കടലമിട്ടായി, Part 33

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“എന്താ”?? “താലി ലൂസ് ആയി കിടക്കുന്നു”… അവൻ കാണിച്ചു കൊടുത്തു അവൾ വേഗം എഴുന്നേറ്റു അത് ശരിയാക്കി ഇട്ടു.

“ഇന്ദു”…..ഇന്ദ്രിക അവനെ നോക്കി. “തംബുരു അങ്ങനെയൊക്കെ ചെയ്തത് തനിക്കു സങ്കടം ആയോ”?? അവൾ ഒന്നും മിണ്ടിയില്ല.

“ഇപ്പോ ആരുമില്ലല്ലോ അവളുടെ ഒപ്പം എനിക്ക് മാത്രമല്ലെ അവൾ കുറച്ച് പരിഗണന തരുന്നുള്ളു. അപ്പോ അതുകൊണ്ടാ”….ഇന്ദ്രിക ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. രാത്രി ഏകദേശം 12ആകാറായപ്പോൾ വാതിലിൽ ഒരു മുട്ട് കേട്ടു ശ്രീ വാതിൽ തുറന്നു. “ഹാപ്പി ബര്ത്ഡേ ശ്രീ”…..തുമ്പിയും ശ്രീയുടെ സുഹൃത്തുക്കളും ആയിരുന്നു അത്. പെട്ടന്ന് ഒരു സർപ്രൈസ് പാർട്ടി. ശബ്ദം കേട്ടു ഇന്ദ്രിക എണീറ്റു വരും മുൻപ് തുമ്പി അവനെയും കൊണ്ട് താഴേക്കു പോയി.

താഴെ വീട്ടുകാർ എല്ലാവരും അടുത്ത കുറച്ച് ബന്ധുക്കളും വന്നിരുന്നു. ശ്രീക്കു ഇഷ്ടമുള്ള കേക്ക് മേടിച്ചു അവർ ആ ബര്ത്ഡേ സെലിബ്രേറ്റ് ചെയ്തു. ആളും ബഹളവും ബിയർഉം എല്ലാം കൂടി വല്ലാത്തൊരു ബഹളം. എല്ലാം കണ്ടും കേട്ടു ഒരു വഴി യാത്രക്കാരിയെ പോലെ ഇന്ദ്രിക സ്റ്റെയറിൽ നിന്നു.ശ്രീ അപ്പോഴാണ് അവളെ കണ്ടത്. “ഇന്ദു…. വാ”…അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പോയി. അവന്റെ ഇടതു ഭാഗത്ത്‌ ആയി നിർത്തി വലതു ഭാഗം തുമ്പി കയ്യടക്കി.

“ശ്രീ കേക്ക് മുറിക്കു.12ആയി”…തുമ്പി പറഞ്ഞു. ശ്രീ കേക്ക് മുറിച്ചു ഒരു പീസ് എടുത്തു ഇന്ദ്രികയുടെ നേർക്ക് നീട്ടാൻ തുടങ്ങിയപ്പോൾ തുമ്പി അവന്റെ കയ്യിൽ കയറി പിടിച്ചു ആ കേക്ക് മേടിച്ചു കഴിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ സംഭവത്തിൽ ഇന്ദ്രികയും ശ്രീയുടെ വീട്ടുകാരും ഞെട്ടി. ഇന്ദ്രികയുടെ കണ്ണ് നിറഞ്ഞു അവൾ ഒന്നും മിണ്ടാതെ ശ്രീയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു എന്നിട്ട് മുകളിലേക്ക് പോയി. മുകളിലെ ബാൽക്കണിയിൽ നിന്നു കൊണ്ട് മുഖം പൊത്തി കരഞ്ഞു. മഴ പെയ്യുന്നത് കൊണ്ട് അവൾ കരയുന്നത് ആരും കേട്ടില്ല.

“മോളെ”….ശ്രാവൺ അവളെ വിളിച്ചു. ഗീതികയും കൂടെ ഉണ്ടാരുന്നു. “ചേച്ചി”….ഇന്ദ്രിക ഓടി ചെന്ന് ഗീതികയെ കെട്ടിപിടിച്ചു. “മോളെ … ഡാ… എന്താടാ ??ഒന്നുല്ല…. കരയാതെ… ഡാ… മോളെ”…ഗീതിക അവളെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു എങ്കിലും ഫലം കണ്ടില്ല. “ചേട്ടായി… എനിക്ക് വീട്ടിൽ പോണം.എനിക്ക് ഇവിടെ നിന്നിട്ട് ശ്വാസം മുട്ടുന്നു എനിക്ക് വീട്ടിൽ പോകണം. എന്നെ വീട്ടിൽ കൊണ്ടു പോയി വിടാമോ”??….കുട്ടിമാളു വിതുമ്പി വിറച്ചു കരഞ്ഞു. “മോളെ കരയാതെ ഒന്നാതെ പനി അല്ലേ നിനക്ക് കരഞ്ഞു കരഞ്ഞു ഒന്നും വരുത്തി വെക്കല്ലേ മോളെ”….ശ്രാവൺ പറഞ്ഞു.

“ഗീതു”….ശ്രീയുടെ അമ്മ വിളിച്ചു. “അവളെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. ഇവിടെ നിന്നാൽ അതിന്റെ സമനില ചിലപ്പോൾ തെറ്റും. ഒരു മാറ്റം നല്ലതാ”….അമ്മ പറഞ്ഞു. “ശ്രാവൺ നീയും ഗീതുവും കൂടി മോളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു പോയി ആക്കു”….അച്ഛൻ പറഞ്ഞു

“മോളെ…. ഡി… അവിടെ അങ്ങ് നിന്നു കളഞ്ഞേക്കരുത്. ഇങ്ങു വന്നേക്കണം ഒന്ന് relax ആകുമ്പോൾ”…..അമ്മ അവളെ കെട്ടിപിടിച്ചു കരഞ്ഞു. ഗീതികയും ശ്രാവണും പോയി റെഡിയായി വന്നു. ബര്ത്ഡേ പാർട്ടിക്ക് ഇടയിൽ കുട്ടിമാളു പോകുന്നത് ആരും ശ്രെധിച്ചില്ല. ശ്രാവണും ഗീതികയും അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടു ചെന്ന് ആക്കി. “ശ്രാവൺ ഏട്ടാ”…..

“ആ അർജുൻ”… “ഇത് എങ്ങോട്ടാ”??, “ഞാൻ നാട്ടിലേക്ക്.ഒരു കൂട്ടുകാരന്റെ കല്യാണം ഉണ്ടാരുന്നു”.. “ഓഹ് സമാധാനം ആയി ഇന്ദ്രികയും ഉണ്ട്. അവളെ തനിച്ച് വിടണല്ലോ എന്നോർത്ത് വിഷമിക്കുവാരുന്നു ഞങൾ”….ഗീതിക പറഞ്ഞു. “ശ്രെയസ്സ് ചേട്ടൻ ഇല്ലേ”??

“ഇല്ല… അവൻ ഇവിടെ ഇല്ല. ഇന്ദ്രികക്ക് വീട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ ഞങൾ കൊണ്ടാക്കാൻ വന്നതാ. നീ ഉണ്ടല്ലോ ഇനി ഇപ്പോ”….. “ആ ഞാൻ നോക്കിക്കോളാം”…അർജുൻ പറഞ്ഞു.

“ആ ട്രെയിൻ എടുക്കാറായി”….അർജുൻ ട്രെയിനിൽ കയറി അർജുനും ഇന്ദ്രികയും ഒരേ കംപാർട്മെന്റ് ആയിരുന്നു. ഗീതികയും ശ്രാവണും അവളോട്‌ യാത്ര ചോദിച്ചു മടങ്ങി പോയി. അർജുനും ഇന്ദ്രികയും ഒന്നിച്ചു നാട്ടിലേക്ക് യാത്ര തിരിച്ചു. അവർ ഒന്നിച്ചു ഇരിക്കുന്ന ഫോട്ടോ അവർ അറിയാതെ ഒരാൾ എടുത്തു. എന്നിട്ട് അത് ശ്രെയസ്സിനു വാട്സ്ആപ്പ് ചെയ്തു കൊടുത്തു.

രാത്രിയിലെ സൽക്കാരം എല്ലാം കഴിഞ്ഞു ക്ഷീണത്തിൽ ശ്രീ താഴെ സോഫായിൽ കിടന്നു ഉറങ്ങി.

“ഇന്ദു കാപ്പി”…ശ്രീ വിളിച്ചു കൂവി. “കാപ്പി തരാൻ ഇന്ദു ഇവിടെ ഇല്ല”…. അമ്മയാണ് ഉത്തരം പറഞ്ഞത്. “അവൾ എവിടെ പോയി”??അവൻ കണ്ണ് തിരുമി “അവളുടെ ഭർത്താവ് ആയ നിനക്ക് അറിയില്ലേൽ ഞങ്ങൾക്ക് അറിയുവോ”??…. അമ്മ ചൂടായി. “അമ്മേ അവൾ എവിടെ”??

“ഡാ അവള് നിന്റെ ആരാ??നിന്റെ ഭാര്യ അല്ലേ !!അല്ലാതെ വലിഞ്ഞു കേറി വന്നത് ഒന്നുമല്ലല്ലോ. ഇന്നലെ അത്രയും പേരുടെ മുന്നിൽ വെച്ചു അവളെ തുമ്പി അങ്ങ് ചെറുതാക്കി കളഞ്ഞപ്പോൾ എവിടെ ആരുന്നു നിന്റെ നാക്ക്”??….ശ്രീ ഒന്നും മിണ്ടിയില്ല. “എല്ലാം കൂടെ കണ്ടു ശ്വാസം മുട്ടി ആകെ പ്രയാസപ്പെട്ടു ആ പാവം രാത്രിക്ക് രാത്രി വീട്ടിൽ പോയത്”….. “വീട്ടിൽ പോയെന്നോ”??

“മ്മ്…. ഇന്നലെ ഗീതുവും ശ്രാവണും റെയിൽവേ സ്റ്റേഷനിൽ കൊണ്ടു പോയി ആക്കി”. “ഒറ്റക്ക് അവൾ പോയോ”??…അമ്മ മറുപടി കൊടുത്തില്ല ശ്രീ ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി. ഫോൺ എടുത്തു വിളിക്കാൻ നോക്കിയിട്ട് കാൾ പോകുന്നില്ല. അവൻ വാട്സ്ആപ്പ് on ചെയ്തു മെസ്സേജ് അയക്കാൻ നോക്കുമ്പോൾ ആണ് അർജുനും അവളും ഒന്നിച്ചു ഇരിക്കുന്ന ഫോട്ടോ അവൻ കണ്ടത്. അവന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറി. “ശ്രീ”……ഏട്ടത്തി വിളിച്ചു.

“എന്താ”?? “അവൾ ഒറ്റക്ക് അല്ല പോയത് അർജുനും കൂടെ ഉണ്ട്”…ഗീതിക അതും പറഞ്ഞു താഴേക്കു പോയി. ശ്രീ പോയി കുളിച്ചു ഫ്രഷ് ആയി വന്നു. ടേബിളിൽ ഇരുന്ന ഇന്ദ്രികയുടെ ഫോട്ടോ എടുത്തു നോക്കി.

“ഇന്ദു സോറി. ഒരുപാട് വിഷമം ആയല്ലേ !!സാരമില്ല ഞാൻ വന്നു കൊണ്ടു വരാം എന്റെ കടലമിട്ടായിയെ”…….അവന്റെ കണ്ണ് നിറഞ്ഞു ആദ്യമായി അവൻ ഇന്ദ്രികയുടെ ഫോട്ടോയിൽ ചുംബിച്ചു. “ശ്രീ”….തുമ്പി വിളിച്ചു. “ഇതെവിടെ പോകുവാ നീ”?? “കൊല്ലം വരെ”….

“എന്തിന്”?? “ഇന്ദ്രികയുടെ വീട് വരെ”…. “അത് മനസ്സിലായി എന്തിനാ പോകുന്നെ”??, “അവളെ കൊണ്ടു വരാൻ”… “അതെന്തിനാ പോകാൻ അറിയാം എങ്കിൽ അവൾക്കു വരാനും അറിയാല്ലോ”….തംബുരു പറഞ്ഞു.

“ഞാൻ എന്റെ ഭാര്യയെ കൂട്ടാൻ ആണ് പോകുന്നത്” “എന്ന് തുടങ്ങി ഈ ഭാര്യ സ്നേഹം.ഒരു വിധത്തിൽ അവൾ പോയത് നന്നായി എപ്പോഴും ബോബനും മോളിയിലെയും പട്ടിയെ പോലെ നിന്റെ പുറകെയ”?? “നീ വിധവ ആയത് മുതൽ അവളെ ഞാൻ സ്നേഹിച്ചു തുടങ്ങി”…..ആ ഉത്തരം തുമ്പിക്ക് വല്ലാത്ത ഷോക്ക് ആയി. അവൾ ബോധം കെട്ടു വീണു. ശ്രീയും ഗീതികയും അവളെ ഹോസ്പിറ്റലിൽ എത്തിച്ചു. കിച്ചനും എത്തി. അവളെ പരിശോദിച്ചു കഴിഞ്ഞു ഡോക്ടർ കിച്ചനോടും ശ്രീയോട് പറഞ്ഞു.

“സീ…. തുമ്പി ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് പ്രണയം നഷ്ടപെട്ട ദുഖവും ഭർത്താവ് നഷ്ടപെട്ട ഷോക്ക് എല്ലാം കൂടെ അവൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. മാത്രമല്ല അവൾ ഇപ്പോൾ ശ്രീയെ ആഗ്രഹിക്കുന്നു. നിങ്ങൾ പണ്ട് എങ്ങനെ ആയിരുന്നോ അങ്ങനെയൊക്കെ ആകാൻ ആഗ്രഹിക്കുന്നു അതാണ് സത്യം. അതിനുള്ള കാട്ടി കൂട്ടൽ ആണ് നിങ്ങൾ കണ്ടത് മുഴുവൻ.അവൾ പ്രെഗ്നന്റ് ആയത് കൊണ്ട് തന്നെ നമുക്ക് അതിൽ വേറെ ഓപ്ഷൻ ഒന്നും കാണാനില്ല മാക്സിമം അവളെ ഹാപ്പി ആയി ഇരുത്തുക. ഇനിയും ഒരു ഷോക്ക് ഉണ്ടായാൽ ചിലപ്പോൾ തുമ്പി”…..ഡോക്ടർ പറഞ്ഞു നിർത്തി.

“ഡോക്ടർ എനിക്കൊരു ഭാര്യ ഉണ്ട് അവളെ ഞാൻ എങ്ങനെ”!! “അതെനിക്ക് അറിയില്ല നിങ്ങൾക്കു എന്തും തീരുമാനിക്കാം”….അവർ പുറത്തിറങ്ങി. “ശ്രെയസ്സ് ഏട്ടാ… എന്റെ ചേച്ചിക്ക് ഇനി അവളുടെ കുഞ്ഞിനെ കൂടി ഇല്ലാതെ ആക്കാൻ ഏട്ടൻ ഒരു കാരണം ആകരുത്”….കിച്ചൻ ശ്രീയുടെ കാലിൽ വീണു. താലി കെട്ടിയ ഭാര്യ ഒരു വശത്തു സ്നേഹിച്ച പെണ്ണ് വേറെ വശത്തു. ശ്രീ ആകെ ധർമ സങ്കടത്തിൽ ആയി. “ശ്രീ…. എനിക്ക് ഒന്നുമില്ല കേട്ടോ വിഷമിക്കണ്ട”….തംബുരു അവന്റെ കയ്യിൽ കെട്ടിപിടിച്ചു. അവൻ അവളുടെ തലയിൽ തലോടി.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ “കുട്ടിമാളു”….. “എന്താ അമ്മേ”?? “ശ്രീയും ആയി വഴക്ക് ഇട്ടാണോ നീ വന്നത്”?? “അല്ല അമ്മേ”… “ശ്രീ ഇത്ര ദിവസം ആയിട്ടും വിളിച്ചില്ലല്ലോ അതാ ചോദിച്ചേ”…. “ഏട്ടൻ ഇവിടെ ഇല്ലല്ലോ അതാ”…

“മ്മ്”….. “കുട്ടിമാളു…. ദേ ആരോ വിളിക്കുന്നു”….ശാന്തി ഏട്ടത്തി ഫോൺ കൊടുത്തു കൊണ്ട് പറഞ്ഞു അവൾ വേഗം ഫോൺ എടുത്തു. “ഹലോ” “ഹലോ ഇന്ദ്രിക അല്ലേ”?? “അതേ”….

“ഞാൻ അഡ്വക്കേറ്റ് സേതു രാമൻ….” “മ്മ്… ഞാൻ വിളിച്ചത് ഒരു ഡിവോഴ്സ് കേസിന്റെ കാര്യം പറയാൻ ആണ്”….കുട്ടിമാളു ഫോൺ എടുത്തു കൊണ്ട് പുറത്തേക്കു മാറി നിന്നു. “എനിക്ക് മനസിലായില്ല”….

“നിങ്ങളും ശ്രെയസ് നാഥും ആയുള്ള ഡിവോഴ്സ് കേസിന്റെ കാര്യം പറയാൻ വിളിച്ചതാ”….കുട്ടിമാളുവിന്റെ ചങ്ക് പൊട്ടും പോലെ അവൾക്ക് തോന്നി. “സാർ ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല” “അറിയാം താങ്കളുടെ ഭർത്താവ് അല്ല ഡിവോഴ്സ് കേസ് ഫയൽ ചെയ്യണം എന്ന് പറഞ്ഞത്”… “പിന്നെ ആരാ”??

“ഞാൻ കുറച്ച് കഴിഞ്ഞു വിളിക്കാം കുറച്ച് തിരക്ക് ആണ്”….അയാൾ കാൾ കട്ട്‌ ചെയ്തു. വേറെ ഒരു കാൾ കയറി വന്നു “ഹലോ” ”ഹലോ ഇന്ദ്രികേ തുമ്പി ആണ്”…

“ആ ചേച്ചി പറ” “കാര്യങ്ങളൊക്കെ അറിഞ്ഞല്ലോ ഡിവോഴ്സ് വേണ്ടേ??മ്യൂച്ചൽ പെറ്റീഷൻ ആകുമ്പോൾ വല്യ പ്രശ്നം ഉണ്ടാകില്ല നീ വന്നു ഒപ്പിട്ട് കൊടുക്കണം കേട്ടോ”….ഇന്ദ്രികക്ക് മനസിലായി ഡിവോഴ്‌സിന്റെ പുറകിൽ തുമ്പി ആണെന്ന് . “നിങ്ങൾക്കു എന്താ ഭ്രാന്ത്‌ ഉണ്ടോ’?? “ഡിവോഴ്സ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ് നിങ്ങൾ അല്ല” “അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ശ്രീക്കു നിന്നെ വേണ്ട.നീ അവനെ ഉപേക്ഷിച്ചു പോയതല്ലേ”….. “ആര് ??നിന്റെ ഉദ്ദേശം മനസ്സിൽ ഇരിക്കുകയെ ഉള്ളു. ചേച്ചി എന്ന് വിളിച്ച നാവ് കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്”…ഇന്ദ്രിക ചൂടായി. “എടി…. ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നതിന്റ പകുതി സ്നേഹം അവനു നിന്നോട് ഉണ്ടോ ?? വേറെ ഒരുത്തന്റെ കുഞ്ഞു വയറ്റിൽ ഉണ്ടായി പോയത് എന്ന് ഒഴിച്ചാൽ ശ്രീ എന്റെ തന്നെ ആണ് ഇപ്പോൾ”….

“മിണ്ടരുത് നീ”…ഇന്ദ്രിക ചൂടായി. “എന്റെ ഭർത്താവിനെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ് നീ അല്ല” “ഇതിൽ തീരുമാനം എന്റേത് മാത്രമാണ്”…..തുമ്പി പറഞ്ഞു. “നമുക്ക് കാണാം”…..

“കാണിച്ചു തരാം”…. ഇന്ദ്രിക ശ്രീയെ വിളിച്ചിട്ട് കാൾ അവൻ കട്ട്‌ ചെയ്തു വിട്ടു. ഇന്ദ്രികക്ക് ആകെ ടെൻഷൻ ആയി. വീട്ടിൽ വിളിച്ചു ചോദിക്കാനും സാധിക്കില്ല ആരോടും ഒന്നും പറയാനും ആകാതെ അവൾ നിന്നു. “അമ്മേ എനിക്ക് ഉടനെ വീട്ടിൽ പോകണം”

“എന്താ മോളെ”?? “കാര്യം ഉണ്ട്. എനിക്ക് പോയെ പറ്റു”…..അമ്മ വേഗം അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛൻ അവളെ വേഗം വന്നു കൊണ്ടുപോയി. ട്രെയിനിൽ കയറ്റി വിട്ടു. കോഴിക്കോട് പോകാനുള്ള ട്രെയിൻ കിട്ടിയില്ല തൃശ്ശൂർ ഇറങ്ങിയ ശേഷം അവൾ ബസിൽ ആണ് പോയത്. അവൾ പിറ്റേന്ന് ഒരു 11മണിയോടെ ആണ് വീട്ടിൽ എത്തിയത് വീട്ടിൽ ആരുമില്ല. ശ്രീയുടെ കാർ പുറത്തു കിടക്കുന്നത് കൊണ്ട് അവൻ അവിടെ ഉണ്ടെന്നു ഇന്ദ്രികക്ക് മനസിലായി. അവൾ വേഗം മുറിയിലേക്ക് പോയി.

വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച നഗ്നമായ ശ്രീയുടെ നെഞ്ചിൽ കെട്ടിപിടിച്ചു പറ്റി ചേർന്നു നിൽക്കുന്ന തുമ്പി.

ഇന്ദ്രികയുടെ സകല നാടി ഞരമ്പ് വലിഞ്ഞു മുറുകി.

(തുടരും…)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *