രചന: Uma S Narayanan
പുലർച്ചെ അഞ്ചു മണിയുടെ അലാറമടിച്ചത് കേട്ടപ്പോഴാണ് അഖിലെണീറ്റത്,,
രാവിലെയുള്ള നടത്തം എന്നും പതിവാണ്.,
അഖിൽ നടക്കാൻ പോകാൻ തയ്യാറെടുത്തു.,
ബെഡിൽ കിടക്കുന്ന വർഷയെ ഉണർത്താതെ വാതിൽ പതിയെ അടച്ചു പുറത്തു കടന്നു.,
നടത്തം കഴിഞ്ഞു തിരിച്ചു വന്ന് മുറ്റത്തു കിടക്കുന്ന പത്രമെടുത്ത ശേഷം പതിവായി കിട്ടുന്ന ചായ എടുക്കാൻ അടുക്കളയിൽ ചെന്നപ്പോൾ വർഷയെ കണ്ടില്ല,,
എന്നും അഞ്ചരമണിക്ക് എണിറ്റു കുളിച്ചു അടക്കളയിൽ കയറുന്ന വർഷ ഇന്ന് എണീറ്റില്ലല്ലോ,എന്ത് പറ്റി?
ബെഡ്റൂമിൽ ചെന്നു നോക്കിയപ്പോൾ അവൾ നല്ല ഉറക്കം,,
അഖിൽ വർഷയെ മൃദുവായി തട്ടി വിളിച്ചു.,,
പതിയെ കണ്ണു തുറന്നു നോക്കിയവൾ പെട്ടന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അഖിലവളെ തടഞ്ഞു,,,
“” എന്തു പറ്റി മോളെ നിനക്ക് ..'”
അഖിൽ അവളുടെ അടുത്തിരുന്നു,,
“”ഒന്നൂല്ല,, ഏട്ടാ,.ചെറിയൊരു തലവേദന'””
“ആഹാ,, എന്നിട്ടാണോ ഒന്നൂല്ലാന്നു പറഞ്ഞേ,,.നീയിവിടെ തന്നെ കിടക്കൂ ഞാൻ ബാംഷെൽഫിൽ ഇരിപ്പുണ്ടോന്നു നോക്കട്ടെ ..'”
“” കിടക്കാനോ,, ശ്ശോ സമയം ഒരുപാടായല്ലോ,ഏട്ടന് രാവിലെ പതിവുള്ള ചായതന്നില്ല,, ഭക്ഷണം റെഡിയാക്കിയില്ല ,ദോശക്കു മാവരച്ചു ഫ്രിഡ്ജിൽ വേച്ചെക്കുവാ ഞാനതു വേഗം ദോശ ചുട്ട് എടുത്തോണ്ട് വരാം’ ”
“”വേണ്ട ..മോളെ നീയിവിടെ തന്നെ കിടക്കു, ഞാനീ ബാം നെറ്റിയിൽ പുരട്ടി കഴിഞ്ഞു നല്ലൊരു ചായ ഉണ്ടാക്കീട്ടു വരാം,അതു കുടിച്ചാ ഈ തലവേദനയൊക്കെ പമ്പ കടക്കും’ ‘”
“”അയ്യോ,, അഖിലേട്ടന് ഓഫീസിൽ പോകാനുള്ളതല്ലേ,പത്തു മണിയാകുമ്പോൾ മോനു ട്യൂഷന് പോകണം,ഞാൻ ഇങ്ങനെയിവിടെ കിടന്നാൽ ശരിയാവില്ല “”
“”നിനക്കു വയ്യല്ലോ മോളെ,, ഞാൻ ഇന്നോഫിസിൽ പോകുന്നില്ല,, ലീവ് പെന്റിങ്ങുണ്ട്, അത് കൊണ്ട് സാരമില്ല, മോനെ ഞാൻ തന്നെ കൊണ്ടു വിട്ടോളാം “”
അതും പറഞ്ഞ അഖിൽ അടുക്കളയിൽ കയറി ചായക്ക് വെള്ളമെടുത്തടുപ്പിൽ വെച്ചു, ഫ്രിഡ്ജിൽ നിന്ന് ദോശമാവ് പുറത്തെടുത്തു വെച്ചു ,,
ചായ റെഡിയാക്കി ചൂടോടെ ആദ്യം വർഷക്ക് കൊണ്ടു കൊടുത്തു..,
അത് കണ്ടവളുടെ കണ്ണു നിറഞ്ഞു,,
“”എന്തിനാ അഖിലേട്ടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ ..””
“”അത് ശരി,, പിന്നാരെയാ ഞാൻ സ്നഹിക്കണ്ടേ “”
“”ഏട്ടാ,, ഈ തലവെദനയൊക്കെ സാധാരണ എല്ലാർക്കും ഉണ്ടാവുന്നതാന്നെ .””
.'”ഇതൊക്കെയാണടി മോളെ സ്നേഹം,,
ഏട്ടാ,, ഏട്ടന്റെ സ്നേഹത്തിനു മുൻപിൽ ഞാൻ പലപ്പോഴും തോറ്റു പോകുന്നുണ്ട്,,,
“സത്യത്തിൽ നിന്നെ ഞാൻ ശരിക്കും സ്നേഹിക്കുന്നുണ്ടോടീ,,. എന്റെ ഫ്രണ്ടസെപ്പോഴും പറയാറുണ്ട്,, ഭാര്യക്കൊരസുഖം വന്നാൽ അന്നത്തെ കാര്യം പോക്കാണെന്ന് .”
കാരണം അവർക്കൊക്കെ സമയാ സമയത്ത് ഫുഡ്ഡുണ്ടാക്കി നൽകാനും,, അവരുടെ സുഖങ്ങൾക്കും സന്തോഷത്തിനും,വീട്ടിലെ പണി ചെയ്യാനും മാത്രമുള്ള മെഷീൻ മാത്രമാണു ഭാര്യ.. ”
അഥവാ ആരെങ്കിലും വിശേഷം ചോദിച്ചാൽ,,ഓ അങ്ങേരിപ്പോൾ പഴയ ആളല്ല ,,ആദ്യമൊക്കെ എന്തായിരുന്നു,, മൂപ്പർക്കിപ്പോൾ എന്നോട് പഴയ പോലെ സ്നേഹമൊന്നും കാണുന്നില്ല “” എന്നൊക്കെ പറയുന്ന ഭാര്യമാരാണ് ഇപ്പൊ കൂടുതൽ ,,
“എന്റെ വർഷേ,, നീ അതിൽ നിന്നുമെത്രയോ വ്യത്യാസമുള്ളവളാണ്,,
മനസ്സറിഞ്ഞു പരസ്പരം സ്നേഹിച്ചാലും, സഹകരിച്ചാലും തീരാവുന്നതേയുള്ളു ഇതൊക്കെ,അല്ലെ മോളെ “”
അവളത് കേട്ടു മൂളി,,
.”” പക്ഷേ നിനക്കൊരു തലവേദന വന്നാൽ ക്ഷീണം തോന്നുവെന്നു പറഞ്ഞാൽ ഞാൻ ഉള്ളു കൊണ്ടു സന്തോഷിക്കുവാ.കാരണം അപ്പോഴാണു എനിക്കു നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ കഴിയുന്നെ…’മനസിലായോ “”
“അഖിലേട്ടാ കുറച്ചു കൂടുന്നുണ്ട് ട്ടാ,,മതി പറഞ്ഞതു…എനിക്കു കരച്ചിലു വരുവാ …സന്തോഷം കൊണ്ട് ..”
ഈ നെഞ്ചിൽ കൈവെച്ചു നോക്കിയെ ..എന്റെ ശ്വാസമിടിപ്പ് കൂടുവാ..എനിക്കീ ജീവിതത്തിൽ വേറൊന്നും വേണ്ട …എന്റെ അഖിലേട്ടനേം, മോനേം ഈ സ്നേഹോം സാമീപ്യവും മാത്രം മതിയെനിക്ക്…”
അഖിൽ,, അനാഥയായ വർഷയെ വിവാഹം കഴിച്ചിട്ട് കൊല്ലം എട്ടായി,,
ഒരു മോനുണ്ട് അപ്പൂസ് ..അവൻ വർഷയുടെ അടുത്ത് കിടന്നുറങ്ങുന്നു..
വർഷയുടെ ബാല്യം അനാഥാലയത്തിലായിരുന്നു,,
ആർക്കോ ഉണ്ടായി,, അനാഥാലയത്തിൽ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞ്,,
ജീവിതത്തിൽ കെട്ടുന്നെങ്കിൽ അനാഥയായ ഒരു പെൺകുട്ടിയെ മാത്രമേ കെട്ടൂവെന്ന തന്റെ ദൃഡനിശ്ചയം,,
അങ്ങനെ ഒരു സ്നേഹിതൻ മുഖാന്തിരം വർഷയെ ചെന്ന് കണ്ടു, സംസാരിച്ചു,,അവളുടെ പൂർണ്ണ സമ്മതത്തോടെ തന്നെയാണ് വിവാഹം കഴിച്ചത്..
“അഖിലേട്ടാ ഒന്നെന്റെ അടുത്ത് കിടക്കോ,,എനിക്കാ നെഞ്ചിൽ തല ചായ്ച്ചു കിടക്കണം,,എങ്കിൽ എന്റെയീ വേദന മാറും””
അവളുടെ കൊഞ്ചിയുള്ള സ്വരം കേട്ടതും പഴയ ഓർമ്മകളിൽ മുങ്ങാം കൂഴിയിട്ടിരുന്ന അഖിൽ അവളുടെ അടുത്ത് ചേർന്നു കിടന്നു..
“”അഖിലേട്ടാ ,, ഏട്ടന്റെ ഈ നെഞ്ചിലെ ചൂട് ഒരു പട്ടുമെത്തക്കും നൽകാനാവില്ല.”
അവൾ അഖിലിന്റെ നെഞ്ചിൽ മുഖം ചേർത്തു പുണർന്നു,,
ഭാര്യയെ സ്നേഹമില്ലാത്തവരിത് കാണണം,,
അവൾക്കെന്നോടു തീരെ സ്നേഹമില്ലാന്നു പരാതി പറയുന്നവർ ഒരു നിമിഷമെങ്കിലും അവളുടെ ഉള്ളിലെക്കൊന്നു നോക്കട്ടെ,,
അവിടുണ്ടാവും അവരുടെ സ്നേഹം..
“മോളെ ,,നിന്റെ ഹൃദയത്തില്‍ നിന്നുമൊഴുകുന്ന സ്നേഹസാഗരത്തിൽ, എന്റെ ഇഷ്ടങ്ങളെ ഒഴുക്കി വിടുകയാണ് ഞാന്‍, അതിലെ ഓരോ ഓളങ്ങളും എന്റെ ഹൃദയമിടിപ്പുകളാണ്,,
അതെ നിനക്കായ് മാത്രം തുടിക്കുന്ന എന്റെ ഹൃദയമിടിപ്പുകള്‍ .”
“ആ ഓളങ്ങളാകുന്ന ഹൃദയമിടിപ്പുകള്‍ നോവിന്റെ പാറക്കെട്ടുകളില്‍ തട്ടി ചിതറിയാലും…അതൊഴുകി അവസാനിക്കുനത് നീ എന്ന മഹാ സാഗരത്തില്‍ തന്നെയാണ്…”
“”തളർന്നു പോകുമ്പോളൊക്കെ താങ്ങി നിർത്താൻ എന്റെ അഖിലേട്ടനുണ്ടെനിക്ക്,,അല്ലേ,,”
“ഉം,,… അഖിലവളെ മുറുകെ പുണർന്നു,,
ഓർമ്മ വച്ച നാൾ മുതൽ ഒറ്റപ്പെടലിന്റെ നീറ്റൽ കൊണ്ട് ഉരുകിയില്ലാതെയായിരുന്ന എനിക്ക്,, ഒരു ദേവദൂതനെപ്പോൽ വന്ന് താലി കെട്ടി കൂടെ കൂട്ടിയ ആളാണ്, നിറമുള്ള സ്വപ്നങ്ങൾ കാണാൻ സാധിച്ചതിപ്പോഴാണ്,,
“എന്ത് വന്നാലും നിനക്കിനിയെന്നുമീ അഖിലേട്ടൻ ഒപ്പമുണ്ടെന്നു ഈ നാവിൽ നിന്നുമൊരായിരം ആവർത്തി കേട്ടാലും മതിവരില്ലെനിക്ക് “”
ഉം,,അഖിലവളുടെ നെറുകിൽ മൃദുവായി ചുംബിച്ചു,,
അപ്പോൾ അവളൊന്നു കൂടി അവനോട് ചേർന്നു കിടന്നു..,
പിന്നെയും പിന്നെയും സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന മനസ്സ്,,
അതു തിരിച്ചറിയാൻ ഭർത്താവിനു കഴിഞ്ഞാൽ അവള് നിങ്ങളെ ഇത് പോലെ നെഞ്ചോടു ചേർത്തു പിടിക്കും
ആർക്കും വിട്ടു കൊടുക്കാതെ.അതാണ് ഭാര്യ…..
രചന: Uma S Narayanan