കടലമിട്ടായി, Part 31

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“അയ്യോ…. അമ്മേ ഓടി വാ”…. ഗീതിക അമ്മയെ വിളിച്ചു. “കുട്ടിമാളു… കുട്ടിമാളു….. മോളെ…. ഡി”…. ഗീതിക അവളെ കൊട്ടി വിളിച്ചു. “എന്താ ??എന്താടി പറ്റിയെ”??… അമ്മ ചോദിച്ചു. “അറിയില്ല അമ്മേ… ഞാൻ നോക്കുമ്പോൾ ഇവിടെ കിടക്കുവാ”… “ശ്രീ.. ശ്രീ… ഇങ്ങു വന്നേ”…. അമ്മ വിളിക്കുന്നത് കേട്ടു ശ്രീ താഴേക്കു ഓടി വന്നു. “എന്താ അമ്മേ”??

“മോള് ബോധം കെട്ടു വീണു”… “ബോധം കെടാൻ ഇവൾക്ക് ബോധം ഉണ്ടോ”… ശ്രീ മനസ്സിൽ പറഞ്ഞു. ഗീതിക കുറച്ച് വെള്ളം എടുത്തു കുട്ടിമാളുവിന്റെ മുഖത്ത് തളിച്ച്. അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി. “ചേച്ചി…. എന്ന് നിലവിളിച്ചു കൊണ്ട് ഗീതികയെ കെട്ടിപിടിച്ചു കരഞ്ഞു”…. “എന്താ ??എന്താടാ പറ്റിയെ”??,… ഗീതിക ചോദിച്ചു. “ചേച്ചി…. അഭിജിത്ത് ഏട്ടൻ പോയി ചേച്ചി ഇന്നലെ ഉണ്ടായ ഭീകരക്രമനത്തിൽ”…. കുട്ടിമാളു പറഞ്ഞത് കേട്ടു എല്ലാവരുടെയും സകല നാടി ഞരമ്പുകളും സ്തംഭിച്ചു പോയി. ശ്രീ വേഗം എഴുന്നേറ്റു ടീവി വെച്ചു. പാകിസ്ഥാനും ആയുള്ള ഏറ്റു മുട്ടലിൽ ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജീവ ത്യാഗം ചെയ്തു. അഭിജിത്തിന്റെ ഫോട്ടോ പല വട്ടം മിന്നി മറഞ്ഞു കൊണ്ടിരുന്നു. എല്ലാവരുടെയും കണ്ണുകളിൽ കൂടി കണ്ണീർ ഒഴുകി തുടങ്ങി. “തുമ്പി അറിഞ്ഞു കാണുവോ”??ഗീതിക ചോദിച്ചു തീരും മുൻപ്. “അഭിയേട്ട…..”… എന്നൊരു നിലവിളി അവളുടെ വീട്ടിൽ നിന്നും കേട്ടു. എല്ലാവരും അങ്ങോട്ട്‌ ഓടി. “അഭിയേട്ട…. ആയ്യോാ… എനിക്ക് എന്റെ അഭിയേട്ടനെ കാണണേ…. അഭിയേട്ട… എന്നെ ഒറ്റക്ക് ആക്കരുത് അഭിയേട്ട”…. തുമ്പി അലമുറ ഇട്ട് കരയാൻ തുടങ്ങി. മീനുവും കിച്ചനും എല്ലാം സമാധാനിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും അവൾ കരച്ചിൽ നിർത്തുന്നില്ല. “ഇതിനാണോ അഭിയേട്ട വേഗം വരാം എന്നും പറഞ്ഞു പോയത് ??ഇനി എന്നെ കാണാൻ വരില്ലേ അഭിയേട്ട…. അയ്യോ… എനിക്ക് സഹിക്കാൻ വയ്യേ… എന്റെ ഭഗവാനെ”…. തുമ്പിയുടെ അവസ്ഥ കണ്ടു നിൽക്കാൻ കഴിയുന്നതിലും അപ്പുറത്ത് ആയിരുന്നു. എല്ലാവരും നിറകണ്ണുകളോടെ നിൽക്കുകയാണ്. എന്ത് പറയണം എന്ന് അറിയാതെ. “എന്നെ ഒറ്റക്ക് ആക്കി പോകാനാണോ വേഗം വരുമെന്ന് പറഞ്ഞ് പറ്റിച്ചത്”….. “അമ്മേ…. എന്റെ അഭിയേട്ടൻ…. “… തുമ്പി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. “അച്ഛാ… എല്ലാരും കൂടെ എനിക്ക് കൊണ്ടു വന്നു തന്നതല്ലേ എന്റെ ഏട്ടനെ…. എന്റെ ഏട്ടൻ പോയി അച്ഛാ”….. . “കിച്ചാ….. ഞാൻ എന്ത് cheyyumeda ??എന്റെ അഭിയേട്ടൻ പോയെടാ. ഒന്ന് സ്നേഹിച്ചു കൊതി തീർന്നില്ലടാ എനിക്ക്”…. തംബുരു കരഞ്ഞു തളർന്നു കിച്ചന്റെ നെഞ്ചിലേക്ക് വീണു. “ചേച്ചി….. “.. അവൻ അവളുടെ കണ്ണ് തുടച്ചു. അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു സോഫയിൽ കിടത്തി. പിച്ചും പെയ്യും പറയും പോലെ തുമ്പി പറഞ്ഞുകൊണ്ടിരുന്നു “അയ്യോ… എനിക്ക് സഹിക്കാൻ വയ്യേ… ഈശ്വര.എനിക്ക് കൊണ്ടു തായോ… എന്റെ ഏട്ടനെ…”.. തുമ്പിയുടെ അവസ്ഥ കാണും തോറും എല്ലാവരുടെയും ചങ്ക് പൊടിഞ്ഞു തുടങ്ങി. ഗീതികയും മീനുവും കുട്ടിമാളുവും അടുത്തു തന്നെ ഉണ്ടായിരുന്നു. “എന്നാലും ശ്രീയുടെ അമ്മേ എന്റെ മോൾക്ക്‌ ഈ വിധി വന്നല്ലോ”…. തുമ്പിയുടെ അമ്മ കരയാൻ തുടങ്ങി. മകൾ വിധവ ആയി പോയതിന്റെ പേരിൽ അച്ഛന്റെ നെഞ്ചും കത്തി. “അച്ഛാ ചേച്ചിയെ നമുക്ക് കൊണ്ടു പോകണ്ടേ”??…. കിച്ചൻ ചോദിച്ചു. “മ്മ് പോകണം”… “എങ്ങനെയാ അച്ഛാ ഈ അവസ്ഥയിൽ കൊണ്ടു പോകുന്നെ??ആരും സമാധാനിപ്പിച്ചിട്ട് കാര്യമില്ല”… കിച്ചൻ കരഞ്ഞു കൊണ്ട് പറഞ്ഞു. ശ്രീ പതുക്കെ തുമ്പിയുടെ അടുത്തേക്ക് പോയി. തുമ്പിയുടെ അരികിൽ ഇരുന്ന ഇന്ദ്രിക കണ്ണ് തുടച്ചു എഴുന്നേറ്റു മാറി നിന്നു. “തുമ്പി”…. “തുമ്പി”…. അവൻ വിളിച്ചിട്ടും അവൾക്ക് മറുപടിക്ക് പകരം കണ്ണീരും വിറയ്ക്കുന്ന ചുണ്ടും ആണ് മറുപടി പറഞ്ഞത്. “മ്മ്”… അവൾ ഒന്ന് മൂളി. “അഭിയെ നിനക്ക് കാണണ്ടേ”??….

“അയ്യോ എനിക്ക് കാണാൻ വയ്യേ…അനക്കം ഇല്ലാത്ത എന്റെ ഏട്ടനെ എനിക്ക് കാണണ്ട”… “തുമ്പി… തുമ്പി… ദാ ഇവിടെ നോക്ക്….. എന്നെ നോക്ക്… “… അവൻ തുമ്പിയെ പിടിച്ചു ഇരുത്തി. “മരിച്ചത് നിന്റെ ഭർത്താവ് മാത്രം അല്ല. ഈ രാജ്യത്തിന്റെ സൈനികനും കൂടി ആണ് അതിലും ഉപരി അയാൾ ഒരു മകനും അനിയനും കൂടി ആണ്. അഭിയുടെ കുടുംബത്തിൽ ഈ അവസ്ഥയിൽ നിന്റെ ആവശ്യം ഉണ്ട്. അഭിയുടെ സ്ഥാനത്തു നീ അവിടെ വേണം. അവരെ ആശ്വസിപ്പിക്കാൻ അഭിജിത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അതാണ്.നീ പോകണം ഈ രാജ്യത്തിനു വേണ്ടി ജീവൻ കൊടുത്ത അഭിജിത്ത് ചന്ദ്രന്റെ മൃദദേഹം ഏറ്റു വാങ്ങാൻ നീ അവിടെ വേണം”….ശ്രീ അത് പറഞ്ഞപ്പോൾ തുമ്പി വിങ്ങി പൊട്ടി കൊണ്ട് ശ്രീയുടെ നെഞ്ചിലേക്ക് വീണു കെട്ടിപിടിച്ചു കരഞ്ഞു. ഒരു വിധത്തിൽ തമ്പിയെ ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞു വിട്ടു . കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ കഴുത്തിലെ താലിയിലും നെറ്റിയിലെ സിന്ദൂരത്തിലേക്കും അവൾ നോക്കി നിന്നു കരഞ്ഞു. ഡ്രസ്സ്‌ മാറി വന്ന തുമ്പിയെയും കൂട്ടി എല്ലാവരും അഭിജിത്തിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. നാട്ടിൽ എല്ലായിടത്തും തന്നെ ഫ്ലെക്സ് വെച്ചിട്ടുണ്ട്. വീടിന്റെ മുൻപിലും ജംഗ്‌ഷനിലും എല്ലാം ഒരുപാട് ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്.അഭിജിത്തിന്റെ ഫോട്ടോ കാണുമ്പോൾ തുമ്പിയുടെ സങ്കടം അണപൊട്ടി. അവൾ വീണു പോകാതെ ഇരിക്കാൻ കിച്ചനും ശ്രീയും അവളുടെ ഇടം വലം ഇരുന്നു. കാറിൽ നിന്നു ഭർതൃ ഗൃഹത്തിലേക്ക് ഇറങ്ങുമ്പോൾ ആദ്യമായി അവളുടെ കാലുകൾ വിറച്ചു. അഭിജിത്തിന്‌ പ്രിയപ്പെട്ട ചെമ്പക ചെടിയും കഴിഞ്ഞു വീടിന്റെ അകത്തേക്ക് തുമ്പി കയറിയപ്പോൾ സഹതാപം നിറഞ്ഞ നോട്ടം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു. തുമ്പി അകത്തേക്ക് കയറി അഭിജിത്തിന്റെ അമ്മയുടെ മുറിയിലേക്ക് കയറി. കട്ടിലിൽ അടുപ്പിച്ചു ഇട്ടിരിക്കുന്ന ഭിത്തിയിൽ ചാരി ഇരുന്നു കണ്ണീർ പൊഴിക്കുകയാണ് അമ്മ. തുമ്പിയെ കണ്ടതും അവരുടെ സങ്കടം ഇരട്ടിച്ചു . “…പോയല്ലോടി മോളെ”….അമ്മ ആർത്തു കരഞ്ഞു. 2-3വർഷം ഒന്നിച്ചു ജീവിച്ച ഭാര്യയെക്കാൾ വേദന പത്തു മാസം കൊണ്ടു നടന്നു നൊന്തു പ്രസവിച്ചു 28വർഷം പോറ്റി വളർത്തിയ അമ്മക്ക് ഉണ്ടായില്ല എങ്കിലേ അത്ഭുദം ഉള്ളു. തംബുരു അമ്മയുടെ മടിയിൽ ചാഞ്ഞു.

“കരയരുത് മോളെ അഭിമാനിക്കാം നിനക്ക് രാജ്യത്തിനു വേണ്ടി ജീവൻ ബലി കൊടുത്ത സൈനികന്റെ ഭാര്യ ആയതിൽ, അവൻ എയർ ഫൊഷ്‌സിൽ ചേർന്നപ്പോഴേ എന്നോട് പറഞ്ഞിരുന്നു എന്നെങ്കിലും ഞാൻ ജീവനോടെ ഇല്ലന്ന് അറിഞ്ഞാൽ അമ്മ കരയരുത് എന്ന് കാരണം അന്ന് അമ്മയല്ല കരയേണ്ടത് ഈ രാജ്യം മുഴുവൻ കരയും അമ്മക്ക് വേണ്ടി. പക്ഷെ, പെറ്റ വയറല്ലേ ദെണ്ണം ഇല്ലാതെ ഇരിക്കുവോ”…. അമ്മ പൊട്ടിക്കരഞ്ഞു. “അഭി പഠിച്ച സ്കൂളിൽ പൊതു ദർശനത്തിന് സൗകര്യം ഒരുക്കാം നമുക്ക് അതാകുമ്പോൾ എല്ലാവർക്കും കാണാല്ലോ”!!… അഭിയുടെ ഏട്ടനോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചോദിച്ചു. “മ്മ്”… നാട്ടുകാർ എല്ലാം ചേർന്ന് എല്ലാത്തിന്റെയും കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചു. മൃദദേഹം നാട്ടിൽ നാളെയെ എത്തുള്ളു എന്ന് അറിയിപ്പ് കിട്ടിയത് കൊണ്ട് ഒരു വിധം ആളുകൾ എല്ലാം മടങ്ങി പോയി. “തുമ്പി ചേച്ചി”… ഇന്ദ്രിക വിളിച്ചു. “ഇത് കഴിക്കു ചേച്ചി രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ”……അവൾ ഭക്ഷണം തുമ്പിക്ക് വാരി കൊടുത്തു.

“എനിക്ക് വേണ്ട”….എന്ന് പറഞ്ഞു അവൾ പാത്രത്തിൽ തട്ടിയപ്പോൾ ഭക്ഷണം തെറിച്ചു വീണു. ഇന്ദ്രിക നിലത്ത് ഇരുന്നു അത് വാരി എടുക്കുന്നത് ശ്രീ കണ്ടു. “ഇന്ദ്രികേ”…പാത്രവും ആയി നടന്നു പോയ ഇന്ദ്രികയോട് വേറെ ഭക്ഷണം കൊണ്ടു വാ തുമ്പിക്ക് ഭക്ഷണം അവൻ കൊടുക്കാം എന്ന് പറഞ്ഞു. ഇന്ദ്രിക ഓടി പോയി ഭക്ഷണം കൊണ്ടു വന്നു. അവന്റെ കയ്യിൽ കൊടുത്തു.

” നീ എന്തെങ്കിലും കഴിച്ചോ”??…അവൾ ഒന്നും മിണ്ടിയില്ല. ശ്രീ ഭക്ഷണവും ആയി തുമ്പിയുടെ അടുത്ത് എത്തി അവൾക്ക് നേരെ ഒരുരുള ചോറ് നീട്ടി. അവൾ വേണ്ട എന്ന് പറഞ്ഞു. “നാളെ അഭിയുടെ ശരീരം ഇവിടെ എത്തുന്ന വരെ എങ്കിലും നിന്റെ ശരീരത്തിൽ ജീവൻ വേണം. കഴിക്കു നീ”…..ശ്രീ പറഞ്ഞു. കണ്ണീർ നിറഞ്ഞു ഉപ്പ് രസം നിറഞ്ഞ വായ തുറന്നു അവൾ കുറച്ചു ഉരുള കഴിച്ചു. രാത്രിയിൽ കരഞ്ഞു തളർന്നു ഉറങ്ങിയ തംബുരുവിന് കൂട്ടായി ഇന്ദ്രിക ഇരുന്നു. ഉറങ്ങാൻ പറ്റാതെ അവളുടെ കൺപോള അടയുകയും തുറക്കുകയും ചെയ്യുന്നത് ശ്രീ കണ്ടു. മീനുവിനോട് തുമ്പിയുടെ അടുക്കൽ ഇരിക്കാൻ പറഞ്ഞിട്ട് ഇന്ദ്രികയെയും വിളിച്ചു കൊണ്ട് അവൻ പുറത്തേക്കു പോയി. “നീ രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ”,…??അവൻ ചോദിച്ചു. “ഇല്ല എന്ന് അവൾ തല അനക്കി “. “വാ ഞാൻ എന്തെങ്കിലും മേടിച്ചു തരാം”…. “വേണ്ട… സാരമില്ല”….

“വാ”…അവൻ അവളുടെ കയ്യിൽ പിടിച്ചു കാറിൽ കയറ്റി. നേരം ഒരുപാട് ആയത് കൊണ്ട് ഹോട്ടൽ എല്ലാം അടച്ചിരുന്നു. “അമ്മയൊക്കെ തിരിച്ചു പോയപ്പോൾ നിനക്കും പൊക്കൂടരുന്നോ”??…ശ്രീ ചോദിച്ചു. “തംബുരു ചേച്ചിയുടെ അടുത്ത് ആരുമില്ലല്ലോ അതാ”…. “മ്മ്… ദാ ഒരു തട്ടുകട ഉണ്ട് നമുക്ക് അവിടുന്ന് ഭക്ഷണം കഴിക്കാം”….അവൻ കാർ അങ്ങോട്ട്‌ ഒതുക്കി നിർത്തി.

2ചൂട് ദോശയും ചട്നിയും അവൾക്ക് വാങ്ങി കൊടുത്തു അവനും കഴിച്ചു കൈ കഴുകി തിരികെ പോകാൻ കയറി. തിരികെ ഉള്ള യാത്രയിൽ ഇന്ദ്രിക മയങ്ങി പോയി. അവിടെ ചെന്നാൽ ഉറങ്ങാൻ ഉള്ള സൗകര്യം ഉണ്ടാകില്ല നിറയെ ആളുകൾ ആണല്ലോ എന്ന് കരുതി ശ്രീ അവളെ ഉണർത്താതെ വണ്ടി 2മണിക്കൂർ പാർക്ക് ചെയ്തിട്ടു. ഉറക്കം ഉണർന്നു വണ്ടിയും ആയി പതിയെ അഭിയുടെ വീട്ടിലേക്ക് പോയി. പിറ്റേന്ന് ഉച്ചയോടെ അഭിജിത്തിന്റെ മൃദദേഹം ജന്മ നാട്ടിൽ എത്തിച്ചു. ത്രിവർണ പതാകയിൽ പൊതിഞ്ഞ അവന്റെ ശരീരം വീട്ടു മുറ്റത്തു vechapol അമ്മയും തംബുരുവും എല്ലാവരും അലമുറ ഇട്ട് കരയാൻ തുടങ്ങി.

“അഭിയേട്ട കണ്ണ് തുറക്ക് അഭിയേട്ട….. എന്നെ വിട്ടു പോകല്ലേ ഏട്ടാ”…. “മക്കളെ എനിക്കെടാ… നിന്റെ പെണ്ണ് കരയുന്നത് കണ്ടു അമ്മക്ക് സഹിക്കുന്നില്ലടാ നീ കാണുന്നില്ലേ ഒന്നും”??….. “അഭി… അഭി….. ”

രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ ദാനം ചെയ്ത അഭിജിത്തിനെ കാണുവാൻ വേണ്ടി ലക്ഷങ്ങൾ തടിച്ചു കൂടി ആ വീട്ടുമുറ്റത്തു. റീത്തുകളും പൂക്കളും കണക്കില്ലാതെ മൃദദേഹത്തിൽ നിറഞ്ഞു. ചങ്കു പൊട്ടി കരയുന്ന അഭിയുടെ കുടുംബത്തിനെ ഏത് രീതിയിൽ ആശ്വസിപ്പിക്കും എന്ന് അറിയാതെ മറ്റുള്ളവരും നിന്നു.അഭിയുടെ ശരീരവുമായി എത്തിയ സൈനികരുടെ കണ്ണുകളും ഈറൻ അണിഞ്ഞു. പ്രോട്ടോകോൾ നടപടികൾ എല്ലാം പൂർത്തിയാക്കി ഔദ്യോഗിക ബഹുമതികളോടെ അഭിജിത്തിന് രാജ്യം വിട നൽകി. ആർത്തു ഇരമ്പുന്ന കടല് പോലെ അഭിജിത്തിന്റെ കർമങ്ങൾ തുമ്പി നോക്കി നിന്നു.കർമങ്ങൾ ചെയ്തത് അഭിയുടെ ചേട്ടൻ ആയിരുന്നു. ഒരു നേർത്ത ഓർമ പോലെ അഭി ഈ ലോകത്ത് നിന്നും വിടവാങ്ങി. കത്തിയമരുന്ന ചിത നോക്കി നിൽക്കെ തംബുരുവിനു ബോധം പോയി. “ഞാൻ ഇനി ആരെ സ്നേഹിക്കണം”??….എന്നൊരു ചോദ്യം മാത്രം ചോദിച്ചു കൊണ്ട് അവൾ തളർന്നു വീണു.

ചടങ്ങുകൾ കഴിഞ്ഞു പലരും പിരിഞ്ഞു എങ്കിലും ആളുകൾ വന്നും പോയും നിന്നു. സഞ്ചയനവും അടിയന്ത്രവും 41ഉം എല്ലാം കഴിഞ്ഞ ദിവസം ആണ് തംബുരു അറിഞ്ഞത് അവളുടെ വയറ്റിൽ അഭിജിത്തിന്റെ ഒരു കുഞ്ഞ് ജീവൻ വളരുന്നു എന്ന സത്യം….

(തുടരും)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *