പൊട്ടിപ്പെണ്ണ് – തുടർക്കഥ ഭാഗം 6 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അക്ഷയ

എന്തൊക്കെയോ അവ്യക്തമായ ഓർമ്മകൾ അവളുടെ മുന്നിൽ തെളിഞ്ഞു വന്നു…..

മാളു ഒരു ഭ്രാന്തിയെ പോലെ അലറി വിളിച്ചു…….

അപ്പു റൂമിലേക്ക് എത്തുമ്പോൾ കാണുന്നത് തലമുടിയിൽ കോരുത് വലിച്ചു ഓരോന്ന് പുലമ്പുന്ന മാളൂനെ ആണ്……..

ഉയർന്ന നെഞ്ചിടിപ്പോടെ അപ്പു മാളുവിന്റെ അടുത്തേക്ക് പാഞ്ഞടുത്തു……

“”മാളൂട്ടി “”””

അപ്പുവിന്റെ സാമിപ്യം മനസിലായത് പോലെ മാളു അവനോട് ചേർന്നിരുന്നു……..

മാളു ഉറങ്ങി എന്ന് മനസിലായതും അപ്പു അവളെ ബെഡിലേക്ക് കിടത്തി……

ശേഷം ഒട്ടും വൈകിക്കാതെ അവൻ അംബികക്ക് അടുത്തേക്ക് പോയി……

അവന്റെ വരവ് പ്രതീക്ഷിച്ചെന്ന പോലെയവർ അവിടെ ഉണ്ടായിരുന്നു…….

“”അറിയായിരുന്നു നീ വരുമെന്ന് “””

“”എന്താ…. എന്താ എന്റെ മാളൂന് പറ്റിയത് “””

“”അതിനു മുന്നേ ഞാൻ ഒന്ന് ചോദിക്കട്ടെ “”

അംബിക ചോദ്യ ഭാവത്തോടെ അപ്പുവിനോട് ചോദിച്ചതും അവൻ അതെ ഭാവത്തോടെ അംബികയുടെ മുഖത്തേക്ക് നോക്കി….

“””dr. ആകാശ് ആയി ആണോ അതോ മാളൂന്റെ അപ്പേട്ടനായി ആണോ നീ ഇപ്പോ മാളൂനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നത് “””

അപ്പു ഒരുനിമിഷം ആലോചനയിൽ ആണ്ടു

“”എനിക്ക് …… മാളൂന്റെ അപ്പേട്ടൻ ആയി അറിയണം, എന്റെ പെണ്ണിന് എന്താ സംഭവിച്ചതെന്ന് അറിയണം എനിക്ക് “”

“”അതിന് മുൻപ് ഒരു കാര്യം കൂടി “”

അപ്പു ചോദ്യ ഭാവത്തിൽ അവരെ നോക്കി..

“”മാളുവിനെ നിനക്ക് ഇഷ്ടമായിരുന്നോ സത്യം മാത്രമേ പറയാവു, പറ മാളുവിനോട് നിനക്കൊരു ഇഷ്ടം ഉണ്ടായിരുന്നോ “”

“””മ്മ്….. ഉണ്ടായിരുന്നു…പക്ഷെ””

“”ന്ത്‌ പക്ഷെ “”

“””മീനു അവൾ മരിക്കാൻ കാരണം ഞാനാണെന്ന”””

“”അപ്പൂട്ട മീനു മോൾടെ മരണത്തിന് കാരണം നിയല്ലെന്ന് ഞങ്ങളെ കാൾ അതികം വിശ്വസിച്ചിരുന്നത് അവളാ നിന്റെ മാളു “””

അംബികയുടെ വാക്കുകൾ വിശ്വസിക്കാൻ ആക്കാതെ അവൻ അവരുടെ മുഖത്തേക്ക് നോക്കി നിന്നും……

“”അതെ അപ്പൂട്ടാ മാളൂട്ടി ഒന്നേ പറഞ്ഞുള്ളു മറ്റാര് ഇത് ചെയ്താലും എന്റെ അപ്പേട്ടൻ ഇത് ചെയ്യില്ലെന്ന്……””””

“”അമ്മ മാളു അവൾ ഈ അവസ്ഥയിൽ ആകാൻ കാരണം “””

“”മോൻ അമ്മക്ക് ഒരു വാക്ക് തരണം മറ്റെന്തൊക്കെ വന്നാലും മാളൂട്ടിയെ ഉപേക്ഷിച്ചു പോകരുത് എന്ന് “””

“”ഈ ലോകത്ത് ഇനി ഒന്നിന്നും വേണ്ടിയും മാളവികയെ ഉപേക്ഷിക്കാൻ ഈ ആകാശ് തയാറല്ല “””

“””മാളു അവളൊരു റേപ്പ് വിക്ടിം ആണ് “”””

“”അമ്മേ “””

“”അതെ… അപ്പു…..ഞാൻ എല്ലാം പറയാം “””

പഴയ ചില ഓർമകളിൽ അംബികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കണ്ണുകൾ നിറഞ്ഞൊഴുകി………

“”കാവിലെ ഉത്സവത്തിന് മാളു വന്നില്ല ഞാനും ഏട്ടനും നിന്റെ അച്ഛനും പോയി വന്നപ്പോൾ കാണുന്നത്…ഒരു പുതപ്പ് ദേഹത്ത് ചുറ്റിയിരുന്നു കരയുന്ന മാളൂനെ ആണ്..എത്ര ചോദിച്ചിട്ടും എന്റെ കുഞ്ഞു അതാരാണെന്ന് പറഞ്ഞില്ല…മാളു വല്ലാതെ ഒതുങ്ങി പോയി…..സ്വന്തം മുറിയിൽ ഒതുങ്ങി കൂടിയ മാളുവിന്റെ അവസ്ഥ ഏട്ടനെ സമനില തെറ്റിയത് പോലെ ആക്കി .. ഏട്ടൻ തന്നെയാ അവനെ കണ്ടെത്തിയത്…… മാളിക്കല്ലേ മനു അവനാ നമ്മുടെ മാളൂട്ട്യേ…””

സംസാരത്തിനിടയിൽ അവരുടെ ശബ്ദം ഇടറി…….

“””ഇരുട്ടിന്റെ മറവിൽ അവന്റെ ജീവൻ എടുത്ത് തിരിക്കെ വീട്ടിൽ എത്തിയ ഏട്ടന് പതിവിലും സന്തോഷമായിരുന്നു പക്ഷെ വിധി അവിടെയും തോൽപ്പിച്ചു കളഞ്ഞെടാ മാളു മരിക്കാനായി കരുതിയ വിഷം ഭക്ഷണത്തിൽ കലർത്തിയതറിയാതെ അവളുടെ ഭക്ഷണം കഴിച്ചത് എന്റെ ഏട്ടനാണ്……”””

“”അമ്മേ….”””

“”അതേടാ…..പിറ്റേന്ന് ഏട്ടനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാർ കാണുന്നത് ഏട്ടന്റെ നിശ്ചലമായ ശരീരത്തിനടുത് ബോധം അറ്റ് കിടക്കുന്ന മാളൂനെ ആണ്, പിന്നീട് മാളൂനെ ഞങ്ങൾക്ക് തിരിക്കെ ലഭിച്ചത് ഈ അവസ്ഥയിലും ആണ് ഏട്ടൻ മരിക്കാൻ കാരണം മാളു ആണെന്ന് ചിന്തായാണ് അവളെ ഈ അവസ്ഥയിൽ ആക്കിയത്….”””

അപ്പുവിന് ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…….

മുകളിൽ നിന്നും എന്തൊക്കെയോ വീണുടയുന്ന ശബ്ദം കേട്ട് അപ്പുവും അംബികയും മുകളിലേക്ക് ഓടി……

ഒരു ഭ്രാന്തിയെ പോലെ എല്ലാം എറിഞ്ഞു ഉടച്ച് മുറിയുടെ ഒരു മൂലയിൽ ഇരിക്കുന്ന മാളുവിനെ കണ്ട് അവൻ അവൾക്കാരുകിലേക്ക് ഓടി…….

“””ഞാനാ…. ഞാനാ അച്ഛയെ….”””

“”മാളു… മോളെ “””

അപ്പു അവളെ ചേർത്ത് പിടിക്കുമ്പോഴേക്കും മാളു അവന്റെ കൈകുമ്പിലേക്ക് തളർന്നു വീണു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

icu വിന് മുന്നിൽ ഉള്ള ചെയറിൽ ഇരിക്കുമ്പോൾ അപ്പുവിന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു……

വേണ്ടപ്പെട്ടത് എന്തോ നഷ്ടം ആകാൻ പോകും പോലെ…….

“”ആ കുട്ടിയുടെ കൂടെ ഉള്ളത് നിങ്ങൾ അല്ലെ…””

അകത്തു നിന്നും ഇറങ്ങി വന്നൊരു നേഴ്സ് അവനോട് ചോദിച്ചു…..

“”അതെ “”

“””നിങ്ങളെ ഡോക്ടർ അഭി വിളിക്കുന്നു “””

ആ നേഴ്സ് അക്കത്തേക്ക് പോയതും അപ്പു അഭിയുടെ consulting റൂമിലേക്ക് നടന്നു….

“”ആകാശ് കയറി വാടാ “””

“”എടാ എന്റെ മാളു “””

“”മാളുവിനെ personally harass ചെയുന്ന സംഭവങ്ങൾ ഉണ്ടാക്കരുത് എന്ന് അറിയാവുന്നതാലേടാ എന്നിട്ട് ഇപ്പോ “””

അഭി ഇഷ്യയോടെ അപ്പുനെ നോക്കി ചോദിച്ചതും അവൻ നടന്നതൊക്കെ അഭിയോട് പറഞ്ഞു….

“”എന്തായാലും നമ്മുക്ക് ഒരു 1 വീക്ക്‌ നോക്കടാ….. മാളു ഇവിടെ നിന്ന് നോക്കട്ടെ ഒപ്പം നിന്റെ അമ്മയോ അച്ഛനോ നിന്നാൽ മതി “”

“”എടാ.. അത്…”””

“””ഒരു പക്ഷെ ഇനി ഉണരുന്ന മാളു ആ പഴയ മാളു ആണെങ്കിൽ എങ്ങനെ റിയാക്ട് ചെയ്യും എന്ന് പറയാൻ കഴിയില്ലെടാ…. നീ വീട്ടിലേക്ക് പോയി അവർക്കുള്ള ഡ്രെസ്സും ആയി വാ “””

അപ്പു ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി വീട്ടിലേക്ക് പുറപ്പെട്ടു……

*******

“”അച്ചേ…എന്നെ വിട്ട് പോവല്ലേ അച്ചേ .”””

മയക്കത്തിൽ ഇടക്കിടെ വിളിച്ചു പറയുന്ന മാളൂനെ കണ്ടതും അംബികക്ക് എന്തോ ഒരു വേദന അനുഭവപ്പെട്ടു…

അംബികയും രാമനും അവളെ നോക്കി നിൽക്കെ കണ്ണുകൾ നിറഞ്ഞൊഴുകി… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻറ് ചെയ്യണേ… തുടരും…

രചന: അക്ഷയ

Leave a Reply

Your email address will not be published. Required fields are marked *