കൂലിപ്പണിക്കാരൻ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Charu Jo

രാമേട്ടാ ഇതും നടക്കും എന്ന് തോന്നുന്നില്ല. അവർക്ക് മൂന്ന് പെൺകുട്ടികൾ ഉള്ള വീട്ടിൽ നിന്ന് ഈ ബന്ധം വേണ്ടത്രേ. മൂത്തതിനെ കെട്ടിയാൽ ബാക്കി രണ്ടാളുടെയും കാര്യം തലയിൽ ആവും ന്നു ഒരു പേടി അവർക്ക്.

ബ്രോക്കെർ ശങ്കരൻ പറഞ്ഞു.

ഈശ്വരാ ഇതെങ്കിലും നടക്കും എന്ന് കരുതിയതാ.- രാമൻ

കുട്ടിക്ക് പഠിപ്പ് ഉണ്ടെന്നു പറഞ്ഞിട്ട് കാര്യം ഇല്ല. നിങ്ങൾ ഈ സർക്കാർ ഉദ്യോഗസ്ഥരെ മാത്രം നോക്കി ഇരുന്നാൽ പെണ്ണ് വീട്ടിൽ ഇരിക്കുക ഉള്ളു. സർക്കാർ ഉദ്യോഗം ഉള്ളവർ അവരും ആയി ചേരുന്നത്തെ നോക്കു. നിങ്ങൾ എന്തെങ്കിലും വിട്ടു വീഴ്ച ചെയ്യന്റെ രാമേട്ടാ.

എന്ന് വെച്ച് എംസ്സിഎ ക്കാരി ക്കു കൂലി പണിക്കാരൻ ചെരോ ശങ്കരാ – രാമൻ പറഞ്ഞു.

രാമേട്ടാ ഇന്നത്തെ കാലത്ത് എവിടെ നോക്കിയാലും പഠിപ്പ് ഉള്ള പെൺകുട്ടികൾ ആണ് ചുറ്റിനും. എന്റെ കയ്യിൽ ഒരു ഓട്ടോ ഡ്രൈവറിന്റെ ആലോചന ഉണ്ട്. നല്ല കൂട്ടരാണ്. നമുക്ക് ഒന്ന് നോക്കിയാലോ

എന്നാലും ശങ്കരാ അത് നടക്കില്ല

അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. കൂലിപ്പണി ആയാലും എനിക്ക് കുഴപ്പമില്ല അച്ഛാ. അച്ഛൻ എന്നെ പഠിപ്പിച്ചതും നവ്യ മോളെയും നിവ്യ മോളെയും പഠിപ്പിക്കുന്നതും ഇതേ ജോലി ചെയ്തിട്ട് അല്ലെ. അത് കൊണ്ട് ഈ നന്ദ ക്കു അതൊരു കുറവ് ആയി തോന്നുന്നില്ല.

എന്നാൽ പിന്നെ അവരോട് ഈ ഞായറാഴ്ച വരാൻ പറഞ്ഞോളൂ ശങ്കരാ.

അങ്ങനെ നന്ദ യും അനീഷും തമ്മിലുള്ള വിവാഹം ഭംഗി ആയി നടന്നു.

എന്നെ കെട്ടിയത് തനിക്ക് ഒരു കുറവ് ആയി തോന്നുന്നുണ്ടോ നന്ദേ തനിക്ക്? അനീഷ് ചോദിച്ചു.

എന്തിനു ഓരോ ജോലിക്കും അതിന്റെ മഹത്വം ഇല്ലേ അനീഷേട്ടാ. നന്ദ ചിരിച്ചു.

തനിക് ഒരു കാര്യം അറിയോ നന്ദ നമ്മുടെ നാട്ടിൽ പഠിക്കാൻ മിടുക്ക് ഇല്ലാത്തത് കൊണ്ടല്ല പലരും കൂലി പണിക്കാരായി മാറുന്നത്. വീട്ടിലെ സാഹചര്യങ്ങൾ ആണ് ഒരാളെ മാറ്റുന്നത്. അപ്പോഴും പഠിക്കാൻ ഉള്ള മോഹം ഉള്ളിൽ ഉണ്ടാകും. അനീഷ് പറഞ്ഞു.

എനിക്ക് പൂർണ സമ്മതത്തോടെ തന്നെ ആണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്. നന്ദ പറഞ്ഞു. **

പിന്നെ അവിടെ നിന്ന് നന്ദ കണ്ടു അറിയുക ആയിരുന്നു. ആൺമക്കൾ ഇല്ലാത്ത തന്റെ അച്ഛനും അമ്മയ്ക്കും ഒരു മോനെ പോലെ തന്റെ സഹോദരിമാർക്ക് നല്ലൊരു ചേട്ടൻ ആയി. അവരുടെ ആവിശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്ന അനീഷേട്ടൻ നന്ദ ക്കു അത്ഭുതം തന്നെ ആയിരുന്നു. അപ്പോൾ അവൾ മനസ്സ് കൊണ്ട് നന്ദി പറയുക ആയിരുന്നു ഈ കൂലി പണിക്കാരനെ കൊണ്ട് തന്ന ശങ്കരേട്ടനോട്.

രചന: Charu Jo

Leave a Reply

Your email address will not be published. Required fields are marked *