രചന: Sreelekshmy Ambattuparambil
വേണ്ട……..വേണ്ട….ഏട്ടനൊന്നും പറയണ്ടാ……. നിക്കെല്ലാം മനസ്സിലായേക്കണു…….. ഞാനേ പൊട്ടി ഒന്നും അല്ലാലോ………..
എന്റെ പൊന്ന് ലെച്ചൂട്ടിയേ…. നീ വിചാരിക്കണ പോലെ ഒന്നൂല…… മീനു എന്നോട് ഒരു സംശയാ ചോദിച്ചേ…….
ഓ… ഒരു മീനു…. ദേ ഏട്ടാ… മര്യാദയ്ക്ക് അവൾടെ പേര് വിളിച്ചോണം ‘മീനാക്ഷീ’ന്ന്…. ഒരു മീനു പോലും… മീനു..
എടി പോത്തേ….. നിന്നേം നോക്കിയാ ഞാൻ കോളേജ് ന്റെ മുൻമ്പിൽ നിന്നേ… അപ്പോഴാ അവള് ചോദിച്ചേ…’അനന്തു ചേട്ടായി ഒരു സംശയോണ്ട് പറഞ് തരുവോന്ന്,’
അവടെ സംശയം തീർത്ത് കൊടുക്കാൻ ഏട്ടനാര് സാറോ….??? അതെല്ലാം പോട്ടെ.. …. അവളെന്തിനാ ഏട്ടന്റെ തലേൽ പിടിച്ചേ……? എന്റെ ഏട്ടന്റെ തലേൽ പിടിക്കാൻ ഞാനില്ലേ…..?
അത്….പിന്നെ….സംസാരിച്ചോണ്ടിരുന്നപ്പോ എനിക്ക് ഇക്കിള് വന്നു…..വെള്ളം കുടിച്ചപ്പോ അത് ന്റെ നെറുകിൽ കയറി…. അപ്പോ അവളെന്റെ തലയ്ക്ക് തട്ടി……. അത് കണ്ടോണ്ടാ ന്റെ ലെച്ചു കേറി വന്നത് … അല്ലാതെ വേറൊന്നും ഇല്ല്യാ…..
ഓഹോ….. അല്ലേലും ന്റെ അപ്പച്ചി പറഞ്ഞേക്കണു……’ഈ ഇഷ്ടം ഒള്ളോര് സംസാരിക്കുമ്പോ ഇക്കിളൊക്കെ ഉണ്ടാകുന്ന്……… നിങ്ങളേ.. ന്താന്ന് വെച്ചാ ആയിക്കോ……ഞാനേ ഒരു ശല്ല്യായിട്ട് വരൂലാ……
ന്റെ പൊന്ന് ലെച്ചൂട്ടി ഒന്ന് നിക്ക്…….. അവളോടൊന്ന് മുതൽ ണ്ടിയേനാണോ…. നീ ഇക്കണ്ട പുകിലൊക്കെ ഉണ്ടാക്കണേ…….
ടീ പെണ്ണേ അവിടെ നിക്ക് നമക്ക് ഒന്നിച്ച് ബൈക്കിന് പോവാം………
വേണ്ട…. ന്റെ വീട്ടിലോട്ടുള്ള വഴിയൊക്കെ നിക്ക് നിശ്ചയാ…… ..ഞാനേ ബസ്സിന് പൊക്കോളാം……….
യ്യോ…. ലെച്ചൂനെ വഴീൽ കളഞ്ഞേച്ചും വന്നാ അമ്മായി ന്നെ ശരിയാക്കും….. ….
വേണ്ട..നിക്ക് അറിയാം പോവാൻ……….
ലെച്ചൂ.. നീ വന്ന് വണ്ടീൽ കേറണുണ്ടോ…മ്മളെന്നും ബൈക്കിനല്ലേ പോണത്……മര്യാദയ്ക്ക് കേറിക്കോ……നിന്റെ കുട്ടിക്കളിയൊക്കെ വീട്ടിൽ മതീട്ടോ……
(അങ്ങനെ മനസ്സില്ലാ മനസ്സോടെ ബൈക്കിനു പിന്നിൽ കയറി)
കുറച്ചൂടെ അടുത്തിരിക്ക് പെണ്ണേ…. നിന്റെ ചിക്കുമോനല്ലേ………
നിക്കൊരു മോനും ഇല്ല്യേ…..
ഇന്നാളിൽ ഒരീസം സ്നേഹം കൂടിയപ്പോ ന്നെ ന്റമ്മ വിളിക്കും പോലെ ചിക്കുമോനേന്ന് വിളിച്ചില്ലേ…..?
അത് അപ്പോൾ ഇപ്പോ… സ്നേഹം ഇല്ല്യാ…….
(പിന്നീടാ യാത്രയിൽ അവരിരുവരും ഒന്നും സംസാരിച്ചതേ ഇല്ലാ……ബൈക്ക് വീടിനു മുന്നിൽ എത്തിയപ്പോ മോൻ കേറുന്നില്ലേ എന്നൊരു ചോദ്യവുമായ് അമ്മായി (ലെച്ചൂന്റമ്മ) വന്നിരുന്നു……. ഉമ്മറത്ത് മുഖം വീർപ്പിച്ച് നിൽക്കുന്ന ലെച്ചുവിനേ നോക്കിയവൻ പറഞ്ഞു)
ഇല്ലമ്മായി…… കേറുന്നില്ല….ഇന്നേ ചൂട് ഇത്തിരി കൂടുതലാ…… കുളിച്ചിട്ട് ഞാൻ വൈകിട്ട് വരാട്ടോ……
മ്ം.. മ്ം ശരി മോനെ……
*****
അമ്മായി…. അമ്മായി…..
കേറി വാ.. മോനേ … എന്താ അവിടെ തന്നെ നിൽക്കണേ…..
ലെച്ചൂ ന്തേ അമ്മായി….?
കുളി കഴിഞ്ഞ് മുറിയിൽ കാണും……. (അവന്റെ ശബ്ദം കേട്ടുകൊണ്ടവൾ റൂമിൽ നിന്നും പുറത്തേക്ക് വന്നു……. അപ്പോഴേക്കും അവന് ചായയുമായ് അമ്മായി യും വന്നിരുന്നു……)
അമ്മായി ഈ ചായയൊന്ന് തണുപ്പിച്ച് തരുവോ….. എന്താന്നറിയില്ല….ഈയെടെ ആയ്ട്ട് ഈ ചായക്കിത്തിരി ചൂട് കൂടുതലാ….
(അവന്റെ ആ സംസാരം കേട്ടത് കൊണ്ടാവണം അവൾ ഭൂമി ചവിട്ടി കുലുക്കി ഒരൊറ്റ പോക്ക് പോയി റൂമിലേക്ക്)
എന്താ മോനെ ഇത്….? എന്താ നിങ്ങടെ പുതിയ പ്രശ്നം….??
ഒന്നൂല അമ്മായി വെറുതേ…..
(ഇത്രയും പറഞ്ഞ് അനന്തു മെല്ലെ ലെച്ചുവിന്റെ അടുത്തേക്ക് നടന്നു……. ജനലഴികളിൽ പിടിച്ചു മുറ്റത്തേക്ക് നോക്കി നിൽക്കണ അവളെ അവൻ ഒന്നൂടെ ജനലഴികളിലേക്ക് അടുപ്പിച്ച് നിർത്തി……. എന്നിട്ടവളോട് ചേർന്ന് നിന്നു……. ….. …. നിലാവിന്റെ ആ വെള്ളിവെളിച്ചം ജനലഴികൾക്കിടയിലൂടെ അവളുടെ മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു………ആ അരണ്ട വെളിച്ചത്തിൽ അവളുടെ മൂക്കിലെ മുക്കുത്തി കല്ല് ഒരു കുഞ്ഞു നക്ഷത്രത്തെ പോലെ തിളങ്ങുന്നുണ്ടായിരുന്നു ……അവൻ അവളോടായ് മെല്ലെ പറഞ്ഞു……)
അതേയ് ലെച്ചൂട്ടി എന്ത് ഭംഗിയാ ല്ലേ …. ഈ നക്ഷത്രങ്ങൾക്കും നിലാവിനുമൊക്കെ……..
ആ… എനിക്കറിയൂലാ…… ദേ…. അനന്തു ചേട്ടായി കൈമാറ്റിക്കേ ……അമ്മ എങ്ങാനും വന്ന് കണ്ടാൽ ഇനി അത് മതി……
എന്ത്…… ഇനി ആറ് മാസം കൂടെ കഴിഞ്ഞാൽ ഈ ലെച്ചൂട്ടി എന്റയല്ലേ……
അത് അപ്പോൾ….. തൽക്കാലം ന്റെ ചിക്കുമോൻ വണ്ടി വിടാൻ നോക്ക്…..
അതേ ലെച്ചു…. ഇനി ഇപ്പോ പോണോ….. ഇത്രേം നേരായില്ലേ…..
അതോണ്ട്…..??
അല്ലാ.. .ഈ കട്ടിലിന്റെ ഓരത്ത് ഇച്ചിരി സ്ഥലം തന്നാൽ ഞാൻ ഇവിടെയെങ്ങാനും………..!!!!
നിന്ന് കൊഞ്ചാണ്ട്… വീട്ടിൽ പോ ഏട്ടാ….. ഒന്നാതെ അപ്പച്ചി തനിച്ചേ ഉള്ളു…….
ആ ആറു മാസം കൂടെ കഴിഞ്ഞു ഞാൻ അമ്മക്ക് ഒരു കാന്താരിയെ കൂടെ കൊടുക്കൂലോ … കൂട്ടിന്…….
ശ്ശോ… ഈ ഏട്ടൻ്റെ ഒരു കാര്യം……….
(മുറ്റത്തിറങ്ങി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്യണ നേരത്ത് അവൾ അവനോടായ് പറഞ്ഞു…..) അതേയ് ……. ഒരു ആറു മാസം കഴിഞ്ഞു ഈ കട്ടിലിന്റെ ഓരത്ത് ഇത്തിരി സ്ഥലം തരുന്ന കാര്യം പരിഗണിക്കാട്ടോ……..
ഓ… സന്തോഷം….
*****
പിറ്റേന്ന് രാവിലെ……,,
ഏട്ടാ …… ഏട്ടാ…..
എന്താ മോളെ രാവിലെ തന്നെ ഇങ്ങട്…….????
അപ്പച്ചി ഏട്ടൻ ന്തേ….??
ചിക്കു അമ്പലത്തിലേക്ക് പോയല്ലോ……. മോള് വരുവാണേൽ അങ്ങട് ചെല്ലണംന്ന് പറഞ്ഞിട്ടാ പോയത്……
(അമ്പലക്കുളത്തിൽ ഇറങ്ങി കാൽ കഴുകി ലെച്ചു നേരെ ക്ഷേത്രത്തിലേക്ക്……. അനന്തു ക്ഷേത്രത്തിന്റെ നടവാതുക്കൽ തന്നെ ഉണ്ടായിരുന്നു)
ആഹാ….. ആരിത് ന്റെ ലെച്ചൂട്ടിയോ……..
ദേ ഏട്ടാ രാവിലെ തന്നെ നല്ലോര് ദിവസായിട്ട് എന്നെ കൊണ്ട് ഒന്നും പറയിക്കല്ലേ…..?
ന്റെ ശ്രീലക്ഷ്മി കുട്ടീടെ മുഖത്തിനെന്താ ഒരു വാട്ടം പോലെ…..?
എന്തിനാ. ഏട്ടാ എന്നെ കൂട്ടാണ്ട് ഒറ്റക്ക് വന്നേ…..?
പറയാം ആദ്യം പോയി തൊഴുതിട്ട് വാ…..
(പ്രാർത്ഥന കഴിഞ്ഞു അവൾ പോയത് ക്ഷേത്ര ത്തിനു പിന്നിലെ അമ്പലക്കുളത്തിലേക്കാണ്……. കൽപടവുകളിൽ അനന്തു ഉണ്ടായിരുന്നു അവന്റെ ലെച്ചുവിനെയും കാത്ത്……… കുളത്തിൽ വിരിഞ്ഞ് നിൽക്കണ വയലറ്റ് ആമ്പലിൽ നിന്നും കണ്ണെടുക്കാതെ അവൾ കുളത്തിലേക്ക് നോക്കിയിരുന്നു…..)
ലെച്ചൂ….
എന്താ ഏട്ടാ….??
ആ കണ്ണൊന്ന് അടച്ചേ…
എന്തിനാ……??
ഏട്ടൻ പറയാണ്ട് കണ്ണു തുറക്കല്ലേ…..
ഇല്ല…. എന്താ എട്ടാ കാലിൽ പിടിക്കണേ…… ദേ എനിക്ക് ഇക്കിളി ആവുന്നുണ്ട് ട്ടോ…..
ആ … ഇനി മെല്ലെ ആ കണ്ണൊന്ന് തുറന്നേ…… “”എന്റ ലെച്ചൂട്ടിക്ക് ആയിരം പിറന്നാളാശംസകൾ…….
താങ്ക്യു…. എന്താ ഏട്ടാ ഇത്…… സ്വർണ്ണ കൊലുസോ…..??
ആംമ്…… ഇതെന്റെ അമ്മേടെ സമ്മാനാട്ടോ……… അമ്മേടാഗ്രഹാ മരുമോൾടെ ച്ഛെ മോൾടെ കാലീൽ ഞാൻ തന്നെ ഇത് ഇട്ടു കൊടുക്കണംന്ന്……….. ………. ഇനി ന്റെ സമ്മാനം വേണ്ടേ….. ഇന്നാ പിടിച്ചോ…. ‘ഉമ്മ’
ച്ഛീ പോ പന്ന ചെക്കാ……..
അതേയ് ഇപ്പം ഉമ്മ ആറ് മാസം കഴിഞ്ഞു ഒരു താലി…….
ഏട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ……. ഇന്നലെ മീനാക്ഷിയോട് സംസാരിച്ചപ്പോ ഞാൻ അങ്ങനെ പറഞ്ഞില്ലേ…. അത് ഏട്ടന് സങ്കടായോ……
ഇല്ലെന്റെ ലെച്ചൂട്ടിയേ…..
അതെന്നാന്ന് വെച്ചാ…. ഏട്ടൻ ന്റയാ…… ഏട്ടൻ മറ്റ് പെൺകുട്ടികളോട് സംസാരിക്കുമ്പോ നിക്കെന്തോ പോലാ….. ഏട്ടൻ. ന്റെയാ……
യ്യോ….. അതൊക്കെ എനിക്കറിയാം പെണ്ണേ……. അല്ലേലും ഈ ശ്രീലക്ഷ്മിക്കുട്ടി… എന്റെയാ….. ഈ അനന്തൂന്റെ പെണ്ണാ….. അനന്തൂന്റെ മാത്രം……. എന്താ പെണ്ണേ നിന്ന് ചിരിക്കണേ……???
ഈ ഈ സന്തോഷം. കൊണ്ടാ……..
എന്നാ ഇങ്ങ് അടുത്തേക്ക് വാ ഒരു ചക്കര ഉമ്മ കൂടി തരാം…..
വേണ്ടമോനെ……. വേണ്ടമോനെ………
(അതും പറഞ്ഞവൾ പാവാട തുമ്പ് പൊക്കി പിടിച്ചു കുളത്തിന്റെ കൽപടവുകളിൽ കൂടി ഓടിയകലുമ്പോൾ അവൻ കേൾക്കുന്നുണ്ടായിരുന്നു അവളുടെ കൊലുസിന്റെ കിലുക്കവും ആ തൊട്ടാവാടി പെണ്ണിന്റെ കള്ളച്ചിരിയുടെ ശബ്ദവും)
രചന: Sreelekshmy Ambattuparambil