാട്ടിൽ ആരുമറിയാതെയിരിക്കാനാണു ഈ ഡൽഹി നഗരത്തിൽ വന്നത്.. ഇത് എന്റെ മോളാണ് സേതുലക്ഷ്മി എന്ന ലച്ചു സേതുവേട്ടന്റ പേരാണ് അവൾക്കിട്ടത് ” അടുത്തിരുന്ന പെൺകുട്ടിയെ ചൂണ്ടികാട്ടി ഗംഗ പറഞ്ഞു

“”അങ്കിൾ എല്ലാം അമ്മ പറഞ്ഞിട്ടുണ്ട് എനിക്കെല്ലാം അറിയാം “” “” സേതോട്ടന്റെ കുടുംബം കുട്ടികൾ അച്ഛൻ അമ്മ? “”

“”ഇല്ല വിവാഹം കഴിച്ചില്ല അച്ഛൻ മരിച്ചു അമ്മ ഉണ്ട് കൂടെ ”

“”ഞാൻ ഈ ഹോസ്പിറ്റലൽ വിട്ടാൽ ഞാൻ ഹരിദ്വാറിലേക്ക്‌ തിരിക്കും ഈ കുഞ്ഞിനെ ഇവൾക്ക് കൊടുത്തിട്ട് അവൾക്കിവിടെ ആണ് ഇപ്പോൾ ജോലി അവളുടെ ഭർത്താവ് വിദേശത്താണ് അവളവിടെക്ക് പോകും കുഞ്ഞിനേയും കൊണ്ടു “” അത് കേട്ടു സേതു ഒരു നിമിഷം എന്ത് പറയണം അറിയാതെ ഇരുന്നു

“”ഗംഗ ഞാനൊരു കാര്യം പറയട്ടെ നിനക്കു വിരോധമില്ലങ്കിൽ എന്റെ കൂടെ വരാം ഇന്നും എന്റെ മനസിൽ നീ മാത്രമാണ് “”

“”വേണ്ട സേതുവേട്ടാ ആ അധ്യായം അടഞ്ഞു പോയതാണ് ഇനി അതു തുറക്കണ്ട ഇനിയെന്റെ ജീവിതം ഹരിദ്വാറിൽ ആണ് “” ലച്ചു അമ്മയുടെ കൈയിൽ പിടിച്ചു

“”അമ്മേ അമ്മ ഒന്നും പറയരുത് എന്റെ എന്റെ അച്ഛനെക്കാൾ കൂടുതൽ അമ്മ അങ്കിളിനെ ആണ് സ്‌നേഹിച്ചത് അറിയാം എനിക്കായ് ജീവിച്ചു ഈ നിമിഷം വരെ അമ്മ എന്ന വാക്കിനുമപ്പുറം വലിയൊരു ത്യാഗം തന്നെയാണ് അമ്മ ചെയ്ത് ഇനിയെന്റെ അമ്മ അമ്മക്കായി ജീവിക്കണം. അമ്മ ഇനി അങ്കിളിന്റെ കൂടെ തന്നെ ജീവിക്കണം എനിക്കു അമ്മ ചെയ്‌ത ത്യാഗത്തിന് അമ്മക്കായ്‌ എനിക്കു നല്കാവുന്ന ഏറ്റവും വലിയ ദക്ഷിണ “”

“”അരുത് മോളെ വേണ്ട അമ്മയുടെ ജിവിതം ഇനി ഹരിദ്വാറിൽ ആണ് എന്റെ മോൾ സന്തോഷമായിരിക്കണം “”

“”ഇല്ല ഗംഗ നിന്നെ ഇനി ഞാൻ എവിടേക്കും വിടില്ല ഈ ജീവിതത്തിന്റെ മധ്യാഹ്നത്തിൽ ഇനി നീ കൂടെ ഉണ്ടാകും അതെന്റെ തീരുമാനം ആണ് “” അതും പറഞ്ഞു സേതു അവിടെ നിന്നും ഇറങ്ങി..

ആറു മാസത്തിനു ശേഷം ലച്ചു കുഞ്ഞിനെയും കൊണ്ട് ഗൾഫിലേക്ക് മടങ്ങുമ്പോൾ യാത്രയാക്കാൻ സുമംഗലിയായ ഗംഗയേ ചേർത്തു പിടിച്ചു സേതുവും ഉണ്ടായിരുന്നു എയർപോർട്ടിൽ

ആ നഷ്ടപ്രണയം ജീവിതമധ്യാഹ്നത്തിൽ അവിടെ സഫലമാകുകയായിരുന്നു…

രചന: Uma S Narayanan

Leave a Reply

Your email address will not be published. Required fields are marked *