സ്നേഹമർമ്മരം…ഭാഗം 48

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം 48

ലെച്ചുവിന്റെ പുറകേ തന്നെ പങ്കു പമ്മിപമ്മി താഴേക്ക് വന്നു……

അമ്മാവനും അമ്മായിയും ചായ കുടിക്കുന്ന തിരക്കിലാണ്……രവിയും രേണുകയും അടുത്തിരിപ്പുണ്ട്…..ഇതുവരെ അമ്മാവന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല…..അതാണ് പ്രശ്നം😔

ലെച്ചു അവർക്ക് കഴിക്കാനുള്ളതൊക്കെ അടുത്ത് കൊണ്ട് വച്ചിട്ട് അമ്മാവന്റെ അടുക്കലേക്ക് ചേർന്നിരുന്നു….

‘ഇത്തിരി വിനയവും ബഹുമാനവും കൊടുത്ത് കൈയ്യിലെടുക്കാം……..

അമ്മാവനെ കുപ്പിയിലാക്കി എങ്ങനെയെങ്കിലും ഇവിടെ നിർത്തണം…..’

പങ്കു പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല….ഓടിപ്പോയി അമ്മാവന്റെ കാലിൽ വീണു……

“അമ്മാവാ……എന്നെ അനുഗ്രഹിക്കണം……..🙏🙏”

ആദ്യമൊന്ന് ഞെട്ടിയെങ്കിലും അമ്മാവൻ പെട്ടെന്ന് തന്നെ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു….

“എന്താ മോനെ…….എന്തായിത്…..എഴുന്നേൽക്ക്…..”

രവി മുഖം കൂർപ്പിച്ചു സംശയത്തിൽ നോക്കുന്നുണ്ട്…….

ഇവനെന്ത് പറ്റി………എന്തെങ്കിലും നമ്പറാണോ……

മരുമകന്റെ സ്നേഹത്തിനും ബഹുമാനത്തിനും മുന്നിൽ അമ്മാവന്റെ കണ്ണ് നിറഞ്ഞു…… അമ്മായിയും അന്തം വിട്ട് നിൽക്കയാണ്……..

ലെച്ചുവിന് എന്തോ അപകടം മണത്തു……രേണുക മകന്റെ വിനയത്തിന് മുന്നിൽ അഭിമാനത്തോടെ നിൽക്കയാണ്…..

ഇത്രയും നാള് ലെച്ചുവിന്റെ അച്ഛനും അമ്മയും വന്നാൽ തിരിഞ്ഞു നോക്കാതെ പോകുന്നവനാണ്…….നേരെ നോക്കി ഒന്ന് ചിരിച്ചിട്ട് കൂടിയില്ല…….

“അയ്യോ…….മോന്റെ നെറ്റിയിലെന്ത് പറ്റി……”

ആകുലതയോടെയാണ് അമ്മാവൻ ചോദിച്ചത്…….

“ചെറുതായി ഒന്ന് വീണ് അമ്മാവാ……നെറ്റി പൊട്ടിയിട്ടുണ്ട്……തലവേദന കാരണം ഉറങ്ങാൻ പറ്റണില്ല😭………”

കുറച്ചു ശോകം മുഖത്ത് വരുത്തി മാക്സിമം വിനയത്തോടെയാണ് അവൻ പറഞ്ഞത്…..

“ഹോസ്പിറ്റലിൽ പോയില്ലേ മോനെ……. നല്ല മുറിവുണ്ടോ……”

അമ്മായിക്കും സങ്കടം തോന്നി…….

“ഇവന് കുഴപ്പമൊന്നുമില്ല രാജേന്ദ്രാ……വെറുതെ പറയുന്നതാ……😏…”

രവിയുടെ പുച്ഛം കണ്ട് പങ്കു മുഖം കൂർപ്പിച്ചു അയാളെ നോക്കി😬…..

“അല്ല അമ്മാവാ…..എനിക്ക് നല്ല കുഴപ്പമുണ്ട്……

തലയൊക്കെ വല്ലാത്ത കറക്കം…….ഇപ്പോൾ തന്നെ അമ്മാവനെ പല ഡിസൈനിലും എനിക്ക് കാണാൻ പറ്റുന്നുണ്ട്….അത്രയ്ക്ക് പ്രശ്നമാണ്🤕….”

പങ്കുവിന്റെ വയ്യായ്ക കണ്ട് അമ്മാവനും അമ്മായിയും വിഷമിച്ചു പോയി……

ബാക്കിയുള്ളവർ അന്തംവിട്ടിരിക്കയാണ്…..ഉച്ച വരെ വീട് മറിച്ച് വച്ച ചെക്കനാണ്…….

വിരട്ടിയാണ് മുറിയിലേക്ക് പറഞ്ഞു വിട്ടത്……

“മോൻ പോയി റെസ്റ്റ് എടുത്തോ……….അധികം ശരീരമനക്കണ്ട…….”

അമ്മാവൻ വിഷമത്തോടെ പങ്കുവിനെ ആശ്വസിപ്പിച്ചു……പങ്കുവിന് വേണ്ടതും അതായിരുന്നു……..

“മ്………അമ്മാവൻ ഇനി നാളെ പോയാൽ മതി……എനിക്ക് അമ്മാവനോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്……

എന്ത് ചെയ്യാനാ …..തല നേരെ നിൽക്കുന്നില്ല….😭”

മരുമകന്റെ ആത്മാർത്ഥതയിൽ അമ്മാവൻ വീണു…..

“ഞാൻ നാളെയേ പോകുന്നുള്ളൂ……മോൻ പോയി റെസ്റ്റ് എടുത്തോ….

ടീ ലെച്ചൂ…….മോനെ മുറിയിലേക്ക് കൊണ്ട് പോ……”

നിസാരഭാവത്തിൽ ഇതൊക്കെ നോക്കി നിൽക്കുന്ന ലെച്ചുവിനെ കണ്ട് അമ്മാവന് ദേഷ്യം തോന്നി…..

ഭർത്താവ് വയ്യാതിരിക്കുമ്പോൾ വെറുതെ നോക്കി നിൽക്കുന്നു…..🤐…

ലെച്ചു പെട്ടെന്ന് വന്ന് പങ്കുവിന്റെ കൈയിൽ പിടിച്ചു……

രവി എല്ലാം മനസ്സിലായെന്ന ഭാവത്തിൽ തലയാട്ടുന്നുണ്ട്……അതുകൊണ്ട് പങ്കു പിന്നെ രവിയുടെ മുഖത്ത് നോക്കാൻ നിന്നില്ല…..

എന്തെങ്കിലും പാര പണിതാലോ……

രേണുകയ്ക്കും കാര്യങ്ങളുടെ ഏകദേശ രൂപം പിടികിട്ടിയിരുന്നു……

ലെച്ചുവിന്റെ തോളിലൂടെ കൈ വട്ടം പിടിച്ച് പങ്കു പതിയെ മുറിയിലേക്ക് നടന്നു …………..

“ലെച്ചൂ…..മോളെ കൊണ്ട് പറ്റില്ല……അച്ഛൻ അവനെ മുറിയിലാക്കാം……”

രവി പങ്കുവിന്റെ പ്ലാനിൽ ഇടംകോലിട്ടതും….. പങ്കു തിരിഞ്ഞ് രവിയെ അമർഷത്തോടെ ഒന്നിരുത്തി നോക്കി..😤…

കുട്ടൂസൻ പണി തുടങ്ങി……….

ലെച്ചുവും നിരാശയോടെ പങ്കുവിന്റെ മുഖത്തേക്ക് നോക്കി……രവിയെ ധിക്കരിക്കാൻ അവൾക്ക് കഴിയില്ലല്ലോ……

രവി പങ്കുവിനെ പതിയെ പിടിച്ച് മുറിയിലേക്ക് കൊണ്ട് പോയി….

“അച്ഛാ…..ഒരു മാതിരി മറ്റേ പരിപാടി കാണിക്കരുത്……..😤..”

മുറിയിലെത്തിയതും പങ്കു ദേഷ്യത്തിൽ രവിയുടെ കൈകൾ തട്ടി മാറ്റി കട്ടിലിൽ ഇരുന്നു…..

“അപ്പോൾ നീ കാണിച്ചതോ……..ഉച്ച വരെ ഇവിടെ കിടന്ന് മറിഞ്ഞവനല്ലേ നീ….

പെട്ടെന്ന് നിനക്ക് എവിടുന്നാ തലകറക്കം വന്നത്…..😬..”

“അത്……….തലകറക്കം വരാൻ അധികം സമയമൊന്നും വേണ്ടല്ലോ🙃……..”

“എന്നിട്ട്……കറങ്ങിക്കറങ്ങി എവിടെ വരെ എത്തി നിന്റെ തല…🤓…”

“ഉഗാണ്ടയിൽ😤………ഒന്നിറങ്ങിപ്പോ മിസ്റ്റർ കുട്ടൂസൻ……..എനിക്ക് കുറച്ചു റസ്റ്റ് വേണം…..”

പങ്കു പരിഭവത്തിൽ കട്ടിലിൽ കയറി നിവർന്നു കിടന്നു…….രവി നോക്കുന്നത് കണ്ട് ഒന്നു പുച്ഛിച്ച് കൊണ്ട് തിരിഞ്ഞു……..

രവിയ്ക്ക് അത് കണ്ട് ചിരി വന്നെങ്കിലും അതടക്കി അയാൾ ഗൗരവത്തിൽ നിന്നു….

“ഞാൻ അമ്മാവന്റെ അടുത്ത് ചെല്ലട്ടെ…… ലെച്ചുവിനെ ഒരാഴ്ച വീട്ടിൽ കൊണ്ട് പോകണമെന്ന് പറഞ്ഞിരുന്നു…….

കുറച്ചു ദിവസം മോള് സമാധാനത്തോടെ ജീവിക്കട്ടെ…”

രവി പറഞ്ഞത് കേട്ട് പങ്കു ഞെട്ടലോടെ ചാടിയെഴുന്നേറ്റു……

“അതൊന്നും പറ്റില്ല……എനിക്ക് വയ്യാതെ ഇരിക്കുവല്ലേ…….അവള് പോയാൽ എന്റെ കാര്യങ്ങൾ ആര് നോക്കും…☹️…”

പങ്കുവൊന്ന് എറിഞ്ഞു നോക്കി…..

“ലെച്ചു വരുന്നതിന് മുൻപ് നിന്റെ കാര്യങ്ങൾ ആരാ നോക്കിയിരുന്നത്…..അതുപോലെ തന്നെ നടക്കും…..”

“അച്ഛാ😬……..”

പങ്കുവിന് ക്ഷമ കെട്ടു……

“നീ പേടിക്കണ്ടെടാ….

അമ്മാവനെയും അമ്മായിയെയും ലെച്ചുവിനെയും പറഞ്ഞ് വിട്ടിട്ട് ഞാൻ വന്ന് നിന്നെ നോക്കിക്കോളാം…..”

പങ്കു നിസ്സഹായതയോടെ ദയനീയമായി രവിയെ നോക്കി….രവി അത് കാണാത്തത് പോലെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി….

കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവനും അമ്മായിയും വന്ന് പോകുവാണെന്ന് പറഞ്ഞു… പശുവിന് തീറ്റ കൊടുക്കണം പോലും…..മോനെയും കൊണ്ട് അങ്ങോട്ടേക്ക് ചെല്ലാമെന്ന് കുട്ടൂസൻ വാക്ക് കൊടുത്തത്രെ…

പങ്കുവിന് വല്ലാത്ത നിരാശ തോന്നി…….ചെയ്ത് പോയ തെറ്റുകളൊക്കെയും ഇത്രയും വലിയ തിരിച്ചടിയായി എത്തിയപ്പോൾ പങ്കുവിന് കുറ്റബോധം കൊണ്ട് വീർപ്പുമുട്ടി…….

ലെച്ചു യാത്ര പറയാൻ പോലും തന്റെ മുന്നിലേക്ക് വരാത്തതിൽ അവന് വേദന തോന്നി…….

അവൾക്ക് ഒന്നു പറഞ്ഞിട്ട് പോകാമായിരുന്നു…

രാത്രി കുട്ടൂസൻ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും പങ്കു വാശി കാണിച്ചു…………കഴിക്കാൻ പോയില്ല……

ലെച്ചുവിനെ കാണാതെ അവൻ വീർപ്പുമുട്ടി…….

“പങ്കൂ……….”

കമിഴ്ന്നു കിടന്നിരുന്ന പങ്കു രവിയുടെ ശബ്ദം കേട്ട് മെല്ലെ തലയുയർത്തി നോക്കി……..

“നീ പിണങ്ങിയോ…😊…”

“ഓ…😏…എനിക്ക് പിണക്കമൊന്നുമില്ല……. അച്ഛനെയോർത്ത് മാത്രമാണ് എനിക്കിപ്പോൾ സങ്കടം…☹️…”

രവി സംശയത്തിൽ പുരികം ചുളിച്ചു കൊണ്ട് മുഖം കൂർപ്പിച്ച് അവനെ നോക്കി…..

“എന്നെയോർത്ത് നിനക്കെന്ത് സങ്കടം..🤔…”

“അത് പിന്നേ😒………..കൊച്ചുമക്കളെ കാണാതെ മരിക്കേണ്ടി വരുമല്ലോ കുട്ടൂസന്.🤓….

അതോർക്കുമ്പോൾ സങ്കടം സഹിക്കാൻ വയ്യ….😭”

രവി അന്തംവിട്ടിരിക്കയാണ്…..മകന്റെ ദീർഘവീക്ഷണത്തിൽ അയാൾ കൃതാർത്ഥനായി…….

“മ്…….നീയിനി ശോകമടിച്ചിരിക്കണ്ട……എഴുന്നേറ്റു വാ…..”

രവി അലിവോടെ വിളിച്ചത് കേട്ട് പങ്കു ഒരു നിമിഷം ആലോചിച്ചിരുന്നു…..എഴുന്നേറ്റ് രവിയുടെ കൂടെ മുറിയിൽ നിന്നിറങ്ങി….

രവി അവനെയും കൊണ്ട് നേരെ പൂജാമുറിയിലാണ് പോയത്…….പങ്കു സംശയത്തിൽ രവിയുടെ പുറകേ പൗജാമുറിയിലേക്ക് കയറി…..

അവിടെ മെറൂൺ ബോർഡറിൽ മഞ്ഞപ്പട്ട് പാവാടയുടുത്ത് സുന്ദരിയായി നിൽക്കുന്ന ലെച്ചുവിനെ കണ്ട് പങ്കുവിന്റെ കണ്ണുകൾ വിടർന്നു……..

രേണുകയും നിമ്മിയും പൂജാമുറിയുടെ സൈഡിലായി നിൽക്കുന്നുണ്ട്…..

പങ്കു ഒന്നും മനസ്സിലാകാതെ രവിയുടെ മുഖത്തേക്ക് നോക്കി…….. ലെച്ചുവിന്റെ മുഖം നാണം കൊണ്ട് ചുവന്നിട്ടുണ്ട്…….എങ്കിലും അവൾ അതീവ സന്തോഷത്തിലാണ്……

“പങ്കൂ………..ജാനിയെന്ന പ്രണയത്തെ നിനക്ക് അതിജീവിക്കാൻ ഞാൻ കണ്ട വഴിയാണ് ലക്ഷ്മി…….

പക്ഷെ……..ഓരോ ദിവസവും നീയവളെ വേദനിപ്പിച്ച് എന്റെ പ്രതീക്ഷകളൊക്കെ തകർത്തു….

ഞാൻ വളർത്തിയ എന്റെ മകൻ ഒരു സ്ത്രീയെ അപമാനിച്ചപ്പോൾ അവിടെ പരാജയപ്പെട്ടത് ഞാനെന്ന അച്ഛനാണ്……

എങ്കിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു…നിന്റെ മനസ്സിന്റെ നന്മ എന്നെങ്കിലും പുറത്ത് വരുമെന്ന്……

ലെച്ചു ഒരു പാവമാണ്…….അതിപ്പോൾ മറ്റാരെക്കാളും നിനക്കറിയാം……..ഇത്രയും നീ വേദനിപ്പിച്ചിട്ടും അവള് നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്…..

ഭാര്യയെന്നാൽ അടിമയല്ല….പരസ്പരം സ്നേഹവും സന്തോഷവും ദുംഖവും ഒരുപോലെ പങ്കിട്ടെടുക്കുന്ന ഒരു കൂട്ടുകാരി കൂടെയാണ്……..

പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയാണെന്ന് തെളിയിച്ച ഈ മഹാദേവനെ തൊട്ട് നീയെനിക്ക് സത്യം ചെയ്തു തരണം…..

ഈ ജന്മം ലെച്ചുവിന്റെ സ്ഥാനത്ത് മറ്റാരും ഉണ്ടാവില്ലെന്ന്……ജീവിതാവസാനം വരെ ലെച്ചുവിനെ പൊന്നു പോലെ നോക്കുമെന്ന്……”

രവിയുടെ വാക്കുകൾ പങ്കുവിന്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചപ്പോൾ അവന്റെ മിഴികൾ നിറഞ്ഞൊഴുകി……

കുറ്റബോധത്താൽ അവന്റെ ശിരസ്സ് താണിരുന്നു……

ലെച്ചു നന്ദിയോടെ രവിയെ നോക്കി…അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി……

കുനിഞ്ഞിരുന്ന ശിരസ്സുയർത്തി പങ്കു ലെച്ചുവിനെ വേദനയോടെ നോക്കി……..തിരിഞ്ഞ് തന്റെ മുന്നിലിരിക്കുന്ന പരമശിവന്റെ ഫോട്ടോയിലേക്കും …..

ചേർന്നിരിക്കുന്ന പരമശിവനെയും പാർവ്വതിയെയും കണ്ട് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൻ പുഞ്ചിരിച്ചു…..

രേണുകയും പങ്കു കരയുന്നത് കണ്ട് കരയുകയായിരുന്നു…..നിമ്മി മാത്രം ദേഷ്യം കൊണ്ട് വീർത്ത മുഖവുമായി ലെച്ചുവിനെ തുറിച്ചു നോക്കി നിൽക്കയാണ്….

പങ്കു പരമശിവന്റെ ഫോട്ടോയിലേക്ക് കൈ വച്ചു……..

“ഈ ശ്രീരാഗ് സത്യം ചെയ്യുവാണ്……… ഈ ജന്മം മാത്രമല്ല…വരുന്ന ജന്മകളിലും ലക്ഷ്മി മാത്രമായിരിക്കും എന്റെ ജീവന്റെ പാതി……

പ്രാണനെ പോലെ സ്നേഹിക്കും ഞാനവളെ……

കൂട്ടുകാരിയെ പോലെ ചേർത്ത് പിടിക്കും……

എന്റെ മനസ്സിനും ശരീരത്തിനും ലെച്ചു മാത്രമേ അവകാശിയായി ഉണ്ടാകൂ………… എന്റെ ജീവന്റെ പാതി ലക്ഷ്മി ശ്രീരാഗ്….”

ഒരു പൊട്ടിക്കരച്ചിൽ കേട്ടാണ് പങ്കു തിരിഞ്ഞു നോക്കിയത്……പങ്കുവിന്റെ വാക്കുകൾ തീർത്ത സന്തോഷത്തിൽ വിങ്ങിപ്പൊട്ടി കരയുന്ന ലെച്ചുവിനെ കണ്ട് പങ്കുവും കരഞ്ഞു……അത്രയും പരസ്പരം അവർ സ്നേഹിച്ച് തുടങ്ങിയിരുന്നു……

രവി സന്തോഷത്തോടെ നിറഞ്ഞ കണ്ണുകൾ തുടച്ച് ലെച്ചുവിന്റെ കൈ പിടിച്ച് പങ്കുവിന്റെ വലത് കൈയിലേക്ക് വച്ചു കൊടുത്തു…..

രണ്ടുപേരും രവിയുടെയും രേണുകയുടെയും കാൽക്കൽ വീണ് അനുഗ്രഹം വാങ്ങി…..

പങ്കു ലെച്ചുവിനെ അവകാശത്തോടെ ചേർത്ത് പിടിച്ചു…….

എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു…….ഭക്ഷണം കഴിക്കുമ്പോഴും പങ്കുവിന്റെ കൈയിൽ ലെച്ചുവിന്റെ കൈകൾ ചേർന്നിരുന്നു…..

ഫുഡ് കഴിച്ചു കഴിഞ്ഞ് പങ്കു മുറിയിലേക്ക് പോകാൻ തുടങ്ങിയതും രവി അവനെ പിടിച്ച് ഹാളിലേക്ക് കൊണ്ട് പോയി…..

“നിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് പറയുന്നതാണ്………കൂടുതൽ ആക്രാന്തമൊന്നും കാണിക്കരുത്……..അതിന്റെ ജീവനെങ്കിലും ബാക്കി വച്ചേക്കണം…🙏….”

“അതൊന്നും പറയാൻ പറ്റില്ല😁😍……….

ഇത്രയും കാത്തിരുന്നതല്ലേ…..കുറച്ചു ആക്രാന്തം കാണും😜…..”

രവിയെ നോക്കി ഒറ്റക്കണ്ണിറുക്കി ഒരു പ്രത്യേക ഭാവത്തിൽ പറഞ്ഞു കൊണ്ട് പങ്കു മുറിയിലേക്ക് പോയി…..രവി അവൻ പറഞ്ഞത് കേട്ട് അന്തം വിട്ട് നിന്നു…..

രേണുക പുഞ്ചിരിയോടെ ഒരു ഗ്ലാസ് പാൽ ലെച്ചുവിന്റെ കൈയിലേക്ക് കൊടുത്തു…..

“മോള്….എപ്പോഴും സന്തോഷമായിരിക്കണം….കേട്ടോ…..”

രേണുക വാത്സല്യത്തോടെ പറഞ്ഞത് കേട്ട്… ഉയർന്നു വന്ന പരിഭ്രമം മറച്ച് ലെച്ചുവൊന്ന് പുഞ്ചിരിച്ചു…….വിറയ്ക്കുന്ന കാലടികളോടെ അവൾ അടുക്കളയിൽ നിന്നിറങ്ങി….

അടുക്കളയിൽ നിന്നിറങ്ങിയതും ലെച്ചുവിന് കുറുകെ വന്നു നിന്ന നിമ്മിയെ കണ്ട് അവൾ ചോദ്യഭാവത്തിൽ നോക്കി…..

“,നീ ജയിച്ചൂന്ന് കരുതണ്ട😡……….

ജീവിതം ആഘോഷിച്ചോ….നിനക്ക് നല്ലൊരു പണിയുമായി ഞാൻ പുറകേ ഉണ്ടാകും😡……”

കൈചൂണ്ടി ഒരു താക്കീതോടെ നിമ്മി പറയുമ്പോഴും ലെച്ചുവിന്റെ മുഖത്തെ പുഞ്ചിരി മായാത്തത് നിമ്മിയെ അദ്ഭുതപ്പെടുത്തി….

പാൽഗ്ലാസ് ഒരു കൈയിലേക്ക് മാറ്റിപ്പിടിച്ച്….. നിമ്മി ചൂണ്ടിയ വിരലിനെ ലെച്ചു പിടിച്ചൊടിച്ചു……

“എന്റെ കൂടെ എന്റെ ഭർത്താവും അച്ഛനും അമ്മയും എല്ലാവരും ഉണ്ട്…..

നീയിനി ഏത് പണി കൊണ്ട് വന്നാലും എന്നെയും ശ്രീയേട്ടനെയും പിരിക്കാൻ ഈ ജന്മം നിനക്കാവില്ല……

മുന്നീന്ന് മാറെടീ……”

നിമ്മിയെ മുന്നിൽ നിന്ന് തട്ടിമാറ്റി ഒരു വിജയച്ചിരിയോടെ നടന്നു പോകുന്ന ലെച്ചുവിനെ കണ്ട് നിമ്മി ഞെട്ടിയിരുന്നു…..ആദ്യമായാണ്‌ ലെച്ചു പ്രതികരിക്കുന്നത് അവള് കാണുന്നത്……

“അത് കലക്കി……”

പുറകിൽ നിന്ന് രവിയുടെ ശബ്ദം കേട്ട് നിമ്മി ഞെട്ടിത്തിരിഞ്ഞു നോക്കി…..കളിയാക്കി ചിരിക്കുന്ന രവിയെ ഒന്നമർത്തി നോക്കി അവൾ ചാടിത്തുള്ളി മുറിയിലേക്ക് പോയി……

പങ്കു കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കയാണ്…….

“എത്ര നേരമായി…..ഈ പെണ്ണ്…..

സത്യപ്രതിജ്ഞ കഴിഞ്ഞപ്പോഴേ മനുഷ്യൻ കാത്തിരിക്കുന്നതാ…..ഇവൾക്ക് ഒന്നു വന്നൂടെ…..”

പങ്കു പറഞ്ഞു തിരിഞ്ഞതും പാൽ ഗ്ലാസുമായി മുന്നിൽ ലെച്ചു…..

ലെച്ചു സാരിയുടുത്തിരിക്കുന്നത് കണ്ട് പങ്കുവിന്റെ മുഖം മങ്ങി….

“നീയെന്താ സാരിയിൽ…☹️….”

ലെച്ചു പകപ്പോടെ അവനെ നോക്കി….അവൾക്കൊന്നും മനസ്സിലായില്ല……

“അമ്മ……അമ്മ…ഉടു…ഉടുപ്പിച്ചതാ….”

അവളുടെ പരിഭ്രമം കണ്ട് പങ്കുവിന് ചിരി വന്നു….. അവൻ ചിരിക്കുന്നത് കണ്ട് ലെച്ചു അവനെ മുഖം കൂർപ്പിച്ച് നോക്കി….

“ഞാൻ മുൻപ് നിന്റെ കട്ടിലിൽ ഒരു പട്ട്പാവാടയും കുപ്പിവളയും വാങ്ങി വച്ചിരുന്നു…..

അന്ന് നീയത് ഉടുക്കാതെ വന്നപ്പോൾ എനിക്ക് ഒരുപാട് വിഷമമായിരുന്നു……..

ഇന്ന് നീ അതുടുത്താൻ മതി……പെട്ടെന്ന് പോയി ഇട്ടിട്ട് വാ…..”

അപ്പോളാണ് ലെച്ചുവും അതോർത്തത്….നിമ്മി അന്ന് പട്ട് പാവാട ജാനിയ്ക്ക് വാങ്ങിയതാണെന്ന് പറഞ്ഞപ്പോൾ കുശുമ്പ് കൊണ്ട് അത് താൻ മാറ്റി വച്ചിരുന്നു…

അപ്പോൾ നിമ്മി അന്ന് കള്ളം പറഞ്ഞതാണ്…… അത് ശ്രീയേട്ടൻ വാങ്ങിയതാണ്…..

“നീ എന്താലോചിച്ച് നിൽക്കയാ ചക്കരേ……പെട്ടെന്ന്😍…..”

പങ്കുവിന്റെ വശ്യമായ നോട്ടത്തിൽ ലെച്ചു പതറി….അവൾ പെട്ടെന്ന് തന്നെ അവളുടെ മുറിയിലേക്ക് പോയി…..

പിന്നെയും കാത്തിരിപ്പിന്റെ നിമിഷങ്ങൾ…….

ഇത്തിരി സമയം കഴിഞ്ഞപ്പോൾ ലെച്ചു മടങ്ങി വന്നു…….

പിങ്ക് കളർ പട്ട്പാവാടയിൽ അവൾ അതീവ സുന്ദരിയായിരുന്നു……കൈയിൽ പിങ്ക് കളർ കുപ്പിവളകളും…..

നെറ്റിയിൽ കുഞ്ഞുപൊട്ടും ചന്ദനക്കുറിയും…… തലമുടി വിടർത്തിയിട്ട് മുല്ലപ്പൂ ചുറ്റിയിട്ടുണ്ട്…….

കഴുത്തിൽ താലിമാല മാത്രം……

ലെച്ചുവിനെ അങ്ങനെ തന്നെ നോക്കി നിന്നുപോയി പങ്കു…..

അവൻ ധൃതിയിൽ അവളുടെ അരികിലേക്ക് നടന്നു ചെന്നു……..

ലെച്ചു വാതിൽക്കൽ തന്നെ മുഖം കുനിച്ച് നിൽക്കുവാണ്…….പങ്കുവിനെ നോക്കാൻ അവൾക്ക് നാണം തോന്നി….

നിറയെ കുപ്പിവളകളുള്ള അവളുടെ കൈയിൽ തൊടാനാഞ്ഞതും എന്തോ ഓർത്ത പോലെ അവൻ കൈ പിൻവലിച്ചു…..

തന്റെ കൈകൾ ഉടുത്തിരുന്ന മുണ്ടിൽ വൃത്തിയായി തുടച്ചിട്ട് അവൻ പിന്നെയും അവൾക്ക് നേരെ കൈനീട്ടി…..

പുണ്യമാണിവൾ……..തന്റെ പ്രാണൻ……

പങ്കുവിന്റെ കൈകൾ തന്റെ കൈയിൽ പതിഞ്ഞതും ലെച്ചുവൊന്ന് വിറച്ചു……. അവളുടെ ശ്വാസമിടിപ്പിന്റെ താളം വേഗത്തിലായി…..

പങ്കു ലെച്ചുവിനെ മുറിയിലേക്ക് കൈ പിടിച്ചു കയറ്റി……

ഇരു തോളിലും പിടിച്ച് കട്ടിലിലേക്കിരുത്തി….

ലെച്ചുവിന്റെ പരിഭ്രവും വിറയലുമൊക്കെ കണ്ട് പങ്കു ചിരിയോടെ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു…..

“ലെച്ചൂ………..”

“മ്……”

“നിനക്ക് ഇപ്പോൾ എന്നെ വിശ്വാസമാണോ…..”

പങ്കുവിന്റെ ഇടറിയ ശബ്ദം കേട്ടതും ലെച്ചു മുഖമുയർത്തി അവനെ നോക്കി….

“വിശ്വാസമാണ് ശ്രീയേട്ടാ…….എന്നെക്കാൾ വിശ്വാസമാണ്……”

“ജാനി……അവളെന്റെ കൂട്ടുകാരിയാണ്……എന്റെ ഹൃദയത്തിൽ ഒരിടത്ത് ഇപ്പോഴും അവൾക്ക് സ്ഥാനമുണ്ട്……..

പക്ഷെ അത് പ്രണയിനിയായില്ല……

നല്ലൊരു സുഹൃത്തായി മാത്രം………..

നീ കഴിഞ്ഞേയുള്ളു ഇപ്പോൾ എനിക്ക് എന്തും…..

പ്രണയമെന്നാൽ ഇപ്പോൾ നീ മാത്രമാണ്….

ചെയ്തു പോയ തെറ്റിനൊക്കെയും മാപ്പ് തരില്ലേടീ നീയെനിക്ക്….”

പങ്കു വിതുമ്പലോടെ ലെച്ചുവിന്റെ കൈകൾ കൂട്ടിപ്പിടിച്ചു…..

“എന്തിനാ ശ്രീയേട്ടാ ഇങ്ങനൊക്കെ പറയുന്നത്…..

എനിക്കറിയാം എന്റെ ശ്രീയേട്ടനെ…..ഈ ഹൃദയത്തിൽ ഇപ്പോൾ ഞാൻ മാത്രമേ ഉള്ളുവെന്നും……”

ലെച്ചു അവന്റെ നെഞ്ചിലേക്ക് തല ചേർത്തു….

പങ്കു അവളെ ചേർത്ത് പിടിച്ച് അവളുടെ തലയിൽ തലോടി…..കുറച്ചു സമയം അവർ അങ്ങനെയിരുന്നു…..

“അതേയ് കുറേ ദിവസമായി ഞാൻ കാത്തിരിക്കുവാണ്…….വെറുതെ സമയം കളയണോ😍…..”

പങ്കുവിന്റെ മുഖത്തെ ഭാവം ലെച്ചുവിനെ കുളിരണിയിച്ചു….

അവൾ വെപ്രാളപ്പെട്ട് പങ്കുവിൽ നിന്ന് അകന്നു മാറി……

“ആഹാ…….ഇത്ര പേടിയാണോ……… സാരമില്ല…..ഞാൻ മാറ്റിയെടുത്തോളാം……”

അരികിൽ നിന്ന് കുതറി മാറാൻ തുടങ്ങിയ ലെച്ചുവിനെ പങ്കു പൊക്കിയെടുത്തു……

“പട്ട് പാവാടയുടുത്ത് ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്ന കപ്പിൾസ് ഒരു പക്ഷെ നമ്മൾ മാത്രമായിരിക്കും…..😘…”

ലെച്ചു നാണം കൊണ്ട് മുഖം പൊത്തിപ്പിടിച്ചു……

പങ്കു അവളെ കട്ടിലിലേക്ക് കിടത്തി അവളുടെ അരികിലായി ചേർന്ന് കിടന്നു…..ഒരു കൈ കൊണ്ട് അവളെ വട്ടം പിടിച്ച് കഴുത്തിൽ മുഖമർത്തി…..

ലെച്ചു പുളഞ്ഞുകൊണ്ട് പങ്കുവിന്റെ കൈയിൽ പിടി മുറുക്കി…..

“ഈ കുപ്പിവളകളെല്ലാം ഞാനിന്ന് പൊട്ടിച്ച് കളയും കേട്ടോ പെണ്ണേ…….”

ലെച്ചു പിടച്ചിലോടെ അവനെ നോക്കി…..മുഖം കൂർപ്പിച്ച് അവന്റെ നെഞ്ചിലേക്ക് ഒളിച്ചു….

“മോളെ ലെച്ചൂ………..ചേട്ടന് തീരെ കൺട്രോളില്ല………സഹിക്കാൻ വയ്യ പെണ്ണേ….. നിന്നെ ഞാൻ മുഴുവനായി ഇങ്ങെടുക്കുവാണേ….”

പറഞ്ഞു തീർന്നതും പങ്കു ലെച്ചുവിന്റെ മേലേക്ക് അമർന്നു…….അവന്റെ അധരങ്ങൾ അവളുടെ മേനി മുഴുവൻ ഓടിനടന്നു…..

പങ്കുവിന്റെ കൈകൾ തന്റെ ബ്ലൗസിൽ പരതുന്നതും അത് പതിയെ അഴിയുന്നതും ആ കുളിരിലും ലെച്ചുവറിഞ്ഞു……

ലെച്ചുവിന്റെ ഓരോ അണുവും തൊട്ടറിഞ്ഞ് വല്ലാത്ത ആവേശത്തോടെ പങ്കു തന്റെ പ്രണയിനിയെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കി……

പിറ്റേന്ന് വൈകിയാണ് ലെച്ചു എഴുന്നേറ്റത്…..

തന്റെ അരികിൽ കിടന്നുറങ്ങുന്ന പങ്കുവിനോട് അവൾക്ക് വല്ലാത്ത വാത്സല്യം തോന്നി……

അവന്റെ കവിളിൽ ഒന്ന് തലോടിയിട്ട് ലെച്ചു എഴുന്നേറ്റ് കുളിച്ചു റെഡിയായി താഴേക്ക് പോയി…..

ലെച്ചുവിന്റെ മുഖത്തെ സന്തോഷം കണ്ട് രേണുകയുടെ മനസ്സും നിറഞ്ഞു……

“മോള് ചായ കുടിച്ചോ…..ഫ്ലാസ്കിൽ ഒഴിച്ചു വച്ചിട്ടുണ്ട്……

ഞാൻ പോയി അച്ഛന് ചായ കൊടുത്തിട്ട് വരാം…..”

ലെച്ചു ശരിയെന്ന് തലയാട്ടി ക്കൊണ്ട് ഫ്ലാസ്കിൽ നിന്ന് ചായ ഒഴിച്ചെടുത്തു…..

രേണുക രവിയ്ക്ക് ചായ കൊടുക്കാനായി പുറത്തേക്ക് പോയി…..

ലെച്ചു ചായ ചുണ്ടോട് ചേർത്തതും പുറകിൽ നിന്ന് രണ്ട് കൈകൾ അവളെ കോരിയെടുത്തു……

“ആരോട് ചോദിച്ചിട്ടാ… മുറിയിൽ നിന്നിറങ്ങിയത്…..”

പങ്കുവിന്റെ ആർദ്രമായ ശബ്ദം കേട്ട് ലെച്ചു പുളഞ്ഞു പോയി….

“ശ്രീയേട്ടാ……വേണ്ട….വിട്….. അമ്മ വരും…..”

ലെച്ചുവിന്റെ പരിഭ്രമം കണ്ട് പങ്കു അവളെ തോളിലേക്കിട്ട് മുറിയിലേക്ക് നടന്നു…..

“നിനക്കിനി വിശ്രമമില്ല പെണ്ണേ……അത്രയും കൊതിപിടിച്ച് നടന്നിട്ടുണ്ട് ഞാൻ…..”

മുറിയിലേക്ക് കയറി ലെച്ചുവിനെ കട്ടിലിൽ കിടത്തി പങ്കു വാതിലടച്ച് കുറ്റിയിട്ടു……

നാണത്താൽ അടിമുടി ചുവന്ന് കിടക്കുന്ന ലെച്ചുവിന്റെ ദേഹത്തേക്ക് അവൻ പിന്നെയും അമർന്നു……

ഇനിയും മതിവരാതെ……

ധ്രുവ് രാവിലെ തന്നെ റെഡിയായി മനുവിന്റെ ഓഫീസിലേക്ക് പോയി…..

മനു ബിസിനസ് നടത്തുന്ന കമ്പനിയെ ആൾക്കാരെയെല്ലാം ധ്രുവിന് പരിചയപ്പെടുത്തി കൊടുത്തു…..

പരസ്പരം ഒരുപാട് നേരം അവർ ചർച്ച ചെയ്തു……വൈകുന്നേരം ആയപ്പോൾ അവർ മടങ്ങിപ്പോയി….

“ധ്രുവ് എന്ത് തീരുമാനിച്ചു………

അവർക്ക് രണ്ട് ദിവസം കൊണ്ട് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കൊടുക്കണം…..

അതിൽ ഇംപ്രസായാൽ മാത്രമേ അവർ ധ്രുവിനെ ബിസിനസ് ഏൽപ്പിക്കൂ……”

മനു പറഞ്ഞത് കേട്ട് ധ്രുവ് നിരാശയോടെ അവനെ നോക്കി…..

ബിസിനസിന്റെ എ ബി സി ഡി അറിഞ്ഞൂടാത്ത താൻ എങ്ങനെ റിപ്പോർട്ട് തയ്യാറാക്കും…. ആരുടെയും സഹായവും സ്വീകരിക്കാൻ കഴിയില്ല……എന്ത് ചെയ്യും…..

ധ്രുവ് വിഷമിച്ച് നിൽക്കുന്നത് കണ്ട് മനു അവന്റെ തോളിൽ കൈയമർത്തി….

“നമ്മുടെ ആഗ്രഹം അത്രയും തീവ്രമാകുമ്പോൾ….നമുക്ക് മുന്നിൽ വഴികൾ താനേ തുറന്ന് വരുമെടോ…..

തനിക്ക് കഴിയും……എന്തോ…..ഇപ്പോൾ ഇതെന്റെ വിശ്വാസമാണ്…..”

മനുവിന്റെ ആശ്വാസ വാക്കുകൾ ധ്രുവിന് ഉണർവ്വേകി…..

“ഞാൻ വിജയിക്കും മനുവേട്ടാ……..എന്റെ കുഞ്ഞിനെയും ജാനിയെയും ഞാൻ തിരികെ നേടും……”

മനു പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു…..

തുടരും……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അറിയാം ഒരുപാട് late ആയി…….

ഇൻബോക്സിൽ മെസേജ് നിറഞ്ഞു…… ചിലരൊക്കെ പത്രത്തിൽ അറിയിപ്പ് കൊടുക്കുമെന്ന് പറഞ്ഞത് ഞാനറിഞ്ഞു കേട്ടോ😜….

ധ്രുവിന് നിങ്ങള് തന്നെ ഒരു വഴി പറഞ്ഞു കൊടുക്ക്…….എനിക്ക് വയ്യ ആ ചെക്കനെകൊണ്ട്……

പങ്കുവിന്റെ വഞ്ചി അങ്ങനെ കരയ്ക്കടുത്തു…..🤗

മര്യാദയ്ക്ക് റിവ്യൂ തന്നില്ലെങ്കിൽ ഞാനെന്റെ പാട്ടിന് പോകും പറഞ്ഞേക്കാം😤

Leave a Reply

Your email address will not be published. Required fields are marked *