കടലമിട്ടായി, Part 32

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

”തംബുരുവിനു ഇതിപ്പോ മാസം മൂന്ന് ആണല്ലേ അമ്മേ”??… ഗീതിക പാത്രം കഴുകുന്നതിനു ഇടയിൽ അമ്മയോട് ചോദിച്ചു.

“മ്മ്”….. “എന്നാലും അവൾക്ക് ഈ ഗതി വന്നല്ലോ അമ്മേ”,… “അതെന്നെ. ഒരു കുഞ്ഞ് ഇല്ലാരുന്നെങ്കിൽ ആരെങ്കിലും അവളെ വിവാഹം കഴിക്കാൻ വന്നേനെ”… അമ്മ പറഞ്ഞു. “അവൾ ആ കുഞ്ഞിനെ കളയും എന്ന് അമ്മക്ക് തോന്നുന്നുണ്ടോ ??അഭിയുടെ കുഞ്ഞല്ലേ അത്. ഇപ്പോൾ അവൾക്ക് ഉള്ള ആകെ സമ്പാദ്യം”…

“മ്മ്… ഈശ്വരൻ ഇനി അവൾക്ക് നല്ലത് വരുത്തട്ടെ”… “ഒരു തരത്തിൽ ആലോചിച്ചാൽ എന്തൊരു ജീവിതം ആണല്ലേ അവളുടേത് ഒരു സന്തോഷവും ഇല്ല… ശ്രീയും അവളും നമ്മളുമൊക്കെ എത്ര ആഗ്രഹിച്ചതാ അവരുടെ വിവാഹം. എന്നിട്ട് വിധി അവൾക്ക് കൊടുത്തത് അഭിയെ അതിപ്പോൾ ഇങ്ങനെ ആയി”…. “ഹാ പറഞ്ഞിട്ട് എന്ത് കാര്യം മുകളിൽ ഇരിക്കുന്ന ആളല്ലേ ഇപ്പോൾ എല്ലാം തീരുമാനിക്കുന്നത്”….. “ഇന്ദ്രിക എവിടെ അമ്മേ”??….

“അവള് പൊന്നൂസിനെ സ്കൂളിൽ ആക്കാൻ പോയല്ലോ”… “അതെന്താ ഇന്ന് ഏട്ടൻ കൊണ്ടു പൊക്കോളാം എന്ന് പറഞ്ഞാരുന്നല്ലോ”… “പൊന്നൂസ് കിടന്നു വഴക്ക് ഉണ്ടാക്കി അച്ഛൻ കൊണ്ട് പോകണ്ട ഇളയമ്മ കൊണ്ടുപോയാൽ മതി എന്ന് പറഞ്ഞ് അങ്ങനെ പോയതാ”… “ഈ പൊന്നുവിന് ഇച്ചിരി വാശി കൂടുന്നുണ്ട് ഇപ്പോൾ. അതെങ്ങനാ അവളുടെ സകല വാശിക്കും നിന്ന് കൊടുക്കുന്ന മുത്തശ്ശിയും മുത്തശ്ശനും ഇളയമ്മയും ഇളയച്ഛനും ഒക്കെ അല്ലേ ഉള്ളത്”… “ഓ പിന്നെ..

ആകെ ഉള്ള ഒരെണ്ണമാ. പിള്ളേരെ കുറച്ചൊക്കെ കൊഞ്ചിച്ചു തന്നെ വളർത്തണം”… അമ്മ പറഞ്ഞു. “അമ്മേ… ഞാൻ ഒന്ന് പുറത്തു പോകുവാ”… ശ്രീ അമ്മയോട് വന്നു പറഞ്ഞു. “എവിടെയാ നീ പോകുന്നെ”?? “ഒരു ഫ്രണ്ട്നെ കാണാൻ. പിന്നെ കമ്പനിയിൽ ഒന്ന് കയറണം”…. ശ്രീ പുറത്തേക്കു പോയി. “അന്ന് അഭിജിത്ത് മരിച്ചത് കൊണ്ട് അവരുടെ യാത്രയും മുടങ്ങി അല്ലേ അമ്മേ”…. ഗീതിക ചോദിച്ചു. “മ്മ്”…

“നിനക്ക് കുട്ടിമാളുവിനെ കുറിച്ച് എന്താ അഭിപ്രായം”??അമ്മ ചോദിച്ചു “എനിക്ക് എന്ത് അഭിപ്രായം !!അവള് നല്ല കുട്ട്യാ”…. “മ്മ്… ശ്രീയും അവളും തമ്മിൽ അത്ര രസത്തിൽ അല്ലെന്നു തോന്നുന്നു “… “എന്താ അമ്മേ അങ്ങനെ പറയാൻ”??ഗീതിക ചോദിച്ചു. “ആ പുതുമോടിയുടെ ഒരു ലക്ഷണവും കണ്ടില്ല. പിന്നെ അവര് രണ്ടും നേരെ നേരെ നോക്കുന്നത് പോലും കാണാറില്ല.കാര്യം എന്തൊക്കെ ആണെന്ന് പറഞ്ഞാലും തംബുരുവും അഭിയും തമ്മിൽ ഒരു ഇഷ്ടമൊക്കെ ഉണ്ടായിരുന്നു…ഇവർക്ക് ഇടയിൽ അതൊന്നും ഇല്ലാന്ന് എനിക്ക് തോന്നുന്നു”…. “അമ്മക്ക് തോന്നുന്നതാ അല്ലാതെ ഒന്നും ആകില്ല”… “ആ എന്തേലും ആകട്ടെ”…. “ആ മോളു വന്നോ”??അമ്മ ചോദിച്ചു “ആം”… “അവൾ ഇന്നും അലമ്പ് ആയിരുന്നോ ഇന്ദ്രികേ”?? “ഏയ് വഴക്ക് ഒന്നും ഉണ്ടാക്കിയില്ല ഇത്തിരി നേരം കരഞ്ഞു”…. “മ്മ്”… “മോളുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്”??….അമ്മ ചോദിച്ചു. “ഏയ് ഒന്നുല്ല അമ്മേ ചെറിയൊരു തലവേദന”…. “ആണോ ??എങ്കിൽ മോളു പോയി കിടന്നോ കുറച്ച് നേരം. വെയിൽ കൊണ്ടതിന്റെ ആകും”….അമ്മ പറഞ്ഞു. “മ്മ്”…

”ആ ഇന്ദ്രികേ….ശ്രീ ഒന്ന് പുറത്ത് പോയി കേട്ടോ”….ഗീതിക പറഞ്ഞു. “ആ കണ്ടാരുന്നു ചേച്ചി”….. “ആ മോളു പോയി കിടന്നോ”…ഇന്ദ്രിക മുകളിലേക്ക് പോയി. അവൾ വാതിൽ കുറ്റിയിട്ടു കട്ടിലിൽ പോയി കിടന്നു. എന്തൊക്കെയോ ഓർത്ത് അവളുടെ കണ്ണ് നിറഞ്ഞു കൊണ്ട് ഇരുന്നു. ശ്രീ വന്നു വാതിലിൽ മുട്ടി. കുട്ടിമാളു ചെന്ന് കതകു തുറന്നു. “താൻ കിടക്കുവാരുന്നോ”?? “മ്മ്”… “ഞാൻ എന്റെ മൊബൈൽ മറന്നു വെച്ചു അതാ വന്നത്. കിടന്നോളു”….അവൻ പോയി മൊബൈൽ എടുത്തു പുറത്തേക്കു പോകാൻ തുനിഞ്ഞു. “ശ്രീയേട്ടാ”…..ശ്രീ ആ വിളി കേട്ടു ഒന്ന് നിന്നു. “മ്മ്”….

“എങ്ങോട്ടാ പോകുന്നേ”?? “ഒരു ഫ്രണ്ടിനെ കാണാൻ”… “ഏത് ഫ്രണ്ട്”?? “തനിക്കു അറിയില്ല”…. “അതെന്താ”??…അവൻ ഒന്നും മിണ്ടാതെ ഇറങ്ങി പോയി. അന്ന് വൈകുന്നേരം ശ്രീ വന്നു അവൾ അവനു ഭക്ഷണം വിളമ്പി കൊടുത്തു ഉറങ്ങാൻ വേണ്ടി നിലത്തു പായ വിരിച്ച ശ്രീയോട് കട്ടിലിൽ കിടന്നോളാൻ പറഞ്ഞു. അവൻ ഒന്നും മനസിലാകാതെ അവളെ നോക്കി. അവൻ കയറി കട്ടിലിൽ കിടന്നു കുട്ടിമാളു താഴെയും. എന്തിനെന്ന് അവൾക്ക് പോലും അറിയില്ല അവളുടെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു. പിറ്റേന്ന് മുതൽ അവൾ ഒരു നല്ല ഭാര്യ ആകാൻ ശ്രെമിക്കുക ആയിരുന്നു. രാവിലെ കുളിച്ചു വന്നപ്പോൾ തന്നെ അടുക്കളയിൽ പോയി കാപ്പി ഇട്ടു ശ്രീയുടെ പതിവ് തെറ്റിക്കാതെ കാപ്പി കൊടുത്തു.ശ്രീ സത്യത്തിൽ അതിശയം കൊണ്ട് കണ്ണും തള്ളി നിന്നു. അവൾ അവന്റെ ഡ്രസ്സ്‌ എല്ലാം എടുത്തു അയൺ ചെയ്തു വെച്ചു അവനു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു ഷൂ പോളിഷ് ചെയ്തു കൊടുക്കുന്നു. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവൻ കണ്ട കുട്ടിമാളു ആയിരുന്നില്ല അവൾ. അറിയാതെ ശ്രീയും അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. “ശ്രീ…. ശ്രീ…. “…എന്താ തുമ്പി ചേച്ചി”??….ഇന്ദ്രിക ചോദിച്ചു. “ശ്രീ എവിടെ”??

“ഏട്ടൻ കുളിക്കുവാ”… “ആ അവനോടു കുളിച്ചു കഴിഞ്ഞു വീട്ടിലേക്ക് ഒന്ന് വരാൻ പറയണേ”… “മ്മ്”…തുമ്പി തിരികെ പോയി. കുളി കഴിഞ്ഞു വന്ന ശ്രീയോട് തുമ്പി അവനെ അന്വേഷിച്ചു വന്ന കാര്യം ഇന്ദ്രിക പറഞ്ഞു. പെട്ടെന്ന് അവൻ തുമ്മുന്നത് കണ്ടു അവൾ. “തല ശരിക്ക് തോർത്ത്‌… “..കുട്ടിമാളു തോർത്ത്‌ വാങ്ങി അവന്റെ തല തുവർത്തി കൊടുത്തു. കുറച്ചു രാസ്നാദി എടുത്തു അവന്റെ മൂർദ്ധാവിൽ ഇട്ടു കൊടുത്തു. തന്റെ ഭാര്യയുടെ സ്ഥാനത്തേക്ക് ഉള്ള ഇന്ദ്രികയുടെ രൂപ മാറ്റം അവനെ ഞെട്ടിച്ചു. മൂർദ്ധാവിൽ രാസ്നാദി ഇടുമ്പോൾ അവളുടെ കണ്ണുകളിലേക്ക് തന്നെ ശ്രീ നോക്കി. ആ കണ്ണിൽ എവിടെയോ എന്തോ അവനോടുള്ള അടങ്ങാത്ത പ്രണയം ഉണ്ടെന്നു അവനു തോന്നി എന്തൊക്കെയോ ഒളിപ്പിക്കുന്ന മനസ്സും. “ശ്രീ”….തംബുരു അവന്റെ പേര് വിളിച്ചു കൊണ്ട് അകത്തേക്ക് വന്നു. “ഇതെന്താ ഇന്ദ്രികേ”??തുമ്പി ചോദിച്ചു. “രാസ്നാദി”,….

“അയ്യേ.. ഇവന് ഇതൊന്നും ഇഷ്ടമില്ല. നിനക്ക് അറിയില്ലേ”??…ഇന്ദ്രികയുടെ മുഖം മാറുന്നത് ശ്രീ കണ്ടു. “എനിക്ക് ഇഷ്ടമില്ലാരുന്നു എന്നാൽ, ഇപ്പോൾ ഇഷ്ടമാ….. ചില ഇഷ്ടങ്ങൾ ചില സമയത്തു മാറും”,…ശ്രീ പറഞ്ഞു. ഇന്ദ്രികയുടെ മുഖത്ത് ചെറിയൊരു പ്രതീക്ഷ തിളങ്ങി. പെട്ടെന്ന് ഇന്ദ്രികയുടെ കയ്യിലെ രാസ്നാദി തുമ്പി തട്ടി പറിച്ചു മേടിച്ചു. അവൾ ഒന്നും മനസിലാകാതെ ശ്രീയെ നോക്കി. “ഇന്ദ്രിക ചെല്ല് എനിക്ക് ശ്രീയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്”…എന്ന് പറഞ്ഞ് അവളെ മുറിയിൽ നിന്നും പറഞ്ഞ് വിട്ടു. “നീ എന്തിനാ അവളെ പറഞ്ഞ് വിട്ടേ”??….ശ്രീ ചോദിച്ചു. “നമുക്കിടയിൽ അവൾ വേണ്ട”….ആ ഉത്തരം കേട്ടു ശ്രീയുടെ നെഞ്ചിൽ ഒരു ആന്തൽ ഉണ്ടായി. തുമ്പി അവനോടു അവരുടെ പഴയ പ്രണയ കാലത്തെ കുറിച്ചും കുട്ടി കാലത്തെ കുറിച്ചും സംസാരിക്കുക ആയിരുന്നു. കുറച്ചു കഴിഞ്ഞു അമ്മ വന്നു കതകിൽ മുട്ടി ശ്രീ വാതിൽ തുറന്നു. അമ്മ ഉള്ളിലേക്ക് എത്തി വലിഞ്ഞു നോക്കി. “തുമ്പി എപ്പോഴാ വന്നേ”??….അമ്മ ചോദിച്ചു. “കുറച്ചു നേരമായി ആന്റി”…. “ഡാ… ശ്രീ ഇന്ദ്രികക്ക് ചെറിയൊരു പനി. നീ അവളെയും കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വാ”….അമ്മ പറഞ്ഞു. “ഇവിടെ ശ്രാവൺ ഏട്ടൻ ഇല്ലേ ??,ഏട്ടനോട് ഒരു മരുന്ന് കൊടുക്കാൻ പറ”……തുമ്പി പറഞ്ഞു. “അവൻ ഇവിടെ ഇല്ലാത്തതു കൊണ്ടല്ലേ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറഞ്ഞത്”….അമ്മ പറഞ്ഞു.

“എങ്കിൽ ഞാനും വരാം ശ്രീ”….തുമ്പി പറഞ്ഞു. ”നിനക്ക് എന്താ അസുഖം”??, “മൂന്നാം മാസത്തിലെ ചെക്ക് അപ്പ്‌ ചെയ്തില്ല അതും നടക്കൂല്ലോ”….തുമ്പി പറഞ്ഞു എന്നിട്ട് അവൾ റെഡി ആകാൻ വീട്ടിലേക്ക് പോയി. അമ്മ ശ്രീയെ ഒന്ന് നോക്കി പിന്നെ റെഡി ആകാൻ ഇന്ദ്രികയെ പറഞ്ഞു വിട്ടു. അവൾ റെഡിയായി വന്നപ്പോൾ ശ്രീ കാർ സ്റ്റാർട്ട്‌ ചെയ്തു. അപ്പോഴേക്കും തുമ്പിയും വന്നു. “പോകാം ശ്രീ”!!തുമ്പി ചോദിച്ചു. ”ഞാൻ ഫ്രണ്ടിൽ ഇരിക്കാം”…തുമ്പി ഫ്രണ്ടിൽ കയറി ഇരുന്നു. ഫ്രണ്ടിൽ ഇരിക്കാൻ വന്ന കുട്ടിമാളു അവൾ പ്രെഗ്നന്റ് അല്ലേ അതാകും comfort എന്ന് കരുതി പുറകിൽ ഇരുന്നു. അമ്മയും ഗീതികയും ഇതൊക്കെ നോക്കി നിന്നു. ശ്രീ കണ്ണാടിയിൽ കൂടി ഇന്ദ്രികയെ നോക്കിയപ്പോൾ അവൾ പുറത്തേക്കു നോക്കി ഇരിക്കുവാണ്….. “ശ്രീ AC ഇട്”….തുമ്പി പറഞ്ഞു. “ഇന്ദുവിന് വയ്യാതെ ഇരിക്കുവ.എങ്ങനെ ഇടനാ”??….ശ്രീ പറഞ്ഞു. “അതൊന്നും സാരമില്ല”…തുമ്പി AC on ചെയ്തു. ഇന്ദ്രിക അപ്പോഴും ശ്രീ അവളെ ഇന്ദു എന്ന് വിളിച്ചതിൽ ഞെട്ടി ഇരിക്കുക ആയിരുന്നു. “ശ്രീ… ശ്രീ… വണ്ടി നിർത്തു”…. തുമ്പി പറഞ്ഞു. “എന്താ തുമ്പി”??….

“എനിക്കൊരു മസാലദോശ മേടിച്ചു താ”… “തിരിച്ചു വന്നിട്ട് പൊരെ”??… “ആ മതി”… അവർ ഹോസ്പിറ്റലിൽ എത്തി ചീട്ടു എടുത്തു. കുട്ടിമാളുവിന്റെ നമ്പർ വിളിച്ചപ്പോൾ ശ്രീയും കൂടെ കയറാൻ തുനിഞ്ഞു. “ശ്രീ ഞാൻ ഒറ്റക്ക് അല്ലേ നീ ഇവിടെ ഇരിക്ക്”…. തുമ്പി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. “ശ്രീയേട്ടൻ ഇവിടെ ഇരുന്നോ. ഞാൻ കാണിച്ചിട്ട് വരാം”…. ഇന്ദ്രിക പറഞ്ഞു. അവൾ അകത്തു കയറി ഡോക്ടറെ കണ്ടു പുറത്തിറങ്ങി.. “എന്താ പറഞ്ഞെ”??…

“കുഴപ്പം ഒന്നുല്ല വൈറൽ ഫീവർ ആണ് ശ്രെധിച്ചാൽ മതി എന്ന്”… “ഇവളുടെ ചെക്ക് അപ്പ്‌ കൂടി കഴിഞ്ഞിട്ട് നമുക്ക് മെഡിസിൻ വാങ്ങിയാൽ പൊരെ”??…. “മ്മ് മതി”…. അവർ മൂന്നും കൂടി ഗൈനക്കോളജി സെക്ഷനിലേക്ക് പോയി. പേര് വിളിച്ചപ്പോൾ തംബുരു എണീറ്റു. “നിങ്ങൾ രണ്ടാളും കൂടി പോയിട്ട് വാ”… ശ്രീ ഇന്ദ്രികയോടും കൂടെ പറഞ്ഞു അവൾ എണീറ്റു. “ശ്രീ നീ വാ ഇന്ദ്രിക ഇവിടെ ഇരുന്നോളും”… അവൾ ശ്രീയെ ബലമായി പിടിച്ചു വലിച്ചു കൊണ്ടുപോയി. ഇന്ദ്രിക പുറത്തു ഒറ്റക്ക് ഇരുന്നു. “മോളെ…. “….

“ആ ശ്രാവൺ ഏട്ടാ “!! “മോളെന്താ ഇവിടെ”?? “എനിക്ക് ഒരു ചെറിയ പനി ഡോക്ടറെ കാണാൻ വന്നതാ”…. “എന്നിട്ട് ഡോക്ടറെ കണ്ടോ”?? “ആം”….

“ഒറ്റക്ക് ആണോ വന്നത്”?? “അല്ല ശ്രീയേട്ടനും തുമ്പി ചേച്ചിയും ഉണ്ട്.ചേച്ചിക്ക് ഇന്ന് ചെക്ക് അപ്പ്‌ ഉണ്ട് ഞങൾ ഹോസ്പിറ്റലിൽ പോകുന്നത് കണ്ടപ്പോൾ കൂടെ പൊന്നു”…. “മ്മ്”

“ഏട്ടന്റെ consulting കഴിഞ്ഞോ”?? “ആം ഞാൻ വീട്ടിലേക്ക് പോരാൻ നിൽക്കുക ആയിരുന്നു അപ്പോഴാ മോളെ കണ്ടത്”…. “മ്മ്”…. “തംബുരു ഇരിക്ക്”…ഡോക്ടർ പറഞ്ഞു. “ഇതാണോ ഹസ്ബൻഡ്”??ഡോക്ടർ ചോദിച്ചു. “ആ”….തംബുരു ഒന്ന് മൂളി. “അല്ല ഡോക്ടർ ഞാൻ സുഹൃത് ആണ്. എന്റെ ഭാര്യ വെളിയിൽ ഉണ്ട്.ഞാൻ ഡോക്ടർ ശ്രാവണിന്റെ ബ്രദർ ആണ്”…..

“ഓഹ് സോറി സാർ”… “മ്മ് ഓക്കേ തംബുരു വരൂ ചെക്ക് അപ്പ്‌ ചെയാം”….ഡോക്ടർ അവളെയും കൂട്ടി അകത്തേക്ക് പോയി. കുറേ കഴിഞ്ഞു തിരികെ വന്നു. “കുഴപ്പം ഒന്നുമില്ല ഞാൻ തരുന്ന കുറച്ചു ഗുളിക കഴിക്കണം. മാക്സിമം നടക്കണം കേട്ടോ എന്ന് കരുതി ഒരുപാട് ദേഹം ഇളക്കരുത്”…..ഡോക്ടർ പറഞ്ഞു. “ഓക്കേ താങ്ക്സ് ഡോക്ടർ”…അവർ രണ്ടും പുറത്തേക്കു ഇറങ്ങി. “ആ ഏട്ടൻ ഇവിടെ ഉണ്ടാരുന്നോ”!!!ശ്രീ ചോദിച്ചു. “ആ ഞാൻ വീട്ടിലേക്ക് പോകാൻ നിൽക്കുക ആയിരുന്നു അപ്പോൾ ഇവളെ കണ്ടു പിന്നെ നിങ്ങൾ വരട്ടെ എന്ന് കരുതി”….

“മ്മ്”….മരുന്ന് മേടിക്കണ്ടേ”?? “വേണ്ടെടാ… നേഴ്സ് കൊണ്ടു വരും. കുറച്ച് കഴിഞ്ഞു നേഴ്സ് വന്നു മരുന്ന് കൊടുത്തു. “നിങ്ങൾക്കു വീട്ടിൽ പൊക്കൂടരുന്നോ” ??തംബുരു ശ്രാവണിനോടും ഇന്ദ്രികയോടും ചോദിച്ചു. “ഞാൻ പറഞ്ഞതാ നിങ്ങൾ വരട്ടെ എന്ന് പറഞ്ഞു ഇവള് നിന്നു”…ശ്രാവൺ പറഞ്ഞു. “എങ്കിൽ നിങ്ങൾ പൊക്കോ ഞങ്ങൾക്ക് കുറച്ചു സാധനങ്ങൾ മേടിക്കാൻ ഉണ്ട്”….തുമ്പി പറഞ്ഞു. അവൾ ശ്രീയെ പിടിച്ചു കൊണ്ട് പോയി. ഇന്ദ്രികയുടെ കണ്ണ് നിറയുന്നത് ശ്രീ കണ്ടു. അവൾ ഒന്നും മിണ്ടാതെ ശ്രാവണിന്റെ ഒപ്പം വീട്ടിൽ എത്തി. ജോലി ഒന്നും ചെയ്യാൻ അമ്മയും ചേച്ചിയും സമ്മതിച്ചില്ല ഭക്ഷണം കഴിച്ചു മരുന്നും കഴിച്ചു ഇന്ദ്രിക കയറി കിടന്നു. രാത്രി ഏകദേശം 8ആയപ്പോൾ ആണ് തുമ്പിയും ശ്രീയും വന്നത്. അമ്മ വാതിൽ തുറന്നു കൊടുത്തു ശ്രീക്കു.

“ശ്രീ”…. “എന്താ അമ്മേ”??, “നിന്റെ ഭാര്യ മുകളിൽ പനിച്ചു തുള്ളി കിടപ്പുണ്ട്…അതാണ് എന്റെ മകന്റെ ഭാര്യ അല്ലാതെ ആ പോയത് അല്ല”….അമ്മ അത്രയും പറഞ്ഞു അകത്തേക്ക് പോയി. ശ്രീ മുറിയിൽ എത്തിയപ്പോൾ അവന്റെ കാൽ പെരുമാറ്റം കേട്ടു ഇന്ദ്രിക എണീറ്റു. “ഭക്ഷണം കഴിച്ചോ”?? “മ്മ്”… “താൻ മരുന്ന് കഴിച്ചോ”?? “മ്മ്”…

അവൾ ബെഡ് ഷീറ്റ് താഴെ വിരിച്ചു ശ്രീ അത് എടുത്തു മുകളിൽ ഇട്ടു. “ഒന്നിച്ചു ഒരു കട്ടിലിൽ കിടന്നു എന്ന് കരുതി ലോകം അവസാനിക്കില്ല. അവൻ ബെഡ് ഷീറ്റ് എടുത്തു കട്ടിലിൽ ഇട്ടു. കുളി കഴിഞ്ഞു അവൻ ഇന്ദ്രികയുടെ ഓപ്പോസിറ്റ് വന്നു കിടന്നു. അവളെ തന്നെ നോക്കി കിടന്നു. കിടന്നപ്പോൾ ബെഡിൽ കിടക്കുന്ന അവളുടെ കഴുത്തിലെ താലിയിൽ അവൻ നോക്കി. അത് കയ്യിൽ എടുത്തു നോക്കി കിടന്നു. അപ്പോഴാണ് അതിന്റെ കൊളുത്തു ലൂസ് ആയത് അവൻ കണ്ടത്. അവൻ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു പല്ല് കൊണ്ട് കടിച്ചു താലി അടുപ്പിച്ചു. പെട്ടെന്ന് ഇന്ദ്രിക ഞെട്ടി കണ്ണ് തുറന്നു…

(തുടരും)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *