കടലമിട്ടായി, Part 35

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അനു അനാമിക

“കുട്ടിമാളു എന്താടി ഇത് ബ്ലഡ്‌ നിന്റെ വായിൽ നിന്നും”??… ചുമച്ചു തുപ്പിയ കുട്ടിമാളുവിനോട് ചിഞ്ചു ചോദിച്ചു………

“ഓഹ് നീ സന്തോഷിക്കണ്ട കാൻസർ ഒന്നും അല്ല ചുമച്ചു ചുമച്ചു തൊണ്ട പൊട്ടിയതാ”.. “ദേ നീ എന്റെ കയ്യിൽ നിന്ന് മേടിക്കും കേട്ടോ. ഇമ്മാതിരി വർത്തമാനവേ പെണ്ണിന്റെ വായിൽ നിന്ന് വരൂ.ഇതെന്താ ഇപ്പോൾ ഒരു ചുമ”??

“കാലാവസ്ഥ മാറിയല്ലോ… വയനാട്ടിലെ മഞ്ഞു എനിക്ക് പിടിക്കുന്നില്ല എന്നാ തോന്നുന്നേ”… “മര്യാദക്ക് നിന്നോട് ഞാനും ഏട്ടനും പറഞ്ഞതല്ലേ ഞങളുടെ കൂടെ ബാംഗ്ലൂർക്ക് വരാൻ”… “ഓ… ഒന്ന് പോടീ.എന്നിട്ട് വേണം ഞാൻ ഒരു ശല്യം ആകുമ്പോൾ എന്നെ ഇറക്കി വിടാൻ. അത് വിട് നാളെ എന്താ പരുപാടി അത് പറ”…

“നാളെ എന്താ പ്രത്യേകിച്ച് ഒന്നുമില്ല അച്ഛനും അമ്മയും എല്ലാവരും വരും പ്രസവത്തിനു എന്നെ കൊണ്ടു പോകാൻ. അത്രേ ഉള്ളു”…. ചിഞ്ചു പറഞ്ഞു “മ്മ്… വയറൊക്കെ ആയി”… കുട്ടിമാളു ചിഞ്ചുവിന്റെ വയറിൽ പിടിച്ചു തലോടി”… “ഓഹ് മനസ്സ് വെച്ചിരുന്നു എങ്കിൽ ഇതിലും വലിയ വയറു ഇവിടെ കണ്ടേനെ”…. ചിഞ്ചു കുട്ടിമാളുവിന്റെ വയറിൽ നുള്ളി. “ഒന്ന് പോടീ”…

“ഡി…”.. “മ്മ്”.. “നിനക്ക് ശ്രീയേട്ടന്റെ അടുത്തേക്ക് തിരിച്ചു പൊക്കൂടെ”?? കുട്ടിമാളു ഒന്ന് പുഞ്ചിരിച്ചു. “ശ്രീയേട്ടൻ ഇപ്പോ തംബുരു ചേച്ചിയുടെയും കുഞ്ഞിന്റെയും ഒപ്പം സന്തോഷം ആയി ഇരിക്കുവായിരിക്കും. അതിന്റെ ഇടയിൽ ഞാൻ എന്തിനാ ??അതിന്റെ ആവശ്യം ഇല്ല”…. “നീ ചെയ്തത് വല്ലാത്ത മണ്ടത്തരം ആയി പോയി”…

“ആ അതിനെ കുറിച്ചു ഒന്നും പറയണ്ട വിട്ടു കളഞ്ഞേക്ക്”… “സത്യത്തിൽ നീയും ശ്രീയേട്ടനും ഒന്നായതിൽ ഏറ്റവും അധികം സന്തോഷിച്ചത് ഞാനും സുധിയേട്ടനും ആയിരിരുന്നു. പ്ലസ് 2പഠിക്കുമ്പോൾ രണ്ടാളെയും എന്തോരം ഞങ്ങൾ കളിയാക്കിയതാ !!എല്ലാം ശരിയായി വന്നപ്പോൾ അത് ഇങ്ങനെയും ആയി”…. കുട്ടിമാളു ഒന്നും മിണ്ടിയില്ല.

“അഹ് ദേ ഞാൻ വരുന്നില്ല നാളെത്തെ ചടങ്ങിന് ഗോകുലം ഹെറിറ്റേജ് പ്ലാസയിൽ ഞങ്ങൾ ബാങ്ക് സ്റ്റാഫുകൾക്ക് ഒരു മീറ്റിംഗ് ഉണ്ട്”… “ഓഹ് അപ്പോൾ അതാണ് തമ്പുരാട്ടി നേരത്തെ ഇങ്ങു വന്നു ഹാജർ വെച്ചത്”….ചിഞ്ചു കുശുമ്പ് കുത്തി.

“സോറി മുത്തേ പോകാതെ ഇരിക്കാൻ പറ്റില്ല അത്രക്ക് urgent ആയി പോയി”… “മ്മ് സാരമില്ല എന്റെ കൊച്ചിന്റെ 28കെട്ടിന് നീ നേരത്തെ അങ്ങ് എത്തിയേക്കണം.അന്ന് ഇതൊന്നും പറഞ്ഞേക്കരുത്”…

“മ്മ്…ശരി അന്ന് എന്റെ വക നിന്റെ കുഞ്ഞിന് ഒരു വളയും ഉണ്ടാകും. ഞാൻ ഇറങ്ങട്ടെ നേരം ഒരുപാടായി കല്പറ്റ വരെ എത്തേണ്ടത് ആണ്. സുധിയേട്ടൻ വരുമ്പോൾ നീ പറഞ്ഞേക്ക് ഞാൻ പോയി എന്ന്”…

“അഹ് ശരി ഡി. സൂക്ഷിച്ചു പോണം”….കുട്ടിമാളു ചിഞ്ചുവിനോട് യാത്ര പറഞ്ഞു ഇറങ്ങി. “കുട്ടിമാളു പോയോ”??സുധി പുറത്ത് പോയി വന്നപ്പോൾ ചോദിച്ചു “അഹ്… പോയി…”

“പാവം കുട്ടി എന്തൊരു കഷ്ട ആ കുട്ടിയുടെ കാര്യം”….സുധി പറഞ്ഞു. “സുധിയേട്ടാ… ” ”എന്താടി”?? “എനിക്ക് ഒരു ആഗ്രഹം” “എനിക്ക് ഇനിയും മാവിന്റെ മുകളിൽ കയറാൻ വയ്യ”….സുധി പറഞ്ഞു. “അതൊന്നും അല്ല”, “പിന്നെ എന്താ”? “നാളെ ശ്രെയസ്സ് ഏട്ടൻ ഇവിടെ എത്തണം.ഏട്ടനും അവളും തമ്മിൽ കാണണം ഇനിയും ഈ ഒളിച്ചു കളി വേണ്ട. ഒന്നുകിൽ അവർ തന്നെ ഒന്നാകട്ടെ അല്ലെങ്കിൽ പിരിയട്ടെ”…. “പക്ഷെ കുട്ടിമാളു പറയും പോലെ ശ്രീ തംബുരുവിനെ വിവാഹം കഴിച്ചു എങ്കിൽ എന്ത് ചെയ്യും”??… “എന്തായാലും ഇങ്ങനെ പോയിട്ടു കാര്യമില്ല അവൾക്ക് ഒരു ജീവിതം വേണം. ഇനി ശ്രെയസ്സ് ഏട്ടൻ വേറെ കെട്ടി എങ്കിൽ അത് accept ചെയ്യാൻ കുട്ടിമാളു തയ്യാർ ആകണം. അതിന് തംബുരുവും ഇവിടെ എത്തണം ഈ വയനാട്ടിൽ”….ചിഞ്ചു പറഞ്ഞു. “നീ എന്താ ഉദ്ദേശിക്കുന്നത്”??

“ഫോൺ എടുത്തു നിങ്ങടെ കൂട്ടുകാരനെ വിളിക്കു മനുഷ്യ”… “എന്നിട്ട്”?? “മണ്ണാകട്ട”…. ”ചൂട് ആകണ്ട വിളിക്കാം”… സുധി ഫോൺ എടുത്തു ശ്രീയെ വിളിച്ചു. “ഹലോ ശ്രീ”… “അഹ് സുധി… എന്തെല്ലാം”?? “ആ നല്ലത് തന്നെ. ഡാ നിനക്ക് നാളെ വയനാട് വരെ വരാൻ പറ്റുവോ”?? “എന്തിനാടാ”?? “കാര്യമുണ്ട്” “കാര്യം പറ”.. “എന്റെ ഭാര്യയെ നാളെ പ്രസവത്തിനു വിടുവാ”… “അതിന് ഞാൻ എന്തിനാ വരുന്നേ”?? “നിന്റെ ഭാര്യയെ കാണാൻ”.. “എന്റെ ഭാര്യയെയോ”??

“അതേടാ കുട്ടിമാളു ഇവിടെ ഉണ്ട് വയനാട്ടിൽ”… “സുധി വെറുതെ പറയരുത്”… “നീ നിന്റെ വാട്സ്ആപ്പ് on ചെയ്യ് ഞാൻ കാണിച്ചു തരാം”… കുട്ടിമാളു വയനാട്ടിൽ ഉണ്ടെന്നു പറഞ്ഞിട്ട് ശ്രീ വിശ്വസിച്ചില്ല പിന്നെ അവനെ വിശ്വസിപ്പിക്കാൻ വേണ്ടി അവർ കുട്ടിമാളുവിന്റെ കുറെ ഫോട്ടോസ് ശ്രീക്കു അയച്ചു കൊടുത്തു. അത് കണ്ട അപ്പോൾ തന്നെ ശ്രീ താമരശ്ശേരി ചുരം കയറി സുൽത്താൻ ബത്തേരി എത്തി. ചിഞ്ചുവിന്റെ വയറു കാണൽ ചടങ്ങ് കഴിഞ്ഞ് ആണ് ശ്രീ അവിടെ എത്തിയത്. ആളും ബഹളവും അതിന്റെ ഇടയിൽ കുട്ടിമാളുവിനെ ശ്രീ തിരഞ്ഞു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാവരുടെയും അടുത്തു നിന്നു വലിച്ചു പറിച്ചു എടുത്തു സുധിയെ മാറ്റി നിർത്തി ശ്രീ ചോദിച്ചു. “എവിടെ അവൾ”?? “അവൾ ഇവിടെ ഇല്ല” “എടാ.. തെണ്ടി അവളു ഇവിടെ ഉണ്ടെന്നു അല്ലേ നീ പറഞ്ഞത്”??ശ്രീ ദേഷ്യപ്പെട്ടു “അഹ് അവൾ ഇവിടെ ഉണ്ട്”… “പിന്നെ നീ ഇല്ലാന്ന് പറഞ്ഞതോ”??

“എടാ അവൾ ഇവിടെ ഇല്ല…. പക്ഷെ ഗോകുലത്തിൽ ഉണ്ട്.അവിടെ ഒരു മീറ്റിംഗ് ഉണ്ട് അവൾക്ക് അങ്ങോട്ട്‌ പോയതാ”….. സുധി പറഞ്ഞു. “അതിന് അവൾക്ക് ഇവിടെ എന്ത് മീറ്റിംഗ്”?? “ഡാ പൊട്ട അവളിപ്പോ ഒരു ബാങ്കിൽ ജോലി ചെയ്യുന്നുണ്ട് അവരുടെ എന്തോ മീറ്റിംഗ് ആണ് ഇന്ന് അവൾ അതിന് പോയേക്കുവാ”…. “അവൾ എങ്ങനെ ബാങ്കിൽ”??…ശ്രീ സംശയിച്ചു “നീ ആദ്യം അങ്ങോട്ട്‌ ചെന്ന് അവളെ കാണാൻ നോക്ക്. ഇനി എന്തേലും ഉണ്ടെങ്കിൽ ഞാൻ വരാം പുറകെ ചിഞ്ചുവിനെ ഒന്ന് വിട്ടിട്ടു”….സുധി പറഞ്ഞു.

ശ്രീ പിന്നെ വേറെ ഒന്നും ആലോചിച്ചില്ല നേരെ ഗോകുലത്തിലേക്ക് പോയി. അവന്റെ ചുവന്ന ജിപ്സി കാർ പോർച്ചിൽ പാർക്ക്‌ ചെയ്തു അവൻ ഇറങ്ങി.ചുറ്റും നോക്കിയിട്ട് അവളെ കണ്ടില്ല. അവൻ അകത്തു കയറി റിസപ്ഷൻ സെക്ഷനിൽ അന്വേഷിച്ചു. റെസ്്റാന്റിൽ ഒരാൾ ഇരുപ്പുണ്ട് എന്ന് അവർ പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി ശ്രെയസ്സ് റെസ്റ്റാറന്റിന്റെ ഉള്ളിലേക്ക് കുതിച്ചു. വലിയൊരു ശബ്ദത്തോടെ ശ്രീ നിലത്തേക്ക് വീണു. ശബ്ദം കേട്ടു ഇന്ദ്രിക നോക്കിയപ്പോൾ ശ്രെയസ്സ് മുന്നിൽ അവളുടെ ശ്രീയേട്ടൻ. ഒരു നിമിഷത്തേക്ക് കുട്ടിമാളുവിന്റെ ശ്വാസം പോലും നിലച്ചു പോയി. വീണ്ടും ഒരു കൂടിക്കാഴ്ച അവൾ വിചാരിച്ചിരുന്നില്ല. അവൻ പതുക്കെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നപ്പോൾ അവളുടെ ഫോൺ റിങ് ചെയ്തു. അവൾ കാൾ അറ്റൻഡ് ചെയ്തപ്പോൾ ആണ് അറിഞ്ഞത് മീറ്റിംഗ് ക്യാൻസൽ ആയ വിവരം.

ശ്രീ അടുത്തു എത്തും മുൻപ് പോകാൻ അവൾ ശ്രെമിച്ചു എങ്കിലും ശ്രീ അവളുടെ മുന്നിൽ കയറി നിന്നു. അവൾ അവന്റെ കണ്ണിലേക്കു നോക്കി. ആ കണ്ണുകൾക്ക് ഇതുവരെ കാണാത്ത അത്രയും തിളക്കം അവൾക്ക് തോന്നി. കുറച്ചു നേരം അവർ അങ്ങനെ നിന്നു “എന്നെ മറന്നില്ല എങ്കിൽ ഒരു കാപ്പി കുടിക്കാം”??..ശ്രീയുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടു വന്നു. അവൾ ഒരു യന്ത്രത്തെ പോലെ അവന്റെ മുന്നിൽ ഇരുന്നു. ഒരു ടേബിളിന്റെ ഇരു വശങ്ങളിൽ ആയി അവർ സ്ഥാനം ഉറപ്പിച്ചു. ശ്രീ 2കോഫി ഓർഡർ ചെയ്തു. സംസാരിച്ചു തുടങ്ങാൻ ഉള്ള മടിയിൽ രണ്ടാളും ഇരുന്നു. പിന്നെ ശ്രീ ചോദിച്ചു. ”സുഖാണോ നിനക്ക്”?? “മ്മ്”…

“ജോലി ആയല്ലേ”?? “മ്മ്… ഒരു താൽക്കാലിക പോസ്റ്റ്‌ ആണ് ബാങ്കിൽ ലോൺ സെക്ഷനിൽ”… “മ്മ്… ഭർത്താവ് എവിടെ’??കുട്ടിമാളു ഞെട്ടി അവനെ നോക്കി. “കഴുത്തിൽ താലി കിടക്കുന്നത് കണ്ടു നെറ്റിയിൽ ഒരു കുംകുമവും”….അവൾ ഒന്നും മിണ്ടിയില്ല. “ശ്രെയസ്സ് ഏട്ടൻ എങ്ങനെ ഇവിടെ”??… “ഞാൻ സുധി വിളിച്ചിട്ട് എന്റെ ഒരു പഴയ പരിചയക്കാരിയെ കാണാൻ വന്നതാ”…. “എന്നിട്ട് കണ്ടോ”?? “മ്മ് കണ്ടു. പക്ഷെ അവൾക്കു എന്നെ മനസിലായില്ല”… “ഓ മനസ്സിലാകാതെ ഇരിക്കാൻ അമ്നെയെഷ്യം ബാധിച്ചുല്ലോ അവൾക്ക്”…ഉത്തരം പറഞ്ഞത് സുധി ആയിരുന്നു. “ചിഞ്ചു നീ എന്തിനാ ഈ വയറും വെച്ചു വന്നത്”??കുട്ടിമാളു ചോദിച്ചു. “ഡയറക്ടർ ഇല്ലാതെ സിനിമ പൂർത്തി ആകില്ല കുട്ടിമാളു”…സുധി പറഞ്ഞു. “എന്താ”??

“ഈ കണ്ടു മുട്ടലിന്റെ ഡയറക്ടർ എന്റെ ഭാര്യ ദാ ഈ നിൽക്കുന്ന അമ്മച്ചി സോറി അമ്മ ആകാൻ പോകുന്ന ഭാര്യ ആണ്. തമ്മിൽ ഒന്ന് സംസാരിച്ചാൽ തീരുന്ന കാര്യങ്ങൾ മാത്രമേ നിങ്ങൾക്ക് ഇടയിൽ ഉള്ളു അത് ഞങ്ങൾക്ക് അറിയാം. അതിന് ഞങ്ങൾ ഒരു അവസരം ഉണ്ടാക്കി തന്നു എന്ന് മാത്രം”…സുധി പറഞ്ഞു. “ഇത്രയും നാൾ നിന്നെ ഞങ്ങൾ സംരക്ഷിച്ചു കുട്ടിമാളു ഇനി നിനക്ക് ഒരു സംരക്ഷണം വേണം ഒന്നുകിൽ ശ്രീയേട്ടന്റെ അല്ലെങ്കിൽ മറ്റൊരാളുടെ. ഒറ്റക്ക് ഇനിയും ജീവിക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല”…ചിഞ്ചു പറഞ്ഞു “നിങ്ങൾ എന്തൊക്കെയാ പറയുന്നേ ഒന്നും മനസ്സിലാകുന്നില്ല എനിക്ക്”….ശ്രീ പറഞ്ഞു. “എല്ലാം ഞാൻ പറയാം”….സുധി പറഞ്ഞു തുടങ്ങി. “കുട്ടിമാളുവിനെ അന്വേഷിച്ചു അവസാനമായി നീ കൊല്ലത്തിനു പോയ ദിവസം നിനക്ക് ഓർമ്മയുണ്ടോ??അന്ന് നിന്നെ ഞാൻ ഒരുപാട് തവണ വിളിച്ചു എങ്കിലും നീ ഫോൺ എടുത്തില്ല. ഞാൻ അന്ന് ചിഞ്ചുവിനെയും കൊണ്ട് ബാംഗ്ലൂർ പോകാൻ നിൽക്കുമ്പോൾ ആണ് ഇന്ദ്രിക ഞങളുടെ മുന്നിൽ വന്നു ചാടുന്നത്. വിവരങ്ങൾ എല്ലാം ഇവളിൽ നിന്നും അറിഞ്ഞപ്പോൾ ഞാനും ചിഞ്ചുവും നിന്നെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചു പക്ഷെ നീ എടുത്തില്ല.

നിന്നോട് വിളിച്ചു എല്ലാം പറഞ്ഞാൽ ജീവനൊടുക്കും അല്ലെങ്കിൽ ഇറങ്ങി പോകും എന്ന് ഭീഷണി പെടുത്തി കുട്ടിമാളു. അങ്ങനെ അവളെയും കൊണ്ട് ഞങ്ങൾ എന്റെ അച്ഛന്റെ നാടായ വയനാട്ടിൽ എത്തി. അവൾക്ക് താമസിക്കാൻ എന്റെ ആന്റിയുടെ വീട് ശരിയാക്കി കൊടുത്തു. കുട്ടികൾക്ക് ട്യൂഷൻ എടുത്തൊക്കെ ആണ് ആദ്യം ഇവൾ ജീവിച്ചത്. അതിന്റെ ഇടയിൽ ബാങ്കിൽ ജോലി കിട്ടി. ഞങളുടെ ഒപ്പം ബാംഗ്ലൂർക്ക് വരാൻ വിളിച്ചിട്ടും ആള് വന്നില്ല. നീയും ആയൊരു കണ്ടു മുട്ടൽ വീണ്ടും വേണം എന്നൊക്കെ പല തവണ ഞങ്ങൾ പറഞ്ഞു നോക്കി ആള് സമ്മതിച്ചില്ല.നീയും തംബുരുവും ഒന്നിച്ചു ജീവിക്കുന്നതിനു ഇടയിൽ ഇവൾ വേണ്ട എന്നൊരു ഉത്തരവും. ഇതിപ്പോ ഇങ്ങനെ ഒരു കാഴ്ച പോലും ഇവളുടെ അറിവ് ഇല്ലാതെ നടത്തിയതാ.അതും എന്റെ ഭാര്യയുടെ പ്ലാൻ”….സുധി പറഞ്ഞു നിർത്തി. “ഇനി ഇപ്പോൾ ഞങളുടെ ആവശ്യം നിങ്ങൾക്ക് ഇല്ല രണ്ടാളും കൂടി സംസാരിച്ചു ഒരു തീരുമാനം എടുക്കു. ഇനിയും നിന്നാൽ ഞാൻ ലേറ്റ് ആകും”…ചിഞ്ചു കുട്ടിമാളുവിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു സുധിയുടെ ഒപ്പം ഇറങ്ങി. അവർ പോയി കഴിഞ്ഞും ശ്രീയുടെയും കുട്ടിമാളുവിന്റെയും ഇടയിൽ നിശബ്ദ തളം കെട്ടി കിടന്നു.

“മ്മ്… എന്തായാലും തന്റെ ആഗ്രഹം പോലെ തംബുരുവിന്റെ വിവാഹം കഴിഞ്ഞു രണ്ടാഴ്ച മുൻപ്. അവൾ ഇപ്പോൾ വീട്ടിൽ ഉണ്ട്”…ശ്രീ പറഞ്ഞു. അത് കേട്ടപ്പോൾ കുട്ടിമാളുവിന്റെ നെഞ്ച് ഒന്ന് പിടഞ്ഞു. അവളുടെ ജീവൻ പോകും പോലെ അവൾക്ക് തോന്നി. പക്ഷെ അതൊന്നും മുഖത്ത് വരാതെ ഇരിക്കാൻ അവൾ പ്രത്യേകം ശ്രെധിച്ചു. “മ്മ്…. രണ്ടാൾക്കും നല്ലത് വരട്ടെ”….കുട്ടിമാളു അതും പറഞ്ഞു എഴുന്നേറ്റു. “കടലമിട്ടായി”,….ശ്രീ അവളെ വിളിച്ചത് കേട്ടു അവളുടെ കണ്ണ് നിറഞ്ഞു. “എന്റെ കൂടെ കോഴിക്കോട് വരെ വരുമോ ??ഇന്ന് ഒരു ദിവസത്തേക്ക്”… “എന്തിന്”?? “താനും ഞാനും നിയമപരമായി ഇപ്പോഴും ഭാര്യയും ഭർത്താവും ആണ് അത് ഒന്ന് മാറ്റണം ഇല്ലെങ്കിൽ നാളെ അതൊരു പ്രശ്നം ആകും”….ശ്രീ പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല. “4മണിക്കൂർ നേരത്തെ കാര്യമേ ഉള്ളു. ഒപ്പിട്ട് കഴിഞ്ഞു ഞാൻ തന്നെ ഇവിടെ കൊണ്ടു വന്നു ആക്കാം. തനിക്കു വേണെങ്കിൽ എല്ലാവരെയും കാണുകയും ചെയ്യാം”….ശ്രീ പറഞ്ഞു. ആദ്യം വരുന്നില്ല എന്ന് പറഞ്ഞു എങ്കിലും ശ്രീയുടെ നിർബന്ധത്തിൽ വഴങ്ങി അവൾ വരാം എന്ന് ഏറ്റു. അവർ രണ്ടാളും കൂടി ശ്രീയുടെ ജിപ്സിയിൽ കോഴിക്കോട്ടേക്ക് തിരിച്ചു. ഏകദേശം സന്ധ്യയോടെ അവർ കോഴിക്കോട് എത്തി. കുറെ നാളുകൾക്കു ശേഷം വീട്ടിലേക്ക് വന്നപ്പോൾ അവളുടെ കണ്ണ് വല്ലാതെ നിറഞ്ഞു തുളുമ്പി. ചെറിയ ചില മാറ്റങ്ങൾ കണ്ടു അവിടെ ഇവിടെ ആയി. അവൾ കണ്ണ് തുടച്ചു പുറത്തിറങ്ങി.

“വരൂ”…..ശ്രീ പറഞ്ഞു. “ദീപം ദീപം”….പൊന്നൂസ് വിളക്കും ആയി വന്നു. കുഞ്ഞ് വളർന്നിരിക്കുന്നു വല്യ കുട്ടി ആയ പോലെ. പൊന്നൂസിന്റെ കയ്യിൽ നിന്നും വിളക്ക് താഴെ വീഴാൻ പോയപ്പോൾ ഇന്ദ്രിക അതിൽ കയറി പിടിച്ചു. അവൾ അത് നിലത്ത് വെച്ചു. “ഇളയമ്മേ”….പൊന്നൂസ് അവളെ കെട്ടിപിടിച്ചു. “പോന്നുസേ”….കുട്ടിമാളു അവളെ ഉമ്മ കൊണ്ടു മൂടി. “അമ്മേ…. ഇളയമ്മ വന്നു”…പൊന്നൂസ് വിളിച്ചു കൂവി കൊണ്ട് അകത്തേക്ക് പോയി. ശ്രീയും കുട്ടിമാളുവും അകത്തേക്ക് കയറി. “എടി…. വേഗം വരാം എന്ന് പറഞ്ഞു പോയിട്ട് നീ എവിടെ ആയിരുന്നു”??….ഗീതിക അവളെ കെട്ടിപിടിച്ചു കരഞ്ഞു. എല്ലാവരുടെയും മുഖത്ത് നഷ്ടപ്പെട്ട എന്തോ ഒന്ന് തിരികെ കിട്ടിയ സന്തോഷം. ശ്രീയുടെ അമ്മ അവളെ തുരുതുരെ ഉമ്മ വെച്ചു. “തുമ്പി”…..ശ്രീ നീട്ടി വിളിച്ചു. കുട്ടിമാളു ശ്രീയെ നോക്കി. തുമ്പി പുറത്തേക്കു ഇറങ്ങി വന്നു. നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും കണ്ടപ്പോൾ അവൾക്ക് മനസിലായി തുമ്പിയുടെ വിവാഹം കഴിഞ്ഞു എന്ന് ശ്രീ പറഞ്ഞത് ശരി ആണെന്ന്. “കുട്ടിമാളു”…. തുമ്പി ഓടി വന്നു അവളെ കെട്ടിപിടിച്ചു ഒന്ന് പുഞ്ചിരിക്കാൻ അവളും ശ്രെമിച്ചു. “മോൻ എവിടെ”??കുട്ടിമാളു ചോദിച്ചു. “ഉറങ്ങുവാ”…

“എത്ര നാളായി കണ്ടിട്ട് നിന്നെ ??നിനക്ക് ഒരു മാറ്റവും ഇല്ല ഇപ്പോഴും പഴയ ആ പൊട്ടി പെണ്ണ് തന്നെ”… “തുമ്പി പ്ലീസ്…. ഇവൾക്ക് ഉടനെ തിരിച്ചു പോകണം വയനാടിന്”…ശ്രീ പറഞ്ഞു. “എന്തിനാ വയനാട്ടിൽ പോകുന്നെ”?? “ഞാൻ ഇപ്പോ അവിടെയ താമസം. ഒരു ചെറിയ ജോലിയൊക്കെ ആയി”… “ശ്രീ നീ എങ്ങനെ അറിഞ്ഞു കുട്ടിമാളു വയനാട്ടിൽ ആണെന്ന്”??ഏട്ടത്തി ചോദിച്ചു “സുധി വിളിച്ചു പറഞ്ഞു. ഇന്ദ്രികേ തന്റെ കുറച്ച് സാധനങ്ങൾ എന്റെ മുറിയിൽ ഉണ്ട് അതെല്ലാം എടുത്തു വെച്ചോളൂ ഇനി അതിന്റെ അവശ്യം ഇവിടെ ഇല്ലല്ലോ…ഞാൻ അപ്പോഴേക്കും പേപ്പർ കൊണ്ടു വരാം”….കുട്ടിമാളു ഒന്ന് പുഞ്ചിരിച്ചു പഴയ ആ മുറി ലക്ഷ്യമാക്കി മുകളിലേക്ക് പോയി. “ഇവനിതു എന്താ വട്ടായോ എന്ന ഭാവത്തിൽ എല്ലാരും അവനെ നോക്കി നിന്നു. കല്യാണം കഴിഞ്ഞതും ആദ്യ രാത്രിയും പിന്നീട് പിരിഞ്ഞതും എല്ലാം ഒറ്റ നിമിഷം അവളുടെ മുന്നിൽ കൂടി കടന്നു പോയി. അവൾ മുറിയുടെ വാതിൽ തുറന്നു. അവളുടെ കണ്ണുകൾ ഞെട്ടി പോയി. ചുവരിൽ നിറയെ അവളുടെ ഫോട്ടോസ് ഒറ്റക്ക് ഉള്ളതും ശ്രീയുമായി വിവാഹത്തിന് എടുത്തതും ആയ എല്ലാ ഫോട്ടോസും ആ മുറിയിൽ ഉണ്ടായിരുന്നു. കുറച്ചു കടലമിട്ടായി പാക്കറ്റ്സും.

“ഞെട്ടണ്ട എന്റെ ഭാര്യയുടെ ഫോട്ടോസ് ആണ്. എന്നെ വേണ്ടെങ്കിലും എനിക്ക് വേണ്ടാന്ന് വെക്കാൻ പറ്റുവോ”!!ശ്രീയുടെ ശബ്ദം കേട്ടു അവൾ തിരിഞ്ഞു നോക്കി. കണ്ണുകൾ നിറഞ്ഞു ഒഴുകി. ഓടിച്ചെന്ന് ശ്രീയുടെ മാറിൽ അണയുമ്പോൾ അവൾ അറിയുകയായിരുന്നു അവൾ അവനെ പ്രണയിക്കുന്നു എന്ന് അവനെക്കാൾ ഏറെ. “എന്തിനാ എന്റെ കടലമിട്ടായി എന്നെ വിട്ടിട്ടു പോയെ ??അത്രക്ക് മടുത്തു പോയോ നിന്റെ കാലനെ”??…ശ്രീ ചോദിച്ചു. “സഹിക്കാൻ പറ്റിയില്ല ശ്രീയേട്ടാ ഞാനും ഒരു പെണ്ണ് അല്ലെ !!എത്രയെന്ന് കരുതിയ സഹിക്കുന്നെ”!! “ക്ഷമിക്കു മോളെ ഏട്ടനോട് ഇനി ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല സത്യം”…. “അപ്പോൾ തംബുരു ചേച്ചി”??കുട്ടിമാളു സംശയിച്ചു നിന്നു. “അളിയാ”….ശബ്ദം കേട്ട ഭാഗത്തേക്ക്‌ കുട്ടിമാളു നോക്കി. അരുൺ ചേട്ടൻ. അഭിജിത്ത് ചേട്ടന്റെ ചേട്ടൻ.

“അപ്പോ ഞങ്ങൾ ഇറങ്ങുവാ ചെന്നിട്ടു ഒരുപാട് ജോലി ഉണ്ട്. കുട്ടിമാളു സമയം കിട്ടുമ്പോൾ രണ്ടാളും കൂടി ഇറങ്ങു അങ്ങോട്ട്‌”…അരുൺ ചേട്ടൻ പറഞ്ഞു. “എങ്കിൽ ശരി അളിയാ കാണാം ശ്രെയസ്സ് അരുണിനെ കെട്ടിപിടിച്ചു.അവർ മുറിക്ക് പുറത്ത് നിന്നു സംസാരിച്ചു. തംബുരു അകത്തേക്ക് വന്നു. കുട്ടിമാളുവിനോട് തംബുരു പറഞ്ഞു. “ശ്രീയുടെ കാമുകി ഞാൻ ആയിരുന്നു ഇപ്പോൾ നീ ആണ് അവന്റെ ജീവനും ശ്വാസവും എല്ലാം.വരുമോ ഇല്ലയോ എന്ന് യാതൊരു ഉറപ്പും ഇല്ലാഞ്ഞിട്ടും നിനക്ക് വേണ്ടി കാത്തിരുന്നതാ ശ്രീ. നിങ്ങൾക് ഇടയിൽ ഒരു കരട് ആയി വന്നത് ഞാനാ എന്നോട് ക്ഷമിക്കണേ മോളെ അറിഞ്ഞു കൊണ്ട് ആയിരുന്നില്ല ഒന്നും.ഏതോ ഒരു നേരത്ത് മനസ്സിന്റെ സമനില തെറ്റിയപ്പോൾ…. അഭിജിത്ത് ഏട്ടനെ മറക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. പക്ഷെ ആ കുടുംബത്തിന് എന്നെ ആവശ്യം ഉണ്ട് എന്റെ മോന് ആ കുടുംബവും. അരുണേട്ടന് കുഞ്ഞുങ്ങൾ ഉണ്ടാകില്ല അദ്ദേഹം എന്റെ അഭിയേട്ടന്റെ മോനെ സ്വന്തം മോനായി കാണും എന്ന വിശ്വാസത്തിൽ ആണ് ഞാൻ വീണ്ടും താലി അണിഞ്ഞത്. നിനക്കും ശ്രീക്കും നല്ലതേ വരൂ രണ്ടാളും സന്തോഷം ആയി ഇരിക്കണം”….

“അതേ ലേറ്റ് ആകുന്നു പോകാം നമുക്ക്”….അരുൺ തംബുരുവിനോട് പറഞ്ഞു. “മ്മ് വരുവാ. പോട്ടെടി കടലമിട്ടായി”…..കുട്ടിമാളു തുമ്പിയെ കെട്ടിപിടിച്ചു കരഞ്ഞു അവർ യാത്രയായി. ശ്രീ മുറിയിലേക്ക് വന്നു. അവളുടെ വയറിൽ കൂടി വട്ടം ചുറ്റി പിടിച്ചു പിൻ കഴുത്തിൽ ചുംബിച്ചു. “ഇപ്പോഴും ദേഷ്യം ഉണ്ടോടി”??. “ഉണ്ടെങ്കിൽ”??അവൾ അവനു നേരെ തിരിഞ്ഞു നിന്നു. അവൻ അവളുടെ വയറിൽ താങ്ങി പിടിച്ചു കുട്ടിമാളു അവന്റെ കഴുത്തിൽ കൂടി കൈ ഇട്ടു. “ഉണ്ടെങ്കിൽ നീ എനിക്കിട്ടു രണ്ടെണ്ണം പൊട്ടിച്ചോ”… “അത് പൊട്ടിക്കാം. വയനാട്ടിൽ വെച്ചു എന്റെ ഭർത്താവ് എവിടെ എന്ന് ചോദിച്ചത് എന്തിനാ”?? “നിന്റെ കഴുത്തിൽ കിടക്കുന്ന താലി ഞാൻ കെട്ടിയത് ആയത് കൊണ്ട്”… “ഓഹോ അപ്പോൾ ഡിവോഴ്സ് പേപ്പർ ഒപ്പിടാം എന്ന് പറഞ്ഞതോ”…. “അത് ഞാൻ എന്റെ മോളെ ഒന്ന് പറ്റിച്ചത് അല്ലെ”!!.

“ഒരു പറ്റിക്കൽ എന്റെ നല്ല ജീവൻ അങ്ങ് പോയി. ഡിവോഴ്സ് ആകാതെ ഇരിക്കാൻ വേണ്ടിയാ കോടതിയിൽ വരാഞ്ഞത് അപ്പോഴാ പേപ്പർ”…. “പിന്നെ ഇങ്ങനെയൊക്കെ നിന്നാൽ മതിയോ ??ചിഞ്ചുവിന്റെ വയറു കണ്ടോ നമുക്കും ഒന്ന് വയറു വലുതാക്കേണ്ടേ”? “അയ്യടാ”… “എന്ത് അയ്യടാ എനിക്ക് ഉടനെ കടലമിട്ടായി തിന്നാൻ ഒരാളെ വേണം”….ശ്രെയസ്സ് അത് പറഞ്ഞപ്പോൾ നാണം കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവനെ ചുറ്റി പിടിച്ചു. “ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നു എങ്കിൽ ഇപ്പോ ഒരെണ്ണം മുറ്റത്തൂടെ ഓടി കളിച്ചേനെ”…. “ശവത്തിൽ കുത്തല്ലേടി” “ഞാൻ റെഡിയ”…അവൻ അവളെ ഇറുകെ പുണർന്നു.അവളുടെ അധരങ്ങൾ പുണരുമ്പോൾ അഴിഞ്ഞു ഉലഞ്ഞ തലമുടിയും ആയി പിറ്റേന്ന് പ്രഭാതം പുലരുമ്പോൾ ശ്രീയുടെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഇന്ദ്രികയും ശ്രീയും പുതിയ ജീവിതം സ്വപ്നം കണ്ടു തുടങ്ങി. രചന :-അനു അനാമിക

ശുഭം

(കടലമിട്ടായി എല്ലാവർക്കും ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ഇത് എന്റെ കഥയാണ് എന്ന് പറഞ്ഞിരുന്നു പൂർണമായും ഇതെന്റെ കഥ അല്ല കാരണം എന്റെ വിവാഹമൊന്നും കഴിഞ്ഞിട്ടില്ല ഒരു ക്ലൈമാക്സിനു വേണ്ടി ഇങ്ങനെ എഴുതി എന്ന് മാത്രം. ഇതിൽ സാങ്കല്പികം എവിടം മുതൽ ആണെന്ന് പലരും ചോദിച്ചു. എന്റെ degree കാലഘട്ടം മുതൽ ഉള്ളത് എല്ലാം സങ്കല്പം മാത്രമാണ്. ഇങ്ങനെ ഒരു കഥ എഴുതിയത് എനിക്ക് പറ്റിയ തെറ്റ് ഒരിക്കലും ഇനിയൊരു പെണ്കുട്ടിക്കോ കുടുംബത്തിനോ ഉണ്ടാകാതെ ഇരിക്കാൻ ആണ്.കഥ വായിക്കുന്നവർ പലരും വിവാഹിതരും കുട്ടികളും എല്ലാം ആണെന്ന് അറിയാം ദയവു ചെയ്തു എല്ലാവരോടും ഉള്ള അപേക്ഷയാണ് നിങ്ങളുടെ കുട്ടികളോട് മനസ്സ് തുറന്നു സംസാരിക്കുക ഒരു ഭയവും ഇല്ലാതെ എല്ലാ കാര്യങ്ങളുംപറയാൻ അവരെ പ്രാപ്തരാക്കുക മക്കളെ കുറച്ചൊക്കെ വിശ്വസിക്കാനും ശ്രെമിക്കുക അവരുടെ കൂടെ നിൽക്കുക. പിന്നെ മാക്സിമം കുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന ഇപ്പോ എനിക്ക് ഉണ്ടായ പോലെ ഒരു ഒളിച്ചോട്ടം നടന്നാൽ ഒരു പെണ്ണ് അല്ലെങ്കിൽ ആണ് അത് നടത്തിയാൽ അത് മറ്റുള്ളവരോട് പറഞ്ഞ് പരത്താതെ ഇരിക്കുക കാരണം സ്വന്തമായി ആ അവസ്ഥ വരുമ്പോഴേ എത്ര ഭീകരം ആണ് അതെന്ന് മനസ്സിലാവുകയുള്ളു. ഇന്ന് ഞാൻ എങ്കിൽ നാളെ നീ. പിന്നെ എന്റെ കഥ കേട്ടു സെന്റി ആയി എന്നെ നാത്തൂൻ ആക്കാനും ഏട്ടത്തി ആക്കാനും എല്ലാം വന്ന എല്ലാർക്കും നന്ദി ഒരു വിവാഹത്തിന് താല്പര്യമില്ല വീണ്ടുമൊരു സംശയത്തിന് പാത്രമാകാൻ ഇഷ്ടമല്ല. ഞാൻ ആയിട്ട് ഒരു ചെറുക്കന്റെ ജീവിതം നശിപ്പിക്കുന്നുമില്ല. പിന്നെ ഈ കഥയിൽ ജീവിച്ചിരിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു. അസുഖം കാരണമാണ് എഴുത്ത് കുറച്ചത് ഇനി തിരികെ വരാൻ പറയരുത് ഞാൻ പടിയിറങ്ങുന്നു…. എന്റെ പടിയിറക്കം കമന്റ്‌ ബോക്സിൽ ഉണ്ട്…. ഒന്നു നോക്കിയെക്കൂ, പിന്നെ കഥക്ക് കമന്റ്‌ ഇടുമ്പോൾ കുറച്ചു മാന്യമായി കമന്റ്‌ ചെയ്യാൻ ശ്രെദ്ധിക്കുക, തെറ്റുകൾ പറഞ്ഞോളൂ മാനസികമായി ഒരിക്കലും ഒരു എഴുത്തുകാരിയെയോ എഴുത്തുകാരനെയോ തളർത്തുന്ന രീതിയിൽ ആകരുത്. പിന്നെ മറ്റുള്ളവരും ആയി എന്നെ താരതമ്യം ചെയ്യരുത്, ഒരു എഴുത്ത് കാരനെയോ എഴുത്ത് കാരിയെയോ. പിന്നെ തെറി വിളിച്ചവർക്കും പരിഹസിച്ചവർക്കും ശബ്ദം ഉയർത്തിയവർക്കും എല്ലാം നന്ദി അറിയിക്കുന്നു.താങ്ക്സ് വളപ്പൊട്ടുകൾ അഡ്മിൻ പാനൽ for the great support and Love സ്നേഹത്തോടെ എല്ലാരുടെയും Anukutty…)

രചന: അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *