ഈ മഴയിൽ, തുടർക്കഥ ഭാഗം 8 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Thasal

“അല്ല അവൻ എന്താ അങ്ങനെ ചോദിച്ചത്,,, ”

ബുള്ളറ്റ് പാർക്ക്‌ ചെയ്തു ഫ്ലാറ്റിലേക്ക് കയറുന്നതിനിടയിൽ ജെറി ചോദിച്ചതും മരിയ സംശയത്തിൽ അവനെ നോക്കി,,,

“ആര് എന്ത് ചോദിച്ചു,,,, ”

“രാഘവ് നിന്നോട് ചോദിച്ചത്,,,, ”

സ്പോർട്ടിൽ ഉള്ള ജെറിയുടെ ഉത്തരം കേട്ടു മരിയ ഒരു ചിരിയാലെ അവന്റെ തോളിലേക്ക് കൈ കയറ്റി വെച്ചു,,,

“അത് കൊല്ലങ്ങൾ മുന്നേയുള്ള കഥയാ,,,, ”

“ഓഹ്,,,,യു മീൻ കോളേജ് ഡേയ്‌സ്,,, ”

അതും പറഞ്ഞു കൊണ്ട് അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്ത് കത്തിച്ചതും അവൾ അവനെ ഒന്ന് കണ്ണുരുട്ടി നോക്കി എങ്കിലും അവൻ അതൊന്നും കൂസാക്കാതെ വലിച്ചു കയറ്റി കൊണ്ടിരുന്നു,,,

“ഇത് മാത്രം ആക്കണ്ടടാ,,, കഞ്ചാവും,,,ഈ ലോകത്ത് കാണുന്ന എല്ലാം അങ്ങ് വലിച്ചു കയറ്റ്,,,, ”

അവൾ ചൂടായി കൊണ്ട് അവന്റെ തോളിൽ നിന്നും കൈ എടുത്ത് പോകാൻ നിന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവനോട് ചേർത്തു നിർത്തി കൊണ്ട് കയ്യിലെ സിഗരറ്റ് ദൂരെ കളഞ്ഞു,,,

“സോറി,,,എപ്പോഴും ഒന്നും ഇല്ലല്ലോ,,,,,തോന്നുമ്പോൾ അല്ലെ,,, ”

“നിനക്ക് എപ്പോഴാടാ തോന്നാത്തത്,,,, ”

“അതല്ലേ പറഞ്ഞത് തോന്നുമ്പോൾ ആണെന്ന്,,, നീ അത് വിട്,,, കാര്യത്തിലേക്ക് കടക്ക്,,,,, ”

“ഓഹ് അത്,,,, അത് ഒന്നും ഇല്ലാ,,,, ഞങ്ങൾ ഫസ്റ്റ് ഇയർ കയറുമ്പോൾ പറഞ്ഞ പല ഹെൽപ്പ്സും കിട്ടാതെ വന്നതോടെ അത് പോലെ ചില സ്റ്റാഫിന്റെ മോശപ്പെട്ട പെരുമാറ്റം കാരണവും ഞങ്ങൾ ഡിപ്പാർട്മെന്റിൽ കംപ്ലയിന്റ് ചെയ്തു,,,, അവർ അത് ഒരു ഇഷ്യു ആയി കാണാതെ ഞങ്ങളുടെ മേലിൽ കുറ്റം കെട്ടി വെക്കാൻ ശ്രമിച്ചതോടെ ഞങ്ങൾ സ്ട്രൈക്ക് തുടങ്ങി,,,,അതോടെ എല്ലാ സ്റ്റാഫ്‌സും ഞങ്ങളുടെ ശത്രുക്കളായി മാറുകയായിരുന്നു,,,, അന്ന് സ്ട്രൈക്ക് മുന്നിൽ നിന്ന് നയിക്കാൻ ഒരു ലീഡർ ആവശ്യമായി വന്നതോടെ ഞാൻ അത് ഏറ്റെടുത്തു,,,,,അന്ന് എനിക്ക് മനസ്സിലായ ഒരു കാര്യം ഉണ്ട്,,,, ഒരു ലീഡർ പിറക്കുമ്പോൾ അയാളെ മാത്രം മുന്നിൽ നിർത്തി പിന്നിൽ നിന്നും ധൈര്യം നൽകുന്നവർ മുങ്ങും എന്ന്,,,, അത് തന്നെ അവിടെയും സംഭവിച്ചു,,, പലരും സ്വന്തം കാര്യം നോക്കി കൺഡോടാഷനും അടച്ചു അവരുടെ സിർട്ടിഫിക്കറ്റ് വാങ്ങി അവിടെ നിന്നും പോയി,,, അതിൽ പെട്ടതാ രാഘവ് ഒക്കെ,,, പിന്നെ ഒരുത്തി ഉണ്ടായിരുന്നു,,, എല്ലാം മുന്നിൽ നിന്നും സംസാരിക്കാൻ,,, ബട്ട്‌ അധികം സമയം എടുക്കാതെ ഒരു ഫൈറ്റിന് പോലും നിൽക്കാതെ അവളും കോളേജ് മാറി പോയി,,,,,എല്ലാവർക്കും പേടി ആയിരുന്നു,,,ഭാവി,,,, അത് തന്നെയായിരുന്നു പ്രശ്നവും,,, പണം ഉള്ളവർ ഒക്കെ പോയതോടെ അവിടെ വിദ്യാഭ്യാസ ലോൺ എടുത്തും വീട് പണയം വെച്ചും പഠിക്കുന്ന എന്നെ പോലുള്ള കുറച്ച് പേര് മാത്രം ആയി,,,,ഞങ്ങൾക്ക് പോകാൻ കഴിയില്ലല്ലോ,,,, ഞങ്ങൾ ഒരുപാട് ഫൈറ്റ് ചെയ്തു,,,അവിടെ നല്ലൊരു സിസ്റ്റം വന്നു,,,, മെച്ചപ്പെട്ട വിദ്യാഭ്യാസം വന്നു,,, ലാസ്റ്റ് ഞങ്ങൾക്ക് പോസ്റ്റിങ്ങ്‌ നൽകിയപ്പോൾ അവർ അവരുടെ പ്രതികാരം അങ്ങ് വീട്ടി,,,,ഒരു പട്ടിക്കാട്ടിൽ,,,, ടൗണിൽ നിന്നും ഒക്കെ ഒരുപാട് ദൂരെ,,, എന്താ പറയാ,,,ഒരു മനുഷ്യ കുഞ്ഞ് പോലും വരാത്ത ഹോസ്പിറ്റൽ,,,, മാസത്തിൽ ഒരാൾ വന്നാൽ ഭാഗ്യം,,, കുറച്ച് കാലം അവിടെ കിടന്ന് കഷ്ടപ്പെട്ടു,,, പിന്നീട് വീണ്ടും ഞങ്ങൾ സ്ട്രൈക്ക് തുടങ്ങി,,,, അത് പോലീസ് കേസ് ആയി,,,അന്ന് മാനേജ്മെന്റിനെതിരെ എല്ലാവരും തുറന്നടിച്ചു,,, അന്നത്തെ ആവേശത്തിൽ അവരെ ഞാൻ നല്ലോണം എടുത്തു കുടഞ്ഞു,,,,,അന്ന് ചീത്ത വിളിയും കാര്യങ്ങളും ആയി ആകെ പ്രശ്നം ആയിരുന്നു,,,, അന്നത്തെ എന്റെ പെർഫോമൻസ് കൊണ്ട് കിട്ടിയ പേരാണ് ഡെവിൾ,,,,,രണ്ട് പേരെ തല്ലിയതിന് എന്റെ പേരിൽ കേസും ഉണ്ടായിരുന്നു,,,, എല്ലാം കഴിഞ്ഞു മാനേജ്മെന്റ് ഞങ്ങൾക്ക് ജോബ് നൽകാൻ നിർബന്ധിതരായി,,, ജോബ് കിട്ടിയപ്പോൾ ഒരു നിബന്ധന ഒരു കൊല്ലം ഈ ഹോസ്പിറ്റലിൽ നിന്നും മാറാൻ പാടില്ല,,,, ”

എന്നും പറഞ്ഞു അവൾ ലിഫ്റ്റിന്റെ ബട്ടൺ ഞെക്കി എങ്കിലും അത് തുറന്ന് വരാതെ നിന്നതോടെ വീണ്ടും വീണ്ടും അമർത്താൻ തുടങ്ങി,,,,

“മോളെ ലിഫ്റ്റ് കേടാ,,,, ”

സോഫയിൽ ഇരിക്കുന്ന ഒരു അങ്കിൾ വിളിച്ചു പറഞ്ഞതും അവൾ ഒന്ന് മുഖം ചുളിച്ചു കൊണ്ട് സ്റ്റയർ കയറാൻ തുടങ്ങി,,,,

“എന്നിട്ട്,,,, ”

അവളോടൊപ്പം നടക്കുന്നതിനിടയിൽ അവൻ ചോദിച്ചതും അവൾ ഒരു ഇളം പുഞ്ചിരി നൽകി,,

“എന്നിട്ടെന്താ,,,, അവിടെ ഒരു കൊല്ലം ജോലി ചെയ്തു,,, അതിനിടയിൽ അവർ നല്ലോണം പണിഞ്ഞു,,,, ഞങ്ങളുടെ ഇപ്പം ഉള്ള ഒരു നേഴ്സ് സൂയിസൈഡ് ചെയ്തു,,,, കാരണം,,,,, ഓവർ ടൈം ജോബും മെന്റൽ സ്ട്രെസും,,,, ആകെ ബഹളം ആയി,,,,സംഭവം മീഡിയ ഏറ്റെടുത്തു,,,അതിന്റെ കൂടെ കൂടെ ഉള്ള ഒരാളെ കൊന്ന വേദനയും ഇത് വരെ ഞങ്ങൾ അനുഭവിച്ചതും വെച്ച് ഞങ്ങളും കയറി കൊടുത്തു,,,, ഹോസ്പിറ്റൽ മാനേജ്മെന്റിനെതിരെ കേസ് വന്നു,,,, രണ്ട് സീനിയർ ഡോക്ടഴ്സ് അകത്തു പോയി,,,,ഞങ്ങൾക്ക് ജോബിൽ മാറ്റം കിട്ടി,,,, അന്ന് അവർക്കെതിരെ സംസാരിച്ചതിനും മൊഴി കൊടുത്തതിനും എനിക്കെതിരെ വധഭീഷണി ഒക്കെ ഉണ്ടായിരുന്നു,,,,അന്ന് ഇത്ര ബോധം ഇല്ലാത്തതു കൊണ്ട് തന്നെ ഒന്നും കാര്യമാക്കിയില്ല,,,, ഒരു വട്ടം കൊണ്ടപ്പോൾ ആണ് ബോധം വന്നത്,,,,പിന്നീട് കത്തി പിടിച്ചുള്ള നടപ്പായി,,,, പിന്നീട് അവർക്കും തോന്നി കാണും എന്നെ കൊന്നത് കൊണ്ട് കാര്യം ഇല്ലാ എന്ന്,,, പിന്നെ അതിനെ പറ്റി യാതൊരു വിവരവും ഇല്ലാ,,,,മരിക്കാൻ അന്നും ഇന്നും പേടി തോന്നുന്നില്ല,,, പക്ഷെ ഒരുപാട് സന്തോഷം തോന്നാറുണ്ട്,,,അന്ന് ഞങ്ങൾ ജീവൻ പണയം വെച്ച് നടത്തിയ സ്ട്രൈക്ക് കൊണ്ട് ഇന്ന് അവിടെ ഒരുപാട് കുട്ടികൾ എല്ലാ സൗകര്യങ്ങളോട് കൂടിയും പഠിച്ചു ഇറങ്ങുന്നുണ്ട്,,,,,, ഞങ്ങൾക്ക് അന്ന് അത് മാത്രമായിരുന്നു വേണ്ടതും,,,,, ”

അവൾ പറഞ്ഞു നിർത്തിയപ്പോഴേക്കും ഫ്ലാറ്റിന് മുന്നിൽ എത്തിയിരുന്നു,,, അവൻ ഒന്നും മിണ്ടാതെ ഒരു ചെറു പുഞ്ചിരിയോടെ അവളെ ഒന്ന് ചേർത്ത് നിർത്തി കൊണ്ട് വിട്ടതും അവൾ മെല്ലെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു,,,

“മരിയ,,,”

അവന്റെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്,,,

“പ്രൗട് ഓഫ് യു,,,, ”

അവന്റെ വാക്കുകൾ വളരെ ചുരുങ്ങിയത് ആയിരുന്നു,,,അവൾ അതിന് ഒന്ന് തല കുലുക്കി കാണിച്ചു കൊണ്ട് ഉള്ളിലേക്ക് പോയതും അവനും ഫ്ലാറ്റിലേക്ക് കടന്നു,,,

അവൾ കയറി ചെല്ലുമ്പോൾ ഹാളിൽ ആരും ഇല്ലായിരുന്നു,, റൂമിൽ നിന്നും ക്രിസിന്റെ ശബ്ദം കേട്ടു അവൾ മമ്മയുടെ റൂമിൽ ഒന്ന് എത്തി നോക്കി ക്രിസ് പഠിക്കുകയാണ് എന്ന് ഉറപ്പ് വരുത്തി കൊണ്ട് അവളുടെ റൂമിലേക്ക്‌ കയറി,,, ഫ്രഷ് ആയി ഇറങ്ങി ഹാളിലേക്ക് പോയതും അവൾക്ക് വേണ്ടിയുള്ള ഭക്ഷണം ടേബിളിൽ എത്തിയിരുന്നു,,, അതിന് അടുത്ത് ഇരുന്ന് ടീവി കാണുന്ന മമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ കസേരയിൽ കാലും കയറ്റി വെച്ച് മൂടി വെച്ച പത്രം ഒന്ന് തുറന്നതും ഉള്ളിലെ ഭക്ഷണം കണ്ട് അവൾ ഒന്ന് മുഖം ചുളിച്ചു,,,

“ഇന്നും പുലാവ് തന്നെയാണോ,,,, ഇത് വല്ലാത്ത കഷ്ടമാണ് ട്ടൊ മമ്മ,,,,”

അവളുടെ പരാതി നിറഞ്ഞ ശബ്ദം കേട്ടു മമ്മ ടീവിയിൽ നിന്നും കണ്ണ് എടുത്ത് അവളെ ഒന്ന് നോക്കി,,,

“ഇന്ന് വരാൻ വൈകി,,, ഇത് തന്നെ കിട്ടിയത് ഭാഗ്യം എന്ന് കരുതി തിന്നാൻ നോക്ക്,,,, ”

അതും പറഞ്ഞു കൊണ്ട് മമ്മ ഒന്ന് തിരിഞ്ഞതും മരിയ ഒന്ന് കോഷ്ട്ടി കാണിച്ചു കൊണ്ട് അത് കഴിക്കാൻ തുടങ്ങി,,, കഴിച്ചു കൈ കഴുകി വന്നു ടീവിക്ക് മുന്നിൽ ഇട്ടിരിക്കുന്ന ബീൻബാഗിൽ ഒന്ന് ചാരി ഇരുന്ന് ഫോണിൽ കുത്തുമ്പോൾ ആണ് എന്തോ ഒന്ന് അവളുടെ മുന്നിലേക്ക് നീട്ടിയത്,,, അവൾ ഒരു സംശയത്തിൽ ആ പേപ്പറിലേക്ക് നോക്കി കൊണ്ട് പിന്നീട് അത് നീട്ടിയ കയ്യിലൂടെ ആളിലേക്ക് നോക്കിയതും ചിരിച്ചു കൊണ്ട് അവൾക്ക് തൊട്ടടുത്ത് ഇരിക്കുന്ന ക്രിസിനെ ഒരു സംശയത്തിൽ നോക്കി കൊണ്ട് അവളുടെ കയ്യിൽ നിന്നും പേപ്പർ വാങ്ങി നോക്കിയതും അത് വരെ സംശയം തിങ്ങി നിന്ന കണ്ണുകളിൽ ദേഷ്യം കലർന്നിരുന്നു,,,, ക്രിസ് ആണെങ്കിൽ ഓടിയാലോ എന്ന ആലോചനയും,,,, അവൾ ദേഷ്യത്തിൽ ക്രിസിനെ ഒന്ന് നോക്കി,,,

“നീയൊക്കെ എന്തിനാ സ്കൂളിൽ പോകുന്നത്,,, ഇല്ലാത്ത ക്യാഷും മുടക്കി നിന്നെ ഒക്കെ സ്കൂളിൽ വിടുമ്പോൾ ഞങ്ങൾ കരുതുന്നത് ഞങ്ങളുടെ അനുഭവം നിങ്ങൾക്ക് വരാതിരിക്കാനാ,,,,,എന്നിട്ട് എന്ത് തേങ്ങയിലെ മാർക്ക് ആണെടി വാങ്ങി വന്നിരിക്കുന്നത്,,,,, ”

അവളുടെ ശബ്ദം കനത്തതും അവൾ ഒന്ന് തല താഴ്ത്തി കൊണ്ട് ഇരുന്ന് പോയി,,,,

“മരിയ ശബ്ദം കുറക്ക്,,,, ”

“മമ്മ മിണ്ടാതെ ഉള്ളിലേക്ക് പോകാൻ നോക്ക്,,,,ഇവളോട് ഞാൻ പറഞ്ഞോളാം,,,, ”

കൂടെ പറഞ്ഞ മമ്മയെ പോലും സൈഡ് ആക്കി കൊണ്ട് അവൾ പറഞ്ഞതും മമ്മ ദേഷ്യത്തിൽ ഒന്ന് നോക്കി കൊണ്ട് ഉള്ളിലേക്ക് പോയി,,,

“നിന്നോടാ ക്രിസ് പറയുന്നത്,,, കഴിഞ്ഞ തവണ മാർക്ക്‌ കുറഞ്ഞപ്പോൾ നീ പ്രോമിസ് തന്നതല്ലേ ഈ പ്രാവശ്യം നോക്കിക്കോളാം എന്ന്,,, എന്നിട്ട് വാങ്ങി വന്ന മാർക്ക്‌ ഇതാണോ,,,, ”

“സോറി ബേബി,,,, ക്ലാസിൽ എല്ലാവരും,,,,, ”

💜💜💜💜💜💜💜💜💜💜💜💜💜

“ആ എക്സ്ക്യൂസ് നീ പല തവണ പറഞ്ഞതല്ലേ എമിൽ,,,, ഇനി റിപീറ്റ് അടിക്കേണ്ട,,, എനിക്ക് എല്ലാവരുടെ കാര്യം അറിയേണ്ട ആവശ്യവും ഇല്ലാ,,,,,, ”

ജെറി കടുപ്പിച്ചു പറഞ്ഞതും എമിൽ എന്ത് ചെയ്യും എന്നറിയാതെ അങ്ങനെ തന്നെ ഇരുന്ന് പോയി,,, അപ്പോഴാണ് ജെറിയുടെ ഫോൺ റിങ് ചെയ്തതും അവൻ എമിലിനെ ഒന്ന് ദഹിപ്പിച്ചു ഒന്ന് നോക്കി കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു,,,,

“ഹെലോ,,, ആ കണ്ടു,,, അതിന്റെ വിചാരണയിൽ തന്നെ ആയിരുന്നു,,, മ്മ്മ് മാർക്ക്‌ ഒക്കെ കുറവാ,,,, ഇംഗ്ലീഷ് കുഴപ്പം ഇല്ലാ,,, ബാക്കിയൊക്കെ ബിലോ ആവറേജ്,,,, മ്മ്മ്,,,, നീ അടിക്കുകയൊന്നും ചെയ്യേണ്ട,,,,ഇപ്രാവശ്യം കൂടി നോക്കാം,,, പറ്റിയില്ലേൽ,,, രണ്ടിനെയും രണ്ട് സ്കൂളിൽ ആക്കാം,,,,ശരി നീ വെക്ക്,,,, ”

ജെറിയുടെ സംസാരം കേട്ടപ്പോൾ മറുവശത്ത് മരിയ ആണെന്ന് മനസ്സിലാക്കി കൊണ്ട് എമിൽ കേൾക്കാൻ ഒരു ശ്രമം നടത്തി എങ്കിലും ജെറി അത് കണ്ട് കൊണ്ട് ഫോൺ വെച്ച് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി,,,,

“പോയി ഇരുന്ന് പഠിക്കടാ,,,,ഇനി പത്ത് വരെ പഠിക്കണം,,,, അതിന് മുന്നേ എങ്ങാനും നിന്നെ പുറത്ത് കണ്ടാൽ,,,, മമ്മാ,,,,,”

അവന്റെ അലർച്ച കേട്ടതും മമ്മ റൂമിൽ നിന്നും പുറത്തേക്ക് വന്നതും അവരുടെ മുഖത്ത് തേച്ചു പിടിപ്പിച്ച മേക്കപ്പ് കണ്ട് അവൻ ദേഷ്യത്തിൽ അവരെ ഒന്ന് നോക്കി,,,,

“ഈ പാതിരാത്രി എങ്കിലും ഇതൊന്നു കഴുകി കളഞ്ഞുടെ,,,,,,ഇതിന് ഇത്രയും ശ്രദ്ധ കൊടുക്കുമ്പോൾ ഇവന്റെ കാര്യത്തിലും ലേശം ശ്രദ്ധ കൊടുക്ക്,,,, ഇനി ഇവനെ പത്ത് മണിക്ക് മുന്നേ പാർക്കിലോ എവിടെ എങ്കിലും കണ്ടാൽ അതിനുള്ള മറുപടി മമ്മക്കായിരിക്കും,,,, പിന്നെ ആ പ്രോഗ്രസ് കാർഡിൽ ഒന്ന് സൈൻ ചെയ്തു കൊടുത്തേക്ക്,,,,,എനിക്ക് വയ്യ,,,, ഈ മാർക്കിന് സൈൻ ചെയ്യാൻ,,,,, ചെല്ല്,,, ”

അവൻ എമിലിനെ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞതും എമിൽ ഒരു മടിയോടെ മമ്മയുടെ അടുത്തേക്ക് നടന്നു,,, മമ്മയുടെ മുഖത്ത് നീ ഇങ്ങോട്ട് വാടാ എന്നുള്ള ഭാവം ആയിരുന്നു,,,,

💜💜💜💜💜💜💜💜💜💜💜💜

“ക്രിസ് പെട്ടെന്ന് വാ,,,അല്ലേൽ ഞാൻ അങ്ങ് പോകും,,,, ”

വാച്ചിലേക്ക് നോക്കി കൊണ്ട് മരിയ വിളിച്ചു പറഞ്ഞതും ക്രിസ് സ്കൂൾ ബാഗ് ധൃതിയിൽ ഇട്ടു കൊണ്ട് പുറത്തേക്ക് വന്നു,,,, അവൾ വേഗം പോയി ജെറിയുടെ ഫ്ലാറ്റിന്റെ ഡോർ മുട്ടിയതും എമിലും ഇറങ്ങി വന്നു,,, അവർ രണ്ട് പേരും പെട്ടെന്ന് തന്നെ ഓടി സ്റ്റയർ ഇറങ്ങാൻ തുടങ്ങി,,,

“ക്രിസ് എമിൽ മെല്ലെ പോ,,,,”

“ഞങ്ങൾ പോയി ബേബി,,, ബേബി മെല്ലെ വന്നാൽ മതി,,,,, ”

അതും പറഞ്ഞു കൊണ്ട് അവർ ഓടിയതും മരിയ ഒന്ന് സ്വയം തലയാട്ടി കൊണ്ട് മെല്ലെ സ്റ്റയർ ഇറങ്ങാൻ തുടങ്ങി,,,

“ആ മോളെ,,,, ഇന്നെന്താ ലേറ്റ് ആയോ,,,, ”

“ഇല്ലാ ആന്റി,,, ആന്റി ഇന്ന് ടെൻ മിനിറ്റ്സ് നേരത്തെയാ,,,, ”

അവൾക്കൊപ്പം നടക്കുന്ന ഒരു ആന്റിയോടായി അവൾ പറഞ്ഞു,,,

“ഇന്ന് ജെറി ഇല്ലേ,,,, ”

“അവൻ നേരത്തെ പോയി,,,,”

അവൾ സംസാരം വളരെ കുറച്ച് കൊണ്ട് പറഞ്ഞു കൊണ്ട് ഇറങ്ങിയതും സെക്കന്റ്‌ ഫ്ലോറിൽ ഒരു ഫ്ലാറ്റിന് മുന്നിൽ കുറച്ച് ആളുകൾ കൂടി നിൽക്കുന്നത് കണ്ട് അവൾ ഒരു സംശയത്തിൽ അങ്ങോട്ട്‌ നോക്കി കൊണ്ട് ഇറങ്ങാൻ നിന്നതും അവൾക്ക് എതിരെ ഒരാൾ നിന്ന് കൊണ്ട് അയാൾക്ക്‌ കയ്യിൽ ഇരിക്കുന്ന ഒരു ബോക്സിലെ സ്വീറ്റ്സ് അവൾക്ക് നേരെ നീട്ടി,,,,അവൾ ആദ്യം അയാളെ ഒരു സംശയത്തിൽ നോക്കി എങ്കിലും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതിൽ നിന്നും ഒരു ലഡു എടുത്തു,,,,

“പുതിയത് ആണൊ,,,, ”

അവൾ ചോദിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,,

“ഇന്ന് വന്നതാ,,,,, ”

“ഓക്കേ കാണാം,,, ”

അവന് നേരെ ഒരു പുഞ്ചിരിയും നൽകി അവനെ മറികടന്നു കൊണ്ട് അവൾ ഇറങ്ങി പോയതും അവൻ അവളെയും നോക്കി അവിടെ തന്നെ നിന്നു,,,,എന്തോ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,

അവൾ ഗ്രൗണ്ട് ഫ്ലോറിൽ എത്തിയതും ലിഫ്റ്റ് നന്നാക്കാൻ ആള് വന്നത് കണ്ട് അവൾ അവിടെ നിൽക്കുന്ന രാമണ്ണാനെ നോക്കി ഒന്ന് തലയാട്ടിയതും രാമണ്ണൻ ഒന്ന് ചിരിച്ചു കൊണ്ട് കൈ മലർത്തി കാണിച്ചു,,, അവൾ ഒരു ചിരിയോടെ പാർക്കിങ്ങിലേക്ക് പോയതും അവിടെ തന്നെയും കാത്തു നിൽക്കുന്ന എമിലിനെയും ക്രിസിനെയും കണ്ട് അവൾ അവർക്കടുത്തേക്ക് പോയി ഹെൽമെറ്റ്‌ ഒന്ന് വെച്ച് സ്കൂട്ടിയിൽ ഒന്ന് കയറി ഇരുന്നതും അവർ രണ്ട് പേരും അവൾക്ക് പിറകെയായി കയറിയതും അവൾ വണ്ടി മുന്നോട്ട് എടുത്തു,,,

“ബേബി ചേട്ടായി എവിടെ,,,, ”

“എന്തോന്നാടാ കേൾക്കുന്നില്ല,,,, ”

ക്രിസ് ചോദിക്കുന്നത് കേൾക്കാതെ വന്നതോടെ അവൾ തിരികെ ചോദിച്ചു,,,

“ചേട്ടായി എവിടെന്ന്,,,, ”

“ജെറിയോ,,, അവന് ഇന്ന് ലേശം തിരക്കുള്ള ദിവസം ആണ്,,, നേരത്തെ പോയി,,,, ”

“ബേബിയോട് പറഞ്ഞോ,,, ”

“മ്മ്മ്,,,,, ”

“ബേബിയും ചേട്ടായിയും തമ്മിൽ ലൗ ആണൊ,,,, ”

ക്രിസിന്റെ ചോദ്യം വന്നതും സ്കൂൾ എത്തിയതും ഒരുമിച്ച് ആയിരുന്നു,,, അവർ സ്കൂട്ടിയിൽ നിന്നും ഇറങ്ങി മരിയയെ നോക്കിയതും മരിയ ഒന്നും മിണ്ടാതെ അവളുടെ തലക്ക് ഒരു കിഴുക്ക് വെച്ച് കൊടുത്തു,,,

“ചെറിയ വായിൽ വലിയ വർത്തമാനം ഒന്നും വേണ്ടാ,,,, ഇപ്പോൾ ഇതെല്ലാം അന്വേഷിക്കലല്ല നിങ്ങളുടെ ജോലി,,, പഠിക്കലാ,,, അത് മാത്രം ചെയ്താൽ മതി,,,, ചെല്ല്,,,, ”

അവൾ ക്രിസിന്റെ ബാഗിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞതും അവർ രണ്ട് പേരും തിരിഞ്ഞു നടക്കുമ്പോൾ എന്തെല്ലാമോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു,,, അവരുടെ ചിരി കണ്ട് മരിയയുടെ ചുണ്ടിലും ഒരു പുഞ്ചിരി തത്തി കളിച്ചു,,, ഒപ്പം ജെറിയുടെ മുഖം അവളിൽ തെളിഞ്ഞു വന്നു,,,

💜💜💜💜💜💜💜💜💜💜💜💜

“ജെറി നീ വരുന്നില്ലേ,,,,, ”

“ഇന്ന് ഞാൻ നേരത്തെ ഇറങ്ങി,,,,നീ ഇങ് പോര്,,, ”

“ജെറിച്ചാ,,,,”

“എന്താടി,,,, ”

“ഒന്നും ഇല്ലാ,,,,പോകുന്നതിന് മുന്നേ ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ,,,,,നീ ഇന്ന് നമ്മുടെ ഫ്ലാറ്റിലേക്ക് ചെല്ല്,,,, ഞാൻ അങ്ങോട്ട്‌ വരാം,,, എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്,,, ”

“മ്മ്മ്,,, ശരി,,,ഞാൻ ഫുഡ്‌ വാങ്ങിയിട്ടുണ്ട്,,,, നോക്കി പോരണേ,,,, ”

“മ്മ്മ്,,, ബൈ,,,, ”

“ബൈ,,, ”

അവൻ ഫോൺ കട്ട്‌ ചെയ്തതും അവൾ ഒരു പുഞ്ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു,,, അത് നേരെ വന്നു നിന്നത് ഫ്ലാറ്റിൽ ആയിരുന്നു,, അവൾ വണ്ടി പാർക്ക്‌ ചെയ്തു മുന്നിൽ ഹാങ്ങ്‌ ചെയ്ത ഭക്ഷണപൊതി എടുത്ത് നടക്കാൻ ഒരുങ്ങുമ്പോൾ ആണ് ആരോ അവൾക്ക് മുന്നിലേക്ക് കയറി നിന്നത്,,, അത് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ ഒന്ന് ഞെട്ടി കൊണ്ട് മുന്നിലേക്ക് നോക്കിയതും മുന്നിൽ ഒരു ചിരിയോടെ രാവിലെ കണ്ട പയ്യൻ നിൽക്കുന്നത് കണ്ട് അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു,,,,

“ഹായ്,,,, ഐ ആം ആകാശ്,,,,, ”

അവൻ സ്വയം ഒന്ന് പരിജയപ്പെടുത്തിയതും അവളിൽ നിന്നും പുഞ്ചിരി മാത്രമേ ലഭിച്ചതൊള്ളൂ,,, അവൾ ഒന്നും മിണ്ടാതെ മുന്നിലേക്ക് നടന്നതും അവനും അവളോടൊപ്പം നടന്നു,,,

“രാവിലെ കണ്ടപ്പോൾ പരിചയപെടാൻ കഴിഞ്ഞില്ല,,,,, എന്താ തന്റെ പേര്,,,, ”

“ആൻ മരിയ,,,, ”

“ജോബ് ചെയ്യുകയാണോ,,,, ”

“മ്മ്മ്,,, പിഎംഎസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്,,,, ”

“മാരീഡ് ആണൊ,,!!!!”

അവൻ ഒരു സംശയത്തിൽ ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ കയ്യിലുള്ള ഭക്ഷണപൊതി ഫ്ലാറ്റിന് പുറത്ത് ഇരിക്കുന്ന രാമണ്ണന് നേരെ നീട്ടി,,, അയാൾ അത് വാങ്ങി കൊണ്ട് അവളെ നോക്കി ഒന്ന് ചിരിച്ചു എങ്കിലും തൊട്ടടുത്ത് നിൽക്കുന്ന ആകാശിനെ കണ്ട് അയാൾ ഒന്ന് നെറ്റി ചുളിച്ചു,,,,

“ജെറി വന്നില്ലേ മോളെ,,,, ”

“നേരത്തെ വന്നു,,,,”

“അല്ല ഇത് ഇന്ന് വന്നതല്ലേ,,,, സെക്കന്റ്‌ ഫ്ലോറിൽ,,,, ”

“യെസ്,,, ഐ ആം ആകാശ്,,,, ”

അവൻ അയാൾക്ക്‌ നേരെ കൈ നീട്ടിയതും അയാൾ കൈ കൊടുത്തു,,, ആ സമയം മരിയ അവരെ മറി കടന്ന് പോയതും ആകാശ് പെട്ടെന്ന് തന്നെ അവൾക്ക് പിറകെ പോയി,,,

“ഇവൻ വാങ്ങിയിട്ടെ പോകൂ,,,, ”

അവൻ പോകുന്നതും നോക്കി രാമണ്ണൻ മെല്ലെ പറഞ്ഞു,,,, മരിയ ലിഫ്റ്റിൽ കയറിയതും അവനും കൂടെ കയറി,,, മരിയക്ക് ക്ഷമ നശിക്കുന്നുണ്ട് എങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി പിടിച്ചു കൊണ്ട് നിന്നു,,,,അവൻ എന്തെല്ലാം സംസാരിക്കുന്നുണ്ട് എങ്കിലും മരിയ ഒരു അസ്വസ്ഥതയോടെ കയ്യും കെട്ടി എങ്ങോട്ടോ നോക്കി നിന്നു,,,,സെക്കന്റ്‌ ഫ്ലോറിൽ എത്തിയതും ലിഫ്റ്റ് നിന്നതും മരിയ അവനെ ഒന്ന് നോക്കി,,,,

“ആൻ മരിയ ഏതു ഫ്ലോറിലേക്ക,,,,”

“ഫോർത്ത് ഫ്ലോർ,,,, ”

“ഓഹ്,,,, ഞാനും അങ്ങോട്ടായിരുന്നു,,,, ”

അവന്റെ ഒലിപ്പീര് നിറഞ്ഞ വാക്കുകൾ കേട്ടു അവൾ ഫ്ലോർ സെലക്ട് ചെയ്തു,,,,

“ജെറി ആരാ,,,,,, ”

“നിന്റെ അപ്പൻ,,,, ”

അവന്റെ ചോദ്യം കേട്ടതും അറിയാതെ തന്നെ മരിയയുടെ വായിൽ നിന്നും വീണു പോയി,,,,

“അപ്പനായിരുന്നോ,,,,,വളരെ നല്ല പേരാണല്ലോ,,, ”

“ഓഹ് താങ്ക്യൂ,,, ”

അപ്പോഴേക്കും ലിഫ്റ്റ് ഫോർത്ത് ഫ്ലോറിൽ എത്തിയിരുന്നു,,, അവൾ പെട്ടെന്ന് തന്നെ ഇറങ്ങി ഫ്ലാറ്റിലേക്ക് നടന്നതും അവനും പിന്നാലെ വരുന്നത് കണ്ട് മരിയ ഫ്ലാറ്റിന് മുന്നിൽ നിന്ന് അവനെ ഒന്ന് നോക്കി,,,,

“എക്സ്ക്യൂസ്മി,,,, എന്താ തന്റെ പ്രശ്നം,,,, ”

“ഏയ്‌,,, നതിംഗ്,,,,, ഇവിടെ വരെ വന്ന സ്ഥിതിക്ക് തന്റെ വീട്ടുകരെ ഒന്ന് പരിജയപ്പെട്ടിട്ടു പോകാൻ,,,, ”

അവന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ അവൾ എന്തോ ഉറപ്പിച്ച പോലെ അമർത്തി ഒന്ന് തലയാട്ടി,,,

“ശരി,,, വെയിറ്റ് ചെയ്യ്,,,, ”

അതും പറഞ്ഞു അവൾ ബെൽ അടിച്ചതും നിമിഷങ്ങൾകൊണ്ട് ജെറി വന്നു ഡോർ തുറന്നതും ആകാശ് ഒരു സംശയത്തിൽ അവളെയും അവനെയും മാറി മാറി നോക്കി,,,

“കം ആകാശ്,,,, ”

മുന്നിൽ നിന്ന ജെറിയുടെ തോളിലൂടെ കയ്യിട്ട് ഉള്ളിലേക്ക് കടക്കുന്നതിനിടയിൽ അവൾ വിളിച്ചതും അവൻ ഒരു കിളി പാറിയ മട്ടെ ഉള്ളിലേക്ക് കടന്നു,,, ജെറി അവളെ നോക്കി ആരാ എന്ന് ചോദിച്ചതും അവളുടെ കണ്ണിറുക്കൽ കണ്ട് അവന് കാര്യങ്ങൾ ഏകദേശം മനസ്സിലായി,,,, ആകാശ് സോഫയിൽ ജെറിക്കൊപ്പം ഇരുന്നു,,,

“എന്താ കുടിക്കാൻ വേണ്ടത്,,, ടീ ഓർ കോഫി,,, ”

“നോ താങ്ക്സ്,,,, ഡിന്നർ കഴിക്കാൻ പോകുന്നെ ഒള്ളൂ,,,,ഇത് ആരാ,,,, ബ്രദർ ആണൊ,, ”

ജെറിയെ ചൂണ്ടി ഒരു സംശയത്തിൽ ആകാശ് ചോദിച്ചതും ജെറി ഒന്ന് ഞെട്ടി കൊണ്ട് മരിയയുടെ മുഖത്തേക്ക് നോക്കി,, മരിയ ചിരി കണ്ട്രോൾ ചെയ്യാൻ കഴിയാതെ പാട് പെടുന്നുണ്ട്,,,

“നോ,,, ഇതാണ് ജെറി,,,, ജെറിൻ വർഗീസ്,,,,”

ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൾ പറഞ്ഞതും ആകാശ് വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി,,,,

“അപ്പൻ,,, !!!”

അവന്റെ മുഖത്ത് ഞെട്ടൽ ഉണ്ടായിരുന്നു,,,

“സോറി,,, ഞാൻ വെറുതെ തമാശ പറഞ്ഞതാ,,, ഹി ഈസ്‌ മൈ വൂട്ബി,,,,,,കഴിഞ്ഞ 3 ഇയഴ്സ് ആയി റിലേഷനിൽ ആണ്,,,,”

അവൾ യാതൊരു കൂസലും കൂടാതെ പറയുന്നത് കേട്ടു ജെറി ചെറിയ ചിരി ചിരിക്കുമ്പോഴും ആകാശിന്റെ മനസ്സിലെ ചീട്ടു കൊട്ടാരങ്ങൾ ആണ് തകർന്നു വീണത്,,,

“ശരിക്കും,,,, ”

“എന്താ ഞങ്ങളെ കണ്ടിട്ട് തോന്നുന്നില്ലേ,,,, ”

“അതല്ല,,, യു ബോത്ത്‌ സീൻ യങ്ങർ,,,, അത് കൊണ്ട് ഒരു ഡൌട്ട്,,,, ”

“യങ് തന്നെയാണ്,,, മിന്നു കെട്ട് നടത്തിയിട്ടില്ല,,,,അല്ല താൻ എന്താണ് ചെയ്യുന്നത്,,,, ”

“ഞാൻ ഇങ്ങനെ ഓരോന്ന് ചെയ്തു,,,, ”

ആകെ ഒരു ഉരുണ്ടു കളിയിൽ അവൻ പറയുന്നത് കേട്ടു കാര്യങ്ങൾ മനസ്സിലായ പോലെ അവർ ഒന്ന് ചിരിച്ചു തലയാട്ടി,,,,

“ഞാൻ ഇറങ്ങട്ടെ,,, പിന്നീട് കാണാം,,,, ”

എങ്ങനേലും എസ്‌കേപ്പ് ആയാൽ മതി എന്ന രീതിയിൽ അവൻ പറഞ്ഞതും രണ്ട് പേരും ഒരു പോലെ തലയാട്ടി എഴുന്നേറ്റതും ആകാശ് വേഗം തന്നെ അവിടെ നിന്നും ഇറങ്ങി,,, ആകാശ് പോയതും ജെറി മരിയയുടെ ചെവിയിൽ പിടിച്ചു,,,

“നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് അറിയാത്തവരെ അകത്തേക്ക് ആനയിക്കാൻ നിൽക്കരുത് എന്ന്,,,, ”

“ജെറിച്ചാ വിട്,,, ആഹ്,,, വേദനിക്കുന്നു,,,, ”

അവളുടെ വിളിച്ചു പറയൽ കേട്ടതും ജെറി ചെവിയിൽ നിന്നും കൈ എടുത്തതും അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി,,,

“ഞാൻ അറിഞ്ഞിട്ട് തന്നെയാ വിളിച്ചത്,,,, ”

“എന്ത് അറിഞ്ഞിട്ട്,,,, ”

“ആകാശ്,,,, ഇന്ന് രാവിലെ താഴത്തെ ഫ്ലാറ്റിൽ വന്നതാണ്,,, പിന്നെ ഇത് വരെ എന്നോട് സംസാരിച്ച് എന്റെ തോളോട് തോൾ ചേർന്നു എന്നെ സംരക്ഷിച്ചു ഫ്ലാറ്റിൽ കൊണ്ട് വന്നാക്കിയ,,,, മഹാമനസ്കൻ,,,, ”

അവൾ വല്ലാത്തൊരു ഫീലോടെ പറയുന്നത് കേട്ടു അവൻ ഒന്ന് തലയാട്ടി കൊണ്ട് ഡോർ അടച്ചു,,,,

“മ്മ്മ്,,,, ഞങ്ങളുടെ ഭാഷയിൽ കോഴി,,,, ”

“അങ്ങനെയും പറയാം,,,, ”

തല ചൊറിഞ്ഞു കൊണ്ട് അവൾ പറയുന്നത് കേട്ടു അവനും ഒന്ന് ചിരിച്ചു പോയി,,, തുടരും… ലൈക്ക് കമൻറ് ചെയ്യണേ.

രചന: Thasal

Leave a Reply

Your email address will not be published. Required fields are marked *