പിണക്ക ഭാവത്തോടെ കട്ടിലിനരികിൽ ഇരുന്നു… ചുവന്നു കലങ്ങിയ കണ്ണുകൾ അവൾക്ക് സൗന്ദര്യം കൂട്ടിയിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Kuttan Kuttu

ഒന്നു വിട് കുട്ടേട്ടാ… എനിക്ക് ശ്വാസം മുട്ടുന്നു ട്ടോ… മതീ..

ദേ… അമ്മ ഇപ്പൊ വിളിക്കാൻ വരും… നീയൊന്നു വായടയ്ക്ക് പെണ്ണേ… ഈ തണുപ്പത്ത് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ നല്ല രസാ.. വലതുകൈകൊണ്ട് അവളുടെ വയറിലൂടെ കെട്ടിപിടിച്ചു തന്നിലേക്ക് ഒന്നുകൂടെ ചേർത്തുകൊണ്ട് അവൻ ചെവിയിൽ മന്ത്രിച്ചു… ഉവ്വ.. നല്ല രസം… എനിക്ക് ശ്വാസം വലിക്കാൻ കൂടെ പറ്റണില്ല… അത് വേണേൽ ഞാൻ തരാം…

വേണ്ട വേണ്ട … തത്കാലം മോൻ ഈ പിടി ഒന്ന് വിട്.. ഇല്ലെങ്കിൽ ‘അമ്മ ഈ തണുപ്പത് ഇറങ്ങി ഓരോന്ന് ചെയ്ത് വലിവ് കൂട്ടും… ധനുകുളിരിന്റെ മഞ്ഞുത്തുള്ളികൾ ജനൽ പാളികൾ തുളച്ച് പെരുവിരലിലൂടെ മൂർദ്ധാവിലെത്തി നിൽക്കുന്ന സമയമാണ് പെണ്ണ് പുതപ്പിനുള്ളിൽ നിന്നും ഇറങ്ങിയോടുന്നത്.. കുറച്ച നേരം കൂടെ ഇങ്ങനെ കിടക്ക് മോളെ… ഇതെന്താ സിസ്‌പാക്കോ… വയറിലൂടെ തലോടിക്കൊണ്ട് അവൻ കളിയാക്കി… സിസ്‌പേക്കല്ലാ … ഫാമിലിപേക്കാണ്.. കയ്യിൽ നല്ലൊരു നുള്ളു വച്ചുകൊടുത്തുകൊണ്ട് അവളും തിരിച്ചടിച്ചു… നീയൊന്നും കഴിക്കാറില്ലേ… അതോ അമ്മയ്ക്ക് കൂട്ടായി വെറും പുല്ലും വൈക്കോലും മാത്രാണോ തീറ്റ.. എല്ലാം കഴിക്കുന്നുണ്ട് ഏട്ടാ… കൊറേ കാലം പട്ടിണി കിടന്നിട്ട് പെട്ടെന്ന് വയറു നിറയുമ്പോൾ എന്തോ ഒന്നും ദേഹത്തുപിടിക്കില്ല.. അതാവും.. ആഴ്‌ചയിൽ രണ്ടു ദിവസം കിട്ടുന്ന ദാമ്പത്യം അത്രയേറെ മധുരമുള്ളതാക്കാൻ അവർ പരസ്പരം ശ്രമിച്ചിരുന്നു.. ഞാൻ എണീക്കട്ടെ ഏട്ടാ…

മുടി വാരികെട്ടി കട്ടിലിൽ നിന്നിറങ്ങി പോവാൻ നിൽക്കുന്നവളെ ചുണ്ടുകൊണ്ട് കോഷ്ടി കാണിച്ചു പരിഭവം നടിച്ചു കിടന്നു.. അതൊരു ചൂട് ചുംബനത്തിലേക്കുള്ള വഴിയായിരുന്നു…. മതി മതീ …. ഹൌ…. ചോരകുടിക്കുന്ന ഇനം തന്നേണ്.. ദുഷ്ടൻ… ചുവന്നു തുടുത്ത ചുണ്ടിലെ ഉമിനീര് തുടച്ചുകൊണ്ട് അവൾ അടക്കം പറഞ്ഞു.. കുളിച്ചുമാറുവാനുള്ള തുണികൾ എടുത്തുകൊണ്ട് വാതിൽ തുറന്നു പോകുന്ന പാർവതിയെ ഇമവെട്ടാതെ അവൻ നോക്കിക്കിടന്നു… പൊട്ടിപെണ്ണ്… പാവം !!! ആവിപറക്കുന്ന കട്ടൻചായയുമായായിരുന്നു മടങ്ങിവരവ്.. മൂർദ്ധാവിൽ കെട്ടിവച്ച മുടിയിൽനിന്നും വെള്ളതുള്ളികൾ ഇറ്റിറ്റുവീണുകൊണ്ടിരുന്നു.. ഈ മുടിഞ്ഞ തണുപ്പിൽ വെളുപ്പിനെ കുളിക്കുന്ന ഇവരെയൊക്കെ സമ്മതിക്കണം.. ആത്മഗതം കാട്ടാൻ ചായയുടെ ചൂടിലേക്ക് ഊതിവിട്ടു…. അങ്ങനെ ഒരു അവധി ദിവസത്തിന്റെ ഏതാനും മണിക്കൂറുകൾ പിന്നിട്ടുകഴിഞ്ഞു… ഏട്ടാ… ശ്രീക്കുട്ടിയുടെ കല്യാണത്തിന് രണ്ടൂസം നേരത്തെ പൊയ്ക്കോട്ടേ ഞാൻ… കണ്ണാടിയുടെ മുന്നിലെ കസർത്തിനിടയിൽ അവൾ ചോദിച്ചു.. വേണ്ടാ… ഞാൻ വന്നിട്ട് ഒരുമിച്ചു പോവാം… ഇതുതന്നെയാവും മറുപടിയെന്നു നേരത്തെ മനസ്സിൽ ഉറപ്പിച്ചിട്ടാണ് ചോദിച്ചത്.. ന്നാലും…

ന്ത് ന്നാലും… നമുക്ക് ഒരുമിച്ച് തലേദിവസം തന്നെ പോയാൽ പോരെ… മ്മ്മ് … മൂളാതെ ഇങ്ങടുത്തുവന്നിരിക്ക് പൊന്നേ…. പൊന്നോ … ആ … എന്തെ… പൊന്നല്ലെ… അതൊക്കെത്തന്നെയാണ്…. ഉറച്ചുനോക്കി മാറ്റുകുറഞ്ഞെന്നു തോന്നുമ്പോൾ എടുത്ത് കളയാഞ്ഞാൽ മതി… തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും അവനു അതത്ര രസിച്ചില്ല.. അയ്യോ ഏട്ടാ … ഞാൻ ദേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല ട്ടോ… സോറി സോറി.. നിന്നോട് പലവട്ടം ഞാൻ പറഞ്ഞതാണ് ഇമ്മാതിരി സംസാരം തമാശയ്ക്കു പോലും പറയരുതെന്ന്..

ഇല്ലാ… ഇതവണത്തേക്ക് കൂടെ ക്ഷമിക്കൂ… അല്ലെങ്കിലും എനിക്കറിയാം എന്റെ ഏട്ടനെ… അതെല്ലേ ഞാൻ ആവശ്യപെടുന്നതിനേക്കാൾ മുന്നേ എനിക്കുള്ളതൊക്കെ വാങ്ങിവരുന്നത്… കാലിലെ പാദസരം കിലുക്കികൊണ്ട് അവൾ അടുത്തുവന്നിരുന്നു.. നന്ദിമാത്രേ ഉള്ളോ…

അല്ലാ… വേറെന്താ എന്റെ കള്ളന് വേണ്ടത്… വേണ്ടത് ഒക്കെ ഞാൻ എടുത്തോളാം എന്നും പറഞ്ഞു അവളെ പുതപ്പിനുള്ളിലേക്ക് വലിച്ചിട്ടു…

ദേ ദേ … അങ്ങോട്ട് ശ്രദ്ധിക്കേണ്ട…. അവർ എന്താച്ച ആയിക്കോട്ടെ…. അവന്റെ നെഞ്ചിൽ കിതപ്പിന്റെ താളം ചെവിയോർത്തു കിടക്കുമ്പോൾ മഞ്ഞുപെയ്തതും കുളിരുനിറഞ്ഞതും എല്ലാമെല്ലാം നേർത്തമയക്കം പോലെ തോന്നി… പിന്നെയെപ്പോഴോ വീതിൽക്കലിലെ അമ്മയുടെ വിളികേട്ടാണ് ഉണർന്നത്… ദൈവമേ…. വാതിലടച്ചില്ലായിരുന്നോ… അവന്റെ കൂടെ കൂടിയപ്പോൾ നിന്റെം ബോധം പോയോ… അമ്മയുടെ താകീത്തിന്റെ സ്വരം തൊലിയുരിയുന്നപോലെ തോന്നിപ്പിച്ചു.. വിളറിയ മുഖത്തോടെ തിരിച്ചുവരുന്ന പാറുവിനെ കാണാൻ നല്ല ചന്തമായിരുന്നു… പിണക്ക ഭാവത്തോടെ കട്ടിലിനരികിൽ ഇരുന്നു… ചുവന്നു കലങ്ങിയ കണ്ണുകൾ അവൾക്ക് സൗന്ദര്യം കൂട്ടിയിരുന്നു… അതൊന്നും സാരല്യ പെണ്ണേ … ഞാൻ വരുമ്പോഴല്ലേ ഇങ്ങനൊക്കെ കാണു.. ‘അമ്മ അതൊന്നും ശ്രദ്ധിക്കാൻ വരില്ല…

ന്നാലും ഏട്ടാ… ഞാൻ കുറ്റിയിടാൻ മറന്നുപോയി.. എന്നാൽ കുറ്റിയിട്ട് വാ… ഒന്ന് പൊയ്ക്കോ അവിടെന്നു… മനുഷ്യനെ കൊല്ലാകൊല ചെയ്തിട്ട്… ഹൌ…. എന്തൊരു സാധന ഇത്… നിന്നെയങ്ങു പച്ചയ്ക്ക് തിന്നാൻ തോന്നും തിന്നുമ്പോൾ എല്ല് തൊണ്ടയിൽ കുത്താതെ നോക്കിക്കോ… അല്ലപിന്നെ.. എനിക്ക് വയ്യേ …. മതി മതി .. എണീറ്റെ… ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ.. ആവിപറക്കുന്ന പുട്ടും പഴവും പപ്പടവും കൂടെ കടുപ്പത്തിൽ ഒരു ചായയും… സകല ക്ഷീണവും പമ്പകന്നു… പിന്നെ വിശേഷങ്ങൾ പറച്ചിലായി കൂട്ടത്തിൽ ഉച്ചയൂണിന്റെ പണികളും… കല്യാണത്തിന് ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്ന ബന്ധുവീട്ടിൽ പോകുവാൻ വേണ്ടി പാർവ്വതി ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ട്.. വിഫലമായ ശ്രമം പിന്നീട് ഒരുമിച്ച് പോവാം എന്ന തീരുമാനത്തിൽ സന്ധിയായി..

കുറച്ചു നേരം പുറത്തൊക്കെ ഒന്നു ചുറ്റിയടിച്ച് വീണ്ടും വീട്ടിലെത്തി.. വരുമ്പോഴതാ മുഖവും വീർപ്പിച്ച പെണ്ണുംപിള്ള ഉമ്മറത്തു നിൽക്കുന്നു… എന്താ നിന്നെ കടന്നൽ കുത്തിയോ,… കടന്നൽ അല്ല… ഇതൊന്നു എടുത്തുതന്നെ…. നീട്ടിയ കയ്യിൽ ചോരപ്പാടുകണ്ടപ്പോഴേ സംഗതി കുറച്ചു പ്രശനം ഉള്ളതാണെന്ന് തോന്നി.. വിറക് എടുക്കാൻ പോയപ്പോൾ ആര് കയ്യിൽ തറച്ചതാണ്.. നല്ല ആഴത്തിൽ തന്നെ തുളഞ്ഞുകയറിയിട്ടുണ്ട്.. ഇതിനാണോ നീ വിറയ്ക്കുന്നതു … ഇങ്ങു തന്നെ… നല്ല വേദന ഉണ്ട് ഏട്ടാ…

വേദനയ്ക്കുള്ള മരുന്ന് ഞാൻ വേറെ തരുന്നുണ്ട്… ഇപ്പോൾ ഒരു പിൻ എടുത്തോണ്ട് വാ… കുത്തിത്തോണ്ടി എല്ലാം പുറത്തെടുക്കുമ്പോഴേക്കും പാർവ്വതി വിയർത്തുകുളിച്ചിരുന്നു… പാവം … നന്നായി വേദനിച്ചുകാണും… അല്ലേലും അവൻ വരുന്ന ദിവസം അവൾക്ക് അകെ ഒരു വെപ്രാളം ആണ്… ഒന്നിനും സമയമില്ലാത്ത പോലെ.. കയ്യിലെ വേദന മാറിയോ… അമ്മയുടെ ചോദ്യത്തിലാണ് ആ വേദന അവിടെ അവസാനിച്ചത്.. ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന വിഭവസമൃദ്ധമായ സദ്യ… ആസ്വദിച്ചുതന്നെ കഴിച്ചു.. അമ്മയുടെ കണ്ണുവെട്ടിച്ചു എങ്ങനേലും അകത്തേക്ക് കടന്നൽ മതി എന്നായിരുന്നു രണ്ടിന്റെയും ലക്‌ഷ്യം.. എന്നാൽ അമ്മയുണ്ടോ വിടുന്നു.. വിശേഷം പറച്ചിലും മറ്റുമായി സമയം കൊന്നുകൊണ്ടിരുന്നു…

അവസാനം ഉച്ച ഉച്ചര ഉച്ചേമുക്കാൽ ആയി ഒന്ന് കിടക്കാൻ ആവുമ്പോൾ… ഏട്ടാ… ഞാനും വന്നോട്ടെ ഏട്ടന്റെ കൂടെ… കൊണ്ടുപോവണം എന്നാണ് എനിക്കും ആഗ്രഹം.. അവിടെ താമസിക്കാൻ വീടൊക്കെ കിട്ടും എന്നാലും നീ തനിച്ച്… ഞാൻ വരുന്ന വരെ എങ്ങനെ.. അതുമാത്രല്ല ‘അമ്മ ഇവിടെ ഒറ്റയ്ക്കല്ലേട…

എന്നാൽ അമ്മേം കൊണ്ടോവാം… നന്നായി… ഈ വീടുവിട്ടു ഒരു രാത്രി പോലും അമ്മയുടെ ഓർമയിൽ ഉണ്ടാവില്ല.. അമ്മയ്ക്ക് വരാൻ പറ്റില്ലടാ.. ഞാൻ ഒരുപാട് ശ്രമിച്ചതാ.. ‘അമ്മ അങ്ങനെയാ… അതിനു കൂട്ടിനല്ലേ ഈ കുഞ്ഞിക്കിളിയെ ഞാൻ സ്വന്തമാക്കിയത്..

അപ്പൊ… അമ്മെ നോക്കാൻ വേണ്ടിയാണല്ലേ ഞാൻ.. ഹും ചൂടാവല്ലേ പെണ്ണെ… വീണ്ടും വയറിലൂടെ കെട്ടിപിടിച്ച് മുടിയിൽ മുഖം പൂഴ്ത്തി കിടന്നു.. വല്ലാതെ അമർത്തല്ലേ.. തിന്നതൊക്കെ പുറത്തേക്ക് വരും.. ഞാൻ ഉടനെ ഇങ്ങോട്ട് വരുവാനുള്ള ഏർപ്പാടുകൾ ചെയ്യുന്നുണ്ട്… ഏറിയാൽ ഒരു ആറുമാസം… അതിനുള്ളിൽ ഞാൻ ഇങ്ങോട്ട് സ്ഥിരമാവും …പോരെ .. സത്യമായും…. തിരിഞ്ഞുകിടന്നു അവന്റെ കവിളിൽ നല്ലൊരു കടികൊടുത്തു…. എനിക്ക് എപ്പോഴും ഏട്ടന്റെ കൂടെ ഇരിക്കണം… ഏട്ടന്റെ മണം വേണം… പിന്നെ … പിന്നെ ….

പിന്നെ ഒന്നൂല്ല്യ… അടങ്ങികിടന്നോ അവിടെ… ഏട്ടാ.. ഞാൻ നാളെ ഒന്ന് ടൗണിൽ പൊയ്ക്കോട്ടേ… കുറച്ചു സാധനങ്ങൾ വാങ്ങണം കല്യാണത്തിന് ഇപ്പോഴേ ഒരുങ്ങിയോ നീ… ഇനി ഏട്ടൻ വരുമ്പോൾ ഒന്നിനും നേരം കിട്ടില്ല, അതാ എല്ലാം നേരത്തെ തന്നെ റെഡി ആക്കുന്നത്.. അതൊക്കെ നീ നിന്റെ ഇഷ്ടംപോലെ ചെയ്യ്.. മുടി ഒന്ന് ഷേപ്പ് ആക്കട്ടെ… വേണ്ട.. നീളം കുറയ്ക്കാതെ.. സൈഡ് മാത്രം… മുടി മുറിച്ചുള്ള കളി വേണ്ട..

മ്മ്മ് നിനക്ക് നീളമുള്ള മുടിയാണ് ഭംഗി.. ഉവ്വെയ്… ആകെ പൊട്ടിപ്പോവുന്നത്കൊണ്ട് പറഞ്ഞതാ.. എന്നാൽ എന്താന്നുവച്ച ചെയ്യ്.. ശരിക്കും.. ആ.. നിന്റെ ഇഷ്ടം അല്ലെ.. അല്ല … ഏട്ടന് ഇഷ്ടാണെങ്കിൽ മാത്രേ ചെയ്യൂ… ശരി… സമ്മതിച്ചു…. ഉമ്മമ്മമ്മമ്മമ്മ…. ചുംബനങ്ങൾ ഉതിർന്നുകൊണ്ടിരുന്നു… പൂനിലാമഴ പെയ്തുതോർന്നു… രാത്രിവണ്ടിക്ക് പോകുവാൻ ഒരുങ്ങുമ്പോൾ എന്നും മുഖത്തു കാർമേഘം പരക്കുമായിരുന്നു.. പിന്നെ വാതിൽമറവിൽ വച്ച് മൂർദ്ധാവിൽ കൊടുക്കുന്ന ചുംബനം അടുത്ത ആഴ്ചവരെ കാത്തിരിക്കുവാനുള്ള ഊർജ്ജമാവും..

വണ്ടി കയറുമ്പോൾ വിളിക്കാൻ മറക്കരുത് ട്ടോ… അമ്മയുടെ ഓർമ്മപ്പെടുത്തൽ.. ഫോണിലെ കുഞ്ഞുസ്‌ക്രീനിലെ ഇത്തിരിവെട്ടത്തില്‍ സ്വപ്‌നങ്ങള്‍ കൈമാറി ദിവസങ്ങള്‍ അങ്ങനെ തള്ളിനീക്കി. ഇനി അടുത്ത പോക്ക് തിരക്കുകളിലേക്കാവും. കല്ല്യാണവും ബന്ധുക്കളും എല്ലാമായി ആകെ ബഹളമയം ആകും…

വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഓരോ സന്ധ്യകളിലും വാങ്ങിക്കൂട്ടി കെട്ടിപൂട്ടി വെള്ളിയാഴ്ച്ച ഓഫീസില്‍ നിന്നും ഉച്ചയ്ക്ക് ലീവെടുത്ത് നാട്ടിലേക്ക് വണ്ടികയറി.. ഒരു പ്രവാസിയുടെ മടങ്ങിവരവിനെപ്പോലെ കൈനിറയെ സാധനങ്ങളുമായി വീട്ടുപടിക്കല്‍ വന്നിറങ്ങുമ്പോള്‍ അയല്‍വക്കത്തുക്കാര്‍ ഒന്നു ഇരുത്തിനോക്കിയിട്ടുണ്ടാവും. എല്ലാം വാങ്ങിവയ്ക്കുമ്പോള്‍ പതിവ് വെപ്രാളത്തിന്റെ കൂടെ പാര്‍വ്വതി എന്തോ ഒളിക്കുന്നപോലെയൂണ്ടോ എന്നൊരു സംശയം തോന്നി… ഇല്ലല്ലേ… പതിവ് പോലെ സന്ധ്യയിലെ കുളിയും തേവാരവും കഴിഞ്ഞ് നെറ്റിയില്‍ ഭസ്മവും വരച്ചിട്ടുണ്ട്. ഇതെന്താ പതിവില്ലാതെ മുടി ഇങ്ങനെ വട്ടത്തില്‍ കെട്ടിവച്ചിരിക്കുന്നത്.. ആ.. ഒന്നും മനസ്സിലാവുന്നില്ല..

അത്താഴം കഴിച്ച്, കൊണ്ടുവന്ന സാധനസമഗ്രികള്‍ എല്ലാം എടുത്ത് നോക്കുമ്പോഴും തലയിലെ കെട്ട് അങ്ങനെതന്നെയുണ്ടായിരുന്നു… ആ നനഞ്ഞ തോര്‍ത്ത് ഒന്ന് തലയില്‍ നിന്ന് മാറ്റിക്കൂടെ നിനക്ക്… ഇനി തണുപ്പടിച്ച് ജലദോഷം വരുത്താനാണോ… ഏട്ടാ.. എന്നെ വഴക്ക് പറയരുത്.. ഒരു അബദ്ധം പറ്റി… എന്താ…

ആകാംക്ഷയുടെ നിമിഷങ്ങളില്‍ തലയിലെ തോര്‍ത്ത് അഴിച്ചുമാറ്റിയ പാറുവില്‍ അടിമുടി ഭയം നിറഞ്ഞിരുന്നു.. മുട്ടോളം വളര്‍ത്തണം എന്ന് ഏപ്പോഴും പറഞ്ഞിരുന്ന മുടി മുറിച്ച് ഒരു പരുവും ആക്കിയിരിക്കുന്നു… ഏട്ടാ… തുമ്പ് മാത്രം മുറിയ്ക്കാന്‍ പറഞ്ഞതാ… അവര് കൊറേ വെട്ടികളഞ്ഞു… എന്നാലെ ഷേപ്പാവൂ എന്നൊക്കെ പറഞ്ഞ്…

സങ്കടവും ദേഷ്യംവും എല്ലാകൂടെ കണ്ണില്‍ ഇരുട്ടുവീണു… ഒന്നും മിണ്ടാതെ അവന്‍ നിന്നു.. ഇനി ഒരുക്കലും വെട്ടില്ല ഏട്ടാ…. സോറി… മുടിമുറച്ച സുന്ദരിപെണ്ണ് ചിണുങ്ങാന്‍ തുടങ്ങിയെങ്കിലും പ്രാണനാഥന്റെ മനസ്സ് ഇളകുന്നില്ല.. ഏട്ടാ… ഏട്ടാ… ഒന്ന് മിണ്ടു ഏട്ടാ… ഞാൻ ഇനി ഒരിക്കലും ചെയ്യില്ല ഏട്ടാ.. എത്ര കുലുക്കി വിളിച്ചിട്ടും എണീക്കാതെ ഉറക്കം നടിച്ചുകിടക്കുന്ന അവന്റെ കാലിൽ പിടിച്ചുവലിച്ചു.. പിന്നെ കരച്ചിലിന്റെ ഭാവമായി..

തേങ്ങലൊടുവിൽ കണ്ണീർമഴയായി.. പാറു.. ഡി പോത്തേ… അയ്യയ്യേ… ഇത്രേ ഉള്ളു നീ… ഞാനൊന്നു ഗൗരവം അഭിനയിച്ചതല്ലേ… അല്ലെങ്കിലും ഇത്രേം കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല… മുടിപിടിച്ചു നോക്കികൊണ്ട് പറഞ്ഞൊപ്പിച്ചു..

അത് ഇനീം വളരും ഏട്ടാ… വളർത്തണം… അമ്മയോട് പറഞ്ഞാൽ നല്ല സൂപ്പർ എണ്ണ കാച്ചിത്തരും.. ഇടനെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുമ്പോൾ ചുടുത്തുള്ളികൾ കൊണ്ട് അവിടാകെ നനഞ്ഞിരുന്നു..

കണ്ണുതുടച്ചെ… ഇപ്പോഴും വാതിലടയ്ക്കാതെയാണോ വന്നിരിക്കുന്നത്… പോ അവിടെന്ന്… ഇനി വാതിലടയ്ക്കാതെ ഇതിനുള്ളിൽ നിൽക്കുന്ന പ്രശ്നമില്ല… ന്നാലും … എന്തോരം മുടിയാ മുറിച്ചുകളഞ്ഞത്… ഒരു കുത്തു വച്ചുതരും ഞാൻ.. ഞാനൊന്നു മറക്കാൻ ശ്രമിച്ചതാ… പിന്നേം അതന്നെ പറഞ്ഞു വരുന്നു… കുത്താൻ ഇങ്ങുവാ..

. രാവിലെ അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ബോധം വീണത്.. ഉടുമുണ്ട് തപ്പിയെടുത്തു ഓടിച്ചെന്നു നോക്കിയപ്പോൾ പ്രതിമപോലെ കെട്ട്യോൾ നിൽക്കുന്നുണ്ട് ‘അമ്മ എന്തൊക്കെയോ പരതി നോക്കുന്നുണ്ട്… എന്താ പറ്റിയത്… എന്താന്ന്…

എടാ.. അവളുടെ പെടലി ഒന്ന് ഉളുക്കിയതാ… ഇതെന്താ പെടലികൊണ്ടാണോ കാപ്പിയുണ്ടാക്കുന്നത്.. ശബ്ദിക്കാൻ വിഷമിച്ചു നിൽക്കുന്ന പാറുവിനെ നോക്കി അവൻ ചോദിച്ചു.. പാവം വേദനിച്ചു നിൽക്കുന്നത്കൊണ്ട് ഒന്നും പറഞ്ഞില്ല…

അകത്തുപോയി ഈ തൈലം ഒന്നും ഇട്ടുകൊടുക്കെടാ… ‘അമ്മ തൈലവും കൊണ്ട് രംഗത്തുവന്നു..

പയ്യെ നടത്തികൊണ്ട് വരുമ്പോൾ അവൾക്ക് നല്ല വേദനയുണ്ടെന്നു മനസ്സിലായി.. അമ്മേ….

കസേരയിൽ ഇരുത്തികൊണ്ട് കയ്യിൽ തൈലം ഇട്ടു ചൂടാക്കി, പെടലിയിൽ ഒന്ന് തൊട്ടതേ ഉള്ളു നിലവിളി ബഹളമായി..

എടാ.. മെല്ലെ മതി… നല്ല വേദന ഉണ്ടാവും… മ്മ്മ് …. ഈ വേദന മാറ്റാനുള്ള മരുന്ന് എന്റെകയ്യിൽ ഉണ്ട്… മുടി വകഞ്ഞുമാറ്റി പിൻകഴുത്തിൽ നന്നായൊന്നു മസ്സാജ് ചെയ്തു… തൈലം തേച്ചു പിടിപ്പിച്ചു.. കുറവുണ്ടോ…

മ്മ്മ് … മൂളൽ മാത്രം… നിന്റെ വെപ്രാളം കുറച്ചു കൂടുന്നുണ്ട് അതാണ് ഇങ്ങനെ പെടലി ഒക്കെ ഉളുക്കുന്നത്… നടുവെട്ടാഞ്ഞത് ഭാഗ്യം… കസേരയിൽ നിന്നും പൊക്കിയെടുത്തുകൊണ്ട് കട്ടിലിൽ കൊണ്ടിട്ടു…

ഏട്ടാ … എനിക്ക് വേദനിക്കുന്നെ ഏട്ടാ… വേണ്ടാ… പോടീ പെണ്ണെ… വേദനയൊക്കെ ഇപ്പൊ മാറ്റിത്തരാം… പോടാ തെമ്മാടി… എന്താ ഇങ്ങനെ നോക്കുന്നത്… നിന്നെ ഇങ്ങനെ നോക്കിയിരിക്കാൻ നല്ല രസാ…

അയ്യടാ അങ്ങനിപ്പോ രസിക്കേണ്ട… പറ്റിയ സമയമാണല്ലോ… മനുഷ്യന് വേദനിച്ചിട്ട് വയ്യ… ഇങ്ങു വാ… വേദനിക്കുന്ന പെടലിപിടിച്ചു തന്നോടടുപ്പിച്ചു… നാണത്താൽ ചുവന്ന കവിളുകളിൽ പടർന്നു പറ്റിയ മുടിയിഴകൾ തുടച്ചുമാറ്റുമ്പോൾ പെടലിയിലെ കിളി എങ്ങോ പറന്നുപോയിരുന്നു… വേദന കുറവുണ്ടോ മോളെ… ‘അമ്മ വിളിച്ചു ചോദിച്ചു… കുറവുണ്ടമ്മേ… മ്മ്മ്മ് … അമ്മേടെ മോൻ പെടലിക്കല്ലായിരുന്നു ചികിത്സിച്ചത്… ഹമ്മേ… അവൾ സ്വയം പറഞ്ഞു…

തത്കാലം ആശ്വാസം കിട്ടിയ വേദനയ്ക്ക് പിടികൊടുക്കാതെ വീണ്ടും വെപ്രാളപ്പെട്ട് പണികളിൽ മുഴുകി… ഉച്ചയോടെ കല്യാണവീട്ടിലേക്ക് യാത്രയായി… യാത്രയുടെ ക്ഷീണവും വീട്ടിലെ ബഹളവും എല്ലാം കൂടെ പെടലിയ്ക്ക് വീണ്ടും വേദന വരുന്നുണ്ടോ എന്നൊരു സംശയം അവർക്കുണ്ടായിരുന്നു….

പിറ്റേന്ന് കല്യാണത്തിന് ഒരുങ്ങുമ്പോൾ ഒട്ടും തലതിരിക്കാൻ വയ്യാതെ അവസ്ഥയായിരുന്നു എന്നാലും ഒരുവിധം എല്ലാവരോടും മിണ്ടിയും പറഞ്ഞും വൈകുന്നേരമാക്കി… ഫോട്ടോയെടുപ്പിലും യാത്രയാക്കാലിലും വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു… ഏട്ടാ … അവശതയോടെ അവൾ അടുത്തുവന്നു… നമ്മുക്ക് ഇന്നുതന്നെ വീട്ടിൽ പോവാം ഏട്ടാ… എനിക്ക് വദനിച്ചിട്ട് വയ്യ… തല്ക്കാലം ബാം തേച്ചുപിടിപ്പിച്ച് കല്യാണവീടിനോട് യാത്രപറഞ്ഞു വീട്ടിലേക്കെത്തി… കുറവില്ലെങ്കിൽ ആശുപത്രിയിൽ പോവാം മോളെ… ചൂടുവെള്ളത്തിൽ തോർത്തുമുക്കി ചൂടുപിടിച്ചു കൊടുക്കുമ്പോൾ ‘അമ്മ പറയുന്നുണ്ടായിരുന്നു… വേണ്ടമ്മേ … ഇപ്പോൾ കുറവുണ്ട്… പാറു… വേദന കുറവുണ്ടോടാ…

മ്മ്മ് … തിരിയാൻ കഴിയാതെ തല ഒരു ഭാഗത്തേക്ക് മാത്രം വച്ചുകിടക്കുന്ന പാർവ്വതിയെ കണ്ടപ്പോൾ അവനും സങ്കടമായി… ഏട്ടാ … ഏട്ടന് ഇന്ന് പോവാണോ… ഇല്ല… പോവുന്നില്ല… നിന്നെ ഇങ്ങനെ കണ്ടിട്ട് ഞാൻ എങ്ങനെ സമാധാനമായി പോവും…. എന്നാലേ… ഞാനൊരു കാര്യം പറയട്ടെ… ആ … പറ.. ഇപ്പൊ എനിക്ക് വേദന ഒന്നുമില്ല… പിന്നെ… ഇന്നുംകൂടെ എന്റെ ഏട്ടനെ കെട്ടിപിടിച്ചു കിടക്കാനല്ലേ ഞാൻ ഇങ്ങനൊക്കെ കാട്ടിക്കൂട്ടിയത്…. എടി ഭയങ്കരീ… നിന്നെ ഞാൻ… ലൈറ്റ് ഓഫ്….. കർട്ടൻ ഡൌൺ….

ശുഭം !!!

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Kuttan Kuttu

Leave a Reply

Your email address will not be published. Required fields are marked *