ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം: 3 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

കൂട്ടത്തിലൊരുത്തൻ വളരെ ഭയപ്പാടോടെ ടീം ലീഡറിന്റെ മുഖത്തേക്ക് നോക്കി….

സൂരജേ…ഘോഷണ്ണൻ….!!!!വിട്ടാലോ…!!! 😲😲😲😲 അവന്മാര് അതും പറഞ്ഞ് ആകെയൊന്ന് പരുങ്ങിക്കളിച്ചു….

എന്താടാ ഇവിടെ….????😡

വണ്ടിയിലിരുന്ന് തന്നെ കലിപ്പ് മോഡിൽ അവന്മാരോടങ്ങനെ ചോദിച്ചതും ടീം ലീഡർ ഒന്നുമില്ലാന്ന് ചുമല് കൂച്ചിപ്പറഞ്ഞ് പതിയെ തടിതപ്പാൻ തുടങ്ങി…അതു കണ്ടപ്പോ എനിക്ക് ശരിയ്ക്കും ചിരിയാ വന്നത്….🤭🤭 കാരണം അത്രേം നേരം എന്നെ കിടുകിടാ വിറപ്പിച്ചു നിന്ന സീനിയേഴ്സ് പെട്ടെന്ന് ജൂനിയേഴ്സായി മാറി….ഞാനതു കണ്ട് വായപൊത്തി ഒന്നു ചിരിച്ച് നിന്നതും ടീം ലീഡർ എന്നെ ഇരുത്തി ഒന്ന് നോക്കി….ആ നോട്ടം കണ്ടതും ആ കലിപ്പൻ മുഖം അവന്മാരിൽ നിന്നും എന്റെ മുഖത്തേക്ക് പാഞ്ഞു…എന്റെ മുഖത്ത് അപ്പോഴും ചെറിയ തോതിൽ ഒരു പുഞ്ചിരി തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു….

എന്താടീ നിന്ന് ചിരിയ്ക്കുന്നേ… നിനക്ക് ക്ലാസില്ലേ….???

വളരെ ഗൗരവമേറിയ സ്വരത്തിൽ ആ വായിൽ നിന്നും അത്രയും കേട്ടതും എന്റെ ചിരി അറബിക്കടലും നീന്തിക്കടന്ന് പോയി… പെട്ടെന്നൊന്ന് ഞെട്ടിപ്പിടഞ്ഞ് തലയാട്ടി നിന്നു…

ന്മ്മ്മ്…എന്നിട്ടാണോ ഇവിടെ നിന്ന് ചുറ്റിത്തിരിയുന്നേ….വേഗം ക്ലാസിൽ പോകാൻ നോക്ക്….😡😡

അത്…ഞാനല്ല…ഈ ചേട്ടന്മാരാ എന്നെ ഇവിടെ പിടിച്ചു നിർത്തിയേ….

അത് കേട്ടതും ആ ചേട്ടൻ എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി മുന്നില് നിന്ന ടീംസിനെ ആകെത്തുക ഒന്ന് നോക്കി…

നിന്നോടൊക്കെ പറഞ്ഞിട്ടില്ലേടാ ഇവിടെ റാഗിംഗ് പാടില്ലാന്ന്…😠😠😠

അയ്യോ…ഘോഷണ്ണാ…😁😁😁 ഇത് റാഗിംഗ് ഒന്നുമല്ല…just ഒന്നു പരിചയപ്പെട്ടതാ…അറിഞ്ഞിരിക്കാല്ലോന്ന് കരുതി…

ന്ത്യേ…അറിഞ്ഞിരിക്കാൻ ഇവളാരാ ഇന്ത്യൻ പ്രസിഡന്റോ…???ദേ ഇമ്മാതിരി വേലേം ഇറക്കിക്കോണ്ട് ഇനീം എന്റെ മുന്നില് കണ്ടാ അടിച്ച് കരണം പൊകയ്ക്കും ഞാൻ…പറഞ്ഞില്ലാന്ന് വേണ്ട…!!!അവന്മാരടെ ഒരു പരിചയപ്പെടീൽ……ഈ കോളേജിൽ ഒരു ആന്റീ റാഗിംഗ് സ്കോഡ് പ്രവർത്തിക്കുന്ന കാര്യം നിനക്കൊക്കെ അറിയാല്ലോ….

അറിയാം ഘോഷണ്ണാ….!!!

കൂട്ടത്തിലെ ഒരുത്തൻ അല്പം ദയനീയ ഭാവത്തിൽ തലചൊറിഞ്ഞ് നിന്നു…അത് കണ്ട് ചിരിയ്ക്കാൻ തോന്നിയെങ്കിലും ആ സമയം ഞാനല്പം സംയമനം പാലിച്ചു….

എല്ലാം അറിഞ്ഞ് വച്ചോണ്ടാ നിന്റെയൊക്കെ കലാപരിപാടി…!!!

അതും പറഞ്ഞ് ആള് ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി വച്ച് വണ്ടിയിൽ തന്നെ ഇരുന്നു….

ഇനി ആവർത്തിക്കില്ല….!!!ഞങ്ങള് പൊയ്ക്കോട്ടേ..!!

ന്മ്മ്മ്….ഇനി മേലിൽ ഇങ്ങനെയൊന്ന് ഉണ്ടാവരുത്…ഡാ സൂരജേ… നിന്നോടും കൂടിയാ…അതല്ല ചെറ്റത്തരം ഇനീം തുടരാനാണ് പ്ലാനെങ്കി അന്നത്തെ പോലെ നമ്മളൊന്നു കാണേണ്ടി വരും….

അത് കേട്ടതും ടീം ലീഡർ ഒരു ഭയപ്പാടോടെ ഉമനീരിറക്കി തിരിഞ്ഞു നടന്നു….അവന്മാരെ നോക്കി വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കാൻ ഭാവിച്ചതും വീണ്ടും ശ്രദ്ധ എന്നിലേക്കായി…

നീ ഇതുവരെ പോയില്ലേ…!!!

ആ ചോദ്യം കേട്ട് ഞാനവിടെ നിന്ന് ആകെയൊന്ന് പരുങ്ങിക്കളിച്ചു…

ഫസ്റ്റിയർ ആണോ….???

ഞാനതിന് അതേന്ന് മൂളി…

ന്മ്മ്മ്.. എങ്കില് നിന്ന് ചുറ്റിത്തിരിയാതെ വേഗം ക്ലാസിൽ പോകാൻ നോക്ക്…!!!

അതും പറഞ്ഞ് മുമ്പ് കണ്ടിട്ടു കൂടിയില്ലാത്ത ഭാവത്തിൽ അയാള് വണ്ടിയെടുത്ത് ഒരു പോക്കായിരുന്നു…എന്റച്ഛന്റെ കൈയ്യീന്ന് പൈസ വാങ്ങിച്ചപ്പോ എന്തൊരു ചിരിയായിരുന്നു മുഖത്ത്… എന്നിട്ട് ചോദിച്ച ചോദ്യമാ ഫസ്റ്റ് ഇയർ ആണോന്ന്……😏😏😏😏

ഞാൻ ഓരോന്നും ചിന്തിച്ച് ക്ലാസിലേക്ക് നടന്നു… വാതിൽക്കൽ എത്തിയതും എന്നേം കാത്ത് ക്ലാസിന് മുന്നില് തന്നെ ഗൗതം നിൽപ്പുണ്ടായിരുന്നു….ഞാനവനെ നോക്കി ഒന്നു ചിരിച്ച് അകത്തേക്ക് നടന്നു…

ഡീ…എന്തായെടീ…അവന്മാര് വല്ലതും പറഞ്ഞോ നിന്നെ….!!!!

അയ്യടാ…എന്തൊരൊ ക്ലാസ്മേറ്റാഡാ നീ…ഇപ്പൊഴാ അന്വേഷിച്ചു വരുന്നേ…!!!കഷ്ടം തന്നെ….!!!!

അവര് just പരിചയപ്പെട്ടു കഴിയുമ്പോ വിടുംന്ന് കരുതി കുറേ നേരം ഞാനവിടെ കാത്തുനിന്നിരുന്നു… അപ്പോഴേക്കും വേറൊരു ഗ്യാങ് എന്നെ പൊക്കി….!!!

ന്മ്മ്മ്…നീ അധികം ടെൻഷനാവണ്ട…അവന്മാര് വല്യ ശല്യത്തിനൊന്നും വന്നില്ല…അതിനു മുന്നേ ഒരു സീനിയർ ചേട്ടൻ വന്ന് രക്ഷപ്പെടുത്തി…

ഏത് സീനിയർ ചേട്ടൻ…???🤔🤔

എനിക്ക് വലിയ പരിചയമൊന്നുമില്ല….പേര് ദേവഘോഷ് എന്നാണെന്നറിയാം….!!!

ദേവ…ദേവഘോഷോ….ഘോഷണ്ണൻ എന്തു പറഞ്ഞു അവന്മാരോട്…. വല്ല അടിയോ മറ്റോ ഉണ്ടായോ…???

അവന്റെ മുഖത്തെ expression കണ്ടതും എനിക്ക് ഒടുക്കത്തെ curiosity ആയി….

ഇല്ലെടാ..അടിയൊന്നുമുണ്ടായില്ല…. വെറുതെ ഒന്നു പേടിപ്പിച്ച് വിട്ടു….

അല്ല..നിനക്കറിയ്വോ ദേവഘോഷിനെ….???

അറിയ്വോന്നോ….??ഈ കോളേജിൽ അങ്ങേരെ അറിയാത്ത ആരെങ്കിലും ഉണ്ടോ…😏

എനിക്കറിയത്തില്ല… അതുകൊണ്ടല്ലേ നിന്നോട് ചോദിച്ചേ….ആരാ ഈ ഘോഷണ്ണൻ….???😏😏😏

എടീ അത്..അതൊരു ഒന്നൊന്നര കലിപ്പൻ സഖാവാ…🔥വിപ്ലവ സൂര്യൻ എന്നൊക്കെ പറയില്ലേ…ഏതാണ്ട് അതുപോലൊക്കെ തന്നെയാ…ഈ ക്യാമ്പസിന്റെ ഓരോ ചുവരിനും മനപ്പാഠമാ ഘോഷണ്ണന്റെ മുദ്രാവാക്യം…ഓരോ കോണിനും പരിചിതമാ ആ മുഖം….

ഞാൻ ഒരത്ഭുതത്തോടെ അവന്റെ വാക്കുകൾക്ക് കാതോർത്തു…. ശരിയ്ക്കും അവൻ പറഞ്ഞതെല്ലാം നസ്രിയ പറയും പോലെ അടിവയറ്റില് മഞ്ഞു വീണ ഫീലോടെയായിരുന്നു ഞാൻ കേട്ടു നിന്നത്….

അതൊക്കെ പോട്ടെ നിനക്ക് ആളെ എങ്ങനെയാ ഇത്ര പരിചയം…???

അത്…എന്റെ ചേട്ടന്റെ കോളേജിൽ ആയിരുന്നു ഈ ഹീറോയുടെ ആദ്യത്തെ entry… അവിടെ main BA Sanskrit… കഷ്ടിച്ച് രണ്ടു വർഷം തികച്ചില്ല…അവിടുന്നായിരുന്നു സഖാവിന്റെ കലാ പ്രവർത്തനങ്ങളുടേയും കലാപ പ്രവർത്തനങ്ങളുടേയും തുടക്കം….കളക്ട്രേറ്റ് മാർച്ചില് ഗ്രനേഡ് പ്രയോഗിച്ച എസ്.ഐ സനൽകുമാറിനിട്ട് കൊടുത്ത ഒരു ഇടത് കൈ പ്രയോഗം കാരണം അയാള് നാല്പ്പത്തെട്ടു മണിക്കൂർ ഐ.സി.യുവില് റെസ്റ്റിംഗിലായിരുന്നു… പിന്നെ അതും കഴിഞ്ഞ് സഖാവ് ക്യാമ്പസിനെയങ്ങ് അടക്കി വാണതാ… ശരിയ്ക്കും പറഞ്ഞാ ഘോഷണ്ണൻ അവിടുന്ന് ഇറങ്ങിയപ്പോ ആ കോളേജിന്റെ സുവർണ്ണ കാലം അവസാനിച്ച പോലെയായിരുന്നെന്ന് എന്റെ ചേട്ടൻ എപ്പോഴും പറയുമായിരുന്നു… പിന്നെ പുള്ളി നേരെ ജോയിന്റ് ചെയ്തത് ഇവിടേക്കാ….

നമ്മുടെ ഡിപ്പാർട്ട്മെന്റിലാ… ഇവിടെ 3rd year…ക്ലാസിലൊന്നും കയറാറില്ല…. പക്ഷേ ടീച്ചേഴ്സിന്റെ എല്ലാം favourite student ആണ് കക്ഷി….

നിനക്ക് ഇത്രേം ഡീറ്റെയിൽ ആയി എങ്ങനെ അറിയാം…???

ഞാൻ പറഞ്ഞില്ലേടീ… ഇവിടെ അഡ്മിഷനെടുക്കാൻ വന്നപ്പോ ചേട്ടനും ഉണ്ടായിരുന്നു കൂടെ…ചേട്ടനെ കണ്ടപ്പോഴേ ആള് തിരിച്ചറിഞ്ഞു..ഒരാളെ കണ്ടാൽ അത്ര പെട്ടെന്നൊന്നും അയാളെ മറക്കില്ലാന്നുള്ളത് ഘോഷണ്ണന്റെയൊരു പ്രത്യേകത ആണെന്ന് ചേട്ടനന്ന് പറയുകേം ചെയ്തു…

ആഹാ…!!!ന്നിട്ടാ എന്നോട് ചോദിച്ചേ… ഫസ്റ്റിയർ ആണോന്ന്…😏😏😏😏(ആത്മ)

എന്തായാലും ഇനി ഇവിടെ ഒരു വർഷം ഉണ്ടല്ലോ… ശരിയ്ക്കറിയാം…ദേഷ്യം വന്നാൽ ഘോഷണ്ണന് ഭ്രാന്താണെന്നാ പറഞ്ഞു കേട്ടേ..അതാ അവന്മാരെ അടിച്ചോന്ന് ഞാൻ നിന്നോട് ചോദിച്ചേ….

ഞാനതിന് ഇല്ലാന്ന് തലയാട്ടിയെങ്കിലും മനസില് സഖാവിന്റെ മുഖം ആഴത്തിലങ്ങ് പതിയ്വായിരുന്നു…. അറിയാതെ ചുണ്ടിലൊരു ചിരി വിരിഞ്ഞതും ഗൗതം കാണാതെ അത് മറച്ച് ഞാൻ ക്ലാസിലേക്ക് നടന്നു….എന്നേം കാത്ത് അൻസി ബഞ്ചില് സ്ഥാനം പിടിച്ചിരിക്ക്യായിരുന്നു…സംഗീതയേപ്പോലെ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവളോടായിട്ടില്ലാത്തോണ്ട് നടന്ന കാര്യങ്ങളൊക്കെ പറയാൻ നിൽക്കാതെ ഞാൻ ക്ലാസിലെ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തിരുന്നു…

ഫസ്റ്റ് ഹവർ ദീപൻ സാറിന്റേതായിരുന്നു…. ancient Malayalam literature നെക്കുറിച്ച് പറഞ്ഞ് സാറ് ഐശ്വര്യമായി ക്ലാസ് സ്റ്റാർട്ട് ചെയ്തു….മലയാളം എനിക്ക് പണ്ട് മുതലേ ഫേവറൈറ്റ് ആയതുകൊണ്ട് ഞാനതിന് കാര്യമായി ശ്രദ്ധ കൊടുത്തിരുന്നു… പെട്ടന്നാ എന്റെ നോട്ടം വരാന്തയിലേക്ക് പാളി വീണത്….മുറ്റത്തൊരു മൈനാന്ന് പറയും പോലെ അവിടെ നിൽക്കുന്നു നമ്മുടെ കലിപ്പൻ….with friends…

പിന്നെ സത്യം പറഞ്ഞാൽ ജാവ പഠിച്ച ഞാൻ മാവ ആയീന്ന് വേണേൽ പറയാം….😜😜😜എന്റെ ശ്രദ്ധ അതിരുകടന്നതും ഉമ്മച്ചിക്കുട്ടി കൈയ്യിനിട്ട് ഒരു തട്ടുതന്നൊന്ന് കണ്ണുരുട്ടി…. പിന്നെ അധികം ലുക്കോളജിയ്ക്ക് പോവാതെ ഞാനല്പം നല്ല കുട്ടിയായിരുന്നു…..ആ നല്ലകുട്ടീ പരിവേഷം അവസാനിപ്പിച്ചത് ദീപൻ സാറിന്റെ ക്ലാസ് കഴിഞ്ഞപ്പോഴായിരുന്നു….

ശരിയ്ക്കും എനിക്ക് എന്നെ തന്നെ മനസിലാകുന്നില്ലായിരുന്നു…ഇത്രേം നാളും ഓരോന്നും എന്റെ പിറകേ നടന്നു…ഇപ്പോ ഞാനെന്തിനാ ആ ജാഡേടെ ഹോൾസെയിൽ ഡീലറിന്റെ പിറകേ നടക്കുന്നേ….(ആത്മ)

ഒരു ഘോഷണ്ണൻ…😏😏😏 ആദ്യമായിട്ട് കണ്ട എന്നെ വിളിച്ച കേട്ടില്ലേ..നീയെന്ന്…നിനക്കിന്ന് ക്ലാസില്ലേന്ന്….😏😏😏😏(ആത്മ)

എല്ലാം മനസില് വിചാരിച്ചിരുന്നപ്പോഴാ ഒരുകൂട്ടം സ്റ്റുഡന്റ്സ് ക്ലാസിലേക്ക് വന്നു കയറിയത്… അപ്പോഴേക്കും ദീപൻ സാറ് ക്ലാസ് വിട്ടു പോയിരുന്നു….വന്നവരെല്ലാം ഞങ്ങളിരുന്ന ഓരോ ബഞ്ചുകളിലുമായി സീറ്റ് കണ്ടെത്തി ഇരുന്നു…. ഞങ്ങളെല്ലാം അത് കണ്ട് ഒരു ഞെട്ടലോടെ കണ്ണും മിഴിച്ച് ഇരുന്നു പോയി…

കൂട്ടത്തിലെ ഏറ്റവും മെലിഞ്ഞ ഒരു പയ്യൻ ലെക്ച്വർ ബോർഡിലേക്ക് കൈചേർത്ത് ചെന്നു നിന്നു…. ഞങ്ങളെല്ലാവരും അതെല്ലാം സസൂക്ഷ്മം വീക്ഷിച്ചിരുന്നു…അപ്പോഴാ ഒരുത്തൻ ഒരു പാൽപുഞ്ചിരിയോടെ ഞങ്ങടെ ബഞ്ചിൽ എനിക്കടുത്തായ് വന്നിരുന്നത്…ആ കിണി കണ്ടതും ഞാൻ നെറ്റിചുളിച്ച് അവനെയൊന്ന് നോക്കി മുഖം തിരിച്ചിരുന്നു….

Dear friendss… ശരിയ്ക്കും friendss അല്ല…എന്റെ കുഞ്ഞനുജന്മാരേ അനുജത്തിമാരേ…..!!!!

ലെക്ച്വർ ബോർഡില് കൈ ചേർത്ത് നിന്ന ആ ചേട്ടൻ അങ്ങനെ പറഞ്ഞതും എല്ലാവരും ഒന്ന് ശ്വാസം നീട്ടിയെടുത്ത് ആശ്വാസത്തോടെ ഇരുന്നു…

“ഞങ്ങളിവിടുത്തെ സ്റ്റുഡന്റ് പാർട്ടീടെ പ്രവർത്തകരാണ്… ഞാൻ അതുൽ കൃഷ്ണ… നിങ്ങൾക്കെന്നെ അതുലേട്ടാന്ന് വിളിയ്ക്കാം..കാരണം ഞാൻ എന്നും ഒരു സഹോദരനേപ്പോലെ നിങ്ങൾക്കൊപ്പമുണ്ടാകും…. ഇപ്പോൾ ഞങ്ങൾ വന്നത് ഞങ്ങടെ പ്രീയങ്കരരായ ഞങ്ങടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും മധുരം നല്കി ഈ ക്യാമ്പിലേക്ക് സ്വീകരിക്കാനാണ്…

അത് കേട്ടതും ഞങ്ങളുടെ എല്ലാവരുടെയും മുഖം തെളിഞ്ഞു…. പിന്നെ അവരുടെ പാർട്ടിയെ കുറിച്ച് ഒരു നെടുനീളൻ പ്രസംഗം തന്നെ നടന്നു…ഞങ്ങളതിനെല്ലാം കാതോർത്തിരിക്കുമ്പോഴാ ഒരു ചേട്ടൻ വലിയൊരു ബോക്സിൽ കരുതിയിരുന്ന ലഡ്ഡു ഞങ്ങൾക്ക് ഓരോത്തർക്കും വിതരണം ചെയ്തത്… പിന്നെ പ്രസംഗം ശ്രദ്ധിക്കാനൊന്നും തോന്നീല്ല… ഞങ്ങളെല്ലാവരും ലഡ്ഡുവിലേക്ക് മുഴുവൻ concentration ഉം കൊടുത്തു….അത് കഴിച്ചു കഴിഞ്ഞതും പ്രസംഗം ഏതാണ്ട് അവസാനമെത്തിയിരുന്നു…വളരെ ആവേശത്തോടെ പ്രസംഗം അവസാനിപ്പിച്ച് അവരുടെ party ടെ പേരെഴുതിയ ഒരു നോട്ടീസും തന്ന് എല്ലാവരും ഒരുപോലെ ക്ലാസ് വിട്ടിറങ്ങി….

എല്ലാവരും ഇറങ്ങിപ്പോയിട്ടും എന്റടുത്ത് സ്ഥാനം പിടിച്ചിരുന്നവൻ അവിടെ തന്നെയിരുന്ന് കിണിക്ക്യായിരുന്നു…. ഞാനവനെ അല്പം തറപ്പിച്ചൊന്ന് നോക്കി മുഖം തിരിച്ചു….

എന്താ ഇയാൾടെ പേര്….????

ആ ചോദ്യം കേട്ട് ഞാൻ അവന് നേരെ നോക്കി എന്റെ പേര് പറഞ്ഞു….ആ മുഖത്തെ ചിരി കണ്ടപ്പോഴേ തോന്നി ആളൊരു ഗിരിരാജൻ കോഴിയാണെന്ന്….അമ്മാതിരി നോട്ടമായിരുന്നു…

പെട്ടെന്നാ ക്ലാസിനെയാകെ വിറപ്പിച്ചു കൊണ്ട് ഒരുകൂട്ടം students ഉള്ളിലേക്ക് കടന്നു വന്നത്….ആദ്യം വന്നതിനെപ്പോലെ ആയിരുന്നില്ല ക്ലാസ് നിറയെ ഉള്ളത് പോരാത്തതിന് ക്ലാസിന് വെളിയിലും വരാന്തയിലുമായി ബാക്കി ആൾക്കാർ കൂടി നിരന്നു നിന്നു….

എന്റടുത്തിരുന്നവന്റെ ശല്യം സഹിയ്ക്ക വയ്യാതെ അല്പം ക്ഷമകെട്ടിരുന്നപ്പോഴാ ഞങ്ങടെ ഡസ്കിൽ ആഞ്ഞടിച്ച് സഖാവ് ക്ലാസിലേക്ക് കയറിയത്…ആ ശബ്ദം കേട്ടതും എന്റടുത്തിരുന്നവൻ ഒരു ഞെട്ടലോടെ ചാടിപ്പിടഞ്ഞെഴുന്നേറ്റ് ക്ലാസിന് പുറത്തേക്കോടി… പക്ഷേ സഖാവ് അതൊന്നും മൈൻഡ് ചെയ്യാതെ ലെക്ച്വർ ബോർഡിനരികെ ചെന്നു നിന്നു….

പക്ഷേ മുഖത്തെ പതിവ് കലിപ്പ് മാറ്റി ഒരു പുഞ്ചിരിയോടെയാ ഞങ്ങൾക്ക് മുന്നില് നിന്നത്…

പ്രീയപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനി സുഹൃത്തുക്കളേ……😁😁

students union ക്യാമ്പെയ്നിന്റെ ഭാഗമായി നിങ്ങളെ കാണാനും തിരക്കേറിയ നഗരത്തിന് നടുവിലായി തലയെടുപ്പോടെ നിൽക്കുന്ന ഈ വശ്യസുന്ദരമായ ക്യാമ്പസിലേക്ക്….ഇനിയും മരിയ്ക്കാത്ത രക്തതാരകം🔥 സഖാവ്: ശ്രീകുമാറിന്റെ(രക്തസാക്ഷിയാണ്) മണ്ണിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്യാനുമാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നത്….

പുതിയ മുഖങ്ങൾ….ഓരോ ചുണ്ടിലും വിരിയുന്ന ഈ പുഞ്ചിരികൾ….ഇതിനെ വരും വർഷങ്ങളിലും നിലനിർത്താൻ നിങ്ങളിൽ ഒരാളായി ഞങ്ങളുണ്ടാവും….ഇത് കേവലം വാക്കുകളല്ല…എഴുതപ്പെട്ട നിബന്ധനകളുമല്ല… മറിച്ച് ഞങ്ങൾ നിങ്ങൾക്ക് നല്കുന്ന ഉറപ്പാണ്…!!! ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണിലാണ് നിങ്ങൾ ഓരോരുത്തരും എത്തപ്പെട്ടിരിക്കുന്നത്….ഇത് നിങ്ങൾ ഇത്രയും നാളും പഠിച്ചു നടന്ന സ്കൂളല്ല…കലാലയമാണ്…..💓💓

കലകളുടെ ആലയം… ഇവിടെ കലയുണ്ട്,സൗഹൃദമുണ്ട്,പ്രണയമുണ്ട്, വിപ്ലവമുണ്ട്… അതിന്റെ ഓരോ അണുവിനേയും ആസ്വദിക്കാൻ നിങ്ങൾക്കായ് അനുവദിച്ചു കിട്ടിയ മൂന്ന് വർഷങ്ങളാണിത്….നാലും കൂട്ടി ചുവന്ന് ചുവപ്പിച്ച് എന്നു പറയും പോലെ അതിനെ ആസ്വദിയ്ക്കാൻ ശ്രമിക്കുക… ബിരുദം കഴിഞ്ഞിറങ്ങുമ്പോൾ കൈയ്യിലേന്തിയ excellent academic record നപ്പുറം വിലമതിയ്ക്കാനാവാത്ത ഒരു കലാലയം നിങ്ങൾക്ക് മുന്നിലേക്ക് ഞങ്ങൾ സമ്മാനിക്കാം…

അതിൽ അതിർവരമ്പുകളില്ലാത്ത സൗഹൃദങ്ങളുണ്ട്, മരഞ്ചോട്ടിൽ ഒളിപ്പിച്ച് വയ്ക്കുന്ന പ്രണയങ്ങളുണ്ട്,സോറ പറഞ്ഞിരിക്കുന്ന ഫ്രീ hours ഉണ്ട്,പഠിപ്പിന് മുൻതൂക്കം നല്കുന്ന കോർ ക്ലാസുകളുണ്ട്, എല്ലാം മടുക്കുമ്പോ ക്യാന്റീനിൽ അഭയം തേടുന്ന class cutting ഉണ്ട്….എല്ലാറ്റിനും ഈ മൂന്നു വർഷങ്ങൾക്കപ്പുറം മനസിൽ കോറിയിടാൻ വർണങ്ങൾ വിരിയിച്ച ഓർമ്മകളുടെ മനോഹിര്യതയുണ്ടാകും….

വിദ്യാഭ്യാസ ജീവിതത്തിലെ പഠനത്തിനും, കലകൾക്കും, സൗഹൃദത്തിനും പ്രണയത്തിനുമപ്പുറം രാഷ്ട്രീയം സംസാരിക്കാൻ നിങ്ങൾക്കൊരു മനസ്സുണ്ടെങ്കിൽ നിങ്ങൾക്കായി ഒരിടം ഞങ്ങളൊരുക്കാം… അവിടെ നമുക്ക് കുറച്ച് രാഷ്ട്രീയം സംസാരിക്കാം… കാലത്തിനെ മാറ്റി മറിച്ച കാറൽ മാർക്സിന്റേയും,വ്ലാഡിമർ ലെനിന്റേയും യുവത്വത്തിന്റെ വിപ്ലവ നക്ഷത്രം ഏണസ്റ്റോ ചെഗുവേരയുടേയും വരികളെ നമുക്ക് ഏറ്റു ചൊല്ലാം….അയഞ്ഞു താഴാതെ ആ കൊടിമരത്തിലെ ശുഭ്ര പതാകയെ നമുക്ക് ഒന്നുകൂടി ഉയർത്തി കെട്ടാം…. കാലത്തിന്റെ കണക്കിൽ നമുക്ക് പറയാം ഞാനും ആ ക്യാമ്പസിൽ ഒരു കാലം പഠിച്ചിരുന്നുവെന്ന്…അതിനുവേണ്ടി ഒരടയാളമെങ്കിലും…ഒരു ചെറിയ അടയാളമെങ്കിലും ബാക്കി വച്ചിരുന്നുവെന്ന്….

ഇനിവരും പുലരിയും സൂര്യോദയങ്ങളും ഇനിയെന്റെ ഉണ്ണികൾക്ക് അന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായി നിൻ മുന്നിൽ വന്ന് വസന്തം തീർത്തിടും…. ഈ വരികളെ ഓർമ്മിപ്പിച്ചു കൊണ്ട് എന്നെ കേട്ട എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് വിടവാങ്ങുന്നു…. നിങ്ങളുടെ സ്വന്തം ദേവഘോഷ്……വിപ്ലവ അഭിവാദ്യങ്ങൾ…..

മുഷ്ടി ചുരുട്ടി ഉയർത്തിവച്ച കൈകൾ അപ്പോഴും ഒരു വിറയലോടെ ചലിക്കുന്നുണ്ടായിരുന്നു…. ഞാനതും കണ്ട് അന്തം വിട്ടിരുന്ന് പോയി….

തുടരും…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *