പതിയെ പതിയെ സൗഹൃദം പ്രണയത്തിന് വഴിമാറി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : വിമൽ തെള്ളിക്കച്ചാൽ

കോളേജിന്റെ മതിലിനോട് ചേർന്ന് പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു കടയുണ്ട്. നരച്ച താടി നീട്ടിവളർത്തിയ ഒരു വയസായ മനുഷ്യനാണ് കടയുടമ. കാഴ്ച മങ്ങി തുടങ്ങിയത് കൊണ്ടാകണം ,അത്യാവശ്യത്തിന് ഒരു പുസ്തകം തേടിപ്പോയാൽ കിട്ടാൻ പ്രയാസമാണ്. ആവശ്യക്കാർ പുസ്തകത്തിന്റെ പേരെഴുതിയ കുറിപ്പടി ഏൽപ്പിച്ചിട്ട് പോകും, ഒപ്പം ഫോൺ നമ്പറും. ” രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ പുസ്തകം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ വിവരം കൃത്യമായ് വിളിച്ചറിയിക്കും.

” കോളേജ് തുറന്ന സമയം ” പുതിയ കുട്ടികൾ ഒരുപാട് വന്നു ” അവരോടൊപ്പം ഒരു നാട്ടും പുറത്ത് കാരി പെണ്ണുമുണ്ട് പേര് അശ്വതി ” പുഞ്ചിരി ഒളിപ്പിക്കുന്നചുണ്ടുകളും, നുണക്കുഴി ഒളിഞ്ഞിരിക്കുന്ന കവിളുകളും ,തെറ്റിയൊതുക്കിയ മുടിയിഴകളുമുള്ള ഒരു സുന്ദരികുട്ടി. ” കൂട്ടുകാർക്കെല്ലാം അവളെ വലിയ ഇഷ്ടമാണ് പഠിക്കാൻ മിടുക്കിയാണ് അതുകൊണ്ട് തന്നെ ട്യൂഷനൊന്നും പോകാറില്ല

” കോളേജിൽ ക്ലാസ് തുടങ്ങി –പഠിക്കാൻ ആവശ്യമുള്ള പുസ്തകങ്ങൾ ഇനിയും കിട്ടിയിട്ടില്ല ദിവസങ്ങൾ കഴിഞ്ഞ് പോകുന്നതനുസരിച്ച് അശ്വതിയുടെ മനസ് അസ്വസ്ഥമായ് കെണ്ടേ യിരുന്നു ബുക്സ്റ്റോളുകൾ പലതും കയറിയിറങ്ങി –ആവശ്യമുള്ള പുസ്തകങ്ങൾ മാത്രം കിട്ടിയില്ല. ഒടുവിൽ കൂട്ടുകാർ പറഞ്ഞതനുസരിച്ച് നരച്ച താടി നീട്ടിവളർത്തിയ വയസായ മനുഷ്യന്റെ കടയിലെത്തി ആവശ്യമുള്ള പുസ്തകങ്ങളുടെ പേരെഴുതിയ കുറിപ്പും ഒപ്പം തന്റെ ഫോൺ നമ്പറും നൽകി അവൾ മടങ്ങി

പിറ്റേ ദിവസം ഒരു ഫോൺകോൾ അവൾക്കു വന്നു

“ഹലോ –അശ്വതിയല്ലേ ?

ഞാൻ കോളേജിന്റെ അടുത്തുള്ള പുസ്തക കടയിൽ നിന്നാണ് .നിങ്ങൾ ആവശ്യപ്പെട്ടതിൽ ഒരു പുസ്തകം ഇവിടെയുണ്ട്. ബാക്കി ഉടനേ കണ്ടെത്തിത്തരാൻ ശ്രമിക്കാം.

” ശരി – – ഞാനുടനേ വരാം

അവൾ കോളേജിൽ നിന്ന് വേഗത്തിൽ കടയിലേക്ക് നടന്നു

ഉച്ച സമയം ആയത് കൊണ്ട് തന്നെ കടയിൽ തീരെ തിരക്കില്ലായിരുന്നു. അവൾ കടയുടെ അകത്തേക്ക് കയറി അപ്പോൾ അവിടെ പുസ്തകക്കെട്ടുകൾക്കരുകിൽ ഒരു ചെറുപ്പക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു

” അശ്വതിയല്ലേ ?– —

അവന്റെ ആ ചോദ്യത്തിന് അവൾ മറുപടി ഒന്നും തന്നെ പറഞ്ഞില്ല.

ഹലോ — താൻ അശ്വതിയല്ലേ ?

ആവർത്തിച്ചുള്ള അവന്റെ ചോദ്യം അവളെ അരിശം പിടിപ്പിച്ചു.

“തനിക്ക് എന്ത് വേണം ? എന്റെ പേരറിഞ്ഞിട്ട് എന്താ കാര്യം? ” പുസ്തകം വാങ്ങാനാണ് വന്നതെങ്കിൽ വാങ്ങിയിട്ട് പോകണം അല്ലാതെ —- ‘

ദേഷ്യപ്പെട്ടുള്ള അവളുടെ മറുപടി കേട്ടപ്പോൾ അവന് ചിരിയടക്കാൻ കഴിഞ്ഞില്ല

“താൻ ചൂടാകണ്ടടോ — ഞാനാ തന്നെ നേരത്തെ വിളിച്ചത് ” ഇത് എന്റെ മുത്തച്ഛന്റെ കടമാണ്.അദ്ദേഹത്തിന് നല്ല സുഖമില്ല അത്കൊണ്ട് ഞാൻ സഹായത്തിന് വന്നതാ .

താൻ പറഞ്ഞ പുസ്തകം ഇതാ. ബാക്കി ഉടനേ നോക്കിയെടുത്ത് വച്ചേക്കാം

തനിക്ക് പറ്റിയ അമളിയോർത്ത് അവളുടെ തല കുനിഞ്ഞ് പോയി.

“ക്ഷമിക്കണം—- എന്ന് മാത്രം പറഞ്ഞ് പുസ്തകവും വാങ്ങി അവൾ വേഗത്തിൽ കോളേജിലേക്ക് പോയി.

പിറ്റേന്നുരാവിലെ അവളുടെ ഫോണിലേക്ക് വീണ്ടുമൊരു കോൾ വന്നു ശബ്ദം കേട്ടപ്പോഴേ അവൾക്ക് അത് ആരാണെന്ന് മനസിലായി

“രണ്ട് മൂന്ന് പുസ്തകങ്ങൾ കൂടി കിട്ടിയിട്ടുണ്ട് —വന്ന് കൊണ്ട് പൊയ്ക്കൊള്ളൂ ഇത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു

രാവിലെ തന്നെ അവൾ അവിടെയെത്തി. മടിച്ച് മടിച്ച് ഒരു വിധം അവൾ കടയിലേക്ക് കയറി

ചിരിച്ച് നിൽക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ അവൾക്ക് തെല്ലൊരു ആശ്വാസമായി.

“ക്ഷമിക്കണം കേട്ടോ — ഇന്നലെ ഒരബദ്ധം പറ്റിയതാ. മനസിൽ വച്ചേക്കരുത്

അത് പറഞ്ഞ് കൊണ്ട് അവൾ പുസ്തകത്തിന് കൈ നീട്ടി

“എടോ — ഇനിയും ഒരു പുസ്തകം കൂടി കിട്ടാനുണ്ട് — താൻ വിഷമിക്കേണ്ട — എന്റെ സുഹൃത്തിന്റെ കൈയ്യിൽ അതുണ്ട് — കുറച്ച് ദൂരയാ അവന്റെ വീട്. എന്റെ പുതിയ ബൈക്ക് ഉടെനേകിട്ടും – – – കിട്ടിയാൽ ഉടൻ ഞാനാ പുസ്തകം എടുത്തു കൊണ്ട് വരാം

പഠിച്ച് വലിയ ആളൊക്കെയാകുമ്പോൾ നമ്മളെയൊന്നും മറക്കാതിരുന്നാൽ മതി

” അത് കേട്ടപ്പോൾ അവൾക്ക് ചിരി വന്നു- ‘

അതിനു ശേഷം അവൾ പലവട്ടം ആ കടയിൽപ്പോയി അവർ നല്ല സുഹൃത്തുക്കളായി – _ _ ‘ പതിയെ പതിയെ സൗഹൃദം പ്രണയത്തിന് വഴിമാറി —പക് ഷേ മനസിലുള്ള പ്രണയം തുറന്നു പറയാൻ അവർക്ക് കഴിഞ്ഞില്ല

” നിറമുള്ള സ്വപ്നങ്ങൾ കൊണ്ട് രാവും — പരസ്പര സാമീപ്യം കൊണ്ട് പകലും പ്രേമാർദ്രമായ് കൊണ്ടേ യിരുന്നു

“കട തുറന്നിട്ട് രണ്ടു മൂന്ന് ആഴ്ചയായി — ‘

ഫോൺ വിളിച്ചിട്ട് അവൻ എടുക്കുന്നുമില്ല —

അശ്വതി ആകെ അസ്വസ്ഥയായി

” പ്രീയപ്പെട്ടതെന്തോ നഷ്ടമായ ഒരു വേദന —

ഒടുവിൽ അവന്റെ വീടു വരെ പോകാൻ തീരുമാനിച്ചു

ബസിറങ്ങിയ ശേഷം ഓട്ടോയിൽ അവൾ അവന്റെ വീട്ടിലെത്തി ഗേറ്റുതുറക്കുന്ന ശബ്ദം കേട്ട് അവന്റെ അമ്മ പുറത്തിറങ്ങി – – – ആരാ — മനസിലായില്ലല്ലോ ?

ഞാൻ അശ്വതി ഉണ്ണിയുടെ കൂട്ടുകാരിയാ —

മോള് കയറി ഇരിക്ക് എന്ന് പറഞ്ഞിട്ട് അമ്മ അകത്തേക്ക് പോയി —

“അമ്മ ആരോട് ചോദിച്ചിട്ടാ അവളെ അകത്ത് കയറ്റിയിരുത്തിയത് –പൊക്കോളാൻ പറയണം അവളോട് — –അമ്മയ്ക്ക് വയ്യെങ്കിൽ ഞാൻ പറയാം ഹൊ – എന്തൊരു കഷ്ടമാണ് _. –

“ആദ്യമായ് തോന്നിയ പ്രണയം ” തമ്മിൽ നെയ്തെടുത്ത സ്വപ്നങ്ങൾ എല്ലാം കൺമുന്നിൽ തകർന്നടിയുന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.

കാരണമില്ലാതെ തന്നെ തള്ളി പറഞ്ഞ അവനോട് വെറുപ്പായിരുന്നു —പിന്നീട് കാണണമെന്നു പോലും തോന്നിയില്ല

കാലം കടന്നു പോയി –അശ്വതിയുടെ പ0നം കഴിഞ്ഞു — നല്ല ഒരു ജോലിയും ലഭിച്ചു

തന്നെ പണ്ട് തള്ളിപ്പറഞ്ഞവന്റെ മുഖത്ത് നോക്കി രണ്ട് വാക്കു പറയണം

” മനസിൽ ധൈര്യം സംഭരിച്ച് അവൾ ഒരിക്കൽക്കൂടി ആ വീടിന്റെ പടി കയറി

വാതിലുകൾ മലർക്കെ തുറന്നു കിടക്കുകയാണ്” ” അകത്തെ മുറിയിലെ കട്ടിലിൽ ആരോ ഒരാൾ കിടക്കുന്നു- അരുകിലായ് ഒരു ചക്ര കസേരയും – – –

അവൾ പതിയെ മുറിക്കകത്തേക്ക് കയറി – – –

അയ്യോ —

അവൾ അറിയാതെ നിലവിളിച്ച് പോയി —

ശരീരത്തിന് ശക്തി കുറയും പോലെ — അവൾ മെല്ലെ ആ കട്ടിലിനരുകിലിരുന്നു.

നീണ്ട നിശബ്ദതയെ തച്ചുടച്ച് അവൻ സംസാരിച്ച് തുടങ്ങി നിന്നെ എനിക്ക് ഒരു പാട് ഇഷ്ടമായിരുന്നു. “പക് ഷേ — അത് തുറന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല എന്റെ ഇഷ്ടമെഴുതിയ ആ പുസ്‌തകം നിന്നെ ഏൽപ്പിക്കാൻ അന്ന് ഞാൻ നിന്റെ അരുകിലേക്ക് വന്നതാണ് –ആ യാത്രയിൽ എനിക്ക് എല്ലാം നഷ്ടമായി –പ്രിയപ്പെട്ട കാലും അതിലേറെ പ്രീയപ്പെട്ട നിന്നെയും.

ഒന്നിനും കൊള്ളാത്ത എന്നെ നിനക്കിനി എന്തിനാ —- നീ നന്നായ് ജീവിക്കണം. പോകുമ്പോൾ ആ മേശമേലിരിക്കുന്ന പുസ്തകം കൂടി കൊണ്ട് പോകണം —

” പക് ഷേ — നിനക്കായ് എന്നെഴുതിയ ആദ്യ പേജ് കീറി മാറ്റിയ ശേഷം മാത്രം. “എന്നോട് ക്ഷമിക്കണം ഈ ഒരവസ്തയിൽ താൻ എന്നെ കാണുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു .അതുകൊണ്ടാ അന്ന് അങ്ങനെ പറയേണ്ടി വന്നത്. അവൻ വാക്കുകൾ ഒരു വിധം പറഞ്ഞൊപ്പിച്ചു

“അശ്വതി പതിയെ എഴുന്നേറ്റ് ബുക്കെടുത്ത് ബാഗിൽ വച്ചു — എന്നിട്ട് ഉച്ചത്തിൽ സംസാരിച്ചു തുടങ്ങി

താൻ എന്നെ പറ്റി എന്താ വിചാരിച്ചത്.

“തന്റെ സൗന്ദര്യത്തിൽ മതിമറന്ന് തന്റെ പിറകേ വന്ന പൈങ്കിളി പെണ്ണാണ് ഞാനെന്നോ– ”

“അതോ പ്രേമിക്കാൻ ആരെയും കിട്ടാതിരുന്നപ്പോൾ ആദ്യംമുന്നിൽ കണ്ട തന്നെ ഞാനങ്ങ് പ്രേമിച്ചെന്നോ- – – –

“കാലു രണ്ടും മുറിഞ്ഞ് പോയിട്ടും അവന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല: —

എന്ത് കോലമാടാ ഇത് —

“ഇത് കണ്ടിട്ട് ഞാനെങ്ങനാടാ ഇവിടന്ന് നിന്നെ വിട്ട് പോകുന്നത്

സ്വസ്ഥമായ് ജീവിക്കണം പോലും – – – –

എനിക്ക് നീയും നിനക്ക് ഞാനുമില്ലാതെ എങ്ങനെയാ ടാ സ്വസ്ഥമായ് ജീവിക്കാൻ കഴിയുന്നേ- – – – നീയില്ലാതെ എനിക്കിനി പറ്റില്ല. നിന്റെ ഈ കിടപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലടാ

ഇത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു- ‘ —പക് ഷേ,അപ്പോഴെല്ലാം വേദനയുടെ കനലെരിയുന്ന അവന്റെ മനസിൽ അതൊരു കുളിർമഴയായ് പെയ്തിറങ്ങുന്നുണ്ടായിരുന്നു. ലൈക്ക് കമന്റ് ചെയ്യണേ… രചന : വിമൽ തെള്ളിക്കച്ചാൽ

Leave a Reply

Your email address will not be published. Required fields are marked *