വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവുമെന്നാ നേരിട്ട് അവളെ കാണുന്നത് വരെ വിചാരിച്ചത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനുശ്രീ

” എന്താ ഉണ്ണി നീയീ പറേണെ ?” “ഞാൻ ആതിരയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു മുത്തശ്ശി , നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം ,..” മനു പറഞ്ഞു നിർത്തി ,…

ബാലകൃഷ്ണൻ നായർ മകനെ ഒന്ന് നോക്കി , അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന പെങ്ങൾ പോലും ഓടിയെത്തി ,..

“മനു ,..” സുഭദ്ര വിളിച്ചു ,.. ” ഞാൻ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ് , ആരും എതിർക്കരുത് , എനിക്കാ കുട്ടിയെ ഇഷ്ടമാണ് , പണ്ട് മുതൽക്കേ ,..”

“പക്ഷേ , ഇത് നടക്കില്ല മനു ” സുഭദ്ര തീർത്തു പറഞ്ഞു ,.. “അവൾ നല്ല കുട്ടിയാണെന്ന് മറ്റാരേക്കാളും നന്നായി അമ്മയ്ക്ക് അറിയാമല്ലോ , പിന്നെന്തിനാ എതിർക്കുന്നെ ?”

സുഭദ്രയുടെ മുഖം ചുവന്നു ,.. ” നിനക്കറിയില്ലല്ലേ ,..,.. എടാ അവളൊരു റേപ്പ് വിക്‌ടിം ആണ്‌ , ഞാനിതിന് സമ്മതിക്കില്ല ”

“അമ്മയല്ലേ , മരിക്കാൻ തീരുമാനമെടുത്ത അവളെ ജീവിതത്തിലേക്ക് , തിരികെ കൊണ്ടു വന്നത് , വിമർശിച്ചവരെയെല്ലാം എതിരിട്ട് , കോടതി കയറിയിറങ്ങി , നീതി വാങ്ങിച്ചുകൊടുക്കാൻ മുൻകൈ എടുത്തതും അമ്മയല്ലേ ? പിന്നെന്തുകൊണ്ടാണ് ഞാനവളെ വിവാഹം കഴിക്കാനെടുത്ത തീരുമാനത്തെ മാത്രം എതിർക്കുന്നത് ?”

” എടാ അവൾ ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ് ,അച്ഛനാരെന്നുപോലും പ്രവചിക്കാൻ പറ്റാത്ത ,..ഒരു കുഞ്ഞിന്റെ അമ്മ ,.. എന്റെ മോന്റെ ജീവിതം വെച്ചു കളിക്കാൻ ഈ അമ്മ തയ്യാറല്ല !!”

മനുവിന് അൽപ്പം ദേഷ്യം വന്നു ” ഉറപ്പാണോ ?” അവൻ ചോദിച്ചു ,..

“അതേ ” സുഭദ്രയുടെ ശബ്ദവും ഉറച്ചതായിരുന്നു ,..

“എങ്കിൽ ഞാനും ഉറപ്പിച്ചു കഴിഞ്ഞു , എന്റെ ജീവിതത്തിൽ ഒരു വിവാഹമുണ്ടെങ്കിൽ വധു ആതിര ആയിരിക്കും ”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ,.. “മനു ,..” സുഭദ്രയുടെ എതിർപ്പിനെ അവഗണിച്ചവന്റെ വണ്ടി ഗേറ്റ് കടന്നു ,..

***—-*-**

ഓർമവെച്ച കാലം തൊട്ടേ മനസ്സിൽ പതിഞ്ഞതായിരുന്നു അവളുടെ മുഖം , ഒരിക്കൽ പോലും തുറന്നു പറഞ്ഞില്ല ,. മനസിലുള്ളതൊന്നും ,. ജോലി കിട്ടി , ഗൾഫിൽ പോയപ്പോൾ എല്ലാം താനവളുടെ കാര്യങ്ങളെല്ലാം അന്വേഷിച്ചിരുന്നു , ഒടുവിലറിഞ്ഞത് അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്ത ആയിരുന്നു , എല്ലാം , വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവുമെന്നാ നേരിട്ട് അവളെ കാണുന്നത് വരെ വിചാരിച്ചത് ,.. പക്ഷേ ,..

വിവാഹത്തലേന്ന് , ഏതോ കുറേ കാപാലികന്മാർക്കിടയിൽ അവൾ ബലിയാടാവുകയായിരുന്നുവെന്ന് താനറിഞ്ഞില്ല ,…വിവാഹം മുടങ്ങി , …രണ്ട് മൂന്നാഴ്ചകൾക്ക് ശേഷം മെഡിക്കൽ റിപോർട്സും വന്നു അവൾ പ്രെഗ്നന്റ് ആണെന്ന് ,….

ജീവിതംഅവസാനിപ്പിക്കാൻ പോയ അവളെ ജീവിതത്തിലേക്ക് തിരികെ വിളിച്ചത് തന്റെ അമ്മയായിരുന്നു ,.. നീതിക്ക് വേണ്ടി അവൾ പോരാടി , കുഞ്ഞിനെ അവൾ പ്രസവിച്ചു ,.. വിമർശിച്ചവരുടെയെല്ലാം വായടച്ച് അവൾ ജീവിച്ചു കാണിച്ചു ,..

അതൊന്നും താനറിഞ്ഞില്ല ,.. അവളെക്കുറിച്ചു പിന്നീടൊന്നും അന്വേഷിക്കാനും തനിക്ക് തോന്നിയില്ല , അമ്മയുടെ നിർബന്ധം സഹിക്കവയ്യാതെയാണ് നാട്ടിലെത്തിയത് , അപ്പോഴാണ് അവളെ നേരിൽ കണ്ടതും അവസ്ഥ അറിഞ്ഞതും ,.. അവൾക്കൊരു ജീവിതം കൊടുക്കാൻ മനസ്സ് ആഗ്രഹിച്ചതിൽ എന്താണ് തെറ്റ് ???

*——**—–**

പാദസരത്തിന്റെ കിലുക്കം ചെവിയിലെത്തി ,.. “ആതിര ,..” അവൻ വിളിച്ചു … അവൾ ഒന്ന് നിന്നു ,..

” മനുവേട്ടനോട് ഇന്നലെ പറഞ്ഞ കാര്യം തന്നെയേ ഇന്നും പറയാനുള്ളൂ , എനിക്ക്‌ ഈ വിവാഹത്തിനോട് താല്പര്യം ഇല്ല , ഞാൻ മനുവേട്ടന് ചേർന്ന പെണ്ണല്ല , എന്നേക്കാൾ നല്ല കുട്ട്യേ വേറെ കിട്ടും മനുവേട്ടന് ” അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ,..

“എനിക്ക്‌ നിന്നെ മതിയെങ്കിലോ ?” അവൾ കരയുമെന്നായി ,.. “എനിക്ക്‌ പറ്റില്ല , മനുവേട്ടന്റെ അമ്മയെയും കുടുംബത്തെയും വിഷമിപ്പിക്കാൻ ,.. നന്ദികേടായിപ്പോവും അത് , മനുവേട്ടൻ എന്നോട് ക്ഷമിക്കണം എന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാവില്ല ” അവൾ നടന്നു ,…

” ആതിര ,.. നിനക്ക് വാശിയാണേൽ , എനിക്കും വാശിയാ , ഈ ജന്മത്തിൽ ഞാൻ ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കിൽ വധു , നീയായിരിക്കും ,.. ”

“പ്ലീസ് , മനുവേട്ടാ ,.. ആത്മാവും ശരീരവും നശിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയാണ് ഞാൻ ,.. എനിക്ക്‌ പറ്റില്ല , മനുവേട്ടന്റെ ഭാര്യയാവാൻ , അതിനുള്ള യോഗ്യത എനിക്കില്ല !!” അവൾ കരഞ്ഞു ,..

മുന്നിൽ , അമ്മയും പെങ്ങളും ,.,. അവൾ ഞങ്ങളെ മാറിമാറി ഒന്ന് നോക്കി , പിന്നെ ഒന്നും പറയാതെ നടന്നകന്നു ,.. അമ്മയുടെ മുഖത്ത് നേരത്തെ കണ്ട ദേഷ്യം ഇപ്പോൾ ഉണ്ടായിരുന്നില്ല ,…

***——–**** ആതിരയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ , ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളുടെ മേലുണ്ടായിരുന്നു ,..

അച്ചുമോളെ സ്വന്തം മോളെപ്പോലെയാണ് ഞാൻ ഏറ്റുവാങ്ങിയതും ,.. ആ ഉറപ്പിലാണ് , അമ്മ ചെന്ന് പെണ്ണ് ചോദിച്ചപ്പോൾ , ആതിര വിവാഹത്തിന് സമ്മതം മൂളിയതും ,..

അച്ചുമോൾ അവളുടെ കുഞ്ഞനിയന്റെ വരവിനായി കാത്തിരിക്കുകയാണ് ,..

“അമ്മയ്ക്ക് ഒത്തിരി വേദനിക്കുന്നുണ്ടാവോ അച്ഛാ ?? അമ്മ ഒത്തിരി കരഞ്ഞാരുന്നില്ലേ ?” ഞാനവളെ ചേർത്ത് പിടിച്ചു ,…

“ഹേയ് ,… ഒരുറുമ്പ് കടിക്കണ വേദനയല്ലേ ഉള്ളൂ , അല്ലേലും മോൾടെ അമ്മ ഒരു പേടിത്തൊണ്ടിയല്ലേ ? അതോണ്ടാട്ടോ കരഞ്ഞത് ?? ” ഉള്ളിലെ ടെൻഷൻ മറച്ചു ഞാനവൾക്ക് മറുപടി കൊടുത്തു ,..

” അയ്യേ , പേടിത്തൊണ്ടി അമ്മ , മോൾക്കന്നു സൂചി വെച്ചപ്പോൾ മോള് കരഞ്ഞില്ലല്ലോ , മോള് അച്ഛന്റെ മോളായതോണ്ടാലെ കരയാഞ്ഞത് ?”

ഉള്ളിൽ ചെറിയൊരു വേദന പടർന്നു ,.. അവൻ അവളുടെ നെറുകിൽ ചുംബിച്ചു ,…

“അച്ഛന്റെ മോള് , അച്ഛനെപ്പോലെ മിടുക്കിയല്ലേ അല്ലാതെ അമ്മേനെ പോലെ പേടിത്തൊണ്ടി ഒന്നും അല്ലല്ലോ ?? ”

അവൾ അവന്റെ കവിളിൽ ചുംബിച്ചു ,… “നീയെന്റെ മോള് തന്നെയാ അച്ചൂട്ടി ,…”

“ആതിരയുടെ ഹസ്ബൻഡ് ആരാ ? ” അച്ചുമോളുമായി ഞാൻ എഴുന്നേറ്റു ,… “ആൺകുട്ടി ആണ് ”

അവളുടെ കുഞ്ഞിക്കയ്യാൽ അവനെ തഴുകി അവൾ പറഞ്ഞു ,.. ” ശരിക്കും , എന്നെപ്പോലെ തന്നെയാലേ അച്ഛാ അവൻ ???”

ഞാൻ അവളുടെ നെറുകിൽ തലോടി ,.. “അതേ , എന്റെ മോളെപോലെ തന്നെ ക്യൂട്ട് ആണ് ഇവനും ” അവൾ അവനെ നോക്കി നിഷ്കളങ്കതയോടെ ചിരിച്ചു ,… അവനും,… “ദേ അച്ഛാ , അവൻ മോളെ നോക്കി ചിരിച്ചു !!!” ലൈക്ക് കമന്റ് ചെയ്യണേ…

രചന : അനുശ്രീ

Leave a Reply

Your email address will not be published. Required fields are marked *