പാവം എനിക്ക് വിസ വന്നതറിഞ്ഞ അന്ന് മുതൽ അവളിലെ ചിരി മാഞ്ഞു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Fazal Richu Mampad

ചാരിയിട്ട വാതിലിനിടയിലൂടെ അവളെ കണ്ടപ്പോ വെറുതെ ഒരു പൂതി ശൂ…. എന്ന് വിളി കേട്ട് ഹാളിൽ നിന്നവൾ തിരിഞ്ഞ് നോക്കി

ഉം എന്തെയ്…

കൈകാട്ടി വിളിച്ച് വീണ്ടും

ഉം എന്തെയ്

ആവശ്യം പറയാതെ ചുണ്ടാൽ താളം കാണിച്ചപ്പോ കാര്യം മനസ്സിലായതിനാൽ കള്ളച്ചിരിയിൽ

കണ്ണാലെ അടുത്ത് ഉമ്മയുള്ളത് പറഞ്ഞ് ഞാൻ കണ്ണുരുട്ടിയപ്പോ ഇപ്പോ വരാം എന്ന്…

ചൂല് പതിയെ ചുമരിൽ ചാരി റൂമിൽ കയറി

വാതിൽ ചാരി മെല്ലെ അടുത്ത് വന്ന് ചിരിച്ച് എന്താ കുടിക്കാൻ എന്തെങ്കിലും വേണോ…

കുടിക്കാനല്ല നല്ല വിശപ്പ് കഴിക്കാൻ വേണമെന്ന് പറഞ്ഞ് അവളെ ചുമരിലേക്ക് ചാരി നിർത്തിയപ്പോ..

അയ്യെ… എന്താ ഇങ്ങള് ഇങ്ങനെ മാറി നിൽക്കി ഞാൻ കുളിച്ചിട്ടില്ല ആകെ വിയർത്തിരിക്കാണ് ഞാൻ എങ്ങോട്ടും പോവുന്നില്ല ഇവിടെ തന്നെ ഉണ്ടാവും….

രക്ഷയില്ലെന്ന് കണ്ടാൽ പതിയെ ഞാൻ ഒര് കാമുകനായി മാറും എടി കുളിച്ചാൽ ആ ഊള ഡോവ് സോപ്പിന്റെ മണമല്ലെ നിന്നെ അതിലേറെ എനിക്കിഷ്ടമുള്ളത് നിന്റെ ഈ വിയർപ്പിന്റെ അത്തറല്ലെ….

അതിൽ അവൾ വീഴും

എത്ര തളളിപ്പിടിച്ചാലും അപ്പോ അറിയാതെ കൈ പിടി വിടും….

മുടിയൊക്കെ നേരെയാക്കി റൂമിൽ നിന്ന് പുറത്തിറങ്ങുന്നത് കാണാൻ നല്ല രസമാ

വാതിൽ പതിയെ തുറന്ന് പുറത്ത് ആരേലും ഇരിക്കുന്നുണ്ടോ എന്ന് നോക്കുംബോൾ

എന്റെ കഷ്ടകാലത്തിന് ഉമ്മയെങ്ങാനും അവിടെ ഇരിക്കുന്നുണ്ടേൽ മുഖം വീർപ്പിച്ച് അവളുടെയൊരു നോട്ടമുണ്ട്

കാണാത്ത ഭാവത്തിൽ ഞാൽ തല തിരിക്കും കുറെ നേരം ഒളികണ്ണിട്ട് വാതിലിനിടയിലൂടെ നോക്കി നിൽക്കും ഉമ്മ എണീറ്റാൽ

ഒച്ച കേൾപ്പിക്കാതെ മെല്ലെ വാതിൽ തുറന്ന് പുറത്ത് ചാടുന്ന സന്തോഷം കൂട്ടിലടച്ച കിളിയെ തുറന്ന് വിട്ടത് പോൽ …

ആഘോഷങ്ങൾക്ക് പിടി വീണ ആ ദിനം ഓർക്കുംബോൾ അറിയാതെ കണ്ണ് കലങ്ങും..

പാവം എനിക്ക് വിസ വന്നതറിഞ്ഞ അന്ന് മുതൽ അവളിലെ ചിരി മാഞ്ഞ് മുഖം തെളിയാതെയായി വാടിയ മുഖത്താൽ എപ്പോഴും ചിന്തകളിൽ

യാത്രയാകുന്നതിന് മുൻപുള്ള നാല് ദിവസം കൊണ്ട് അവളുടെ ശരീരം ഒരു പാട് മെലിഞ്ഞ് തീറ്റയുമില്ല ഉറക്കവുമില്ല കണ്ണീരൊഴുക്കി കട്ടിലിന് മൂലയിൽ ഇരിക്കും

ഹെയ് ഇങ്ങനെ മൂലയിൽ ഇരിക്കാതെ ഇങ്ങ് വാ സമയം പതിനൊന്നായി രാവിലെ ഒൻപത് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങണം ഒര് മണിക്ക് വിമാനം പറക്കും..

തോളിൽ പിടിച്ച് വലിച്ചിട്ടും അവൾ അനങ്ങാതെ കട്ടിലിന് മൂലയിൽ തന്നെ കരഞ്ഞ് തളർന്ന്

അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും.. എന്നാ നീയവിടെ ഇരിക്ക് ഞാൻ ഉറങ്ങാണ് ഏഴ് മണിക്ക് എണീക്കണം

ലൈറ്റ് ഓഫ് ചെയ്ത് കണ്ണsച്ച് കിടന്ന് കുറച്ച് കഴിഞ്ഞപ്പോൾ തലയിൽ മെല്ലെ അവളുടെ കൈ… മേനിയാകെ തലോടിയവൾ പറഞ്ഞതൊക്കെയും മനസിൽ ഇന്നും മായാത്തൊരു നൊമ്പരമാണ് നേരം പുലർന്ന് പുറത്തിറങ്ങിയപ്പോ ബന്ധുക്കളാൽ വീട് നിറഞ്ഞിരിക്കുന്നു ഞാൻ അങ്ങോട്ട് ചിരിച്ചിട്ടും ആരും തിരിച്ച് ചിരിക്കുന്നില്ല

എന്നെ കാണുന്ന വരുടെ മുഖത്തെ ഭാവം കണ്ടാൽ വീട്ടിൽ വല്ല മരണവും നടന്നപോൽ …

അടുക്കളയിൽ ചെന്ന് അവളെ നോക്കി തിരക്കിട്ട ജോലിയിലാ കൊണ്ടു പോവാനുള്ള പത്തിരിയും ബീഫും ഉണ്ടാക്കുന്ന തിരക്കിൽ കുളി കഴിഞ്ഞ്

ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ ഉപ്പ

എട്ട് മണി കഴിഞ്ഞ് ന്നാ ജ് ഒരുങ്ങിക്കോ

റൂമിൽ കയറി ഡ്രസ്സ് മാറ്റി തുടങ്ങിയപ്പോൾ വാതിൽ തുറന്ന് അവൾ റൂമിൽ കയറി വാതിൽ കുറ്റിയിട്ട് ചുമരിൽ ചാരി നിന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നു

പുറം തിരിഞ്ഞ് ഞാൻ ഡ്രസ്സ് മാറ്റി അലമാരയിൽ നിന്ന് ടിക്കറ്റും പാസ്പോർട്ടും എടുത്ത് കട്ടിലിൽ ഇട്ട് അവളെ നോക്കി

എന്ത് പറയണം എന്നറിയാതെ അവളുടെ അടുത്ത് ചെന്ന് തോളിൽ കൈവെച്ച്

ഒന്നും മിണ്ടാതെ അവൾ നിറകണ്ണാൽ മുഖത്തേക്ക് നോക്കി നിന്ന നേരം അവളുടെ മുൻപിൽ കരയാതിരിക്കാൻ ഞാൽ ഏറെ പാട് പെട്ട്

താടിയിൽ പിടിച്ച് മുഖം പൊക്കി ടി ഞാൻ ഇറങ്ങുകയാണ് …

അവളുടെ കൈ അറിയാതെ ഷർട്ടിൽ മുറുകി.. പൊട്ടിക്കരഞ്ഞവൾ മാറോട് ചേർന്നപ്പോ അത് വരെ കടിച്ച് പിടിച്ച് നിന്ന് അവൾക്കു മുൻപിൽ ഒഴുക്കില്ലെന്ന് ഉറപ്പിച്ച കണ്ണീർ അറിയാതെ ഒഴുകി

പുറത്ത് നിന്ന് ഉപ്പയുടെ വിളി കേട്ട്…

മുറുകെ പിടിച്ച അവളെ തള്ളിമാറ്റി അവിടുന്ന് ഇറങ്ങിയ നേരമാണ് അറിഞ്ഞത് വീട്ടിൽ ആരോ മരിച്ചപോൽ ബന്ധുക്കളുടെ മുഖത്ത് വന്ന ഭാവത്തിന്റെ അർത്ഥം ശരിക്കും മരണം തന്നെയാണ് ആ അവസ്ഥ..!

ഇന്ന് ഒര് വർഷവും 4 മാസവും തികയുന്നു ഞാൻ മരിച്ചിട്ട് ഉടയോൻ അനുഗ്രഹിച്ചാൽ 2 മാസത്തിനപ്പുറം ഞാനവളെ കാണും 4 മാസത്തെ ലീവിൽ ഒന്നര വർഷത്തെ കടം വീട്ടാൻ…

ലൈക്ക് കമന്റ് ചെയ്യണേ…

ലൈക്ക് കമന്റ് ചെയ്യണേ…

രചന : Fazal Richu Mampad

Leave a Reply

Your email address will not be published. Required fields are marked *