ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 5 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഞാൻ പാടിക്കഴിഞ്ഞ് മൈക് താഴ്ത്തിയതും ക്ലാസിൽ നിറഞ്ഞ കൈയ്യടി ഉയർന്നു കേട്ടു….അതിനെ ഏറ്റുവാങ്ങിയ സന്തോഷത്തിൽ ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞതും കോള് ചെയ്യുന്നതിനിടയിലും ഗൗരവം വിട്ടുമാറാത്ത മുഖത്തോടെ എന്നിലേക്ക് നോട്ടം പായിച്ച് നിന്ന സഖാവിലേക്കായിരുന്നു എന്റെ ശ്രദ്ധ പോയത്…..

ആ മുഖത്ത് വിരിഞ്ഞ ഗൗരവം കണ്ടപ്പോ ശരിയ്ക്കും എന്റെ പാട്ട് ഇഷ്ടപ്പെട്ടിട്ടാണോ അതോ ഇഷ്ടപ്പെടാത്തതു കൊണ്ടാണോ നോട്ടമിട്ടേന്ന് മനസിലായില്ല…. ഞാൻ മൈക് തിരികെ വൈഷ്ണവി ചേച്ചീടെ കൈയ്യിൽ തന്നെ കൊടുത്ത് സീറ്റിലേക്ക് വന്നിരിക്കുമ്പോഴും എല്ലാവരും എന്നെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയായിരുന്നു….അവിടേം except that ബൂർഷ്വാ…!!!😡😡

ചിരിയോടെ ഒരു നോട്ടം പോലും അങ്ങേർടെ ഭാഗത്ത് നിന്നും ഉണ്ടായില്ല..എല്ലാവരും അഭിനന്ദിയ്ക്കുമ്പോഴും ഞാൻ അല്പം നിരാശയോടെയായിരുന്നു അതെല്ലാം ഏറ്റുവാങ്ങിയത്…അപ്പോഴും എന്റെ ഇടയ്ക്കിടേയുള്ള നോട്ടം ആ മാന്യവ്യക്തിയിലേക്ക് തന്നെ നീണ്ടു….അതിനെ പാടെ അവഗണിച്ച് ആ മൊബൈലും ചെവിയിലേക്ക് ചേർത്ത് പിടിച്ച് ആരോടോ സംസാരിച്ച് സഖാവ് വരാന്തയിലൂടെ നടന്നകന്നു…..

പിന്നെ ക്ലാസിലും ഡിപ്പാർട്ട്മെന്റിലും അടക്കം ഞാനും സംഗീതയുമങ്ങ് ഫേമസായി… അന്നത്തെ welcome ത്തിന്റെ ഫസ്റ്റ് പ്രൈസ് എനിക്കും സെക്കന്റ് പ്രൈസ് അവൾക്കുമായിരുന്നു…എല്ലാവരുടേയും അഭിനന്ദനങ്ങൾ വേറെയും… അങ്ങനെ ക്ലാസില് വന്നു കേറി മാസം ഒന്ന് കഴിഞ്ഞതും ഞങ്ങള് ഡിപ്പാർട്ട്മെന്റിലെ കലാപ്രതിഭകളായി മാറി…😎

ക്ലാസും തമാശകളും കളിചിരികളുമായി ദിവസങ്ങൾ വീണ്ടും കടന്നു പോയി…ക്ലാസിൽ എല്ലാവരും അല്ലറചില്ലറ ഗ്രൂപ്പുകളും കൂട്ടുകെട്ടുകളുമൊക്കെ strong ആക്കി തുടങ്ങി…ഞാനും സംഗീതയും അൻസിയും, ഗൗതമും ബാക്കി ആറ് പേരും അടങ്ങുന്ന മെയിൻ ഗ്രൂപ്പിലേക്ക് ആദിത്ത് എന്ന ഒരുത്തൻ കൂടി പുതുതായി മെമ്പർഷിപ്പ് എടുത്തു….

Welcome ത്തിന് ശേഷം ആൾക്ക് ചെറിയ തോതിൽ എന്നോട് എന്തോ ഒരിത് തോന്നിയിട്ടാണ് കക്ഷി നേരെ വന്ന് മെമ്പർഷിപ്പ് എടുത്തതെന്ന ശ്രുതി സംഗീതേടെ വായിൽ നിന്ന് മുഴങ്ങിയതും ഞാനതിനെ അടപടലേ reject ചെയ്തു…. പക്ഷേ ആദി അങ്ങനെയിങ്ങനെയൊന്നും അതിനെ വിട്ടു കളയാൻ ഉദ്ദേശമില്ലാതെ എന്റെ പിറകേ കൂടി….

അങ്ങനെയിരിക്കെ ഒരു ദിവസം ഫ്രീ ഹവർ കിട്ടിയതു കൊണ്ട് ടെക്സ്റ്റ് റെഫർ ചെയ്തു നോട്ട്സ് എഴുതുന്ന തിരക്കിലായിരുന്നു ഞാൻ…. എന്നത്തേയും പോലെ ആദി കറങ്ങിത്തിരിഞ്ഞ് എന്റടുത്തേക്ക് വന്നിരുന്നു… രാഖി ബന്ധൻ ആണെന്നും പറഞ്ഞ് ക്ലാസിലുള്ള എല്ലാവർക്കും നിർബന്ധിപ്പിച്ച് രാഖി കെട്ടിയ ശേഷമായിരുന്നു എന്റടുത്തേക്കുള്ള അവന്റെ വരവ്…..അവന് നേരെ ഒന്ന് പുഞ്ചിരിച്ച് കാണിച്ച് ഞാനെന്റെ ജോലിയില് തന്നെ concentrate ചെയ്തു.. സംഗീത ആ time ല് വേറെ ഏതോ ബഞ്ചിലിരുന്ന് കാത്തിയടിയ്ക്കുന്ന തിരക്കിലായിരുന്നു….

നീലാംബരി….നീ ശരിയ്ക്കും ഒരു പുസ്തകപ്പുഴു ആണല്ലോ…എന്തിനാ ഇങ്ങനെ ഏതു നേരവും നോട്ട്സും എഴുതുന്നേ… എന്നോട് എന്തെങ്കിലും സംസാരിച്ചിരിക്കെടീ….

പിന്നെ… നിന്നോട് സംസാരിക്കാനും വേണ്ടി എന്താ ഉള്ളത്…?? എനിക്കിവിടെ ഒരുകുന്നുണ്ട് എഴുതാനായിട്ട്…അപ്പോഴാ നിന്റെയൊരു സംസാരം…!!!

ഹോ.. പിന്നെ..നിന്റെ ഒരു എഴുത്ത്…. ഇതൊന്ന് അടച്ച് വച്ചേ…

അവനതും പറഞ്ഞ് ഞാൻ എഴുതിക്കോണ്ടിരുന്ന ബുക്ക് അടച്ചു വച്ച് ഡെസ്കിൽ മുട്ടുകൈകുത്തി കൈത്തലം തലയിൽ താങ്ങി എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു….

നീ എന്ത് പണിയാ ആദീ കാണിച്ചേ…ഒന്നു പോയേ…!!!

ഞാനതും പറഞ്ഞ് ബുക്ക് തുറക്കാൻ തുടങ്ങിയതും അവനാ ബുക്കിന് മേൽ കൈവെച്ച് അത് എന്നിൽ നിന്നും മറച്ചു വച്ചു….

ആദി…ദേ കളിയ്ക്കല്ലേ…

ഞാനതും പറഞ്ഞ് അവന്റെ കൈയ്യീന്ന് ബുക്ക് വാങ്ങാൻ നോക്കിയതും അവനത് ഇരുകൈയ്യിലുമായിട്ട് മാറ്റി മാറ്റി കളിച്ചു…. പെട്ടെന്നാ ജനൽപ്പാളിയിലൂടെ എന്റെ നോട്ടം വരാന്തയിലേക്ക് പോയത്…വരാന്തയിലൂടെ മുണ്ടും മടക്കി കുത്തി കലിപ്പ് മോഡില് നടന്ന് ക്ലാസിനോടടുത്ത സഖാവിനെ കണ്ടതും എന്റെ നെഞ്ചൊന്നാളി….. പ്രത്യേകിച്ച് ക്ലാസിലേക്ക് ലുക്ക് വിടാതെയായിരുന്നു സഖാവ് നടന്നതെങ്കിലും ഇടയ്ക്കൊരു നോട്ടം ഞങ്ങടെ നേർക്ക് വീണിരുന്നു….. അത് കണ്ടതും എന്തോ എന്റെ ഉള്ളിലൂടെ ഒരു വിറയല് പടർന്നു കയറി…

ഞാനാ പേടിയില് അവന്റെ കൈയ്യീന്ന് ബുക്ക് വാങ്ങി ബഞ്ചിൽ നിന്നും എഴുന്നേറ്റതും സഖാവ് കാറ്റ് പോലെ ക്ലാസിലേക്ക് വന്നു കയറിയതും ഒരുമിച്ചായിരുന്നു….നേരെ വന്നു നിന്നത് എന്റേം ആദീടേം മുന്നിലും…കൂടെയുണ്ടായിരുന്ന ചേട്ടന്മാര് അല്പം കലിപ്പോടെയാ എന്നേം അവനേം നോക്കിയത്…ഞാനൊന്നും അറിയാത്ത മട്ടില് അവരെ മിഴിച്ച് നോക്കി നിന്നു….

ഘോഷേ…ഇവനാ പുതിയ party quota…അതും നമ്മുടെ ഡിപ്പാർട്ട്മെന്റിനെ അടിമുടി പരിഷ്കരിക്കാൻ എത്തിയിരിക്ക്വാ….!!!ദേ കണ്ടില്ലേ കൈയ്യിലൊരു ചരട്…..

അതും പറഞ്ഞ് 2nd year ലെ അരുൺ ചേട്ടൻ ആദീടെ ഒരു കൈ സഖാവിന് നേരെ ഉയർത്തി കാണിച്ചു…. അതുകണ്ട് ശരിയ്ക്കും കലിപ്പോടെ വിറച്ച് നിൽക്ക്വായിരുന്നു ചെഗുവേര….സംഭവം എന്താണെന്ന് എനിക്ക് ശരിയ്ക്കും മനസിലായില്ലായിരുന്നു… അതുകൊണ്ട് എല്ലാരേം പോലെ ഞാനും കണ്ണ് മിഴിച്ച് അവരെ തന്നെ നോക്കി നിന്നു…..

എന്താടാ ഇത്….???? ഇതിവിടെ പതിവില്ലാത്ത സംഗതിയാണെന്നറിയില്ലേ നിനക്ക്…അതും എന്റെ ഡിപ്പാർട്ട്മെന്റിൽ….

സഖാവിന്റെ ഗൗരവമേറിയ സ്വരവും കണ്ണുകളിലെ തീക്ഷ്ണതയും കണ്ടപ്പോഴേ ഞാൻ വെട്ടി വിയർക്കാൻ തുടങ്ങി…എല്ലാവരും ഞങ്ങളിൽ നിന്നും വിട്ടുമാറിയുള്ള ബഞ്ചുകളിലായതു കൊണ്ട് അവരുടെ എല്ലാം നോട്ടം ഞങ്ങളിലേക്ക് മാത്രം ഒതുങ്ങി….. അപ്പോഴും ആദി ഒരു കൂസലുമില്ലാതെ അവർക്ക് മുന്നിൽ നിൽക്ക്വായിരുന്നു…

ചോദിച്ചതു കേട്ടില്ലേടാ… ഇവിടെ ഈ പതിവില്ലാന്ന് അറിയില്ലേ നിനക്ക്…???😡😡😡

സഖാവ് എസ്കലേറ്റ് കലിപ്പ് ഓൺ ചെയ്തതും അവനൊന്നു പതറി….

ഞാൻ… ഞാൻ ഈ കോളേജിലെ സ്റ്റുഡന്റാണ്.. എനിക്കും എന്റേതായ അവകാശങ്ങളുണ്ട്…. എനിക്ക് ഇത് കൈയ്യിൽ ധരിക്കാൻ ഇഷ്ടമാ… അതുകൊണ്ട് ധരിച്ചു….ആ അവകാശത്തെ ചോദ്യം ചെയ്യാൻ നിങ്ങളൊക്കെ ആരാ…???

പൊന്നുമോൻ അവകാശത്തിന്റെ കണക്ക് നിരത്താൻ വന്നതാണെങ്കി നിനക്ക് വഴി തെറ്റിപ്പോയല്ലോ….!!!! ഇവിടെ ഇങ്ങനത്തെ അവകാശങ്ങളൊന്നും വിലപ്പൊവില്ലല്ലോ മോനേ…നിന്റെ ഈ അവകാശങ്ങളൊക്കെ ആളും അനക്കവുമില്ലാത്ത വള്ളിപ്പടർപ്പിന് ചോട്ടിലും തിരക്കൊഴിഞ്ഞ മൈതാനങ്ങളിലും മതി…. ഇവിടെ വേണ്ട… ഇത് സ്ഥലം വേറെയാ… അവകാശ പത്രിക നിരത്തി വച്ചാൽ അതിനെ എട്ടായി മടക്കി കൈയ്യിൽ തരും ഈ ഘോഷ്…!!! അതുകൊണ്ട് മോനതങ്ങ് അഴിച്ചു കളഞ്ഞേ….!!!

അത് കേട്ടതും അല്പം പേടി തോന്നിയെങ്കിലും ആദി അത് അഴിയ്ക്കാൻ കൂട്ടാക്കാതെ നിന്നു….

എന്താടാ നിന്നോട് ഈ ഭാഷയില് പറഞ്ഞാ പോരേ… മര്യാദയ്ക്ക് അഴിയ്ക്കെടാ….!!!😡😡😡

പിന്നീട് ക്ലാസ് മുഴുവനും മുഴങ്ങി കേട്ട ഒരലർച്ചയായിരുന്നു…അത് കേട്ടതും എല്ലാവരും ഒരുപോലെ കിടുങ്ങിവിറച്ചു….അതും കൂടി ആയതും ആദി വലിയ ബലം പിടുത്തത്തിനൊന്നും പോകാതെ കൈയ്യിലെ ചരട് അഴിച്ചു മാറ്റി ഡസ്കിലേക്ക് വച്ചു… അത് കാണേണ്ട താമസം സഖാവിന്റെ തൊട്ടു പിന്നിൽ നിന്ന ചേട്ടൻ അതെടുത്ത് ജനലിലൂടെ പുറത്തേക്കൊരേറായിരുന്നു….

അപ്പോ ഇവിടുത്തെ പതിവുകൾ ഏതാണ്ട് നിനക്ക് മനസിലായല്ലോ….ചുവപ്പിന്റെ മണ്ണാ ഇത്… ഇവിടെ നീ ഉദ്ദേശിക്കുന്ന കൊടി ഉയരില്ല…ഉയർത്താൻ അനുവദിക്കില്ല…😠😠😠 ഇവിടുത്തെ സൗഹൃദത്തിനും സാഹോദര്യത്തിനും നീ എല്ലാവരുടേയും കൈയ്യിൽ ചേർത്ത് കെട്ടി കൊടുത്ത ഈ നാലിഴ നൂലിന്റെ ആവശ്യമില്ല…!!! മനസിൽ തട്ടിയുള്ള ഒരൊറ്റ വിളി മതി… ആൺപെൺ വ്യത്യാസമില്ലാത്ത ഒരേയൊരു വിളി… സഖാവ്….🔥

ആ വിളിയിൽ എല്ലാവരും തുല്യരാണ്….നിന്നേയും എന്നേയും വേർതിരിക്കാത്ത ഒരേയൊരു നാമം സഖാവ്…..!!!! അതിൽ കരുതലുണ്ട്, സ്നേഹമുണ്ട്, വിശ്വാസമുണ്ട്…അതിനീ വർണ നൂലിന്റെ ബന്ധനം ആവശ്യമില്ല ആദിത്ത് മോഹൻ…..!!! മോൻ പഠിച്ച അഭ്യാസങ്ങൾക്ക് വീറും വാശിയും പോര…ആദ്യം നീയൊന്ന് പയറ്റി തെളിഞ്ഞ് വാ… അപ്പോ നമുക്ക് ഏറ്റുമുട്ടാം…അതുവരെ നീ ഇവിടുത്തെ മലയാളം മാത്രം പഠിച്ചാ മതി… കൈയ്യില് കരുതിയ കുറുവടി എടുക്കാനുള്ള സമയമാകുമ്പോ ചേട്ടന്മാര് പറയാം….

അതും പറഞ്ഞ് അവന്റെ നെഞ്ചില് ചെറുതായൊന്ന് തട്ടി സഖാവ് തിരിഞ്ഞു നടന്നു… പെട്ടെന്ന് എന്തോ ഓർത്തെടുത്ത മട്ടില് തിരികെ വന്നു…

ആദിത്തിന് ഈ ക്യാമ്പസ് അറിയില്ല…ഞങ്ങളേം.. അതുകൊണ്ടാണ് അവന്റെ ഭാഗത്ത് നിന്നും പക്വതയില്ലാത്ത ഈ പ്രവർത്തിയുണ്ടായത്… അതിന്റെ പേരിൽ അവൻ കെട്ടിത്തന്ന ബന്ധനം ഇനി ആരും സൂക്ഷിക്കണമെന്നില്ല…. അതിവിടെ പതിവില്ല…. എല്ലാവരും അതങ്ങ് അഴിച്ചു മാറ്റിയേക്ക്….

അത് കേട്ടതും എല്ലാവരും ഒരുപോലെ കൈയ്യിലെ ചരടിൽ നോട്ടമിട്ട് തിടുക്കപ്പെട്ട് അതഴിയ്ക്കാൻ തുടങ്ങി… ഞാൻ മാത്രം എന്ത് ചെയ്യണം എന്നറിയാതെ ആകെയൊന്ന് പരുങ്ങി നിൽക്ക്വായിരുന്നു….കാരണം ആ ക്ലാസിൽ എന്റെ കൈയ്യിൽ മാത്രം അതില്ലായിരുന്നേ….

ക്ലാസ് വിട്ടു പോകാൻ ഭാവിച്ച സഖാവ് പെട്ടെന്ന് എന്റെ മുന്നിലേക്ക് വന്നു നിന്നു…

എന്താടീ നിനക്കിവൻ കെട്ടി തന്നില്ലേ….???? 😡😡😡

ഞാനൊരു നിമിഷം സ്തബ്ദയായി നിന്നു പോയി… പിന്നെ ഒരുൾപ്രേരണയാൽ ഇല്ലാന്ന് ചുമൽ കൂച്ചി പറഞ്ഞതും ആള് ആ കലിപ്പിൽ തന്നെ ഒന്നിരുത്തി മൂളി പുറത്തേക്ക് നടന്നു… പിറകെ കൂട്ടാളികളും പോയിരുന്നു…. ഞാനതെല്ലാം കണ്ട് അല്പം വിറച്ചു നിന്നതും ഗൗതം ഞങ്ങൾക്കരികിലേക്ക് വന്നു…

ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞില്ലേ ആദി ഘോഷണ്ണൻ അറിഞ്ഞാൽ നിനക്ക് എട്ടിന്റെ പണി കിട്ടുംന്ന്….??? ഇപ്പോ എങ്ങനെയുണ്ട്….????

പിന്നേ…എന്നെ എന്ത് ചെയ്യുംന്നാ നീ പറഞ്ഞു വരുന്നേ…???അവര് എല്ലാവരും വന്നപ്പോ ഞാനൊന്ന് പേടിച്ചൂന്ന് കരുതി….

നീ അധികം നിന്ന് വിയർക്കണ്ട… നിന്റെ പേടി ഇപ്പോഴും വിട്ടുമാറിയില്ലാന്ന് ഈ മുഖം കണ്ടാലറിയാം…. പിന്നെ ഘോഷണ്ണൻ പറഞ്ഞതു പോലെ ഇവിടെ വലിയ പണി ഇറക്കാൻ നോക്കണ്ടാ… അവർക്ക് കലിപ്പ് കയറിയാൽ നിനക്ക് താങ്ങൂല്ല….

അതെന്താ നീ എന്നെ സപ്പോർട്ട് ചെയ്യില്ലേ…???

അതും പറഞ്ഞ് ആദി ഗൗതത്തിന്റെ തോളിൽ കൈയ്യിട്ടതും ഗൗതം അത് തന്ത്രപൂർവ്വം പതിയെ മാറ്റി…

പിന്നെ…ഘോഷണ്ണന് എതിര് നിൽക്കാൻ…. ഞാൻ..ഒഞ്ഞു പോയേടാ.. എന്റെ ചേട്ടൻ പറയുന്നത് ആ മനുഷ്യൻ ഏത് ഭാഗത്ത് നില്ക്കുന്നേ അവിടെയാണ് ന്യായമെന്നാ… അതുകൊണ്ടല്ലേ ആ മൊതലിനെ ഈ ക്യാമ്പസ് മുഴുവനായും ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നേ….വെറുതേ കൊലകൊമ്പനെ തോട്ടിയിട്ട് കുത്തി അതിന്റെ കൈയ്യീന്ന് മേടിച്ച് കെട്ടുന്നത് എന്തിനാ….???

എനിക്കതൊക്കെ കേട്ടപ്പോഴേക്കും ആ ചെഗുവേരയോടുള്ള ആരാധന അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു….

ഹോ…നീ സപ്പോർട്ട് ചെയ്യണ്ട…എന്നെ സപ്പോർട്ട് ചെയ്യാൻ ഇവളുണ്ട്…അല്ലേ നീലാംബരി…

ആദി അതും പറഞ്ഞ് എന്റെ നേർക്ക് വന്നു…

ഞാനെങ്ങുമില്ല… എനിക്കതിനൊന്നും തീരെ Time ഇല്ല ആദി…അതുമല്ല എന്റച്ഛനറിഞ്ഞാ എന്നെ കൊന്നു കൊല വിളിയ്ക്കും.നീയൊന്ന് പോയേ…

ഞാനതും പറഞ്ഞ് അവിടുന്ന് പതിയെ സ്കൂട്ടായി… അങ്ങനെ ക്ലാസും കോളേജും ആകെയൊന്ന് അറിഞ്ഞു തുടങ്ങിയപ്പോഴേക്കും കോളേജിലെ ഞങ്ങടെ ആദ്യത്തെ celebration വന്നു….. മറ്റൊന്നുമല്ല ഞങ്ങടെ first year ഓണം celebration….ക്ലാസിൽ നോട്ടീസ് വായിച്ചതും എല്ലാവരുടേയും മുഖത്ത് ഒരുപോലെ സന്തോഷം നിറഞ്ഞു….

കാരണം സീനിയേഴ്സിനെയെല്ലാം നന്നായി പരിചയപ്പെടാൻ കിട്ടുന്ന ഏറ്റവും വലിയ അവസരം വേറെയൊന്നില്ല…. ചിത്ര ടീച്ചറ് ക്ലാസിൽ നോട്ടീസ് വായിച്ച് കഴിഞ്ഞ് പിന്നെയുള്ള ഫ്രീ hour ൽ സീനിയേഴ്സ് എല്ലാവരും ക്ലാസിലേക്ക് വന്ന് പ്രോഗ്രാം എല്ലാം announcement ചെയ്തു….. അതെല്ലാം കേട്ടിരുന്നു കഴിഞ്ഞപ്പോഴാ സഖാവ് ക്ലാസിലേക്ക് വന്ന് പ്രോഗ്രാമിനെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞു തന്നത്…..അന്ന് ആദ്യമായി ആയിരുന്നു ഡിപ്പാർട്ട്മെന്റ് പ്രോഗ്രാമിൽ സഖാവിന്റെ സാന്നിധ്യം അത്രയും കൂടുതലായി ഉണ്ടാകുന്നത്…

അങ്ങനെ ആകെമൊത്തം പ്രോഗ്രാം എല്ലാം സെറ്റായി…. അത്തപ്പൂക്കളം,മാവേലി, ഓണപ്പാട്ട്,വടംവലി ഇതൊക്കെ ആയിരുന്നു മത്സരങ്ങൾ…. എന്റെ മെയിൻ ഐറ്റം ഓണപ്പാട്ട് തന്നെയായിരുന്നു…. പക്ഷേ സഖാവ് ഞങ്ങടെ ഏരിയയിലേക്ക് തീരെ അടുക്കാതെ അത്തപ്പൂക്കളത്തിലേക്ക് തിരിഞ്ഞത് എനിക്കാകെ വിഷമമായി…

ഡിസൈൻ സെലക്ട് ചെയ്യാനും പൂവ് ഏത് വേണംന്ന് ആലോചിക്കാനും സഖാവും പിന്നെ അവരുടെ ക്ലാസിലെ തന്നെ മറ്റൊരു ചേച്ചിയും എപ്പോഴും ഒന്നിച്ചായിരുന്നു… എനിക്കത് കാണ്ടപ്പോ തന്നെ ആകെ കലിച്ചു കയറിയിരുന്നു…. ഓണാഘോഷം തകർക്കാൻ ഡിപ്പാർട്ട്മെന്റ് ആകെ തയ്യാറായിരുന്നു… അതുകൊണ്ട് തന്നെ പതിവ് പോലെ പ്രാക്ടീസിനും മറ്റുമായി ടീച്ചേഴ്സ് ഞങ്ങൾക്ക് ഫ്രീ hours വാരിക്കോരി തന്നു….

എന്റെ കൂടെ ഓണപ്പാട്ട് പാടാൻ മൊത്തം ആറ് പേരുണ്ടായിരുന്നു…. എല്ലാം സീനിയേഴ്സ് ആയിരുന്നു… അതുകൊണ്ട് അവരെ നന്നായി പരിചയപ്പെട്ടു…. അക്കൂട്ടത്തിൽ എനിക്ക് കിട്ടിയ നല്ലൊരു Friend ഉം ചേച്ചിക്കുട്ടിയും ആയിരുന്നു അരുന്ധതി എന്ന ആരുച്ചേച്ചി…

ആള് നല്ല തടിച്ചതായോണ്ട് ഗുണ്ടമ്മ എന്നായിരുന്നു വിളിപ്പേര്… അതിന് ചേച്ചി എല്ലാവരോടും കണക്കിന് വഴക്കുണ്ടാക്കുമെങ്കിലും പലതും ക്യാമ്പസ് തമാശയായി തള്ളിക്കളയുമായിരുന്നു…. ചേച്ചീടെ കൈയ്യിൽ നിന്നാ എനിക്ക് ശരിയ്ക്കും അവരുടെ ക്ലാസിലെ ദേവഘോഷ് എങ്ങനെയാണെന്നുള്ള അറിവ് കിട്ടിയത്….

ഓണാഘോഷത്തിന്റെ ഭാഗമായി പല periods ഉം free ആയിരുന്നു… അതോണ്ട് ജൂനിയേഴ്സെന്നോ സീനിയേഴ്സ് എന്നോ വ്യത്യാസമില്ലാതെ എല്ലാവരും ക്ലാസുകളിൽ അലഞ്ഞു തിരിഞ്ഞ് നടക്കലായിരുന്നു പണി… ഞങ്ങള് complete പാട്ട് പ്രാക്ടീസും….അതും ദാസ് സാറും സുജാത ചേച്ചിയും തകർത്തു പാടിയ പറനിറയെ പൊന്നളക്കും എന്ന song ഉം… പ്രാക്ടീസ് തകർത്ത് നടന്നത് കാരണം പാട്ട് ഏതാണ്ട് സെറ്റായി… പിന്നെ ഡ്രസ് കോഡിനെ പറ്റിയുള്ള ചർച്ചയായിരുന്നു….

royal blue, meron,black അങ്ങനെയങ്ങനെ പല പല കളേർസ് പരിഗണനയിലായി…. ഒടുക്കം എല്ലാവരുടേയും തീരുമാന പ്രകാരം black colour സെറ്റായി…. ഒരുവിധം പ്രാക്ടീസ് ഒക്കെ കഴിഞ്ഞ് ലഞ്ച് ടൈം ആയപ്പോ സംഗീതേടെ അടുത്തേക്ക് ചെന്നിരുന്നു….അവളൊക്കെ ഫുൾ ടൈം പൂക്കളത്തിന്റെ ഡിസൈൻ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു… അതുകൊണ്ട് അവള് നമ്മുടെ സഖാവും ടീംസുമായി ഏതാണ്ട് നല്ല പരിചയത്തിലായി… അതൊക്കെ കണ്ടപ്പോ എനിക്കാകെ എടങ്ങേറായീന്ന് വേണം പറയാൻ…

ഡീ…നീലു…നിന്റെ മനക്കോട്ടകൾ ഇടിഞ്ഞു വീഴാൻ പോവ്വാ….

സംഗീത ലഞ്ച് ബോക്സ് തുറന്ന് വച്ച് കറികൾ ഓരോന്നായി ഡസ്കിലേക്ക് എടുത്ത് വച്ചു…

എന്ത് മനക്കോട്ട….???

നീ ആ സഖാവിന്റെ പിറകേ നടക്കുന്നതേ…!!! അത് ശരിയാവില്ല മോളേ…!!!

അത് കേട്ടതും ഞാൻ കഴിപ്പ് നിർത്തി അവൾടെ മുഖത്തേക്ക് നോക്കി…

എന്താ ശരിയാവാത്തത്…???

എടീ അങ്ങേർക്ക് വേറെ ലൈൻ ഉണ്ട്…നീ കണ്ടിട്ടില്ലേ ഏത് നേരവും പിറകെ നടക്കുന്നത്… ഋതുനന്ദാന്നാ പേര്…അങ്ങേര് ഈ കോളേജിൽ അടുത്തിടപഴകുന്നതും ചങ്ങാത്തം കൂടുന്നതും ആ ചേച്ചിയോട് മാത്രമാ….

അത് കേട്ടതും എന്റെ ചങ്കിലേക്ക് ഒരു കത്തി കുത്തിയിറക്കിയ ഫീലായിരുന്നു… തട്ടത്തിൻ മറയത്തിലെ ഇംതിയാസിന് സിക്സ് പാക് ഉണ്ടെന്നറിഞ്ഞ നിവിൻ പോളിയേക്കാൾ കഠോരമായ അവസ്ഥ….☹️☹️☹️☹️ പിന്നെ ശരിയ്ക്കും ആഹാരം കഴിയ്ക്കണംന്ന് പോലും തോന്നിയില്ല… എങ്കിലും കാര്യം ഡീറ്റെയിലായി അറിയാൻ വേണ്ടി സംഗീതയോട് തന്നെ ഓരോന്നും കുത്തിക്കുത്തി ചോദിച്ചു കൊണ്ടിരുന്നു…..

നിന്നോട്…നിന്നോടാരാ പറഞ്ഞേ ആ പെണ്ണ് അയാൾടെ ലൈൻ ആണെന്ന്… friend ഉം ആവാല്ലോ…

ഏയ്…അതെന്തായാലും friend അല്ല…എന്ത് പറഞ്ഞാലും ഘോഷ്…ഘോഷ് എന്ന സങ്കീർത്തനം മാത്രേ ആ ചേച്ചീടെ വായീന്ന് കേൾക്കൂ… ഇന്ന് തന്നെ അത്തപ്പൂക്കളം select ചെയ്യാനായി രണ്ടും ഒന്നിച്ചിരുന്നത് കണ്ടില്ലേ…അത് മാത്രമല്ലെടീ ആ ചേച്ചിയാ അങ്ങേർക്ക് കഴിയ്ക്കാനുള്ള ഫുഡൊക്കെ കൊണ്ടു വരണേ…!!! അവരൊന്നിച്ചാ ലഞ്ച് share ചെയ്തു കഴിയ്ക്കുന്നേന്നാ ഞാനറിഞ്ഞത്…

പിന്നെയുള്ള അവൾടെ വർത്തമാനവും ഋതൂനൊപ്പമുള്ള സഖാവിന്റെ പോക്കും കണ്ടതും ഗിരിയേട്ടനൊപ്പം തെന്നലിനെ കണ്ട പൂജേടെ അവസ്ഥയായിരുന്നു എനിക്ക്…..☹️☹️☹️ പിന്നെ കഴിയ്ക്കണംന്ന് കൂടി മനസ് വന്നില്ല… ചോറ് അതേപടി ബോക്സിലേക്കിട്ട് അതടച്ചു വച്ച് ഞാൻ കൈകഴുകാനായി പോയി… സംഗീത ഒരുവിധം എല്ലാം വായിലേക്ക് കുത്തിക്കയറ്റി എനിക്കൊപ്പം കൂടിയിരുന്നു….

അവള് പറഞ്ഞതെല്ലാം കേട്ട് ദേഷ്യത്തോടെ വേഗത്തിൽ പുറത്തേക്കിറങ്ങിയതും കാല് തട്ടി മുന്നില് നിന്ന ആൾടെ മേലേക്ക് ഒരു വീഴ്ചയായിരുന്നു….അതും ഒരൊന്നൊന്നര വീഴ്ച തന്നെയായിരുന്നു അത്… കൈയ്യിലിരുന്ന ചോറും പാത്രവും എല്ലാം തട്ടിത്തെറിപ്പിച്ച് നിലത്തേക്ക് വീഴാനാഞ്ഞതും മുന്നില് നിന്നയാള് ഒരു കൈയ്യാലെ എന്നെ തടഞ്ഞു നിർത്തി….ഒരൂക്കിൽ നിവർത്തി നിർത്തിയതും എന്റെ കൈയ്യിൽ മുറുകിയിരുന്ന ആ കൈയ്യിലേക്കും അവിടെ നിന്നും പിടിച്ചു നിർത്തിയ ആൾടെ മുഖത്തേക്കും എന്റെ നോട്ടം പാഞ്ഞു….ഒരു നിമിഷം ഇടിവെട്ടേറ്റ പോലെ നിന്നു പോയി ഞാൻ….

എവിടെ നോക്കിയാടീ നീയൊക്കെ നടക്കുന്നേ…??? വീഴാനാണെങ്കിൽ തനിയെ അതൊക്കെ ആയാപ്പോരേ…!!!!

അത്രേം കലിപ്പിൽ എന്നെയങ്ങനെ വിളിച്ചു സംസാരിച്ചത് മറ്റാരുമേയിരുന്നില്ല…നമ്മുടെ സഖാവ് തന്നെ….!!! അത്രേം കേട്ട് അടിമുടി വിറച്ചു നിന്നപ്പോഴാ ഞാനാ മുഖത്തേക്കും സഖാവിട്ടിരുന്ന ഷർട്ടിലേക്കും നോക്കിയത്…ക്രീം കളറിലുള്ള ഷർട്ടിൽ നിറയെ എന്റെ കൈയ്യിലിരുന്ന ബോക്സിൽ നിന്നും അച്ചാറും കറികളും തെറിച്ചു വീണ് ആകെ നാശമായിരുന്നു….ഞാനതു കണ്ട് ആകെ പരിഭ്രമത്തോടെ ആ മുഖത്തേക്ക് നോക്കി….

സഖാവ് അപ്പൊഴേക്കും എന്റെ കൈയ്യിലെ പിടി വിട്ട് ഷർട്ടിൽ അടയാളം വച്ച അച്ചാറ് തട്ടിക്കളയാൻ തുടങ്ങി… അതിന്റെ കൂടെ കലിപ്പിച്ചുള്ളൊരു നോട്ടം കൂടി എനിക്ക് തന്നിരുന്നു…(തുടരും…) ലൈക്ക് ചെയ്ത് കമന്റ് ചെയ്യണേ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *