പ്രവാസിയായ അവളുടെ ഭർത്താവ് കാര്യങ്ങളെല്ലാം അറിഞ്ഞിട്ടാണ് എമർജൻസി ലീവെടുത്ത് ഇപ്പോൾ വന്നിരിക്കുന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Fackrudheen ali ahammed

എങ്കിൽ ഒരു കാര്യം ചെയ്യാം.. വിളിക്കാനോ മെസ്സേജ് അയക്കാനോ ഒന്നും നിൽക്കണ്ട.. അങ്ങേര റിഞ്ഞാൽ പദ്ധതികളെല്ലാം തകരും….

ഇന്ന് രാത്രിയിൽ തന്നെ വന്നോളൂ. .

ഞാൻ കാത്തു നിൽക്കാം.

അതാ നല്ലത്.. ഞാൻ വരാം എനിക്കിനിയും ലീവ് നീട്ടാൻ കഴിയില്ല

നിരഞ്ജൻ സന്തോഷത്തോടെ പറഞ്ഞു.

കോടതിയുടെ പിറകുവശത്തെ കാൻറീനിൽ നിന്നും അവർ ചായ കുടിച്ചു പിരിഞ്ഞു.

പ്രവാസിയായ അവളുടെ ഭർത്താവ് കാര്യങ്ങളെല്ലാം അറിഞ്ഞിട്ടാണ് എമർജൻസി ലീവെടുത്ത് ഇപ്പോൾ വന്നിരിക്കുന്നത്.

അതുകൊണ്ടുതന്നെ.. രണ്ടുമൂന്നു തവണ നിരഞ്ജനേ.. അപായപ്പെടുത്താൻ അയാൾ ശ്രമിച്ചിരുന്നു

ഭാഗ്യം കൊണ്ടാണ് അവൻ രക്ഷപ്പെട്ടത്.

വർഷങ്ങൾക്കുമുമ്പ് നിരഞ്ജനും അവരുടെ വീടിന് തൊട്ടടുത്താണ് താമസിച്ചിരുന്നത്..

നിരഞ്ജനേ അവൾക്ക് പരിചയപ്പെടുത്തിയത് ഭർത്താവിൻറെ സഹോദരിയാണ്. സഹോദരിയെ കൂടാതെ അമ്മയും കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു .. ഭർത്താവിൻറെ അച്ഛൻ നേരത്തെ മരിച്ചു പോയതാണ്..

വിദ്യാഭ്യാസമുള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ അതാണ്. നിരഞ്ജൻ

സ്ക്രീൻ പ്രിൻറിംഗ് മായി എന്തോ ബന്ധപ്പെട്ട ജോലിയായിരുന്നു.. അന്നവന്… അച്ഛനും അമ്മയും മാത്രമേ അവനുള്ളൂ.. സഹോദരങ്ങൾ ഇല്ല..

നിരഞ്ജ നു് മായുള്ള പരിചയം വളർന്നു..

അല്ലെങ്കിലും നേരത്തെ തന്നെ അയൽക്കാർ തമ്മിൽ വളരെ സൗഹൃദത്തിലാണ്

പിന്നീട് .. നിരഞ്ജൻ വീടു വിറ്റ് മറ്റെങ്ങോ കുടുംബത്തോടൊപ്പം മാറിത്താമസിച്ചു

അതിനുശേഷം.. നിരഞ്ജ ന്റെ വിശേഷങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല…

പക്ഷേ മാസങ്ങൾക്കുമുമ്പ്.. ഒരു ഫോൺ കോൾ വന്നു. അത് നിരഞ്ജൻ ആയിരുന്നു … അവൻ ഇപ്പോൾ വിദേശത്ത് ആണെന്നും. ഇപ്പോൾ നാട്ടിൽ ലീവിന് വന്നിട്ടുണ്ടെന്നും.. അവൻ പറഞ്ഞു.

അങ്ങനെയാണ് ആ സൗഹൃദം വീണ്ടും പുതുക്കിയത്

അവർ തീരുമാനിച്ചതുപോലെ അന്ന് രാത്രിയിൽ.. നിരഞ്ജൻ വന്നു..

അവൾ നിരഞ്ജനെയും… കാത്തിരിക്കുകയായിരുന്നു.

ബെഡ്റൂമി ന്റെ വാതിൽ തുറന്നു. ഭർത്താവ് നല്ല ഉറക്കത്തിലാണ്..

കൂർക്കംവലി കേട്ടാലറിയാം ഉറക്കഗുളിക കൊടുത്തിട്ടുണ്ടെന്ന്..

നിരഞ്ജൻ കയ്യിൽ കരുതിയ കയറെടുത്തു

അനങ്ങാൻ കഴിയാത്ത വിധം ഭർത്താവിൻറെ കയ്യും കാലും ബന്ധിച്ചു…

സഹായത്തിനു വന്ന ഒന്നുരണ്ടുപേർ പുറത്ത് കാവൽ നിൽക്കുന്നുണ്ടായിരുന്നു.. അവർ അകത്തേക്ക് വന്ന്.. കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ അയാളെ താങ്ങിയെടുത്ത് വണ്ടിയിൽ കൊണ്ടിരുത്തി..

ശേഷം അവർ സഹോദരിയുടെ മുറിയുടെ വാതിൽ തുറന്നു.. അമ്മയ്ക്കൊപ്പം അവൾ പരിഭ്രാന്തയായി നിൽപ്പുണ്ടായിരുന്നു.

അവർ വീടിന് പുറത്തിറങ്ങി. പുറത്ത് രണ്ട് വാഹനങ്ങൾ ഉണ്ടായിരുന്നു..

അവർ എല്ലാവരെയും കൊണ്ട്.. രണ്ടു വാഹനങ്ങൾ ഇരുട്ടിനെ കീറി മുറിച്ചു മുന്നോട്ടു കുതിച്ചു..

*****

ഒരു മാസം മുൻപ് ലീവിന് നാട്ടിൽ വന്നതിനു ശേഷം അവളുടെ ഭർത്താവ് ആകെ അസ്വസ്ഥനായിരുന്നു..

നിരഞ്ജൻ നേ.. ഏതുവിധേനയും അപായപ്പെടുത്താൻ തീരുമാനിച്ചിരുന്നു

ഒന്ന് രണ്ട് വട്ടം.. കയ്യിൽ നിന്നും വഴുതി പോയി.

പിന്നീട് അവനെയും തിരഞ്ഞ് നാടു മുഴുവൻ അലഞ്ഞു നടന്നു..

കണ്ടുകിട്ടിയില്ല ഒരുദിവസം വീടിനകത്ത്.. എരിപൊരി കൊണ്ട് നടക്കുന്ന സമയം..

അവൾ ചോദിച്ചു..

“തെറ്റ് അവൻറെ ഭാഗത്ത് മാത്രമല്ലല്ലോ..?”

ദേഷ്യം ഇരട്ടി ച്ചു.. ദഹിപ്പിക്കുന്ന തരത്തിൽ അവളെ നോക്കി..

അത് പിന്നെ ഒരു വഴക്കിൽ കലാശിച്ചു അടി പിടിയിലെത്തി..

തടസ്സം നിക്കാൻ ചെന്ന തിന് സ്വന്തം അമ്മയെയും സഹോദരിയെയും മർദ്ദിച്ചു.. സഹോദരിയുടെ ദേഹത്തു അയാൾ. അയൺ ബോക്സ് കൊണ്ട് പൊ ള്ളിച്ചു.. അവൾ വേദന കൊണ്ട് അലറി വിളിച്ചു..

****** അവരെയും കൊണ്ട് രാത്രിയിൽ പോയ വാഹനങ്ങൾ തിരിച്ചെത്തി..

ഇതിനിടയിൽ നിരഞ്ജൻ ന്റെയും പ്രവാസിയുടെ സഹോദരിയുടെയും വിവാഹം കഴിഞ്ഞിരുന്നു..

കൈകാലുകൾ ബന്ധിക്ക പ്പെട്ട നിലയിൽ.. പ്രവാസി അതിന് സാക്ഷ്യം വഹിച്ചു.. വണ്ടിക്കകത്ത് ഇരുന്ന്.. അയാൾ പ്രതിഷേധിച്ചെങ്കിലും.. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

രഹസ്യമായി നടത്തിയ വിവാഹ ചടങ്ങുകൾക്ക് ശേഷം.. അവരെ വീട്ടിൽ കൊണ്ട് തിരിച്ച് ആക്കിയതിനു പിന്നാലെ .. നിരഞ്ജനെയും.. അയാളുടെ വധുവിനെയും കൊണ്ട്.. വാഹനങ്ങൾ തിരികെ പോയി..

**** വർഷങ്ങൾക്കു മുമ്പ് അയാളുടെ സഹോദരിയും നിരഞ്ജനും അയൽക്കാർ ആയിരിക്കുന്ന സമയം തൊട്ടേ.. കട്ട പ്രണയത്തിലായിരുന്നു

പക്ഷേ താഴ്ന്ന ജാതിക്കാരൻ ആയതുകൊണ്ട്.. നിരഞ്ജനേ.. പ്രവാസി പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചു.

ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നപ്പോൾ.. നിരഞ്ജനെ പലവിധത്തിലും അയാൾ ഉപദ്രവിച്ചു ആളും അർത്ഥവും സ്വാധീനവും ഉപയോഗിച്ച്.. അവനെ നിരന്തരം വേട്ടയാടി..

നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കി.. നിരഞ്ജൻ നാട് വിട്ടതാണ്..

പിന്നീട് ഈ അടുത്ത കാലത്താണ് പ്രവാസി അറിഞ്ഞത്.. സഹോദരിയും നിരഞ്ജനും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടെന്ന്..അവർ ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചു എന്ന്.

ഒരു തികഞ്ഞ യാഥാസ്ഥിതികനായ അയാൾ. അവധിക്ക് നാട്ടിലെത്തി..

നിരഞ്ജ നേ വധിക്കാൻ രണ്ടുമൂന്നു തവണ ശ്രമിച്ചു..

ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോൾ..

സഹോദരിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ അവൾ ഉറച്ചു നിന്നു.. നിരഞ്ജൻ ഇല്ലെങ്കിൽ.. ജീവിച്ചിരിക്കില്ല എന്ന് അവൾ കട്ടായം പറഞ്ഞു.

കൊന്നുകളയുമെന്ന് അയാൾ ഭീഷണിപ്പെടുത്തി..

പലതവണ മർദ്ദിക്കുകയും ചെയ്തു. ***** നിരഞ്ജൻ നവവധുവിനെ യും കൂട്ടി വിദേശത്തേക്ക് പറന്നതിനുശേഷമാണ് കൈകാലുകൾ ബന്ധിക്കപ്പെട്ട ഭർത്താവിനെ മുറിയുടെ വാതിൽ തുറന്ന് അയാളെ സ്വതന്ത്രനാക്കിയത്..

അവൾക്ക് പിന്തുണയായി.. അയാളുടെ അമ്മയും ഉണ്ടായിരുന്നു..

അയാളുടെ കണ്ണുകളിൽ കനലെരിഞ്ഞു..

കയ്യിൽ കിട്ടിയ വെട്ടുകത്തിയുമായി സ്വന്തം ഭാര്യയെ കൊല്ലാൻ വേണ്ടി അയാൾ തുനിഞ്ഞപ്പോൾ

അമ്മ പുറകിൽ നിന്നും അയാളെ തള്ളി മാറ്റി..

മാറി നിക്കടാ നാ യേ…

നീ എന്തിൻറെ പേരിലാണ് ഊറ്റം കൊള്ളുന്നത്.. ജാതിയുടെ പേരിലോ..

സത്യത്തിൽ നീ ഞങ്ങളുടെ മകനല്ല വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു ദുരഭിമാനക്കൊല യുടെ ബാക്കിയാണ് നീ.. യും..

ഈ തറവാട്ടിലെ കാരണവന്മാർ ചെയ്ത.. ഒരു മഹാ പാതകത്തിന് എൻറെ ഭർത്താവ് ചെയ്ത പ്രായശ്ചിത്തമാണ് പരിഹാരമാണ് നീ..

പണ്ട് താഴ്ന്ന ജാതിയിൽപ്പെട്ട.. ഇവിടത്തെ ഒരു വാല്യക്കാരി ക്ക്..ജനിച്ച നിന്നെ ഞങ്ങൾ എടുത്തു വളർത്തുകയായിരുന്നു.. ഇതുവരെ അറിയിച്ചില്ലെന്ന് മാത്രം..

അച്ഛൻറെ അകന്ന ബന്ധത്തിൽ പെട്ട അവനെയും അവളെയും വെട്ടിക്കൊല്ലും പോൾ.. നിനക്ക് വെറും ഏഴ് മാസമാണ് പ്രായം..

നിന്നെ ഞങ്ങൾ ഏറ്റെടുത്തപ്പോൾ അന്ന് ഞങ്ങളെ പലരും എതിർത്തിരുന്നു..

എതിർപ്പുകൾ വകവയ്ക്കാതെ ഒന്നും അറിയിക്കാതെയാണ് നിന്നെ ഞങ്ങൾ സ്വന്തം മകനെപ്പോലെ.. വളർത്തിയത്..

നീ ഊറ്റംകൊള്ളുന്ന, നിൻറെ പൈതൃകം.. നിൻറെ സ്വന്തമല്ല നീ അനാഥനാണ്.

അവൻറെ കയ്യിൽ നിന്നും വെട്ടുകത്തി താഴെ വീണു അവൻ തളർന്നിരുന്നു

അത്രയും പറഞ്ഞ് അമ്മ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയപ്പോൾ

അവൾ ഭർത്താവിൻറെ അടുത്തേക്ക് നീങ്ങി.. അയാളുടെ തലയിൽ തലോടി. ..

അവൾ അയാളെ തണുപ്പിക്കാൻ ശ്രമിച്ചു..

അയാൾ ആ കൈ തട്ടി മാറ്റി.

സ്വന്തം ഭാര്യ ആയിരുന്നിട്ടും.. എന്തുകൊണ്ടാണ് അവൾ ഭർത്താവി നേതിരെ.. നിന്നത്..

അവൾ നിയമമാണ്… കൈകാര്യം ചെയ്യുന്നത്.

നിയമത്തെ നിയമത്തിൻറെ വഴിക്ക് വിടാതെ..

നീതിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന വളാണ്…

നിയമത്തെ.. നിഷ്പക്ഷമായി നീതിയുടെ പക്ഷത്ത് നിർത്താൻ ശ്രമിച്ചത് കൊണ്ടാണ് അയാളുടെ കൈകളിൽ സമയോചിതമായി.. കുരുക്ക് ഇടാൻ കഴിഞ്ഞതും.. രണ്ടു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതും.

ഒരു ഭാര്യ എന്ന പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തതിന്, പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വന്നേക്കാം.. അനുചിതമായ തീരുമാനങ്ങളെടുത്തു എന്ന്.. വിവാദങ്ങൾ ഉണ്ടായേക്കാം.. വിമർശനങ്ങളും കേൾക്കേണ്ടി വന്നേക്കാം..

പക്ഷേ ഒരു വ്യക്തി എന്ന നിലയിൽ ചിന്തിക്കുമ്പോൾ അവൾക്ക് ചാരിതാർത്ഥ്യമുണ്ട്.

“സമയോചിതമായ ഇടപെടൽ കൊണ്ട് രണ്ടുമൂന്ന് ജീവിതങ്ങൾ രക്ഷിക്കാൻ കഴിഞ്ഞു..”

ചാരിതാർത്ഥ്യമില്ലെങ്കിൽ പിന്നെ ന്ത് ജീവിതം.?

ഏതായാലും അമ്മയ്ക്ക് മരുമകളുടെ കയ്യിൽ നിന്നും രണ്ടു വളകൾ സമ്മാനമായി കിട്ടി.. നിർദോഷമായ ഒരു കളവ് പറഞ്ഞ് ഫലിപ്പിച്ച തി ന്‌

മകനെ കൊലപാതകിയായി കാണാൻ ആ അമ്മയും ആഗ്രഹിച്ചില്ല.

രചന: Fackrudheen ali ahammed

Leave a Reply

Your email address will not be published. Required fields are marked *