ക്ഷണിക്കാത്ത കല്യാണം..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Mansoor Kvm

ഉച്ചക്ക്‌ ക്ലബ്ബിൽ ചുമ്മാ ചാനൽ മാറ്റി കളിക്കുമ്പോഴാണു രാഹുലിന്റെ വിളി.. “ചങ്കെ, താഴെ ഇറങ്ങി വാ,..ഒരു സ്ഥലം വരെ പോവാനുണ്ട്‌..,”

രണ്ട്‌ വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ്‌ നാട്ടിൽ എത്തിയതാണു ഞാൻ.. മാമന്റെ കടയുടെ മുകളിലുള്ള ഒരു ചെറിയ ഷീറ്റിട്ട റൂമാണു ഞങ്ങളുടെ പ്രിയപെട്ട ക്ലബ്ബ്‌.. അതൊരു ക്ലബ്ബ്‌ മാത്രമല്ല ഞങ്ങൾക്‌.. അതിനുമപ്പുറം വേറെ എന്തൊക്കെയോ ആണു..

ഐ പി എലും , വേൾഡ്കപ്പും ,ഐ എസ്‌ എല്ലും എൽ ക്ലാസിക്കോയും ഒക്കെ വന്നാൽ പിന്നെ അവിടെ യുദ്ധമാണു. ട്രോഫികളാൽ നിറഞ്ഞ അലമാരയും, മാറാലയാൽ നിറഞ്ഞ മേൽകൂരയും ക്ലബ്ബിന്റെ അലങ്കാരമായിരുന്നു..

“എങ്ങോട്ട ഡാ??” “പറയാം ആദ്യം നീ വണ്ടിയിൽ കേറു” അവൻ നേരെ പോയതു എന്റെ വീട്ടിലേകായിരുന്നു.. ഇവിടെ എന്താ പരിപാടി എന്ന ഭാവത്തോടെ ഞാനവനെ നോകി വണ്ടിയിൽ നിന്നിറങ്ങി..

“നീ ഡ്രസ്സ്‌ ചെയ്ഞ്ച്‌ ചെയ്ത്‌ വാ , ഒരു കല്യാണത്തിനു പോവാനുണ്ട്‌..” “പോടാ തെണ്ടി ..എനിക്കിന്ന് കല്യാണമൊന്നുമില്ല.. നീ പോയാ മതി..” സംഗതി ബിരിയാണി കേറ്റാമെങ്കിലും , വല്ലോരും അറിഞ്ഞാൽ വളരെ മോശമാണു.. ഞങ്ങൾ പ്രവാസികൾ ക്ഷണിക്കാത്ത കല്യാണത്തിനു പോവാറില്ല” ഞാൻ നൈസായിട്ട്‌ ഒന്ന് ഊരാൻ ശ്രമിച്ചു..

“എടാ പ്ലീസ്‌ , എനിക്കിന്ന് പോയേ പറ്റൂ..അച്ചൻ കട്ടായം പറഞ്ഞതാ.. എന്നെ കൊണ്ട്‌ ഒറ്റക്ക്‌ പോവാൻ കഴിയൂല..നീ ഇല്ലാതെ ഞാൻ എങ്ങോട്ടെങ്കിലും പോവാറുണ്ടോ??

അതും പറഞ്ഞവൻ സെന്റി ഫീലിങ്ങിൽ എന്നെ ഒന്ന് നോകി.. അവന്റെ സോപിൽ ഞാൻ വഴുതി വീഴുകയായിരുന്നു.. അവന്റെ പിറകിൽ അള്ളിപ്പിടിച്ചിരുന്ന എന്നേം കൊണ്ട്‌ ബൈക്‌ മുന്നോട്ട്‌ നീങ്ങി. ദൈവമേ കല്യാണം ആരുടേതാണന്ന് പൊലുനറിയില്ലല്ലൊ..ഇവനെന്നെ നാണം കെടുത്തുമോ?.. ” ആരുടെ കല്യാണമാണന്നെങ്കിലും പറയടാ തെണ്ടീ” എനിക്ക്‌ ദേഷ്യം വരുന്നുണ്ടായിരുന്നു.. അവൻ ഒന്ന് ദീർഗ്ഘമായി നിശ്വസിച്ചിട്ട്‌ പറഞ്ഞു, “നിനക്കറിയും ആളെ. അങ്ങാടിയിൽ കചോടം ചെയ്യുന്ന കുഞ്ഞിക്കയില്ലെ?. മൂപരുടെ മൂത്ത മോളുടെ ” അതു കേട്ടതും ഞാനൊന്ന് ഞെട്ടി.. “ങേ?? ആരുടെ ഫർസ്സാനയുടെയോ? അവൾ ടീചറാവാൻ പഠിക്കല്ലആയിരുന്നോ..??” “മ്മ് ..അവൾ തന്നെ.. അവൾ പഠിത്തമൊക്കെ നിർത്തി.. മൂപരെ കൊണ്ട്‌ പഠിപ്പിക്കാൻ കഴിയൂല.. അല്ല നീ അവളുടെ പിന്നാലെ കുറേ നടന്നതല്ലെ??. പിന്നെ വേണ്ടാന്നു വെചോ?”.. അവൻ തിരിഞ്ഞ്‌ എന്നെ ആക്കിയിന്ന് നോകിയിട്ട്‌ ചോദിച്ചു.. **

2 വർഷം മുൻപാണു അവളെ ഞാൻ ആദ്യായിട്ട്‌ കാണുന്നതു.. ബസ്റ്റോപിൽ കൂട്ടുകാരൊടൊത്ത്‌ കത്തിയടിച്ചിരിക്കുമ്പോ ഒരു മൊഞ്ചത്തിക്കുട്ടി ബസ്സിറങ്ങി വരുന്നതു കണ്ടതു.. അവളെ കണ്ട പാടെ എന്റെ ഖൽബ്‌ ബല്ലാതെ പെടക്കാൻ തുടങ്ങി. പടചോനേ ഇതാരാ ഞാൻ കാണാത്ത ഒരു മൊഞ്ചത്തി എന്ന് തോന്നിയ നിമിഷം.. ഒരാഴ്ച അവളു വരുന്നതും പോവുന്നതും നോകി നിൽകുമായിരുന്നു.. എന്നാൽ എന്നെ അവളൊന്ന് തിരിഞ്ഞ്‌ നോകിയതു പോലുമില്ല.. ഇജാസാണു പറഞ്ഞതു , “അതൊരു നല്ല കുട്ടിയാ, ടീചറാവാൻ പഠിക്കാണു. നല്ല സ്വഭാവം.നിനക്കൊന്നും വളയുന്ന പെണ്ണല്ല. അവളെ കെട്ടുന്നോൻ ഏതായാലും ഭാഗ്യമായിരിക്കും..” അവളെ കെട്ടുന്ന ആ ഭാഗ്യവാൻ ഞാൻ ആവാൻ ആഗ്രഹിച്ചു കൊണ്ടിരുന്നപ്പോഴേകും വിധിയുടെ വിളയാട്ടമെന്നോണം വിസ വന്നു ,ഞാൻ പ്രവാസിയായി.. സത്യം പറഞ്ഞാൽ ആ ചാപ്റ്റർ അന്നു ക്ലോസ്‌ ചെയ്തതായിരുന്നു..

എന്റെ ചിന്തക്കളെ കീറി മുറിച്ച്‌ ബൈക്‌ ഒരു കുഴിൽ ചാടി.. “ആ കാണുന്ന വളവിലാ വീട്‌..പിന്നെയ്‌ കാണുന്നവരോടൊക്കെ നന്നായി ചിരിക്കോണ്ടു.. ”

അവന്റെ ഉപദേശം കേട്ടപ്പോൾ വിളിക്കാത്ത കല്യാണത്തിനു പോയിട്ടുള്ള അവന്റെ എക്സ്പീരിയൻസ്‌ ഞാൻ മനസ്സിലാക്കി.. വണ്ടി ഒതുക്കി ആ വീട്ടിലേക്ക്‌ നടന്നപ്പോ ഒരു കല്യണത്തിന്റെ ഭാവമൊന്നും അവിടെ കണ്ടില്ല.. ആകെ ഒരു മൂകത. “എടാ നമുക്ക്‌‌ വീട്‌ മാറി എന്നാ തോന്നുന്നത്‌, ഇതേതോ മരിച്ച വീട്‌ പോലെ തോന്നുന്നു” ഞാനവന്റെ ചെവിയിൽ മന്ത്രിച്ചു.. പകരം അവനെന്നെ തുറിച്ച്‌ നോകിയപ്പോൾ ഇതു തന്നെയാണു വീടെന്ന് എനിക്ക്‌ മനസ്സിലായി.. എല്ലാരും ഓരൊ ടെൻഷനിലെന്ന പോലെ ഇരിക്കുന്നു.. ഭക്ഷണം കഴിക്കുന്ന സ്ഥലത്തും ഇതു തന്നെ അവസ്ഥ.. ഒരു സ്മശാന മൂകത.. എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല.. ഭകഷണം ഉണ്ടാകുന്ന അബ്ബാസിക്കയോട്‌‌ കാര്യം തിരക്കിയപ്പോഴാ മനസ്സിലായതു., ചെക്കൻ പണി പറ്റിച്ചു.. അവനു വേറെ ബന്ധം ഉണ്ടായിരുന്നത്രെ… ഇന്നലെ അവരുടെ റെജിസ്റ്റർ കല്യാണവും‌ കഴിഞ്ഞു അവർ നാടും വിട്ടു.. കാര്യം പറഞ്ഞു മൂപരു അവനെ ശപിക്കുകയും ചെയ്തു.. “ഇത്ര പേരെ കണ്ണീർ കുടിപ്പിച്ച ആ കള്ള ഹിമാറൊന്നും ഒരുകാലത്തും ഗുണം പിടിക്കൂല..ആ പെണ്ണിന്റെ ഓരോ തുള്ളി കണ്ണീരിനും അവൻ പടചോനോട്‌ മറുപടി പറയേണ്ടി വരും”

കാര്യത്തിന്റെ ഗൗരവം മനസ്സിലാകിയിട്ടെന്നോണം രാഹുൽ എന്റെ നേരെ തിരിഞ്ഞു.. “എടാ , ഒരിക്കൽ നീ മോഹിച്ച പെണ്ണാ അവളു,. നീ ഇപ്പോ ഒരു തീരുമാനം എടുത്താൽ അതു നിന്റെ പടചോനോടും ഈ കുടുംബത്തിനോടും നീ ചെയ്യുന്ന ഒരു വലിയ കാര്യമായിരിക്കും..ഒരായിരം വർഷം കഴിഞ്ഞാലും നീ ചെയ്യുന്ന പുണ്യത്തിന്റെ പ്രതിഫലം നിന്റെ തലമുറക്ക്‌ ദൈവം നൽകി കൊണ്ടേയിരിക്കും.. ” എന്റെ മറുപടിക്കായി അവ്ൻ എന്റെ കണ്ണുകളിലേക്‌ തന്നെ നോകി നിൽകുന്നുണ്ടായിരുന്നു.. എനിക്കപ്പോൾ ചിന്ത ഫർസ്സാനയെ കുറിച്ചല്ലായിരുന്നു.. ഇത്രയും നേരം എന്നോട്‌ ഒരു കാരണവർ കണക്കെ പ്രസംഗിച്ച രാഹുലിനെ കുറിച്ചായിരുന്നു.. എന്റെ റബ്ബെ ,ഇവനൊക്കെ ഇത്ര വേഗം മെച്യൂരിറ്റി വന്നോ??എങ്ങനെ നടന്നിരുന്ന പയ്യനായിരുന്നു.. ഞാൻ ഗൾഫിൽ പോവുന്ന നേരത്തൊക്കെ കാൻഡി കഷും കളിച്ച്‌ നടക്കായിരുന്നു.. എനിക്ക്‌ അവന്റെ മുഖത്തെ ഭാവം കണ്ട്‌ ചിരിയാണു വന്നതു..

പെട്ടന്നാണു എന്റെ തോളിൽ ഒരു സ്ത്രീയുടെ കരം സ്പർശ്ശം ഏറ്റതു .. ആരാണന്നറിയാൻ തല തിരിച്ചങ്കിലും സാധിച്ചില്ല.. ഉടനെ ഒരു ശബ്ദവും അവൾ എന്നെ പിടിച്ച്‌ കുലുക്കുകയും ചെയ്തു “ദേ മനുഷ്യാ!! 6 മണിയായി.. സുബഹി നിസ്കരിക്കണ്ടേ? ഇപ്പഴും ചെറിയ കുട്ടികളെ പോലെ..വേഗം എഴുനേൽക്‌..” .. ഞാൻ കണ്ണു തിരുമ്മി ബെഡിൽ എണീറ്റിരുന്നു.. അവൾ നേരത്തെ എണീറ്റ്‌ വീട്ടുജോലികളൊക്കെ തുടങ്ങിയിട്ടുണ്ട്‌.. അതു കഴിഞ്ഞ്‌ വേണം അവൾക്‌ സ്കൂളിൽ പോവാൻ.. സ്കൂൾ ടീച്ചറാണു കക്ഷി.. “ഇക്കാ.. നിങ്ങൾക്‌ വല്ല അസുഖവും ഉണ്ടോ?” അവൾ എന്റെ അടുത്ത്‌ വന്നിരുന്നു കൊണ്ട്‌ ചോദിച്ചു.. “മ്മ് ഒരു ചെറിയ സൂകേട്‌ ഉണ്ട്‌ ,,മാറ്റി തരോ??” എന്നും പറഞ്ഞവളെ ഞാൻ ചേർത്ത്‌ പിടിച്ചു.. അവളൊന്ന് കുതറി “അയ്യടാ മോനെ… അതല്ലാ ..ഞാൻ നിങ്ങളെ വിളിക്കാൻ വന്നപ്പോ നിങ്ങൾ ഉറക്കത്തിൽ ചിരിക്കുന്നുണ്ടായിരുന്നു” “ഒഹ്ഹ്‌ അതോ… അത്‌ ഞാനൊരു വിളിക്കാത്ത കല്യാണത്തിനു പോയ കഥ ഓർത്തതാ” “അയ്യേ..പറയാത്ത കല്യാണത്തിനു ആരെങ്കിലും പോവോ?? നാണമില്ലേ മനുഷ്യാ നിങ്ങൾക്‌.???”” അവൾ കളിയാക്കി കൊണ്ട്‌ ചോദിച്ചു.. “എടീ ചില കല്യാണത്തിനു നമ്മൾ ക്ഷണിക്കാതെ പോവണം.. അപ്പോ പടച്ചോൻ നമുക്ക്‌ അറിഞ്ഞു കൊണ്ട്‌ ഓരോ സമ്പാദ്യം നൽകും..അത്‌ ഖിസ്മതാണു മോളേ..” അടുത്തിരുന്നുറങ്ങുന്ന മോന്റെ നെറ്റിയിൽ ചുമ്പിച്ചിട്ട്‌ ഞാൻ പറഞ്ഞു “വിളിക്കാത്ത കല്യാണത്തിനു പോയി ഞാൻ ഒരു ട്രോഫി വരെ സ്വന്തമാകിയിട്ടുണ്ട്‌..” അവളൊന്നും മനസ്സിലാകാതെ തിരിഞ്ഞ്‌ അടുക്കളയിലേക്ക്‌ നടന്നു.. അന്നു കല്യാണ പന്തലിൽ നിറഞ്ഞൊഴുകിയ ആ കണ്ണു പിന്നീടൊരിക്കലും നിറയാൻ ഞാൻ സമ്മദിച്ചിട്ടില്ല.. ഇനിയൊട്ട്‌ സമ്മദിക്കുകയുമില്ല… ലൈക്ക് കമന്റ് ചെയ്യണേ… രചന : Mansoor Kvm

Leave a Reply

Your email address will not be published. Required fields are marked *